ലൈംഗികാതിക്രമ കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ മുന്നില്‍ നിന്ന് നൃത്തം ചെയ്യണമെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ ആവശ്യപ്പെട്ടതായി 16 വയസ്സുകാരിയുടെ പരാതി. ഭൂവുടമയുടെ മരുമകന്‍ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്ന് ആരോപിച്ചാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്. അപ്പോഴാണ് ഇന്‍സ്‌പെക്ടര്‍ പെണ്‍കുട്ടിയോട് ഇങ്ങനെ പെരുമാറിയത്. എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് ഉത്തര്‍പ്രദേശിലെ ഗോവിന്ദ് നഗര്‍ പൊലീസ് സ്റ്റേഷന്‍ വാദിക്കുന്നത്. ഗോവിന്ദ് നഗറില്‍ വാടക വീട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടിയ്ക്കാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. ഗോവിന്ദ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് തനിക്കുണ്ടായ അനുഭവം പെണ്‍കുട്ടി സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഭൂവുടമയുടെ മരുമകന്റെ ഭാഗത്തു നിന്നും മോശം പെരുമാറ്റമുണ്ടായെന്ന് കാട്ടി കുടുംബം പോലീസില്‍ പരാതി നല്‍കാന്‍ ശ്രമിച്ചിരുന്നു. വാടക വീട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ കുടുംബത്തെ ഒഴിപ്പിക്കാനും ഭൂവുടമയുടെ മരുമകന്‍ അനൂപ് യാദവ് ശ്രമിച്ചിരുന്നു. ഇയാള്‍…
Read MoreCategory: Today’S Special
‘അയ്യോ എന്താണ് ഇങ്ങനെ കരയുന്നത്’എന്ന് മമ്മൂട്ടി ചോദിച്ചു ! അന്ന് നടന്ന സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ശോഭന…
തന്റെ സിനിമ ജീവിതത്തിനിടെ ഒരേയൊരു തവണ മാത്രമേ താന്‍ കരഞ്ഞിട്ടുള്ളൂവെന്നു അത് മണിരത്‌നം സംവിധാനം ചെയ്ത ‘ദളപതി’യുടെ ചിത്രീകരണത്തിനിടെയാണെന്നും തുറന്നു പറയുകയാണ് മലയാളത്തിന്റെ പ്രിയ നടി ശോഭന. അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം ഈ മറക്കാനാവാത്ത അനുഭവം പങ്കുവെച്ചത്. ”മുതുമലയില്‍ ‘ദളപതി’ ചിത്രീകരണ സമയത്ത് ഞാന്‍ രണ്ടു മലയാള സിനിമകള്‍ ചെയ്തു പൂര്‍ത്തിയാക്കിയിരുന്നു. അന്നൊക്കെ ഇരുപതു ദിവസം കൊണ്ട് ഒരു മലയാളം സിനിമ ഷൂട്ടിംഗ് തീരും. അവിടെ നിന്നും നേരെ ഞാന്‍ ‘ദളപതി’ ലോക്കേഷനിലേക്ക് പോവുകയായിരുന്നു. മമ്മൂക്ക, രജനി സാര്‍ എന്നിവരൊക്കെ അവിടെയുണ്ടായിരുന്നു. എന്റെ സീനുകള്‍ വളരെക്കുറച്ചേയുള്ളൂ ആ സിനിമയില്‍. അത് തീര്‍ത്തു വീട്ടില്‍ പോകണം എന്നുണ്ടായിരുന്നു എനിക്ക്. പക്ഷേ കോടികള്‍ റിസ്‌ക് എടുത്തു തയ്യാറാക്കിയ വലിയ സിനിമ ആയതിനാല്‍ ഷൂട്ടിംഗ് വിചാരിച്ച വേഗത്തില്‍ തീര്‍ന്നിരുന്നില്ല. കാള്‍ഷീറ്റൊക്കെ കഴിഞ്ഞു എങ്കിലും ‘ഇന്ന്…
Read Moreകടന്നു വരൂ…ആര്‍ക്കും സുന്ദരിയാകാം… സമൂഹമാധ്യമങ്ങളിലൂടെ ആളുകളെ വലവീശിപ്പിടിച്ചിരുന്ന സുന്ദരി അറസ്റ്റില്‍…
