തമിഴ്നാട്ടില്‍ രാമേശ്വരത്ത് സൂര്യന് ചുറ്റുമുളള പ്രകാശവലയം കണ്ട് അമ്പരന്ന് നാട്ടുകാര്‍. അര മണിക്കൂറിലധികമാണ് ഈ പ്രതിഭാസം നീണ്ടു നിന്നു. ഈ അത്ഭുത പ്രതിഭാസത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ന് ഉച്ചയോടെയാണ് സംഭവം. സൂര്യന് ചുറ്റുമുളള പ്രകാശവലയം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അമ്പരന്ന നാട്ടുകാര്‍ തടിച്ചുകൂടി. എന്താണ് ഈ പ്രതിഭാസം എന്ന് അറിയാനുളള ആകാംക്ഷയിലായിരുന്നു നാട്ടുകാര്‍. ഏകദേശം അരമണിക്കൂറിലധികം നേരം ഈ പ്രതിഭാസം നീണ്ടുനിന്നത്. മണ്‍സൂണ്‍ കാലമാണെങ്കിലും മഴ മേഘങ്ങള്‍ മാറിനില്‍ക്കുകയായിരുന്നു. അതിനിടെയാണ് ഈ പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്. ഇത് നിരവധിപ്പേരാണ് വീഡിയോയില്‍ പകര്‍ത്തിയത്. എന്താണ് ഈ പ്രതിഭാസത്തിനു കാരണമെന്ന് അറിവായിട്ടില്ല.
Read MoreCategory: Today’S Special
സ്നേഹവും വിശ്വസ്തതയും ക്ഷമയുമെല്ലാം ഞാന്‍ പഠിച്ചത് എന്റെ സഹോദരനില്‍ നിന്നാണ് ! രക്ഷാബന്ധന് സന്ദേശത്തില്‍ പ്രിയങ്ക പറഞ്ഞതിങ്ങനെ…
രക്ഷാബന്ധന് ദിനത്തില്‍ ആശംസകള്‍ പരസ്പരം കൈമാറി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സഹോദരന് രാഹുല്‍ ഗാന്ധിയും. ട്വിറ്ററിലാണ് ഇരുവരും വൈകാരികമായ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. ‘സ്നേഹവും വിശ്വസ്തതയും ക്ഷമയും ഞാന്‍ പഠിച്ചത് സഹോദരനില്‍ നിന്നാണ്. എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പമുണ്ട്. ഇങ്ങനെയൊരു സഹോദരനുണ്ടായതില്‍ അഭിമാനിക്കുന്നു. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ രക്ഷാബന്ധന് ആശംസകള്‍’ പ്രിയങ്ക ട്വീറ്റ് ചെയ്തു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും പ്രിയങ്കയും രാഹുലും ഇരുവരുടെയും അക്കൗണ്ടുകളില്‍ പങ്കു വെച്ചിട്ടുണ്ട്.
Read Moreആദ്യം ചില മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞു ഒഴിവാക്കി ! എന്റെ അവാര്‍ഡ് അവര്‍ സംപ്രേക്ഷണം ചെയ്തില്ല; തന്നെ വിഷമിപ്പിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി മനോജ് കെ ജയന്
പൃഥിരാജ് നായകനായ ഹിറ്റ് ചിത്രമായിരുന്നു അനന്തഭദ്രം. ചിത്രത്തിലെ നായകനെ വെല്ലുന്ന പ്രകടനമാണ് ചിത്രത്തില്‍ ദിഗംബരന് എന്ന പ്രതിനായകനെ അവതരിപ്പിച്ച മനോജ് കെ ജയന് കാഴ്ചവച്ചത്. ഈ കഥാപാത്രം സമ്മാനിച്ച ഫിലിം ക്രിട്ടിക്സ് അവാര്‍ഡും അതുമായി ബന്ധപ്പെട്ട വേദനാജനകമായ ഒരു അനുഭവവും പങ്കുവെക്കുകയാണ് താരം. മനോജ് കെ ജയന്റെ വാക്കുകള്‍ ഇങ്ങനെ ”സ്റ്റേറ്റ് അവാര്‍ഡിന്റെ പരിഗണനയില്‍ ‘ദിഗംബരന്’ വന്നപ്പോള്‍ ചില മുട്ടാപോക്ക് ന്യായങ്ങള്‍ പറഞ്ഞു ഒഴിവാക്കുകയായിരുന്നു. പിന്നീട് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചപ്പോള്‍ സന്തോഷിച്ചു, പക്ഷെ അവിടെയും എനിക്ക് വേദനിപ്പിക്കുന്ന അനുഭവമുണ്ടായി. ആ വര്‍ഷം എനിക്കും ചാന്ത്പൊട്ടിലെ പ്രകടനത്തിന് ദിലീപിനുമാണ് അവാര്‍ഡ് ലഭിച്ചത്. ഇത് ഒരു ചാനല്‍ ലൈവ് ആയിട്ടല്ലാതെ ടെലികാസ്റ്റ് ചെയ്തിരുന്നു. അവാര്‍ഡ് സംപ്രേഷണം ചെയ്ത ദിവസം ഞാന്‍ എല്ലാവരെയും കാര്യം അറിയിച്ചു. ഞാന്‍ അന്ന് ചെന്നൈയില്‍ ആയിരുന്നു. പക്ഷെ ദിലീപ് അവാര്‍ഡ് വാങ്ങുന്നതിന് ശേഷമുള്ള എന്റെ…
