നടന് കൃഷ്ണകുമാറിന്റെ കുടുംബവിശേഷങ്ങള് മലയാളികള്ക്ക് എപ്പോഴും പ്രിയപ്പെട്ടതാണ്. കൃഷ്ണകുമാറിന്റെ മക്കളില് ഏറ്റവും പ്രശസ്ത നടി അഹാനയാണെങ്കിലും അഹാനയുടെ സഹോദരിമാരും ടിക് ടോക്കിലും ഇന്സ്റ്റഗ്രാമിലുമൊക്കെ സജീവമാണ്. അഹാനയുടെ തൊട്ടു താഴെയുള്ള അനുജത്തി ദിയയുടെ ഒരു ലൈവ് വീഡിയോയാണ് ഇപ്പോള് വൈറലാകുന്നത്. തന്റെ വിവാഹത്തെക്കുറിച്ചാണ് ദിയ ഇതില് പറയുന്നത് ‘മിനിമം ആറുമാസമെങ്കിലും ലിവിംഗ് റിലേഷന്ഷിപ്പ് വേണമെന്നാണ് ആഗ്രഹം. കെട്ടാന് പോകുന്നയാളെ മനസ്സിലാക്കണം കെട്ടിക്കഴിഞ്ഞാല് ഡിവോഴ്സൊന്നും പറ്റില്ല. റോങ് ആയിട്ടുള്ള ആളെ വിവാഹം ചെയ്ത് കരയാനും വയ്യ. ‘ ഇതാണ് ദിയയുടെ അഭിപ്രായം.’ഞാന് സിംഗിളാണ്. വീട്ടില് അച്ഛന് നല്ല സ്ട്രിക്ടാണ്. വീട്ടില് നിന്ന് അച്ഛന്റെ കണ്ണുവെട്ടിച്ച് ഇറങ്ങാറില്ല. പക്ഷേ, കോളജ് ബസില് കയറിയാല് ഇറങ്ങുന്നത് കോളജിലാവില്ല. കോളജിന് മുന്നില് ഇറങ്ങും, കൂട്ടുകാര്ക്കൊപ്പം കറങ്ങും….. വീട്ടില് ഏറ്റവും വഴക്ക് കിട്ടാറുള്ളത് തനിക്കാണെന്നും ദിയ പറഞ്ഞു. എല്ലാവരെയും വിശ്വസിച്ച് എല്ലാം തുറന്നുപറയും പണികളും കിട്ടാറുണ്ട്.…
Read MoreCategory: Today’S Special
ടി എന് പ്രതാപന് മിഠായി നല്കിയ 34 പേര് പെട്ടു ! ഇനി ഇവര്ക്ക് പുറത്തിറങ്ങണമെങ്കില് എംപിയുടെ ഫലം നെഗറ്റീവ് ആകണം; ഇടതു സംഘടനാ നേതാവായ നഴ്സിംഗ് സൂപ്രണ്ടിനെ നൈസായി അങ്ങ് ഒഴിവാക്കി…
വാളയാര് അതിര്ത്തിയില് ടി എന് പ്രതാപന് എംപി പങ്കെടുത്ത ഗവ. മെഡിക്കല് കോളേജ് നേഴ്സസ് ദിനാഘോഷത്തില് സംബന്ധിച്ച നഴ്സുമാരും ജീവനക്കാരും ഹോം ക്വാറന്റൈനില് പോകണമെന്ന് മെഡിക്കല് ബോര്ഡ്. പ്രതാപനുമായി അന്ന് സമ്പര്ക്കത്തില്പ്പെട്ട 34പേരില് പത്തുപേരെ ഹോം ക്വാറന്റൈനില് പോകുകാന് നിര്ദേശിച്ചിരുന്നു. ന്യൂറോസര്ജന് ഡോ. ലിജോ, നേഴ്സിങ് സൂപ്രണ്ടുമാരായ ലിസി വര്ഗീസ്, എം കെ ഹൈമവതി, ടി ബി രാധാമണി, ടി എല് ഷൈമിനി, കെ കെ ഗ്രേസി, എം എസ് മല്ലിക, ഇന്ഫെക്ഷന് കണ്ട്രോള് നേഴ്സ് സിജി ജോസ്, സീനിയര് ലാബ് ടെക്നീഷ്യന് കെ എന് നാരായണന് എന്നിവരെയാണ് ഹൈറിസ്ക് വിഭാഗത്തില് ഉള്പ്പെടുത്തിയത്. ഇവര് 14 ദിവസമോ, അല്ലെങ്കില് പ്രതാപന്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആവുന്നതുവരെയോ ക്വാറന്റൈനില് കഴിയേണ്ടതുണ്ട്. മറ്റ് 24പേര് ദ്വിതീയ സമ്പര്ക്ക വിഭാഗത്തിലാണ്പെടുക. ഇവര് കനത്ത സുരക്ഷാ സംവിധാനങ്ങള് പാലിച്ച് ജോലിക്ക് ഹാജരാകണം. അതേസമയം,…
