ഡ്യൂ​ട്ടി​യ്ക്കാ​യി പോ​യ വ​നി​താ സി​ഐ​യെ കാ​ണാ​നാ​ല്ലെ​ന്നും പ​രാ​തി ! എ​ലി​സ​ബ​ത്തി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു…

പ​ന​മ​രം പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ ​എ എ​ലി​സ​ബ​ത്തി(54)​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 6.30 മു​ത​ലാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്. പാ​ല​ക്കാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി​യി​ലേ​ക്ക് കോ​ര്‍​ട്ട് എ​വി​ഡ​ന്‍​സ് ഡ്യൂ​ട്ടി​ക്കാ​യി പോ​യ എ​ലി​സ​ബ​ത്ത് പി​ന്നീ​ട് മ​ട​ങ്ങി​യെ​ത്തി​യി​ല്ല. എ​ലി​സ​ബ​ത്തി​ന്റെ സ്വ​കാ​ര്യ ഫോ​ണ്‍ ന​മ്പ​റും ഔ​ദ്യോ​ഗി​ക ന​മ്പ​റും സ്വി​ച്ച് ഓ​ഫാ​ണ്. സം​ഭ​വ​ത്തി​ല്‍ മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​വ​സാ​ന​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച വ്യ​ക്തി​യോ​ട് താ​ന്‍ ക​ല്‍​പ​റ്റ​യി​ലാ​ണെ​ന്നാ​ണ് എ​ലി​സ​ബ​ത്ത് പ​റ​ഞ്ഞ​ത്.

Read More

കോവിഡുണ്ട് സൂക്ഷിക്കുക ! ഡാ മോനേ കോവിഡേ…എന്നു വിളിച്ചാല്‍ വാലും ആട്ടി പാഞ്ഞെത്തും ഈ കോവിഡ്…

കോവിഡ് ലോകമാകെ വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഏവരും ഭീതിയിലാണ്. കോവിഡ് വാക്‌സിനുള്ള ശ്രമം തുടരുമ്പോഴും രോഗവ്യാപനം വര്‍ധിക്കുകയാണ്. ഈ കോവിഡ് കാലയളവില്‍ കോവിഡ് എന്നും കൊറോണയെന്നും പേരു കിട്ടിയവരും കുറവല്ല. ഇങ്ങ് വയനാട്ടില്‍ കോവിഡെന്ന് ആരെങ്കിലും വിളിച്ചാല്‍ തന്നെ ഓടിയെത്തുന്നത് ഒരു സുന്ദരന്‍ നായ കുട്ടിയാണ്. മീനങ്ങാടിയിലെ ലക്ഷ്മി നിവാസില്‍ ലക്ഷ്മിയമ്മയുടെ വളര്‍ത്തു നായയാണ് കോവിഡ്. വൈറസ് വ്യാപനം രൂക്ഷമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സമയത്താണ് ലക്ഷ്മിയമ്മയ്ക്ക് കോവിഡിനെ കിട്ടുന്നത്. ആരോ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഈ നായക്കുട്ടിയും കൂടപ്പിറപ്പുകളെയും ലക്ഷ്മിയമ്മയും പേരക്കുട്ടിയും കാണുന്നത്. മറ്റ് നായക്കുട്ടികളെ ഇടിച്ച് തെറുപ്പിച്ച് വണ്ടികള്‍ പോകുന്നത് കണ്ട, ലക്ഷ്മിയമ്മയുടെ പേരക്കുട്ടി കിച്ചു, ഈ നായക്കുട്ടിയെ വഴിയരികിലേയ്ക്ക് മാറ്റി വെച്ചു. പിറ്റേ ദിവസമാണ് ആരും പ്രതീക്ഷിക്കാത്ത സംഭവം ഉണ്ടായത്. അടുത്ത ദിവസം കിച്ചുവിനെത്തേടി ഈ നായക്കുട്ടി അവരുടെ വീട്ടിലെത്തി. തുടര്‍ന്ന് നായക്കുട്ടിയെ ആ കുടുംബം…

Read More

വയനാടും വെട്ടുകിളി ഭീതിയില്‍ ! പുല്‍പ്പള്ളിയിലും പരിസരങ്ങളിലും രണ്ടുമാസമായി പുല്‍ച്ചാടിയോടു സാദൃശ്യമുള്ള ശല്യം രൂക്ഷം; കാപ്പികൃഷി ഭീഷണിയില്‍…

