വൈപ്പിൻകരയിലെ തീരഭൂമിയിൽ പിറന്ന മദർ ഏലിശ്വ എന്ന പ്രകാശഗോപുരം കാലത്തിലേക്ക് വീശിയെറിഞ്ഞ വെട്ടത്തിൽ എത്ര സന്യാസിനികൾ ഈ മലയാളക്കരയിലൂടെ സുകൃതം പകർന്നു പോയെന്നും എത്ര വിദ്യാർഥിനികൾ വിദ്യാഭ്യാസത്തിലൂടെ ജീവിതത്തിന്റെ വിജയതീരങ്ങളിൽ നങ്കൂരമിട്ടുവെന്നും ആർക്കും തിട്ടപ്പെടുത്താനാവില്ല. തീരഭൂമിയിലെ വിളക്കുമാടമായിരുന്ന മദർ ഏലീശ്വ ആകട്ടെ, യാതൊരു അവകാശവാദങ്ങളുമില്ലാതെ നിശബ്ദവെട്ടമായി ഇക്കാലമത്രയും നിലകൊള്ളുകയും ചെയ്തു. മദർ ഏലീശ്വ മലയാളക്കരയിലെ ആദ്യത്തെ കത്തോലിക്കാ സന്യാസിനീസഭയുടെയും കേരളത്തിലെ പെണ്‍വിദ്യാഭ്യാസ ചരിത്രത്തിൽ അതിനിർണായക പങ്കു വഹിച്ചിട്ടുള്ള കോണ്‍വെന്റ് സ്കൂളുകളിൽ ആദ്യത്തേതിന്റെയും സ്ഥാപകയാണ്. സ്ത്രീസൗഹാർദപരമല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ വിദ്യയിലൂടെ സമഹൂത്തിന്റെ ഉമ്മറത്തേക്ക് സ്ത്രീസമൂഹത്തെ നയിച്ച്, കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങൾക്ക് അതീവ നിശബ്ദമായി ചുക്കാൻ പിടിച്ച വനിത. ചരിത്രത്തിലെ നാഴികക്കല്ലുകൾ സ്വന്തമായിരുന്നിട്ടും നിശബ്ദ തപസ്വിനിയെ പോലെ, അവസാനശ്വാസംവരെ ആവൃതിമൗനത്തിനുള്ളിൽ കഴിഞ്ഞുകൂടിയെന്നതാണ് മദറിന്റെ മഹത്വം. ഒന്നേ മുക്കാൽ നൂറ്റാണ്ടു പഴക്കമുണ്ട്, മദർ ഏലീശ്വയുടെ സന്യാസ സപര്യക്ക്. 1851ൽ ഭർത്താവ് വത്തരു…
Read MoreCategory: Today’S Special
വിദേശത്തേക്കൊരു പറക്കൽ… കടൽ കടന്ന് കൂത്താട്ടുകുളം പൈനാപ്പിൾ
തിരുമാറാടി: കൂത്താട്ടുകുളം പൈനാപ്പിൾ ദുബായിലേക്ക്. മണ്ണത്തൂരിലെ കൃഷിയിടങ്ങളിൽനിന്നു നേരിട്ടു പച്ച പൈനാപ്പിൾ സംഭരിച്ചാണ് കേന്ദ്ര കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ ദുബായിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിൽനിന്ന് ആദ്യമായാണു കപ്പലിൽ പൈനാപ്പിൾ കയറ്റുമതി ചെയ്യുന്നത്. ആദ്യലോഡ് മണ്ണത്തൂരിൽനിന്നു കേന്ദ്ര കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വകുപ്പിന്റെ കീഴിൽ വരുന്ന അഗ്രികൾച്ചറൽ ആൻഡ് പ്രോസസിംഗ് ഫുഡ് പ്രോഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അഥോറിറ്റിയുടെ നേതൃത്വത്തിൽ പുറപ്പെട്ടു. 20 ടണ്ണാണ് ആദ്യഘട്ടത്തിൽ കയറ്റിവിട്ടത്. വിമാനത്തിൽ പൈനാപ്പിൾ കയറ്റുമതി ചെയ്യുന്നതിന് വലിയ ചെലവാണ്. തന്നെയുമല്ല അധികം അളവിൽ കൊണ്ടുപോകാനും സാധിക്കില്ല. കപ്പലുകളിൽ കൂറ്റൻ കണ്ടെയ്നറുകളിൽ കൊണ്ടുപോകാനാകും. ദീർഘസമയം യാത്രയുള്ളതിനാൽ 125 ദിവസമെത്തിയ പച്ച പൈനാപ്പിളാണു കയറ്റുമതി ചെയ്യുന്നത്. തൂക്കം നോക്കി പ്രത്യേകരീതിയിൽ പായ്ക്കു ചെയ്ത് കട്ടിക്കൂടുകളിൽ പ്രത്യേകം അറയ്ക്കുള്ളിലാക്കിയാണു കയറ്റുമതി ചെയ്തത്.
