അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായെത്തിയ സര്‍വൈവല്‍ ഫിലിം ഹെലന് ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജാന്‍വി കപൂര്‍ ആണ് ടൈറ്റില്‍ കഥാപാത്രമായ ഹെലനാവുന്നത്. ഒരു ഫിലിംന്യൂസ് സൈറ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കരണ്‍ ജോഹര്‍ നിര്‍മ്മിച്ച ധടക്കിലൂടെയാണ് ജാന്‍വിയുടെ സിനിമാ അരങ്ങേറ്റം. ബോണി കപൂറും ജാന്‍വിയും ദ ബോംബെ ഗേള്‍ എന്നൊരു ചിത്രവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹെലന് റീമേക്ക് ആയിരിക്കും ആദ്യം ചിത്രീകരണം ആരംഭിക്കുക. 2021 ആദ്യത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന് ഒരു സര്‍വൈവല്‍ ത്രില്ലര്‍ കഥയാണ് പറഞ്ഞത്. നഗരത്തിലെ ഒരു മാളിലെ ഭക്ഷണവില്പനശാലയില് ജോലി ചെയ്യുന്ന ഹെലന് ഒരു അപകടത്തില്‍ പെടുന്നതും അതിനെ അതിജീവിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം മലയാളത്തില്‍ വിജയമായിരുന്നു. ചിത്രത്തില്‍ അന്നയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു.
Read MoreCategory: Today’S Special
സൈബീരിയയിലെ നരകത്തിന്റെ വാതില്‍ ! ചുരുളഴിയാത്ത രഹസ്യമായി അവശേഷിക്കുന്ന ആഗാധ ഗര്‍ത്തത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ഞെട്ടിക്കുന്നത്…
നരകത്തിന്റെ വാതില്‍, ഈസ്റ്റേണ്‍ സൈബീരിയയിലെ ബാറ്റഗെയ്ക ഗര്ത്തത്തിനെ ഇങ്ങനെയാണ് ലോകം വിശേഷിപ്പിക്കുന്നത്. രണ്ട് ലക്ഷത്തോളം പഴക്കമുള്ള ഭൂമിയുടെ അവസ്ഥയെയും കാലാവസ്ഥയെയും കുറിച്ചെല്ലാം പഠിക്കാനുള്ള സാദ്ധ്യതകള്‍ ഇവിടെയുണ്ടെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. സൈബീരിയയിലെ യാന നദിക്കരയ്ക്ക് സമീപത്തായാണ് ഈ ഗര്‍ത്തമുള്ളത്. സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെയാണ് ഈ ഗര്‍ത്തത്തിന് എന്ത് സംഭവിക്കുന്നുവെന്ന് ഇപ്പോള്‍ നിരീക്ഷിച്ചു കൊണ്ടേയിരിക്കുകയാണ്. ഭൂമിക്കടിയിലേക്കുള്ള വാതില്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഏകദേശം ഒരു കിലോമീറ്റര്‍ നീളമുള്ള ഇതിന്റെ ആഴം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ വിസ്തീര്‍ണം 20 മുതല്‍ 30 മീറ്റര്‍ വരെ കൂടുന്നുവെന്നാണ് കണ്ടെത്തല്‍. ഇവിടെ ഉള്ള മാറ്റങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാവുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഇതിനടുത്തുള്ള