കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില് നിന്നും വീണ്ടുമൊരു ആശങ്കപ്പെടുത്തുന്ന വാര്ത്ത. ഇവിടെ 15 പൂച്ചകളില് കോവിഡ് 19 ബാധ സ്ഥിരീച്ചുവെന്ന വിവരമാണ് ഇപ്പോള് പുറത്തുവരുന്നത്. ചൈനയിലെ മൃഗഡോക്ടര്മാര് നടത്തിയ പഠനത്തിലാണ് പൂച്ചകളില് വൈറസ് ബാധ കണ്ടെത്തിയത്. മനുഷ്യരില് നിന്നായിരിക്കും വൈറസ് ബാധ പൂച്ചകള്ക്ക് പകര്ന്നതെന്ന നിഗമനത്തിലാണ് ഡോക്ടര്മാര്. ‘പൂച്ച കോവിഡ് 19 വൈറസ് ബാധയേല്ക്കാന് സാധ്യതയുള്ള ഒരു ജീവിയാണെന്ന് നേരത്തെ നടത്തിയ പഠനങ്ങളില് തെളിഞ്ഞതാണ്. വൈറസ് ബാധയെ ചെറുക്കാന് ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളാണ് ഞങ്ങള് പൂച്ചകളില് പരിശോധിച്ചത്. 102 സാമ്പിളുകളില് 15 എണ്ണം (14.7 ശതമാനം) പോസിറ്റീവായിരുന്നു. വുഹാനില് അസുഖബാധ പടര്ന്നു പിടിക്കുന്നതിനിടെ പൂച്ചകളിലും വൈറസ് ബാധ ഏറ്റിട്ടുണ്ട്’ എന്നാണ് പഠന റിപ്പോര്ട്ടില് പറയുന്നത്. പട്ടിക്കോ പൂച്ചക്കോ വൈറസ് ബാധ ഏല്ക്കാന് സാധ്യതയില്ലെന്നാണ് ലോകാരോഗ്യ സംഘടന നേരത്തേ പറഞ്ഞത്. ആ ആശ്വാസമാണ് ഇപ്പോള് ഇല്ലാതായിരിക്കുന്നത്.
Read MoreCategory: Today’S Special
ലോക്ക് ഡൗണ് അവസരമായി കണ്ട് ഒളിച്ചോട്ടം ! കമിതാക്കള്ക്ക് മുട്ടന് പണി കൊടുത്ത് താമരശ്ശേരി പോലീസ്…
കോവിഡ് 19 ബാധയെത്തുടര്ന്ന് സമ്പൂര്ണ ലോക്ക്ഡൗണ് പ്രഖ്യാപിച്ചിരിക്കേ ഇത് അവസരമായി കാണുന്ന ചിലരുമുണ്ട്. ലോക്ക് ഡൗണില് എല്ലാവരും വീട്ടിലിരിക്കുമ്പോള് ഒളിച്ചോടാന് വീടുവിട്ടിറങ്ങിയ കമിതാക്കള്ക്കെതിരേ താമരശ്ശേരി പോലീസ് ഇപ്പോള് കേസെടുത്തിരിക്കുകയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മകളെ കാണാനില്ലെന്ന പരാതിയുമായി ചമല് സ്വദേശിയായ അച്ഛന് താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.അന്വേഷണത്തില് എകരൂല് സ്വദേശിക്കൊപ്പമാണ് പെണ്കുട്ടിയെന്ന് കണ്ടെത്തി. പിന്നീട് പോലീസ് ഇരുവരെയും താമരശ്ശേരി ജുഡീഷ്യല് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യില് ഹാജരാക്കി. പെണ്കുട്ടിയുടെ ഇഷ്ടപ്രകാരം അവരെ കാമുകനൊപ്പം വിട്ടെങ്കിലും കൊറോണക്കാലത്തെ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങി സഞ്ചരിച്ചതിന് ഇരുവര്ക്കുമെതിരേ കേസ് രജിസ്റ്റര് ചെയ്യുകയായിരുന്നു.
