മലയാള സിനിമയിലെ താരങ്ങൾ എല്ലാവരും തന്നെ ഒത്തുചേർന്ന ചിത്രമായിരുന്നു ട്വന്റി20. സിനിമാ സംഘടനയായ അമ്മയുടെ സാന്പത്തിക പ്രതിസന്ധി തീർക്കാൻ ദിലീപ് നിർമാണവും ജോഷി സംവിധാനവും ഏറ്റെടുത്ത ഈ ചിത്രത്തിൽ നിന്നു നടി മീരാ ജാസ്മിൻ വിട്ടു നിന്നിരുന്നു. താരസംഘടനയായ അമ്മയുമായുള്ള പ്രശ്നം കൊണ്ടാണ് മീര ജാസ്മിൻ അഭിനയിക്കാതിരുന്നതെന്നും മീരയെ ദിലീപ് മനഃപൂർവ ഒഴിവാക്കിയെന്നും ഒക്കെയുള്ള വാർത്തകൾ അക്കാലത്ത് പ്രചരിച്ചിരുന്നു. എന്നാൽ അന്ന് യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്ന് ഒരു അഭിമുഖത്തിൽ മീര വ്യക്തമാക്കിയിരുന്നു. ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ആ വാക്കുകൾ ശ്രദ്ധ നേടുകയാണ്… ട്വന്റി20 യിൽ അഭിനയിക്കാൻ പറ്റാത്തതിൽ എനിക്ക് നല്ല വിഷമമുണ്ട്. ദിലീപേട്ടൻ എന്റെ നല്ലൊരു സുഹൃത്താണ്. അദ്ദേഹം സംഘടിപ്പിച്ച സിനിമയിൽ അഭിനയിക്കാൻ കഴിയാത്തത് വലിയ വിഷമം തന്നെയായിരുന്നു. പക്ഷെ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു. ഞാൻ മനഃപൂർവം ആ സിനിമ ചെയ്യാതിരുന്നതാണെന്നാണ് എല്ലാവരും കരുതിയത്. ദിലീപേട്ടൻ…
Read MoreCategory: Today’S Special
താലൂക്ക് ഓഫീസില്‍ ചെന്നപ്പോള്‍ അവിടെനിന്ന് പറഞ്ഞത് അങ്ങനെ ഒരു പെന്ഷന് ചേച്ചിക്ക് ഇല്ല എന്നാണ് ! പല ഹോട്ടലുകളില്‍ നിന്നും കടം പറഞ്ഞാണ് ഭക്ഷണം കഴിക്കുന്നത്; ജീവിക്കാന്‍ കഷ്ടപ്പെടുകയാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി…
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയുടെ ഇപ്പോഴത്തെ അവസ്ഥ പരമദയനീയമെന്ന് റിപ്പോര്‍ട്ട്. തന്റെ അവസ്ഥയെക്കുറിച്ച് ജിഷയുടെ അമ്മ മാധ്യമങ്ങള്‍ക്കു മുമ്പില്‍ നടത്തിയ തുറന്നു പറച്ചില് ഇങ്ങനെയാണ്…ഞാന്‍ മരിച്ചു പോയ ജിഷയുടെ അമ്മയാണ് എനിക്ക് മൂന്ന് വര്‍ഷമായിട്ട് പൈസകള്‍ ഒന്നും കിട്ടുന്നില്ല. ഞാന്‍ ഭയങ്കര ബുദ്ധിമുട്ടിലാണ് കൊച്ചു മരിച്ചതിനുശേഷം എനിക്ക് തീരെ സുഖമില്ല. ഞാന്‍ കളക്ടറെ കാണാന്‍ പോയിരുന്നു. കളക്ടര്‍ രാജന് പണിക്കര്‍ സാര്‍ പോയതിനുശേഷം വന്ന പുതിയ കലക്ടര്‍ മൂന്നുലക്ഷം രൂപ പലതവണയായിട്ടാണ് എനിക്ക് തന്നത്. പക്ഷേ ആ കാശുകൊണ്ട് ചികിത്സിച്ചിട്ട് എന്റെ അസുഖങ്ങള്‍ ഒന്നും മാറിയില്ല. കൈക്ക് ഒരു ഓപ്പറേഷന് വേണം എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഓപ്പറേഷന്റെ പണത്തിനു വേണ്ടി കളക്ടറെ കാണാന്‍ ഞാന്‍ പോയിരുന്നു പോയപ്പോള്‍ അവിടെ ഉള്ളവര്‍ എന്നെ കളക്ടറെ കാണിച്ചില്ല. ഞാന്‍ അപേക്ഷ കൊണ്ട് പോയിട്ട് എന്റെ അപേക്ഷ സ്വീകരിച്ചില്ല. അവിടെയുള്ള…
