മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഇനി ‘ചക്ക’ കൊണ്ട് ചാര്‍ജ് ചെയ്യാം ! ചക്കയുപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യാവുന്നതിന്റെ സാധ്യതകള്‍ ഇങ്ങനെ…

ചക്ക അത്ര നിസ്സാരപുള്ളിയല്ലെന്ന് പണ്ടേ തെളിയിച്ചിട്ടുള്ളതാണ്. പക്ഷെ ചക്കയില്‍ നിന്ന് മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യാമെന്ന വസ്തുത ഏവരെയും ഞെട്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഓസ്ട്രേലിയയിലെ ഗവേഷകരാണ് ചക്കയിലെ ഈ സാധ്യത വെളിപ്പെടുത്തിരിക്കുന്നത്. എന്നാല്‍ ചക്ക മുഴുവന്‍ വേണ്ട, ചുളയും മടലുമെല്ലാം ഉപയോഗിച്ച് ബാക്കിവരുന്ന കൂഞ്ഞില്‍ മാത്രംമതി പവര്‍ബാങ്ക് ഉണ്ടാക്കാന്‍. ഓസ്ട്രേലിയയിലെ സിഡ്നി സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് കെമിക്കല്‍ ആന്‍ഡ് ബയോമോളിക്കുലര്‍ എന്‍ജിനിയറിങ്ങിലെ അസോസിയേറ്റ് പ്രൊഫസര്‍ വിന്‍സന്റ് ഗോമസ് നടത്തിയ ഗവേഷണത്തിലാണ് ചക്കയില്‍ നിന്നും ചാര്‍ജ് ചെയ്യാനുള്ള ഈ സാധ്യത കണ്ടെത്തിയിരിക്കുന്നത്. ചക്കയുടെ കൂഞ്ഞില്‍ അടക്കമുള്ള മാംസളഭാഗം ഈര്‍പ്പം നീക്കംചെയ്ത് കാര്‍ബണ്‍ എയ്റോജെല്‍ ആക്കി ഉണ്ടാക്കുന്ന ഇലക്ട്രോഡുകള്‍ സൂപ്പര്‍ കപ്പാസിറ്ററുകള്‍ ആണെന്നാണ് കണ്ടെത്തല്‍. ചക്കക്കൂഞ്ഞിനെ ഓട്ടോക്ളേവ് വഴി വേവിച്ചശേഷം ഫ്രീസ് ഡ്രൈ (അതിശീത പ്രയോഗത്തിലൂടെ ഈര്‍പ്പരഹിതമാക്കുന്ന വിദ്യ) ചെയ്തുകഴിയുമ്പോള്‍ കാര്‍ബണ്‍ എയ്റോജെല്‍ കിട്ടും. ഇത് ഇലക്ട്രോഡുകളാക്കി അതില്‍…

Read More

നൈജീരിയക്കാരെല്ലാം തട്ടിപ്പുകാരുമല്ല ഇന്ത്യക്കാരെല്ലാം റേപ്പിസ്റ്റുമല്ല ! കേരളാ പോലീസിന്റെ ട്രോളിനെ രൂക്ഷമായി വിമര്‍ശിച്ച് സുഡാനി ഫ്രം നൈജീരിയ നായകന്‍ സാമുവല്‍…

കേരളാ പോലീസിന്റെ ട്രോളുകള്‍ സമീപകാലത്തായി ജനശ്രദ്ധ ആകര്‍ഷിക്കുന്നുണ്ടെങ്കിലും അടുത്തിടെ കേരളാ പോലീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ട്രോളിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ അഭിനേതാവായ സാമുവല്‍ അബിയോള റോബിന്‍സണ്‍. മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണം എന്ന സന്ദേശം ഉള്‍പ്പെടുത്തി ഫേസ്ബുക്കില്‍ കേരള പൊലീസ് പോസ്റ്റ് ചെയ്തിരുന്നു. സുഡാനി സിനിമയിലെ ഒരു രംഗം ഉപയോഗിച്ചായിരുന്നു ട്രോള്‍ തയ്യാറാക്കിയത്. ഈ പോസ്റ്റിനെതിരെയാണ് ഇപ്പോള്‍ സുഡാനി നായകന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതുപോലുള്ള കാര്യങ്ങള്‍ക്ക് തന്റെ ഇമേജും സാദൃശ്യവും ഉപയോഗിക്കുന്നതിനെ താന്‍ അഭിനന്ദിക്കുന്നില്ലെന്ന് സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരള പൊലീസ് ചെയ്യുന്ന ജോലിയെ താന്‍ അഭിനന്ദിക്കുന്നു. ഒരു രാജ്യത്തുനിന്നുമുള്ള വഞ്ചനയെ താന്‍ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല. താന്‍ ഒരു നൈജീരിയന്‍ ആയതുകൊണ്ട് തട്ടിപ്പുകാരനാണെന്ന് അര്‍ത്ഥമില്ലെന്നും സാമുവല്‍ കുറിച്ചു.…

Read More

വാറ്റുചാരായത്തില്‍ നിന്ന് സാനിറ്റൈസര്‍ നിര്‍മിക്കാന്‍ പോവുകയാണ് ! പരസ്യത്തിന് മോഡലാവാമെങ്കില്‍ 1200 രൂപ തരും; നടിയ്ക്ക് കിട്ടിയ പണി ഇങ്ങനെ…

നടിയും മോഡലുമായ വിദ്യ വിജയകുമാറിന് കിട്ടിയ പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്ത ‘ആഹാ’ എന്ന ഇന്ദ്രജിത്ത് ചിത്രത്തിലെ നായിക കൂടിയാണ് വിദ്യ. പ്രാങ്ക് വീഡിയോകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനൂപ് പന്തളം താരത്തിനെ വിളിച്ച് പറ്റിക്കുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിബിന്‍ പോള്‍ സാമുവലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അനൂപ് വിദ്യയെ വിളിച്ച് പറ്റിച്ചത്. വാറ്റുചാരായത്തില്‍ നിന്ന് സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണെന്നും മോഡലാകാന്‍ തയ്യാറാണോയെന്നുമാണ് അനൂപ് വിദ്യയോട് ചോദിക്കുന്നത്. തന്റെ പേര് പ്രഭൂസ് കുമാര്‍ എന്നാണെന്നും കൊച്ചിയിലെ തിരുവനന്തപുരത്ത് നിന്നാണ് വിളിക്കുന്നതെന്നുമാണ് അനൂപ് വിദ്യയോട് പറയുന്നത്. എന്നാല്‍ താന്‍ പറ്റിക്കപ്പെടുകയാണെന്ന് വിദ്യയ്ക്ക് മനസിലായില്ല. താന്‍ ശര്‍ക്കര കൊണ്ടുവരുന്ന ആളാണെന്നും ഈ സംരംഭത്തിന്റെ മെയിന്‍ ആള് കോഴിപ്പിള്ളി ദാസന്‍ ആണെന്നും അനൂപ് പറഞ്ഞു. കാട്ടിനുള്ളിലായിരിക്കുമെന്നും പോലീസ് കാണാതെ ചെയ്യണമെന്നും തന്റെ…

Read More

സൈനികരുടെ സേവന കാലാവധി 30 വര്‍ഷമാക്കി നീട്ടാന്‍ ആലോചന ! വിരമിക്കല്‍ പ്രായവും നീട്ടിയേക്കും; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ…

ഇന്ത്യന്‍ സൈനികരുടെ സേവന കാലാവധിയും വിരമിക്കല്‍ പ്രായവും നീട്ടാന്‍ സാധ്യത. മൂന്നു സേനാവിഭാഗങ്ങളിലെയും സൈനികരുടെ വിരമിക്കല്‍ പ്രായം നീട്ടുന്ന കാര്യം ആലോചനയിലെന്ന് പ്രതിരോധ സ്റ്റാഫ് മേധാവി ജനറല്‍ ബിപിന്‍ റാവത്താണ് അറിയിച്ചത്. രാജ്യത്തെ മൂന്ന് സായുധ സേനയിലെയും 15 ലക്ഷത്തോളം വരുന്ന സൈനികര്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ‘സൈനികരുടെ സര്‍വ്വീസ് കാലാവധി നീട്ടാനുള്ള നയം താമസിയാതെ കൊണ്ടുവരും. വിരമിക്കല്‍ കാലാവധി നീട്ടുന്നതും ആലോചനയിലുണ്ട്.’ ട്രിബ്യൂണിനു നല്‍കിയ അഭിമുഖത്തിലാണ് ജനറല്‍ ബിപിന്‍ റാവത്ത് ഇക്കാര്യം അറിയിച്ചത്. വര്‍ധിച്ചു വരുന്ന ശമ്പളവും പെന്‍ഷനും ബജറ്റിന്റെ വലിയൊരു ഭാഗം അപഹരിക്കുന്നതിനാല്‍ മനുഷ്യ വിഭവശേഷിയുടെ ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യം വെച്ചാണ് പുതിയ തീരുമാനം. ”മനുഷ്യ വിഭവശേഷിയുടെ ചെലവുകള്‍ നോക്കുമ്പോള്‍, എന്തുകൊണ്ടാണ് ഒരു ജവാന്‍ വെറും പതിനഞ്ചോ പതിനേഴോ വര്‍ഷം മാത്രം സേവിച്ചാല്‍ മതിയെന്നത് തുടരുന്നത്. എന്തുകൊണ്ട് 30 വര്‍ഷം സേവിച്ചു…