Read Moreഒരു പത്രം കിട്ടിയിരുന്നെങ്കില്… ഒരു ശില്പമുണ്ടാക്കാമായിരുന്നു; പത്രം ഹരീഷിന് വായിക്കാന് മാത്രമുള്ളതല്ല; പത്താംക്ലാസുകാരന്റെ കരവേലകൾ ഇങ്ങനെ…
സ്വന്തം ലേഖകന് തൃശൂര്: ഓരോ കല്ലിലും ഒരു ശില്പമുണ്ട് എന്ന പറയും പോലെ ഓരോ പത്രത്തിലും ഒരു ശില്പമുണ്ട് എന്നു പറയാന് പറ്റുമോ….ഹരീഷ് എന്ന കൊച്ചുമിടുക്കന് അങ്ങനെ പറയും. പത്രങ്ങള് ഹരീഷിന് വാര്ത്തയറിയാന് വേണ്ടി മാത്രമുള്ളതല്ല. പൂങ്കുന്നം പുഷ്പഗിരിയില് താമസിക്കുന്ന ഹരീഷെന്ന പത്താംക്ലാസ് വിദ്യാര്ഥിക്ക് പത്രങ്ങള് ജീവന്തുടിക്കുന്ന ശില്പങ്ങള് നിര്മിക്കാനുള്ള സാമഗ്രിയാണ്. പത്രത്താളുകള് കൊണ്ട് ഹരീഷിന് ഉണ്ടാക്കാന് കഴിയാത്തതായി ഒന്നുമില്ലെന്ന് പറയാം. കോവിഡ് ഭീതിയും ലോക്ക്ഡൗണുമൊക്കെയായി വീട്ടിലിരിക്കേണ്ടി വന്നപ്പോള് പുതിയ ആശയങ്ങള് പത്രത്താളുകളിലേക്ക് ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ് പൂങ്കുന്നം ഹരിശ്രീവിദ്യാനിധി സ്കൂളിലെ വിദ്യാര്ഥിയായ ഹരീഷ്. എട്ടാംക്ലാസില് പഠിക്കുമ്പോള് മുതല്ക്കാണ് ഹരീഷ് പത്രശില്പങ്ങളുടെ നിര്മാണത്തിലേക്ക് തിരിയുന്നത്. ഗണേശോത്സവത്തിന് സാധാരണ നിര്മിക്കാറുള്ള ഗണേശ വിഗ്രഹങ്ങള് പരിസ്ഥിതിക്ക് ദോഷമാകുന്നതായതിനാല് പരിസ്ഥിതിക്ക് ദോഷമില്ലാത്ത എന്തെങ്കിലും കൊണ്ട് വിഗ്രഹങ്ങള് ഉണ്ടാക്കാമെന്ന ചിന്തയില് നിന്നാണ് പത്രശില്പങ്ങള് എന്ന ആശയം ഹരീഷിന് കിട്ടുന്നത്. പ്ലാസ്റ്റര് ഓഫ് പാരിസ് പോലെ…
Read Moreലോക്ക്ഡൗണില് തടഞ്ഞ പോലീസുകാരനെയും ജീപ്പിനെയും ഇടിച്ചു തെറിപ്പിച്ച് അംബാസിഡര് കാര്; വീഡിയോ കാണാം…
കോവിഡ് 19ന്റെ രൂക്ഷതയെത്തുടര്ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ നിസ്സാരമായി കാണുന്ന നിരവധി ആളുകള് സമൂഹത്തിലുണ്ട്. ലോക്ക് ഡൗണ് നിയമങ്ങള് ലംഘിക്കുന്ന നിരവധി വാഹനങ്ങളെയും ആളുകളെയുമാണ് പോലീസ് ദിനംപ്രതി കസ്റ്റഡിയിലെടുക്കുന്നത്. ഇപ്പോഴിതാ വാഹനം കസ്റ്റഡിയില് എടുക്കാന് ശ്രമിച്ച പോലീസിനെ ഇടിച്ചുതെറിപ്പിച്ച വീഡിയോ തമിഴ്നാട്ടില് നിന്ന് പുറത്ത് വന്നിരിക്കുകയാണ്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില് നിന്ന് പുറത്തുവന്ന വീഡിയോയില് പോലീസിനെ അപായപ്പെടുത്താനാണ് ശ്രമിക്കുന്നത്. പോലീസ് ജീപ്പ് കുറുകെയിട്ട് അംബാസിഡര് കാര് തടയാന് ശ്രമിച്ചെങ്കിലും കൈകാണിച്ച പോലീസുകാരനേയും ജീപ്പിനേയും ഇടിച്ചു തെറിപ്പിച്ച് കാര് പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തില് പോലീസുകാരന് പരിക്കേല്ക്കുകയും ജീപ്പിന് കേടുപാടുകള് സംഭവിക്കുകയും ചെയ്തു. അംബാസിഡര് കാറിലെത്തിയവര് മനഃപൂര്വ്വം ഇടിപ്പിക്കുകയായിരുന്നു എന്ന് വീഡിയോ കാണുന്ന ഏവര്ക്കും ഒറ്റ നോട്ടത്തില് തന്നെ മനസ്സിലാവും.