പ്രദേശത്തെ പരിസ്ഥിയില്‍ വലിയ മാറ്റമുണ്ടാവുന്നത് ഈ ഗര്‍ത്തത്തെയും ബാധിക്കുന്നുണ്ട്. പഴയ ഫോസിലുകളിലേക്കും മനുഷ്യരാശിയുടെ പഴയ ചരിത്രത്തിലേക്കുള്ള വാതിലായി ഈ ഗുഹാമുഖം മാറാന്‍ സാധ്യതയുണ്ടോയെന്നാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്. ഈ ഗര്‍ത്തത്തില്‍ നിന്ന് പലപ്പോഴും…
Read Moreദേവനിലെ വ്യക്തിയെ ഇഷ്ടപ്പെടുന്നു പക്ഷെ അയാളിലെ നടനെ ഇഷ്ടമല്ല എന്നാണ് ആ നടന് പറഞ്ഞത് ! സൗന്ദര്യം ശാപമായെന്ന് തുറന്നു പറഞ്ഞ് ദേവന്…
മലയാള സിനിമയിലെ സുന്ദരനായ വില്ലനാണ് ദേവന്. നായകനായും പ്രതിനായകനായുമെല്ലാം തിളങ്ങിയ താരം ഇപ്പോഴിതാ ഒരു കാലത്ത് തന്റെ സൗന്ദര്യം തനിക്ക് തന്നെ വിനയായി മാറിയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നായകനേക്കാള്‍ സുന്ദരനായ വില്ലനെ വേണ്ട എന്ന സിനിമാക്കാരുടെ ചിന്ത തനിക്ക് പ്രതികൂലായി ഭവിച്ചു എന്നും ദേവന് വെളിപ്പെടുത്തി.”നായകന് എന്നുള്ളത് ഒരു സമയത്ത് ഞാന്‍ മറന്നു. കിട്ടാന്‍ ബുദ്ധിമുട്ടാണ് എന്ന് മനസ്സിലായി. പിന്നെ വില്ലനായി അത് കഴിഞ്ഞു പവര്‍ഫുള്‍ വില്ലനായി. വില്ലനായി വന്നതിന് ശേഷവും ഞാന്‍ ചെയ്ത കഥാപാത്രങ്ങളെ വില്ലന്‍ കഥാപാത്രങ്ങളെ എന്റെ എതിരാളിയായി നില്ക്കുന്ന നായകന്മാര്ക്ക് ഇഷ്ടമല്ല”. ‘അവര്‍ ചിന്തിക്കുന്നത് എന്തെന്നാല്‍ ഇയാള്‍ എന്നെ ഓവര്‍ ടേക്ക് ചെയ്യുമോ എന്നാണ് അല്ലെങ്കില്‍ ഇത് എന്റെ ഇമേജിനെ എന്റെ ആരാധകര്‍ക്ക് അതൃപ്തി ഉണ്ടാക്കുമോ എന്ന ഭയം അവരില്‍ ഉണ്ടായി അത്…
Read Moreആ റോഡ് റോളറിന്റെ ലേലം മോഹന്‍ലാല്‍ അറിഞ്ഞാഞ്ഞത് നന്നായി ! അല്ലെങ്കില്‍ ഓടിവന്നു വാങ്ങിച്ചേനെ; പഴയ കിണ്ടിയും മൊന്തയും വരെ പൊന്നും വിലയ്ക്ക് വാങ്ങുന്ന ആളാണ് ലാലെന്ന് മണിയന്‍പിള്ള രാജു…
മോഹന്‍ലാലും ശോഭനയും മണിയന്‍പിള്ള രാജുവുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രമാണ് വെള്ളാനകളുടെ നാട്. പിഡബ്ല്യൂഡി ഓഫിസില്‍ കിടക്കുന്ന റോഡ് റോളര്‍ സ്വന്തമാക്കാനുള്ള സി പവിത്രന് നായര്‍ എന്ന കോണ്ട്രാക്ടര് സഹിക്കുന്ന കഷ്ടപ്പാടുകളിലൂടെയാണ് സിനിമ മുമ്പോട്ടു പോകുന്നത്. ഈ സിനിമയിലേതിനു സമാനമായി കഴിഞ്ഞ ദിവസം കോഴിക്കോട് സിവില്‍സ്റ്റേഷനു മുമ്പില്‍ കിടന്ന റോഡ് റോളര്‍ ലേലത്തില്‍ പോയിരുന്നു. രണ്ടു ലക്ഷം രൂപയ്ക്ക് എന്‍.എന്‍.