ആ​രും വ​ഞ്ചി​ത​രാ​ക​രു​തേ… ഡി​ജി​റ്റ​ൽ അ​റ​സ്റ്റ്: ത​ട്ടി​പ്പി​നെ​തി​രേ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി എ​ൻ​പി​സി​ഐ

തി​രു​വ​ന​ന്ത​പു​രം: ഡി​ജി​റ്റ​ൽ ത​ട്ടി​പ്പു​ക​ൾ​ക്ക​തി​രേ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ അ​വ​ബോ​ധം വ​ള​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് നാ​ഷ​ണ​ൽ പേ​യ്മെ​ന്‍റ്സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​പി​സി​ഐ) രം​ഗ​ത്ത്. നി​യ​മ​പാ​ല​ക​രാ​യി ച​മ​ഞ്ഞ് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന ‘ഡി​ജി​റ്റ​ൽ അ​റ​സ്റ്റ്’ ഉ​ൾ​പ്പെ​ടെ​യു​ള്ള സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി എ​ൻ​പി​സി​ഐ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. പോ​ലീ​സ്, സി​ബി​ഐ, ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ, ക​സ്റ്റം​സ് ഏ​ജ​ന്‍റു​മാ​ർ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​താ​യി അ​വ​കാ​ശ​പ്പെ​ട്ട് ആ​രെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ടാ​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ എ​ൻ​പി​സി​ഐ നി​ർ​ദേ​ശി​ക്കു​ന്നു. അ​ടി​യ​ന്ത​ര നി​യ​മ​ന​ട​പ​ടി ആ​രം​ഭി​ക്കു​മെ​ന്നോ ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നോ പ​റ​യു​ന്ന​ത് പ​തി​വു​രീ​തി​യാ​യ​തി​നാ​ൽ ജാ​ഗ്ര​ത​യോ​ടെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും എ​ൻ​പി​സി​ഐ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ​റ​യു​ന്നു. നി​യ​മ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​പ്ര​തീ​ക്ഷി​ത കോ​ളു​ക​ളോ സ​ന്ദേ​ശ​ങ്ങ​ളോ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ, സ്ഥി​രീ​ക​രി​ച്ച ശേ​ഷം ചി​ന്തി​ച്ചു​മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ക. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ 1930 അ​ല്ലെ​ങ്കി​ൽ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ വ​കു​പ്പ് (https://sancharsaathi.gov.in/sfc/) ഡ​യ​ൽ ചെ​യ്ത് സം​ശ​യാ​സ്പ​ദ​മാ​യ ന​മ്പ​റു​ക​ൾ ദേ​ശീ​യ സൈ​ബ​ർ ക്രൈം ​ഹെ​ല്‍​പ് ലൈ​നി​ല്‍ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക.

Read More

വി​ശ്വാ​സം അ​ത​ല്ലേ എ​ല്ലാം: കാ​മു​കി​യെ സൂ​ക്ഷി​ക്കാ​നേ​ൽപി​ച്ച​ത് 1.24 കോ​ടി രൂ​പ; തി​രി​കെ ചോ​ദി​ച്ച​പ്പോ​ൾ മു​ഴു​വ​നും കോ​സ്മെ​റ്റി​ക് സ​ർ​ജ​റി​ക്ക് ചെ​ല​വ​ഴി​ച്ചെ​ന്ന് കാ​മു​കി; പി​ന്നീ​ട് സം​ഭ​വി​ച്ച​ത്…

