ആ​ര്‍​ട്ടിഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍​സി​ന്റെ സ​ഹാ​യ​ത്തോ​ടെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര​നെ പൊ​ക്കി പോ​ലീ​സ്

ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍​സ് എ​ല്ലാ മേ​ഖ​ല​യി​ലും മ​നു​ഷ്യ​ന് സ​ഹാ​യ​ക​മാ​വു​ന്ന അ​വ​സ്ഥ​യാ​ണി​പ്പോ​ഴു​ള്ള​ത്. ഇ​തി​ന്റെ ദു​രു​പ​യോ​ഗ​വും ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും എ​ഐ​യു​ടെ ഗു​ണ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള നി​ര​വ​ധി വാ​ര്‍​ത്ത​ക​ള്‍ ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്നു​ണ്ട്. ഇ​പ്പോ​ള്‍ എ​ഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു​കാ​ര​നെ പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് ന്യൂ​യോ​ര്‍​ക്ക് പോ​ലീ​സ്. ന്യൂ​യോ​ര്‍​ക്കി​ലെ അ​പ്‌​സ്റ്റേ​റ്റി​ലെ ചെ​റി​യ പ​ട്ട​ണ​മാ​യ സ്‌​കാ​ര്‍​സ്‌​ഡെ​യ്‌​ലി​ലാ​ണ് സം​ഭ​വം. പോ​ലീ​സ് 2022 മാ​ര്‍​ച്ചി​ല്‍ ന​ട​ന്ന സം​ഭ​വ​ത്തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഇ​പ്പോ​ഴാ​ണ് പു​റ​ത്തു​വി​ടു​ന്ന​ത്. ഡേ​വി​ഡ് സ​യാ​സി​സ് എ​ന്ന​യാ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പി​ടി​യി​ലാ​യ​ത്. എ ​ഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ത​യ്യാ​റാ​ക്കി​യ പ്ര​ത്യേ​ക ഉ​പ​ക​ര​ണം വ​ച്ച് ഡേ​വി​ഡി​ന്റെ പേ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ന്റെ മു​ന്‍​കാ​ല യാ​ത്ര​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സം​ശ​യം ജ​നി​പ്പി​ക്കു​ന്ന പ​ല കാ​ര്യ​ങ്ങ​ളും പു​റ​ത്തു​വ​ന്ന​ത്. ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍​സ് കാ​ര്‍ പ​തി​വാ​യി മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്ന​ത് ക​ണ്ടെ​ത്തി. 2020 ഒ​ക്ടോ​ബ​റി​നും 2021 ഓ​ഗ​സ്റ്റി​നും ഇ​ട​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളു​ടെ പ്ര​ധാ​ന റൂ​ട്ട് ആ​യ മ​സാ​ച്യു​സെ​റ്റ്‌​സി​ല്‍ നി​ന്ന് ന്യൂ​യോ​ര്‍​ക്കി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്…

Read More

ഇനി കോവിഡ് പരിശോധനാഫലം അഞ്ചു മിനിറ്റിനുള്ളില്‍ അറിയാം ! ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയുള്ള പരിശോധന ഇങ്ങനെ…

കോവിഡ് പരിശോധനയ്ക്ക് വരുന്ന കാല താമസം പലര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. എന്നാല്‍ വെറും അഞ്ചുമിനിറ്റിനുള്ളില്‍ ഇനി കോവിഡ് പരിശോധനാഫലം ലഭിക്കുന്ന സാങ്കേതിക വിദ്യ വരാന്‍ പോകുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രണ്ട് യുഎഇ കമ്പനികളുടെ സഹകരണത്തോടെ കനേഡിയന്‍ കമ്പനിയാണ് നിര്‍മിത ബുദ്ധി സംവിധാനം പരിചയപ്പെടുത്തിയത്. പരിശോധനഫലം അഞ്ചു മിനിറ്റിനകം അറിയാമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്രവം എടുത്ത് പ്രത്യേക കിറ്റില്‍വച്ചു പരിശോധിക്കുന്നതോടെ നിമിഷങ്ങള്‍ക്കകം മൊബൈല്‍ ആപ്പില്‍ ഫലമറിയാം രണ്ടോ മൂന്നോ തുള്ളി സ്രവം പ്രത്യേക കസറ്റിലാക്കി മെഷീനില്‍ റീഡ് ചെയ്യുന്നു. ഈ റീഡറില്‍ 2 വരെ ആണ് കാണുന്നതെങ്കില്‍ ഫലം പോസിറ്റീവ് ആയിരിക്കും. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ കൂടുതല്‍ പേര്‍ക്കു കോവിഡ് പരിശോധന നടത്താനാകുമെന്ന് പ്യൂവര്‍ ഹെല്‍ത്ത് സീനിയര്‍ അക്കൗണ്ട് മാനേജര്‍ റംസി ഹുസൈന്‍ പറഞ്ഞു.