Read Moreആയിരം കാതം അകലേക്ക്… മെലഡിയുടെ രാജകുമാരൻ യാത്രയായി; അർജുനൻ മാഷിനെ ഓർക്കുമ്പോൾ…
മലയാള സിനിമാസംഗീതരംഗത്തെ ആദ്യകാല കണ്ണികളിൽ ഒന്നു കൂടി അറ്റു. അരനൂറ്റാണ്ടിലേറെ നീണ്ട അർജുനൻ മാഷിന്റെ സംഗീത യാത്ര ഇവിടെ അവസാനിക്കുകയാണ്. പക്ഷേ അദ്ദേഹം ഈണം നൽകിയ നൂറുകണക്കിനു ഗാനങ്ങൾ ആസ്വാദക മനസിൽനിന്നു മായില്ല. ദേവരാജനും ദക്ഷിണാമൂർത്തിയും എം.എസ്. വിശ്വനാഥനുമൊക്കെ നിറഞ്ഞു നിന്ന ഒരു കാലഘട്ടത്തിൽ തനതു പാതയിൽ സ്വന്തമായ ഒരു ശൈലി വെട്ടിത്തുറന്നാണ് എം.കെ. അർജുനൻ എന്ന സംഗീത സംവിധായകൻ മലയാളസിനിമാ സംഗീതത്തിൽ ശ്രദ്ധേയനാകുന്നത്. നാടകങ്ങൾക്ക് സംഗീതം പകർന്നുകൊണ്ടായിരുന്നു തുടക്കം. മുന്നൂറോളം നാടകങ്ങൾക്ക് സംഗീതം നൽകി. ദേവരാജൻ മാസ്റ്ററുമായുള്ള സൗഹൃദമാണ് അദ്ദേഹത്തെ സിനിമയിലെത്തിച്ചത്. ആദ്യ സിനിമയായ കറുത്തപൗർണമിയിലെ ഗാനങ്ങൾ ഹിറ്റായതോടെ ഒരു പുതിയ സംഗീത സംവിധായകന്റെ ഉദയത്തിന് സിനിമാരംഗം സാക്ഷ്യമാവുകയായിരുന്നു. ഗാനരചനാ രംഗത്തും സംഗീത സംവിധാനരംഗത്തും നിരവധി പ്രമുഖന്മാർ അരങ്ങുവാഴുന്ന അക്കാലത്ത് ഒരു പുതുമുഖത്തിന് നിലനിൽക്കുക വളരെ ക്ലേശകരമായിരുന്നു. പക്ഷേ അതുവരെ കേൾക്കാത്ത ശൈലിയിലുള്ള ഈണങ്ങൾ, മെലഡിയുടെ…
Read Moreഐക്യ ദീപം തെളിക്കാനുള്ള ആഹ്വാനത്തിന് പിന്തുണ ! മമ്മൂട്ടിയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്ഹി: മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഐക്യം വിളിച്ചോതാന് വേണ്ടി ഐക്യ ദീപം തെളിയിക്കാനുള്ള തന്റെ ആഹ്വാനത്തിന് പിന്തുണയറിച്ചതിനാണ് മോദി മമ്മൂട്ടിയോട് നന്ദി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു മോദി നന്ദി പറഞ്ഞത്. നന്ദി മമ്മൂക്കാ. സാഹോദര്യത്തിനും ഐക്യത്തിനും വേണ്ടി താങ്കളെപ്പോലുള്ളവര് നടത്തുന്ന മനസറിഞ്ഞുള്ള ആഹ്വാനങ്ങളാണ് കോവിഡ് 19ന് എതിരായ പോരാട്ടത്തില് രാജ്യത്തിന് ആവശ്യമെന്നും മോദി ട്വിറ്ററില് കുറിച്ചു.