കാ​മു​കി​യു​ടെ കോ​സ്മെ​റ്റി​ക് സ​ർ​ജ​റി കാ​ര​ണം കൈ​യി​ലു​ണ്ടാ​യ കാ​ശ് പോ​യ പാ​വം കാ​മു​ക​നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വൈ​റ​ൽ താ​രം. ജി​ൻ എ​ന്നാ​ണ് യു​വാ​വി​ന്‍റെ പേ​ര്. ഇ​യാ​ൾ​ക്ക് മി​ൻ എ​ന്നു പേ​രു​ള്ള ഒ​രു കാ​മു​കി ഉ​ണ്ടാ​യി​രു​ന്നു. എ​ല്ലാ കാ​ര്യ​ങ്ങ​ളും വി​ശ്വ​സി​ച്ച് ഏ​ൽ​പ്പി​ക്കാ​ൻ ത​ന്‍റെ കാ​മു​കി​യാ​ണ് ഏ​റ്റ​വും ബെ​സ്റ്റ് എ​ന്നാ​ണ് യു​വാ​വ് ക​രു​തി​യ​ത്. അ​തു​കൊ​ണ്ട്ത​ന്നെ ത​ന്‍റെ സേ​വിം​ഗ് ആ​യി പ‍​ണം പോ​ലും സൂ​ക്ഷി​ക്കാ​ൻ കാ​മു​കി​യു​ടെ കൈ​യി​ലാ​ണ് ഏ​ൽ​പ്പി​ക്കു​ന്ന​ത്. ഈ ​തു​ക കാ​മു​കി സൂ​ക്ഷി​ച്ച് വ​യ്ക്കും എ​ന്നാ​ണ് ജി​ൻ ക​രു​തി​യ​ത്. എ​ന്നാ​ൽ മി​ൻ ആ​ക​ട്ടെ ആ ​പ​ണം ത​ന്‍റെ കോ​സ്മെ​റ്റി​ക്സ് സ​ർ​ജ​റി ന​ട​ത്താ​നാ​ണ് ചെ​ല​വാ​ക്കി​യ​ത്. ര​ണ്ട​ര​ക്കോ​ടി​യോ​ളം രൂ​പ​യാ​ണ് മൂ​ന്നു​വ​ർ​ഷ​ത്തി​നി​ട​യി​ൽ കോ​സ്മെ​റ്റി​ക് സ​ർ​ജ​റി​ക്ക് വേ​ണ്ടി മി​ൻ ചെ​ല​വ​ഴി​ച്ച​ത്. ജി​യാംഗ്സി പ്ര​വി​ശ്യ​യി​ൽ നി​ന്ന് ചോംഗ്‌​ക്വിം​ഗി​ലേ​ക്ക് മി​ൻ താ​മ​സം മാ​റി​യ​പ്പോ​ൾ ഒ​രു ബ്യൂ​ട്ടി ക്ലി​നി​ക്ക് സ​ന്ദ​ർ​ശി​ക്കു​ക​യും ലി ​എ​ന്ന സ്ത്രീ​യെ പ​രി​ച​യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. അ​ധി​കം വൈ​കാ​തെ ലി…

Read More

അ​ടി​യോ​ട​ടി… വ​ധു​വി​ന്‍റെ മേ​ക്ക​പ്പ് വൈ​കി​യ​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം, പി​ന്നാ​ലെ ക​യ്യാ​ങ്ക​ളി; പോ​ലീ​സെ​ത്തി പ്ര​ശ്നം പ​രി​ഹ​രി​ച്ചു