Read Moreഇളയ കുഞ്ഞിന് ജന്മം നല്കി 10 ദിവസം കഴിഞ്ഞപ്പോള്‍ മരണം, ഭര്‍ത്താവിന് തുണിക്കച്ചവടം ! നാലു വയസുകാരി പുനര്‍ജന്മത്തെക്കുറിച്ച് പറഞ്ഞതു കേട്ട് അന്തംവിട്ട് വീട്ടുകാര്‍; ഒടുവില്‍ മുന്ജന്മത്തിലെ ഭര്‍ത്താവിനെ തേടി കണ്ടെത്തിയപ്പോള്‍ സംഭവിച്ചത്…
ഇന്ത്യയില്‍ ഏറെക്കാലം മുമ്പ് നടന്ന ഒരു പുനര്‍ജന്മത്തിന്റെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ലോകത്തിന്റെ പലഭാഗത്തു നിന്നും എല്ലാ കാലഘട്ടങ്ങളിലും ഇത്തരത്തിലുള്ള പുനര്ജന്മ കഥകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനെ അനുകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവരുണ്ട്. റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പുനര്ജന്മ കേസുകളില്‍ ഏറ്റവും പ്രശസ്തമായ ഇന്ത്യയില്‍ നടന്ന പുനര്ജന്മ കഥയാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 1926-1987 കാലഘട്ടത്തിലാണ് ഈ സംഭവം നടക്കുന്നത്. ശാന്തി ദേവി എന്ന പെണ്‍കുട്ടിയെയാണ് അപൂര്‍വ പുനര്‍ജന്മമായി കണ്ടെത്തിയത്. ശാന്തി ദേവി ജനിച്ചത് ഡല്‍ഹിയിലായിരുന്നു. നാലു വയസ്സ് പ്രായം മുതല്‍ തന്നെ അവരുടെ മുന്‍ജന്മത്തെക്കുറിച്ച് പറയുവാന്‍ തുടങ്ങി. തന്റെ വീട് മധുരയില്‍ ആണെന്നും തന്റെ ഭര്‍ത്താവ് തന്നെ അവിടെ കാത്തിരിക്കുകയാണെന്നും ശാന്തിദേവി പറഞ്ഞു. വീട്ടുകാര്‍ ഇതൊക്കെ കുഞ്ഞ് ശാന്തിദേവിയുടെ ഭാവന ആണെന്നുള്ള ധാരണയില്‍ തള്ളിക്കളയുകയാണ് ഉണ്ടായത്. ആറു വയസ്സുള്ളപ്പോള്‍ വീട്ടില്‍ നിന്നും ഒളിച്ചോടാന്‍ അവള് ശ്രമിച്ചു. സ്കൂള്‍…
Read Moreഒരു പെണ്‍കുട്ടി നിക്കര്‍ ഇട്ട് ഫോട്ടോ ഇട്ടാല്‍, അവളുടെ കാലൊന്നു കണ്ടാല്‍ ! സ്ത്രീയെന്നാല്‍ വെറുമൊരു ഭോഗവസ്തു മാത്രമാണെന്ന് പഠിക്കാന്‍ ആ കമന്റ് ഇട്ട പുരുഷന് ഉണ്ടായ സാഹചര്യത്തോട് സഹതാപം മാത്രമേ ഉള്ളുവെന്ന് കലമോഹന്‍…