Read More

തമിഴ്‌നാടിന് സഹായവുമായി സൂപ്പര്‍താരം മോഹന്‍ലാല്‍ ! പിപിഇ കിറ്റുകളും മാസ്‌കും വിതരണം ചെയ്ത് വിശ്വശാന്തി ഫൗണ്ടേഷന്‍…

കോവിഡ് അതിരൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. ഈ സാഹചര്യത്തില്‍ അയല്‍ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. 1000 പിപിഇ കിറ്റുകളും 2000 എന്‍ 95 മാസ്‌ക്കുകളുമാണ് ഫൗണ്ടേഷന്‍ മുഖേന മോഹന്‍ലാല്‍ വിതരണം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച നടന്ന ചടങ്ങില്‍ തമിഴ്നാട് പൊതുമരാമത്ത് മന്ത്രി എസ്.പി വേലുമണിക്ക് വിശ്വശാന്തി ഡയറക്ടര്‍ നാരായണന്‍ കൈമാറി. അതോടൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കു മുന്‍പന്തിയില്‍ നില്‍ക്കുന്ന പൊലീസുകാര്‍ക്കുള്ള എന്‍-95 മാസ്‌കുകളും ഫൗണ്ടേഷന്‍ നല്‍കിയിട്ടുണ്ട്. വിശ്വശാന്തി ഡയറക്ടര്‍ ഡോ. നാരായണനും അനൂപ് ആന്റണിയും ചേര്‍ന്ന് മാസ്‌കുകള്‍ കോയമ്പത്തൂര്‍ വെസ്റ്റ് സോണ്‍ ഐ.ജി പെരിയയ്യ ഐ.പി.എസിന് കൈമാറി. സഹായത്തിന് നന്ദി അറിയിച്ച് മന്ത്രി ട്വീറ്റ് പങ്കുവെച്ചു.

Read More

ഈ ചിരി നമുക്കു പ്രചോദനമാകട്ടെ… നൂ​റ്റി​മൂ​ന്നു​കാ​രി മു​ത്ത​ശ്ശി​ക്കു മു​മ്പി​ല്‍ മുട്ടുമടക്കി കൊ​റോ​ണ