Read Moreനായ കടിച്ചതിന്റെ വേദന മാഞ്ഞു… മനുഷ്യസ്നേഹത്തിന്റെ മൂല്യം തിളങ്ങി; വളർത്തു നായ കടിച്ചതിൽ നഷ്ടപരിഹാരം കൊടുക്കാനെത്തി; വേണ്ടന്ന് കടിയേറ്റയാൾ; കാരണമിത്…
പ്രായത്തിന്റെ ബുദ്ധിമുട്ടുകൾക്കിടയിലും സ്വന്തമായി തൊഴിൽ ചെയ്തു ജീവിക്കുന്ന ഒരു വയോധികന് ഓർക്കാപ്പുറത്ത് നായയുടെ കടിയേറ്റാൽ എത്രത്തോളം വിഷമമുണ്ടാകും..? കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിന് സമീപം പുന്നക്കുന്ന് തട്ടിലെ ബേബി ചേട്ടൻ എന്ന ജേക്കബ് മുതലക്കാവിനെ അതിലേറെ മുറിവേൽപ്പിച്ചത് നായയുടെ ഉടമ അതിനോടു കാണിച്ച നിസംഗതയാണ്. അതുകൊണ്ടാണ് ബേബി ചേട്ടൻ പോലീസിലും പഞ്ചായത്തിലും പരാതി നൽകിയത്. നായയുടെ ഉടമയായ വെള്ളരിക്കുണ്ട് പാത്തിക്കര അക്കരെ ഉന്നതിയിലെ എളേരി കുഞ്ഞിരാമൻ ബേബി ചേട്ടന് 2,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിയുമായി. പക്ഷേ നഷ്ടപരിഹാരം നൽകാനെത്തിയ ഉടമയുടെ വിഷമം കണ്ടപ്പോൾ ബേബി ചേട്ടൻ വേദന മറന്നു. ഒരു ചേർത്തുപിടിക്കലിൽ പരാതി തീർന്നു. പണത്തിനേക്കാൾ വലുത് മനുഷ്യത്വമാണെന്ന് കണ്ടുനിന്നവരും പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ 20 നായിരുന്നു പരാതിക്ക് ആധാരമായ സംഭവം. 70 വയസുള്ള ബേബി ചേട്ടന് മരക്കച്ചവടമാണ് തൊഴിൽ. കുഞ്ഞിരാമന്റെ പറമ്പിലെ മരങ്ങൾ ബേബി ചേട്ടൻ…
Read Moreമാതാപിതാക്കളെ ഒറ്റപ്പെടുത്തരുതേ… പ്ലക്കാർഡുകളുമായി കലോത്സവ വേദിയിൽ ഗാന്ധിഭവൻ അന്തേവാസികൾ
മക്കളേ, മാതാപിതാക്കളെ ഒരിക്കലും ഒറ്റപ്പെടുത്തി ഉപേക്ഷിക്കരുതേ എന്ന സന്ദേശവുമായി നിറകണ്ണുകളോടെ ഗാന്ധിഭവൻ അന്തേവാസികൾ കായംകുളം ഉപജില്ലാ കലോത്സവവേദിയിൽ എത്തിയത് വേറിട്ട അനുഭവമായി മാറി. ബന്ധുക്കളാലും മക്കളാലും ഒറ്റപ്പെടലുകൾ അനുഭവിച്ചു ഗാന്ധിഭവന്റെ തണലിൽ കഴിയുന്ന പതിനഞ്ചോളം അച്ഛനമ്മമാരാണ് കായംകുളം ഉപജില്ലാ കലോത്സവ വേദിയിൽ പ്ലക്കാർഡുകളുമായി എത്തിയത്. മാതാപിതാ ഗുരു ദൈവം, മക്കളെ നിങ്ങൾ മാതാപിതാക്കളെ ഒറ്റപ്പെടുത്തരുതേ, മാതാപിതാക്കളെ ഉപേക്ഷിക്കരുതേ എന്നീ സന്ദേശങ്ങളിലുള്ള പ്ലക്കാർഡുകളുമായാണ് അന്തേവാസികൾ എത്തിയത്. കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും കാണികളായ രക്ഷകർത്താക്കൾക്കും ഇത് വലിയ അനുഭവമായി. 96 വയസുള്ള ജാനകിയമ്മ മുതൽ, മുട്ടാർ പഞ്ചായത്ത് മുൻ അംഗമായിരുന്ന ബാലാമണിയമ്മയും സായാഹ്നശബ്ദം പത്രം മുൻ ബ്യൂറോ ചീഫ് അജയകുമാർ, സന്യാസിയായി ജീവിച്ച രാമചന്ദ്രപ്പണിക്കരും കായംകുളം സ്വദേശിയായ കണ്ണിന് കാഴ്ചയില്ലാത്ത പൊന്നമ്മയും കൊച്ചുമോനും ഉൾപ്പെടുന്ന ഗാന്ധിഭവനിലെ അന്തേവാസികളുടെ സംഘമാണ് കലോത്സവ വേദിയിൽ എത്തിയത് .
