മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു നടി മേഘ്ന വിന്‍സെന്റ്. എന്നാല്‍ വിവാഹത്തോടെ മേഘ്ന അഭിനയ ജീവിതത്തിന് താല്‍ക്കാലിക വിട നില്കുകയായിരുന്നു. എന്നാല്‍ മേഘ്നയും ബിനിനസുകാരനായ ഡോണും വിവാഹ മോചിതരാകുന്നു എന്ന വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. വിവാഹമോചനത്തിന് ശേഷം മേഘ്ന തന്റെ യൂട്യൂബ് ചാനലുമായി സജീവമാണ്. ചാനലിലൂടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താന്‍ ഡിപ്രഷനിലൂടെ കടന്നുപോയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് മേഘ്ന വിന്‍സെന്റ്. തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ഡിപ്രഷന് കാലത്തെക്കുറിച്ച് താരം വെളിപ്പെടുത്തുന്നത്. രണ്ടര വര്‍ഷം മുന്‍പാണ് താന്‍ വിഷാദത്തില്‍ അകപ്പെട്ടത്. ആ അവസ്ഥ വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ലെന്നും താരം വ്യക്തമാക്കുന്നു. ജീവിതത്തില്‍ ഇത്രയേറെ പ്രശ്നങ്ങള്‍ നേരിട്ടിട്ടും എങ്ങനെയാണ് സന്തോഷത്തോടെ ഇരിക്കാന്‍ സാധിക്കുന്നതെന്നും ഡിപ്രഷനെ എങ്ങനെയാണ് മറികടന്നത് എന്നുമായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് മേഘ്നയുടെ മറുപടി ഇങ്ങനെയായിരുന്നു…”ആ അവസ്ഥ എന്താണെന്ന്…
Read MoreCategory: Today’S Special
ഗര്‍ഭിണിയായ ഭാര്യ വഴക്കു മൂത്തപ്പോള്‍ കിണറ്റില്‍ ചാടി ! തൊട്ടു പിന്നാലെ ഭര്‍ത്താവും; ഒടുവില്‍ ഇരുവരെയും രക്ഷപ്പെടുത്തിയത് അഗ്നിരക്ഷാസേന…
ഗര്‍ഭിണിയായ യുവതി ഭര്‍ത്താവുമായി വഴക്കിട്ട് കിണറ്റില്‍ ചാടി. ഭാര്യയുടെ അപ്രതീക്ഷിത പ്രവൃത്തിയില്‍ അമ്പരന്ന ഭര്‍ത്താവും പിന്നാലെ കിണറ്റിലേക്ക്. 30 അടി താഴ്ചയുള്ള കിണറ്റില്‍ നിന്ന് ഇരുവരെയും ഒടുവില്‍ രക്ഷിച്ചതാവട്ടെ അഗ്നിരക്ഷാ സേനയും. ഇന്നലെ പുലര്‍ച്ചെ രണ്ടര മണിയോടെ മഞ്ചേരി പാലക്കുളം എല്‍.പി. സ്കൂളിനു സമീപമാണു സംഭവം. ഇവിടെ വാടകയ്ക്കു താമസിക്കുന്ന ശ്രീനിവാസനും ഭാര്യ ലക്ഷ്മിയുമാണു വഴക്കിട്ട് കിണറ്റില്‍ ചാടിയത്. ഇരുവരുടെയും വഴക്കിനും ‘എടുത്തുചാട്ട’ത്തിനും സാക്ഷിയായ 14 വയസുകാരനായ മകന് തന്നെയാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. മഞ്ചേരിയില്‍നിന്ന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേന ഇരുവരെയും രക്ഷപ്പെടുത്തി. കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായിരുന്നത് ഇരുവര്‍ക്കും രക്ഷയായി. കിണറ്റില്‍ ഒരുമിച്ചായതോടെ പിണക്കം മാറിയ ഇരുവരും കിണറ്റില്‍ നിന്നു കയറിയതോടെ ഹാപ്പിയായി.