Read Moreജോലി നഷ്ടപ്പെട്ടു മടങ്ങുന്ന പ്രവാസികള്ക്ക് ആശ്വാസമായി ‘സ്നേഹത്തിന്റെ പെട്ടി’ ! പെട്ടിയിലുള്ളത് ഈന്തപ്പഴം മുതല് നഖംവെട്ടി വരെ…
കോവിഡ് പ്രതിസന്ധിയില് ജോലിനഷ്ടമായി നാട്ടിലേക്കുള്ള വിമാനത്തിന് കാത്തിരിക്കുന്ന പ്രവാസികള്ക്കു മുമ്പില് ഇനിയെന്ത് എന്ന ചോദ്യമാണുയരുന്നത്. സാധാരണഗതിയില് ഗള്ഫില് നിന്നു വരുമ്പോള് വീട്ടുകാര്ക്കാര്ക്കും നാട്ടുകാര്ക്കുമായി നിറച്ച പെട്ടികളുമായാണ് പ്രവാസികളില് ഒരു വലിയ പങ്കും എത്തുന്നത്. എന്നാല് ഈ ദുര്ഘടഘട്ടത്തില് അത് സാധ്യമല്ലല്ലോ. എന്നാല് വീട്ടിലുള്ള കൊച്ചുകുട്ടികള്ക്ക് ഈ പ്രതിസന്ധിയെപ്പറ്റി അറിവില്ലാത്തതിനാല് അവര് വലിയ സമ്മാനങ്ങള് എപ്പോഴും പ്രതീക്ഷിക്കുന്നു. ഈ പശ്ചാത്തലത്തില് ജോലി നഷ്ടപ്പെട്ട് ദുബായില് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്ക്ക് സ്നേഹം നിറച്ച ‘പേര്ഷ്യന് പെട്ടി’ സമ്മാനിക്കുകയാണ് ദുബായ് ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന എമിറേറ്റ്സ് കമ്പനീസ് ഹൗസ്. അവശ്യ വസ്തുക്കളടങ്ങിയ 12 കിലോയുടെ പെട്ടിയാണ് തെരഞ്ഞെടുക്കപ്പെട്ട 50 പേര്ക്ക് ആദ്യഘട്ടത്തില് എമിറേറ്റ്സ് കമ്പനീസ് ഹൗസ് നല്കുന്നത്. ചോക്ലേറ്റ്, ബിസ്കറ്റ്, ബദാം, പിസ്ത, ഈത്തപ്പഴം, നിഡോ, ടാങ്ക്, പെര്ഫ്യൂം, ടോര്ച്ച്, ടാല്കം പൗഡര്, ടൈഗര് ബാം, നഖംവെട്ടി തുടങ്ങിയ 15ലധികം സാധനങ്ങള്…
Read Moreജയിലില് കിടക്കുന്ന സുഹൃത്തിന്റെ ഭാര്യയോട് അസ്ഥിയില് പിടിച്ച പ്രണയം ! പ്രേമഭാജനത്തെക്കാണാന് ലോക്ക്ഡൗണ് ലംഘിച്ച് 40 കിലോമീറ്റര് സഞ്ചരിച്ച് വീട്ടിലെത്തിയപ്പോള് യുവതി പറഞ്ഞു ‘കടക്കൂ പുറത്ത്’ എന്ന്; തകര്ന്നു പോയ കാമുകന് വെടിയുതിര്ത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചു…
സുഹൃത്തിന്റെ ഭാര്യ പ്രണയം തിരസ്കരിച്ചതിനെത്തുടര്ന്ന് വെടിയുതിര്ത്ത് ആത്മഹത്യയ്ക്കു ശ്രമിച്ച് യുവാവ്. ഡല്ഹി നരേലയിലെ സ്വര്ണജയന്തി വിഹാറിലാണ് സംഭവം. കൊറോണക്കാലത്ത്, ലോക്ക്ഡൗണ് നിയമങ്ങള് പോലും ലംഘിച്ചാണ് കോട്ല മുകാര്പുര് സ്വദേശിയായ വിക്കി എന്ന യുവാവ് യുവതിയുടെ വീട്ടിലെത്തിയത്. എന്നാല് ഇയാളെ കാണാനോ സംസാരിക്കാനോ യുവതി തയ്യാറാതിരുന്നതോടെ 27കാരനായ യുവാവ് സ്വയം വെടിയുതിര്ക്കുകയായിരുന്നു. ഇയാള് നരേലയിലെ ഹരിശ്ചന്ദ്ര