ജ​യ്‌​സ​ണ്‍ കി​ഴ​ക്ക​യി​ല്‍ ഡ​ബ്‌​ളി​ന്‍: കൊ​റോ​ണ​യെ തോ​ല്‍​പ്പി​ച്ച നൂ​റ്റി​മു​ന്നു​കാ​രി മു​ത്ത​ശ്ശി അ​യ​ര്‍​ല​ന്‍​ഡി​ന്‍റെ താ​ര​മാ​യി.​പ്രാ​യ​മാ​യ​വ​രെ കോ​വി​ഡ് പെ​ട്ടെ​ന്നു കീ​ഴ്‌​പ്പെ​ടു​ത്തു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍​ക്കി​ട​യി​ലാ​ണ് ഇ​വ​ര്‍ രോ​ഗ മു​ക്ത​യാ​യ​ത്. ഡ​ബ്‌​ളി​ന്‍ റ​ഹെ​നി​യി​ല്‍ ജോ​സ​ഫൈ​ന്‍ സി​ലോ​യാ(103)​ണ് കോ​വി​ഡി​നു പി​ടി ന​ല്‍​കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. രോ​ഗ​ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ഇ​വ​ര്‍ ര​ണ്ടാ​ഴ്ച​യാ​യി റ​ഹേ​നി ന​ഴ്‌​സിം​ഗ് ഹോ​മി​ല്‍ ഐ​സ​ലേ​ഷ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.​പൊ​ടു​ന്ന​നെ ആ​രം​ഭി​ച്ച ചു​മ​യേ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ ടെ​സ്റ്റി​ലാ​ണ് സി​ലോ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​യ​ര്‍​ല​ന്‍​ഡി​ല്‍ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യ എ​ണ്‍​പ​ത്ത​ന്‍​ഞ്ചു​ക​ഴി​ഞ്ഞ മൂ​ന്നി​ലൊ​ന്നോ​ളം പേ​രും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ന്ന അ​വ​സ്ഥ​യി​ലാ​ണ് സി​ലോ​യു​ടെ അ​ത്ഭു​ത​ക​ര​മാ​യ തി​രി​ച്ചു വ​ര​വ്.​സ​ര്‍​ക്കാ​റി​ന്റെ കോ​വി​ഡ് പ്ര​തി​രോ​ധ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ഓ​രോ​രു​ത്ത​രും ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നാ​ണ് നൂ​റ്റി​മൂ​ന്ന്കാ​രി മു​ത്ത​ശ്ശി​യു​ടെ അ​ഭ്യ​ര്‍​ത്ഥ​ന. രോ​ഗ​ത്തെ അ​ത്ഭു​ത​ക​ര​മാ​യി അ​തി​ജീ​വി​ച്ച​തി​ന്റെ ആ​ഹ്‌​ളാ​ദ​ത്തി​ലാ​ണി​വ​ര്‍. ഈ ​സ​ന്തോ​ഷം നേ​രി​ട്ട് പ​ങ്കു​വെ​യ്ക്കാ​ന്‍ ത​ന്റെ ബ​ന്ധു​മി​ത്രാ​ദി​ക​ളെ കാ​ണാ​ന്‍ പ​റ്റാ​ത്ത​തി​ലു​ള്ള വി​ഷ​മം മാ​ത്ര​മാ​ണ് ഇ​വ​ര്‍​ക്കി​പ്പോ​ഴു​ള്ള​ത്. അ​യ​ര്‍​ല​ന്‍​ഡി​ല്‍ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ഴു​പ​ത് ക​ഴി​ഞ്ഞ​വ​ര്‍ മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തു​ന്ന​തി​ല്‍ നി​ന്നും വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. നൂ​റ്റി​മൂ​ന്നാം വ​യ​സ്സി​ലും മു​ത്ത​ശ്ശി ചി​ട്ട​യാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ…

Read More

സിഎപിഎഫ് കാന്റീനുകളില്‍ ജൂണ്‍ മുതല്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ മാത്രമേ വില്‍ക്കുകയുള്ളൂ എന്ന് അമിത്ഷാ ! നിലവില്‍ ഒരു വര്‍ഷം വില്‍ക്കുന്നത് 2,800 കോടിയുടെ ഉത്പന്നങ്ങള്‍…

സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സിന്റെ (സി.എ.പി.എഫ്) എല്ലാ കാന്റീനുകളിലും ജൂണ്‍ ഒന്നു മുതല്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ മാത്രമേ വില്‍ക്കുകയുള്ളൂ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സിആര്‍പിഎഫും ബിഎസ്എഫും ഉള്‍പ്പടെ 10 ലക്ഷത്തോളം ഉദ്യേഗസ്ഥരുടെ 50 ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങള്‍ സി.എ.പി.എഫ് കാന്റീനുകളിലെ ഉപഭോക്താക്കളാണ്. പ്രദേശിക ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാനും രാജ്യം സ്വയംപര്യാപ്തത കൈവരിക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനമെന്ന് അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചുക്കൊണ്ടുള്ള അഭിസംബോധനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആഹ്വാനം ചെയ്തത്. രാജ്യത്ത് നിര്‍മിച്ച ഉത്പന്നങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നും മറ്റുള്ളവരെ ഇത് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണമെന്നും അമിത്ഷായും അഭ്യര്‍ത്ഥിച്ചു. ട്വിറ്ററിലൂടെയാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, എന്‍.എസ്.ജി, അസം റൈഫിള്‍സ് തുടങ്ങിയ സെന്‍ട്രല്‍…

