ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ അപ്രതീക്ഷിത വിയോഗത്തില്‍ മനംനൊന്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍. നൂറ്റാണ്ടിലെ ഗോള്‍ എന്നു വിശേഷിപ്പിക്കുന്ന വിഖ്യാതഗോളും ദൈവത്തിന്റെ കൈ എന്നു വിശേഷിപ്പിക്കുന്ന വിവാദഗോളും പിറന്ന മത്സരം നിയന്ത്രിച്ച ടുണീഷ്യന്‍ റഫറി അലി ബിന്‍ നാസറിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം മറഡോണ ഈ ലോകത്ത് നിന്നും മടങ്ങിയതിന് പിന്നാലെയാണ് ‘ദൈവത്തിന്റെ കൈ’ ഗോളും ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച ഗോളും കണ്ട 1986 മെക്സിക്കന്‍ ലോകകപ്പിലെ ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുള്ള മത്സരം അന്ന് നിയന്ത്രിച്ച അലി ബിന്‍ നാസറിന്റെ പ്രസ്താവനയും വന്നിരിക്കുന്നത്. ദൈവത്തിന്റെ കൈ എന്ന് താരം വിശേഷിപ്പിച്ച വിവാദഗോള്‍ പിറന്ന് നാലു മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു അഞ്ചു പേരെ വെട്ടിച്ചു മൈതാന മദ്ധ്യത്തില്‍ നിന്നും 60 മീറ്റര്‍ ഓടി ഗോളി പീറ്റര്‍ ഷില്‍ട്ടണെയും നിഷ്പ്രഭമാക്കി മറഡോണ അവിശ്വസനീയ ഗോളും…
Read MoreCategory: Today’S Special
ഇവിടെയുണ്ട് ‘മാറഡോണ’! മാറഡോണയുടെ കടുത്ത ആരാധകനായ വാൾട്ടർ റോട്ടുണ്‍ഡോ പതിവ് ആരാധകരെപ്പോലെ വെറുതേയങ്ങ് മക്കൾക്ക് പേരിട്ടതല്ല…
ബുവാനോസ് ആരീസ്: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണയെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന ലക്ഷോപലക്ഷം ആരാധകർ ലോകത്തിന്റെ വിവിധ കോണുകളിൽ ഉണ്ടെന്നത് വാസ്തവം. മാറഡോണയുടെ മരണത്തോടെ ആരാധകർ കണ്ണീരിലാവുകയും ചെയ്തു. മാറഡോണയെന്നാൽ അർജന്റീനക്കാർക്ക് അഡിക്ഷൻ ആണ്. അർജന്റൈൻ നഗരമായ ബുവാനോസ് ആരീസിൽ മാറഡോണയുടെ പേരിൽ രണ്ട് പെണ്‍കുട്ടികളുണ്ട്. മാറഡോണയുടെ പേര് രണ്ടായി പകുത്ത് മാറ, ഡോണ എന്നാണ് ഇരട്ടകളായ അവർക്ക് പേരിട്ടിരിക്കുന്നത്. മാറഡോണയുടെ കടുത്ത ആരാധകനായ വാൾട്ടർ റോട്ടുണ്ഡോയുടെ മക്കളാണ് ഒന്‍പതു വയസ് പ്രായമുള്ള മാറയും ഡോണയും. പതിവ് ആരാധകരെപ്പോലെ വെറുതേയങ്ങ് മക്കൾക്ക് പേരിട്ടതല്ല വാൾട്ടർ. 1990 ലോകകപ്പ് ഫൈനലിൽ 85-ാം മിനിറ്റിലെ പെനൽറ്റി ഗോളിലൂടെ അർജന്റീന 1-0ന് വെസ്റ്റ് ജർമനിയോട് പരാജയപ്പെട്ടപ്പോൾ മാറഡോണ വിങ്ങിപ്പൊട്ടിക്കരഞ്ഞതിന്റെ വേദനയിൽനിന്നായിരുന്നു വാൾട്ടറിന്റെ തീരുമാനം. വിവാഹിതായി മക്കൾ ജനിക്കുന്പോൾ മാറഡോണയുടെ പേര് അവർക്കിടുമെന്ന് വാൾട്ടർ അന്ന് മനസിൽ കുറിച്ചു. വർഷങ്ങൾക്കുശേഷം സ്റ്റെല്ല മരിയ പെരെസിനെ…