വ്യാജ സൗന്ദര്യ ചികിത്സ നടത്തിയിരുന്ന യുവതി ദുബായില്‍ അറസ്റ്റിലായി. യൂറോപ്പുകാരിയായ യുവതിയെയാണ് ദുബായ് ആരോഗ്യവിഭാഗത്തിന്റെ സഹായത്തോടെ പോലീസ് അറസ്റ്റു ചെയ്തത്. ഇവരുടെ ഫ്‌ളാറ്റില്‍ നിന്ന് ശസ്ത്രക്രിയക്ക് ആവശ്യമുള്ള ഉത്പന്നങ്ങളുടെയും സാമഗ്രികളുടെയും വന്‍ ശേഖരം പിടികൂടി. അധികൃതരുടെ ലൈസന്‍സ് ഇല്ലാതെ ബോട്ടക്‌സ്, ഫില്ലേഴ്‌സ് തുടങ്ങിയ ശസ്ത്രക്രിയകള്‍ ഇവര്‍ സ്വന്തം ഫ്‌ളാറ്റില്‍ നടത്തിയിരുന്നതിന് തെളിവായി രേഖകള്‍ പൊലീസ് കണ്ടെടുത്തു. സ്വന്തം രാജ്യത്ത് നിന്ന് നേടിയ മുറി അറിവു വച്ച് ഇവര്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്ന് സിഐഡി ഡയറക്ടര്‍ ബ്രി.ജമാല്‍ സാലെം അല്‍ ജല്ലാഫ് പറഞ്ഞു. പ്രതി സമൂഹമാധ്യമങ്ങളില്‍ നടത്തുന്ന പരസ്യം നിരീക്ഷണത്തിന് വിധേയമാക്കിയ ശേഷമായിരുന്നു അറസ്റ്റെന്ന് ആന്റി ഇക്കണോമിക് ക്രൈംസ് വിഭാഗം ഡെപ്യുട്ടി ഡയറക്ടര്‍ കേണല്‍ ഉമര്‍ മുഹമ്മദ് ബിന്‍ ഹമ്മാദ് പറഞ്ഞു. ദുബായ് പൊലീസിലെ കൊമേഴ്‌സ്യല്‍ ഫ്രോഡ്, ആന്റിഹാക്കിങ് വിഭാഗവും കൈകൊര്‍ത്തുകൊണ്ടായിരുന്നു പരിശോധന. എത്ര വിരൂപയായ ആളെയും സുന്ദരിയാക്കുമെന്നായിരുന്നു യുവതി…
Read Moreബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത കോഴിയിറച്ചിയില്‍ കൊറോണ വൈറസ് ! ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ചൈന…
ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതികരിച്ച കോഴിയിറച്ചിയില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ചൈന. ചൈനയിലെ മറ്റു പ്രധാന നഗരങ്ങളിലും ഇറക്കുമതി ചെയ്ത ശീതീകരിച്ച കടല്‍ വിഭവങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിയിറച്ചില്‍ നിന്ന് എടുത്ത സാംപിള്‍ പരിശോധിക്കവെയാണ് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ചൈനീസ് നഗരമായ ഷെന്‍സെനിലെ തദ്ദേശീയ ഭരണകൂടമാണ് ശീതികരിച്ച കോഴിയിറച്ചിയില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി അറിയിച്ചത്. ഇതേതുടര്‍ന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ഭക്ഷണപദാര്‍ഥങ്ങളുടെ കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ ഉപഭോക്താക്കള്‍ക്കു നിര്‍ദേശം നല്കി. ഉല്‍പ്പന്നവുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധ്യതയുള്ള ആളുകളുടെ സാംപിള്‍ പരിശോധനകളും നടത്തുന്നുണ്ട്. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയില്‍ യാന്റ്‌റായില്‍ ഇറക്കുമതി ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍ കോവിഡ് പോസിറ്റീവ് ആയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ശീതീകരിച്ച ഭക്ഷണപദാര്‍ഥങ്ങളും ജലവിഭവങ്ങളും ഉപയോഗിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Read Moreമുന്‍ കാമുകിയും സുശാന്തിനെ മുതലെടുത്തു ? അങ്കിത ലോഖാണ്ഡെയുടെ ഫ്ളാറ്റിന്റെ വാടക അടച്ചിരുന്നത് സുശാന്ത് എന്ന് റിപ്പോര്‍ട്ട്; അങ്കിതയുടെ പ്രതികരണം ഇങ്ങനെ…
