ഞ​ങ്ങ​ളെ​പ്പോ​ലു​ള്ള​വ​ര്‍​ക്ക് ഇ​വി​ടെ സ്പേ​സി​ല്ല! മു​മ്പു ന​ടി​മാ​ര്‍​ക്കി​ട​യി​ല്‍ മ​ത്സ​രം കു​റ​വാ​യി​രു​ന്നു; കാ​ര​ണം… ശാ​ന്തി കൃ​ഷ്ണ പ​റ​യു​ന്നു…

ഒ​രു​കാ​ല​ത്ത് മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​നാ​യി​ക​യാ​യി​രു​ന്നു ശാ​ന്തി കൃ​ഷ്ണ. നീ​ണ്ട ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം അ​ല്‍​ത്താ​ഫ് സ​ലീം സം​വി​ധാ​നം ചെ​യ്ത ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ല്‍ ഒ​രി​ട​വേ​ള എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ശാ​ന്തി കൃ​ഷ്ണ സി​നി​മ​യി​ലേ​ക്ക് ത​ന്‍റെ മൂ​ന്നാം തി​രി​ച്ചു വ​ര​വ് ന​ട​ത്തി​യ​ത്. തി​രി​ച്ചു വ​ര​വി​ല്‍ ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​ന് മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​ശം​സ​ക​ള്‍ ല​ഭി​ച്ച​തോ​ടെ ശാ​ന്തി കൃ​ഷ്ണ​യ്ക്കു സി​നി​മ​യി​ല്‍ തി​ര​ക്കാ​യി. ഇ​പ്പോ​ഴി​താ, അ​ഭി​ന​യ രം​ഗ​ത്തെ പ​ഴ​യ കാ​ല​ത്തെ​യും ഇ​പ്പോ​ഴ​ത്തെ​യും മ​ത്സ​ര​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​യു​ക​യാ​ണ് ശാ​ന്തി കൃ​ഷ്ണ. ഇ​വി​ടെ മ​ല​യാ​ള​ത്തി​ല്‍ ഇ​പ്പോ​ള്‍ സ്ത്രീ​പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​ക​ള്‍ ചി​ന്തി​ക്കു​മ്പോ​ള്‍ മ​ഞ്ജു വാ​ര്യ​ര്‍, പാ​ര്‍​വ​തി തി​രു​വോ​ത്ത് എ​ന്നീ ന​ടി​മാ​രു​ടെ പേ​രു​ക​ള്‍ മാ​ത്ര​മാ​ണ് സം​വി​ധാ​യ​ക​രു​ടെ മു​ന്നി​ല്‍ വ​രു​ന്ന​ത്. ഞ​ങ്ങ​ളെ​പ്പോ​ലെ​യു​ള്ള​വ​ര്‍ ശ​ക്ത​മാ​യ സ്ത്രീ ​കേ​ന്ദ്രീ​കൃ​ത സി​നി​മ​ക​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. മു​മ്പു ന​ടി​മാ​ര്‍​ക്കി​ട​യി​ല്‍ മ​ത്സ​രം കു​റ​വാ​യി​രു​ന്നു. കാ​ര​ണം ഓ​രോ​രു​ത്ത​ര്‍​ക്കും ഓ​രോ ഏ​രി​യ ഉ​ണ്ടാ​യി​രു​ന്നു. ഞാ​ന്‍ സ​ജീ​വ​മാ​യി നി​ല​നി​ന്നി​രു​ന്ന കാ​ല​ത്ത് എ​നി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ന​ടി​യാ​യി​രു​ന്നു അം​ബി​ക, ജ​ല​ജ, ഗീ​ത…

Read More

നാ​ലു കെ​ട്ടി​യ താ​യ്മ​ന്ന​ൻ…! ചോ​ർ​ന്ന സെ​ൽ​ഫി​ക​ൾ വി​ന​യാ​യി​ല്ല; അം​ഗ​ര​ക്ഷ​ക​യെ രാ​ജ്യ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ രാ​ജ്ഞി​യാ​യി അ​വ​രോ​ധി​ച്ചു താ​യ് രാ​ജാ​വ്