Read Moreഅവള് ഡോക്ടറാകണമെന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു, അതിനാണ് അരമുറുക്കിയുടുത്ത് പട്ടിണികിടന്ന് ഇത്രയുംകാലം അധ്വാനിച്ചത്..! മണ്ണാർക്കാട്ടെ ആദ്യ ആദിവാസി ഡോക്ടറാകാൻ രാധിക
മണ്ണാർക്കാട്: കഴിഞ്ഞദിവസം നടന്ന അലോട്ട്മെന്റിൽ കോഴിക്കോട് മലബാർ മെഡിക്കൽ സയൻസിൽ രാധികയ്ക്ക് പ്രവേശനം ലഭിച്ചു. കാട്ടിൽനിന്ന് തേനും ആയൂർവേദമരുന്നുകളും മറ്റും ശേഖരിച്ച് വിറ്റ് ഉപജീവനമാർഗം കണ്ടെത്തുന്ന കാഞ്ഞിരപ്പുഴ ഇരുന്പകച്ചോല ആനക്കരണം ആദിവാസി കോളനിയിലെ ജോഷിശാന്ത ദന്പതികളുടെ രണ്ടാമത്തെ മകൾ രാധികയാണ് മണ്ണാർക്കാടിന്റെ അഭിമാനമാകുന്നത്. രാധിക ഡോക്ടറാകണമെന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു. അതിനായിരുന്നു അരമുറുക്കിയുടുത്ത് പട്ടിണികിടന്ന് ഇത്രയുംകാലം അധ്വാനിച്ചതെന്ന് നിറമിഴികളോടെ ജോഷിയും ശാന്തയും പറയുന്നു. മെഡിക്കൽ സയൻസിൽ പ്രവേശനം ലഭിച്ചു. മോൾക്കത് നേടാനാകുമെന്നു ഈ ദന്പതികൾ ഉറപ്പിച്ചുപറഞ്ഞു. ആനക്കരണം കോളനിയിലുള്ളവരും പട്ടികവർഗ വകുപ്പും എല്ലാ സഹായത്തിനുമായി രാധികക്കൊപ്പമുണ്ട്. രാധികയുടെ പഠനമികവറിഞ്ഞതോടെ കാഞ്ഞിരപ്പുഴ പഞ്ചായത്ത് അധികൃതരും രംഗത്തുണ്ട്. വീടോ മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നും രാധികയ്ക്കില്ല. തുടർപഠനത്തിനുള്ള പണവും കണ്ടെത്തണം. എല്ലാ കണ്ടെത്തുമെന്നുള്ള വിശ്വാസമാണ് ഈ കുടുംബത്തിന്. പൊറ്റശേരി ഹൈസ്കൂളിൽ പത്താംക്ലാസും തുടർന്ന് പാലക്കാട് മോയൻസ് ഹൈസ്കൂളിൽ പ്ലസ്ടുവും പൂർത്തിയാക്കി. പട്ടികവർഗ വകുപ്പിന്റെ…
Read Moreപുലിമുരുകനിൽ പുലിയുണ്ടോ..? ഞാൻ വളരെ ലാഘവത്തോടെ പോയി ഒരു ഗർഭിണിയുടെ വേഷം ചെയ്തു; അഞ്ജലി നായർ പറയുന്നു…
