എപ്പോള്‍ ഫോണില്‍ വിളിച്ചാലും ഭാര്യ ‘ബിസി’ ! ഒടുവില്‍ സംശയം മൂത്തതോടെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട് വീട്ടിലെത്തി യുവാവ് ഭാര്യയുടെ കൈവെട്ടി മാറ്റി…

രഹസ്യബന്ധം സംശയിച്ച് ഭാര്യയുടെ കൈ വട്ടിമാറ്റി ഭര്‍ത്താവ്. ഛത്തീസ്ഗഢിലെ ജാഷ്പുര്‍ ജില്ലയിലാണ് സംഭവം. ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന ലളിത് കോര്‍വ(25)യാണ് അവിടെനിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തി ഭാര്യയെ ആക്രമിച്ചത്. ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന് പുറത്ത് ജോലിചെയ്തിരുന്ന യുവാവ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് ഇയാളെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ലളിത് കോര്‍വ പലതവണ ഭാര്യയെ ഫോണില്‍ വിളിച്ചെങ്കിലും സംസാരിക്കാനായില്ല. മിക്ക സമയത്തും ഭാര്യ മറ്റൊരു ഫോണ്‍ കോളിലാണെന്നായിരുന്നു പ്രതികരണം. ഇതോടെ ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് സംശയം യുവാവില്‍ ബലപ്പെട്ടു. ഇതിനു പിന്നാലെയാണ് ക്വാറന്റീന്‍ കേന്ദ്രത്തില്‍നിന്ന് ഇയാള്‍ രഹസ്യമായി പുറത്തുകടന്നത്. വീട്ടിലെത്തിയ കോര്‍വ ഫോണില്‍ സംസാരിച്ചിരിക്കുന്ന ഭാര്യയെയാണ് കണ്ടത്. ക്ഷുഭിതനായ ഇയാള്‍ ഉടന്‍ തന്നെ ഭാര്യയെ ആക്രമിക്കുകയും കോടാലി കൊണ്ട് ഫോണ്‍ പിടിച്ചിരുന്ന കൈ വെട്ടിമാറ്റുകയുമായിരുന്നു. രണ്ട് വയസ്സുള്ള…

Read More

1990കളില്‍ ഉണ്ടായ പ്രതിസന്ധിയെ പോണ്‍ മേഖല അതിജീവിച്ച മാര്‍ഗം കോവിഡ് കാലത്ത് മാതൃകയാക്കാമോ ? അന്ന് മുതല്‍ പോണ്‍ മേഖലയില്‍ വന്ന മാറ്റം ഇങ്ങനെ…

കൊറോണ വൈറസ് ലോകമാസകലമുള്ള തൊഴില്‍ മേഖലകളെയെല്ലാം സ്തംഭിപ്പിച്ചിരിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, ഭരണപ്രതിനിധികള്‍ എന്നിങ്ങനെയുള്ളവര്‍ മാത്രമാണ് ഇതിന് അപവാദം. ലോകമാസകലമുള്ള സിനിമ-സീരിയല്‍ മേഖലയെയും കോവിഡ് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കോടികള്‍ മുടക്കിയുള്ള പല സിനിമകളും മുടങ്ങിക്കിടക്കുകയാണ്. വന്‍ ബജറ്റില്‍ പൂര്‍ത്തിയാക്കിയ സിനിമകളാവട്ടെ റിലീസ് ചെയ്യാനാവാത്ത അവസ്ഥയിലും. മുതല്‍ മുടക്കുന്നവര്‍ മാത്രമല്ല, ഈ മേഖലയില്‍ വിവിധ ജോലികള്‍ ചെയ്യുന്നവര്‍, ടെക്്നീഷ്യന്മാര്‍, ആര്‍ട്ടിസ്റ്റുകള്‍ എല്ലാം പ്രതിസന്ധിയില്‍ തന്നെയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ പല സിനിമാ-സീരിയല്‍ പ്രവര്‍ത്തനങ്ങളും വീണ്ടും ആരംഭിച്ചിട്ടുണ്ടെന്നാണ് വാര്‍ത്തകളിലെ സൂചന. മാസ്‌ക് ധരിച്ചു കൊണ്ടും സാമൂഹികാകലം പാലിച്ചു കൊണ്ടും എന്തായാലും സിനിമയുള്‍പ്പെടെയുള്ളവയുടെ ചിത്രീകരണം ഏതായാലും സാധ്യമല്ല. ഇത്തരത്തില്‍ സിനിമാ- സീരിയല്‍- സീരീസ്- ടെലിവിഷന്‍ ജോലികള്‍ പുനരാരംഭിക്കുന്നതിന്റെ വിവിധ സാധ്യതകളെ പരിശോധിക്കുന്നതിനിടെയാണ് ശ്രദ്ധേയമായ ചില വസ്തുതകള്‍ നിരത്തിക്കൊണ്ട് യുഎസിലെ ലോസ് ഏഞ്ചല്‍സില്‍ പോണ്‍ വ്യവസായ മേഖലയുടെ പ്രതിനിധികളെത്തിയിരിക്കുന്നത്. കൊവിഡ് കാലത്ത്…

