താ​ങ്ങും ത​ണ​ലു​മാ​യി പാ​പ്പി​യ​മ്മ​യെ ചേ​ർ​ത്തു പി​ടി​ച്ചു; ഒരു വാതിൽ ചോദിച്ച പാപ്പിയമ്മയ്ക്ക് ഒരു വീടുതന്നെ നിർമിച്ചു നൽകാനൊരുങ്ങി ബോചെ…


ത​ല​യോ​ല​പ്പ​റ​ന്പ്: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ വൈ​റ​ൽ താ​രം ബോ​ചെ 98കാ​രി​യാ​യ പാ​പ്പി​യ​മ്മ​യ്ക്കു താ​ങ്ങും ത​ണ​ലു​മാ​യി. പൊ​ളി​ഞ്ഞു വീ​ഴാ​റാ​യ കു​ടി​ലി​നു ക​ത​കു ചോ​ദി​ച്ച വ​യോ​ധി​ക​യ്ക്കു അ​ട​ച്ചു​റ​പ്പു​ള്ള വീ​ടു നി​ർ​മി​ച്ചാ​ണ് ബോ​ബി ചെ​മ്മ​ണ്ണൂ​ർ ഇ​ത്ത​വ​ണ താ​ര​മാ​യ​ത്.

ത​ല​യോ​ല​പ​റ​ന്പ് വ​ട​യാ​ർ തേ​വ​ല​ക്കാ​ടു ഭാ​ഗ​ത്ത് പാ​ട​ത്തി​ന്‍റെ ഓ​ര​ത്തെ കു​ടി​ലി​ൽ ത​നി​ച്ചു ക​ഴി​യു​ന്ന പാ​പ്പി​യ​മ്മ​യ്ക്കാ​ണ് ബോ​ബി ഫാ​ൻ​സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് വ​ഴി ബോ​ബി ചെ​മ്മ​ണ്ണൂ​ർ വീ​ടു നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് തേ​വ​ല​ക്കാ​ട് എ​ത്തി പാ​പ്പി​യ​മ്മ​യെ ചേ​ർ​ത്തു പി​ടി​ച്ച ബോ​ബി മൂ​ന്നു മാ​സ​ത്തി​ന​കം അ​ട​ച്ചു​റ​പ്പു​ള്ള വീ​ടു നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി.

പ​ത്തു സെ​ന്‍റ് സ്ഥ​ലം പാ​പ്പി​യ​മ്മ​യു​ടെ ഭ​ർ​ത്താ​വി​നു കു​ടി​കി​ട​പ്പാ​യി കി​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ൽ സ്ഥ​ലം രേ​ഖാ​മൂ​ലം സ്വ​ന്തം പേ​രി​ലാ​ക്കാ​ത്ത​തി​ൽ വീ​ടി​നു സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ല്ല. ഭ​ർ​ത്താ​വ് മൈ​ലാ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് മ​രി​ച്ചു.

ഇ​വ​രു​ടെ മ​ക്ക​ളാ​യ ത​ങ്ക​മ്മ, അം​ബി​ക എ​ന്നി​വ​രെ വി​വാ​ഹം ക​ഴി​ച്ച​യ​ച്ചു. ഇ​തി​ൽ അം​ബി​ക തേ​വ​ല​ക്കാ​ടും ത​ങ്ക​മ്മ ചാ​ല​പ്പ​റ​ന്പി​ലു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.

അം​ബി​ക അ​മ്മ​യ്ക്കു ഇ​ട​യ്ക്ക് ഭ​ക്ഷ​ണ​മൊ​ക്കെ കൊ​ണ്ടു​വ​ന്നു ന​ൽ​കും. സ​മീ​പ​ത്തെ പ​റ​ന്പി​ൽ വീ​ഴു​ന്ന തേ​ങ്ങ​യും അ​ട​യ്ക്ക​യു​മൊ​ക്കെ പെ​റു​ക്കി​ക്കു​ട്ടി ത​ല​യോ​ല​പ്പ​റ​ന്പ് ച​ന്ത​യി​ൽ കൊ​ണ്ടു​പോ​യി കൊ​ടു​ത്തു ല​ഭി​ക്കു​ന്ന പ​ണം കൊ​ണ്ടാ​ണ് പാ​പ്പി​യ​മ്മ ജീ​വി​ത ചെ​ല​വു​ക​ൾ ന​ട​ത്തു​ന്ന​ത്.

നാ​ട്ടി​ൻ പു​റ​ത്തെ ക​ല​ർ​പ്പി​ല്ലാ​ത്ത ജീ​വി​ത​ങ്ങ​ളെ​ക്കു​റി​ച്ചു ഡോ​ക്യു​മെ​ന്‍റ​റി​യെ​ടു​ക്കാ​ൻ വ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ മ​ഹാ​ദേ​വ​ൻ ത​ന്പി​യോ​ട് മു​ണ്ടാ​ർ സ്വ​ദേ​ശി​യാ​യ പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് പാ​പ്പി​യ​മ്മ​യെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​ത്.

പാ​പ്പി​യ​മ്മ​യു​ടെ ജീ​വി​ത ദൈ​ന്യം പ​ക​ർ​ത്തി​യ മ​ഹാ​ദേ​വ​ൻ ത​ന്പി​യോ​ടു കു​ടി​ലി​ന് ഒ​രു വാ​തി​ൽ പി​ടി​പ്പി​ച്ചു ത​ര​ണ​മെ​ന്ന ആ​വ​ശ്യ​പ്പെ​ട്ടു. പാ​പ്പി​യ​മ്മ​യു​ടെ ചി​ത്രം മ​ഹാ​ദേ​വ​ൻ ത​ന്പി യു​ട്യൂ​ബി​ലി​ട്ട​ത് വൈ​റ​ലാ​യി​രു​ന്നു.

അ​തു ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ ശ്ര​ദ്ധ​യി​ലും പെ​ട്ട​തോ​ടെ​യാ​ണ് പാ​പ്പി​യ​മ്മ​യെ തേ​ടി അ​ദ്ദേ​ഹ​മെ​ത്തി​യ​ത്.

Related posts

Leave a Comment