Read Moreപ്രമുഖ ടെലിവിഷന്‍ അവതാരകയെ മരിച്ച നിലയില്‍ കണ്ടെത്തി; ലോക്ക്ഡൗണിനെത്തുടര്‍ന്ന് വരുമാനം കുറഞ്ഞതിനാല്‍ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സൂചന…
പ്രമുഖ ടെലിവിഷന്‍ അവതാരക പ്രിയ ജുനേജയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് പ്രിയയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഈസ്റ്റ് ഡല്‍ഹിയിലെ വീട്ടിലാണ് പ്രിയ താമസിച്ചിരുന്നത്. പ്രിയയെ പുറത്തേക്ക് കാണാതായപ്പോള്‍ മാതാപിതാക്കള്‍ കിടപ്പുമുറിയിലെത്തി പരിശോധിച്ചപ്പോള്‍ ഫാനില്‍ കെട്ടി തൂങ്ങിയ നിലയില്‍ പ്രിയയെ കണ്ടെത്തുകയായിരുന്നു. സ്വയം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യപ്രവര്‍ത്തകരെത്തി പരിശോധിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രാജ്യമാകെ കോവിഡ് വ്യാപിച്ച സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രിയയ്ക്ക് ജോലി കുറവായിരുന്നു. ഇതോടെ വരുമാനവും കുറഞ്ഞതോടെ പ്രിയ സമ്മര്‍ദ്ദത്തിലായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. ടെലിവിഷന്‍ ചാനലുകളില്‍ വിനോദപരിപാടികള്‍ അവതരിപ്പിച്ചാണ് പ്രിയ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് വാര്‍ത്താ അവതാരകയായും ജോലി ചെയ്തിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ജോലി കുറവായതോടെ സ്വന്തമായി ഒരു യൂട്യൂബ് ചാനലും പ്രിയ ആരംഭിച്ചിരുന്നു. കോവിഡിനെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍…
Read Moreനീന്തല്‍ അറിയാത്ത ഭര്‍ത്താവും നീന്തിക്കുളിക്കാന്‍ പോകുന്ന ഭാര്യയും ! ‘മറ്റൊരു കടവില്‍ കുളിസീന്‍ 2’ ഹ്രസ്വചിത്രം വൈറലാകുന്നു…
ജൂഡ് ആന്റണി, സ്വാസിക എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ‘മറ്റൊരു കടവില്‍, കുളിസീന്‍ 2’ എന്ന ഹ്രസ്വചിത്രം വൈറലാകുന്നു. 2013ല്‍ പുറത്തിറങ്ങിയ ‘കുളിസീന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. രാഹുല്‍ കെ. ഷാജി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് സുനില്‍ നായരാണ്. സ്വാസികയ്ക്കും ജൂഡിനും പുറമെ, പാഷാണം ഷാജി, മാത്തുക്കുട്ടി , ബോബന് സാമുവല്‍ അല്‍താഫ് മനാഫ് എന്നിവരും വേഷമിടുന്നു. നീന്തല്‍ അറിയാത്ത ഭര്‍ത്താവും നീന്തിക്കുളിക്കാന്‍ ഇഷ്ടപ്പെടുന്ന ഭാര്യയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. കുളത്തില്‍ നീന്തിക്കുളിക്കാന്‍ ഭാര്യ സ്ഥിരമായി പോകുന്നതോടെ മനസമാധാനം നഷ്ടപ്പെടുന്ന രമേശന് എന്ന ചെറുപ്പക്കാരന് കുളി അവസാനിപ്പിക്കാനായി ചെയ്തുകൂട്ടുന്ന വിക്രിയകളാണ് ചിത്രം പറയുന്നത്. ഹ്രസ്വചിത്രം ഇതിനോടകം യൂട്യൂബില്‍ വൈറലായിക്കഴിഞ്ഞു.