ത​ന്‍റെ അം​ഗ​ര​ക്ഷ​ക​യെ രാ​ജ്യ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ രാ​ജ്ഞി​യാ​യി അ​വ​രോ​ധി​ച്ചു താ​യ് രാ​ജാ​വ് ച​രി​ത്രം​കു​റി​ച്ചു! അ​റു​പ​ത്തെ​ട്ടു​കാ​ര​നാ​യ വാ​ജി​രാ​ലോം​ഗ്കോ​ണ്‍ രാ​ജാ​വ് ക​ഴി​ഞ്ഞ 26നാ​ണ് സി​നി​യ​റ്റി​നെ രാ​ജ്ഞി​യാ​യി വാ​ഴി​ച്ച​ത്. സി​നി​യ​റ്റി​ന് അ​തു ജ​ന്മ​ദി​ന സ​മ്മാ​ന​മാ​യി. അ​ന്നാ​ണ് അ​വ​ൾ​ക്കു 36 തി​ക​ഞ്ഞ​ത്. അ​ന്നേ​ദി​വ​സം ഇ​ളം നീ​ല വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് ഇ​രു​വ​രും ബാ​ങ്കോ​ക്കി​ൽ ന​ട​ന്ന ബു​ദ്ധ​മ​ത ആ​ഘോ​ഷ​ത്തി​ലും പ​ങ്കു​കൊ​ണ്ടു. ഇ​രു​വ​രും ചേ​ർ​ന്നു ന​ദി​ക​ളി​ൽ മ​ത്സ്യ​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു. ആ​കാ​ശ​ങ്ങ​ളി​ലേ​ക്കു പ്രാ​വു​ക​ളെ പ​റ​ത്തി. ദ​ന്പ​തി​ക​ളു​ടെ രാ​ജ​കീ​യ ആ​ഘോ​ഷം കൊ​ട്ടാ​രം ചെ​ല​വി​ൽ പൊ​ടി​പൊ​ടി​ച്ചു. തി​രി​ച്ചു​വ​ര​വ് ആ​രെ​യും അ​തി​ശ​യി​പ്പി​ക്കു​ന്ന സി​നി​യ​റ്റി​ന്‍റെ തി​രി​ച്ചു​വ​ര​വി​നാ​ണ് ബാ​ങ്കോ​ക്കി​ലെ രാ​ജ​കീ​യ​സൗ​ധം സാ​ക്ഷ്യം​വ​ഹി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ രാ​ജാ​വി​ന്‍റെ അ​റു​പ​ത്തേ​ഴാം പി​റ​ന്നാ​ളി​നാ​ണ് സി​നി​യ​റ്റി​നു രാ​ജ​കീ​യ​സ​ഹ​കാ​രി​യെ​ന്ന ബ​ഹു​മ​തി സ​മ്മാ​നി​ക്ക​പ്പെ​ട്ട​ത്. താ​യ് രാ​ജ​വം​ശ​ത്തി​ന്‍റെ ക​ഴി​ഞ്ഞ നൂ​റു വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു രാ​ജ​കീ​യ സ​ഹ​കാ​രി നി​യ​മി​ക്ക​പ്പെ​ടു​ന്ന​ത്. സി​നി​യ​റ്റി​നെ രാ​ജ​കീ​യ സ​ഹ​കാ​രി​യാ​യി നി​യോ​ഗി​ച്ചു മൂ​ന്നു മാ​സം തി​ക​യും മു​ന്പ് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ആ ​നി​യ​മ​നം റ​ദ്ദാ​ക്കി…

Read More

സു​മോ ഗു​സ്തി, സു​ഖ​മാ​യ ക​ര​ച്ചി​ൽ, ക​ര​യി​പ്പി​ച്ചേ പി​ന്മാ​റൂ!! 400 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ആ​രം​ഭി​ച്ച​താ​ണ് ‘ക്രൈ​യിം​ഗ് സു​മോ’ എ​ന്ന ഈ ​ആ​ചാ​രം

