മനുഷ്യജീവനെ ഭൂമിയിലേക്കു സ്വീകരിക്കുകയും നിലനിർത്തുകയും ചെയ്യുന്ന മാലാഖമാരാണ് നഴ്സുമാർ എന്നാണ് പൊതുവേ പറയാറുള്ളത്. എന്നാൽ, അങ്ങനെയുള്ള ഒരു നഴ്സ് തന്നെ പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ കൊലയാളിയായാലോ? ഇംഗ്ലണ്ടിലെ ചെഷൈറിലാണ് ഇത്തരത്തിൽ മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. മുപ്പതുകാരിയായ ലൂസി ലെറ്റ്ബി എന്ന നഴ്സാണ് പതിനാറു മാസങ്ങൾക്കുള്ളിൽ എട്ടു കുഞ്ഞുങ്ങളെ കൊന്നതും പത്തു കുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമിച്ചതും. കുഞ്ഞുങ്ങളുടെ മരണംചെഷൈറിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ നഴ്സാണ് ലൂസി. 2017ൽ ആരംഭിച്ച അന്വേഷണത്തിന് ഉത്തരമാണ് മൂന്നു വർഷത്തിനിപ്പുറം ലഭിച്ചിരിക്കുന്നത്. 2015 മാർച്ച് മുതൽ 2016 ജൂലൈ വരെയുള്ള കാലയളവിൽ ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ മരിക്കുന്നതു പതിവു സംഭവമായി മാറി. പ്രാഥമിക അന്വേഷണത്തിൽ കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയത് ഹൃദയത്തിനും ശ്വാസകോശത്തിനുമുണ്ടായ തകരാറാണെന്നു കണ്ടെത്തിയിരുന്നു. ആശുപത്രിയിലെ ശിശുമരണ നിരക്ക് ശരാശരി പത്തു ശതമാനത്തിനു മുകളിൽ പോകുന്നുവെന്നു മനസിലായതോടെ സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആശുപത്രി…
Read MoreCategory: Today’S Special
ഭക്ഷണം ‘ഫ്രീ’യായി നല്‍കിയില്ലെങ്കില്‍ ഹോട്ടല്‍ തകര്‍ക്കും ! ഭീഷണിമുഴക്കിയ പ്രവാസി അറസ്റ്റില്‍;പ്രവാസികള്‍ക്കാകെ നാണക്കേടുണ്ടാക്കുന്ന സംഭവം ഇങ്ങനെ…
സൗജന്യമായി ഭക്ഷണം നല്‍കിയില്ലെങ്കില്‍ റസ്റ്ററന്റ് അടിച്ചു തകര്‍ക്കുമെന്നും ജീവനക്കാരെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ പ്രവാസിയെ ദുബായ് പോലീസ് അറസ്റ്റു ചെയ്തു. ഈ വര്‍ഷം സെപ്തംബറിലാണ് അല്‍ മുറാഖാബത്ത് ഏരിയയിലെ ഒരു റസ്റ്റോറന്റിലെത്തിയ 40കാരനായ മൊറോക്കോ സ്വദേശി സൗജന്യ ഭക്ഷണം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയത്. