ചെന്നൈയിലെ ആളുകള്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല ! ചൂടുകാലത്ത് ഇതൊന്നും നിലനില്‍ക്കില്ലെന്ന പ്രതീക്ഷയോ അല്ലെങ്കില്‍ യാതൊന്നും സംഭവിക്കില്ലെന്ന വിശ്വാസമോ ആകാം അതിനു കാരണം; അശ്വിന്‍ പറയുന്നു…

ലോകം കോവിഡ്19 ഭീതിയില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ച് മുമ്പോട്ടു നീങ്ങുമ്പോള്‍ ഇതിനപവാദമാണ് ചെന്നൈ നിവാസികള്‍ എന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍. ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി പരമാവധി സമയം വീടുകളില്‍ത്തന്നെ കഴിയുന്നതാണ് വൈറസ് വ്യാപനത്തെ ചെറുക്കാന്‍ നല്ലതെങ്കിലും, ചെന്നൈയില്‍ ജനങ്ങള്‍ ഇക്കാര്യങ്ങളൊന്നും അറിഞ്ഞ മട്ടില്ലെന്ന് അശ്വിന്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 100 പിന്നിട്ടതിനു പിന്നാലെയാണ് അശ്വിന്റെ ട്വീറ്റ് എത്തിയത്. ഡല്‍ഹിയിലും കര്‍ണാടകയിലുമായി കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിക്കുകയും ചെയ്തു. ‘ഒരു കാര്യം വ്യക്തമായി പറയട്ടെ. കൂട്ടം ചേരുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന കാര്യമൊന്നും ചെന്നൈയിലെ ജനങ്ങളുടെ ശ്രദ്ധയിലെത്തിയതായി തോന്നുന്നില്ല. ഒന്നുകില്‍ ചൂടുകാലത്ത് ഇതൊന്നും നിലനില്‍ക്കില്ലെന്ന പ്രതീക്ഷയോ അല്ലെങ്കില്‍ യാതൊന്നും സംഭവിക്കില്ലെന്ന വിശ്വാസമോ ആകാം അതിനു കാരണം’ അശ്വിന്‍ പറയുന്നു.

Read More

ഇഷ്ടമാണ് നൂറുവട്ടം ! കണ്ടാല്‍ പ്രായം തോന്നുകയേയില്ല ! 56കാരിയുമായി ശൃംഗരിച്ച 26കാരനെ സിഐ പൊക്കി; പയ്യനെ നേരില്‍ കണ്ടപ്പോള്‍ ഞെട്ടിയത് വീട്ടമ്മ

56കാരിയോട് വാട്‌സ്ആപ്പിലൂടെ നിരന്തരം ശൃംഗരിച്ച 26കാരനെ ഒടുവില്‍ പോലീസ് പൊക്കി. നാലുവര്‍ഷത്തിനിടെ മധ്യവയസ്‌കയ്ക്ക് ഇയാള്‍ അയച്ചത് മുന്നൂറോളം മെസേജുകളാണ്. ഒടുവില്‍ ഇയാളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അമ്മേയെന്ന് വിളിപ്പിച്ച ശേഷം സിഐയുടെ വക ചൂരല്‍ കഷായവും. പത്തനാപുരം സിഐ അന്‍വറാണ് ഇയാളെ പൊക്കിയത്. വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്നായിരുന്നു പോലീസിന്റെ നടപടി. മൊബൈലില്‍ അശ്ലീല ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും വരുന്നുവെന്നായിരുന്നു പരാതി. സിഐ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇഷ്ടമാണെന്നും കണ്ടാല്‍ പ്രായം തോന്നില്ലെന്നും തുടങ്ങി അശ്ലീല സന്ദേശങ്ങള്‍ നിരവധി. ഒടുവില്‍ പരാതിക്കാരിയുടെ ഫോണില്‍ നിന്ന് വനിതാ പൊലീസിനെ കൊണ്ട് വിളിപ്പിച്ചു. ഏറെ കാത്തിരുന്ന ഫോണ്‍കോള്‍ വന്നപ്പോള്‍ പയ്യന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി. ഒന്ന് കാണണമെന്ന് പറഞ്ഞപ്പോള്‍, ദാ എത്തിയെന്നായിരുന്നു മറുപടി. വഴിയില്‍ കാത്തുനിന്ന പൊലീസ് അരമണിക്കൂറിനുള്ളില്‍ പിടികൂടി സ്റ്റേഷനിലെത്തിച്ചു. എന്നാല്‍ പയ്യനെ കണ്ടപ്പോള്‍ പരാതിക്കാരിയും പൊലീസും ഞെട്ടി. അമ്മയുടെ ബ്ലൗസും മറ്റും തയ്പ്പിക്കാന്‍…

Read More

ക്യൂ നില്‍ക്കുക എന്നത് മര്യാദയുടെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്; ഈ ക്യൂവില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്; ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണമെന്ന ആവശ്യത്തിനെതിരേ സന്ദീപാനന്ദഗിരി