മലയാള സിനിമയിൽ സഹനടിയുടെ വേഷങ്ങളിൽ തിളങ്ങിയ താരമാണ് അഞ്ജലി നായർ. ബാലതാരമായി തന്നെ അഭിനയ ലോകത്തേക്ക് ചുവട് വച്ച താരം തമിഴ് സിനിമയിലും ശ്രദ്ധേയയായിരുന്നു. മോഹൻലാലിന്റെ ഹിറ്റ് ചിത്രം പുലിമുരുകനിൽ ശ്രദ്ധേയമായ വേഷം ചെയ്തു പ്രേക്ഷക ശ്രദ്ധ നേടാനും അഞ്ജലിക്ക് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുലിമുരുകനെ കുറിച്ച് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അഞ്ജലി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അന്ന് പുലിമുരുകൻ ഇത്ര വലിയ സിനിമയാണെന്ന് ചിത്രീകരണ സമയത്ത് എനിക്ക് അറിയില്ലായിരുന്നു. ഞാൻ വളരെ ലാഘവത്തോടെ പോയി ഒരു ഗർഭിണിയുടെ വേഷം ചെയ്തു. അത് വൈശാഖേട്ടന്റെ ഒരു പടം, ഞാൻ പോയി ചെയ്തു. അതിൽ പുലി ഉണ്ടെന്നൊന്നും എനിക്കറിയില്ലായിരുന്നു. എനിക്ക് അത്ര വലിയ സിനിമയാണെന്ന് ഒന്നും അറിയില്ല. പുലിമുരുകനിലും മറ്റു സിനിമകളിലുമൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും കുട്ടികളൊക്കെ കണ്ടാൽ പുലിമുരുകനിലെ ചേച്ചിയല്ലെ എന്നാണ് ചോദിക്കാറുളളത്. ഇത്രയും…
Read Moreസാരിയില്‍ പുഷ് അപ് ചെയ്യാനും ഒരു റേഞ്ച് വേണം ! നടി ഗുല്പനാഗിന്റെ പുതിയ പുഷ് അപ് ചര്‍ച്ചയാകുന്നു;സംഗതി കലക്കിയെന്ന് ആരാധകര്‍…
സിനിമാ താരങ്ങളിൽ പലരും പുഷ് അപ് ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ സാരിയിൽ പുഷ് അപ് ചെയ്ത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഗുൽ പനാഗ്. ഒരുപാട് പേരാണ് സാരിയിലുള്ള താരത്തിന്റെ പുഷ് അപ് കണ്ട് അഭിനന്ദനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. എവിടെയായാലും എങ്ങനെയായാലും… എന്ന ക്യാപ്ഷനോടെയാണ് ഗുൽ പനാഗ് വീഡിയൊ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്റുമായി എത്തിയത്. എന്റെ പ്രഫഷണൽ ഔട്ട് ഫിറ്റാണ് സാരി, എന്നാൽ സാരി കൊണ്ട് ഇങ്ങനെയും ചെയ്യാമെന്ന് മനസിലാക്കി തന്നതിന് നന്ദി എന്നാണ് ഒരു ആരാധിക കമന്റ് ചെയ്തത്. താരം പരീക്ഷണാർഥമാണ് സാരിയിൽ പുഷ് അപ് ചെയ്തത്. ഇതിനു മുൻപ് നിരവധി പുഷ് അപ് വീഡിയോകൾ ഗുൽ പനാഗ് പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത് സാരിയിലുള്ള പുഷ് അപ് വീഡിയോയാണ്. ബോളിവുഡ് താരമായ മന്ദിര…
Read Moreമറഡോണയുടെ അന്ത്യയാത്ര സംബന്ധിച്ച വീഡിയോ വ്യാജം !എന്നാല്‍ വീഡിയോയിലുള്ള സംഭവം നടന്നത് അര്‍ജന്റീനയില്‍ തന്നെ; ആ ജനക്കൂട്ടത്തിനു പിന്നിലെ കാരണം ഇങ്ങനെ…
