കടന്നു വരൂ…ഒരു ആന്റി കൊറോണ വൈറസ് ജ്യൂസ് കുടിക്കൂ ! വര്‍ക്കലയില്‍ ആന്റി കൊറോണ ജ്യൂസ് വിറ്റ വിദേശിയെ പോലീസ് പൊക്കി

ഓണത്തിനിടെ പുട്ടുകച്ചവടം എന്നു പറയുന്നതു പോലെ വര്‍ക്കലയില്‍ ആന്റി കൊറോണ ജ്യൂസ് വില്‍പ്പന നടത്തിയ വിദേശിയെ പോലീസ് പൊക്കി. വര്‍ക്കല ഹെലിപ്പാഡിന് സമീപം ഭക്ഷണശാലയ്ക്ക് മുന്നില്‍ ‘ആന്റി കൊറോണ വൈറസ് ജ്യൂസ്’ എന്ന ബോര്‍ഡ് സ്ഥാപിച്ച് ജ്യൂസ് കച്ചവടം നടത്തിയ വിദേശിയെയാണ് വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്ത് താക്കീത് ചെയ്തു വിട്ടയച്ചത്. ക്ലിഫില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കോഫി ടെംപിള്‍ ഉടമയായ അറുപതുകാരനായ ബ്രിട്ടീഷുകാരനാണ് ബോര്‍ഡ് വച്ചത്. ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവ ചേര്‍ത്തു തയാറാക്കിയ ജ്യൂസിനു ആന്റി കൊറോണ എന്ന പേരും നല്‍കി 150 രൂപ നിരക്കിലാണ് ഇയാള്‍ വിറ്റു കൊണ്ടിരുന്നത്. സംഭവം അറിഞ്ഞെത്തിയ വര്‍ക്കല പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് താക്കീത് നല്‍കി വിട്ടയയ്ക്കുകയായിരുന്നു. ജ്യൂസിന്റെ പേരെഴുതിയ ബോര്‍ഡും മാറ്റി.

Read More

ഗോ​മൂ​ത്രം കു​ടിക്കൂ, കൊ​റോ​ണ വൈ​റ​സി​നെ അ​ക​റ്റൂ… കൊ​റോ​ണ മ​രു​ന്നാ​യി ചാ​ണ​കം വി​റ്റ​യാ​ള്‍ അ​റ​സ്റ്റി​ൽ; “​പ​ണി​കൊ​ടു​ത്ത​ത്’ ഹി​ന്ദു മ​ഹാ​സ​ഭ

കോ​ൽ​ക്ക​ത്ത: ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ വാ​ക്ക് വി​ശ്വ​സി​ച്ച് കൊ​റോ​ണ മ​രു​ന്നെ​ന്ന പേ​രി​ൽ പ​ശു​വി​ന്‍റെ ചാ​ണ​ക​വും ഗോ​മൂ​ത്ര​വും വി​ൽ​പ്പ​ന​യ്ക്കു വ​ച്ച​യാ​ൾ പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​റ​സ്റ്റി​ൽ. കോ​ൽ​ക്ക​ത്ത​യ്ക്ക​ടു​ത്തു ഡാം​കു​നി സ്വ​ദേ​ശി മാ​ബു​ദ് അ​ലി​യെ​ന്ന ക്ഷീ​ര​ക​ർ​ഷ​ക​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഡ​ൽ​ഹി​യെ കോ​ൽ​ക്ക​ത്ത​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ദേ​ശീ​യ പാ​ത 19-ൽ ​റോ​ഡ​രി​കി​ൽ താ​ത്കാ​ലി​ക​മാ​യി കെ​ട്ടി​യു​യ​ർ​ത്തി​യ ക​ട​യി​ൽ ലി​റ്റ​റി​ന് 500 രൂ​പ ഈ​ടാ​ക്കി​യാ​ണു ഗോ​മൂ​ത്രം വി​ൽ​പ്പ​ന​യ്ക്കു വ​ച്ച​ത്. ഒ​രു കി​ലോ ചാ​ണ​ക​ത്തി​നും ഇ​തേ വി​ല​യി​ട്ടു. ഗോ​മൂ​ത്രം കു​ടി​ച്ചു കൊ​റോ​ണ വൈ​റ​സി​നെ അ​ക​റ്റൂ എ​ന്ന പോ​സ്റ്റ​റും ക​ട​യി​ൽ പ​തി​പ്പി​ച്ചി​രു​ന്നു. മാ​ർ​ച്ച് 14-ന് ​ന​ട​ന്ന ഹി​ന്ദു​മ​ഹാ​സ​ഭ​യു​ടെ ഗോ​മൂ​ത്ര പാ​ർ​ട്ടി​യി​ൽ​നി​ന്നാ​ണു ത​നി​ക്ക് ഈ ​ആ​ശ​യം ല​ഭി​ച്ച​തെ​ന്നും ഗോ​മൂ​ത്ര​വും ചാ​ണ​ക​വും വി​റ്റ് കൂ​ടു​ത​ൽ ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്നു ക​രു​തി​യാ​ണു ക​ട ആ​രം​ഭി​ച്ച​തെ​ന്നും അ​ലി പ​റ​യു​ന്നു. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി, ക​ബ​ളി​പ്പി​ച്ചു എ​ന്നി കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണു മ​ബൂ​ദ് അ​ലി​യെ ചൊ​വ്വാ​ഴ്ച ഹൂ​ഗ്ലി ജി​ല്ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​ലി…