കൊ​ച്ചു കു​ഞ്ഞു​ങ്ങ​ൾ ക​ര​ഞ്ഞാ​ൽ ക​ണ്ടു​നി​ൽ​ക്കു​ന്ന​വ​ർ​ക്കു വ​ല്ലാ​ത്തൊ​രു സ​ങ്ക​ട​മാ​ണ്. മാ​താ​പി​താ​ക്ക​ൾ​ക്കാ​ണെ​ങ്കി​ൽ പ​റ​യു​ക​യും വേ​ണ്ട. പേ​ടി​ച്ചാ​ണു ക​ര​യു​ന്ന​തെ​ങ്കി​ലോ? എ​ങ്ങ​നെ​യും കു​ഞ്ഞു​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാ​നും പേ​ടി അ​ക​റ്റാ​നും ശ്ര​മി​ക്കും. എ​ന്നാ​ൽ, ജ​പ്പാ​നി​ൽ ടോ​ക്കി​യോ​യി​ൽ ചെ​ന്നാ​ൽ ഇ​തി​ൽ അ​ല്പം തി​രു​ത്ത​ൽ വ​രു​ത്ത​ണം. അ​വി​ടെ കു​ഞ്ഞു​ങ്ങ​ളെ ക​ര​യി​ക്കു​ന്ന ആ​ചാ​ര​മു​ണ്ട്. കു​ഞ്ഞു​ങ്ങ​ൾ ക​ര​യു​ന്ന​തി​നു വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന മാ​താ​പി​താ​ക്ക​ൾ! വെ​റു​തെ ക​ര​ഞ്ഞാ​ൽ പോ​രാ, പേ​ടി​ച്ചു​വി​റ​ച്ചു ക​ര​യ​ണം. ഇ​ങ്ങ​നെ ക​ര​ഞ്ഞി​ല്ലെ​ങ്കി​ലാ​ണ് മാ​താ​പി​താ​ക്ക​ൾ​ക്കു ടെ​ൻ​ഷ​ൻ. സു​മോ ഗു​സ്തി​ക്കാ​ർ ടോ​ക്കി​യോ​യി​ലെ മി​ക്ക ക്ഷേ​ത്ര​ങ്ങ​ളി​ലും ഈ ​ആ​ചാ​രം അ​ര​ങ്ങേ​റു​ന്നു​ണ്ട്. കു​ഞ്ഞി​നെ ക​ര​യി​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ധാ​ന റോ​ൾ സു​മോ ഗു​സ്തി​ക്കാ​രു​ടേ​താ​ണ്. സു​മോ ഗു​സ്തി​ക്കാ​ർ ത​ന്നെ വേ​ണം ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ഞ്ഞു​ങ്ങ​ളെ ക​ര​യി​പ്പി​ക്കേ​ണ്ട​ത്. ആ​റു മാ​സം മു​ത​ൽ ഒ​ന്ന​ര വ​യ​സ് വ​രെ​യു​ള്ള കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഇ​ങ്ങ​നെ ക​ര​യി​പ്പി​ക്കു​ന്ന​ത്. 400 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ആ​രം​ഭി​ച്ച​താ​ണ് ‘ക്രൈ​യിം​ഗ് സു​മോ’ എ​ന്ന ഈ ​ആ​ചാ​രം. സു​മോ ഗു​സ്തി​ക്കാ​ര്‍ കു​ഞ്ഞു​ങ്ങ​ളെ ക​ര​യി​പ്പി​ക്കു​ന്ന​തോ​ടെ ഭാ​വി​യി​ല്‍ അ​വ​ർ…

Read More

കുടുംബവിളക്ക് സീരിയലില്‍ നിന്ന് താന്‍ പിന്മാറിയതല്ല പുറത്താക്കിയതെന്ന് പാര്‍വതി ! താരത്തിന്റെ വെളിപ്പെടുത്തല്‍ കേട്ട് അമ്പരന്ന് ആരാധകര്‍…

