ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്ന ഒരു വീഡിയോ ഏവരെയും ഞെട്ടിക്കുകയാണ്. കുട്ടികള് കളിക്കുന്ന മോട്ടോര് സൈക്കിളിലെത്തി ഒരു കൊച്ചുകുഞ്ഞിനെ പിടിച്ചുവലിച്ചു കൊണ്ടുപോകുന്ന കുരങ്ങന്റേതാണ് വിഡിയോ. ആളുകള് നോക്കിയിരിക്കെയാണ് തെരുവിലൂടെ കുട്ടി മോട്ടോര് സൈക്കിളിലെത്തുന്ന കുരങ്ങന് കുഞ്ഞിനെ വലിച്ചുകൊണ്ടുപോകാന് ശ്രമിക്കുന്നത്. ആദ്യ ശ്രമത്തില് കുട്ടി പിടിവിട്ട് നഷ്ടപ്പെടുമ്പോള് വീണ്ടും വലിക്കാന് ശ്രമിക്കുന്നതും അല്പദൂരം കുഞ്ഞിനെ വലിച്ചു കൊണ്ടു പോകുന്നതും ദൃശ്യങ്ങളില് കാണാം. ഒടുവില് ഒരാള് ഓടിയെത്തുമ്പോള് മാത്രമാണ് കുരങ്ങന് കുഞ്ഞിനെ വിട്ട് ഓടിപ്പോകുന്നത്. മുന് ബാസ്കറ്റ് ബോള് താരം റെക്സ് ചമ്പാന് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം കോടിക്കണക്കിന് ആളുകള് വീഡിയോ കണ്ടു കഴിഞ്ഞു.
Read MoreCategory: Today’S Special
ജനനേന്ദ്രിയം കാണിച്ചാല് നായകസ്ഥാനം ഉറപ്പിക്കാം ! താന് നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി ആയുഷ്മാന് ഖുറാന…
സിനിമ മേഖലയില് കാസ്റ്റിംഗ് കൗച്ച് ഒരു പരസ്യമായ രഹസ്യമാണ്. നിരവധി താരങ്ങളാണ് കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള് വെളിപ്പെടുത്തി രംഗത്ത് വന്നിട്ടുള്ളത്. ഇപ്പോള് ബോളിവുഡിലെ ശ്രദ്ധേയ താരവും ദേശീയ അവാര്ഡ് ജേതാവുമായ ആയുഷ്മാന് ഖുറാനയാണ് തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നു പറഞ്ഞത്. തന്റെ കരിയറിന്റെ തുടക്കകാലത്തായിരുന്നു സംഭവമെന്നും ജനനേന്ദ്രിയം കാണിക്കുകയാണെങ്കില് നായകനാകാം എന്നാണ് തന്നോട് ഒരു കാസ്റ്റിംഗ് ഡയറക്ടര് പറഞ്ഞതെന്നും ആയുഷ്മാന് ഇപ്പോള് വെളിപ്പെടുത്തിരിക്കുകയാണ്. ”ജനനേന്ദ്രിയം കാണിച്ചാല് സിനിമയിലെ നായകസ്ഥാനം നിനക്ക് നല്കാമെന്ന് കാസ്റ്റിംഗ് ഡയറക്ടര് പറഞ്ഞു. ഞാനത് നിരസിച്ചു” എന്ന് ആയുഷ്മാന് പറഞ്ഞു. സിനിമയില് തന്റെ തുടക്കം അത്ര എളുപ്പമായിരുന്നില്ലെന്നും ഒരുപാട് അവസരങ്ങളില് പിന്നോക്കം നടക്കേണ്ടി വന്നിട്ടുണ്ടെന്നും ആയുഷ്മാന് പറയുന്നു. തോല്വികളില് നിന്നാണ് വിജയിക്കാനുള്ള ഊര്ജ്ജം ലഭിച്ചതെന്നും താരം കൂട്ടിച്ചേര്ത്തു. റിയാലിറ്റി ഷോയിലെ മത്സരാര്ത്ഥിയായി എത്തി പിന്നീട് അവതാരകനായി. 2012-ല് പുറത്തിറങ്ങിയ ‘വിക്കി…