Read More

സുന്ദരി നീയും സുന്ദരന്‍ ഞാനും ചേര്‍ന്നിരുന്നാല്‍ പിന്നെ ‘ഡൈവോഴ്‌സ്’ ! ഐസോലേഷനില്‍ വീട്ടില്‍ ഒരുമിച്ച് ഏറെ നേരം കഴിഞ്ഞതിനെത്തുടര്‍ന്ന് ചൈനയില്‍ വിവാഹമോചനം കൂടുന്നു; 21ദിവസത്തിനുള്ളില്‍ 300 ഡൈവോഴ്‌സുകള്‍…

കോവിഡ് ബാധയില്‍ നിന്ന് രക്ഷനേടാന്‍ ഭാര്യാഭര്‍ത്താക്കന്മാരെ ഐസൊലേഷനില്‍ ആക്കിയ ചൈനീസ് ഗവണ്‍മെന്റ് ഇങ്ങനെയൊരു സംഭവം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഐസൊലേഷന്‍ മൂലം ചൈനയില്‍ വിവാഹമോചനക്കേസുകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. രോഗബാധ തടയാനായി സൃഷ്ടിച്ച് നിര്‍ബ്ബന്ധിത ഐസൊലേഷനില്‍ ഭാര്യയും ഭര്‍ത്താവും വീടുകളില്‍ ഒരുമിച്ച് പതിവിലും കൂടുതല്‍ സമയം കഴിയേണ്ടി വന്നതാണ് കാരണമായി പറയുന്നത്. കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ 300 വിവാഹമോചനങ്ങളാണ് നടന്നത്. കൊറോണ പൊട്ടിപ്പുറപ്പെട്ടതിനു മുമ്പുള്ള കാലത്തെ അപേക്ഷിച്ച് വിവാഹമോചനം വന്‍തോതില്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്വാറന്റൈന്റെ ഭാഗമായി പങ്കാളികള്‍ അടച്ചിട്ട മുറികളില്‍ അധികം സമയം ചെലവഴിച്ചത് വഴക്കും പിണക്കവും കൂട്ടിയെന്നും ഇത് വിവാഹമോചനം പെരുകാന്‍ കാരണമായതായും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. യുവ ദമ്പതികള്‍ പതിവിലും കൂടുതല്‍ സമയം വീട്ടിനുള്ളിലാണ് കഴിഞ്ഞത്. ഇത് ചെറിയ കാര്യങ്ങളില്‍ പോലും ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ വലിയ വഴക്കിലേക്ക് മാറ്റി. കൊറോണ മൂലം ഒരു മാസം അടച്ചിട്ട ശേഷം…