സാലിഹ് എന്നയാളാണ് അത് ലേലത്തിനെടുത്തത്. എന്നാല്‍ ലേലത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ മോഹന്‍ലാല്‍ ഓടിവന്നു വാങ്ങിയേനെ എന്നു പറയുകയാണ് നിര്‍മാതാവും നടനുമായ മണിയന്‍പിള്ള രാജു. ഒരു റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പഴയ സാധനങ്ങളോടുള്ള മോഹന്‍ലാലിന്റെ കമ്പം മണിയന്‍പിള്ള രാജു പങ്കുവെച്ചത്. ” ആ റോഡ് റോളര്‍ ലേലം ചെയ്യുന്നത് മോഹന്‍ലാലറിയാത്തതു നന്നായി. പഴയകിണ്ടിയും മൊന്തയുമൊക്കെ കൊണ്ടുക്കൊടുത്താല്‍ പൊന്നുംവിലയ്ക്ക് വാങ്ങുന്നതാണ്. ലാല്‍ അറിഞ്ഞെങ്കില്‍ ഓടിവന്നു വാങ്ങിച്ചേനെ..” അദ്ദേഹം പറഞ്ഞു. ഇതു കൂടാതെ വെള്ളാനകളുടെ നാട്…
Read Moreപാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വരുമായിരുന്ന ‘തൂവാനത്തുമ്പികള്‍’ പൂര്‍ത്തിയായത് മോഹന്‍ലാല്‍ കാരണം; തുറന്നു പറഞ്ഞ് പത്മരാജന്റെ ഭാര്യ…
മലയാളികളുടെ മനസ്സില്‍ ഒരു കുളിര്‍മഴയായി ക്ലാര പെയ്തൊഴിഞ്ഞിട്ട് ഇന്നേക്ക് 33 വര്‍ഷം പൂര്‍ത്തിയാവുന്നു. ക്ലാരയും മണ്ണാര്‍ത്തൊടി ജയകൃഷ്ണനും രാധയുമെല്ലാം മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കഥാപാത്രങ്ങളാണ്. പടം ഇറങ്ങി കാലം ഇത്ര കഴിഞ്ഞിട്ടും ‘തൂവാനത്തുമ്പികള്‍’ ഇപ്പോഴും മലയാളി യുവത്വത്തിന് ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ്്. പത്മരാജന്റെ ‘ഉദകപ്പോള’ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ‘തൂവാനത്തുമ്പികള്‍’ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പാതിവഴിയില്‍ നിന്നു പോകുമായിരുന്ന ചിത്രമായിരുന്നുു ‘തൂവാനത്തുമ്പികള്‍’. അന്ന് സഹായഹസ്തവുമായി എത്തിയത് മോഹന്‍ലാലായിരുന്നെന്ന് തുറന്നുപറയുകയാണ് പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി. ”നിര്‍മ്മാണം പാതി വഴിയില്‍ നിലച്ചു പോകേണ്ട ‘തൂവാനത്തുമ്പികള്‍’ മുന്നോട്ട് പോവാന്‍ സഹായഹസ്തം ലഭിച്ചിരുന്നു. ‘തൂവാനത്തുമ്പികളുടെ’ ചിത്രീകരണം നടക്കുന്നതിനിടെ സിനിമയുടെ നിര്‍മ്മാതാവിന് ഹൃദയസ്തംഭനം ഉണ്ടായി. സിനിമ നിന്നു പോയേക്കും എന്ന അവസ്ഥ വന്നപ്പോള്‍ സ്വന്തം കൈയില്‍ നിന്നും പണം മുടക്കി ഷൂട്ടിങ് തുടങ്ങാന്‍…
Read Moreവിവാഹമോചിതയായെങ്കിലും ആര്യയ്ക്ക് ഭര്‍ത്താവുമായി ഇപ്പോഴും ബന്ധമുണ്ട് ! എന്നാല്‍ അമൃത സുരേഷിന്റെ കാര്യം അങ്ങനെയല്ല; ചാനലിലൂടെ ആദ്യ വെടിപൊട്ടിച്ച് ദയ അശ്വതി…