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അടച്ചിടുകയും ആളുകളെ കൂട്ടം കൂടുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിട്ടും ബിവറേജസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം ഉഷാറായി നടക്കുന്നുണ്ട്. ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടണമെന്ന് നിരവധി ആളുകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും കേട്ടഭാവം സര്‍ക്കാരിനില്ല. ഇത്തരത്തില്‍ ബിവറേജസ് പൂട്ടണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കെതിരേ രംഗത്തു വന്നിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. ആരാധനാലയങ്ങളിലും മറ്റും ഊണ് കഴിക്കാനുള്ള ഉന്തും തള്ളും കൂട്ടുന്നവര്‍ക്ക് ഈ ക്യൂവില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട് എന്ന് സന്ദീപാനന്ദ ഗിരി പറയുന്നു. ക്യൂ നില്ക്കുകയെന്നത് മര്യാദയുടേയും സംസ്‌ക്കാരത്തിന്റേയും ഭാഗമാണ് എന്നും സന്ദീപാനന്ദഗിര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സംസ്ഥാനത്തു കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയസംഘടനകളും നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടേണ്ട സാഹചര്യം ഇല്ലെന്നാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ അവകാശപ്പെടുന്നത്.…

Read More

നിസ്സാര വിലയ്ക്കു വാങ്ങിയ 17,800 സാനിറ്റൈസറുകള്‍ 70 ഇരട്ടി വിലയ്ക്ക് മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച് സഹോദരങ്ങള്‍ ! പോലീസ് കേസെടുത്തപ്പോള്‍ സകല വസ്തുക്കളും സൗജന്യമായി നല്‍കി തടിതപ്പി…

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന സ്വഭാവമുള്ള നിരവധി ആളുകള്‍ നമുക്കിടയിലുണ്ട്. അവര്‍ക്കെന്ത് കൊറോണ, എന്ത് എബോള. ലോകം കൊറോണ ഭീതിയില്‍ വിറങ്ങലിച്ചിരിക്കുമ്പോള്‍ ഈ ദുരവസ്ഥ മുതലാക്കാനൊരുങ്ങിയ ടെന്നസിയിലെ രണ്ടു സഹോരദന്മാരാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. അമേരിക്കയിലെ ആദ്യത്തെ കൊറോണാ മരണം റിപ്പോര്‍ട്ട് ചെയ്ത കെന്റുക്കിയില്‍ ഈ മാസം ആദ്യമെത്തിയ ടെന്നസി സ്വദേശികളായ നോട്ട്, നോവ കോള്‍വിന്‍ സഹോദരങ്ങള്‍ അവിടെ കണ്ടത് പെട്ടെന്ന് ധനികരാകാനുള്ള മാര്‍ഗ്ഗമായിരുന്നു. ഡോളര്‍ ട്രീ, വാള്‍മാര്‍ട്ട്, സ്റ്റേപ്പിള്‍സ് തുടങ്ങിയവരുടെ വിവിധ ഷോറൂമുകളില്‍ നിന്നായി ആയിരക്കണക്കിന് ഹാന്‍ഡ് സാനിറ്റൈസറുകളും ആന്റീബാക്ടീരിയല്‍ വൈപ്പുകളും വാങ്ങിക്കൂട്ടുകയാണ് ഇവര്‍ ആദ്യം ചെയ്തത്. പിന്നീട് ഇവര്‍ ഇതൊക്കെ തങ്ങളുടെ ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിലൂടെ വിറ്റഴിക്കുവാന്‍ ശ്രമമാരംഭിക്കുകയും ചെയ്തു. ഒരു ഡോളറിന് വാങ്ങിയ സാനിറ്റൈസര്‍ 70 ഡോളര്‍ വിലയിട്ടാണ് ഇവര്‍ വിറ്റുകൊണ്ടിരുന്നത്. രാജ്യമാകമാനം വ്യാപിച്ച കൊറോണാ ഭീതിയും സാനിറ്റൈസറിന്റെ ലഭ്യതക്കുറവും മുതലെടുത്ത് ഇവര്‍ക്ക്…

Read More

ഇനി എന്ത് എന്ന് ചിന്തിച്ച് ജീവിതം വഴിമുട്ടി നില്‍ക്കുന്നര്‍ അറിയണം ഈ ജീവിതം! പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​തെ പൊ​രു​തി വി​ജ​യി​ച ന​ർ​ത്ത​കി ചി​ത്രാ​മോ​ഹ​ന്റെ ജീവിതകഥ