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ പുകിലുകള്‍ ഇനിയും അവസാനിച്ചിട്ടില്ല. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബോര്‍ത്തിയാണ് സുശാന്തിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന ആരോപണമാണ് സുശാന്തിന്റെ കുടുംബം ഉന്നയിക്കുന്നത്. സുശാന്തിന്റെ ക്രെഡിറ്റ് കാര്‍ഡുകളും പണവും റിയ ദുരുപയോഗം ചെയ്തു എന്ന ആരോപണവുമുണ്ട്. മുന്‍ കാമുകിയായ അങ്കിത ലോഖാണ്ഡെയുടെ ഫ്ളാറ്റിന്റെ വാടക അടച്ചിരുന്നത് സുശാന്ത് ആണെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അങ്കിതയുടെ ഫ്ളാറ്റിന്റെ ഇഎംഐ അടച്ചു പോകുന്നത് സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നാണ്. ഈ ഫ്ളാറ്റ് സുശാന്തിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസര്‍ പറഞ്ഞതായാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഫ്‌ളാറ്റിനായി 4.5 കോടി രൂപ അടച്ചത് ആരെന്നു കണ്ടെത്താന്‍ ശ്രമിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തന്റെ അക്കൗണ്ടില്‍ നിന്നും തന്നെയാണ് ഫ്ളാറ്റിന്റെ ഇഎംഐ അടക്കുന്നതെന്ന് അങ്കിത വ്യക്തമാക്കി. ഫ്ളാറ്റിന്റെ രജിസ്ട്രേഷന്‍…
Read Moreചന്ദ്രനില്‍ വാസകേന്ദ്രങ്ങള്‍ തയ്യാറാക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ ഗവേഷകര്‍ ! ഇഷ്ടികകള്‍ നിര്‍മിക്കുന്നത് നമ്മള്‍ ഒരിക്കലും വിചാരിക്കാത്ത വസ്തുക്കള്‍ ഉപയോഗിച്ച്…
ചന്ദ്രനിലേക്ക് ഒരുനാള്‍ മനുഷ്യര്‍ കുടിയേറുമെന്നാണ് ഒട്ടുമിക്ക ശാസ്ത്രപ്രേമികളും വിശ്വസിക്കുന്നത്. അക്കാലത്ത് ചന്ദ്രനില്‍ വാസകേന്ദ്രങ്ങള്‍ തയ്യാറാക്കാനുള്ള ചിലവു കുറഞ്ഞ പദ്ധതി വികസിപ്പിച്ചെടുക്കാനൊരുങ്ങുകയാണ് ഗവേഷകര്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐഎസ്ആര്‍ഒ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. കട്ടകള്‍ പോലെയുള്ള ഭാരം താങ്ങാന്‍ സാധിക്കുന്ന പദാര്‍ഥം വികസിപ്പിച്ചെടുക്കാനാണ് ഗവേഷകരുടെ ശ്രമം. ചിലപ്രത്യേകതരം ബാക്ടീരിയകള്‍, ചന്ദ്രനിലെ മണ്ണ്, അമരപ്പയര്‍ എന്നിവയുപയോഗിച്ച് ബലമേറിയ കട്ടകള്‍ നിര്‍മിക്കാനാകുമോയെന്നാണ് ഗവേഷകര്‍ പരിശോധിക്കുന്നത്. ഭാവിയില്‍ ഇത്തരം കട്ടകള്‍ ഉപയോഗിച്ച് ചന്ദ്രനില്‍ വാസകേന്ദ്രങ്ങള്‍ നിര്‍മിക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. പരസ്പരം ബന്ധമില്ലാത്ത ജീവശാസ്ത്രവും മെക്കാനിക്കല്‍ എഞ്ചിനീയറിംഗും ഒരുമിക്കുകയാണ് ഇവിടെയെന്നും ഗവേഷകര്‍ പറയുന്നു. രണ്ട് വ്യത്യസ്ഥ മേഖലകളായ ജീവശാസ്ത്രവും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങും ഒരുമിക്കുകയാണ് ഇവിടെയെന്ന് ഗവേഷകര്‍ പറയുന്നു. ഒരു പൗണ്ട് ഭാരമുള്ള വസ്തുവിനെ ബഹിരാകാശത്തേക്ക് എത്തിക്കാന്‍ ഏകദേശം 7.5 ലക്ഷം രൂപയാണ് ചിലവ് കണക്കാക്കുന്നത്. മനുഷ്യന്റെ മൂത്രത്തില്‍ പ്രധാനമായി…