Read More

മുട്ടപുഴുങ്ങിയതും ഏത്തപ്പഴവും ദോശയും എന്നുവേണ്ട വിവിധയിനം ജ്യൂസുകള്‍ വരെ; ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവര്‍ക്കായി തയ്യാറാക്കിയിരിക്കുന്ന ഭക്ഷണ മെനു കണ്ണുതള്ളിക്കുന്നത്

രാവിലെ നല്ല ചൂട് ദോശയും സാമ്പാറും മുട്ടപുഴുങ്ങിയതും, ഉച്ചയ്ക്ക് ചപ്പാത്തിയും ചോറും മീന്‍ പൊരിച്ചതും തൈരും, രാത്രിയില്‍ അപ്പവും വെജിറ്റബിള്‍ സ്റ്റ്യൂവും ഏത്തപ്പഴവും. പിന്നെ വിവിധയിനം ജ്യൂസുകള്‍ ബ്രെഡ്, ചായ,ബിസ്‌ക്കറ്റ്. എന്താണ് കഥയെന്നു ചോദിച്ചാല്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവര്‍ക്കായി തയ്യാറാക്കിയ ഭക്ഷണ മെനുവാണിത്. രുചിക്കൊപ്പം ആരോഗ്യത്തിനായി പഴങ്ങളും മുട്ടയും ഉള്‍പ്പടെയുള്ള വിഭവങ്ങളും മെനുവിലുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ക്ക് ഒരുപാട് നിയന്ത്രണങ്ങളുണ്ടെങ്കിലും ഭക്ഷണത്തില്‍ പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ല. ഐസൊലേഷനില്‍ കഴിയുന്നവരുടെ ആരോഗ്യത്തെ കണക്കിലെടുത്ത് പോഷക സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നിര്‍ദേശ പ്രകാരം പുതിയ മെനു തയ്യാറാക്കിയിട്ടുള്ളത്. വിദേശത്തു നിന്നെത്തിയിട്ടുള്ളവര്‍ക്കായി തയ്യാറാക്കിയിരിക്കുന്ന മെനു അല്‍പ്പം വ്യത്യസ്ഥമാണ്. ടോസ്റ്റ് ചെയ്ത ബ്രെഡും ഓംലറ്റും സൂപ്പുമൊക്കെയായി പോകുന്നു അത്. കുട്ടികള്‍ക്കാണെങ്കില്‍ പാലും ലഘു ഭക്ഷണവും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവ…

Read More

എല്ലാം നാം മുന്‍കൂട്ടി കണ്ടിരുന്നു ! രാജ്യം സ്ഥാപിച്ചപ്പോള്‍ എന്നെ നോക്കി ചിരിച്ചവരുടെ അവസ്ഥ ഇപ്പോള്‍ എന്തായി; പരിഹാസവുമായി നിത്യാനന്ദ…

കോവിഡ് ലോകമെങ്ങും ബാധിച്ചിരിക്കുന്നതിനാല്‍ പല രാജ്യങ്ങളിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് പൊതുയിടങ്ങളില്‍ നിന്ന് അകന്നുനില്‍ക്കണമെന്ന് ലോകരാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഇതിനെ ആക്ഷേപിച്ച് വിവാദ ആള്‍ദൈവം നിത്യാനന്ദ രംഗത്തെത്തിയിരിക്കുകയാണ്. ‘ഞാന്‍ എല്ലായിടത്തുനിന്നും വിട്ടൊഴിഞ്ഞ് സ്വന്തമായി കൈലാസ എന്നൊരു രാജ്യം സ്ഥാപിച്ചപ്പോള്‍ ചില ഇന്ത്യക്കാര്‍ എന്നെ നോക്കി ചിരിച്ചു, പരിഹസിച്ചു. ഇപ്പോള്‍ ലോകമാകെ സമൂഹികമായ ഇടപെടലില്‍നിന്ന് എങ്ങനെ വിട്ടുനില്‍ക്കാമെന്നു ചിന്തിക്കുകയാണ്. അന്ന് എന്നെ കളിയാക്കിയവര്‍ കോവിഡ്-19ല്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം തടവിലായിരിക്കുന്നു. പരമശിവന്‍ നമ്മളെ രക്ഷിക്കും’ഇങ്ങനെയാണ് നിത്യാനന്ദ കുറിച്ചിരിക്കുന്നത്. പീഡനക്കേസില്‍ കുറ്റാരോപിതനായ നിത്യാനന്ദ സ്വന്തം രാജ്യം സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്‌പോര്‍ട്ടും മന്ത്രിസഭയും ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഇടയ്ക്ക് പുറത്തു വന്നിരുന്നു. എന്നാല്‍ നിത്യാനന്ദ എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