ന്യൂഡൽഹി: അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ അന്ത്യയാത്രയിലെ ജനക്കൂട്ടം എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് കണ്ടെത്തൽ. റോഡ് മുഴുവൻ തിക്കിത്തിരക്കി നീങ്ങുന്ന വലിയൊരു ജനക്കൂട്ടത്തിന്റെ വീഡിയോയാണ് ഡീഗോ മറഡോണയുടെ മൃതസംസ്കാര യാത്രയുടേതെന്ന പേരിൽ വ്യാപകമായി പ്രചരിക്കുന്നത്. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയ്റിസിൽ നടന്ന ചടങ്ങുകളുടെ വീഡിയോ എന്ന കുറിപ്പോടെയാണ് പ്രചാരണം. മറഡോണയുടെ ജനപിന്തുണയെ വാഴ്ത്തിയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതിൽ ആശങ്ക പ്രകടിപ്പിച്ചുമെല്ലാം നിരവധി കമന്റുകളും വീഡിയോയ്ക്ക് പിന്നാലെ എത്തിയിരുന്നു. എന്നാൽ, അർജന്റീനയിൽ 2019ൽ നടന്ന ഒരു പരിപാടിയുടെ വീഡിയോയാണ് വ്യാജക്കുറിപ്പോടെ ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്ന് ഇന്ത്യാ ടുഡേയുടെ ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തി. റിവേഴ്സ് ഇമേജ് ഉപയോഗിച്ചുള്ള പരിശോധനയിൽ അർജന്റൈൻ പ്രസിഡന്റിന് പിന്തുണ പ്രഖ്യാപിച്ച് നടന്ന പരിപാടിയിലേതാണ് ഈ ദൃശ്യങ്ങൾ എന്ന് വ്യക്തമായി. 2015 മുതൽ 2019വരെ പ്രസിഡന്റ് പദവി വഹിച്ച മൗറിഷ്യോ മക്രിയുടെ രാഷ്ട്രീയ…
Read Moreവെള്ളക്കടലാസില്‍ അവള് കോറിയത് വാക്കുകളായിരുന്നില്ല ജീവിതം തന്നെയായിരുന്നു ! താങ്ങാകേണ്ടവര്‍ തളര്‍ത്താന്‍ ശ്രമിച്ചപ്പോഴും തളര്‍ന്നില്ല; അവള് ചിറകു വിരിച്ചു പറന്നു; കുഞ്ഞിപ്പാത്തു ഡോ.ഫാത്തിമ അസ്ലയായ കഥയിങ്ങനെ…
“എല്ലാ മുറിവുകളും ഉണങ്ങും…തഴഞ്ഞു മാറിയവര്‍ ചേര്‍ത്തു നിര്‍ത്തും…ഇരുട്ടു മാറി വീണ്ടും നിലാവു പരക്കും ………………………………………………………..ചിറകുകള് വീശി ഉയരങ്ങള്‍ കീഴടക്കുംലോകം നിനക്കുവേണ്ടി കാത്തിരിക്കും….കാതോര്‍ത്തിരിക്കും…’ വെള്ളക്കടലാസില്‍ അവൾ കോറിയതു വാക്കുകളായിരുന്നില്ല, ജീവിതമായിരുന്നു. കൈപിടിക്കേണ്ടവർ കൈയൊഴിഞ്ഞപ്പോഴും അവൾ തോറ്റില്ല. ആ കുഞ്ഞിപ്പാത്തു ഇന്നു ഡോ. ഫാത്തിമാ അസ്ലയാണ്. അവളുടെ ജീവിതത്തിനു കണ്ണീരുപ്പിന്റെ നനവുണ്ട്. പിറന്നു വീണു മൂന്നാം ദിനമാണ് കുഞ്ഞിപ്പാത്തുവിന്റെ കാലിലെ വളവ് അമ്മൂമ്മ കണ്ടത്. ഡോക്ടര്‍മാര്‍ പറഞ്ഞു, വാപ്പയുടെ അതേ രോഗമാണ് കുഞ്ഞിനെയും ബാധിച്ചിരിക്കുന്നത്- ഓസ്റ്റിയോജെനസിസ് ഇംപെർഫെക്ട. ശരീരത്തിലെ എല്ലുകളെല്ലാം പൊട്ടുന്ന ജനിതകരോഗമാണിത്. ഒന്നുറക്കെ തുമ്മുകയോ ചുമയ്ക്കുകയോ എന്തിനു