ഗൂഗിളിലെ ജോലി പുല്ലുപോലെ വലിച്ചെറിഞ്ഞു സമോസ വില്‍പ്പനക്കാരനായി ! സമോസയുടെ ആരാധകരില്‍ റാണി മുഖര്‍ജി മുതല്‍ ഋതിക് റോഷന്‍ വരെയുള്ളവര്‍

ഇന്റര്‍നെറ്റ് ഭീമന്‍മാരായ ഗൂഗിളില്‍ ഒരു ജോലി ഒട്ടുമിക്ക ആളുകളുടെയും സ്വപ്‌നമാണ്. എന്നാല്‍ ഈ ജോലി പുല്ലുപോലെ വലിച്ചെറിഞ്ഞ് സമോസ വില്‍പ്പനയ്ക്കിറങ്ങിയ ഒരു ചെറുപ്പക്കാരനുണ്ട്. മുനാഫ് കപാഡിയ എന്നാണ് ഇയാളുടെ പേര്. ഷിയ ഇസ്ലാമിന്റെ ഒരു ശാഖയായ ദാവൂദി ബൊഹ്‌റി സമൂഹത്തില്‍ നിന്നുള്ളയാളാണ് മനാഫ്. മകന്‍ സമോസ കച്ചവടത്തിനിറങ്ങിയപ്പോള്‍ അച്ഛന്‍ അത് എതിര്‍ത്തെങ്കിലും പിന്മാറാന്‍ മുനാഫ് ഒരുക്കമായിരുന്നില്ല. ദാവൂദി ബൊഹ്‌റി സമൂഹത്തിന്റെ തനത് രുചി ഏവരിലും എത്തിക്കുക ഈ ചെറുപ്പക്കാരന്റെ ലക്ഷ്യമായി. ഇന്ത്യയില്‍ ദാവൂദി ബൊഹ്‌റ സമുദായത്തില്‍ നിന്നുള്ള ആളുകള്‍ കുറവാണ് യെമനിലാണ് ഇവരുടെ വേരുകള്‍. 3.5 അടി വ്യാസമുള്ള പ്ലെയിറ്റിലാണ് ഈ സമുദായംഗങ്ങള്‍ ഭക്ഷണം കഴിക്കുക. തങ്ങളുടെ സമൂഹത്തിന്റെ തനത് രുചികള്‍ ദ ബോഹ്റി കിച്ചന്‍ എന്ന ബ്രാന്‍ഡിലൂടെ ജനകീയമാക്കിയ മുനാഫിനെ തേടി ഇന്നെത്തുന്നത് റാണി മുഖര്‍ജിയും ഋത്വിക് റോഷനും അടക്കമുള്ള പ്രമുഖരുടെ ഓര്‍ഡറുകളാണ്. 2014ലെ ഒരു…

Read More

ശുക്രന്‍ തെളിഞ്ഞു ! ശുക്രനില്‍ ജീവന്റെ സൂചനയെന്ന സംശയത്തില്‍ ഗവേഷകര്‍; ഫോസ്‌ഫൈന്‍ വാതകത്തിന്റെ സാന്നിദ്ധ്യം ഇതിന് തെളിവെന്ന് സംശയം…

ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യം തേടിയുള്ള പരീക്ഷണങ്ങളും ദൗത്യങ്ങളും ആരംഭിച്ച് കാലം കുറേയായി. ഇപ്പോള്‍ ചൊവ്വയെക്കൂടാതെ ശുക്രനിലും ജീവനുണ്ടെന്ന നിഗമനത്തിലാണ് ഗവേഷകര്‍. ശുക്രന്റെ അന്തരീക്ഷത്തില്‍ ഫോസ്ഫൈന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കാന്‍ ഗവേഷകരെ പ്രേരിപ്പിക്കുന്നത്. ഭൂമിയില്‍ ജൈവാവിഷ്ടങ്ങളുടെ വിഘടനത്തെ തുടര്‍ന്നാണ് ഫോസ്ഫൈന്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. അതിനാലാണ് ഭൂമിയുടെ സമീപഗ്രഹമായ ശുക്രനില്‍ ഈ വാതകത്തിന്റെ സാന്നിധ്യം ജീവന്റെ സൂചനയാണോ എന്ന സംശയത്തിലേക്ക് ശാസ്ത്രലോകം എത്തിക്കുന്നത്. ഹവായിലും ചിലിയിലെ അറ്റക്കാമ മരുഭൂമിയിലും സ്ഥാപിച്ചിട്ടുള്ള ദൂരദര്‍ശിനികളിലൂടെയാണ് ഫോസ്ഫൈന്‍ സാന്നിധ്യം വിദഗ്ധര്‍ തിരിച്ചറിഞ്ഞത്. ശുക്രനിലെ 60 കിലോമീറ്റര്‍ ചുറ്റളവിലുള്ള ബാഹ്യമേഘപാളികളുടെ നിരീക്ഷണമാണ് ഇവിടെ നടക്കുന്നത്. ഈയം ഉരുകാന്‍ ഇടയാക്കുന്ന വിധത്തിലുള്ളതാണ് ശുക്രനിലെ പകല്‍ സമയത്തെ താപനില. അന്തരീക്ഷത്തിന്റെ ഭൂരിഭാഗവും കാര്‍ബണ്‍ഡൈ ഓക്സൈഡ് ആണ്. ഇക്കാരണങ്ങള്‍ക്കൊണ്ട് ശുക്രനിലെ ഉപരിതലാവസ്ഥ ജീവന് അനുഗുണമല്ലെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഈ സാഹചര്യത്തിലാണ് ഫോസ്ഫൈന്റെ സാന്നിധ്യം പുതിയ വെളിച്ചം വീശുന്നത്. എന്നാല്‍…

Read More

സ്വിമ്മിംഗ്പൂളില്‍ കോവിഡ് രോഗിയ്‌ക്കൊപ്പം കുളിയ്ക്കുന്നയാള്‍ക്ക് രോഗം പകരുമോ ? ഏവരും കാത്തിരുന്ന ചോദ്യത്തിന് ഉത്തരമായി…

ലോകജനതയെ ഒട്ടാകെ ഒട്ടാകെ ബാധിച്ച ഒരു മഹാമാരി ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ആളുകളെ ഭീതിയിലാഴ്ത്തി കോവിഡ് വ്യാപനം തുടരുമ്പോള്‍ ഈ രോഗകാരി ഏതൊക്കെ വഴികളിലൂടെ പടര്‍ന്നു പിടിക്കും എന്നതിനെ സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുകയാണ്. ഓരോ ദിവസവും കൊവിഡുമായി ബന്ധപ്പെട്ട പുതിയ പഠനങ്ങളും നിരീക്ഷണങ്ങളും പുറത്തുവരുന്നു. മുമ്പ് കണ്ടെത്തിവച്ച സൂചനകള്‍ തകരുന്നു, പകരം അതില്‍ നിന്ന് വ്യത്യസ്തമായ സൂചനകള്‍ ഉരുത്തിരിഞ്ഞുവരുന്നു. എന്തായാലും ഇതുവരെയുള്ള തെളിവുകള്‍ വച്ചുകൊണ്ട് ചില കാര്യങ്ങളെങ്കിലും ഗവേഷകര്‍ക്ക് ഉറപ്പിച്ച് പറയാനാകും. ഇത്തരത്തില്‍ കോവിഡുമായി ബന്ധപ്പെട്ട് ഏറെപ്പേര്‍ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന് മറുപടി നല്‍കുകയാണ്. ലോകാരോഗ്യ സംഘടനയുടെ വക്താവും പകര്‍ച്ചവ്യാധി വിദഗ്ധയുമായ ഡോ.സില്‍വീ ബ്രയാന്‍ഡ്. വായുവിലൂടെ കൊവിഡ് പകരാന്‍ സാധ്യതയുണ്ട് എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ വെള്ളത്തിലൂടെയും ഇത് പകരുമോയെന്ന സംശയം ശക്തമായിരുന്നു. അതുപോലെ തന്നെ കാലാവസ്ഥ എത്രമാത്രം കോവിഡ് വ്യാപനത്തെ സ്വാധീനിക്കുന്നുണ്ട് എന്ന സംശയവും. എന്നാല്‍ വെള്ളത്തിലൂടെ…

Read More

മ​രി​ച്ച​വ​രു​ടെ വ​രു​മാ​നം കണ്ട്‌ ക​ണ്ണു​ത​ള്ളി ജീ​വി​ച്ചി​രി​ക്കു​ന്ന​വ​ർ!