Read Moreപെണ്‍കുട്ടി ഒരു ദിവസം തന്റെ വീട്ടില്‍ കണ്ടെത്തിയത് ഒരു രഹസ്യഅറ ! ആ രഹസ്യമുറി തുറന്നപ്പോള്‍ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച; വിചിത്രമായ സംഭവം ഇങ്ങനെ…
വീട്ടില്‍ ഒരു രഹസ്യമുറിയുണ്ടെന്ന് ആറുവയസുള്ള പെണ്‍കുട്ടി ഒരു ദിവസം കണ്ടെത്തുന്നു. മകള്‍ രഹസ്യമുറി തുറന്നപ്പോള്‍ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകിയത് അച്ഛന്റെ കണ്ണുകളാണ്. ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്നുവെന്നറിയുമ്പോള്‍ ഒരുപാട് മുന്നൊരുക്കങ്ങള്‍ നടത്തുന്നവരാണ് ഒട്ടുമിക്ക മാതാപിതാക്കളും. അവര്‍ക്കായി റൂം ഒരുക്കും കളിപ്പാട്ടങ്ങള്‍ മേടിച്ചു വയ്ക്കും അങ്ങനെ പലതും. എന്നാല്‍ പീറ്റര്‍ ഗേയ് എന്ന ആ അച്ഛന്റെ മനസ്സില്‍ മറ്റു ചിലതായിരുന്നു അയാള്‍ ജനിക്കാന്‍ പോകുന്ന തന്റെ മകള്‍ക്കായി വലിയൊരു സര്‍പ്രൈസ് തന്നെ ഒരുക്കാന്‍ തീരുമാനിച്ചു. ആറു വര്‍ഷം കാത്തിരിക്കേണ്ടി വന്ന ഒരു വലിയ സര്‍പ്രൈസ്. തന്റെ ഭാര്യാ ഗര്‍ഭിണിയായിരിക്കുമ്പോള്‍ വീട്ടില്‍ ഒരു വസ്തു ഒളിപ്പിച്ചു വയ്ക്കുന്നതിനുള്ള പദ്ധതി അയാള്‍ ആസൂത്രണം ചെയ്തു അയാള്‍ മകള്‍ക്കായി കരുതിവച്ച റൂമില്‍ ഒരു രഹസ്യ മുറിയുണ്ടാക്കി അവിടെ ഒരു പെട്ടി ഒളിപ്പിച്ചു വച്ചു. തന്റെ മകള്‍ക്ക് ആറു വയസ്സ് തികഞ്ഞ ദിവസം മകളോട്…
Read More45,500 വർഷം മുന്‍പ് വരച്ച പന്നിയുടെ ഗുഹാചിത്രം കണ്ടെത്തി…
ഭൂകന്പങ്ങൾ തുടർക്കഥയായ ഇന്തോനേഷ്യയിൽ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാ ചിത്രം കണ്ടെത്തി. ഇതിന് 45,500 വർഷത്തെ പഴക്കമുണ്ടെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഇന്തോനേഷ്യയിലെ ഒരു ഗുഹയിൽ വരച്ച കാട്ടുപന്നിയുടെ വലിയൊരു ചിത്രമാണ് കണ്ടെത്തിയത്. സയൻസ് അഡ്വാൻസസ് ജേണലിൽ ഇത് സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചു. സുലാവാസി ദ്വീപിലാണ് ഈ ഹിമയുഗ ചിത്രം കണ്ടെത്തിയത്. സമീപത്തെ റോഡിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ നടന്നാലാണ് ഈ ഗുഹയ്ക്ക് സമീപത്തെത്താനാകുക. ചുണ്ണാന്പു കല്ലുകളാൽ ചുറ്റപ്പെട്ട ഒരു വിദൂര താഴ്വരയാലാണ് ചിത്രം കണ്ടെത്തിയ ഗുഹ. വെള്ളപ്പൊക്കം സ്ഥിരമായ ഇവിടെ വേനൽക്കാലത്ത് മാത്രമേ എത്തിച്ചേരാൻ കഴിയൂ. ഓസ്ട്രേലിയയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള ഗവേഷകരാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഈ ഗുഹാ ചിത്രം കണ്ടെത്തിയത്.ചുവന്ന ഓച്ചർ പിഗ്മെൻറ് ഉപയോഗിച്ച് വരച്ച 136 മുതൽ 54 സെൻറീമീറ്റർ വരെ വലുപ്പമുള്ള പന്നിയുടെ ചിത്രമാണ് കണ്ടെത്തിയത്. പന്നിയുടെ പിൻവശത്തായി…