Read Moreആ വിപ്ലവ ശബ്ദം നിലച്ചു ! തുര്ക്കിയിലെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കിരാത നടപടിയ്ക്കെതിരേ നിരാഹാരം അനുഷ്ഠിച്ച് മരണം വരിച്ച് ഗായിക ഹെലിന് ബോലെക്
തുര്ക്കി ഭരണകൂടത്തിന്റെ ഫാസിസ്റ്റ് ചെയ്തിയ്ക്കെതിരേ നിരാഹാരം കിടന്നു പ്രതിഷേധിച്ച പ്രശസ്തയായ ടര്ക്കിഷ് നാടോടി ഗായിക ഹെലിന് ബോലെക്(28) അന്തരിച്ചു. ഹെലിന് അംഗമായ ഗ്രൂപ്പ് യോറം എന്ന ബാന്ഡിന് സര്ക്കാര് ഏര്പ്പെടുത്തിയ നിരോധനം പിന്വലിക്കണം എന്നാവശ്യപ്പെട്ട് 288 ദിവസമായി ഇസ്തംബുളില് സമരത്തിലായിരുന്നു ഹെലിനും സഹഗായകന് ഇബ്രാഹിംഗോക്ചെകും. പ്രതിഷേധ സ്വരത്തിന്റെ പടപ്പാട്ടുകളുമായി 2016ല് രംഗത്തു വന്ന ബാന്ഡാണിത്. നിരോധിക്കപ്പെട്ട ഭീകര സംഘടന റവല്യൂഷണറി പീപ്പിള്സ് പാര്ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് സര്ക്കാര് ബാന്ഡ് നിരോധിച്ച് ഗായകരെ ജയിലില് അടച്ചത്. ഹെലിനും മറ്റും നവംബറില് ജയില് മോചിതയായെങ്കിലും പാടാനുള്ള അവകാശത്തിനായി സമരത്തിലായിരുന്നു. എന്നാല് ടര്ക്കിഷ് ഭരണകൂടം അയഞ്ഞതേയില്ല. നിരാഹാര സമരം അവസാന നാളുകളിലെത്തിയപ്പോഴേക്കും ഹെലിനെ എല്ലും തോലുമാക്കിയിരുന്നു. ഹെലിന്റെ പഴയ ചിത്രവും അവസാന കാലത്തെ ചിത്രവും ഇപ്പോള് സോഷ്യല് മീഡിയയില് പ്രചരിക്കുന്നുണ്ട്.
Read Moreലോക്ക് ഡൗണ് കാലത്ത് നാട്ടിലെ കുളത്തില് നീരാട്ടിനിറങ്ങി കൊമ്പനാനയും പിടിയാനയും; ഒടുവില് കരയ്ക്കു കയറാനാവാതെ കുടുങ്ങി; വനം വകുപ്പ് എത്തി രക്ഷിച്ചതോടെ ഇരുവരും പറപറന്നു…
വയനാട്: മേപ്പാടിയില് കുളത്തില്വീണ ആനകളെ രക്ഷിച്ചു. ഞായറാഴ്ച രാവിലെ 11 ഓടെ നാട്ടുകാരുടേയും വനംവകുപ്പ് ഉദ്യോഗസ്ഥരുടേയും ശ്രമഫലമായി ആനകളെ കുളത്തില്നിന്നും കയറ്റിവിട്ടു. ജെസിബി ഉപയോഗിച്ച് കുളത്തിന്റെ ഒരുഭാഗം ഇടിച്ച് നിരപ്പാക്കിയാണ് ആനകള്ക്ക് കയറിപ്പോകാനുള്ള വഴിയൊരുക്കിയത്. ഈ ഭാഗത്തുകൂടി ആനകള് കയറിപ്പോകുകയായിരുന്നു. മേപ്പാടി കപ്പം കൊല്ലിയിലെ സ്വകാര്യവ്യക്തിയുടെ എസ്റ്റേറ്റിലെ കുളത്തിലാണ് ഇന്ന് പുലര്ച്ചെ ഒരു കൊമ്പനെയും പിടിയാനയെയും കണ്ടെത്തിയത്. ആദ്യം ഒരു ആന കുളത്തില് വീണു. ഇതിനെ പിടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ ആനയും കുളത്തില് വീഴുകയായിരുന്നു. എസ്റ്റേറ്റിലെ ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. തുടര്ന്ന് മേപ്പാടി റേഞ്ച് ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു.