മലയാളികളുടെ ഇഷ്ടസീരിയലുകളിലൊന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. സീരിയലില്‍ അഭിനയിക്കുന്ന താരങ്ങളെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. എന്നാല്‍ പരമ്പരയിലെ താരങ്ങള്‍ ഇടക്ക് വെച്ച് പിന്മാറുകയും പുതിയ താരങ്ങള്‍ കഥാപാത്രമായി വരികയും ചെയ്യുന്നത് പ്രേക്ഷകര്‍ക്ക് പലപ്പോഴും അത്ര ദഹിക്കാറില്ല. തന്മാത്ര എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി വന്ന് ആരാദകരുടെ പ്രിയങ്കരിയായി മാറിയ മീര വാസുദേവ് ആണ് ഈ സീരീയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമാ സീരീയല്‍ രംഗത്തെ നിരവധി പ്രശസ്ത നടീനടന്‍മാരാണ് ണ് ഈ സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതേ സമയം കുടുംബവിളക്ക് സീരിയലില്‍ സീത എന്ന കഥാ പാത്രം തുടക്കത്തില്‍ അവതരിപ്പിച്ചത് നടി പാര്‍വതി വിജയ് ആയിരുന്നു. എന്നാല്‍ രഹസ്യ വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും പിന്മാറുകയായിരുന്നു താരം. മൂന്നു മാസത്തെ പ്രണയത്തിന് ശേഷമാമയിരുന്നു പാര്‍വ്വതി വിജയ് സീരിയല്‍ താരം അരുണിനെ വിവാഹം കഴിച്ചത് പരമ്പരയിലെ സിദ്ധാര്‍ത്ഥന്റെയും സുമിത്രയുടെയും…

Read More

പുലിമുരുകന്‍ കാണുമ്പോള്‍ ഇപ്പോഴും കണ്ണുനിറയും ! തെറ്റായിപ്പോയ ആ തീരുമാനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അനുശ്രീ…

ഒരു നിമിഷത്തിലെ ചിന്തകളാണ് ജീവിതം മാറ്റിമറിക്കുന്നതെന്നു പറയാറുണ്ട്. ആ സമയത്ത് കൃത്യമായ തീരുമാനമെടുക്കുന്നവര്‍ ജീവിതത്തില്‍ ഉയരങ്ങള്‍ ചവിട്ടുകയും തെറ്റായ തീരുമാനമെടുക്കുന്നവരുടെ ജീവിതം എന്നും ഒരേനിലയില്‍ തുടരുകയും ചെയ്യാറുണ്ട്. സിനിമാതാരങ്ങളുടെ കാര്യവും ഇതില്‍ നിന്നു വിഭിന്നമല്ല. കിട്ടിയ അവസരം മുതലെടുത്ത് ഉയരങ്ങള്‍ കീഴടക്കിയ നിരവധി താരങ്ങളുണ്ട്. എന്നാല്‍ തെറ്റായ തീരുമാനത്തിന്റെ അനന്തരഫലമായി കരിയര്‍ തന്നെ അവസാനിപ്പിച്ചവരും കുറവല്ല. ഈ അടുത്ത് ഇത്തരത്തിലുള്ള ഒരവസരം നഷ്ടപ്പെടുത്തിയതിന്റെ ഒരു അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി അനുശ്രീ. മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ എന്ന സിനിമയിലെ കമാലിനി മുഖര്‍ജി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം സമീപിച്ചിരുന്നത് അനുശ്രീയെ ആയിരുന്നു. പക്ഷേ പിന്നീട് ചില കാരണങ്ങളാല്‍ താരം ഒഴിവാക്കുകയായിരുന്നു. പുലി മുരുകനില്‍ ലാലേട്ടന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള അവസരം ആദ്യം തനിക്കാണ് ലഭിച്ചതെന്നും ദൗര്‍ഭാഗ്യവശാല്‍ അന്ന് അതിനു സാധിച്ചില്ലെന്നും അനുശ്രീ പറയുന്നു. പുലിമുരുകന്‍…

Read More

‘ഗേള്‍സ് നിങ്ങളോട് എനിക്ക് പറയാനുള്ളത് ഒന്നുമാത്രം’ ! പെണ്‍കുട്ടികള്‍ക്ക് കിടിലന്‍ ഉപദേശവുമായി അമേയ മാത്യു…