Read Moreഎവിടെ പോയി ഒളിച്ചാലും പൂട്ടിയിരിക്കും… ഭാര്യയെ കൊന്ന് ഒളിവിൽപ്പോയി: 15 വർഷത്തിനുശേഷം പിടിയിൽ
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതി 15 വർഷത്തിനുശേഷം പിടിയിൽ. രാജസ്ഥാനിലെ സിക്കർ സ്വദേശിയായ നരോത്തം പ്രസാദാണ് ഡൽഹി പോലീസിന്റെ പിടിയിലായത്. ഗുജറാത്തിൽനിന്ന് പിടികൂടിയ പ്രതിയെ ഡൽഹിയിലെത്തിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്നു വരുത്താൻ പ്രസാദ് വ്യാജ ആത്മഹത്യ കുറിപ്പ് തയാറാക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽപ്പോയ പ്രസാദിനെ, പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 15 വർഷത്തിനുശേഷം ലഭിച്ച രഹസ്യവിവരത്തെതുടർന്ന് ചൊവ്വാഴ്ച ഡൽഹി പോലീസിന്റെ ഒരു സംഘം ഗുജറാത്തിലെത്തുകയും വഡോദരയിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Read Moreചില്ലറക്കാര്യമല്ല… മിന്നൽ പ്രളയത്തിൽ മുങ്ങുന്ന തിരുവാർപ്പ് ഗ്രാമം; അതിജീവിക്കാൻ ജാക്കിവെച്ച് വീടുകൾ ഉയർത്തി നാട്ടുകാർ
കോട്ടയം: മീനച്ചിലാറ്റിലെ മിന്നല്‍പ്രളയങ്ങളില്‍ പതിവായി വീടു മുങ്ങുന്ന സാഹചര്യത്തെ നേരിടാന്‍ കുമരകത്തിനു സമീപം ഇല്ലിക്കല്‍, തിരുവാര്‍പ്പ് ഗ്രാമവാസികള്‍ക്ക് ഒരു പരിഹാരമേയുള്ളൂ; വീട് സാഹചര്യമനുസരിച്ച് മൂന്നോ നാലോ അടി ഉയര്‍ത്തുക. വീടും വീട്ടുകാരും ആഴ്ചകളോളം വെള്ളക്കെട്ടിലാകുന്ന ദുരിതത്തെ നേരിടാന്‍ ഇതോടകം മുപ്പതു വീടുകള്‍ ഉയര്‍ത്തിക്കഴിഞ്ഞു. ഒന്നിനു പിന്നാലെ ഇരുപത് വീടുകള്‍കൂടി ഉയര്‍ത്തും. വീടിന് നേരിയ ചലനമോ വിള്ളലോ ഉലച്ചിലോ വരാത്തവിധം ഇഞ്ചിഞ്ചായി ജാക്കിയില്‍ കെട്ടിടം ഒന്നാകെ ഉയര്‍ത്താന്‍ മാസങ്ങളുടെ അധ്വാനം വേണം.വീടിന്റെ വലുപ്പം, ബലം, പഴക്കം എന്നിവയൊക്കെ പരിശോധിച്ചശേഷമാണ് ഉയര്‍ത്താന്‍ പറ്റുമോ എന്നു തീരുമാനിക്കുക. കെട്ടിടം ദുര്‍ബലമെങ്കില്‍ സാഹസത്തിന് കരാറുകാരൻ തയാറാവില്ല. കെട്ടിടം സുരക്ഷിതമാണെങ്കില്‍ വലുപ്പം ഒരു പ്രശ്നമേയല്ല. രണ്ടു നിലയാണെങ്കിലും ഈസിയായി പൊക്കിയെടുക്കാം- ഇല്ലിക്കലില്‍ വീട് ഉയര്‍ത്തുന്ന ബിന്നി കെ. സാമുവല്‍ പറഞ്ഞു. മീനച്ചിലാറ്റിലെയും വേമ്പനാട്ടു കായലിലെയും തോടുകളിലെയും മണലും ചെളിയും നീക്കം ചെയ്യാത്തതിനാലാണ് ഓരോ വര്‍ഷവും…