ഒ​രു​പാ​ട് സ​ന്തോ​ഷം പ​ക​രു​ന്ന ച​ട​ങ്ങാ​ണ് വി​വാ​ഹം എ​ന്ന​ത്. അ​ത്ര​മേ​ൽ ആ​ന​ന്ദ​ക​ര​മാ​യ നി​മി​ഷം അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​ന്ന ചി​ല ആ​ളു​ക​ളും വി​വാ​ഹ ച​ട​ങ്ങി​ൽ വ​രാ​റു​ണ്ട്. വ​ധു​വി​ന്‍റെ മേ​ക്ക​പ്പ് വൈ​കി​യ​തി​നെ ചൊ​ല്ലി വ​ര​ന്‍റേ​യും വ​ധു​വി​ന്‍റേ​യും വീ​ട്ടു​കാ​ർ ത​മ്മി​ൽ ത​ർ​ക്ക​മാ​യ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ലാ​ൽ പ്യാ​ർ കി ​ധ​ർ​മ്മ​ശാ​ല​യി​ലാ​ണ് സം​ഭ​വം. വ​ധു​വി​ന്റെ മേ​ക്ക​പ്പ് വൈ​കി​യ​തി​നെ ചൊ​ല്ലി വ​ര​ന്‍റേ​യും വ​ധു​വി​ന്‍റേ​യും വീ​ട്ടു​കാ​ർ ത​മ്മി​ൽ ത​ർ​ക്ക​മാ​യി. ചെ​റി​യ രീ​തി​യി​ൽ തു​ട​ങ്ങി​യ വ​ഴ​ക്ക് പി​ന്നീ​ട് വ​ലി​യ ത​ർ​ക്ക​ത്തി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. ക​ന്പു​ക​ളും മ​ര​ക്ക​ഷ​ണ​ങ്ങ​ളും കൊ​ണ്ട് ഇ​രു​കൂ​ട്ട​രും പ​ര​സ്പ​രം ത​ല്ലു​ണ്ടാ​ക്കി. നി​ര​വ​ധി അ​തി​ഥി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും വേ​ദി​യാ​കെ താ​റു​മാ​റാ​കു​ക​യും ചെ​യ്തു. മ​ണ്ഡ​പ​ത്തി​ലെ അ​ല​ങ്കാ​ര​ങ്ങ​ൾ ന​ശി​ക്കു​ക​യും പ​ല വ​സ്തു​ക്ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ശേ​ഷം ര​ണ്ട് വീ​ട്ടു​കാ​രേ​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചു. കേ​ടു​പാ​ടു​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​മെ​ന്ന് ഇ​രു​വീ​ട്ടു​കാ​രും സ​മ്മ​തി​ച്ചു. ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട സം​ഭാ​ഷ​ണ​ത്തി​നി​ട​യി​ൽ ഇ​രു​കൂ​ട്ട​രും ര​മ്യ​ത​യി​ലെ​ത്തു​ക​യും സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കു​ക​യും…

Read More

അ​ടി​ച്ചു മോ​നേ ബം​ബ​റ്…​പ​ണം ക​ടം വാ​ങ്ങി ലോ​ട്ട​റി​യെ​ടു​ത്തു;​രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക്ക് ല​ഭി​ച്ച​ത് 11 കോ​ടി ദീ​പാ​വ​ലി ബം​ബ​ർ