Read Moreവര്ക്ക് അറ്റ് ഹോം ചെയ്ത റിപ്പോര്ട്ടര്ക്ക് പണി കൊടുത്തത് സ്വന്തം അച്ഛന് ! വീടിന്റെ അടുക്കളയില് നിന്ന് റിപ്പോര്ട്ട് ചെയ്യുമ്പോഴതാ ഷര്ട്ടൊക്കെ ഊരി അച്ഛന്റെ ബോഡിഷോ; വീഡിയോ വൈറലാകുന്നു…
കൊറോണ ലോകത്തെ കീഴടക്കുമ്പോള് നിരവധി ആളുകളാണ് ഓഫീസിലെ ജോലി വീടുകളിലിരുന്ന് ചെയ്യുന്നത്. എന്നാല് ഓഫീസിലിരുന്ന് ജോലി ചെയ്യുന്നത് പോലെ വീട്ടിലിരുന്ന് ജോലി ചെയ്യാന് പലര്ക്കും സാഹചര്യങ്ങള് കൊണ്ട് സാധിക്കില്ല. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള് പറ്റുന്ന അബദ്ധങ്ങള് പലരും സോഷ്യല് മീഡിയയില് പങ്കുവെയ്ക്കാറുണ്ട്. അമേരിക്കയിലെ ഫ്ളോറിഡയിലെ ഒരു വനിത റിപ്പോര്ട്ടറും അച്ഛനുമാണ് സോഷ്യല് മീഡിയയില് പൊട്ടിച്ചിരി പടര്ത്തുന്നത്. സണ്കോസ്റ്റ് ന്യൂസ് നെറ്റ്വര്ക്ക് എന്ന മാധ്യമസ്ഥാപനത്തിലാണ് ജെസീക്ക ലാങ് ജോലി ചെയ്യുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന്റെ ഭാഗമായി വീടിന്റെ അടുക്കളയില് നിന്ന് അവര് ഒരു വിഡിയോ ദൃശ്യം ഷൂട്ട് ചെയ്യുന്നതിനിടെ തലയിലൂടെ തന്റെ ടി ഷര്ട്ട് ഊരിമാറ്റിക്കൊണ്ടായിരുന്നു ജെസീക്കയുടെ അച്ഛന് കടന്നു വന്നത്. ജെസീക്കയുടെ അമ്മ ഡയാനയായിരുന്നു ദൃശ്യങ്ങള് പകര്ത്തിയത്. അമ്മയ്ക്ക് എന്തെങ്കിലും ചെയ്യാന് കഴിയുന്നതിനു മുന്പായിരുന്നു അച്ഛന് കടന്നു വന്നത്. സംഭവം കുളമായതോടെ ദൃശ്യം ഓഫീസിലേക്ക് അയയ്ക്കാന് പറ്റില്ലെന്നു…
Read Moreപ്രണയം ഉണ്ടായിരുന്നെങ്കില് എന്നേ രക്ഷപ്പെട്ടേനെ ! താന് പ്രണയിച്ചേ വിവാഹം കഴിക്കൂ എന്ന് കട്ടായം പറഞ്ഞ് കല്യാണി പ്രിയദര്ശന്…
താന് പ്രണയിച്ചേ വിവാഹം കഴിക്കൂ എന്ന് തുറന്നു പറഞ്ഞ് നടി കല്യാണി പ്രിയദര്ശന്. തെലുങ്കില് സജീവമായ താരം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അനൂപ് സത്യന് സംവിധാനം ചെയ്ത ചിത്രം ‘വരനെ ആവശ്യമുണ്ട്’ വന് വിജയമാണ് നേടിയത്. ഒരു മാഗസിനു നല്കിയ അഭിമുഖത്തിലാണ് കല്യാണി പ്രണയിച്ചേ താന് വിവാഹം കഴിക്കൂവെന്ന് തുറന്നു പറഞ്ഞിരിക്കുന്നത്. വനിതയുമായുള്ള അഭിമുഖത്തിലാണ് കല്യാണി മനസ്സ് തുറന്നത് ” പ്രണയിച്ചാകും ഞാന് വിവാഹം കഴിക്കുക. പ്രണയത്തിന്റെ കാര്യത്തില് ഞാന് വളരെ സിനിമാറ്റിക്കാണ്. എന്റെ ആളെ കാണുമ്പോള് ഹൃദയത്തില് സ്പാര്ക്ക് ഉണ്ടാകും എന്നാണ് വിശ്വസിക്കുന്നത്. ഇടയ്ക്ക് ചിലപ്പോഴൊക്കെ ഓര്ക്കാറുണ്ട്, പ്രണയം ഉണ്ടായിരുന്നെങ്കില് എന്റെ ജീവിതം ചിലപ്പോള് രക്ഷപ്പെട്ടേനേ എന്ന്…” കല്യാണി പറയുന്നു.
Read More