Read Moreചൈനീസ് കമ്പനികള്‍ക്ക് നല്ല ‘പണി’ കൊടുത്ത് ഇന്ത്യ ! ഇറക്കുമതിയ്ക്കുള്ള അനുമതി വൈകുന്നതിന്റെ കാരണം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ ചൈനീസ് കമ്പനികള്‍…
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്ക് നല്ല പണി കൊടുത്ത് ഇന്ത്യ. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്ക് ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് അനുമതി വൈകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതുമൂലം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പല ചൈനീസ് കമ്പനികള്‍ക്കും മൊബൈല്‍ അടക്കം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഏറെ വൈകിയാണു ലഭിക്കുന്നത്. അതിനാല്‍ തന്നെ രാജ്യത്ത് ചൈനീസ് കമ്പനികളുടെ മൊബൈല്‍ ഫോണിന്റെ ലഭ്യത കുറഞ്ഞതായും വിവരമുണ്ട്. അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തെത്തുടര്‍ന്നാണ് ഇന്ത്യ കര്‍ശന നിലപാട് സ്വീകരിച്ചത്. ഇറക്കുമതിയിലൂടെ രാജ്യത്ത് എത്തുന്ന ഗുണനിലവാരം ഇല്ലാത്ത സാധനങ്ങളുടെ വരവ് തടയുമെന്നും ഗുണനിലവാരം ഉറപ്പാക്കുമെന്നും കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ നിരോധിച്ച ആപ്പുകളുടെ കൂട്ടത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട്ട്് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായ ഷഓമിയുടെ വെബ് ബ്രൗസറായ എംഐ ബ്രൗസര്‍, എംഐ കമ്യൂണിറ്റ് ആപ് തുടങ്ങിയവ ഉള്‍പ്പെട്ടിരുന്നു. സ്വയം പര്യാപ്തത…
Read Moreനല്ല പണി കിട്ടിക്കഴിയുമ്പോഴേ ചിലര് പഠിക്കുകയുള്ളൂ ! അങ്ങനെ പഠിച്ചയാളാണ് ഞാന്‍; ജീവിതത്തില്‍ സംഭവിച്ച പാളിച്ചകള്‍ തുറന്നു പറഞ്ഞ് നടി മൈഥിലി…
പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് മൈഥിലി. പിന്നീട് പ്രമുഖ താരങ്ങളുടെ കൂടെയെല്ലാം അഭിനയിക്കാന്‍ മൈഥിലിയ്ക്ക് അവസരം ലഭിച്ചെങ്കിലും നടിയെ ചുറ്റിപ്പറ്റി പല വിവാദങ്ങളും ഉയര്‍ന്നതോടെ നടിയുടെ അവസരങ്ങള്‍ കുറഞ്ഞു. തന്റെ കരിയറിലും ജീവിതത്തിലും സംഭവിച്ച പരാജയങ്ങള്‍ വിലയിരുത്തുകയാണ് മൈഥിലി ഇപ്പോള്‍. പാലേരി മാണിക്യത്തിനു ശേഷം കഥാപാത്രങ്ങളില്‍ സെലക്ടീവാകാന്‍ കഴിയാഞ്ഞത് കരിയറില്‍ നെഗറ്റീവ് പ്രതിഫലനമാണുണ്ടാക്കിയതെന്ന് താരം പറഞ്ഞു. സിനിമയില്‍ നിന്നു തനിക്ക് ചൂഷണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എല്ലാ പുരുഷന്മാരും മോശക്കാരല്ലെന്നും വ്യക്തമാക്കുന്ന മൈഥിലി തനിക്ക് മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്താണെന്നും അത് തന്റെ തെറ്റുകൊണ്ട് പറ്റിയതാണെന്നും സമ്മതിക്കുന്നു. ചതിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും എല്ലാ പെണ്‍കുട്ടികള്‍ക്കും സംഭവിക്കാന്‍ സാധ്യതയുള്ളതാണെന്നും ചിലര്‍ നമ്മളെ മനഃപൂര്‍വം കുടുക്കി കളയുമെന്നും നടി പറയുന്നു. നമ്മുടെ നിയമങ്ങള്‍ക്കു പോലും പരിമിതികളുണ്ട്. പല പെണ്‍കുട്ടികളും ഇത്തരം സാഹചര്യങ്ങളില്‍ ആത്മഹത്യ ചെയ്തുപോകും. ചിലര്‍ക്ക് കാര്യങ്ങള്‍…