പ​ഞ്ചാ​ബി​ലേ​ക്കു​ള്ള യാ​ത്ര, സു​ഹൃ​ത്തി​ൽ​നി​ന്നു ക​ടം വാ​ങ്ങി​യ പ​ണം. പി​ന്നെ, തേ​ടി​വ​ന്ന​ത് കോ​ടി​ക​ളു​ടെ ഭാ​ഗ്യം..! രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ പ​ച്ച​ക്ക​റി വി​ൽ​പ്പ​ന​ക്കാ​ര​ന്‍റെ ജീ​വി​തം മാ​റി​മ​റി​യു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​ബ് സം​സ്ഥാ​ന ലോ​ട്ട​റി​യു​ടെ “ദീ​പാ​വ​ലി ബ​മ്പ​ർ 2025′ ജാ​ക്ക്പോ​ട്ട് സ​മ്മാ​നം ല​ഭി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ അ​മി​ത് സെ​ഹ്‌​റ​യും കു​ടും​ബ​വും. 11 കോ​ടി രൂ​പ​യെ​ന്ന സ്വ​പ്ന​നേ​ട്ട​മാ​ണ് ദീ​പാ​വ​ലി ബം​ബ​റി​ലൂ​ടെ അ​മി​ത് സെ​ഹ്‌​റ​യെ തേ​ടി​യെ​ത്തി​യ​ത്. പ​ഞ്ചാ​ബ് സ്റ്റേ​റ്റ് ലോ​ട്ട​റി​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ​മ്മാ​ന​മാ​ണി​ത്. ഒ​ക്ടോ​ബ​ർ 31ന് ​ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്.ത​ന്‍റെ സു​ഹൃ​ത്തി​ൽ​നി​ന്നു പ​ണം ക​ടം വാ​ങ്ങി​യാ​ണ് ബ​ത്തി​ൻ​ഡ​യി​ലെ ലോ​ട്ട​റി വി​ൽ​പ്പ​ന​ശാ​ല​യി​ൽ​നി​ന്ന് അ​മി​ത് ടി​ക്ക​റ്റ് വാ​ങ്ങി​യ​ത്. ലോ​ട്ട​റി സ​മ്മാ​നം നേ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ച​ണ്ഡീ​ഗ​ഢ് സ​ന്ദ​ർ​ശി​ക്കാ​ൻ പോ​ലും ത​ന്‍റെ പ​ക്ക​ൽ പ​ണ​മി​ല്ലെ​ന്ന് ക​ണ്ണീ​രോ​ടെ അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​പ്ര​തീ​ക്ഷി​ത​വും വ​ലു​തു​മാ​യ സ​മ്മാ​നം ല​ഭി​ച്ച​ത് ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​മാ​ണെ​ന്നും അ​മി​ത് പ​റ​ഞ്ഞു. ജ​യ്പു​ർ കോ​ട്പു​ട്‌​ലി​യി​വെ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര​നാ​ണ് അ​മി​ത്. പ​ച്ച​ക്ക​റി വി​ൽ​പ്പ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന ചെ​റി​യ…

Read More

‘മാ​നി​ന്‍റെ ഇ​റ​ച്ചി​ക്ക് ന​ല്ല രു​ചി​യാ​ണ്’; വി​നോ​ദ സ​ഞ്ചാ​രി​ക​ളോ​ട് ഗൈ​ഡ് പ​റ​ഞ്ഞ​തു​കേ​ട്ടോ; രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ

വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് വ​ഴി​കാ​ട്ടി​യാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ലും ഗൈ​ഡു​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഒ​രു സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ന്പോ​ൾ‌ അ​വി​ടു​ള്ള കാ​ര്യ​ങ്ങ​ൾ ആ​ളു​ക​ളു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​തും ആ ​സ്ഥ​ല​ത്തെ​ക്കു​റി​ച്ചു​ള്ള മ​റ്റ് വി​വ​ര​ങ്ങ​ളെ​ല്ലാം ആ​ളു​ക​ൾ​ക്ക് പ​റ​ഞ്ഞ് കൊ​ടു​ക്കു​ന്ന​തും ടൂ​റി​സ്റ്റ് ഗൈ​ഡു​ക​ളാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ഗൈ​ഡി​ൽ നി​ന്നു​ണ്ടാ​യ മോ​ശം അ​നു​ഭ​വം സ​ഞ്ചാ​രി​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത് വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ജിം ​കോ​ർ​ബ​റ്റ് നാ​ഷ​ണ​ൽ പാ​ർ​ക്കി​ലെ ഗൈ​ഡി​നെ​തി​രെ​യാ​ണ് രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സ​ഫാ​രി​യി​ൽ മി​ക്ക സ​മ​യ​വും ഗൈ​ഡ് ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് പു​ക​യി​ല ന​ൽ​കി, നാ​ഷ​ണ​ൽ പാ​ർ​ക്കി​ന്‍റെ പ​രി​സ​ര​ത്ത് മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞു തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഗൈ​ഡി​നെ​തി​രേ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ര​ത്ത​ൻ ധി​ല്ല​ൻ എ​ന്ന ഉ​പ​യോ​ക്താ​വാ​ണ് പോ​സ്റ്റ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ‘ജിം ​കോ​ർ​ബ​റ്റ് നാ​ഷ​ണ​ൽ പാ​ർ​ക്കി​ലെ ഞ​ങ്ങ​ളു​ടെ ഇ​ന്ന​ത്തെ ഗൈ​ഡി​നെ നോ​ക്കൂ, അ​ദ്ദേ​ഹം ഞ​ങ്ങ​ൾ​ക്ക് പു​ക​യി​ല വാ​ഗ്ദാ​നം ചെ​യ്തു. അ​തി​ന്‍റെ പാ​ക്ക​റ്റ് വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു. സ​ഫാ​രി​യ്ക്കി​ടെ ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട…