Read Moreപണി അത് പിന്നാലെ വന്നോളും… വെർച്വൽ അറസ്റ്റ്: ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: സിബിഐ ഉദ്യോഗസ്ഥന് ചമഞ്ഞ് കൊച്ചിയില്‍ എണ്‍പത്തിയൊന്നുകാരനായ ഡോക്ടറില്‍ നിന്ന് വ്യാജ വെര്‍ച്വല്‍ അറസ്റ്റിലൂടെ പണം തട്ടിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. എറണാകുളം ചാത്ത്യാത്ത് റോഡിലെ ഫ്ളാറ്റില്‍ താമസിക്കുന്ന വി.ജെ സെബാസ്റ്റ്യനാണ് (81) ആണ് തട്ടിപ്പിന് ഇരയായത്. ഈ മാസം ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള ദിവസങ്ങളിലായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ ദിവാലി സിംഗ്, പ്രണവ് ദയാല്‍, മറ്റൊരു ഉത്തരേന്ത്യക്കാരന് എന്നിവരെ പ്രതി ചേര്‍ത്താണ് സൈബര്‍ പോലീസ് കേസെടുത്തിട്ടുള്ളത്. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളടക്കം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. വെര്‍ച്വല്‍ അറസ്റ്റിലൂടെ ഡോക്ടറില്‍ നിന്നും പ്രതികള്‍ 1.30 കോടി രൂപയാണ് തട്ടിയെടുത്തത്. സംഭവത്തില്‍ പരാതി ലഭിച്ച് മണിക്കുറുകള്‍ക്കകം സൈബര്‍ പോലീസ് 1.06 കോടി രൂപയുടെ തുടര്‍ കൈമാറ്റം ഫ്രീസ് ചെയ്തിരുന്നു. ടെലികോമില്‍ നിന്നാണെന്ന് പറഞ്ഞാണ് ഡോക്ടറെ തട്ടിപ്പുകാര്‍ ആദ്യം ഫോണില്‍ ബന്ധപ്പെട്ടത്. മൊബൈല്‍ നമ്പര്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും…
Read Moreഅരുത് ലഹരി… കുടുംബശ്രീയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ കാമ്പയിന്
കൊച്ചി: യുവജനങ്ങളില്‍ പുകയില ഉപയോഗം തടയുകയും ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രാജ്യവ്യാപകമായി നടത്തുന്ന ടുബാക്കോ ഫ്രീ യൂത്ത് കാമ്പയിന് 3.0′ പ്രവര്‍ത്തനങ്ങളും ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിനും മയക്കുമരുന്ന് രഹിത സമൂഹം സൃഷ്ടിക്കുന്നതിനുമായി നടത്തുന്ന നാഷാ മുക്ത് ഭാരത് അഭിയാന് (എന്‍എംബിഎ) പ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിവിധങ്ങളായ അവബോധ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. എഫ്എന്എച്ച് ഡബ്ല്്യൂ (ഫുഡ് ന്യൂട്രീഷന്‍ ഹെല്‍ത്ത് വാഷ് – ഭക്ഷണം പോഷണം ആരോഗ്യം ശുചിത്വം) എന്ന പദ്ധതി പ്രകാരമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഐഇസി മെറ്റീരിയലുകള്‍ ഉപയോഗിച്ചുള്ള പ്രചരണങ്ങള്‍, ജില്ലാ സിഡിഎസ്, എഡിഎസ്, അയല്‍ക്കൂട്ട തലങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍, പ്രതിജ്ഞ, റാലികള്‍, പ്രസംഗങ്ങള്‍, മത്സരങ്ങള്‍, ലഹരി വിരുദ്ധ പ്രദര്‍ശനങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും സോഷ്യല്‍ മീഡിയയും ഉപയോഗിച്ചുള്ള പ്രചാരണം മുതലായ പരിപാടികള്‍ സംഘടിപ്പിക്കും. ലഹരിയില്‍ നിന്നും മോചിതരാകുന്നതിന്…