കൗമാരനടി അനശ്വര രാജന് ഷോര്‍ട്സ് ധരിച്ചു കൊണ്ട് പങ്കുവെച്ച ചിത്രത്തിന് നേരെ വന്‍തോതിലുള്ള സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ഇതിന് പിന്നിലെ നടിയെ പിന്തുണച്ച് നടിയെ പിന്തുണച്ച് മറ്റു പല നടിമാരും രംഗത്തെത്തി. തങ്ങളുടെ കാലുകള്‍ കാണിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് യുവ നടിമാര്‍ അനശ്വര രാജന് പിന്തുണ അറിയിച്ചത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ ആയ കല മോഹന്‍. സ്ത്രീയെന്നാല്‍ വെറുമൊരു ഭോഗവസ്തു മാത്രമാണെന്ന് പഠിക്കാന്‍ ആ കമന്റ് ഇട്ട പുരുഷന് ഉണ്ടായ സാഹചര്യത്തോട് സഹതാപം മാത്രമേ ഉള്ളൂ എന്നും കല മോഹന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പ്… നിക്കര്‍ challange fb നിറച്ചും..ഞാനുമൊരു പെങ്കൊച്ചിന്റെ അമ്മയാണ്..പുരികത്തില്‍ ആണ് പെണ്ണിന്റെ ധൈര്യം എന്ന് പറഞ്ഞു കൊടുത്താണ് ഞാനവളെ വളര്‍ത്തുന്നതും..വസ്ത്രധാരണത്തില്‍ നാടന്‍ വേഷങ്ങള്‍ അവള് അണിയണം എന്ന് ഒരു നിര്‍ബന്ധവും…
Read Moreഅമ്മ മരിച്ചതോടെ പഠനം ഉപേക്ഷിച്ച് കല്യാണം കഴിക്കാന്‍ വീട്ടുകാരുടെ ഉപദേശം ! ഏഴു വര്‍ഷം മുമ്പ് വീട് വിട്ടിറങ്ങി; സിവില്‍ സംസ്ഥാന സിവില്‍ സര്‍വീസ് പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയ യുവതിയുടെ കഥ…
ജീവിതം വഴിമുട്ടി നില്ക്കുന്ന നിര്‍ണായഘട്ടത്തില്‍ വീടുപേക്ഷിച്ച് ഇറങ്ങിയ യുവതി ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം കൈവരിച്ചത് മിന്നുന്ന വിജയം. കല്യാണം കഴിപ്പിക്കാന്‍ ശ്രമിച്ച വീട്ടുകാരുടെ സമ്മര്‍ദത്തിനു വഴങ്ങാതെ ഏഴു വര്‍ഷം വീട്ടില്‍ നിന്ന് വിട്ടുനിന്ന 28കാരി സഞ്ജു റാണി സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിന്റെ പടിവാതില്ക്കല് എത്തി നില്‍ക്കുകയാണ്. ഉത്തര്‍പ്രദേശ് സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷന് പരീക്ഷയുടെ റാങ്ക് ലിസ്റ്റിലാണ് ഇവര്‍ ഇടംപിടിച്ചത്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കടന്ന് സിവില്‍ സര്‍വീസ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നത് വരെ പരിശ്രമം തുടരുമെന്ന്് സഞ്ജു റാണി പറയുന്നു. 2018ല്‍ സുപ്രധാന തസ്തികയിലേക്ക് നടന്ന പരീക്ഷയിലാണ് സഞ്ജു ജോലി ഉറപ്പാക്കിയത്. കോമേഴ്സ് ടാക്സ് ഓഫീസറായി ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കും. എന്നാല്‍ തന്റെ ആത്യന്തിക ലക്ഷ്യമായ സിവില്‍ സര്‍വീസ് നേടുന്നതുവരെ പരിശ്രമം തുടരുമെന്ന് സഞ്ജു പറയുന്നു. 2013ല്‍ അമ്മ മരിച്ചതോടെ പിന്നീടുള്ള ദിവസങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ…