Read More

കൊറോണ ഈ വേനല്‍ക്കാലത്തെ അതിജീവിച്ചേക്കും ! ശൈത്യകാലത്ത് കൂടുതല്‍ ഭീകരനായി വീണ്ടുമെത്തിയേക്കുമെന്ന് മുന്നറിയിപ്പ്

ഇന്ത്യയിലെ വേനല്‍ക്കാലത്തെ അതിജീവിക്കാന്‍ പര്യാപ്തമാണ് കൊറോണയെന്ന് വിലയിരുത്തല്‍. ചൂടും ഈര്‍പ്പവുമുള്ള പ്രദേശങ്ങളില്‍ വൈറസ് വ്യാപനം തുടരുമെന്ന് രാജ്യാന്തര ആരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യും വൈറസിനെപ്പറ്റി പഠനം നടത്തുന്ന വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. സാര്‍സിനും മെര്‍സിനും ശേഷം ഏറ്റവുമധികം പേരെ ബാധിക്കുന്ന വൈറസാവും കോവിഡ്19 എന്നും അവര്‍ വിശദീകരിക്കുന്നു. നിലവില്‍ പുതിയ വൈറസിനെ ചെറുക്കാന്‍ മനുഷ്യരില്‍ സ്വാഭാവിക രോഗപ്രതിരോധ ശേഷിയില്ല. രോഗബാധിതരുടെ സ്രവങ്ങളില്‍നിന്നാണു വൈറസ് പടരുന്നത്. ഏപ്രില്‍, മേയ് മാസത്തെ ചൂടില്‍ വൈറസിന് അധികസമയം നിലനില്‍ക്കാനാവില്ലെന്നും വിദഗ്ധര്‍ പറയുന്നു. വേനല്‍ക്കാലത്ത് വൈറസിന്റെ വീര്യം നഷ്ടപ്പെട്ടാലും ശൈത്യത്തില്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരാനുള്ള സാധ്യതയുണ്ടെന്നു ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍സിലെ പ്രഫസറായ അന്നെലിസ് വില്‍ഡര്‍ സ്മിത് ചൂണ്ടിക്കാട്ടി. വേനല്‍ക്കാലത്ത് വൈറസിന് അതിവേഗം വ്യാപിക്കാനാകില്ലയെന്നും അതിനാല്‍ തന്നെ പരിശോധിച്ചു കണ്ടെത്തുന്നതിലും ക്വാറന്റീന്‍ ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. വിവിധങ്ങളായ കാലാവസ്ഥ…

Read More

എനിക്കെന്റെ ടീച്ചറെ കാണണം ! സ്‌കൂള്‍ അടച്ചതറിയാതെ നഴ്‌സറിയില്‍ പോകണമെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് കൊച്ചുകുട്ടി; അവധിയാണെന്നു പറഞ്ഞിട്ട് നോ രക്ഷ ; വീഡിയോ വൈറലാകുന്നു…