മലയാളികളുടെ ഇഷ്ടതാരമാണ് അമേയമാത്യു. ജയസൂര്യ നായകനായി പുറത്തിറങ്ങിയ ആട് ടുവിലൂടെ സിനിമയിലെത്തിയെങ്കിലും താരത്തെ പ്രശസ്തയാക്കിയത് യൂട്യൂബ് വെബ്‌സീറീസ് ആയ കരിക്കാണ്. ആട് ടുവിനു ശേഷം ഒരു പഴയ ബോംബ് കഥ, തിമിരം എന്നീ സിനിമകളിലും താരം അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. മൂന്നു ലക്ഷത്തില്‍ കൂടുതല്‍ ആരാധകര്‍ താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ഫോളോ ചെയ്യുന്നുണ്ട്. താരം ഏറ്റവും അവസാനമായി അപ്ലോഡ് ചെയ്ത ഫോട്ടോയുടെ ക്യാപ്ഷന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സ്ത്രീകളെ മോട്ടിവേറ്റ് ചെയ്യുന്ന രൂപത്തിലാണ് താരം ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. എന്നെ ഇത്രയും BOLD ആക്കിയത് എന്റെ ജീവിതമാണ്. Girls നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ…സമൂഹം നിനക്ക് മുന്നില്‍ നിര്‍മ്മിച്ചിരിക്കുന്ന വേലിക്കെട്ടുകളെ അതിജീവിച്ച് കഴുകനെ പോലെ നിന്റെ സ്വപ്നങ്ങളിലേക്ക് പറന്നുയരുക…എന്നായിരുന്നു താരത്തിന്റെ ക്യാപ്ഷന്‍.

Read More

ആടിനുണ്ടൊരു ഹൈടെക് കൂട്! അ​ത്യ​ധ്വാ​ന​മി​ല്ലാ​തെ ആ​ടി​നെ എ​ങ്ങ​നെ വ​ള​ര്‍​ത്ത​ണ​മെ​ന്ന​റി​യ​ണ​മെ​ങ്കി​ല്‍ ഇ​വി​ടെ​ത്ത​ണം

ടോം ​ജോ​ര്‍​ജ് അ​ത്യ​ധ്വാ​ന​മി​ല്ലാ​തെ ആ​ടി​നെ എ​ങ്ങ​നെ വ​ള​ര്‍​ത്ത​ണ​മെ​ന്ന​റി​യ​ണ​മെ​ങ്കി​ല്‍ ഇ​വി​ടെ​ത്ത​ണം. കോ​ട്ട​യം മോ​നി​പ്പ​ള്ളി മ​റ്റ​ത്തി​ല്‍ സ​ണ്ണി​യു​ടെ വീ​ട്ടി​ല്‍. വീ​ടി​നു പി​റ​കി​ലാ​യി ര​ണ്ടു​ത​ട്ടു​ക​ളു​ള്ള ഭൂ​മി​യു​ടെ ഒ​ന്നാം ത​ട്ടി​ലാ​ണ് ഹൈ​ടെ​ക് ആ​ട്ടി​ന്‍​കൂ​ടു സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ജി.​ഐ. പൈ​പ്പും ടി​ന്‍​ഷീ​റ്റും ഉ​പ​യോ​ഗി​ച്ചു ത​യാ​റാ​ക്കി​യ കൂ​ട്ടി​ല്‍ 22 ആ​ടു​ക​ള്‍​ക്ക് സു​ഖ​മാ​യി പാ​ര്‍​ക്കാം. നി​ല​വി​ല്‍ ഒ​മ്പ​ത് ആ​ടു​ക​ളു​ണ്ട്. വ​ശ്യ​മ​നോ​ഹ​ര കൂ​ട് ആ​ട്ടി​ന്‍​കൂ​ടു​ക​ണ്ടാ​ല്‍ അ​തി​ന​ക​ത്തു​ക​യ​റി ന​മു​ക്കും ഇ​രി​ക്കാ​ന്‍ തോ​ന്നും. അ​ത്ര​യ്ക്ക് വൃ​ത്തി​യും ഭം​ഗി​യു​മാ​ണ​തി​ന്. താ​ഴെ ജി​ഐ പൈ​പ്പി​നാ​ല്‍ തീ​ര്‍​ത്തി​രി​ക്കു​ന്ന ഫ്ര​യി​മി​ല്‍ ക​ട്ടി​യു​ള്ള പ​ച്ച​ക്ക​ള​റി​ലു​ള്ള പ്ലാ​സ്റ്റി​ക്കി​നു സ്ളോട്ടഡ് ഷീ​റ്റാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. സ്‌​ക്വ​യ​ര്‍​ഫീ​റ്റി​ന് നൂ​റു​രൂ​പ​യു​ള്ള ഇ​ത് ഒ​രാ​ള്‍ ക​യ​റി നി​ന്നാ​ലും വ​ള​യി​ല്ല. ഇ​തി​ന്‍റെ ഇ​ട​യി​ലെ സു​ഷി​ര​ങ്ങ​ളി​ലൂ​ടെ മൂ​ത്ര​വും കാ​ഷ്ഠ​വും വീ​ഴു​ന്ന​ത് താ​ഴ​ത്തെ ത​ട്ടി​ലെ ടി​ന്‍​ഷീ​റ്റി​ട്ട കൂ​ടി​നു മു​ക​ളി​ലേ​ക്കാ​ണ്. ഇ​തി​നു ന​ല്ല​ചെ​രി​വു​ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​നാ​ല്‍ ഷീ​റ്റി​ന്‍റെ അഗ്ര​ഭാ​ഗ​ത്തു സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പി​ള​ര്‍​ന്ന പി​വി​സി പൈ​പ്പി​ലേ​ക്ക് മൂ​ത്ര​വും കാ​ഷ്ഠ​വും വേ​ഗം ഒ​ഴു​കി​യെ​ത്തും. പൈ​പ്പി​ലു​ടെ നേ​രെ പു​ര​യി​ട​ത്തി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന…