ചിരിച്ചാൽപ്പോലും എല്ലു പൊട്ടിയേക്കാം. “ചെറുപ്പത്തിലെ കാര്യങ്ങള്‍ അപ്പ പറഞ്ഞറിയാം. കാലിന്റെ വളവു മാറാന്‍ എത്രയോ ദിവസം എന്നെ തലകീഴായി കെട്ടിത്തൂക്കിയിട്ടിരുന്നു. അന്നു മുതല്‍ കഴിഞ്ഞ ഒരു വര്‍ഷം മുന്‍പുവരെ ഒടിവും പൊട്ടലുമൊക്കെ എന്റെ ജീവിതത്തിലെ നിത്യസംഭവങ്ങളായി മാറി. കഴിഞ്ഞ വര്‍ഷം…
Read Moreഅമ്പട കേമാ സണ്ണിക്കുട്ടാ ! വിശന്നപ്പോള്‍ നാലു വയസുകാരന് അമ്മയുടെ ഫോണ്‍ കയ്യിലെടുത്തു; പിന്നെ ഓര്‍ഡര്‍ ചെയ്തത് 5,500 രൂപയുടെ ഭക്ഷണം…
കുട്ടിക്കളികൾ മുതിർന്നവരും ആസ്വദിക്കാറുണ്ട്. ഈ കുട്ടികളികൾ കൗതുകവും തമാശയും ഒപ്പം തലവേദനയുമാവാറുണ്ട്. പലപ്പോഴും മാതാപിതാക്കന്മാരുടെ ഫോണിലുള്ള കുട്ടികളുടെ കളിയാണ് പലപ്പോഴും പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നത്. വീഡിയോ ഗെയിം കളിക്കുന്നതിനും മറ്റും മാതാപിതാക്കളുടെ ഫോൺ ഉപയോഗിച്ച് കുട്ടികൾ വൻതുക അയച്ച സംഭവം നേരത്തെയും വാർത്തയായിട്ടുണ്ട്. ബ്രസീലിൽ നിന്നുള്ള ഒരു കുട്ടിയുടെ വികൃതിയാണ് ഇപ്പോൾ ഇൻസ്റ്റഗ്രമിലെ ചർച്ച. അമ്മയുടെ ഫോണ്‍ ഉപയോഗിച്ച് ഒാൺലൈനിൽക്കൂടി 400 ബ്രസീലിയന്‍ റീല്‍സിനുള്ള (ഏകദേശം 5,500 രൂപ) ഫാസ്റ്റ് ഫുഡാണ് ഇവന് വാങ്ങിയത്. അമ്മ റൈസ വാന്ഡേര്ലി തന്നെയാണ് നാലു വയസുകാരൻ ടോം വാങ്ങിയ സാധനങ്ങള്‍ നിരത്തിവച്ച് ഇരിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചത്. ഡെലിവറി ബോയ് വിളിച്ചപ്പോൾ അമ്മ എന്തെങ്കിലും ഒാർഡർ ചെയ്തതാണെന്നാണ് ആദ്യം വിചാരിച്ചത്. അതുകൊണ്ട് അമ്മയോടാണ് ആദ്യം ചോദിച്ചത്. പക്ഷെ ഭക്ഷണം ഒാർഡർ ചെയ്തിട്ടില്ലെന്ന് അമ്മ പറഞ്ഞതോടെ “പ്രതിയെ’ പിടികിട്ടി.- റൈസ പറയുന്നു.…
Read Moreപ്രചാരണം ഡിജിറ്റലായി!ഹബീബ് റഹ്മാന്റെ വോട്ടഭ്യര്‍ഥന ഹെലികോപ്റ്ററിലാണ്
പൂച്ചാക്കൽ: തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശക്കാറ്റുയർത്തി വേറിട്ട വോട്ടഭ്യർഥന. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡിൽ യുഡിഎഫ് പിന്തുണക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർഥി ഹബീബ് റഹ്മാന്റെ വോട്ടഭ്യർഥന ‘ഹെലികോപ്റ്ററി’ലാണ്. ഒപ്പം പുഷ്പവൃഷ്ടിയും. സ്ഥാനാർഥിയുടെ പരസ്യബോർഡുമായി കെട്ടിട സമുച്ചയങ്ങൾക്കു മീതെ പൊങ്ങുന്ന ഹെലികോപ്റ്റർ. അതിൽ നിന്നും സ്ഥാനാർഥിയുടെ ചിത്രത്തിലേക്കു പുഷ്പവൃഷ്ടി. കമ്പ്യൂട്ടർ ഗ്രാഫിക്സിലൂടെ തയ്യാറാക്കിയ ഹെലികോപ്റ്റർ പ്രചരണ വീഡിയോ ഇതിനകം ഹിറ്റായിക്കഴിഞ്ഞു. ഈ ഗ്രാഫിക്സിൽ ഒതുങ്ങുന്നില്ല പ്രചാരണം. സൗണ്ട് ഇഫക്ടുകളും വികസന സ്വപ്നങ്ങൾ പങ്കുവച്ചുള്ള വീഡിയോകളും ശ്രദ്ധനേടിയിട്ടുണ്ട്. പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗമാണു ഇത്തരം ഡിജിറ്റൽ പരസ്യ ചിത്രങ്ങൾ ഡിസൈൻ ചെയ്യുന്നതെന്നു ഹബീബ് പറഞ്ഞു. വോട്ടർമാരുടെ ശ്രദ്ധപിടിച്ചു പറ്റാൻ വേറിട്ട തന്ത്രങ്ങളുമായി സ്ഥാനാർഥികളെത്തുമ്പോൾ സമൂഹമാധ്യമ ലോകത്തും പ്രചരണമത്സരം തകർക്കുകയാണ്. ഇത്തരം വോട്ടഭ്യർഥനകൾ ഗ്രൂപ്പുകളിൽ നിന്നു ഗ്രൂപ്പുകളിലേക്കു വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. ഓരോ ദിവസവും രാവിലെ പുതിയ ഗ്രാഫിക്കൽ പരസ്യങ്ങൾ വോട്ടർമാരിലേക്ക് എത്തുന്ന…
Read Moreഒത്തിരി പേര് ചോദിക്കുന്നു… മലയാളിയാണോ? അച്ഛനും അമ്മയ്ക്കും മലയാളം അറിയാമെങ്കിലും എനിക്ക് മലയാളം സംസാരിക്കാൻ അറിയില്ല; തന്റെ ജീവിതത്തെക്കുറിച്ച് തൃഷ പറയുന്നു…
മലയാളി ആണോയെന്നുള്ള ചോദ്യം ഒരുപാട് പേര് തന്നോട് ചോദിച്ചിട്ടുണ്ടെന്നു തെന്നിന്ത്യൻ താരസുന്ദരി തൃഷ കൃഷ്ണൻ. “ഞങ്ങളുടേത് പാലക്കാട് അയ്യര്‍ കുടുംബമാണ്. അച്ഛന് കൃഷ്ണന് മൂവാറ്റുപുഴ സ്വദേശിയാണ്. അമ്മ ഉമയുടെ നാട് കല്പാത്തിയും. എന്നാല്‍ ഞങ്ങളുടെ കുടുംബം ചെന്നൈയിലാണ് സ്ഥിര താമസം. ഞാന്‍ ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം ചെന്നൈയില്‍ തന്നെയാണ്. അച്ഛനും അമ്മയ്ക്കും മലയാളം അറിയാമെങ്കിലും എനിക്ക് മലയാളം സംസാരിക്കാൻ അറിയില്ല. മലയാളത്തില്‍ പറയുന്നത് മനസിലാക്കാന്‍ പറ്റും. ഗില്ലി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് മലയാളികള്‍ എന്നെ അറിയുകയും ഇഷ്ടപ്പെടാന്‍ തുടങ്ങിയതും. പിന്നീട് വിണ്ണൈതാണ്ടി വരുവായ എന്ന ചിത്രത്തിലെ ജെസി എന്ന കഥാപാത്രം മലയാളികളുടെ മനസില്‍ ഇഷ്ടം നേടി തന്നു. ചെന്നൈയിലെ കോളജില്‍ ബിബിഎയ്ക്ക് പഠിക്കുന്ന സമയത്ത് ഞാന്‍ മോഡലിംഗ് ചെയ്യാറുണ്ടായിരുന്നു. ആ സമയത്ത് ഇഷ്ടപ്പെട്ട കരിയര്‍ ഏതാണെന്ന് ചോദിച്ചാല്‍ ക്രിമിനല്‍ സൈക്കോളജിസ്റ്റ് ആകണമെന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. അതായിരുന്നു എന്റെ…
Read More