Read Moreകോവിഡിനെതിരേ പടപൊരുതാന്‍ പുകയിലയും ! പുകയിലയില്‍ നിന്നുള്ള കൊറോണ വാക്സിന് മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നു…
കോവിഡിനെ തുരത്താനുള്ള വാക്സിനായുള്ള ഗവേഷണത്തിലാണ് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍. ഇതിനിടെ പുകയിലയില്‍ നിന്ന് തയ്യാറാക്കിയ കോവിഡ് വാക്സിന് മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ്. ബ്രിട്ടിഷ് അമേരിക്കന്‍ ടുബാക്കോ കമ്പനിയുടെ വാക്സിന് ഈ ആഴ്ച തന്നെ മനുഷ്യരില്‍ പരീക്ഷിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുകയില സസ്യങ്ങളില്‍ ഉല്പാദിപ്പിക്കുന്ന പരീക്ഷണാത്മക കോവിഡ്-19 വാക്സിന് ആഴ്ചകള്‍ക്കുള്ളില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചേക്കാം. പുകയിലയില്‍ നിന്നുള്ള പ്രോട്ടീന്‍ വേര്‍തിരിച്ചെടുത്താണ് വാക്സിന് വികസിപ്പിച്ചെടുത്തത്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനില്‍ നിന്ന് ഏത് ദിവസവും പരീക്ഷണത്തിനുള്ള അനുമതി ലഭിക്കാമെന്ന് ലക്കി സ്ട്രൈക്ക് സിഗരറ്റ് നിര്‍മാതാക്കളായ ബ്രിട്ടിഷ് അമേരിക്കന്‍ ടുബാക്കോ പിഎല്‍സി ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ കിംഗ്സ്ലി വീറ്റണ്‍ പറഞ്ഞു. ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്, മികച്ച ഒരു നാളെയെ കെട്ടിപ്പടുക്കുന്നതിനുള്ള തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമാണിതെന്ന് വീറ്റണ്‍ പറഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന പുകയില നിര്‍മാണ കമ്പനി തന്നെയാണ് കൊറോണ വൈറസിനെതിരെ വാക്സിന് വികസിപ്പിക്കാന്‍…
Read Moreരണ്ടര വയസുള്ള കുട്ടിയുടെ അമ്മയായ 19കാരിക്ക് 12-ാം ക്ലാസ് പരീക്ഷയില്‍ റാങ്കോടെ ഉജ്വല വിജയം ! വിവാഹിതയായത് 15-ാം വയസില്‍; സംഗമിത്രയുടെ ജീവിതം ശൈശവ വിവാഹം ചര്‍ച്ചയാക്കുന്നത്
19കാരിയായ പെണ്‍കുട്ടി 12-ാംക്ലാസ് പരീക്ഷയില്‍ റാങ്ക് നേടുന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ അവളുടെ വിവാഹം 15-ാം വയസില്‍ കഴിഞ്ഞതാണെന്നും അവള് രണ്ടര വയസുള്ള കുട്ടിയുടെ അമ്മയാണെന്നും അറിഞ്ഞാല്‍ ആരും ഒന്ന് അമ്പരക്കും. ത്രിപുര സ്വദേശിയായ സംഗമിത്ര ദേബാണ് ഈ താരം. ത്രിപുര സെക്കന്‍ഡറി എഡ്യൂക്കേഷന്‍ ബോര്‍ഡിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 