വയനാട്ടും വെട്ടുകിളി ഭീഷണിയില്‍. വയനാട്ടിലെ കാര്‍ഷിക മേഖലയായ പുല്‍പ്പള്ളിയിലാണ് പുല്‍ച്ചാടിയോട് രൂപസാദൃശ്യമുള്ള പല വര്‍ണ്ണങ്ങളിലുള്ള ഈ ചെറുജീവികളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. രണ്ട് മാസത്തിലധികമായി പുല്‍പ്പള്ളിയിലും പരിസര പ്രദേശങ്ങളിലെ തോട്ടങ്ങളിലും ഈ ജീവികളുടെ ശല്യമുണ്ട്. കാപ്പിചെടികളിലാണ് ഇപ്പോള്‍ ഇവ കൂടുതലായും കാണപ്പെടുന്നതെങ്കിലും കൊക്കോ പോലുള്ള നാണ്യവിളകള്‍ക്കും തെങ്ങിനും വാഴക്കുമെല്ലാം ഒരേ സമയം ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് കൂട്ടത്തോടെയെത്തുന്ന ഈ ചെറുപ്രാണികള്‍. തോട്ടങ്ങളില്‍ രാസകീടനാശിനി പ്രയോഗിക്കണമെന്നാണ് കൃഷി വകുപ്പിന്റെ നിര്‍ദേശമെങ്കിലും പൂര്‍ണ്ണമായും ജൈവ രീതിയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന കൊക്കോ, കാപ്പി എന്നിവയില്‍ കീടനാശിനി തളിക്കാന്‍ പല കര്‍ഷകരും താല്പര്യപ്പെടുന്നില്ല. നേരത്തെ നടത്തിയ രാസവളപ്രയോഗം കാരണം തവളകള്‍ നശിച്ചതാണ് വെട്ടുകിളികള്‍ പെരുകാന്‍ കാരണമായതെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇലകളെയാണ് പ്രധാനമായും ഇവ അക്രമിക്കുന്നത്. എന്നാല്‍ ഇലകള്‍ തിന്നുകഴിഞ്ഞാല്‍ ഫലങ്ങളിലേക്കും തടിയിലേക്കും ഇവയെത്തുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. പുല്‍ച്ചാടി വര്‍ഗത്തില്‍പ്പെട്ട ഈ ചെറുജീവികള്‍ വെട്ടുകിളികള്‍ തന്നെയാണോ എന്നറിയാന്‍…

Read More

കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയാവാനൊരുങ്ങി ശ്രീധന്യ ! വയനാട്ടില്‍ നിന്നുള്ള ആദ്യ സിവില്‍ സര്‍വീസുകാരി; അഭിമാനിച്ച് കേരളം…

കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ചുമതലയേല്‍ക്കാനൊരുങ്ങി സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യയാളായ ശ്രീധന്യ. വയനാട്ടില്‍ നിന്നുള്ള ആദ്യ സിവില്‍ സര്‍വീസുകാരികൂടിയാണ് ശ്രീധന്യ. വയനാട്ടില്‍ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ സ്വദേശിയായ ശ്രീധന്യ പട്ടികവര്‍ഗ വിഭാഗത്തിലെ കുറിച്യ സമുദായംഗമാണ്. തരിയോട് നിര്‍മല ഹൈസ്‌കുളിലായിരുന്നു ശ്രീധന്യയുടെ പ്രാഥമിക വിദ്യാഭ്യാസം.കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദമെടുത്ത ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ശ്രീധന്യ സിവില്‍ സര്‍വ്വീസ് സ്വന്തമാക്കിയത്. വയനാട്ടിലെ ആദ്യ സിവില്‍ സര്‍വ്വീസുകാരി കൂടിയാണ് ശ്രീധന്യ. സിവില്‍ സര്‍വീസില്‍ 410-ാം റാങ്കാണ് ശ്രീധന്യ കരസ്ഥമാക്കിയത്. ഇപ്പോള്‍ ശ്രീധന്യ അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ചുമതലയേല്‍ക്കുമ്പോള്‍ കേരളത്തിനാകെ അഭിമാനമാകുകയാണ്.

Read More