മ​രി​ച്ച​വ​രു​ടെ വ​രു​മാ​നം​ക​ണ്ട് ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ ക​ണ്ണ് ത​ള്ളി​യി​രി​ക്കു​ക​യാ​ണ്. അ​തി​ൽ കു​റ​ച്ചെ​ങ്കി​ലും കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ എ​ന്നാ​ണ് ഇ​പ്പോ​ൾ പ​ല​രും പ​റ​യു​ന്ന​ത്. മ​രി​ച്ച​വ​രു​ടെ വ​രു​മാ​ന​മോ എ​ന്നാ​ണ് നി​ങ്ങ​ൾ സം​ശ​യി​ക്കു​ന്ന​തെ​ങ്കി​ൽ അ​ങ്ങ​നെ​യൊ​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. ജീ​വി​ച്ചി​രി​ക്കു​ന്പോ​ൾ അ​വ​ർ ചെ​യ്തു​വ​ച്ച കാ​ര്യ​ങ്ങ​ളാ​ണ് മ​രി​ച്ച​പ്പോ​ൾ അ​വ​രു​ടെ വ​രു​മാ​ന​മാ​യി മാ​റി​യ​ത്. എ​ന്താ​ല്ലേ… അ​വ​ർ മ​രി​ച്ചാ​ൽ സം​ഭ​വം റോ​യ​ൽ​റ്റി​യാ​ണ്. ഒ​രു വ്യ​ക്തി​ക്കു ത​ങ്ങ​ളു​ടെ ക​ലാ​പ​ര​മോ അ​ല്ലാ​ത്ത​തോ ആ​യ സൃ​ഷ്ടി​ക്ക് അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക സ്ഥാ​പ​നം ന​ൽ​കു​ന്ന തു​ക​യാ​ണ് റോ​യ​ൽ​റ്റി. അ​ത്ത​ര​ക്കാ​ർ മ​രി​ച്ചാ​ൽ അ​വ​ർ ജീ​വി​ച്ചി​രു​ന്ന​പ്പോ​ൾ നി​ർ​ദേ​ശി​ച്ച വ്യ​ക്തി​ക്കോ സ്ഥാ​പ​ന​ത്തി​നോ ആ ​തു​ക ല​ഭി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും. ഇ​വി​ടെ സം​ഭ​വി​ച്ച​തും അ​താ​ണ്. മ​ര​ണ ശേ​ഷം ല​ഭി​ച്ച റോ​യ​ൽ​റ്റി തു​ക, അ​ല്ലെ​ങ്കി​ൽ മ​രി​ച്ച​വ​രു​ടെ വ​രു​മാ​നം. ര​ണ്ടാ​യാ​ലും ഇ​ന്ന് ആ ​തു​ക​യാ​ണ് ചി​ല​രു​ടെ ക​ണ്ണ് ത​ള്ളാ​ൻ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. മ​രി​ച്ച താ​ര​ങ്ങ​ളു​ടെ റോ​യ​ൽ​റ്റി തു​ക ഏ​റ്റ​വും കൂ​ടു​ത​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന​ത് പ്ര​ശ​സ്ത പോ​പ്പ് ഗാ​യ​ക​ൻ മൈ​ക്ക​ൽ ജാ​ക്സ​ണാ​ണ്. 46 മി​ല്യ​ൺ…

Read More

അടി മക്കളേ ലൈക്ക് ! 30 വര്‍ഷം കൊണ്ട് ഒറ്റയ്ക്ക് തീര്‍ത്തത് മൂന്ന് കിലോമീറ്റര്‍ നീളമുള്ള കനാല്‍; ബിഹാറിലെ ലോങ്കി അദ്ഭുതമാകുന്നതിങ്ങനെ…