കോവിഡ് 19 ഭീതിയെത്തുടര്‍ന്ന് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 31വരെ അവധിയാണ്. എന്നാല്‍ ഇതൊന്നുമറിയാതെ നഴ്സറിയില്‍ പോകണമെന്നും ടീച്ചറെ കാണണമെന്നും പറഞ്ഞ് കരഞ്ഞ് വാശിപ്പിടിക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ ഇപ്പോല്‍ വൈറലായിരിക്കുകയാണ്. ‘എനിക്ക് ടീച്ചറെ കാണണം’ എന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ് കുട്ടി. ടീച്ചറെ എങ്ങനെ കാണണം എന്ന് ചോദിക്കുമ്പോള്‍ നഴ്സറിയില്‍ പോകണമെന്നാണ് പറയുന്നത്. കുട്ടിയെ സമാധാനിപ്പിക്കാന്‍ അവധിയാണെന്നൊക്കെ പറഞ്ഞുകൊടുക്കുന്നുണ്ടെങ്കിലും കരച്ചില്‍ നിര്‍ത്താന്‍ കുട്ടി തയ്യാറാകുന്നില്ല. കേരളത്തിലെ ഓരോ വിദ്യാര്‍ത്ഥിയുടെയും പ്രതിനിധി ഇവിടിരുന്ന് വാവിട്ട് കരയുന്നുവെന്ന് അമ്മ കുഞ്ഞിനോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്തായാലും കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

Read More

ഇനി സ്വീകരണം ബിവറേജസിനു മുമ്പില്‍ മതി; അവിടെയാകുമ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ വന്നാലും കുഴപ്പമില്ല; രജിത് സാര്‍ ആര്‍മിയെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്, ഒപ്പം ചില വാഗ്ദാനങ്ങളും…

കേരളമെങ്ങും കോവിഡ് ഭീതിയില്‍ വിറങ്ങലിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ലെന്ന് സര്‍ക്കാരും ആരോഗ്യവകുപ്പും നിര്‍ദ്ദേശിച്ചിരുന്നു. റിയാലിറ്റി ഷോ ബിഗ്‌ബോസില്‍ നിന്ന് പുറത്തായ ഡോ.രജിത് കുമാറിനെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ ആരാധകവൃന്ദം കൂട്ടമായി വിമാനത്താവളത്തിലെത്തിയത് വന്‍ ആശങ്കയാണുയര്‍ത്തിയത്. വിമാനത്താവളത്തില്‍ കൂട്ടം കൂടിയ ആളുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിക്കുകയും ചെയ്തു. ഇതിനകം ചിലരെ ചെയ്യുകയും ചെയ്തു. ഡോ.രജിത് കുമാര്‍ ഒളിവിലാണെന്നു വരെ വാര്‍ത്തകള്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ രജിത് കുമാറിനും അദ്ദേഹത്തിന്റെ ഫാന്‍സിനും പിന്തുണ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുകയാണ്. ഡോ.രജിത് കുമാര്‍ സാറിനെ സ്‌നേഹം കൊണ്ട് ഒരു നോക്കു കാണാന്‍ പോയ ആരാധകരെ അറസ്റ്റു ചെയ്ത വാര്‍ത്ത വേദനിപ്പിക്കുന്നുവെന്നും അറസ്റ്റു ചെയ്യപ്പെട്ടവര്‍ക്ക് കട്ട സപ്പോര്‍ട്ട് നല്‍കുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് അറിയിച്ചു. നിയമനടപടികള്‍ നേരിടുന്ന സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് തന്റെ കഴിവിന്റെ പരമാവധി സാമ്പത്തിക സഹായവും നല്‍കുമെന്നും പണ്ഡിറ്റ് പറയുന്നു……

Read More

അ​ശാ​ന്ത​മാ​യി​രു​ന്നു ആ ​മ​ന​സ്… പ​ക്ഷേ ഉറച്ച ഒരു തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നു! റോമിന്‍റെ തെരുവീഥികളിലൂടെ ഒരു കാൽനടയാത്ര; കോവിഡിനെ​തി​രേ ആ​ത്മീ​യ ആ​യു​ധ​വു​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ

റോ​മി​ന്‍റെ വീ​ഥി​ക​ളി​ലൂ​ടെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ന​ട​ന്നു നീ​ങ്ങി. അ​ശാ​ന്ത​മാ​യി​രു​ന്നു ആ ​മ​ന​സ്… പ​ക്ഷേ ഉറച്ച ഒരു തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നു. ലോ​ക​ത്തെ​യാ​കെ ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​റു​ത്തി​യി​രി​ക്കു​ന്ന കൊറോണ വൈ​റ​സി​നെ​തി​രേ ആ​ത്മീ​യ യു​ദ്ധം ന​ട​ത്താ​നു​ള്ള തീ​രു​മാ​നം.​ ലോ​ക​ത്തെ ഗ്ര​സി​ച്ചി​രി​ക്കു​ന്ന ഈ ​മ​ഹാ​മാ​രി​യി​ൽ നി​ന്ന് മോ​ച​നം ല​ഭി​ക്കാ​ൻ ഞാ​യ​റാ​ഴ്ച മു​ഴു​വ​ൻ അ​ദ്ദേ​ഹം പ്രാ​ർ​ഥ​ന​യി​ലാ​യി​രു​ന്നു. റോ​മി​ലു​ട​നീ​ളം തീ​ർ​ഥാ​ട​ന യാ​ത്ര ന​ട​ത്തി​യ അ​ദ്ദേ​ഹം സാ​ന്താ മ​രി​യ ബ​സി​ലി​ക്ക​യും സാ​ൻ മ​ർ​ചെ​ല്ലോ അ​ൽ കോ​ർ​സോ പ​ള്ളി​യും സ​ന്ദ​ർ​ശി​ച്ച് പ്രാ​ർ​ഥ​ന ന​ട​ത്തി. സാ​ന്താ മ​രി​യ ബ​സി​ലി​ക്ക​യി​ൽ കോ​റോ​ണ വൈ​റ​സി​ന്‍റെ നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി മാ​താ​വി​ന്‍റെ മ​ധ്യ​സ്ഥം യാ​ചി​ച്ച് മാർപാപ്പ പ്രാ​ർ​ഥി​ച്ചു. തു​ട​ർ​ന്ന് കാ​ൽ​ന​ട​യാ​യി സാ​ൻ മ​ർ​ചെ​ല്ലോ അ​ൽ കോ​ർ​സോ പ​ള്ളി​യി​ലെ​ത്തി. അ​വി​ടു​ത്തെ അ​ത്ഭു​ത കു​രി​ശു​ രൂ​പ​ത്തി​ന്‍റെ മു​ന്നി​ൽ നി​ന്ന് മ​ഹാ​വ്യാ​ധി പ​ട​ർ​ന്നു പി​ടി​ക്കാ​തി​രി​ക്കാ​നും ദു​രീ​ക​ര​ണ​ത്തി​നും വേ​ണ്ടി പ്രാ​ർ​ഥി​ച്ചു. 1,522-ൽ ​റോ​മി​ൽ പ​ക​ർ​ച്ച​വ്യാ​ധി​യു​ണ്ടാ​കു​ക​യും അ​തു പൂ​ർ​ണ​മാ​യി മാ​റു​ക​യും ചെ​യ്ത​പ്പോ​ൾ ന​ഗ​ര​ത്തി​ലൂ​ടെ ഈ ​വി​ശു​ദ്ധ…

Read More

മലയാളി ഡാ.! മൊ​​​ബൈ​​​ല്‍ ഫോ​​​ണു​​​ക​​​ളി​​​ലേ​​​ക്കു വി​​​ളി​​​ക്കു​​​മ്പോ​​​ള്‍ കേ​​ൾ​​ക്കു​​ന്ന ചു​​​മ​ ആ​​രു​​ടേ​​താ​​ണ്? അ​​​തു താ​​​ന്‍ത​​​ന്നെ​​​യെ​​​ന്നു ബി​​​എ​​​സ്എ​​​ന്‍​എ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രി ശ്രീ​​​പ്രി​​​യ