Read Moreയുവ വനിതാ എംപിയെ അപമാനിച്ച് ടാക്സി ഡ്രൈവര്‍ ! ഡ്രൈവര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് മിമി ചക്രബോര്‍ത്തി…
തൃണമൂല്‍ എംപിയും നടിയുമായ മിമി ചക്രബോര്‍ത്തിയെ അപമാനിച്ച ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. ജിമ്മില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മറ്റൊരു വാഹനത്തിലെ ഡ്രൈവര്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ബല്ലിഗുങ് പ്രദേശത്തുവച്ചായിരുന്നു സംഭവം. ആദ്യം ഡ്രൈവറുടെ അപമര്യാദയായ പെരുമാറ്റം എംപി അവഗണിക്കുകയായിരുന്നു. അയാള്‍ വീണ്ടും കാറിനെ ഓവര്‍ടേക്ക് ചെയ്ത് മോശമായി ആംഗ്യം കാണിച്ചതോടെ മിമി ഡ്രൈവറെ പിന്തുടരുകയായിരുന്നു. ‘താന്‍ ഇപ്പോള്‍ ഇത് അവഗണിക്കുകയാണെങ്കില്‍, മറ്റൊരു സ്ത്രീ ആ ടാക്സിയില്‍ യാത്ര ചെയ്താല്‍ ഉപദ്രവമുണ്ടാകുമെന്ന് എനിക്ക് തോന്നി. രാത്രിയില്‍ അവന്റെ ടാക്സിയില്‍ അവര്‍ സുരക്ഷിതയായിരിക്കില്ല,’ മിമി പറഞ്ഞു. എംപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊല്‍ക്കത്ത പോലീസ് പ്രതിയെ പിടികൂടിയത്. ടാക്സി ഡ്രൈവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 354, 354 എ, 354 ഡി, 509 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Read Moreഇതു വിചിത്ര രോഗം! തെരുവൊരു നൃത്തശാലയായി; നൃത്തം പകർച്ചവ്യാധിയായി; പലരും മരിച്ചു വീണു; പിന്നീടു സംഭവിച്ചത്…
പൊടുന്നനെയാണ് സ്ട്രാസ്ബർഗിലെ ആ തെരുവ് അവളുടെ ചടുലചലനങ്ങളിലേക്കു മിഴിതിരിച്ചത്. ജൂലൈപകലിന് ആവേശം പകർന്ന് ഫ്രോ ട്രോഫിയ നൃത്തം തുടങ്ങി. യൂറോപ്പിന്റെ തെരുവുകൾക്ക് അപ്പോൾ അതു പുതുമയല്ലായിരുന്നു. പാട്ടും നൃത്തവും മാജിക്കും നിറംപകരുന്ന വഴിയോരങ്ങളും ആവേശമുണർത്തുന്ന രസത്തെരുവുകളുമില്ലാതെ അവിടെയെന്തു ജീവിതം! പതിവുപോലെ എല്ലാവരും ചിരിച്ചു, കയ്യടിച്ചു. അവളുടെ നൃത്തച്ചുവടുകളിൽ തെരുവ് സമയരഥവേഗമറിഞ്ഞില്ല. പകൽ പാതി മറഞ്ഞിട്ടും ഫ്രോ നൃത്തം നിർത്തിയില്ല. ലാസ്യഭംഗികളിൽ മനസു നിറഞ്ഞുള്ള ചുവടുകളല്ല അതെന്നു പതിയെ ജനം