Read Moreമലയാളത്തിൽ നടിമാർക്ക് പ്രാധാന്യമില്ല ! ഷീല, ശോഭന, മഞ്ജു വാര്യർ എന്നിവരുടെയൊക്കെ ആദ്യകാലത്തുണ്ടായ അവസരങ്ങൾ ഇപ്പോഴില്ല;തുറന്നു പറച്ചിലുമായി നടി മാളവിക
മലയാളത്തിൽ സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന സിനിമകൾക്ക് ക്ഷാമമുണ്ടെന്ന് നടി മാളവിക മോഹനൻ. ഷീല, ശോഭന, മഞ്ജു വാര്യർ എന്നിവരുടെയൊക്കെ ആദ്യകാലത്തുണ്ടായ അവസരങ്ങൾ ഇപ്പോഴില്ല. മലയാളത്തിൽ നല്ല കഥകൾ ഉണ്ടാവുന്നുണ്ട്. എന്നാൽ സ്ത്രീകൾക്ക് നല്ല റോളുകളില്ല.മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, കുന്പളങ്ങി നൈറ്റ്സ് എന്നിവയൊക്കെ നല്ല സിനിമകളാണ്. ദിലീഷ് പോത്തനെയും ലിജോ ജോസ് പെല്ലിശേരിയെയും പോലെ നല്ല സംവിധായകരുമുണ്ട്. എന്നാൽ, സ്ത്രീകൾക്ക് നല്ല റോളുകളില്ല. പാർവതിയുടെ ഉയരെക്ക് ശേഷം അത്രയും നല്ല സ്ത്രീ സിനിമകൾ മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ല- മാളവിക ഒരഭിമുഖത്തിൽ വ്യക്തമാക്കി. പത്തു മാസത്തിനുശേഷം കേരളത്തിലെ തിയറ്റർ സ്ക്രീനിൽ ആദ്യ സിനിമ (മാസ്റ്റർ) കാണുന്പോൾ അതിലെ നായികയാണ് കണ്ണൂർ പയ്യന്നൂർ സ്വദേശിനി മാളവിക മോഹനൻ. പയ്യന്നൂർ മഹാദേവ ഗ്രാമം സ്വദേശിയും പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകനുമായ കെ.യു. മോഹനന്റെയും പയ്യന്നൂർ അന്നൂർ സ്വദേശിനി ബീന മോഹനന്റെയും മകളാണു മാളവിക.…
Read Moreപാത്രങ്ങള്‍ എറിഞ്ഞുടയ്ക്കുന്നത് ഇവരുടെ ഒരു ആചാരമാണേ… വിചിത്രമായ പോള്ട്രാബെന്ഡ്-ജര്‍മന്‍ വിവാഹച്ചടങ്ങിനെക്കുറിച്ചറിയാം…
നല്ല ദിവസം നോക്കി എന്തെങ്കിലും വീണുടഞ്ഞാൽ അതോടെ തീര്‍ന്നു ചിലരുടെ മനഃസമാധാനം. പല വിശ്വാസങ്ങളിലും ശുഭകാര്യങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ എന്തെങ്കിലും വീണുടയുന്നത് അശുഭ ലക്ഷണമായാണ് പലരും കണക്കാക്കുന്നത്. എന്നാല്‍, ജര്‍മനിയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ജര്‍മനിയില്‍ ചില മേഖലകളിൽ വിവാഹത്തലേന്ന് അതിഥികള്‍ പോര്‍സലെയ്ന്‍ പ്ലേറ്റുകള്‍ എറിഞ്ഞുടയ്ക്കുന്നതു ശുഭലക്ഷണമാണ്. വധൂവരന്മാരുടെ ജീവിതത്തില്‍ സര്‍വ ഐശ്വര്യവുമുണ്ടാകാനാണ് ഇവിടെ പോര്‍സലെയ്ന്‍ പ്ലേറ്റുകളും മഗും എറിഞ്ഞുടയ്ക്കുന്നത്. ചന്നംപിന്നം പൊട്ടിക്കാം വല്ലാതെ ബഹളം വയ്ക്കുന്ന എന്നര്‍ഥം വരുന്ന പോള്ട്ടേണ് എന്ന വാക്കും വൈകുന്നേരം എന്നര്‍ഥം വരുന്ന ഏബന്ഡ് എന്ന വാക്കും ചേര്‍ന്നാണ് പോള്ട്രാബെന്ഡ് എന്ന വാക്കുണ്ടായത്. സംഭവം കേള്‍ക്കുമ്പോള്‍ ബാച്ചലര്‍ പാര്‍ട്ടിയാണെന്നു തോന്നുമെങ്കിലും അല്ല. വധൂവരന്മാര് ഒരുമിച്ചാണ് ചടങ്ങില്‍ പങ്കെടുക്കുക. ഒപ്പം സുഹൃത്തുക്കളുംകൂടി ചേരുന്നതോടെ ആഘോഷം കൊഴുക്കും. വധുവിന്റെ വീട്ടുമുറ്റത്തൊരുക്കിയ മനോഹരമായ പന്തലിലാണ് പോള്ട്രാബെന്ഡ് നടക്കുക. എന്നാല്‍, സ്ഥലലഭ്യതയനുസരിച്ചു വരന്റെ വീട്ടിലേക്കോ ഓഡിറ്റോറിയത്തിലേക്കോ ആഘോഷങ്ങള്‍ മാറ്റാറുമുണ്ട്.…