Read More

കൊറോണ ബാധിച്ചവരെ കണ്ടെത്താന്‍ സെക്കന്‍ഡുകള്‍ മാത്രം മതി ! നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ നിര്‍മിച്ച പുത്തന്‍ സാങ്കേതിക വിദ്യ അദ്ഭുതമാകുന്നു…

കൊറോണ ബാധിച്ചിട്ടുണ്ടോയെന്ന് നിമിഷങ്ങള്‍ക്കകം തിരിച്ചറിയാന്‍ സാധിക്കുന്ന സംവിധാനം വികസിപ്പിച്ചെടുത്ത് മാഞ്ചസ്റ്റര്‍, കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകര്‍. ഒരേസമയം 100 പേരെ വരെ പരിശോധിച്ച് കൊറോണ ബാധ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് ഫയര്‍ടിനാസ്‌ എന്ന് പേരിട്ടിരിക്കുന്ന ഈ നിര്‍മ്മിത ബുദ്ധി. പതിനായിരക്കണക്കിന് ആളുകളാണ് ദിനംപ്രതി ചൈനയില്‍ മാത്രം കൊറോണ ബാധിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ ആശുപത്രിയില്‍ എത്തുന്നത്. പനി, ചുമ, വയറിളക്കം, ശ്വാസംമുട്ടല്‍ തുടങ്ങിയവയാണ് കൊറോണയുടെ ലക്ഷണങ്ങള്‍. സാധാരണ ജലദോഷപനിയുമായി സാമ്യമുള്ള ലക്ഷണങ്ങളാണ് കൊറോണയുടേത്. സാധാരണ രോഗങ്ങളുമായി എത്തുന്ന രോഗികള്‍ക്ക് കൊറോണ ഇല്ലെന്ന് തീരുമാനിക്കാന്‍ എടുക്കുന്ന സമയം വളരെയേറെ കുറക്കാന്‍ ഫയര്‍ടിനാസിന്റെ വരവോടെ സാധിക്കും. ആയിരം ചതുരശ്ര അടി പ്രദേശത്തുള്ള നൂറ് പേരില്‍ കൊറോണ സംശയമുള്ളത് ആര്‍ക്കൊക്കെയെന്ന് മൈക്രോ സെക്കന്‍ഡ് കൊണ്ട് ഫയര്‍ട്ടിയന്‍സിന് തിരിച്ചറിയാനാകും. കാമറകളും സെന്‍സറുകളുമുപയോഗിച്ചാണ് ഫയര്‍ടിനാസ്‌ ആളുകളെ സ്‌കാന്‍ ചെയ്യുന്നത്. 0.1 ഡിഗ്രി സെല്‍ഷ്യസ് വരെ സൂഷ്മതയില്‍ ശരീരതാപം രേഖപ്പെടുത്താന്‍ ഈ…

Read More

സ്ത്രീകളെ പൂര്‍ണമായും വിവസ്ത്രരാക്കാന്‍ സോഫ്റ്റ് വെയര്‍ ‘ഡീപ്പ് ന്യൂഡ്’ ! ഒടുവില്‍ പ്രതിഷേധത്തെത്തുടര്‍ന്ന് ആപ്പ് അടച്ചു പൂട്ടി;വൈറലായി മാറുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് നിര്‍മാതാക്കള്‍