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഈ സംഭവത്തിന് മുമ്പ് മൊറോക്കോ സ്വദേശി ഇതേ റസ്റ്റോറന്റിന്റെ വാതിലിന് നാശനഷ്ടങ്ങളുണ്ടാക്കിയതിനാല് ഇയാള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് റസ്റ്റോറന്റിന്റെ ഉടമസ്ഥ നിര്‍ദ്ദേശം നല്‍കിയിരുന്നതായി ഒരു ജീവനക്കാരന് പറഞ്ഞു. സംഭവ ദിവസം മദ്യപിച്ച് റെസ്റ്റോറന്റിലെത്തിയ ഇയാള്‍ ഭക്ഷണം സൗജന്യമായി നല്കാന് ആവശ്യപ്പെടുകയായിരുന്നു. ഉടമസ്ഥയുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നതിനാല്‍ ഇയാള്‍ക്ക് ഭക്ഷണം നല്‍കിയില്ല. തുടര്‍ന്ന് ഇയാള്‍ റെസ്റ്റോറന്റിന് കേടുപാട് വരുത്തുമെന്നും ജീവനക്കാരരെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി 49കാരനായ റെസ്റ്റോറന്റ് ജീവനക്കാരന് പറഞ്ഞതായി ഔദ്യോഗിക രേഖകളില്‍ വ്യക്തമാണ്. സൗജന്യ ഭക്ഷണം ആവശ്യപ്പെട്ട് റെസ്റ്റോറന്റില്‍ ബഹളം നടക്കുന്നെന്ന ഫോണ്‍…
Read Moreആഢംബര ജീവിതത്തിനായി ഭാര്യയുടെ വക കുത്തുവാക്കുകള്‍ പതിവായി ! സഹികെട്ട ഭര്‍ത്താവ് ഒടുവില്‍ ധനസമ്പാദനത്തിനായി കണ്ടെത്തിയത് മോഷണം; ഭാര്യ കാരണം ബൈക്ക് മോഷ്ടാവായ 37കാരന് ഒടുവില്‍ കുടുങ്ങി…
ബന്ധുക്കളെപ്പോലെ ആഢംബര ജീവിതം നയിക്കാനുള്ള ഭാര്യയുടെ ആഗ്രഹത്തിന്റെ പേരില്‍ ബലിയാടായത് ഭര്‍ത്താവ്. ബന്ധുക്കളെപ്പോലെ ആഢംബര ജീവിതം നയിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഭാര്യയുടെ കുത്തുവാക്കുകള്‍ പതിവായതോടെയാണ് 37കാരന് മോഷണത്തിനിറങ്ങിയത്. എന്നാല്‍ അവസാനം കുടുങ്ങിയപ്പോള്‍ ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തത് 30 ബൈക്കുകളാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് വജ്രാഭരണ തൊഴിലാളിയായ യുവാവിന് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതും ഭാര്യയുടെ ആഢംബര സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമവുമാണ് 37കാരനെ മോഷ്ടാവാക്കിയതെന്ന് പൊലീസ് പറയുന്നു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. 37കാരനായ ബല്‍വന്ത് ചൗഹാനാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. മൂത്ത സഹോദരി ആഢംബര ജീവിതമാണ് നയിച്ചിരുന്നത്. മൂത്ത സഹോദരിയുടെ ഭര്‍ത്താവ് ബില്‍ഡറാണ്. മൂത്ത സഹോദരിയുടെ ഭര്‍ത്താവുമായി താരതമ്യം ചെയ്ത് ഭാര്യ സ്ഥിരമായി കുത്തുവാക്ക് പറയുന്നത് സഹിക്കാന്‍ വയ്യാതായതോടെയാണ് മോഷണത്തിന് ഇറങ്ങിയതെന്ന് പ്രതി പൊലീസിന് മൊഴി നല്കി. ലോക്ക്ഡൗണിന് മുന്‍പ് പ്രതിമാസം 20000…
Read Moreസൗന്ദര്യം വോട്ട് കൊണ്ടുവരുമോ? പത്തനംതിട്ടയിലെ സുന്ദരന്മാരും സുന്ദരികളുമായ സ്ഥാനാർഥികളുടെ അഭിപ്രായം ഇങ്ങനെ…