Read Moreകോഴിക്കോട് അസിസ്റ്റന്റ് കളക്ടര് ട്രെയിനിയാവാനൊരുങ്ങി ശ്രീധന്യ ! വയനാട്ടില് നിന്നുള്ള ആദ്യ സിവില് സര്വീസുകാരി; അഭിമാനിച്ച് കേരളം…
കോഴിക്കോട് അസിസ്റ്റന്റ് കളക്ടര് ട്രെയിനിയായി ചുമതലയേല്ക്കാനൊരുങ്ങി സിവില് സര്വീസ് പരീക്ഷയില് റാങ്ക് നേടിയ ആദിവാസി വിഭാഗത്തില് നിന്നുള്ള ആദ്യയാളായ ശ്രീധന്യ. വയനാട്ടില് നിന്നുള്ള ആദ്യ സിവില് സര്വീസുകാരികൂടിയാണ് ശ്രീധന്യ. വയനാട്ടില് പൊഴുതന പഞ്ചായത്തിലെ ഇടിയംവയല് സ്വദേശിയായ ശ്രീധന്യ പട്ടികവര്ഗ വിഭാഗത്തിലെ കുറിച്യ സമുദായംഗമാണ്. തരിയോട് നിര്മല ഹൈസ്കുളിലായിരുന്നു ശ്രീധന്യയുടെ പ്രാഥമിക വിദ്യാഭ്യാസം.കോഴിക്കോട് ദേവഗിരി കോളേജില് നിന്ന് സുവോളജിയില് ബിരുദമെടുത്ത ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില് നിന്ന് ബിരുദാനന്തര ബിരുദം പൂര്ത്തിയാക്കിയ ശേഷമായിരുന്നു ശ്രീധന്യ സിവില് സര്വ്വീസ് സ്വന്തമാക്കിയത്. വയനാട്ടിലെ ആദ്യ സിവില് സര്വ്വീസുകാരി കൂടിയാണ് ശ്രീധന്യ. സിവില് സര്വീസില് 410-ാം റാങ്കാണ് ശ്രീധന്യ കരസ്ഥമാക്കിയത്. ഇപ്പോള് ശ്രീധന്യ അസിസ്റ്റന്റ് കളക്ടര് ട്രെയിനിയായി ചുമതലയേല്ക്കുമ്പോള് കേരളത്തിനാകെ അഭിമാനമാകുകയാണ്.
Read Moreവാട്സ്ആപ്പിലൂടെ മോശം ഭാഷയില് സംസാരിച്ചു ! നടനെതിരേ നിയമനടപടിയ്ക്കൊരുങ്ങി നടി രഞ്ജിനി; സംഭവം ഇങ്ങനെ…
വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റിനിടയില് തനിക്കെതിരേ മോശം പദപ്രയോഗം നടത്തിയ നടനെതിരേ നിയമനടപടിക്കൊരുങ്ങി നടി രഞ്ജിനി. വാസുദേവന് എന്ന നാടക നടനെതിരെയാണ് രഞ്ജിനി രംഗത്തെത്തിയിരിക്കുന്നത്. ഇരുവരും അംഗങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വാസുദേവന് മോശം ഭാഷയില് സംസാരിച്ചത്. ഇതേതുടര്ന്ന് രഞ്ജിനി പൊലീസില് കേസ് രജിസ്റ്റര് ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്ട്ടുകള് ഉണ്ട്. എന്നാല് ഈ വാര്ത്തയില് അടിസ്ഥാനമില്ലെന്നും താന് കേസ് രജിസ്റ്റര് ചെയ്തിട്ടില്ല, നിയമപരമായ നോട്ടീസ് അയക്കുക മാത്രമാണ് ചെയ്തതെന്നും നടി വ്യക്തമാക്കുന്നു. ഈ വിഷയത്തില് നടന് വിശദീകരണം നല്കാനുള്ള അവസരമാണ് താന് നല്കുന്നത്. അതിന് കഴിയാതെ വരികയാണെങ്കില് മാത്രമേ താന് കേസുമായി മുന്നോട്ടുപോകുന്ന കാര്യത്തെ കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നും രഞ്ജിനി വ്യക്തമാക്കിയിട്ടുണ്ട്.