നിര്‍മിതബുദ്ധിയുടെ പുരോഗതി പല നേട്ടങ്ങള്‍ക്കും കാരണമാകുമെങ്കിലും പല പ്രശ്‌നങ്ങളും സമൂഹത്തില്‍ സൃഷ്ടിക്കുമെന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ സ്ത്രീകളെ വിവസ്ത്രരാക്കാന്‍ സഹായിച്ച ഡീപ്പ് ന്യൂഡ് എന്ന ആപ്ലിക്കേഷന്‍ അടച്ചുപൂട്ടി. സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സഹാചര്യത്തിലാണ് ഡീപ്പ് ന്യൂഡ് ആപ്ലിക്കേഷന്‍ പിന്‍വലിക്കേണ്ടി വന്നത്. വിനോദത്തിന് വേണ്ടിയാണ് മാസങ്ങള്‍ക്ക് മുമ്പ് ഡീപ്പ് ഫേക്ക് സോഫ്റ്റ് വെയര്‍ അവതരിപ്പിച്ചതെന്ന് സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കള്‍ പറയുന്നു. എന്നാല്‍ ഇതൊരു വൈറലായി മാറുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചില്ലെന്നും അതിലേക്കുള്ള ആളുകളുടെ വരവ് നിയന്ത്രിക്കാനായില്ലെന്നും ഡീപ്പ് ന്യൂഡ് നിര്‍മാതാക്കള്‍ പറയുന്നു. സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടും അഞ്ച് ലക്ഷത്തോളം പേര്‍ ഇത് ഉപയോഗിച്ചെങ്കില്‍ ഇവിടെ ദുരുപയോഗം നടക്കാനുള്ള സാധ്യതയേറെയാണെന്നും ആ രീതിയില്‍ പണമുണ്ടാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഡീപ്പ്ന്യൂഡ് ആപ്പ് പിന്‍വലിക്കുന്നതായറിയിക്കുന്ന ട്വീറ്റില്‍ അതിന്റെ നിര്‍മാതാക്കള്‍ പറഞ്ഞു. വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ചിത്രം നല്‍കിയാല്‍ മതി. അവരെ…

Read More

ഇനി വരുന്നത് മരണമില്ലാത്ത കാലം ! ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പണക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് അമരത്വം; സ്വന്തം ശരീരം നശിച്ചു കഴിഞ്ഞാലും യന്ത്ര മനുഷ്യനിലേക്ക് മനസിനെ പറിച്ചു നടാമെന്ന് ശാസ്ത്രജ്ഞര്‍

ഈ ലോകത്തില്‍ നാം എന്തൊക്കെ നേടിയാലും സ്വന്തം ജീവന്‍ നഷ്ടമായാല്‍ നേടിയതൊക്കെ കൊണ്ട് എന്തു പ്രയോജനം എന്ന ചോദ്യം പണ്ടു മുതല്‍ക്കെത്തന്നെ എല്ലാരും സ്വയം ചോദിക്കുന്നതാണ്. എന്നാല്‍ മരണമില്ലാത്ത ഒരു അവസ്ഥ വന്നാലോ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(കൃത്രിമബുദ്ധി) എന്ന ആശയത്തിന്റെ പ്രധാന ലക്ഷ്യം തന്നെ ഇതാണ്. പലരും ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും 2050 ഓടെ പണക്കാരായ മനുഷ്യര്‍ക്ക് അമരത്വം സാധ്യമാകുമെന്നാണ് ഈ മേഖലയില്‍ ഗവേഷണം നടത്തുന്ന ചില ശാസ്ത്രജ്ഞര്‍ പറയുന്നത്. മനുഷ്യന്‍ മരിക്കേണ്ടി വരുന്നത് ശരീരത്തിന്റെ ശേഷികള്‍ നഷ്ടപ്പെടുന്നതു കൊണ്ടാണല്ലോ. എന്നാല്‍ ശരീരത്തിന്റെ ഇന്നത്തെ പരിമിതികളെ മറികടക്കാന്‍ 2050ഓടെ ശാസ്ത്രത്തിനു സാധിക്കുമെന്നാണ് ഡോക്ടര്‍ ഇയാന്‍ പിയേഴ്‌സണിന്റെ അവകാശ വാദം. ജനിറ്റിക് എഞ്ചിനീയറിംഗിലൂടെ കോശങ്ങളുടെ പ്രായമാകല്‍ വിപരീത ദിശയിലാക്കുന്നതിലൂടെയാണ് ഇതു സാധ്യമാവുകയെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെ, സ്വന്തം ശരീരം മരിച്ചു കഴിഞ്ഞ ശേഷം യന്ത്രമനുഷ്യനിലേക്ക് (android bodies)…

Read More