Read More

ജ​ന്മ​നാ പൂ​ർ​ണ​മാ​യും ഇ​രു​കാ​ലു​ക​ൾ​ക്കും ച​ല​ന​ശേ​ഷി​യി​ല്ല! വേമ്പനാട്ടു കായലിന്‍റെ കാവലാളിനു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ശം​സ; ആ​ക്രി​ക്ക​ച്ച​വ​ട​ക്കാ​ർ പ​ല ത​വ​ണ ക​ബ​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് രാ​ജ​പ്പ​ൻ

സ്വ​ന്തം ലേ​ഖ​ക​ൻ കു​മ​ര​കം: കാ​യ​ലി​ന്‍റെ കാ​വ​ലാ​ളാ​യ രാ​ജ​പ്പ​നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ശം​സ. വേ​ന്പ​നാ​ട്ടു കാ​യ​ലി​ലെ​യും സ​മീ​പ ജ​ലാ​ശ​യ​ങ്ങ​ളി​ലെ​യും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചുവി​റ്റ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന കു​മ​ര​കം മ​ഞ്ചാ​ടി​ക്ക​രി സ്വ​ദേ​ശി രാ​ജ​പ്പ​നെ (72)യാ​ണ് ത​ന്‍റെ പ്ര​തി​മാ​സ റോ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ൻ​കി​ബാ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ച​ത്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്ക​വെ​യാ​ണ് ജ​ന്മ​നാ പൂ​ർ​ണ​മാ​യും ഇ​രു​കാ​ലു​ക​ൾ​ക്കും ച​ല​ന​ശേ​ഷി​യി​ല്ലാ​ത്ത രാ​ജ​പ്പ​ന്‍റെ പ്ര​വൃ​ത്തി​യെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​രാ​മ​ർ​ശി​ച്ചത്. ഓ​ർ​മ വ​ച്ച നാ​ളു​ക​ൾ​ക്ക് മു​ന്പേ മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് വി​ദ്യാ​ല​യ​ത്തി​ന്‍റെ പ​ടി​വാ​തി​ലി​ൽ എ​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും ത​ന്‍റെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​നി​ന്നു പ​രി​സ്ഥി​തി സം​രം​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഉ​ൾ​ക്കൊ​ണ്ടു ജീ​വി​ത​മാ​ർ​ഗം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു രാ​ജ​പ്പ​ൻ. ജ​ലാ​ശ​യ​ങ്ങ​ളി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം വ​ർ​ധി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ അ​റി​വി​ല്ലാ​യ്മ​ മൂ​ല​മാ​ണെ​ന്നാ​ണ് രാ​ജ​പ്പ​ൻ പ​റ​യു​ന്ന​ത്. ത​ന്‍റെ വീ​ട്ടി​ൽ ടെ​ലി​വി​ഷ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ച വാ​ർ​ത്ത സ​മീ​പ​ത്തെ വീ​ട്ടി​ൽ സു​ഹൃ​ത്തു​ക്ക​ൾ എ​ത്തി​ച്ച് കാ​ണി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യെ ടെ​ലി​വി​ഷ​നി​ൽ ക​ണ്ട​തോ​ടെ നേ​രി​ൽ കാ​ണാ​നു​ള്ള ആ​ഗ്ര​ഹ​വും…