പത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ സൗന്ദര്യം വോട്ടര്‍മാരെ സ്വാധീനിക്കാനിടയില്ലെന്ന് നവാഗതരായ വനിതാ സ്ഥാനാര്‍ഥികള്‍, എന്നാല്‍ അത് അത്രകണ്ടു പറയാനാകില്ലെന്നു പുരുഷന്മാര്. പത്തനംതിട്ട പ്രസ്ക്ലബ് നവാഗത സ്ഥാനാര്‍ഥികളെ പങ്കെടുപ്പിച്ചു കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയിലാണ് സ്ഥാനാര്‍ഥികളുടെ സൗന്ദര്യത്തെ സംബന്ധിച്ച ചര്‍ച്ച നടന്നത്. പോസ്റ്ററുകളിലെ സുന്ദരന്മാരും സുന്ദരികളുംഎത്രമാത്രം സുന്ദരിയോ സുന്ദരനോ ആകാന്‍ ശ്രമിച്ചിട്ടുള്ള ചിത്രങ്ങളല്ലേ നമ്മള് പോസ്റ്ററുകള്‍ക്കും ബോര്ഡുകള്ക്കുംവേണ്ടി എടുത്തിട്ടുള്ളതെന്ന് സ്ഥാനാര്ഥികളോടായി ചോദിച്ചത് റാന്നി നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡിലെ സ്ഥാനാര്‍ഥിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ സാംജി ഇടമുറിയാണ് . സൗന്ദര്യബോധം ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് ഇത്തരത്തില്‍ ഫോട്ടോ എടുക്കാന്‍ പോയതെന്നായി സാംജി. അപ്പോള്‍ സൗന്ദര്യം വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കുന്നതും വ്യക്തിത്വത്തിന്റെ ഒരു ഘടകവുമാണെന്നു സാംജി അഭിപ്രായപ്പെട്ടു. എന്നാല്‍ സൗന്ദര്യ ആരാധന കൊണ്ടല്ല വോട്ടു വരുന്നതെന്ന അഭിപ്രായം എല്ലാവര്‍ക്കുമുണ്ടായി. സൗന്ദര്യം വോട്ടായി മാറില്ലെന്ന അഭിപ്രായത്തിലാണ് വനിതാ സ്ഥാനാര്‍ഥികള്‍ക്ക് രാഷ്ട്രീയത്തിനതീതമായ ഐക്യത ഉണ്ടായി.സൗന്ദര്യം മുഖത്തല്ല, ഉള്ളിലാണ് ഉണ്ടാകേണ്ടതെന്ന്…
Read Moreഒപ്പം അഭിനയിച്ച മമ്മൂട്ടി പോലും ഇത്രയും വിചാരിച്ചു കാണില്ല ! മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ച ആ കുട്ടി ഇപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പര്‍താരം…
സിനിമാതാരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ പലപ്പോഴും വൈറലാകാറുണ്ട്. ബാലനടിയായി എത്തി തെന്നിന്ത്യയുടെ മനംകവര്‍ന്ന നായികയായ മീനയുടെ ഒരു ബാല്യകാല ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. തമിഴ് ചലച്ചിത്രങ്ങളില്‍ ബാലനടിയായി അരങ്ങേറ്റം കുറിച്ച താരമാണ് നടി മീന. 1982ല്‍ ‘നെഞ്ചങ്ങള്‍ ‘എന്ന ശിവാജി ഗണേശന് ചിത്രത്തില്‍ ബാലതാരമായി കൊണ്ടായിരുന്നു മീനയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലും തെലുങ്കിലുമുള്‍പ്പെടെ 45ല്‍ ഏറെ ചിത്രങ്ങളില്‍ മീന ബാലതാരമായി അഭിനയിച്ചു. മമ്മൂട്ടി നായകനായ ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’, മോഹന്‍ലാല്‍ നായകനായ ‘മനസ്സറിയാതെ’ തുടങ്ങിയ മലയാളചിത്രങ്ങളിലും മീന അക്കാലത്ത് ബാലതാരമായി അഭിനയിച്ചിരുന്നു. ആ സമയത്തെ ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. 