ആശുപത്രിയില് ചികിത്സയിലാണ്. ജയിലില് കഴിയുന്ന സുഹൃത്തിന്റെ വീട്ടില് നിത്യസന്ദര്ശകനായിരുന്നു വിക്കി. സുഹൃത്തിന്റെ അഭാവത്തില് വീട്ടുകാര്ക്ക് ഇയാള് എല്ലാ സഹായങ്ങളും ചെയ്തു നല്കി. വീട്ടിലേക്കുള്ള നിരന്തര സന്ദര്ശനത്തിനിടെ വിക്കിക്ക് സുഹൃത്തിന്റെ ഭാര്യയോട് പ്രണയം തോന്നുകയായിരുന്നു. എന്നാല് പ്രണയം വെളിപ്പെടുത്താന് അവസരം കിട്ടിയില്ല. കാര്യങ്ങള് ഇങ്ങനെ നീങ്ങവെയാണ് ഡല്ഹിയില് കോവിഡ് വ്യാപിക്കുന്നത്. ലോക്ക്ഡൗണ് പ്രഖ്യാപിച്ചതോടെ യുവതിയെ കാണാന് വീട്ടില് പോകാനും പറ്റാത്ത സ്ഥിതിയായി. ദിവസങ്ങള് ആഴ്ച്ചകള്ക്ക് വഴിമാറിയതോടെയാണ് യുവാവ് രണ്ടും കല്പിച്ച് യുവതിയെ കാണാന്…
Read Moreപടക്കശാലയിലാണല്ലോ ഭഗവാനേ ബീഡി കത്തിക്കാന് ചെന്നത് ! യുവരാജാവിന്റെ ചലഞ്ചിനെ നിസ്സാരവല്ക്കരിച്ച് ‘മഹാരാജാവ്’ ; യുവരാജിന്റെ ചലഞ്ചിനെ കടത്തിവെട്ടി സച്ചിന്റെ പുതിയ ചലഞ്ച്…
കോവിഡ് കാലത്ത് ചലഞ്ചുകളില് വ്യാപൃതരാണ് പല താരങ്ങളും. ഇങ്ങനെ ഇതിഹാസ താരം സച്ചിന് തെണ്ടുല്ക്കറുടെ മുമ്പിലുമെത്തി ഒരു ചലഞ്ച്. വെല്ലുവിളിച്ചതാവട്ടെ ഇന്ത്യന് ക്രിക്കറ്റിലെ യുവരാജാവ് യുവരാജ് സിംഗും. കീപ്പ് ഇറ്റ് അപ്പ് ചലഞ്ച് എന്നാണ് ഇതിനു യുവരാജ് നല്കിയ പേര്. ക്രിക്കറ്റ് ബാറ്റിന്റെ സൈഡ് ഉപയോഗിച്ച് പരമാവധി സമയം പന്ത് നിലത്തിടാതെ തട്ടാനാണ് യുവരാജ് സിങ് സച്ചിനെ ചാലഞ്ച് ചെയ്തത്. സച്ചിനു പുറമെ രോഹിത് ശര്മ, ഹര്ഭജന് സിങ് എന്നിവലെയും യുവി ചാലഞ്ച് ചെയ്തു. ബാറ്റിന്റെ അരിക് ഉപയോഗിച്ച് പന്ത് നിലത്തിടാതെ തട്ടുന്ന വിഡിയോ സഹിതമായിരുന്നു ഇത്. ‘വെല്ലുവിളി നിറഞ്ഞ ഈ സമയത്ത്, വീട്ടില്ത്തന്നെ ചെലവഴിച്ച് കോവിഡ് 19നെ പ്രതിരോധിക്കാനും കഴിയുന്നത്ര അതേപടി തുടരാനും ഞാന് പ്രതിജ്ഞാബദ്ധനാണ്. ഈ വെല്ലുവിളി ഏറ്റെടുക്കാന് മാസ്റ്റര് ബ്ലാസ്റ്റര് സച്ചിന് തെന്ഡുല്ക്കര്, ഹിറ്റ്മാന് രോഹിത് ശര്മ, ടര്ബണേറ്റര് ഹര്ഭജന് സിങ് എന്നിവരെ…
Read Moreറോഡരുകില് സുഹൃത്തിന്റെ മടിയില് തളര്ന്നു വീണ കുടിയേറ്റ തൊഴിലാളിയുടെ ചിത്രം ചര്ച്ചയാകുന്നു ! ഈ ചിത്രത്തിനു പിന്നിലെ കഥ അതീവ ദയനീയം…