Read Moreഎത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്തവർ… സ്ക്രാച്ച് ആന്‍ഡ് വിന് കൂപ്പണ്‍ തട്ടിപ്പ്; വയനാട് സ്വദേശിക്ക് നഷ്ടമായത് അര ലക്ഷം രൂപ
സംസ്ഥാനത്ത് വീണ്ടും സ്ക്രാച്ച് ആന്‍ഡ് വിന് പണം തട്ടിപ്പ് വ്യാപകമാകുന്നു. ഏതെങ്കിലും സ്ഥാപനത്തിന്റെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന ലക്കിഡ്രോയില്‍ സമ്മാനം ലഭിച്ചതായി രജിസ്റ്റേര്‍ഡ് തപാല്‍ മുഖാന്തിരം സ്ക്രാച്ച് ആന്‍ഡ് വിന് കൂപ്പണ്‍ അയച്ചുനല്‍കിയാണ് ഇപ്പോള്‍ പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നത്. ഇത്തരത്തില്‍ വയനാട് സ്വദേശിയുടെ അരലക്ഷം രൂപ അടുത്തിടെ നഷ്ടമായി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്കി. തട്ടിപ്പ് രീതി ഇങ്ങനെ…Scratch & WIN SL No. EXZ88215 Congratulations! Your Redemption Code is inside 2nd Prize Twelve Lakh Sitxy Thousands only Redemption Code X3RW – ഈ സന്ദേശമാണ് മൊബൈലിലേക്ക് വരുന്നത്. രജിസ്റ്റേര്‍ഡ് തപാല്‍ മുഖാന്തിരം അയച്ചുനല്‍കുന്ന കൂപ്പണ്‍ സ്ക്രാച്ച് ചെയ്ത് സമ്മാനം ലഭിച്ചതായി അറിഞ്ഞ് തട്ടിപ്പുകാരെ ബന്ധപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി. തുടര്‍ന്ന് തട്ടിപ്പു…
Read Moreഇതെന്തു ഭ്രാന്ത്? എന്തൊക്കെ കണ്ടാൽ പറ്റും… വോട്ടു തട്ടിപ്പിന് തന്റെ ഫോട്ടോ ഉപയോഗിച്ചതിൽ പ്രതികരണവുമായി ബ്രസീലിയൻ മോഡൽ
ഹരിയാനയിലെ വോട്ടുതട്ടിപ്പിന് ഉപയോഗിച്ചത് തന്റെ ഫോട്ടോ തന്നെയാണെന്നു പ്രതികരിച്ച് ബ്രസീലിയൻ മോഡൽ ലാറിസ. തന്റെ ചിത്രം ഇന്ത്യയിൽ വലിയ രാഷ്ട്രീയ കോളിളക്കത്തിനു കാരണമാകുന്നുവെന്ന വാർത്തകൾ തന്നെ അന്പരപ്പിച്ചെന്നും ലാറിസ പ്രതികരിച്ചു. സമൂഹമാധ്യമ അക്കൗണ്ടിൽ വീഡിയോ സന്ദേശം പങ്കുവച്ചാണ് ലാറിസ പ്രതികരണവുമായി എത്തിയത്. ഒരു തമാശ പറയാനുണ്ടെന്നാണ് വീഡിയോയുടെ തുടക്കം. “ഹലോ ഇന്ത്യ, ഇതു നിങ്ങള്‍ക്കാണ്. എന്റെ പഴയൊരു ചിത്രം ഇന്ത്യയിലെ വോട്ടർ പട്ടികയിൽ ഉപയോഗിച്ചെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതു വിചിത്രമാണ്. ഇന്ത്യയിലെ രാഷ്ട്രീയവുമായി എനിക്ക് ഒരു ബന്ധവുമില്ല. ഒരു സുഹൃത്താണ് എന്റെ ഫോട്ടോ ഇന്ത്യയില്‍ ദുരുപയോഗം ചെയ്തുവെന്ന വിവരം അറിയിച്ചത്. എന്റെ ഫോട്ടോ സ്റ്റോക്ക് ഇമേജ് പ്ലാറ്റ്ഫോമില്‍ നിന്നു ഞാനറിയാതെ എടുത്ത് ഉപയോഗിച്ചതാണ്. ഞാൻ ഒരിക്കലും ഇന്ത്യയില്‍ പോയിട്ടില്ല. എന്റെ ഫോട്ടോ ഉപയോഗിച്ച് ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം പോരടിക്കുന്നു. തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ല. ഇതു കണ്ട് എല്ലാവരും…
Read More