Read Moreനടി നിക്കി ഗല്‍റാണിക്ക് കോവിഡ് ! തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം പുറത്തു വിട്ട നടി പറയുന്നതിങ്ങനെ…
നടി നിക്കി ഗല്‍റാണിക്ക് കോവിഡ് സ്ഥിരീകരിച്ചു. നിക്കി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചയാണ് തനിക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതെന്നും നടി കുറിക്കുന്നു. ‘കഴിഞ്ഞ ആഴ്ച്ച എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തൊണ്ടവേദന, പനി, രുചിയില്ലായ്മ എന്നി ചെറിയ രോഗലക്ഷണങ്ങളായിരുന്നു. ഇപ്പോള്‍ രോഗം ഭേദപ്പെട്ടു വരുന്നു. എന്നെ പരിചരിച്ച ഡോക്ടര്‍ക്കും ബന്ധുക്കള്‍ക്കും നിര്‍ദേശങ്ങള്‍ തന്നു പിന്തുണച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു.’ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയിരുന്ന ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ താന്‍ കൃത്യമായി പാലിച്ചിരുന്നുവെന്നും മാതാപിതാക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ രോഗം വന്നേക്കുമോ എന്നു ഭയപ്പെട്ടിരുന്നുവെന്നും നടി പറയുന്നു. ഏവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ വൃത്തിയാക്കി വെയ്ക്കുകയും ചെയ്യണം വീടുകളില്‍ തന്നെ തുടരുകയെന്നത് ബുദ്ധിമുട്ടാണെങ്കിലും സമൂഹനന്മയ്ക്കായി അത്തരം പ്രോട്ടോക്കോളുകള്‍ അനുസരിച്ചേ മതിയാകൂ എന്നും നടി വ്യക്തമാക്കി.
Read Moreതെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയില്‍ മറുപടി പറയുന്നില്ല ! വീഡിയോയ്ക്കു താഴെ അശ്ലീല കമന്റുമായി എത്തിയ ആള്‍ക്ക് എട്ടിന്റെ പണി കൊടുത്ത് സുരഭി ലക്ഷ്മി…
അശ്ലീല കമന്റിട്ട യുവാവിവ് നല്ല എട്ടിന്റെ പണി കൊടുത്ത് സുരഭി ലക്ഷ്മി. യുവാവിന്റെ ഫോട്ടോയും കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവച്ചാണ് സുരഭിയുടെ പോസ്റ്റ്. സുഹൃത്ത് നിര്‍മ്മിച്ച ത്രീഡി മാസ്‌ക്ക് പരിചയപ്പെടുത്തിയ വീഡിയോയ്ക്ക് താഴെയാണ് അശ്ലീലച്ചുവയുള്ള കമന്റുമായി യുവാവ് എത്തിയത്. കോവിഡ് കാലത്തു പോലും ഇത്തരക്കാര്‍ക്ക് കുറവൊന്നുമില്ലെന്ന് സുരഭി ലക്ഷ്മി പറയുന്നു. ഇത്തരക്കാര്‍ക്കെതിരേ അവരുടെ ഭാഷയില്‍ പ്രതികരിക്കാന്‍ തന്റെ സംസ്‌കാരം അനുവദിക്കാത്തതു കൊണ്ടാണ് അതേരീതിയില്‍ മറുപടി പറയാത്തതെന്നും സുരഭി വ്യക്തമാക്കി. സുരഭിയുടെ കുറിപ്പ് ഇങ്ങനെ… ഇരുണ്ട കോവിഡ് കാലമാണിത്… ഓരോ നാണയത്തുട്ടുകള്‍ പോലും കൂട്ടി വച്ച് എല്ലാവരും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. ഒറ്റയ്ക്കൊരു ചെറിയ ബിസിനസ് പടുത്തുയര്‍ത്തി വെള്ളപാച്ചിലിലെ കച്ചിത്തുരുമ്പ് പോലെ അതില്‍ പിടിച്ച് കയറാനും ഒപ്പമുള്ളവരെ പിടിച്ച് കയറ്റാനും ചോര നീരാക്കി പണിയെടുക്കുന്ന എന്റെ ഒരു സുഹൃത്താണ് രേഷ്മാ ലക്ഷ്മി, 3D RRAY MASK എന്ന പേരില്‍ അവള്‍…
Read More