ലോക്ക്ഡൗണ് പ്രഖ്യാപിച്ചതു മുതല് മറ്റു സംസ്ഥാനങ്ങളില് ജോലി ചെയ്യുന്ന നിരവധി തൊഴിലാളികളാണ് എങ്ങനെയും സ്വന്തം നാട്ടിലേക്ക് എത്തിപ്പെടാന് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇങ്ങനെ നാട്ടിലേക്ക് മടങ്ങാന് ശ്രമിക്കുന്ന പലരും യാത്രയ്ക്കിടെ മരണമടയുകയും ചെയ്യുന്നുണ്ട്. നാട്ടിലേക്കുള്ള മടക്കയാത്രയില് സുഹൃത്തിന്റെ മടിയില് തളര്ന്നു വീണു കിടക്കുന്ന കുടിയേറ്റ തൊഴിലാളിയുടെ ചിത്രമാണ് ഇപ്പോള് സോഷ്യല് മീഡിയയില് ചര്ച്ചയാവുന്നത്. ഉത്തര്പ്രദേശിലേയക്കുള്ള മടക്കയാത്രയില് മധ്യപ്രദേശിലെ ശിവപുരി ജില്ലയിലുള്ള റോഡരികിലാണ് കുടിയേറ്റ തൊഴിലാളി തളര്ന്നു വീണത്. നാട്ടിലേയ്ക്ക് മടങ്ങാനുള്ള കുടിയേറ്റ തൊഴിലാളികളുടെ അതിദയനീയതയില് കണ്ണീര് ഒഴുക്കാതിരിക്കാനാകില്ലെന്ന കോടതികളുടെ വാക്കുകള് ഓരോ ദിവസവും അന്വര്ത്ഥമാകുന്ന കാഴ്ചയാണ്. മണിക്കൂറുകള്ക്ക് ശേഷം 24കാരനായ യുവാവ് ആശുപത്രിയില്വച്ച് മരണപ്പെടുകയും ചെയ്തു. അതിതീവ്ര ചൂടിനെ തുടര്ന്നുണ്ടായ സങ്കീര്ണതകളാണ് തൊഴിലാളിയുടെ മരണത്തില് അവസാനിച്ചത്. ഗുജറാത്തില് നിന്ന് ഉത്തര്പ്രദേശിലേയ്ക്കുള്ള മടക്കയാത്രയില് പെട്ട സംഘത്തിലുള്ള തൊഴിലാളിയായിരുന്നു 24 കാരനായ അമൃത്. ട്രക്കിലായിരുന്നു ഇവരുടെ യാത്ര. സൂറത്തിലുള്ള ഫാക്ടറിയിലെ ജോലി…
Read Moreഡാ… Arjyou നീ പൊളിയാണ് ബ്രോ..! അർജ്യൂ എന്ന യൂട്യൂബ് ചാനലിന്റെ വിശേഷങ്ങൾ പങ്കുവച്ച് ആലപ്പുഴ മുഹമ്മ സ്വദേശിയായ അർജുൻ സുന്ദരേശൻ
അഞ്ജലി അനിൽകുമാർ റോസ്റ്റിംഗ്, റിയാക്ടിംഗ്, അർജ്യൂ – ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങി ഏത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എടുത്താലും അവിടെയെല്ലാം നിറഞ്ഞു നിൽക്കുന്നത് ഈ വാക്കുകളാണ്. അതുകൊണ്ടുതന്നെ ഇവയെല്ലാം മലയാളികൾക്ക് ഏറെ പരിചിതവുമാണ്. എങ്ങനെ പരിചിതമല്ലാതിരിക്കും? കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണും വർക്ക് ഫ്രം ഹോമും ഒക്കെയായി വീട്ടിലിരിക്കുന്ന മലയാളികൾക്കു മുന്നിലേക്ക് ചിരിയുടെ ബോംബും പൊട്ടിച്ചല്ലേ ഈ ആലപ്പുഴക്കാരൻ ചെക്കൻ കയറി വന്നത്. വ്യത്യസ്തമായ ആശയങ്ങളിലൂടെയും ഉള്ളടക്കത്തിലൂടെയും നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് അർജുന്റെ യൂട്യൂബ് ചാനലായ Arjyou. അതുകൊണ്ടാണല്ലോ വെറും മൂന്നാഴ്ചയ്ക്കുള്ളിൽ പതിനാലുലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുമായി അർജ്യൂ മുന്നേറുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിനാളുകളാണ് അർജുന്റെ വീഡിയോകൾ കാണുന്നതും ഷെയർ ചെയ്യുന്നതും. അർജ്യൂ എന്ന യൂട്യൂബ് ചാനലിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ആലപ്പുഴ മുഹമ്മ സ്വദേശിയായ അർജുൻ സുന്ദരേശൻ. അർജുനും അർജ്യൂവും മൂന്നു വർഷം മുൻപ്…