Read More

സുഹൃത്തുക്കളില്‍ ആ ഒരാളെ ജീവിതത്തില്‍ ഒപ്പം കൂട്ടും ! തന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടി അനുശ്രീ…

മലയാളത്തിലെ പ്രിയ നായികമാരില്‍ ഒരാളാണ് അനുശ്രീ. ലാല്‍ജോസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ഡയമണ്ട് നെക്ലേസിലൂടെയായിരുന്നു മലയാള സിനിമയില്‍ അനുശ്രീയുടെ അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളില്‍ലെ പക്വതയാര്‍ന്ന പ്രകടനത്തിലൂടെ താരം മലയാളികളുടെ പ്രിയനായികയായി. സോഷ്യല്‍ മീഡിയയിലും അനുശ്രീ സജീവമാണ്. അടുത്തിടെ അനുശ്രീ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പ്രണയ പരാജയം അനുഭവിച്ചിട്ടുണ്ടെന്നും പ്രേമമായാലും ഏത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാര്‍ക്കും നല്‍കേണ്ടതില്ലെന്നും അനുശ്രീ പറഞ്ഞിരുന്നു. ഇപ്പോഴിതാ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനുശ്രീ. തന്റെ സുഹൃത്തുക്കളില്‍ നിന്നും ഒരാളെയാവും താന്‍ ജീവിതത്തിലേക്ക് ഒപ്പം കൂട്ടുകയെന്നാണ് നടി പറയുന്നത്. എന്നാല്‍ അത് ആരാണെന്ന് പറയാറായിട്ടില്ലെന്നും നടി ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് അനുശ്രീയുടെ ഉത്തരം ഇങ്ങനെ…പ്രേമമായാലും എന്ത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാര്‍ക്കും…

Read More

സ്വന്തമെന്നു പറയാന്‍ ആരുമില്ല ! ആഹാരത്തിനുള്ള വക കണ്ടെത്തുന്നതും ഭക്ഷണം പാകം ചെയ്യുന്നതും തനിച്ച്; 12കാരന്റെ ജീവിതം ഏവരുടെയും കരളുരുക്കുന്നത്…

ഒറ്റയ്ക്ക് താമസിക്കുന്ന ഒരു 12കാരന്റെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഡാങ് വാന്‍ ഖുയാന്‍ എന്നാണ് അവന്റെ പേര്. വിയറ്റ്‌നാമിലെ ഒരു വിദൂര ഗ്രാമത്തില്‍ താമസിക്കുന്ന അവന് കൂട്ടായി ആരുമില്ല. അച്ഛനും അമ്മയും നഷ്ടമായ ശേഷം അവന്‍ മറ്റൊരു വീട്ടില്‍ പോകാന്‍ വിസ്സമ്മതിച്ച് ആരുമില്ലാത്ത ആ വീട്ടില്‍ ഒറ്റക്കാണ് കഴിയുന്നത്. സ്‌കൂള്‍ പഠനത്തിനൊപ്പം പകല്‍ അവന്‍ വയലുകളില്‍ ജോലി ചെയ്യുന്നു. അവന്റെ ജീവിതം ലോകമെമ്പാടുമുള്ള ആളുകളുടെ കരളുരുക്കുകയാണ്. സ്‌കൂളില്‍ ഇരിക്കുമ്പോഴാണ് അവന്റെ അച്ഛന്‍ ഒരു റോഡപകടത്തില്‍ മരണപ്പെട്ടതായി അമ്മാവന്‍ വന്നു പറയുന്നത്. അവന്‍ കരച്ചില്‍ അടക്കാന്‍ പാടുപെട്ടു. അധ്യാപകനോട് മൂന്ന് ദിവസത്തെ അവധി ചോദിച്ചു അവന്‍ സ്‌കൂളില്‍ നിന്നിറങ്ങി. നാല് കുന്നുകള്‍ കടന്ന് മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലൂടെ അവന്‍ തന്റെ പഴയ സൈക്കിള്‍ ചവിട്ടി വീട്ടിലെത്തി. വീട്ടില്‍, അമ്മാവനും അയല്‍വാസികളുമുണ്ടായിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് പിതാവ്…

Read More