Read Moreഅമ്പമ്പോ ഇത് എന്തൊരു ബില്ല് ! മദ്യശാലകള് തുറന്നപ്പോള് രാജ്യത്തെല്ലായിടത്തും വന്തിരക്ക്; 52,841 രൂപയുടെ മദ്യബില് വിവാദമാകുന്നു…
ലോക്ക്ഡൗണിനെത്തുടര്ന്ന് ഒന്നരമാസമായി അടച്ചിട്ട മദ്യശാലകള് ഇളവുകള് പ്രഖ്യാപിച്ചതിനെത്തുടര്ന്ന് തുറന്നപ്പോള് വന് തിരക്കാണ് എല്ലായിടത്തും അനുഭവപ്പെട്ടത്. മദ്യം വാങ്ങാന് സുരക്ഷാമാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ജനം ഒഴുകിയപ്പോള് പലയിടത്തും മദ്യശാലകള് പൂട്ടേണ്ട അവസ്ഥ വന്നു. ലോക്ഡൗണ് ഇളവില് വന്തോതില് മദ്യം വാങ്ങിക്കൂട്ടുകയും അതിന്റെ ആവേശത്തില് 52,841 രൂപയുടെ ബില് വാട്സാപ്പില് ഷെയര് ചെയ്യുകയും ചെയ്തയാളാണ് ഇപ്പോള് കുരുക്കിലായിരിക്കുന്നത്. ഇയാള്ക്ക് മദ്യം നല്കിയ മദ്യശാലയ്ക്കെതിരേയും കേസുണ്ട്. തിങ്കളാഴ്ചയാണ് വന്തുകയ്ക്ക് മദ്യം വാങ്ങിയ ബില് വാട്സാപില് പ്രചരിച്ചത്. കര്ണാടക എക്സൈസ് വകുപ്പാണ് പരിധിയില് കൂടുതല് മദ്യം വിറ്റതിന് വില്പ്പനശാലയ്ക്കും വാങ്ങിയയാള്ക്കുമെതിരേ കേസെടുത്തത്. ചില്ലറ വില്പ്പനശാലകളില് പ്രതിദിനം ഒരു ഉപഭോക്താവിന് 2.6 ലീറ്ററില് കൂടുതല് വിദേശമദ്യമോ 18 ലീറ്ററില് കുടുതല് ബീയറോ വില്ക്കരുതെന്ന ചട്ടം ലംഘിച്ചതിനാണ് കേസ്. തിങ്കളാഴ്ച പ്രചരിച്ച ബില്ലില് ബെംഗളൂരു സൗത്തിലെ താവരെക്കേരെയിലെ വനില സ്പിരിറ്റ് സോണ് എന്ന മദ്യ ചില്ലറ വില്പ്പന…
Read Moreപോലീസ് സ്റ്റേഷനില് പെറ്റിപ്രതിയുടെ തട്ടുപൊളിപ്പന് ഡാന്സ് ! യുവാവിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച് പോലീസുകാര്; ഒടുവില് സംഭവിച്ചത് ഇങ്ങനെ…
പോലീസ് സ്റ്റേഷനില് തട്ടുപൊളിപ്പന് ഡാന്സ് കളിച്ച പ്രതിയുടെ വീഡിയോ ഇപ്പോള് സമൂഹ മാധ്യമങ്ങളില് തരംഗമാവുകയാണ്. ഇയാളെ കൈയ്യടിച്ച് പ്രോത്സാഹിച്ച പോലീസുകാര്ക്ക് സസ്പെന്ഷനും ലഭിച്ചു. ലോക്ക്ഡൗണ് ചട്ടങ്ങള് ലംഘിച്ചതിന്റെ പേരിലാണ് പോലീസുകാരെ സസ്പെന്ഡ് ചെയ്തത്. ഉത്തര്പ്രദേശിലെ ഇതാവ് സ്റ്റേഷനുള്ളിലാണ് വൈറല് ഡാന്സ് നടന്നത്. ഹരിയാന സൂപ്പര്താരം സപ്ന ചൗധരി ആടിത്തകര്ത്ത പാട്ടിനാണ് യുവാവ് നൃത്തം ചവിട്ടുന്നത്. പോലീസുകാര് കൈയ്യടിച്ചും തുള്ളിച്ചാടിയും യുവാവിനെ പ്രോല്സാഹിപ്പിക്കുന്നുമുണ്ട്. എന്നാല്, യുവാവിന് നല്കിയ ശിക്ഷയാണ് ഡാന്സ് എന്നും റിപ്പോര്ട്ടുകളുണ്ട്. ഡാന്സ് പോലീസുകാരിലൊരാള് തന്നെയാണ് സമൂഹമാധ്യമത്തില് പങ്കുവച്ചത്. സംഭവം വൈറലായതോടെ പോലീസുകാര് അച്ചടക്കം ലംഘിച്ചുവെന്നും അന്തസ് കളഞ്ഞു കുളിച്ചുവെന്നും കാണിച്ച് സസ്പെന്ഡ് ചെയ്യുകയായിരുന്നു.
Read Moreഅത് ചിലപ്പോള് റോബിന്ഹുഡ് ആയിരിക്കാം ! ഗോതമ്പിന്റെ കൂടെ പണം നല്കിയത് താനല്ലെന്ന വെളിപ്പെടുത്തുമായി ആമിര് ഖാന്…
കോവിഡ്-19നെത്തുടര്ന്ന് ലോക്ക് ഡൗണ് പ്രഖ്യാപിച്ചതോടെ ആളുകളെല്ലാം വീട്ടിലായി.എന്നിരുന്നാലും വീട്ടിനുള്ളിലിരുന്ന് വ്യാജ വാര്ത്ത പടച്ചു വിടുന്നവരും കുറവല്ല. അത്തരത്തിലൊന്നായിരുന്നു നടന് ആമിര് ഖാന് ‘ഗോതമ്പുപൊടിക്കുള്ളില് പൈസ ഒളിപ്പിച്ച്’ പാവങ്ങള്ക്കു വിതരണം ചെയ്തുവെന്ന വാര്ത്ത. ഇപ്പോഴിതാ ഈ വിഷയത്തില് വിശദീകരണവുമായി സാക്ഷാല് ആമിര് ഖാന് തന്നെ രംഗത്തുവന്നു. ‘സുഹൃത്തുക്കളേ, ഞാന് ഗോതമ്പ് ബാഗുകളില് പണം നിക്ഷേപിച്ചിട്ടില്ല. ഒന്നുകില് ഇത് പൂര്ണമായും വ്യാജകഥയാണ്, അല്ലെങ്കില് സ്വയം വെളിപ്പെടുത്താന് ആഗ്രഹിക്കാത്ത റോബിന് ഹുഡ്. സുരക്ഷിതരായിരിക്കുക. സ്നേഹം.’-ആമിര് ഖാന് ട്വീറ്റ് ചെയ്തു. സമാന് എന്ന യുവാവ് ചെയ്ത ടിക്ടോക് വിഡിയോ ആയിരുന്നു ഈ വ്യാജ കഥയുടെ ഉറവിടം. ഗോതമ്പ് പൊടിയില് നിന്നും പണമെടുക്കുന്ന വിഡിയോ സഹിതമായിരുന്നു സമാന്റെ ടിക് ടോക് വിഡിയോ. വിഡിയോയില് യുവാവ് പറയുന്നതിങ്ങനെ: ‘ഒരാള് രാത്രിയില് ഹിന്ദുക്കളും മുസ്ലിങ്ങളുമെല്ലാം കഴിയുന്ന ചേരി പ്രദേശത്ത് ട്രക്കില് ആട്ടയുമായെത്തി. ഒരാള്ക്ക് ഒരു കിലോ ആട്ട…