Read Moreതളിക്കലും പുകയ്ക്കലും കൊറോണയെ കൊല്ലില്ല; ഇത് വിപരീത ഫലമുണ്ടാക്കും! ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് ഇങ്ങനെ…
ജനീവ: തെരുവുകളിൽ അണുനാശിനി തളിക്കുന്നതിലൂടെ കൊറോണ വൈറസിനെ ഇല്ലാതാക്കാനാവില്ലെന്നും ഇത് വിപരീത ഫലമുണ്ടാക്കുമെന്നും ലോകാരോഗ്യസംഘടന. അണുനാശിനി തെരുവുകളിൽ തളിക്കുന്നത് പുതിയ കൊറോണ വൈറസിനെ ഇല്ലാതാക്കില്ല. എന്നാൽ ഇത് ആരോഗ്യത്തിന് അപകടമുണ്ടാക്കുകയും ചെയ്യുന്നു-ഡബ്ല്യൂഎച്ച്ഒ മുന്നറിയിപ്പ് നൽകി. ഉപരിതലങ്ങൾ വൃത്തിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനുമുള്ള മാർഗ രേഖയിൽ സ്പ്രേ ചെയ്യുന്നത് ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. തെരുവുകളോ ചന്തസ്ഥലങ്ങളോ പോലുള്ള തുറസായ പൊതുസ്ഥലങ്ങളിൽ അണുനാശിനി തളിക്കുകയോ പുകയ്ക്കുകയോ ചെയ്യുന്നത് കൊറോണ വൈറസിനെയോ രോഗകാരികളായ വൈറസുകളെയോ നശിപ്പിക്കില്ല. കാരണം അണുനാശിനിയെ അഴുക്കും മാലിന്യങ്ങളും നിർജീവമാക്കും. തെരുവുകളും നടപ്പാതകളും കോവിഡ് വൈറസിന്റെ സംഭരണികളായി കാണുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. അണുനാശിനി തളിക്കുന്നത് വൈറസിനെ ഇല്ലാതാക്കില്ലെങ്കിലും മനുഷ്യന്റെ ആരോഗ്യത്തിന് അപകടം ഉണ്ടാക്കാൻ കഴിയുമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. അണുനാശിനി വ്യക്തികളുടെ ശരീരത്തിൽ തളിക്കുന്നത് ഒരു സാഹചര്യത്തിലും ശിപാർശ ചെയ്യുന്നില്ലെന്നും ഡബ്ല്യൂഎച്ച്ഒ ഊന്നിപ്പറഞ്ഞു. മനുഷ്യ ശരീരത്തിൽ അണുനാശിനി തളിക്കുന്നത്…
Read Moreചെറിയ കാര്യങ്ങൾക്ക് പോലും സങ്കടം വരുമായിരുന്നു; പക്ഷേ പുറത്ത് കാണിക്കാറില്ല..! മനസുതുറന്ന് അനശ്വര രാജൻ
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഹിറ്റ് ചിത്രത്തിലൂടെ തരംഗമായ നായികയാണ് അനശ്വര രാജൻ. ആ സിനിമയുടെ വിജയം നടിയുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയിരുന്നു. മഞ്ജു വാര്യരുടെ മകളായി ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര എല്ലാവർക്കും സുപരിചിതയായത്. ഉദാഹരണം സുജാതയാണ് അരങ്ങേറ്റ ചിത്രമെങ്കിലും തണ്ണീർ മത്തൻ ദിനങ്ങളാണ് അനശ്വരയെ എല്ലാവർക്കും പ്രിയങ്കരിയാക്കി മാറ്റിയത്. തണ്ണീർമത്തൻ ദിനങ്ങൾക്ക് പിന്നാലെ ആദ്യരാത്രി എന്ന ചിത്രവും അനശ്വര രാജന്േറതായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയിരുന്നു. സിനിമാത്തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും ആക്ടീവായിരുന്നു താരം. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവച്ച് അനശ്വര രാജൻ എത്താറുണ്ട്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ കുടുംബത്തെയും തന്റെ സിനിമാജീവിതത്തെക്കുറിച്ചും നടി മനസുതുറന്നിരുന്നു. സിനിമയിൽ വന്നതിനു ശേഷം അൽപം കൂടി ബോൾഡായിട്ടുണ്ട് താനെന്ന് അനശ്വര പറയുന്നു. സിനിമയിൽ വരുന്നതിന് മുൻപ് ഞാൻ വളരെ സെൻസിറ്റീവ് ആയിരുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും…
Read Moreവീട്ടുകാർ വിവാഹാലോചന തുടങ്ങി; മാട്രിമോണിയൽ സൈറ്റുകളിലൊക്കെ തെരയുന്നുണ്ട് അവർ… നടി സ്വാസിക പറയുന്നു…
സീതയെന്ന പരന്പരയിലൂടെയാണ് സ്വാസിക പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ബിഗ് സ്ക്രീനിലൂടെ തുടങ്ങി പിന്നീട് മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വന്തമായി മാറുകയായിരുന്നു ഈ താരം. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചിരുന്നു താരം. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ സ്വാസിക പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ലോക്ക് ഡൗണിൽ എങ്ങനെയാണ് സമയം ചെലവഴിക്കുന്നതെന്ന് വ്യക്തമാക്കിയും താരമെത്തിയിരുന്നു. വിവാഹത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായെത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് സ്വാസിക വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. വീട്ടുകാർ വരനെ അന്വേഷിച്ച് തുടങ്ങിയിട്ടുണ്ട്. മാട്രിമോണിയൽ സൈറ്റുകളിലൊക്കെ തെരയുന്നുണ്ട് അവർ. എന്റെ കരിയറിനും പാഷനും ശക്തമായ പിന്തുണ നൽകുന്നൊരാളായിരിക്കണം ജീവിതപങ്കാളിയെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും താരം പറയുന്നു. സീതയിലെപ്പോലെയുള്ള റൊമാൻസാണോ ജീവിതത്തിൽ പ്രതീക്ഷിക്കുന്നതെന്ന തരത്തിലെ ചോദ്യം താരത്തിനു നേരേ നേരത്തെ ഉയർന്നിരുന്നു. സിനിമയെ വെല്ലുന്ന തരത്തിലുള്ള റൊമാന്റിക് രംഗങ്ങളായിരുന്നു പരന്പരയിലുണ്ടായിരുന്നത്. ഇന്ദ്രനും സീതയും തമ്മിലുള്ള…
Read More