1990ല്‍ ‘ഒരു പുതിയ കഥൈ’എന്ന ചിത്രത്തിലൂടെയാണ് മീന പിന്നീട് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ‘സാന്ത്വനം’ എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ടാണ് മീന മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ‘ഡ്രീംസി’ല്‍…
Read Moreഒരു ഇന്തോ-ഓസ്ട്രേലിയന്‍ പ്രണയഗാഥ ! ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരത്തിനിടെ ഓസ്ട്രേലിയക്കാരിയെ പ്രൊപ്പോസ് ചെയ്ത് ഇന്ത്യക്കാരന്; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന സംഭവം ഇങ്ങനെ…
ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിനിടെ ഗാലറിയില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യന്‍ ആരാധകന് ഓസ്ട്രേലിയന്‍ ആരാധികയോടു നടത്തിയ പ്രണയാഭ്യര്‍ഥനയാണ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. മത്സരം 20 ഓവര്‍ പിന്നിട്ട് ആവേശത്തിലെത്തിയപ്പോഴാണ് കൗതുകകരമായ വിവാഹ അഭ്യര്‍ത്ഥന നടന്നത്. ഓസീസ് ആരാധികയ്ക്ക് മുന്നിലെത്തി ഇന്ത്യന്‍ ആരാധകന് മുട്ടുകുത്തി പ്രൊപ്പോസ് ചെയ്തപ്പോള്‍ ഗാലറിയിലും ഗ്രൗണ്ടിലും കൈയടികള്‍ ഉയര്‍ന്നു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് കാണികള്‍ക്കും താരങ്ങള്‍ക്കും കൗതുകം പകര്‍ന്ന വിവാഹാഭ്യര്‍ത്ഥന നടന്നത്്. സംഭവത്തിന്റെ വിഡിയോ ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ മത്സരം കാണാന്‍ ഓസ്ട്രേലിയയില്‍ ആരാധകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് ഇന്ത്യക്കാരനായ യുവാവ് ഓസീസ് ആരാധികയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. യുവതി അഭ്യര്‍ത്ഥന സ്വീകരിക്കുകയും ചെയ്തു. മത്സരത്തില്‍ ഇന്ത്യ ബാറ്റു ചെയ്യുന്നതിനിടെയാണ് രസകരമായ ഈ രംഗം അരങ്ങേറിയത്. ഇന്ത്യന്‍ ഇന്നിങ്സ്…
Read Moreഅന്യജീവികള്‍ കൊണ്ടിട്ട ലോഹപ്പാളി ‘അപ്രത്യക്ഷമായി’ ! നീക്കം ചെയ്തത് അജ്ഞാതര്‍ എന്ന് തറപ്പിച്ചു പറഞ്ഞ് യൂട്ടാ ബ്യൂറോ ഓഫ് ലാന്‍ഡ് മാനേജ്മെന്റ് അധികൃതര്‍; അന്യജീവികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുമ്പോള്‍…