ചിലര്‍ അങ്ങനെയാണ്…കാഴ്ചയില്‍ വെറും സാധാരണക്കാരന്‍, പക്ഷെ ചെയ്യുന്നത് അസാധാരണ പ്രവൃത്തികളും. 22 വര്‍ഷം കൊണ്ട് ഒരു മല തുരന്ന് 110 മീറ്റര്‍ റോഡ് വെട്ടിയ ബിഹാറുകാരന്‍ ദശരഥ് മാഞ്ചിയുടെ കഥ നമ്മള്‍ കേട്ടിട്ടുണ്ട്. രാജ്യം മുഴുവന്‍ വാഴ്ത്തിയ പ്രവൃത്തിയായിരുന്നു അത്. ഇപ്പോള്‍ സമാനമായ മറ്റൊരു വാര്‍ത്തയാണ് ബിഹാറില്‍ നിന്ന് കേള്‍ക്കുന്നത്. കോതില്‍വാ ഗ്രാമത്തിലെ ലോങ്കി ഭുയാന്‍ ആണ് പുതുതായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. മലനിരകളില്‍ മഴപെയ്യുമ്പോള്‍ കുത്തിയൊലിച്ചു പോകുന്ന വെള്ളം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് ലോങ്കി ചിന്തിച്ചത്. കൃഷിയും കന്നുകാലി വളര്‍ത്തലുമാണ് കോതില്‍വാ ഗ്രാമത്തിലെ കര്‍ഷകരുടെ പ്രധാന ജീവിതമാര്‍ഗം. എന്നാല്‍ വെള്ളത്തിന്റെ അപര്യാപ്തത കാരണം ഗ്രാമവാസികളില്‍ പലരും കൃഷി ഉപേക്ഷിച്ചു. ഗ്രാമീണര്‍ തൊഴില്‍ തേടി നഗരങ്ങളിലേക്കു പോയപ്പോള്‍ ലോങ്കി ഭുയാന്‍ തന്റെ കാലികളുമായി കാട്ടിലേക്കാണു പോയത്. പശുക്കളെ മേയാന്‍ വിട്ടിട്ട് ലോങ്കി മലഞ്ചെരുവുകളില്‍ നിന്ന് കനാല്‍ വെട്ടിയൊരുക്കാന്‍ തുടങ്ങി.…

Read More

ഈയ്യിടെയായി ചില ‘വേദനിക്കുന്ന കോടീശ്വരന്മാര്‍’തങ്ങള്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നേയെന്നു പറഞ്ഞ് പോസ്റ്റിടുന്നുണ്ട് ! പാവപ്പെട്ടവന്റെ പണവും സമയവും ലൈക്കും ഷെയറും എല്ലാവര്‍ക്കും വേണം എന്നാല്‍ അവരെ ആര്‍ക്കും വേണ്ട; തുറന്നു പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്…

കോവിഡ് വ്യാപനം മൂലം സിനിമ വ്യവസായം സമാനതകളില്ലാത്ത പ്രതിസന്ധി അനുഭവിക്കുകയാണ്. ഷൂട്ടിംഗില്ലാത്തതിനാല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് സന്തോഷ് പണ്ഡിറ്റ്. സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂണ്‍ ഒന്നിന് സന്തോഷ് പണ്ഡിറ്റ് ആരംഭിച്ച പര്യടനം ഇപ്പോഴും തുടരുകയാണ്. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ടിവി, വീട്ടമ്മമാര്‍ക്ക് തയ്യല്‍ മെഷീന്‍, കോഴി,വാഴക്കന്ന് തുടങ്ങിയ സഹായങ്ങള്‍ നിരവധി മേഖലകളില്‍ പണ്ഡിറ്റ് ഇതിനോടകം ചെയ്തു കഴിഞ്ഞു. നിലവില്‍ വയനാട് പര്യടനം തുടരുകയാണ് താരം. ഈ അവസരത്തില്‍ ഫേസ്ബുക്കിലെ വേദനിക്കുന്ന കോടീശ്വരന്മാരെപ്പറ്റിയും ഇദ്ദേഹം ചില കാര്യങ്ങള്‍ പറയുന്നു. തങ്ങള്‍ പാപ്പരാണേയെന്ന് നിലവിളിച്ചു കൊണ്ടുള്ള പോസ്റ്റിടുകയാണ് ഇത്തരം ചില കോടീശ്വരന്മാരുടെ സ്ഥിരംപണിയെന്ന് പണ്ഡിറ്റ് പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പണ്ഡിറ്റ് തുറന്നു പറച്ചില്‍ നടത്തിയത്. പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… Dear facebook family, കൊറോണാ കാരണം എന്ടെ ഷൂട്ടിങ്ങ് മുടങ്ങിയപ്പോള് ആ സമയം പരമാവധി കുഞ്ഞു ചാരിറ്റിക്കായ്…