മലയാളം ബിഗ്ബോസ് ടുവിലൂടെ പ്രശസ്തയായ വ്യക്തിയാണ് ദയ അശ്വതി. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഇപ്പോള്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുകയാണ്. ആദ്യദിനം തന്നെ ഒന്നു രണ്ടു വെടിപൊട്ടിക്കാനും ദയ മറന്നില്ല. കൂടുതലായും പറഞ്ഞത് ബിഗ്ബോസിന്റെ വിശേഷങ്ങളായിരുന്നു. ബിഗ് ബോസിന്റെ ഒന്നാം സീസണില്‍ മത്സരിക്കാനിരുന്നതായിരുന്നുവെന്നും പക്ഷെ അത് മിസ് ആയി പോയെന്നും ദയ പറയുന്നു. രണ്ടാം സീസണിലെ മത്സാര്‍ത്ഥിയായിരുന്നു ദയ എങ്കിലും തുടക്കത്തില്‍ ദയയ്ക്ക് പങ്കെടുക്കാനായിരുന്നില്ല. എങ്കിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ്ബോസിലേക്ക് എത്തിപ്പെട്ടെന്നും ദയ പറയുന്നു. കൂടെയുണ്ടായിരുന്ന മത്സാരാര്‍ത്ഥികളെ ക്കുറിച്ചും ദയ വാചാലയായി. അമൃത സുരേഷിനെ തനിക്ക് ഇഷ്ടമില്ലെന്ന് കൂടി ദയ വീഡിയോയില്‍ പറയുന്നു. ആര്യക്ക് ആദ്യ ഭര്‍ത്താവുമായി കോണ്ടാക്ട് ഉണ്ടെന്നും മകളെ അദ്ദേഹത്തിനടുത്ത് കൊണ്ട് പോവുകയും മറ്റുമൊക്കെ ചെയ്യാറുണ്ടെങ്കിലും അമൃത അങ്ങനെ അല്ലെന്നുമാണ് ദയ അശ്വതി പറയുന്നത്. പിന്നീട് ദയ തന്നെ സ്വന്തം കുടുംബത്തിലുണ്ടായ…
Read Moreഎന്നെ പുറത്താക്കാന്‍ തൃഷയുടെ നേതൃത്വത്തില്‍ കോളിവുഡ് മാഫിയയുടെ ശ്രമം ! തൃഷയ്ക്കെതിരേ ഗുരുതര ആരോപണവുമായി മീര മിഥുന്…
ബിഗ്ബോസിലൂടെ പ്രശസ്തയായ നടി മീര മിഥുന് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് പ്രശസ്തര്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെയാണ്. വിജയ്, രജനികാന്ത് തുടങ്ങിയവര്‍ തനിക്കെതിരേ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറഞ്ഞു പരത്തി എന്നതായിരുന്നു മീരയുടെ ആരോപണങ്ങളിലൊന്ന്.പിന്നീട് നടി തൃഷ കൃഷ്ണന് തന്നെ അനുകരിക്കുകയാണെന്ന് പറഞ്ഞും മീര ഇടയ്ക്കു രംഗത്തെത്തി. ഇപ്പോള്‍ തൃഷയ്ക്കെതിരേ മറ്റൊരു ആരോപണമാണ് മീര ഉന്നയിക്കുന്നത്. തൃഷ തന്റെ സിനിമകള്‍ തട്ടിയെടുക്കുകയാണെന്നാണ് മീര പറയുന്നത്. കോളിവുഡ് മാഫിയയുമായി കൂട്ടുചേര്‍ന്ന് തൃഷ തന്നെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ നോക്കുകയാണെന്ന് മീര ആരോപിക്കുന്നു. എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കാന്‍ കാരണം തൃഷയാണെന്നും എല്ലാത്തിനും തെളിവായി താന്‍ ഒരു വീഡിയോ പുറത്തുവിടുമെന്നും മീര പറയുന്നു. ‘മിസ് ചെന്നൈ ആയ, 5.5 അടി നീളമുള്ള പെണ്‍കുട്ടി സഹതാര വേഷത്തിലൂടെ നായികയായി മാറി. അവളാണ് തൃഷ കൃഷ്ണ. പിന്നീട് എന്നെ പോലൊരു മികച്ച…
