എന്റെ നല്ല സുഹൃത്തുക്കള്‍ തന്നെ പിന്നീട് കാമുകന്മാരായി ! പ്രണയം മുമ്പോട്ടു കൊണ്ടുപോകാന്‍ പറ്റില്ലെന്ന അവസ്ഥയുണ്ടായി; ‘എന്തേ ഇതുവരെ വിവാഹം കഴിച്ചില്ല’ എന്ന ചോദ്യത്തിനുത്തരം നല്‍കി ചന്ദ്ര ലക്ഷ്മണ്‍

ഒരു കാലത്ത് സീരിയലിലും സിനിമയിലും നിറഞ്ഞു നിന്ന താരമായിരുന്നു നടി ചന്ദ്ര ലക്ഷ്മണ്‍ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയാണ് ചന്ദ്ര ലക്ഷ്മണ്‍ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയത്.

2002ല്‍ പുറത്തിറങ്ങി സ്റ്റോപ്പ് വയലന്‍സ് എന്ന സിനിമയില്‍ പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു ചന്ദ്ര ലക്ഷമണ്‍ വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. എന്നാല്‍ താരത്തെ എന്നെന്നും ആരാധകരുടെ മനസ്സില്‍ പ്രതിഷ്ഠിച്ചത് സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടന്‍ എന്ന കഥാപാത്രമായിരുന്നു. മലയാള സീരിയല്‍ പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരു കഥാപാത്രമായി സാന്ദ്ര നെല്ലിക്കാടന്‍ മാറിയതിനു പിന്നില്‍ ചന്ദ്രയുടെ അഭിനയ മികവായിരുന്നു.

വര്‍ഷങ്ങളോളം അഭിനയ രംഗത്ത് നിന്നിരുന്ന നടിയെ കഴിഞ്ഞ കുറേ നാളുകളായി കാണാനില്ലായിരുന്നു. ഒടുവില്‍ മടങ്ങി വരവിന്റെ സന്തോഷത്തിലാണ് നടിയിപ്പോള്‍. ഒപ്പം വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന വാര്‍ത്തകളിലെ സത്യാവസ്ഥ എന്തെന്നും നടി വെളിപ്പെടുത്തുകയാണിപ്പോള്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

കല്യാണം എപ്പോഴാണ് എന്ന ചോദ്യം കേട്ടു മടുത്തുവെന്നും കല്യാണം കഴിയാത്ത ഞാന്‍ കല്യാണം കഴിച്ച് അമേരിക്കയില്‍ സെറ്റിലായി എന്ന വാര്‍ത്ത വന്നത് അടുത്തിടെയാണെന്നും താരം പറയുന്നു.

” ഈ വാര്‍ത്ത കണ്ട് ഞാനും അപ്പയും അമ്മയുമൊക്കെ ഒരുപാട് ചിരിച്ചു. കല്യാണം എന്ന് പറയുന്നത് എടുത്ത് ചാടി ചെയ്യേണ്ട ഒരു കാര്യമല്ല. ഇത്രയും കാലമായി കല്യാണം കഴിക്കാത്തത് പ്രേമനൈരാശ്യം കാരണമാണോ എന്ന് ചോദിച്ചാല്‍ അല്ല”. ചന്ദ്ര പറയുന്നു.

”ഞാന്‍ ഒരു അവശ കാമുകിയൊന്നുമല്ല, പ്രേമമൊക്കെ ഉണ്ടായിട്ടുണ്ട് പക്ഷേ നൈരാശ്യമൊന്നും ഉണ്ടായിട്ടില്ല. എന്റെ നല്ല സുഹൃത്തുക്കള്‍ തന്നെ പിന്നീട് കാമുകന്മാരായിട്ടുണ്ട്. പ്രണയം മുന്നോട്ട് കൊണ്ട് പോകാന് പറ്റില്ലെന്ന അവസ്ഥയില്‍ ഞങ്ങല്‍ കൈ കൊടുത്ത് പിരിഞ്ഞവരാണ്”.താരം പറയുന്നു.

നിമിത്തത്തില്‍ വിശ്വസിക്കുന്ന ഒരാളാണ് താനെന്നും ഒന്നും മുന്‍കൂട്ടി തീരുമാനിക്കാറില്ലെന്നും എന്താണോ സംഭവിക്കുന്നത് അതനുസരിച്ച് മുമ്പോട്ടു പോവുകയാണ് പതിവെന്നും ചന്ദ്ര പറയുന്നു. ”എന്റെ ആദ്യ സിനിമ എ കെ സാജന്റെ സ്റ്റോപ് വയലന്‍സാണ്. ഇപ്പോള്‍ ഞാന്‍ തിരിച്ച് വരുന്ന സിനിമയുടെ പേര് ‘ഗോസ്റ്റ് റൈറ്റര്‍’. രണ്ടിന്റെയും ടൈറ്റില്‍ ഇംഗ്ലീഷിലാണ്”. താന്‍ ഈ ചിത്രം തെരഞ്ഞെടുക്കാന്‍ ഒരു കാരണം ഈ ചിത്രത്തിന്റെ ടൈറ്റിലാണെന്നും ചന്ദ്ര പറയുന്നു.

Related posts

Leave a Comment