Read More

എങ്ങനെ അല്ലു അര്‍ജുനായി ! തെലുങ്ക് സൂപ്പര്‍താരത്തിന്റെ ശബ്ദമാകേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ജിസ് ജോയി;വീഡിയോ കാണാം…

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരം അല്ലു അര്‍ജുന് കേരളത്തിലും നിരവധി ആരാധകരാണുള്ളത്. അല്ലുവിന്റെ ആര്യ,ഹാപ്പി തുടങ്ങിയ ചിത്രങ്ങള്‍ കേരളത്തില്‍ വന്‍ഹിറ്റായിരുന്നു. എന്നാല്‍ അല്ലുവിന്റെ ശബ്ദമായി മലയാളികളുടെ മനസ്സില്‍ പതിഞ്ഞത് മറ്റൊരാളുടെ ശബ്ദമായിരുന്നു. മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ജിസ് ജോയിയാണ് അല്ലുവിന് മലയാളത്തില്‍ ശബ്ദം നല്‍കിക്കൊണ്ടിരുന്നത്. മുമ്പ് ഇത് അധികം ആളുകള്‍ക്ക് അറിയില്ലായിരുന്ന വസ്തുതയായിരുന്നെങ്കിലും ഇപ്പോള്‍ ഒട്ടു മിക്ക മലയാള സിനിമാപ്രേമികള്‍ക്കും ഇക്കാര്യം അറിയാം. അല്ലുവിന്റെ ശബ്ദമാകാനുള്ള സാഹചര്യത്തെക്കുറിച്ചും തന്റെ സിനിമജീവിതത്തെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് ജിസ് ജോയ് ഇപ്പോള്‍…

Read More

കാസ്റ്റിംഗ് കോള്‍ എന്ന ചതിക്കുഴി ! കാസ്റ്റിംഗ് കോള്‍ തട്ടിപ്പുകളെക്കുറിച്ചുള്ള ടെലിഫിലിം ചര്‍ച്ചയാകുന്നു…

സിനിമാരംഗത്തെ കാസ്റ്റിങ് കോളുകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ടെലിഫിലിം ‘ഒരു ലോക്ഡൗണ്‍ പരീക്ഷണം’ ശ്രദ്ധേയമാകുന്നു. പ്രണവ് കൃഷ്ണ രചനയും കോര്‍ഡിനേഷനും നിര്‍വഹിച്ച ചിത്രം ഇതിനോടകം യു ട്യൂബില്‍ വൈറലായിക്കഴിഞ്ഞു. കാസ്റ്റിംഗ് കോളുകളുടെ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ പലരും അറിയാറില്ല, അബദ്ധങ്ങളില്‍ വീണ് കാശും മാനവും പോകുന്നവര്‍ മറ്റുള്ളവര്‍ അറിഞ്ഞാല്‍ നാണക്കെടാകുമെന്ന് കരുതി മറ്റാരെയും അറിയിക്കാറുമില്ല. ഇതിന്റെ പിന്നില്‍ നില്‍ക്കുന്നവര്‍ ഒരു ഷൂട്ടിംഗ് പോലും നേരാവണ്ണം കണ്ടിട്ടുണ്ടാവില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. പരസ്പരം കണ്ടിട്ടില്ലാത്തവര്‍, വ്യക്തിപരമായി അറിയാത്തവര്‍, ചിലപ്പോള്‍ ഒരു ‘Hai’ – ‘bye’ മാത്രം പറയുന്നവര്‍.. അങ്ങനെയുള്ള കുറച്ചു സുഹൃത്തുക്കള്‍ ലോകത്തിന്റെ പല സ്ഥലങ്ങളില്‍ നിന്നും മൊബൈലില്‍ ഷൂട്ട് ചെയ്തു അയച്ചു തന്ന വീഡിയോസ് ചേര്‍ത്താണ് ഈ ഷോര്‍ട് ഫിലിം തയ്യാറാക്കിയിട്ടുള്ളത്.. ആദ്യമായിട്ടാണ് ഇങ്ങനെയൊരു virtual ശ്രമം എന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. ഇതില്‍ അഭിനയിച്ചിരിക്കുന്ന ഭൂരിഭാഗം പേരും പുതുമുഖങ്ങളാണ്.…