92.6 % മാര്‍ക്ക് സ്വന്തമാക്കിയതാണ് സംഗമിത്ര ദേബ് ആദ്യ പത്തിനുള്ളില്‍ റാങ്ക് നേടിയത്. എല്ലാ വിഭാഗങ്ങളില്‍നിന്നുമായി ഒന്‍പതാം റാങ്കും ആര്‍ട്സ് വിഭാഗത്തില്‍ ഏഴാം റാങ്കുമാണ് സംഗമിത്ര ദേബിന്. ത്രിപുരയിലെ ഗാന്ധിഗ്രാം പട്ടണത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കൊപ്പമാണ് സംഗമിത്ര താമസിക്കുന്നത്. ഭര്‍ത്താവ് രാജു ഘോഷ് ബി.എസ്.എഫ്. ജവാനാണ്. വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞായിരുന്നു പത്താം ക്ലാസ് പരീക്ഷ. 77 ശതമാനം നേടിയാണ് അന്നു വിജയിച്ചത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഒരുപാട് സഹായിച്ചുവെന്നും ഇതേ രീതിയില്‍ ബിരുദം നേടുകയാണു ലക്ഷ്യമെന്നും സംഗമിത്ര…
Read Moreകൊടുത്ത വാക്ക് ഇപ്പോഴും പാലിക്കുന്നു! കൊറോണ പിടിപെട്ട് കൊമയിലായ ഭർത്താവിന് പാട്ടും പ്രാർഥനയുമായി പ്രിയതമ ആശുപത്രിക്കു പുറത്ത്
ഹൂസ്റ്റൺ : കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തിൽ കൊമായിലായ ഭർത്താവിന്റെ ആരോഗ്യത്തോടെയുള്ള തിരിച്ചുവരവിനായി എന്നും പ്രാർഥനയോടെ ആശുപത്രിയുടെ പുറത്തെ തെരുവിൽ പാട്ടും പ്രാർഥനയും ആയി കഴിയുകയാണ് ഹൂസ്റ്റണിലെ ടോംബാളിൽ നിന്നുള്ള മിഷേൽ ഗുട്ടറസ്. കൊറോണാ മൂലം ആശുപത്രികളിൽ രോഗിയോടൊപ്പം കൂടെ നിൽക്കുവാനോ സന്ദർശിക്കുവാനോ അനുവാദം ഇല്ലാത്തതിനാൽ മിഷേൽ ഗുട്ടറസ് എല്ലാ ദിവസവും വെകുന്നേരം ആശുപത്രിയിൽ വന്നു ഭർത്താവു കിടക്കുന്ന മുറിയുടെ ജനാലക്കടുത്തായുള്ള നിരത്തിൽ നിന്നുകൊണ്ട് ഭർത്താവിന്റെ ഫോണിലേക്ക് താൻ ഇവിടെ എത്തി എന്ന് സന്ദേശം അയക്കും. അതിനു ശേഷം പാട്ടുകൾ പാടിയും പ്രാർഥനകൾ നടത്തിയും മണിക്കൂറുകൾ അവിടെ ചെലവഴിച്ചതിനു ശേഷമാണു തിരികെ പോകുന്നത്. “താൻ എന്നും കൂടെയുണ്ടാവുമെന്നു കൊടുത്ത വാക്ക് ഇപ്പോഴും പാലിക്കുന്നു’- കഴിഞ്ഞ 2 ആഴ്ചയായി എല്ലാ ദിവസവും ആശുപത്രിയിൽ എത്തുന്ന മിഷേൽ പറഞ്ഞു. മിഷേലും ഡേവിഡ് ഗുട്ടറസും വിവാഹിതരായിട്ട് സെപ്റ്റംബറിൽ 10 വർഷമാകുന്നു. ഏതാനും ആഴ്ചകൾക്ക്…
Read Moreകോവിഡ്കാലത്തെ മഴക്കാലം! അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യവകുപ്പ്; പനിയോ ജലദോഷ രോഗ ലക്ഷണങ്ങളോ കണ്ടാൽ ചെയ്യേണ്ടത് ഇങ്ങനെ…
തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായ ഈ പശ്ചാത്തലത്തിൽ അതീവ ശ്രദ്ധയും കരുതലും വേണമെന്ന് ആരോഗ്യ വകുപ്പ്. മഴക്കാല രോഗങ്ങളിൽ പ്രധാനമായ വൈറൽ പനി-ജലദോഷ രോഗങ്ങൾ തുടങ്ങിയവയുടെ ലക്ഷണങ്ങൾ പലതും കോവിഡ് 19 ലക്ഷണങ്ങൾക്ക് സമാനമാണ്. അതുകൊണ്ട് കൂടുതൽ ജാഗ്രത ഈ മഴക്കാലത്ത് പുലർത്തുകയും മഴക്കാല രോഗങ്ങൾ വരാതെ ശ്രദ്ധപുലർത്തുകയും വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മാസ്കുകളുടെ ഉപയോഗത്തിൽ പ്രത്യേകശ്രദ്ധ പുലർത്തണം. നനഞ്ഞ മാസ്കുകൾ ഒരു കാരണവശാലും ധരിക്കരുത്. ഉണങ്ങിയശേഷം ധരിക്കാമെന്നു പറഞ്ഞു മാസ്കുകൾ മാറ്റിവക്കുന്നതും നന്നല്ല. പുറത്തു പോകുമ്പോൾ കൂടുതൽ മാസ്കുകൾ കൈയിൽ കരുതുന്നത് നല്ലതാണ്. ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയരുതെന്നും ആരോഗവകുപ്പ് നിർദേശിച്ചു. പനിയോ ജലദോഷ രോഗ ലക്ഷണങ്ങളോ കണ്ടാൽ ഇ സഞ്ജീവനി ഓൺലൈൻ ടെലി-മെഡിസിൻ പ്ലാറ്റ്ഫോമിനെ ആശ്രയിക്കണം. ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ തുടരണം. രോഗശമനമില്ലെങ്കിൽ ചികിത്സക്കായി അടുത്തുള്ള ആരോഗ്യസ്ഥാപനങ്ങളെ ആശ്രയിക്കണം. കണ്ടെയ്ന്മെന്റ് സോണുകളിൽ താമസിക്കുന്ന വ്യക്തികളിൽ ഇത്തരം…
Read Moreജിതേഷ് കക്കിടിപ്പുറം! ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ കലാകാരൻ; സിനിമാ, സീരിയൽ രംഗത്തും സാന്നിധ്യം; വിസ്മൃതിയിലായി ആ കലാകാരൻ…
എടപ്പാൾ: ഗ്രാമീണ ശൈലിയിലുള്ള ഇന്പമാർന്നൊരു ഗാനം മലയാളി പാടി നടന്നു.ആ പാട്ടിനെ ഏവരും മനസിൽ ഏറ്റെടുത്തപ്പോഴും അതിന്റെ സൃഷ്ടി കർത്താവ് തിരശീലക്ക് പിറകിലായിരുന്നു. വർഷങ്ങൾക്കു ശേഷം ഒരു സ്വകാര്യ ചാനലിലെ ശ്രദ്ധേയമായ ഒരു പരിപാടിയിൽ പങ്കെടുത്ത ആ സൃഷ്ടി കർത്താവ് അവിടെ വച്ച് പറഞ്ഞു ആ പാട്ട് എന്റേതാണ്.’കൈതോലപ്പായ വിരിച്ച് പായേലൊരു പറ നെല്ലുമളന്ന് കാതുകുത്താൻ ഇപ്പൊ വരുംഅന്റമ്മാമൻമാര് പൊന്നോ ’ജിതേഷ് കക്കിടിപ്പുറം എന്ന കലാകാരൻ സ്ഫുടമായി, ആസ്വാദ്യകരമായ ഈണത്തിൽ ആ നാടൻ ഗാനം അവിടെ വീണ്ടും പാടി. അന്നു മുതൽ ആ ഗാനം സനാഥമായി. ജിതേഷ് കക്കിടിപ്പുറം എന്ന ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ കലാകാരൻ പുറംലോകത്തിനു മുന്നിൽ അറിയപ്പെട്ടു. പക്ഷേ, ഇന്നലെ കാലയവനികക്കുള്ളിൽ ജിതേഷ് മറഞ്ഞപ്പോൾ കലാകേരളത്തിന് നഷ്ടമായത് സകലകലാ വല്ലഭനായ ഒരു കലാകാരനെയാണ്. ഇന്നലെ പുലർച്ചെയാണ് കക്കിടിപ്പുറത്തെ താമസ വീട്ടിൽ ജിതേഷിനെ മരിച്ച നിലയിൽ…
Read More