Read Moreനടി തമന്ന പാക്കിസ്ഥാന്റെ മരുമകളാവുമോ ? ക്രിക്കറ്റ് താരം അബ്ദുള് റസാഖും നടി തമന്നയും ഉടന് വിവാഹിതരാവും എന്ന് പ്രചാരണത്തിനു പിന്നിലുള്ളത്…
ഇന്ത്യന് സിനിമയിലെ ഗ്ലാമര് ഗേള് തമന്ന വിവാഹിതയാവുന്നു എന്ന് വാര്ത്തയാണ് ഇപ്പോള് സോഷ്യല് മീഡിയയിലെ ട്രെന്ഡിംഗ്. പാക്കിസ്ഥാനി ക്രിക്കറ്റ് കോച്ചായ അബ്ദുള് റസാക്കുമായുള്ള വിവാഹത്തിന് താരം ഒരുങ്ങുകയാണെന്നാണ് പ്രചരിക്കുന്ന വാര്ത്ത. ഇതോടെ സാനിയയ്ക്കു ശേഷം മറ്റൊരു താരം കൂടി പാക്കിസ്ഥാന്റെ മരുമകളാകുന്നു എന്ന തരത്തിലായി വാര്ത്ത. തമന്നയും അബ്ദുള് റസാക്കും ഒരുമിച്ച് ഒരു ആഭരണക്കടയില് നില്ക്കുന്ന ചിത്രം വൈറലായതിന് പിന്നാലെയാണ് വിവാഹവാര്ത്തയും പുറത്തുവന്നത്. എന്നാല് ഇത്തരത്തില് പ്രചരിക്കുന്നത് ഒരു പഴയ ചിത്രമാണ്. തമന്നയും അബ്ദുള് റസാക്കും ഒന്നിച്ചെത്തിയ ഒരു ജുവലറി ഉദ്ഘാടന വേളയില് പകര്ത്തിയതാണ് ചിത്രം. തന്റെ വിവാഹം സംബന്ധിച്ച് ഉയരുന്ന വാര്ത്തകള് തമന്നയും തള്ളി. പ്രണയമെന്ന ആശയത്തെ താന് ഇഷ്ടപ്പെടുന്നുണ്ടെങ്കിലും വ്യക്തിജീവിതത്തിലെ ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അടിസ്ഥാനമില്ലാത്ത വാര്ത്തകള് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് താരം ചില ദേശീയ മാധ്യമങ്ങളോടു പറഞ്ഞത്.
Read Moreലോക്ക്ഡൗണ് കെണിയായി ! ഗര്ഭനിരോധന ഉപാധികള് ഇല്ലാത്തതിനെത്തുടര്ന്ന് 70 ലക്ഷം സ്ത്രീകള് ആഗ്രഹിക്കാതെ ഗര്ഭിണികളാവും;യുഎന് പോപ്പുലേഷന് ഫണ്ടിന്റെ റിപ്പോര്ട്ട് ഇങ്ങനെ…
കോവിഡ് 19നെത്തുടര്ന്ന് ലോക്ക് ഡൗണ് തുടര്ന്നാല് ലോകമെമ്പാടും 70 ലക്ഷത്തില്പരം സ്ത്രീകള് തങ്ങള് ആഗ്രഹിക്കാതെ ഗര്ഭിണികളാവുമെന്ന് യുഎന് പോപ്പുലേഷന് ഫണ്ട്. വിതരണരംഗത്ത് തടസം കാരണം ഗര്ഭനിരോധനോപാതികള് ലഭ്യമാവാത്തത് സ്ത്രീകള്ക്ക് വിനയായയത് എന്ന പോപ്പുലേഷന് ഫണ്ട് എക്സിക്യൂട്ടിവ് ഡയറക്ടര് നതാലിയ കനേം പറഞ്ഞു. കൊറോണാനന്തരം ലോകമെങ്ങുമുള്ള സ്ത്രീകളെ ബാധിക്കുന്ന ദുരന്തമാണിത് എന്നും നതാലിയ പറഞ്ഞു. തങ്ങളുടെ കുടുംബം എങ്ങവനെ വേണമെന്ന് നിശ്ചയിക്കാനും ആരോഗ്യവും ശരീരവും സംരക്ഷിക്കാനും സ്ത്രീകള്ക്ക് ഇതുകാരണം സാധിക്കാതെ വരുന്നു. വികസ്വര- അവികസിത രാജ്യങ്ങളിലെ 4.7 കോടി സ്ത്രീകള് ഗര്ഭനിരോധന ഉപാധികള് ഉപയോഗിക്കുന്നവരാണ്. കൊറോണ കാലത്ത് ഇവയുടെ ലഭ്യത കുറയുകയാണ്. അതിനാല് 70 ലക്ഷത്തോളെ പേരോളം ഗര്ഭിണികള് ആവും. ഇതുമായി ബന്ധപ്പെട്ട് ഗാര്ഹിക പീഡനങ്ങള് കുതിച്ചുയരുമെന്നും പോപ്പുലേഷന് ഫണ്ട് റിപ്പോര്ട്ടില് പറയുന്നു. സ്ത്രീസംരക്ഷണത്തിനായുള്ള വിവിധ പരിപാടികളുടെയും പദ്ധതികളുടെയും നടത്തിപ്പിലെ കാലതാമസം സ്ത്രീകള്ക്കെതിരായ അതിക്രമങ്ങള് കുത്തനെ ഉയര്ത്തുമെന്നും റിപ്പോര്ട്ട്…
Read Moreറിമി കുടിച്ച ചായയുടെ കാശ് ചോദിച്ച് ലാലേട്ടന് ! ചായ വേണോയെന്ന് താന് പറഞ്ഞോയെന്ന് റിമി; വീഡിയോ വൈറലാകുന്നു…
ലോക്ക് ഡൗണ് പ്രഖ്യാപിച്ചതോടെ സെലിബ്രിറ്റികളെല്ലാം വീട്ടിനകത്തായെങ്കിലും ഓരോ കലാപരിപാടികളുമായി സോഷ്യല് മീഡിയയില് സജീവമാണ്. അവിചാരിതമായി ലഭിച്ച നീണ്ട ഒഴിവുദിനങ്ങള് എങ്ങനെ രസകരമാക്കാം എന്നതില് ഗവേഷണം ചെയ്യുകയാണ് ഗായികയും അവതാരകയുമായ റിമി ടോമി. ലോക്ക്ഡൗണ് കാലത്ത് സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് റിമി. ടിക്ക് ടോക്ക് ആണ് ഇക്കുറി സ്പെഷ്യല്. തേന്മാവിന് കൊമ്പത്ത് എന്ന് മോഹന്ലാല്-ശോഭന ജോഡികള് ഒന്നിച്ച സൂപ്പര്ഹിറ്റ് ചിത്രത്തിലെ ഒരു ഡയലോഗാണ് റിമി അവതരിപ്പിച്ചിരിക്കുന്നത്. വഴി തെറ്റി മറ്റൊരു ഗ്രാമത്തിലെത്തി അവിടെയുള്ള കടയില് നിന്നും ചായ കുടിച്ചതിന് ശേഷമുള്ള ഏറെ ചിരിപ്പിച്ചൊരു ഡയലോഗ്. അങ്ങനെ ഞാനും ലാലേട്ടന്റെ കൂടെ അഭിനയിച്ചേ എന്ന അടിക്കുറിപ്പോടെയാണ് റിമി ഈ വീഡിയോ ഷെയര് ചെയ്തിരിക്കുന്നത്. എന്തായാലും നിരവധി ആളുകള് ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു.
Read More