Read More

പ​ടി​യി​റ​ക്കം അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​ന്‍  പ​ത്ത് നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്ക് സ്ഥ​ലം കൈ​മാ​റി പാ​ലാ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ൻ

 ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് പീ​റ്റ​ര്‍ വെ​ട്ടു​ക​ല്ലേ​ല്‍ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു​നി​ന്ന് വി​ര​മി​ക്കു​മ്പോ​ഴും സേ​വ​ന​ത്തി​ന്‍റെ ദീ​പം അ​ണ​യു​ന്നി​ല്ല. പൊ​തു​പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ​മാ​യ അ​ദ്ദേ​ഹം വ​ല​വൂ​രി​ലു​ള്ള ത​ന്‍റെ സ്ഥ​ല​ത്ത് പ​ത്തു നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ടു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്കാ​യി 31 സെ​ന്‍റ് സ്ഥ​ലം കൈ​മാ​റി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജോ​സ് കെ. ​മാ​ണി എം​പി നി​ര്‍​വ​ഹി​ച്ചു. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ പ​ത്തു കു​ടും​ബ​ങ്ങ​ള്‍​ക്ക് വ​ഴി​യ​ട​ക്കം സ്ഥ​ലം ആ​ധാ​രം ചെ​യ്ത് ന​ല്‍​കു​ന്ന ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വീ​ടു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നും സ​ഹാ​യം ന​ല്‍​കും. ഇ​തി​നാ​യി സ​ഹോ​ദ​ര​നും കു​ടും​ബാം​ഗ​ങ്ങ​ളും പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്. അ​മേ​രി​ക്ക​യി​ല്‍ താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​ന്‍ ഷി​ബു പീ​റ്റ​റു​മാ​യി ചേ​ര്‍​ന്ന് പി​താ​വി​ന്‍റെ ഓ​ര്‍​മ​യ്ക്കാ​യി സ്ഥാ​പി​ച്ച പീ​റ്റ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ട്ര​സ്റ്റ് മു​ഖേ​ന ക​ഴി​ഞ്ഞ കു​റെ വ​ര്‍​ഷ​ങ്ങ​ളാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ള്‍​ക്ക് ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ള്‍ സം​ഭാ​വ​ന ചെ​യ്തു​വ​രു​ന്നു​ണ്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് കി​ഡ്‌​നി രോ​ഗി​ക​ള്‍​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നു. തോ​മ​സ് പീ​റ്റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഭാ​ര്യ സി​ബി​ല്‍ തോ​മ​സും മ​ക്ക​ള്‍ ഡോ.…

Read More

ജ​ർ​മ​നി​യി​ലെ പ്ലേ​ഗ്രൗ​ണ്ട് മ്യൂ​സി​ക് ഫെ​സ്റ്റി​വ​ൽ: മ​ല​യാ​ളി സം​ഗീ​ത പ്ര​തി​ഭ​ക​ൾ​ക്ക് ക്ഷ​ണം

മ​ല​യാ​ളി​ക​ളും യു​വ സം​ഗീ​ത പ്ര​തി​ഭ​ക​ളു​മാ​യ സ​ഹോ​ദ​രി​മാ​ർ​ക്ക് ജ​ർ​മ​നി​യി​ലെ “ദി ​പ്ലേ​ഫോ​ർ​ഡ്സ്’ മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ശ​സ്ത​മാ​യ പ്ലേ​ഗ്രൗ​ണ്ട് മ്യൂ​സി​ക് ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​പൂ​ർ​വ അ​വ​സ​രം. കു​ല​ശേ​ഖ​രം സ്വ​ദേ​ശി​ക​ളാ​യ അ​രു​ണി​ത മോ​ഹ​നും ആ​ന്യ മോ​ഹ​നു​മാ​ണ് ന​വം​ബ​ർ ഏ​ഴു മു​ത​ൽ ഒ​ന്പ​തു വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്കു​ള്ള ക്ഷ​ണം ല​ഭി​ച്ച​ത്. ജ​ർ​മ​ൻ സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​യ ഗൊ​യ്ഥെ സെ​ൻ​ട്ര​മാ​ണ് ഇ​തി​ലേ​ക്കു വ​ഴി​തു​റ​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ കേ​ൾ​വി​ക്കാ​രാ​യു​ള്ള ആ​ദ്യ​കാ​ല യൂ​റോ​പ്യ​ൻ സം​ഗീ​ത​മേ​ള​ക​ളി​ൽ ഒ​ന്നാ​ണ് പ്ലേ​ഗ്രൗ​ണ്ട് മ്യൂ​സി​ക് ഫെ​സ്റ്റി​വ​ൽ. ശ്രീ ​സ്വാ​തി തി​രു​നാ​ൾ ഗ​വ​ണ്‍​മെ​ന്‍റ് സം​ഗീ​ത കോ​ള​ജി​ൽ പ​ഠി​ച്ച അ​രു​ണി​ത പ്ര​ഫ​ഷ​ണ​ൽ വൈ​ണി​ക​യാ​ണ്. ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ, പാ​ശ്ചാ​ത്യ സം​ഗീ​തം എ​ന്നി​വ വ​യ​ലി​നി​ൽ വാ​യി​ക്കു​ന്ന​തി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന ആ​ന്യ പ്ര​ഫ​ഷ​ണ​ൽ വ​യ​ലി​നി​സ്റ്റ്, പി​യാ​നി​സ്റ്റ്, സം​ഗീ​ത​സം​വി​ധാ​യ​ക തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പേ​രു​കേ​ട്ട​യാ​ളാ​ണ്. ജ​ർ​മ്മ​ൻ സാ​ഹി​ത്യ ഇ​തി​ഹാ​സം ജോ​ഹാ​ൻ വു​ൾ​ഫ് ഗാ​ങ് വോ​ണ്‍ ഗൊ​യ്ഥെ​യു​ടെ ജ​ൻ​മ​നാ​ടാ​യ വെ​യ്മ​റി​ൽ നി​ന്നു​ള്ള…

Read More

ന​മ്മു​ടെ കു​രു​ന്നു​ക​ൾ പ​ഠി​ച്ച് വ​ള​ര​ട്ടെ… പാ​ര്‍​ട്ടി ഓ​ഫീ​സ് കെ​ട്ടി​ടം അ​ങ്ക​ണ​വാ​ടി​യാ​ക്കി പ​ഞ്ചാ​യ​ത്തി​നു ന​ല്‍​കി: മാ​തൃ​ക​യാ​യി ആ​റ​ങ്കാ​വി​ലെ ഐ​എ​ന്‍​ടി​യു​സി തൊ​ഴി​ലാ​ളി​ക​ള്‍