കൊ​​​ച്ചി: ഏ​​​താ​​​നും നാ​​​ളു​​​ക​​​ളാ​​​യി മൊ​​​ബൈ​​​ല്‍ ഫോ​​​ണു​​​ക​​​ളി​​​ലേ​​​ക്കു വി​​​ളി​​​ക്കു​​​മ്പോ​​​ള്‍ കേ​​ൾ​​ക്കു​​ന്ന ചു​​​മ​ ആ​​രു​​ടേ​​താ​​ണ്? ചു​​മ​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യി കോ​​​വി​​​ഡ് 19 നെ​​​തി​​​രേ​​​യു​​​ള്ള മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ള്‍ ന​​​ല്‍​കു​​​ന്ന​​​താ​​​ര്? അ​​​തു താ​​​ന്‍ത​​​ന്നെ​​​യെ​​​ന്നു വി​​​നീ​​​ത​​​മാ​​​യി പ​​​റ​​​യു​​​ന്നു ബി​​​എ​​​സ്എ​​​ന്‍​എ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രി ശ്രീ​​​പ്രി​​​യ. ആ​​​രോ​​​ഗ്യ​​വ​​​കു​​​പ്പി​​​ന്‍റെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​ര​​​മാ​​​ണു കോ​​​വി​​​ഡ് 19നെ​​​തി​​​രേ​​​യു​​​ള്ള ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ സ​​​ന്ദേ​​​ശ​​​ത്തി​​​നാ​​​യി ശ്രീ​​​പ്രി​​​യ ത​​​ന്‍റെ ശ​​​ബ്ദം ന​​ൽ​​കി​​യ​​​ത്. പ​​​നി, ചു​​​മ, ശ്വാ​​​സ​​ത​​​ട​​​സം തു​​​ട​​​ങ്ങി​​​യ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ഉ​​​ള്ള​​​വ​​​രു​​​മാ​​​യി അ​​​ടു​​​ത്ത സ​​​മ്പ​​​ര്‍​ക്കം ഒ​​​ഴി​​​വാ​​​ക്കു​​​ക, ഒ​​​രു മീ​​​റ്റ​​​ര്‍ അ​​​ക​​​ലം പാ​​​ലി​​​ക്കു​​​ക എ​​​ന്നു തു​​​ട​​​ങ്ങു​​​ന്ന സ​​​ന്ദേ​​​ശ​​​ത്തി​​​നു 38 സെ​​​ക്ക​​​ന്‍​ഡ് ദൈ​​​ര്‍​ഘ്യ​​​മു​​​ണ്ട്. പ്രീ ​​​കോ​​​ള്‍ ആ​​​യും കോ​​​ള​​​ര്‍ ട്യൂ​​​ണാ​​​യും കേ​​​ള്‍​ക്കു​​​ന്ന സ​​​ന്ദേ​​​ശ​​​ത്തി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം കൊ​​​റോ​​​ണ വൈ​​​റ​​​സി​​​നെ​​​തി​​​രേ പു​​​ല​​​ര്‍​ത്തേ​​​ണ്ട ജാ​​​ഗ്ര​​​താ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളാ​​​ണ്. ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പു ത​​​യാ​​​റാ​​​ക്കി ന​​​ല്‍​കി​​​യ വാ​​​ക്കു​​​ക​​​ള്‍ താ​​​ന്‍ റി​​​ക്കാ​​​ര്‍​ഡ് ചെ​​​യ്ത് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നു ശ്രീ​​​പ്രി​​​യ പ​​​റ​​​യു​​​ന്നു. എ​​​റ​​​ണാ​​​കു​​​ളം ഗാ​​​ന്ധി ന​​​ഗ​​​റി​​​ലെ ടെ​​​ലി​​​കോം സ്‌​​​റ്റോ​​​ര്‍ ഡി​​​പ്പോ ജൂ​​​ണി​​​യ​​​ര്‍ അ​​​ക്കൗ​​​ണ്ട്‌​​​സ് ഓ​​​ഫീ​​​സ​​​റാ​​​യ ശ്രീ​​​പ്രി​​​യ ബി​​​എ​​​സ്എ​​​ന്‍​എ​​​ലി​​​ന്‍റെ​​​യും സ​​​ര്‍​ക്കാ​​​രി​​​ന്‍റെ​​​യും വി​​​വി​​​ധ ഔ​​​ദ്യോ​​​ഗി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്‍…

Read More