Read More

‘എന്റെ ഹൃദയം തകര്‍ന്ന ദിവസം’; വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ആ സംഭവം പങ്കുവച്ച് നടി മീന…

ലോക്കഡൗണ്‍ കാലത്ത് പഴയ ചിത്രങ്ങള്‍ പൊടിതട്ടിയെടുക്കുന്ന തിരക്കിലാണ് പല സിനിമതാരങ്ങളും. തന്റെ ഹൃദയം തകര്‍ന്ന ദിവസത്തിന്റെ ഓര്‍മയ്ക്കായി ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി മീന. ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനെ കണ്ടുമുട്ടിയ ദിവസത്തെക്കുറിച്ചുളളതായിരുന്നു മീനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ”എന്റെ ഹൃദയം തകര്‍ന്ന ദിവസം. ബംഗളൂരുവില്‍ അദ്ദേഹത്തിന്റെ വിവാഹാനന്തര ഒത്തുചേരലിനിടെ എന്റെ എക്കാലത്തെയും പ്രിയങ്കരനായ നടനെ കണ്ടുമുട്ടി” എന്ന ക്യാപ്ഷനോടെയാണ് മീന ഹൃത്വിക്കിനൊപ്പമുളള ചിത്രം പങ്കുവച്ചത്. 1982 ല്‍ ‘നെഞ്ചങ്കള്‍’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് മീന അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ഇങ്ങോട്ട് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചു. ‘സാന്ത്വനം’ എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചാണ് മീന മലയാളത്തിലെത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ഡ്രീംസില്‍ അഭിനയിച്ചു. മിക്ക സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച അപൂര്‍വം നായികമാരില്‍ ഒരാളാണ് മീന. രജനീകാന്തിനെ…

Read More

പി.എസ്.സി പരീക്ഷകള്‍ ജൂണ്‍ മുതല്‍ നടത്തും ! എല്‍ഡിസി, ലാസ്റ്റ് ഗ്രേസ് പരീക്ഷകള്‍ നവംബറിനു മുമ്പ്; പിഎസ് സിയുടെ പുതിയ തീരുമാനം ഇങ്ങനെ…