എ​റ​ണാ​കു​ളം കാ​ഞ്ഞൂ​ര്‍ ആ​റ​ങ്കാ​വി​ലെ ഐ​എ​ന്‍​ടി​യു​സി മ​ണ​ല്‍​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ ഓ​ഫീ​സ് പു​തു​മോ​ടി​യോ​ടെ അ​ങ്ക​ണ​വാ​ടി​യാ​യി. അ​ങ്ക​ണ​വാ​ടി​ക്കാ​യി നി​ല​വി​ലു​ള്ള പാ​ര്‍​ട്ടി ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​നൊ​പ്പം, വി​ശാ​ലാ​യ ഹാ​ളും ശു​ചി​മു​റി​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു കൈ​മാ​റി​യ​ത്. സ​മീ​പ​ത്തെ ഭൂ​മി വാ​ങ്ങി​യാ​ണ് കെ​ട്ടി​ടം വി​പു​ല​മാ​ക്കി​യ​ത്. നേ​ര​ത്തെ പാ​ര്‍​ട്ടി ഓ​ഫീ​സ് നി​ര്‍​മാ​ണ​ത്തി​നും യൂ​ണി​യ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും നേ​തൃ​ത്വം ന​ല്‍​കി​യ അ​ന്ത​രി​ച്ച മു​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഉ​ണ്ണി​മേ​നോ​ന്‍റെ സ്മാ​ര​ക​മാ​യാ​ണ് അ​ങ്ക​ണ​വാ​ടി അ​റി​യ​പ്പെ​ടു​ക. ഏ​ഴാം വാ​ര്‍​ഡ് മെ​മ്പ​ര്‍ സി​മി ടി​ജോ​യു​ടെ​യും യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ന​വീ​ക​ര​ണ ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. അ​ങ്ക​ണ​വാ​ടി​ക്കു സ്വ​ന്തം കെ​ട്ടി​ട​മൊ​രു​ക്കു​ന്ന​തി​ലും വി​വി​ധ സൗ​ക​ര്യ​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കു​ന്ന​തി​ലും സു​മ​ന​സു​ക​ള്‍ കൈ​കോ​ര്‍​ത്തു. എം.​ഉ​ണ്ണി​മേ​നോ​ന്‍റെ ഭാ​ര്യ ശ​കു​ന്ത​ള മേ​നോ​ന്‍ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ശി​ലാ​ഫ​ല​കം അ​നാഛാ​ദ​ന​വും സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​വും അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.സ്ഥ​ല​ത്തി​ന്‍റേ​യും കെ​ട്ടി​ട​ത്തി​ന്‍റേ​യും ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ​ക​ള്‍ എം​എ​ല്‍​എ​യി​ല്‍ നി​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​യ ര​ഘു​വും ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍…

Read More

കാ​ല​ത്തി​ന്‍റെ കൈ​യൊ​പ്പ്: ശ്ര​ദ്ധേ​യ​മാ​യി സി​ഗ്‌​നേ​ച്ച​ർ പെ​യി​ന്‍റിം​ഗ് പ്ര​ദ​ർ​ശ​നം