Read Moreആ കവിതകളും ദുഃഖവും ബാക്കി…പനച്ചൂരാന്റെ ഓർമകളിൽ പാട്ടെഴുത്തുകാർ ഒത്തുകൂടി
കായംകുളം :ഓർമ്മകളുടെ ഉണർത്തുപാട്ടുകളുമായി അന്തരിച്ച ഗാനരചയിതാവും കവിയുമായിരുന്ന അനിൽപനച്ചൂരാൻറ്റെ ഓർമകളിൽ സഹപ്രവർത്തകരായ ഗാന രചയിതാക്കൾ ഒത്തുകൂടി. അനിൽ പനച്ചൂരാന്റെ തറവാടായ പുതുപ്പള്ളി പനച്ചൂർ തറവാട്ടിലാണ് കവികളും ഗാന രചയിതാക്കളും ഒത്തുകൂടിയത്. ഗാനരചയിതാക്കളുടെ കൂട്ടായ്മയായ രചന എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു ഒത്തുകൂടൽ . പനച്ചൂരാന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പനച്ചൂരാന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ദീപ്തമായ ഓർമ്മകൾ പങ്കുവെയ്ക്കുകയും ചെയ്തു . രചന സ്വരൂപിച്ച ധനസഹായം അനിൽപനച്ചൂരാ ന്റെ ഭാര്യ മായയ്ക്ക് കൈമാറി. ഗാന രചയിതാക്കളായ ഷിബു ചക്രവർത്തി, വയലാർ ശരത്ചന്ദ്രവർമ്മ, കവി മുരുകൻ കാട്ടാക്കട, രചനയുടെ അംഗങ്ങളായ ജോഫി തരകൻ, സിജു തുറവൂർ, ജ്യോതിഷ് ടി കാശി, നിഷാദ് അഹമ്മദ്, ഷാജി ഇല്ലത്ത്, ഷഹീറ നാസർ എന്നിവർ പങ്കെടുത്തു.
Read Moreകുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് പണം തട്ടിയ യുവാവ് പിടിയിൽ ! നിരവധി കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ വ്യാജപ്രൊഫൈലുകൾ നിർമിച്ചു…
കൊയിലാണ്ടി: കുട്ടികളുടെ ഫോട്ടോ പ്രൊഫൈൽ നിർമിച്ച് നവ മാധ്യമങ്ങളിലൂടെ പണം തട്ടിയ ആളെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. പാനൂർ തൂവ്വക്കുന്ന് മുജ്തബ (27) ആണ് കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. ചെറിയ കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് ചികിത്സ സഹായം ആവശ്യപ്പെട്ട് നവമാധ്യമങ്ങളിലൂടെയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. കൊയിലാണ്ടി സ്വദേശിയുടെ ഫോട്ടോ ദുരുപയോഗിച്ച് ഇത്തരത്തിൽ പണം തട്ടി ആറു മാസം മുൻപാണ് ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഇയാൾ മുൻപും ഓൺലൈൻ തട്ടിപ്പു കേസിൽ പ്രതിയായിട്ടുണ്ട്. കൊയിലാണ്ടി ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ എഎസ്ഐ പ്രദീപ്, മണികണ്oൻ, വിജു വാണിയംകുളം എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreഇരകളെ വീണ്ടും ‘മാനഭംഗത്തിനിരയാക്കി’ കന്യകാത്വപരിശോധന ! കിരാതമായ കന്യകാത്വപരിശോധനയെക്കുറിച്ച് പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്…
ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് അവളുടെ കന്യകാത്വം എന്നാണ് കരുതപ്പെടുന്നത്. മാനഭംഗത്തിനിരയാകുന്ന പെണ്‍കുട്ടികളെ വീണ്ടും മാനഭംഗത്തിനിരയാക്കുന്ന കന്യകാത്വപരിശോധന പാക്കിസ്ഥാനില്‍ വ്യാപകമാകുകയാണ്. ബലാല്‍സംഗം വന്തോതിലാണെങ്കിലും പരാതിപ്പെടാന്‍ ധൈര്യപ്പെടുന്നവര്‍ കുറവാണ്.സ്ത്രീസൗഹൃദപരമായല്ല, ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യപ്പെടുന്നത് എന്നതാണു കാരണം. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകളെ പോലീസും ആശുപത്രി അധികൃതരും പൊതുസമൂഹവുമുള്പ്പെടെ മോശം കണ്ണിലൂടെയാണു വീക്ഷിക്കുന്നത്. അഥവാ പരാതിപ്പെടാന്‍ ധൈര്യം കാട്ടുന്നവരാണു പ്രാകൃതമായ കന്യകാത്വപരിശോധന ഉള്‍പ്പെടെയുള്ള കൂടുതല്‍ പീഡനങ്ങള്‍ നേരിടേണ്ടിവരുന്നത്. അടുത്തിടെ ഇത്തരമൊരു പരാതി നല്കിയ ഷാസിയ എന്ന കൗമാരക്കാരിയുടെ അനുഭവം ഉദാഹരണമാണ്. ബന്ധുവിനാല്‍ പീഡിപ്പിക്കപ്പെട്ടതിനേത്തുടര്‍ന്നാണു ഈ പെണ്കുട്ടിപോലീസില് പരാതിപ്പെട്ടത്. എന്നാല്‍, നടന്ന കുറ്റകൃത്യത്തോളം ക്രൂരമായ തുടര്‍നടപടികളാണ് അവള്‍ക്കു നേരിടേണ്ടിവന്നത്. അശാസ്ത്രീയവും വേദനാജനകവുമായ രീതിയില്‍ ഒരു ഡോക്ടര്‍ അവളുടെ കന്യകാത്വപരിശോധന നടത്തി. പെണ്‍കുട്ടി വളരെക്കാലമായി ലൈംഗിക ജീവിതം നയിക്കുന്നുണ്ടോ എന്നതാണ് ഇത്തരം കേസുകളില്‍ ആദ്യം പരിശോധിക്കപ്പെടുന്നത്. വെറും വിരലുകള്‍ ഉപയോഗിച്ചും ചിലപ്പോള്‍…
Read Moreദയവു ചെയ്ത് അങ്ങനെ ചെയ്യരുത് ! ആരാധകരോടും പാപ്പരാസികളോടും അഭ്യർഥിച്ച് അനുഷ്കയും കോഹ്ലിയും…
ഈ മാസം 11 നാണ് അനുഷ്ക-കോഹ്ലി ദന്പതികൾക്ക് പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ദൃശ്യങ്ങളൊന്നും ഇവർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടില്ല. ഏത് വിധേനയും കുഞ്ഞിന്റെ ചിത്രം പകർത്തി പ്രചരിപ്പിക്കാൻ പപ്പരാസികളും ശ്രമം തുടരുന്നുണ്ട്. എന്നാൽ ദയവുചെയ്ത് കുഞ്ഞിന്റെ ചിത്രം പകർത്തരുതെന്നും ഇത് തങ്ങളുടെ അഭ്യർഥനയാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരങ്ങൾ. “”ഹായ്, കഴിഞ്ഞ നാളുകളിൽ നിങ്ങൾ ഞങ്ങൾക്ക് നൽകിയ എല്ലാ സ്നേഹത്തിനും നന്ദി. ഈ സുപ്രധാന സന്ദർഭം നിങ്ങളോടൊപ്പം ആഘോഷിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. മാതാപിതാക്കളെന്ന നിലയിൽ, നിങ്ങളോട് ഞങ്ങൾക്ക് ഒരു ലളിതമായ അഭ്യർഥനയുണ്ട്. ഞങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യത സംരക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങൾക്ക് നിങ്ങളുടെ സഹായവും പിന്തുണയും ആവശ്യമാണ്… ”എന്നായിരുന്നു ഇവർ കുറിച്ചത്. “”ഞങ്ങൾ എവിടെ നിന്നാണ് വരുന്നതെന്ന് നിങ്ങൾക്ക് നന്നായി അറിയാം. അതിൽ ഞങ്ങൾക്കും സന്തോഷമുണ്ട്”- താരങ്ങൾ പറഞ്ഞു. നേരത്തെ തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്ന് ആരോപിച്ച് അനുഷ്ക ഒരു…
Read More