കോവിഡിനെത്തുടര്‍ന്ന് മാറ്റിവച്ച പിഎസ് സി പരീക്ഷകള്‍ ജൂണ്‍ മുതല്‍ നടത്താനുള്ള നടപടികള്‍ക്ക് തുടക്കമായി. എന്നാല്‍ പൊതു ഗതാഗതം പുനഃസ്ഥാപിക്കുന്നതിന്റെ മുറയ്ക്കായിരിക്കും പരീക്ഷകള്‍ നടത്തുക. അപേക്ഷകര്‍ കുറവുള്ളവയ്ക്കും മാറ്റിവെച്ചവയ്ക്കുമായിരിക്കും മുന്‍ഗണന നല്‍കുക. കോവിഡ് രോഗബാധയെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന കര്‍ശന വ്യവസ്ഥകളോടെയായിരിക്കും പരീക്ഷകള്‍ നടത്തുക. ചെറിയ പരീക്ഷകള്‍ സ്വന്തം പരീക്ഷാ കേന്ദ്രങ്ങളില്‍ വച്ച് ഓണ്‍ലൈനില്‍ നടത്താനാണ് പി.എസ്.സി.യുടെ തീരുമാനം. അപേക്ഷകര്‍ കൂടുതലുള്ള ഒ.എം.ആര്‍. പരീക്ഷകള്‍ ഓഗസ്റ്റില്‍ തുടങ്ങാനാണ് ആലോചന. 62 തസ്തികകളിലായി 26 പരീക്ഷകളാണ് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്താന്‍ പി.എസ്.സി. നിശ്ചയിച്ചിരുന്നത്. ഈ പരീക്ഷകള്‍ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തീകരിച്ചിരുന്നു. പരീക്ഷ എഴുതുമെന്ന ഉറപ്പ് അപേക്ഷകരില്‍നിന്ന് വാങ്ങുകയും ചോദ്യക്കടലാസുകള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു. ഇവ കൂടുതല്‍ സമയം സൂക്ഷിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. പരീക്ഷയെഴുതുമെന്ന ഉറപ്പ് നല്‍കാന്‍ അപേക്ഷകര്‍ക്ക് ഇനിയും അവസരം നല്‍കേണ്ടെന്ന് പി.എസ്.സി. യോഗം തീരുമാനിച്ചിട്ടുണ്ട്. ലാസ്റ്റ്‌ഗ്രേഡിന് 14 ജില്ലകളിലായി…

Read More

മാരകമായ രാസവസ്തുക്കളുപയോഗിച്ച് പഴുപ്പിക്കുന്ന മാങ്ങകള്‍ വീണ്ടും വിപണിയില്‍ ! കോട്ടയ്ക്കലിലെ കടയില്‍ നിന്ന് പിടികൂടിയത് ‘ചൈനീസ് പൗഡര്‍’…

ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്തെ തച്ചുതകര്‍ത്തു മുന്നേറുമ്പോള്‍ വിപണികളില്‍ നിന്നും ചൈനയെ ഒഴിവാക്കാനുള്ള തത്രപ്പാടിലാണ് രാജ്യം. എന്നാല്‍ കേരളമുള്‍പ്പെടെ എവിടെയും നിറഞ്ഞു നില്‍ക്കുന്നത് ചൈനീസ് ഉല്‍പ്പന്നങ്ങളാണെന്നു മാത്രം. കേരളത്തിന്റെ പഴ വര്‍ഗ്ഗ വിപണിയിലും ചൈന അതിന്റെ ആധിപത്യമുറപ്പിച്ചിരിക്കുകയാണ്. മാമ്പഴക്കാലമായതിനാല്‍ വ്യാപാരികളില്‍ പലരും ഇപ്പോള്‍ തങ്ങളുടെ ബിസിനസില്‍ ലാഭം കിട്ടാന്‍ ആശ്രയിച്ചതും ചൈനയെത്തന്നെയാണ്. രാസവസ്തുക്കള്‍ ഉപയോഗിച്ച് ക്യത്രിമമായി പഴുപ്പിച്ച മാങ്ങകള്‍ ഇപ്പോള്‍ ധാരാളമായി വില്‍പ്പനെയ്‌ക്കെത്തിയിരിക്കുകയാണ്. അത്തരത്തില്‍ മാങ്ങ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന ‘ചൈനീസ് പൗഡര്‍’ കോട്ടയ്ക്കലിലെ കടയില്‍നിന്ന് പിടികൂടിയത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പൗഡര്‍ കണ്ടെത്തിയത്. ചെറുപാക്കറ്റുകളില്‍ സൂക്ഷിച്ച ചൈനീസ് പൗഡര്‍ അഥവാ എഥിലീന്‍ പൗഡര്‍ ഉപയോഗിച്ച് പഴുപ്പിച്ച മുന്നൂറ് കിലോയോളം മാങ്ങയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചത്. മുമ്പ് ഉപയോഗിച്ചിരുന്ന കാര്‍ബൈഡിനു പകരമാണ് ഇപ്പോള്‍ എഥിലീന്‍ പൊടി ഉപയോഗിക്കുന്നത്. ഭക്ഷ്യ…