Read More

ഇതാ കാവി നിക്കര്‍ ശരിക്ക് കണ്ടോളൂ!എംഎല്‍എയ്ക്കു മുമ്പില്‍ ഉടുതുണി അഴിച്ചുകാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം; മുണ്ട്‌പൊക്കി കാട്ടിയവര്‍ക്കെതിരേ പോലീസ് കേസെടുത്തു…

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എക്കെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. എംഎല്‍എയുടെ ‘കാവി നിക്കര്‍’ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഉടുതുണി അഴിച്ചിട്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്, ഇവര്‍ എംഎല്‍എയെ കരിങ്കൊടിയും കാണിച്ചു. യുഡിഎഫുകാരുടെ മുണ്ട് നീക്കി നോക്കിയാല്‍ കാവി നിക്കര്‍ കാണാമെന്ന എംഎല്‍എയുടെ പരാമര്‍ശത്തെത്തുടര്‍ന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ‘മുണ്ട്‌പൊക്കി പ്രതിഷേധം’. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ നിയമസഭയിലാണ് ഈ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് മുണ്ട് പൊക്കി കാണിച്ച സംഭവത്തില്‍ ശാസ്താംകോട്ട പോലീസ് കേസെടുത്തു.

Read More

ഞാന്‍ മയക്കുമരുന്നിന് അടിമയായിരുന്നു…ഞാന്‍ തെറ്റായ ആളുകളുടെ കൈയ്യില്‍ അകപ്പെട്ടു ! കങ്കണയുടെ പഴയ വീഡിയോ പ്രചരിക്കുന്നു…

കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഇപ്പോള്‍ അധികം സിനിമത്തിരക്കുകളില്ലെങ്കിലും ബോളിവുഡ് സങ്കര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗമാണ് ഇപ്പോള്‍ രാജ്യത്തെത്തന്നെ വലിയ ചര്‍ച്ചാവിഷയങ്ങളിലൊന്ന്. ഇതുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം പുരോഗമിക്കവെ (എന്‍സിബി) താന്‍ ലഹരിമരുന്നിന് അടിമയായിരുന്നുവെന്ന് ബോളിവുഡ് നടി കങ്കണ റനൗട്ട് പറയുന്ന പഴയ വീഡിയോ പുറത്തു വന്നത് സംഭവങ്ങള്‍ക്ക് പുതിയ മാനം നല്‍കിയിരിക്കുകയാണ്. കങ്കണ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ കൗമാരത്തില്‍ വീട്ടില്‍ നിന്ന് ഓടിപ്പോയതായും ബോളിവുഡ് താരപദവിയിലേക്കുള്ള യാത്രക്കിടെ ലഹരിമരുന്നിന് അടിമയായിരുന്നതായും പറയുന്നു. മാര്‍ച്ചില്‍, നവരാത്രിയുടെ അഞ്ചാം ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ച് പങ്കുവച്ച വിഡിയോയില്‍ വിരസത, അസ്വസ്ഥത, വിഷാദം, കരച്ചില്‍ എന്നിവ തോന്നുന്നുണ്ടോ എന്നു ചോദിക്കുകയും, ഇതൊരു നല്ല കാര്യമാണെന്നും അത് ക്രിയാത്മക വീക്ഷണത്തോടെ നോക്കേണ്ടതുണ്ടെന്നും പറയുന്നു. ‘കുറച്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ ഒരു സിനിമാതാരമായി. ഞാന്‍ മയക്കുമരുന്നിന് അടിമയായിരുന്നു. ഞാന്‍ തെറ്റായ…

Read More