പടിഞ്ഞാറന്‍ അമേരിക്കയിലെ യൂട്ടായിലെ മരുഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ ദുരൂഹമായ മെറ്റല്‍ പാളി അപ്രത്യക്ഷമായി. ഇത് അജ്ഞാതര്‍ നീക്കം ചെയ്തതാണെന്നു യൂട്ടാ ബ്യൂറോ ഓഫ് ലാന്‍ഡ് മാനേജ്മെന്റ് അറിയിച്ചു. യൂട്ടയിലെ മരുഭൂമിയിലെ ചെങ്കല്ലുകളിലാണ് ഉപരിതലത്തില്‍ നിന്ന് 12 അടി പൊങ്ങിനില്ക്കുന്ന തരത്തിലുള്ള തിളക്കമുള്ള ത്രികോണാകൃതിയിലുള്ള പാളി കഴിഞ്ഞ ബുധനാഴ്ച കണ്ടെത്തിയത്. ഹെലികോപ്റ്ററില്‍ സഞ്ചരിച്ചിരുന്നവരാണ് ആദ്യം ലോഹപ്പാളി കണ്ടത്. ഇതു അന്യഗ്രഹജീവികള്‍ സ്ഥാപിച്ചതാണെന്നായിരുന്നു അഭ്യൂഹം. പിന്നാലെ, സാമൂഹിക മാധ്യമങ്ങള്‍ നിരവധി കഥകളും പ്രചരിപ്പിച്ചു. ചിലര്‍ വിഖ്യാത ഹോളിവുഡ് സംവിധായകന് സ്റ്റാന്‍ലി കുബ്രിക്കിന്റെ സയന്‍സ് ഫിക്ഷന്‍ ‘ക്ലാസിക് 2001: എ സ്പേസ് ഒഡീസി’ എന്ന സിനിമയിലെ വിചിത്രമായ ലോഹ പാളികള്‍ പോലെയാണിതെന്ന് കണ്ടെത്തി. ഗൂഗിള്‍ എര്ത്തിലൂടെ മെറ്റല്‍ പാളിയുടെ ചിത്രം അതിവേഗം പ്രചരിച്ചു. മെറ്റല്‍ പാളി അപ്രത്യക്ഷമായതിനെക്കുറിച്ച് കാര്യമായ അന്വേഷണമൊന്നും തുടങ്ങിയിട്ടില്ല. ഇതു സ്ഥാപിച്ചതാരാണെന്നും വ്യക്തമല്ല. എന്തായാലും ഇതു സംബന്ധിച്ച…
Read Moreപാക് സൂപ്പര്‍താരത്തിനെതിരേ ഗുരുതര ലൈംഗികാരോപണം ! പത്തു വര്‍ഷത്തോളം ലൈംഗികചൂഷണത്തിനിരയാക്കി ഗര്‍ഭിണിയാക്കിയെന്ന് യുവതി…
പാക്കിസ്ഥാന് ക്രിക്കറ്റ് ടീം നായകന് ബാബര്‍ അസമിനെതിരെ ലൈംഗിക ആരോപണവുമായി യുവതി. വിവാഹവാഗ്ദാനം നല്കി പത്തുവര്‍ഷത്തോളം തന്നെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണു യുവതിയുടെ ആരോപണം. 2010-ല്‍ ബാബര്‍ അസം വിവാഹ വാഗ്ദാനം നല്കി ഗര്‍ഭിണിയാക്കിയെന്നും ശാരീരികമായി പീഡിപ്പിച്ചെന്നും വധഭീഷണി മുഴക്കിയെന്നും യുവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പ്രശസ്തിയിലേക്കുയര്‍ന്ന് ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ബാബറിന്റെ മനസുമാറിയെന്നും വിവാഹക്കാര്യം പറയുന്പോഴൊക്കെ ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും ഇവര്‍ പറയുന്നു. ബാബറിന്റെ പ്രതിസന്ധി കാലത്ത് താന്‍ സാന്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടു. പാക്കിസ്ഥാന് ടീം നായകനായ ബാബര്‍ അസം നിലവില്‍ ന്യൂസിലന്‍ഡ് പര്യടനത്തിലാണ്. ആരാേപണത്തോട് പാക് ക്രിക്കറ്റ് ബോര്‍ഡും താരവും ഇതേവരെ പ്രതിരിച്ചിട്ടില്ല.