Read More

മരങ്ങളിലോ കസേരകളിലേക്കോ കയറാതെ പാര്‍ക്കില്‍ പടര്‍ന്ന് തീ ! എന്നാല്‍ കത്തിത്തീരുമ്പോള്‍ തെളിയുന്നതാകട്ടെ മനോഹരമായ പച്ചപ്പുല്‍ത്തകിടി; അമ്പരപ്പിക്കുന്ന വീഡിയോ വൈറലാകുന്നു…

പാര്‍ക്കില്‍ മരങ്ങളിലേക്ക് കയറാതെ തീ പടരുന്നതിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. എന്നാല്‍ സംഭവം അതല്ല, തീ കത്തി തീരുന്നിടത്തെല്ലാം തെളിയുന്നത് ഒരു കേടുപാടുമില്ലാത്ത പച്ച പുല്‍ത്തകിടിയാണ് ആളുകളെ അമ്പരപ്പിക്കുന്നത്. ഈ വീഡിയോ കണ്ട് വല്ല പ്രേതസിനിമയിലെ രംഗമാണെന്നു തെറ്റിദ്ധരിക്കേണ്ട. സ്‌പെയിനിലെ ഒരു പാര്‍ക്കില്‍ നിന്നാണ് ഈ കാഴ്ച. വളരെ വേഗത്തില്‍ തീ പടര്‍ന്നുപോകുമ്പോഴും ഉണങ്ങിയ മരങ്ങളെയും തടി ബെഞ്ചുകളെയും അതൊന്നും ബാധിക്കുന്നില്ല. ഇതിനേക്കാള്‍ അത്ഭുതം, നിലത്തെ വെള്ള നിറമാണ്. ഈ വെള്ള നിറത്തിലുള്ള പ്രതലമാണ് തീ കത്തി തീരുമ്പോള്‍ പച്ചപുല്‍ത്തകിടിയായി മാറുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ അമ്പരപ്പ് നിറച്ച വീഡിയോ ആയിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ വീഡിയോയുടെ രഹസ്യം പുറത്ത് വന്നിരിക്കുകയാണ്. പാര്‍ക്കില്‍ നിറയെ പോപ്ലര്‍ മരങ്ങളാണ്. ഇതില്‍ നിന്നും പൊഴിയുന്ന വെളുത്ത നിറത്തിലുള്ള വിത്തുകളാണ് പ്രതലത്തിന്റെ വെള്ള നിറത്തിനു കാരണം. ഒറ്റനോട്ടത്തില്‍ മഞ്ഞാണെന്നു…

Read More

ഉണ്ണി മുകുന്ദന്റെ വാഴ ഒടിഞ്ഞത് കണ്ട് സങ്കടപ്പെട്ട് സ്വാസിക ! എല്ലാം മനസ്സിലാകുന്നുണ്ടേയെന്ന് ആരാധകരും; ഉണ്ണി മുകുന്ദന്‍-സ്വാസിക പ്രണയ കഥ വീണ്ടും സജീവമാകുന്നു…