തിരിച്ചറിഞ്ഞു. എല്ലാം മറന്ന നൃത്തം എല്ലാം മറന്ന് ഫ്രോ നൃത്തം തുടർന്നത് ആറു ദിവസം! ഒരാഴ്ചയ്ക്കകം 34 പേർ അവൾക്കൊപ്പം ചുവടുവയ്ക്കാൻ തുടങ്ങി. സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെട്ട സംഘം ഉന്മാദമാനസരായി തെരുവുകളിലാടിത്തിമിർത്തു. തലകറങ്ങി പരസ്പരം കൂട്ടിമുട്ടി ബോധം നശിച്ചു നിലത്തുവീഴുന്നതു വരെ. തളർന്നു വീണവർ തെല്ലിട വിശ്രമിച്ച് നൃത്തം തുടർന്നു. ആ മാസം അവസാനിച്ചപ്പോഴേക്കും നൃത്തം…
Read Moreകോവിഡിനെതിരേ പോരാടി ഞാന്‍ മരിച്ചിട്ടില്ല ! ഇതു ‘വിധി’യല്ല ഞാന്‍ തന്നെയാണ്; തുറന്നു പറച്ചിലുമായി സംസ്കൃതി ഷേണായി…
കോവിഡിനെതിരേ പോരാടി മരിച്ച ഡോ. വിധി എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം തന്റേതാണെന്ന് നടി സംസ്കൃതി ഷേണായി. ഡോ.വിധിയെ തനിക്ക് അറിയില്ലന്നും നടി വ്യക്തമാക്കി. ”പ്രിയ സുഹൃത്തുക്കളേ, ഇത് ഞാനാണ് സംസ്കൃതി/സാമി, 22 വയസ്, കൊച്ചി. കോവിഡിന് കീഴടങ്ങിയ പോരാളി ഗുജറാത്തിലെ ഡോ. വിധിയുടെ ഫോട്ടോയാണ് ഇതെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും ഇത് വൈറലാണ്.” ”ഡോ. വിധിയെ കുറിച്ച് എനിക്കറിയില്ല. അത്തരമൊരു വ്യക്തി കൊറോണയെ തുടര്‍ന്ന് മരിച്ചെങ്കില്‍ എന്റെ പ്രണാമങ്ങള്‍. എന്നാല്‍ ഫോട്ടോയിലുള്ള വ്യക്തി ഞാനാണ്. അതുകൊണ്ടു തന്നെ എന്റെ ചിത്രം പ്രചരിപ്പിക്കുന്നത് നിര്‍ത്തണം” ഇങ്ങനെയാണ് സംസ്കൃതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 2013ല്‍ റിലീസ് ചെയ്ത മൈ ഫാന്‍ രാമു എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് എത്തിയ താരമാണ് സംസ്കൃതി. വേഗം സിനിമയില്‍ നായികയായെത്തിയ താരം അനാര്‍ക്കലി, മരുഭൂമിയിലെ ആന തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. പിന്നീട്…
Read Moreവാസു അണ്ണൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം! മന്യയുടെ പ്രതികരണത്തെ വിമർശിച്ച് രേവതി; വാസു അല്ല, വികാസ് ആണ് എന്റെ ഭർത്താവെന്ന് മന്യ