Read Moreവിധവയായ അമ്മായിയമ്മ താലി എടുത്തു നല്‍കുന്നത് നല്ലതല്ലെന്ന് ചിലര്‍ പറഞ്ഞു ! എന്നാല്‍ ഇതു കേട്ട നവവധു ചെയ്തത് ഏവരെയും ഞെട്ടിപ്പിക്കുന്ന കാര്യം…
വിധവകളെ മംഗളകാര്യങ്ങളില്‍ പങ്കെടുപ്പിക്കുന്നത് ദോഷമാണെന്ന് ചിലര്‍ പറയാറുണ്ട്. അച്ഛന് മരിച്ചാല്‍ ആ സ്ഥാനം കൂടി എറ്റെടുത്താണ് അമ്മമാര്‍ മക്കളുടെ വിവാഹം നടത്തുന്നത്. മകന് താലി എടുത്തു നല്‍കുന്നതും കൈപിടിച്ചു നല്‍കുന്നതും സാധാരണ അച്ഛന്മാരാണ് ചെയ്യുന്നത്. അച്ഛന് മരിച്ചു പോയാല്‍ ആസ്ഥാനത്തുള്ള മറ്റാരെങ്കിലും നല്‍കും. എന്നാല്‍ ഇവിടെ വരന്റെ അമ്മയാണ് ഈ ഉത്തരവാദിത്തം ഏറ്റെടുത്തത്. വധുവിന്റെ അച്ഛന്റെ അഭാവം നികത്തിയതും അമ്മ തന്നെ. അച്ഛന്റെ സ്ഥാനത്ത് നിന്ന് അമ്മയാണ് മകളുടെ കൈ പിടിച്ചു കൊടുത്തത്. സുനീഷ്-ഷീബ ദമ്പതികളുടെ വിവാഹത്തിനായിരുന്നു ഈ ഹൃദ്യമായ കാഴ്ച ഇതിനെക്കുറിച്ച് ഷീബ എഴുതിയ കുറിപ്പ് ഇങ്ങനെ…അമ്മ വിധവ അല്ലേ എങ്ങനെ കല്യാണ ചടങ്ങിന് അമ്മയെ പങ്കെടുപ്പിക്കും വിധവകള്‍ മംഗള കര്‍മ്മത്തില്‍ അശ്രീകരമാണത്രേ… അച്ഛന്റെ സ്ഥാനത്ത് കുടുംബത്തിലെ മറ്റാരെങ്കിലും നിന്നാല്‍ മതിയല്ലോ… ഞങ്ങളുടെ വിവാഹത്തില്‍ പ്രധാനപ്പെട്ട ഒരു പ്രശ്നം ഇതായിരുന്നു. അച്ഛന്റെ മരണശേഷം ഒരു കുറവും…
Read Moreനിങ്ങള്‍ക്ക് എന്റെ പ്രവൃത്തികള്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കില്‍ എന്നെ ബ്ലോക്ക് ചെയ്ത് പോവുക ! നിറവയറില്‍ നൃത്തം ചെയത് പാര്‍വതി;വിമര്‍ശനത്തിനു വിധേയമാകുന്ന വീഡിയോ കാണാം…
മിനിസ്ക്രീനില്‍ മലയാളികളുടെ ഇഷ്ടതാരമാണ് പാര്‍വതി. മിഞ്ചി എന്ന ആല്‍ബത്തിലൂടെയാണ് പാര്‍വ്വതി പ്രേക്ഷകര്‍ക്ക് ഇടയിലേക്ക് ശ്രദ്ധേയായത്. തുടര്‍ന്ന് ഈശ്വരന് സാക്ഷിയായി എന്ന സീരിയലിലെ മീനാക്ഷി എന്ന കഥാപാത്രമായി എത്തിയ താരത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റുകയായിരുന്നു. ഇപ്പോഴും സജീവമായ പ്രവര്‍ത്തനങ്ങളാണ് സീരിയല്‍ രംഗത്തും അവതരണ രംഗത്തുമൊക്കെ നടി കാഴ്ചവയ്ക്കുന്നത്. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് പാര്‍വ്വതി. എന്നാല്‍ ഇപ്പോള്‍ തന്റെ ഗര്‍ഭ കാലം അസ്വദിക്കുന്ന പാര്‍വതിയുടെ ഡാന്‍സ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതെ സമയം വീണ്ടും നിറവയറില്‍ നൃത്തം ചെയ്തു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പാര്‍വതി. ”എല്ലാ ചൊറിയാന്‍ ആള്‍ക്കാര്‍ക്കു വേണ്ടിയും’ ആണ് ഇത് എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പാര്‍വതി മെസേജ് പങ്കിട്ടത്. നിങ്ങള്‍ക്ക് എന്റെ പ്രവര്‍ത്തികള്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എങ്കില്‍ അത് ഗൗനിക്കാതിരിക്കുക, എന്നെ ബ്ലോക് ചെയ്തു പോവുക. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ നൃത്തം ചെയ്യുന്നത് ഒരു നല്ല അനുഭവം തന്നെയാണ്.…
Read More