Read More

പൊതു സ്ഥലത്ത് തുപ്പുന്നത് കുറ്റകരമാക്കണം ! ചവയ്ക്കുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ച് ആരോഗ്യമന്ത്രി…

പൊതു സ്ഥലങ്ങളില്‍ തുപ്പുന്നതും ചവയ്ക്കുന്ന പുകയില ഉല്‍പ്പന്നങ്ങളും നിരോധിക്കണമെന്ന് സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. രാജസ്ഥാന്‍, ഝാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടി ഇക്കാര്യത്തില്‍ മാതൃകയാക്കാന്‍ ഹര്‍ഷവര്‍ധന്‍ നിര്‍ദേശിച്ചു. ഖൈനി,ഗുഡ്ക തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങള്‍ ചവയ്ക്കുന്നവര്‍ക്കു പൊതു സ്ഥലങ്ങളില്‍ തുപ്പുന്ന ശീലമുണ്ട്. ഇത് കോവിഡ് പോലെയുള്ള രോഗങ്ങള്‍ പടരാന്‍ കാരണമാവുമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ ഹര്‍ഷ വര്‍ധന്‍ ചൂണ്ടിക്കാട്ടി. ”ബീഡി, സിഗരറ്റ് ഒഴികെയുള്ള പുകയില ഉത്പന്നങ്ങള്‍ വൃത്തിയില്ലാത്ത പരിസരങ്ങള്‍ക്കു കാരണമാവും. ഇതു പല രോഗങ്ങളെയും പടര്‍ത്തും. പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പലപ്പോഴും വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവാറുണ്ട്. ഇതും രോഗ വ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്ന് കത്തില്‍ പറയുന്നു. പൊതു സ്ഥലങ്ങളില്‍ തുപ്പുന്നതും പുകയില ചവയ്ക്കുന്നതും നിരോധിക്കുന്നതിലൂടെ സ്വച്ഛ ഭാരത് മാത്രമല്ല, സ്വസ്ഥ ഭാരത് കൈവരിക്കുന്നതിനു കൂടിയാണ് സാഹചര്യമൊരുക്കുക. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര…

Read More

ഭായ്, സാനിയ മിര്‍സയുടെ ട്രൗസറല്ല…സാനിറ്റൈസര്‍…സാനിറ്റൈസര്‍ ! മലയാളികള്‍ ചെയ്ത ടിക് ടോക് വീഡിയോ പങ്കുവച്ച് സാനിയ മിര്‍സ…

ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച ഒരു ടിക് ടോക് വീഡിയോയാണ് ഇപ്പോള്‍ മലയാളികളെല്ലാം ഏറ്റെടുത്തിരിക്കുന്നത്. കാരണം എന്താണെന്നല്ലേ… ഈ വീഡിയോ മലയാളികള്‍ ചെയ്തതാണ്. കോഴിക്കോട് സ്വദേശികളായ എം.കെ. ബിനീഷും സഹോദരന്‍ ജോബിനുമാണ് ഈ വിഡിയോയിലെ പ്രധാന കഥാപാത്രങ്ങള്‍. ഒപ്പം സാനിയ മിര്‍സയും ഈ കൊറോണക്കാലത്തെ ‘സൂപ്പര്‍താര’മായ സാനിറ്റൈസറുമുണ്ട്. കൊറോണ വൈറസ് വ്യാപനത്തിനിടെ അനുദിന ജീവിതത്തിന്റെ ഭാഗമായി മാറിയെങ്കിലും സാനിറ്റൈസര്‍ എന്ന് പറയുന്നതില്‍ സാധാരണ മലയാളി നേരിടുന്ന ബുദ്ധിമുട്ടുകളാണ് ഈ വിഡിയോയുടെ കാതല്‍. കടയില്‍ സാധനം വാങ്ങാനെത്തുന്ന ഒരാള്‍ സാനിറ്റൈസര്‍ എന്നതിനു പകരം ‘സാനിയ മിര്‍സയുടെ ട്രൗസര്‍’ എന്ന് എഴുതിക്കൊണ്ടുവന്നതും കടക്കാരന്‍ അതു തിരുത്തുന്നതുമാണ് വിഡിയോ. കുറച്ചു ദിവസം മുമ്പാണ് ഇവര്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ കണ്ട അനില്‍ തോമസ് എന്നയാള്‍ ഇതെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും…

Read More

ഇന്ത്യന്‍ ഷെഫിനെ വിവാഹം കഴിച്ച ഓസ്ട്രിയന്‍ രാജകുമാരി അന്തരിച്ചു ! മരണകാരണം കാര്‍ഡിയാക് അനൂറിസം…

ഇന്ത്യന്‍ ഷെഫിനെ വിവാഹം കഴിച്ചതിലൂടെ വാര്‍ത്താ പ്രാധാന്യം നേടിയ ഓസ്ട്രിയന്‍ രാജകുമാരി മരിയ ഗാലിറ്റ്‌സിന്‍(31) അന്തരിച്ചു. കാര്‍ഡിയാക് അനൂറിസം ബാധിച്ച് മേയ് 4ന് ഹൂസ്റ്റണിലാണിലായിരുന്നു അന്ത്യം. ഇന്ത്യന്‍ വംശജനായ ഷെഫ് റിഷി റൂപ്പ് സിങ്ങാണ് ഭര്‍ത്താവ്. 2017 ഏപ്രിലിലാണ് റിഷിയെ വിവാഹം കഴിച്ചത്. രണ്ട് വയസ്സുള്ള മകനുണ്ട്. മരിയ ഹ്യൂസ്റ്റണില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. മരിയ-അന്ന രാജകുമാരി,പിയോട്ടര്‍ ഗാലിറ്റ്സിന്‍ രാജകുമാരന്‍ എന്നിവരാണ് മാതാപിതാക്കള്‍, സെനിയ ഗാലിറ്റ്‌സിന്‍ ഡി മാട്ട, ടാറ്റിയാന ഗാലിറ്റ്‌സിന്‍ സിയറ, അലക്‌സാണ്ട്ര രാജകുമാരി, ദിമിത്രി രാജകുമാരന്‍, ഇയോണ്‍. എന്നിവര്‍ സഹോദരങ്ങളാണ്.

Read More

ബാറുകളില്‍ സൂക്ഷിച്ച മദ്യം ആവിയായിപ്പോയോ ? പല ബാറുകളിലും മദ്യത്തിന്റെ അളവ് കുറഞ്ഞു; കണക്കെടുപ്പുമായി എക്‌സൈസ് മുമ്പോട്ടു പോകുമ്പോള്‍ പല ബാര്‍ മുതലാളിമാരും കുടുങ്ങിയേക്കുമെന്നു സൂചന…

ലോക്ക്ഡൗണിനെത്തുടര്‍ന്ന് ബാറുകളും ബിവറേജസ് ഷോപ്പുകളും അടച്ചിട്ടിരുന്നു. എങ്കിലും സംസ്ഥാനത്തെ പല ബാറുകളിലും അനധികൃത മദ്യ വില്‍പ്പന നടന്നതായാണ് വിവരം. പല ബാറുകളിലും സൂക്ഷിച്ച മദ്യത്തിന്റെ അളവില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണില്‍ അനധികൃത മദ്യവില്‍പ്പന നടന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലകളിലെ പ്രധാന ഉദ്യോഗസ്ഥരോട് ബാറുകളിലെ മദ്യത്തിന്റെ കണക്കെടുപ്പ് നടത്താന്‍ എക്സൈസ് കമ്മീഷണര്‍ എസ്. അനന്ദകൃഷ്ണന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ കണക്കെടുപ്പില്‍ കൃത്യമായ വിവരങ്ങള്‍ ബാറുകളില്‍ നിന്ന് ലഭിച്ചില്ലെന്നാണ് സൂചന. ഇതിനിടെ, സ്റ്റോക്കില്‍ കുറവില്ലെന്ന് കാണിക്കാന്‍ കൃത്രിമങ്ങള്‍ നടന്നതായും സംശയിക്കുന്നുണ്ട്. മാര്‍ച്ച് മാസത്തിലാണ് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടിയത്. അന്ന് തന്നെ എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്റ്റോക്കുള്ള മദ്യത്തിന്റെ കണക്കും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ കണക്കുകളില്‍ വ്യത്യാസം വന്നിട്ടുള്ളതായാണ് സൂചന. അങ്ങനെയെങ്കില്‍ പല ബാര്‍ മുതലാളിമാരെയും ഇത് വെട്ടിലാക്കുമെന്നും സൂചനയുണ്ട്.

Read More

തോല്‍പ്പിക്കാനാവില്ല ഈ പോരാട്ടവീര്യത്തെ ! 11-ാം വയസ്സില്‍ സ്പാനിഷ് ഫ്‌ളൂവിനെയും ഇപ്പോള്‍ 113-ാം വയസില്‍ കോവിഡിനെയും അതിജീവിച്ച മരിയ മുത്തശ്ശി ലോകത്തിന് അദ്ഭുതമാകുന്നു…

ലോകം കോവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ വൈറസ് ബാധിച്ച് മരിച്ചവരില്‍ അധികവും വയോധികരാണ്. എന്നാല്‍ പ്രായാധിക്യമുള്ളവര്‍ അസുഖബാധിതരായാല്‍ മരണം ഉറപ്പെന്ന ധാരണ തിരുത്തിയിരിക്കുകയാണ് സ്പെയിനിലെ 113കാരി. 1918 ല്‍ സ്പാനിഷ് ഫ്‌ളൂ മഹാമാരിയെയും 113-ാം വയസ്സില്‍ കൊറോണ വൈറസിനെയും അതിജീവിച്ച മരിയ ബ്രന്യാസാണ് കൊറോണ ഭീതില്‍ കഴിയുന്ന ലോകത്തിന് തന്നെ ആശ്വാസമാകുന്നത്. കഴിഞ്ഞ 20 വര്‍ഷമായി സാന്ത മരിയ ദേല്‍ തുര കെയര്‍ ഹോമിലെ അന്തേവാസിയാണ് അവര്‍. ഇതേ റിട്ടയര്‍മെന്റ് ഹോമിലെ പലരും കൊറോണ ബാധിച്ച് ഇതിനകം മരിച്ചു കഴിഞ്ഞു. ഏപ്രിലിലാണ് മരിയയെ അസുഖബാധിതയായതിനെ തുടര്‍ന്ന് സ്വന്തം മുറിയില്‍ തന്നെ ഐസലേഷനിലാക്കുന്നത്. തുടര്‍ന്ന് ആഴ്ചകളോളമാണ് സ്വന്തം റൂമില്‍ മരിയ ഐസലേഷനില്‍ കഴിഞ്ഞത്. അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനായി ഒരു ജീവനക്കാരിയെ റിട്ടയര്‍മെന്റ് ഹോം നിയോഗിച്ചിരുന്നു. എന്നാല്‍ അപാരമായ മനശക്തിയാല്‍ കോവിഡിനെയും അതിജീവിച്ച മരിയ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണ്. കഴിഞ്ഞ ആഴ്ച…

Read More