Read Moreജീവിതത്തില്‍ ഞാനനുഭവിച്ച കഷ്ടതകള്‍ നോക്കിയാല്‍ കോവിഡ് ഒന്നുമല്ല ! ഞാന്‍ ചെറുപ്പത്തില്‍ നോക്കിയതു പോലെ ഇപ്പോള്‍ മകനെന്നെ ശ്രുശ്രൂഷിക്കുന്നു ! കോവിഡ് കാലത്തെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സുമലത…
കോവിഡിനെ അനാവശ്യമായി ഭയക്കേണ്ട കാര്യമില്ലെന്നും ഫലപ്രദമായി നേരിടുക മാത്രം ചെയ്താല്‍ മതിയെന്നും തുറന്നു പറഞ്ഞ് നടിയും പാര്‍ലമെന്റംഗവുമായ സുമലത. കോവിഡ് മുക്തയായ ശേഷമാണ് നടി ഇക്കാര്യം പറഞ്ഞത്. ‘രാജ്യത്തിന് വേണ്ടിയുള്ള സൈനികരുടെ പോരാട്ട മനോവീര്യത്തിന് തുല്യമായിരുന്നു കൊവിഡിനെതിരായ എന്റെ പോരാട്ടവും. രോഗമുക്തയാകാനുള്ള എന്റെ പോരാട്ടങ്ങള്‍ സ്വന്തം ജീവിതത്തിനുവേണ്ടിയുള്ളതായിരുന്നു. ഹോം ഐസൊലേഷനില്‍ കഴിയുമ്പോഴും ഈ വീര്യമാണ് എന്നെ രോഗത്തില്‍ നിന്നും മുക്തയാക്കാന്‍ സഹായിച്ചത്’ സുമലത പറയുന്നു. കോവിഡ് കേസുകള്‍ രൂക്ഷമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ പ്രവേശിക്കേണ്ടെന്ന് തീരുമാനിച്ചത് മറ്റുള്ളവര്‍ക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് കരുതിയാണെന്ന് സുമലത പറഞ്ഞു. ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവും. നമ്മള് അവയെ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം. എനിക്കും ഒരു പ്രതിസന്ധിയുണ്ടായി. അതിന്റെ പേരാണ് കോവിഡ് 19. എന്നാല്‍ ഞാനതില്‍ നിന്നും പൂര്‍ണവിമുക്തി നേടി. ആരോഗ്യവതിയായാണ് ഇപ്പോള്‍ നിങ്ങള്‍ക്കുമുന്നിലിരിക്കുന്നത്.’ എന്ന് താരം കൂട്ടിച്ചേര്‍ത്തു. ‘ജീവിതത്തില്‍ ഞാനനുഭവിച്ചിട്ടുള്ള കഷ്ടതകള്‍…
Read Moreഡാ, ഈ കപ്പ വറുത്തതൊന്നും തിന്നണ്ട, ചീർത്ത് ചീർത്ത് വരുന്നത് നോക്ക്യേ..! കോവിഡിനെ പടിയ്ക്കു പുറത്താക്കാം; വീഡിയോയിലൂടെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഡോ. സതീഷ് വാര്യരും അമ്മയും