മലയാള സിനിമയിലെ മസില്‍മാന്‍ ഉണ്ണിമുകുന്ദനും നടി സ്വാസികയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍ താരം അതെല്ലാം തള്ളിക്കളയുകയാണുണ്ടായത്. ഇപ്പോള്‍ ലോക്ക്ഡൗണ്‍ ആയതിനെത്തുടര്‍ന്ന് ഒറ്റപ്പാലത്തെ വീട്ടില്‍ സിനിമാത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ ജീവിതം നയിക്കുകയാണ് ഉണ്ണി. അടുത്ത കാലത്താണ് ഉണ്ണി പുതിയ വീട് പണിതത്. കൃഷിയിടവും പൂന്തോട്ടവുമെല്ലാം വീടിന് മുതല്‍ക്കൂട്ടാണ്. ഉണ്ണിയും മാതാപിതാക്കളും വളര്‍ത്തു നായ്ക്കളുമെല്ലാം ഇവിടെ സുഖമായി കഴിയുമ്പോഴാണ് അടുത്തിടെ സംഭവിച്ച ഒരു ദുഖകരമായ കാര്യത്തെക്കുറിച്ച് ഉണ്ണി തുറന്നു പറയുന്നത്. വീടിന്റെ അടുത്താണ് ഉണ്ണിയുടെ അച്ഛന്റെ കൃഷി സ്ഥലം. ഇവിടെ വിളയുന്ന പച്ചക്കറികളാണ് വീട്ടില്‍ ഉപയോഗിക്കുന്നതെന്ന് താരം പറയുന്നു. അച്ഛന്റെ കൃഷി കണ്ട് പറമ്പിലിറങ്ങിയെങ്കിലും അധികം വൈകാതെ തന്നെ താന്‍ പിന്മാറിയെന്നും ഇതിനേക്കാള്‍ നല്ലത് ജിമ്മില്‍ വെയ്റ്റ് എടുക്കുന്നതാണെന്നു തനിക്ക് മനസ്സിലായെന്നും ഉണ്ണി പറയുന്നു. എന്നാല്‍ ഇപ്പോള്‍ കൃഷിയ്ക്കു നാശം സംഭവിച്ചിരിക്കുന്നുവെന്ന വാര്‍ത്തയാണ് ഉണ്ണി ദുഖത്തോടെ പങ്കുവെച്ചിരിക്കുന്നത്.…

Read More

അ​​വ​​ന് അ​​ത്ര പ്രാ​​യ​​മൊ​​ന്നു​​മി​​ല്ല, ഒ​​ര​​മ്മ​​യ്ക്കും മ​​ക്ക​​ൾ​​ക്ക് പ്രാ​​യ​​മാ​​യി എ​​ന്ന് തോ​​ന്നി​​ല്ല! ന​​ര​​ച്ച ധോ​​ണി​​യെ ക​​ണ്ട് അ​​മ്മ പറയുന്നു…

റാ​​ഞ്ചി: എം.​​എ​​സ്. ധോ​​ണി ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ എ​​ത്തു​​ന്പോ​​ൾ തോ​​ളി​​ൽ മു​​ട്ടി നൃ​​ത്തം ചെ​​യ്യു​​ന്ന നീ​​ണ്ട മു​​ടി​​ക്കാ​​ര​​നാ​​യി​​രു​​ന്നു. 2011 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഇ​​ന്ത്യ നേ​​ടി​​യ​​പ്പോ​​ൾ മൊട്ടയടിച്ചു. ലോ​​ക്ക് ഡൗ​​ണ്‍ കാ​​ല​​ത്ത് ഇ​​പ്പോ​​ൾ ധോ​​ണി​​യു​​ടെ പു​​തി​​യ ലു​​ക്ക് വൈ​​റ​​ലാ​​യി. സാ​​ൾ​​ട്ട് ആ​​ൻ​​ഡ് പെ​​പ്പ​​റാ​​യ ധോ​​ണി​​യെ​​യാ​​ണ് മ​​ക​​ൾ സി​​വ​​യു​​ടെ സ​​മൂ​​ഹ​​മാ​​ധ്യ​​മ അ​​ക്കൗ​​ണ്ടി​​ലൂ​​ടെ പു​​റം​​ലോ​​കം ക​​ണ്ട​​ത്. ധോ​​ണി​​യു​​ടെ പുതിയ ലുക്കിനോട് അ​​മ്മ ദേ​​വ​​കി ദേ​​വി​​യു​​ടെ പ്ര​​തി​​ക​​ര​​ണം ഇ​​ങ്ങ​​നെ: അ​​വ​​ന്‍റെ പു​​തി​​യ ലു​​ക്ക് ക​​ണ്ടു. പ​​ക്ഷേ, അ​​വ​​ന് അ​​ത്ര പ്രാ​​യ​​മൊ​​ന്നും ആ​​യി​​ട്ടി​​ല്ല. ഒ​​ര​​മ്മ​​യ്ക്കും മ​​ക്ക​​ൾ​​ക്ക് പ്രാ​​യ​​മാ​​യി എ​​ന്ന് തോ​​ന്നി​​ല്ല-​​ദേ​​വ​​കി ദേ​​വി പ​​റ​​ഞ്ഞു. ജൂ​​ലൈ​​യി​​ൽ ധോ​​ണി​​ക്ക് 39 വ​​യ​​സ് തി​​ക​​യും.

Read More