1980 ക​ളി​ൽ ത​ല​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന സ​മ​യം. തെ​ര​ഞ്ഞെ​ടു​പ്പി​നു നി​ൽ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ ന​ൽ​കു​ന്ന പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ ഒ​രു വ​ശ​ത്ത് പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നു​യ​രു​ന്ന കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ൾ മ​റു ഭാ​ഗ​ത്തും. തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​ള​ജ് ഓ​ഫ് ഫൈ​ൻ​ആ​ർ​ട്സി​ൽ അ​ന്ന് ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​നാ​ണ് കാ​ട്ടൂ​ർ ജി. ​നാ​രാ​യ​ണ​പി​ള്ള. ഈ ​രാ​ഷ്ട്രീ​യ പു​ക​മ​റ​ക​ളു​ടെ ഇ​രു​ളി​ലൂ​ടെ കോ​ള​ജി​ൽ എ​ത്തു​ന്പോ​ൾ ഉ​ള്ളി​ൽ നി​റ​യു​ന്ന വേ​ദ​ന​യും ആ​ത്മ സം​ഘ​ർ​ഷ​വും കാ​ട്ടൂ​ർ പേ​പ്പ​റി​ലേ​ക്കു പ​ക​ർ​ത്തും. വാ​യി​ലൂ​ടെ തീ​പ്പു​ക ഊ​തു​ന്ന മ​നു​ഷ്യ​മു​ഖ​ങ്ങ​ൾ; വി​ഷ സ​ർ​പ്പ​ങ്ങ​ളു​ടെ നാ​വ് പു​ള​യു​ന്ന മ​നു​ഷ്യ രൂ​പ​ങ്ങ​ൾ എ​ല്ലാം പേ​പ്പ​റി​ലേ​ക്കു താ​നെ ഒ​ഴു​കി​പ്പ​ട​രും. ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജി​ലെ അ​ന്ന​ത്തെ വി​ദ്യാ​ർ​ഥി​നി സ​ജി​ത ശ​ങ്ക​ർ ഗു​രു​വി​ന്‍റെ ചി​ത്ര​ര​ച​ന പ​ല​പ്പോ​ഴും നോ​ക്കി നി​ന്നി​ട്ടു​ണ്ട്. അ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ൽ കൊ​ല​പാ​ത​ക പ​ര​ന്പ​ര​ക​ളും ന​ട​ന്നി​രു​ന്നു. മ​നു​ഷ്യ മ​ന​സി​ന്‍റെ വി​സ്ഫോ​ട​ന​ങ്ങ​ളും കാ​ട്ടൂ​ർ കോ​ള​ജി​ലി​രു​ന്ന് കോ​റി​യി​ടു​ന്ന​തു സ​ജി​ത ക​ണ്ടി​ട്ടു​ണ്ട്. നാ​ലു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു ശേ​ഷം മ്യൂ​സി​യം ആ​ർ​ട്സ്…

Read More

അഭിമാനമായി സി​​​എം​​​എ​​​സ്-3: വിക്ഷേപണം വിജയം

ശ്രീ​ഹ​രി​ക്കോ​ട്ട (ആ​ന്ധ്ര​പ്ര​ദേ​ശ്): രാ​ജ്യ​ത്തെ ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ൽ പു​തു​ച​രി​ത്ര​മെ​ഴു​തി ഐ​എ​സ്ആ​ർ​ഒ. ഇ​ന്ത്യ നി​ർ​മി​ച്ച ഏ​റ്റ​വും ഭാ​ര​മേ​റി​യ ഉ​പ​ഗ്ര​ഹം സി​എം​എ​സ്-3 ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ശ്രീ​ഹ​രി​ക്കോ​ട്ട സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ​ക്കു ക​രു​ത്താ​കു​ന്ന 4,410 കി​ലോ തൂ​ക്ക​മു​ള്ള അ​ത്യാ​ധു​നി​ക ഉ​പ​ഗ്ര​ഹ​മാ​ണ് എ​ൽ​വി​എം-3 (ലോ​ഞ്ച് വെ​ഹി​ക്കി​ൾ മാ​ർ​ക്ക്- 3) റോ​ക്ക​റ്റി​ൽ ബ​ഹി​രാ​കാ​ശ​ത്തേ​ക്കു വി​ക്ഷേ​പി​ച്ച​ത്. ഇ​ന്ത്യ ഉ​പ​ഭൂ​ഖ​ണ്ഡം ഉ​ൾ​പ്പെ​ടു​ന്ന വി​ശാ​ല സ​മു​ദ്ര​മേ​ഖ​ല​യി​ലേ​ക്കു​ള്ള മ​ൾ​ട്ടി-​ബാ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സേ​വ​ന​ങ്ങ​ളാ​കും ഉ​പ​ഗ്ര​ഹം ല​ഭ്യ​മാ​ക്കു​ക. നാ​വി​ക​സേ​ന​യു​ടെ ശ​ബ്‌​ദ, വീ​ഡി​യോ, ഡാ​റ്റ തു​ട​ങ്ങി​യ ആ​ശ​യ​വി​നി​മ​യ ശേ​ഷി​ക​ളി​ലും ഡി​ജി​റ്റ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റി​ലും ഗ​ണ്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ക്കാ​നും ഇ​തോ​ടെ രാ​ജ്യ​ത്തി​നാ​കും.

Read More