തൊടുപുഴ: കോവിഡിന്റെ പശ്ചാത്തലത്തിലുള്ള വീഡിയോയുമായി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലെത്തി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്ത അമ്മയും മകനും ഇന്ന് താരങ്ങളാണ്. കോവിഡ് കാലത്തെ ഭക്ഷണക്രമവും ഇതിലൂടെ രോഗ പ്രതിരോധ ശേഷി വർധിക്കുമെന്ന സന്ദേശവുമായി സോഷ്യൽ മീഡിയയിൽ എത്തിയത് തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിലെ ഡോ. സതീഷ്് വാര്യരും അമ്മ ഗീതയുമാണ്. ഡാ. ഈ കപ്പ വറുത്തതൊന്നും തിന്നണ്ട. ചീർത്ത് ചീർത്ത് വരുന്നത് നോക്ക്യേ, ഇതിലും നല്ലത് നെല്ലിക്ക ഉപ്പിലിട്ടതും ചുവന്നുള്ളി നെയ് ചേർത്ത് മൂപ്പിച്ചതുമുണ്ട്. ഇത് ഇടയ്ക്കിടയ്ക്ക് കഴിച്ചോ നല്ലതാ, ചക്കപ്പോത്ത് പോലെ വരികയുമില്ലെന്ന സംഭാഷണവുമായി അമ്മയും സംഗതി കൊള്ളാല്ലോയെന്ന് മറുപടി പറയുന്ന മകനും ആളുകളെ മനസു തുറന്ന് ചിരിപ്പിച്ചു. ജില്ലാ ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഡോ.സതീഷ് വാര്യർ തിരക്കിനിടയിലാണ് തന്റെ മറ്റൊരു അഭിരുചിയായ അഭിനയത്തിൽ ഒരു കൈ നോക്കുന്നത്. അടുക്കളയിൽ അമ്മയും…
Read Moreപരുക്കന്‍ കഥാപാത്രങ്ങളെ മികവുറ്റതാക്കിയ പ്രതിഭ! തിരുവനന്തപുരത്തെ ഹോട്ടലില്‍ അവസരം ചോദിച്ചെത്തിയ ചെറുപ്പക്കാരനില്‍ സംവിധായകൻ വിനയന് തന്റെ വില്ലനെ കണ്ടെത്തി
സ്വന്തം ലേഖകന്‍ കൊച്ചി: മലയാളസിനിമയില്‍ വില്ലനായും സ്വഭാവനടനായും തിളങ്ങിയ അനില്‍ മുരളി പരുക്കന്‍ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് ആരാധകരെ നേടിയത്. സൂപ്പര്‍താര സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന അനിൽ പോലീസ് വേഷങ്ങളിൽ കൂടുതല്‍ മികവ് കാട്ടി. വില്ലനായിട്ടും സൂപ്പര്‍താരങ്ങൾക്കൊപ്പം പിടിച്ചുനില്ക്കാന് സാധിച്ചുവെന്നത് അനിലിന്റെ അഭിയനയത്തികവ് എടുത്തുകാട്ടുന്നു. സീരിയലുകളിലൂടെയാണ് അഭിനയം തുടങ്ങിയതെങ്കിലും പെട്ടെന്നുതന്നെ സിനിമയിലേക്കു കടന്നു. തിരുവനന്തപുരത്തെ ഹോട്ടലില്‍ അവസരം ചോദിച്ചെത്തിയ ചെറുപ്പക്കാരനില്‍ സംവിധായകൻ വിനയന് തന്റെ വില്ലനെ കണ്ടെത്തിയതോടെയായിരുന്നു തുടക്കം. 1993ൽ പുറത്തിറങ്ങിയ ‘കന്യാകുമാരിയില്‍ ഒരു കവിത’ അങ്ങനെ അനില്‍ മുരളിയുടെ ആദ്യസിനിമയായി. അനിലിലെ നടനെ വളര്‍ത്തുന്നതില്‍ സംവിധായകരായ ജോഷി, അനില്‍ബാബു തുടങ്ങിയവരും വലിയ പങ്കുവഹിച്ചു. അവരുടെ സിനിമകളില്‍ അനിലിനു ശക്തമായ വേഷങ്ങൾ ലഭിച്ചു. വാല്‍ക്കണ്ണാടി എന്ന കലാഭവന്‍ മണി സിനിമയിലെ അനില്‍ മുരളി അവതരിപ്പിച്ച വില്ലന്‍ വേഷം അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയർത്തി. സംവിധായകന് ലെനിന് രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികള്‍…
Read More