വാസു അണ്ണൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. മലയാള സിനിമയിലെ ട്രോൾ രാജാക്കന്മാരായ രമണനെയും ദശമൂലം ദാമുവിനെയുമൊക്കെ കടത്തിവെട്ടിയാണ് വാസു അണ്ണന്റെ മുന്നേറ്റം. കുഞ്ഞിക്കൂനൻ സിനിമയിൽ സായ് കുമാർ ചെയ്ത വില്ലൻ വേഷവും നായികയായ മന്യ അവതരിപ്പിച്ച പ്രിയയെന്ന കഥാപാത്രവുമായുള്ള പ്രണയവും വിവാഹവുമാണ് ട്രോളുകളായി ഇപ്പോൾ പ്രചരിക്കുന്നത്. വാസുവും പ്രിയയും ഒന്നിച്ചു ജീവിക്കാൻ തുടങ്ങി എന്ന തരത്തിൽ നടത്തിയ ഭാവനാ സൃഷ്ടികളായിരുന്നു ട്രോളുകൾ. എന്നാൽ ഇതിനെ വിമർശിച്ച് നടി രേവതി സന്പത്ത് രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ ഇത്തരം ട്രോളിനോട് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച മന്യ പ്രതികരിച്ച ശൈലിയെ വിമർശിച്ചും രംഗത്തു വന്നിരിക്കുകയാണ് രേവതി. നർമത്തിൽ പൊതിഞ്ഞ തരത്തി വായിരുന്നു മന്യയുടെ പ്രതികരണം. രേവതി യുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…സിനിമയിൽ ഒത്തിരി കഥാപാത്രങ്ങൾ അഭിനയിച്ച അനുഭവസമ്പത്തുള്ള നടിയാണ് മന്യ. പക്ഷേ ഇത്രയും അഭിനയസമ്പത്തുള്ള താങ്കൾ നടത്തിയ…
Read Moreറാപ്പ് അല്ല, റേപ്പ്! വിദ്യാർഥിനികളെ മാനഭംഗപ്പെടുത്തിയ റാപ്പർമാർ മുങ്ങി; ബലാല്‍സംഗത്തിന് മുമ്പ് തങ്ങളെ മര്‍ദിച്ചതായി പെണ്‍കുട്ടികളുടെ മൊഴി
ബ്രിട്ടീഷ് സ്കൂൾ വിദ്യാർഥിനികളെ റാപ്പർമാർ മാനഭംഗത്തിനിരയാക്കിയെന്ന് പരാതി. ഇറ്റലിയിൽ മത്തേര പ്രവിശ്യയിലെ മാർക്കോണിയ ഡി പിസ്റ്റിസിയിലെ ഒരു വില്ലയിൽ നടന്ന പാർട്ടിക്കിടെയാണ് സംഭവം. ഏതാനം ആഴ്ച മുന്‍പ് പുറത്തിറങ്ങിയ സംഗീത ആൽബത്തിലെ റാപ്പർമാരടങ്ങുന്ന സംഘമാണ് പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വില്ലയിൽ നിശാപാർട്ടി നടന്നത്. ഫേസ്ബുക്കിലും വാട്സ്ആപ്പിലും പാർട്ടിയെക്കുറിച്ചുളള പരസ്യങ്ങളും വന്നിരുന്നു. ഇതുകണ്ടാണ് പെൺകുട്ടികൾ നിശപാർട്ടിക്കെത്തിയത്. ഇവിടെ വച്ച് തങ്ങൾ മയക്കുമരുന്ന് കലർത്തിയ പാനിയം നൽകുകയായിരുന്നെന്നാണ് പെൺകുട്ടികൾ പോലീസിനു നൽകിയ മൊഴി. പിന്നീട് അവരെ അടുത്തുള്ള ഒരു വയലിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് റാപ്പർമാർ ഉുൾപ്പെടുന്ന എട്ടംഗസംഘം മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവം ഫോണിൽചിത്രീകരിക്കാൻ ഇവർ ശ്രമിച്ചെന്നും പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ മിഷേൽ മസീലോ (23), ആൽബെർട്ടോ ലോപാട്രിയല്ലോ (22), അലസ്സാൻഡ്രോ സുക്കാറോ (21), ഗ്യൂസെപ്പെ ഗാർഗാനോ (19) എന്നിവർ അറസ്റ്റിലായിട്ടുണ്ട്. പോലീസ് പുറത്തുവിട്ട…
Read More