വെ​ഞ്ഞാ​റ​മൂ​ട്: പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​തെ പൊ​രു​തി​നേ​ടി​യ ജീ​വി​ത ക​ഥ​യാ​ണ് ന​ർ​ത്ത​കി ചി​ത്രാ​മോ​ഹ​ന്‍റേ​ത്. ഇ​നി എ​ന്ത് എ​ന്ന് ചി​ന്തി​ച്ച് ജീ​വി​തം വ​ഴി​മു​ട്ടി നി​ൽ​ക്കു​ന്ന സ്ത്രീ​ക​ൾ​ക്ക് പ്ര​ചോ​ദ​ന​വും ആ​ത്മ​വി​ശ്വാ​സ​വും പ​ക​രു​ക​യാ​ണ് ചി​ത്രാ​മോ​ഹ​ന്‍റെ വി​ജ​യ​ഗാ​ഥ. ഒ​ന്പ​താം വ​യ​സി​ൽ തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര പു​വ​ർ ഹോ​മി​ൽ ആ​രം​ഭി​ച്ച ജീ​വി​തം 66 വ​യ​സ് പി​ന്നി​ടു​മ്പോ​ൾ ക​ന​ൽ​പ​ദ​ങ്ങ​ളി​ലൂ​ടെ ന​ട​ന്നു ക​യ​റി​യ​ത് കേ​ര​ള​ന​ട​ന​ത്തി​ന്‍റെ നെ​റു​ക​യി​ലേ​ക്ക്. തി​രു​വ​ന​ന്ത​പു​രം പ​ട്ട​ണ​ത്തി​ന്‍റെ ഹൃ​ദ്യ​ഭാ​ഗ​മാ​യ ശാ​സ്ത​മം​ഗ​ലം ശ​ങ്ക​ർ ലെ​യി​നി​ൽ സി 20 ​ജ്യോ​തി​യി​ൽ ന​ട​ന ഭൂ​ഷ​ണം ചി​ത്രാ​മോ​ഹ​ൻ കേ​ര​ള​ന​ട​നം എ​ന്ന കേ​ര​ളീ​യ ക​ല​യ്ക്കാ​യി ഉ​ഴി​ഞ്ഞു​വ​ച്ച​ത് ത​ന്‍റെ സ്വ​ന്തം ജീ​വി​ത​ത്തെ ത​ന്നെ​യാ​ണ്. കോ​ട്ട​യം ജി​ല്ല​യി​ൽ ജ​നി​ച്ച ചി​ത്രാ​മോ​ഹ​ൻ എ​ട്ടാം വ​യ​സി​ൽ ആ​ദ്യ​മാ​യി സ്റ്റേ​ജി​ൽ ക​യ​റി. കോ​ട്ട​യം മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ ആ​ദ്യ​ത്തെ പേ​രി​ല്ലാ​ത്ത കേ​ര​ള​ന​ട​നം അ​വ​ത​രി​പ്പി​ച്ചു. ഒ​ന്പ​താം വ​യ​സി​ൽ അ​ച്ഛ​ന്‍റെ വി​യോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ജീ​വി​തം തി​രു​വ​ന​ന്ത​പു​രം ശ്രീ ​ചി​ത്ര പു​വ​ർ ഹോ​മി​ലാ​യി. പി​ന്നീ​ട് നീ​ണ്ട പ​ന്ത്ര​ണ്ടു വ​ർ​ഷം അ​വി​ടെ…

Read More

സ്വാസിക ഇനി ഉണ്ണി മുകുന്ദന് സ്വന്തം ! പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കു പിന്നിലെ സത്യാവസ്ഥ തുറന്നു പറഞ്ഞ് നടി സ്വാസിക…

മലയാളത്തിലെ പ്രിയ താരങ്ങളാണ് ഉണ്ണി മുകുന്ദനും സ്വാസികയും. അടുത്തിടെ ഇരുവരും തമ്മില്‍ പ്രണയത്തില്‍ എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് പങ്കുവച്ച ഒരു കുറിപ്പാണ് ഈ വാര്‍ത്തയ്ക്ക് ആധാരമെന്ന് സ്വാസിക പറയുന്നു. ഒരു ചാനലിലെ റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതു താരവുമായുള്ള ഗോസിപ്പ് കേള്‍ക്കുന്നതാണ് ഇഷ്ടമെന്ന അവതാരകയുടെ ചോദ്യത്തിന് ടൊവിനോ എന്നായിരുന്നു സ്വാസികയുടെ മറുപടി. എന്നാല്‍ ഇതിനു പിന്നാലെ സ്വാസിക ഇനി ഉണ്ണി മുകുന്ദനു സ്വന്തം എന്ന രീതിയില്‍ വാര്‍ത്തകള്‍ കണ്ടിരുന്നുവെന്നും അതു സത്യമാണോ എന്നും അവതാരക ചോദിച്ചു. എന്നാല്‍ ഈ വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണെന്ന് സ്വാസിക വ്യക്തമാക്കി. മാമാങ്കത്തില്‍ ഉണ്ണിയുടെ പ്രകടനം കണ്ട് പങ്കുവെച്ച അഭിനന്ദനക്കുറിപ്പ് ചിലര്‍ വളച്ചൊടിച്ച് ഇങ്ങനെയാക്കുകയായിരുന്നുവെന്നും സ്വാസിക പറഞ്ഞിരുന്നു”Fell in love with him once again.., Crush Forever” എന്നു പോസ്റ്റിന്റെ അവസാനം…

Read More

ഇതാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ! സ്വന്തം ഹോട്ടലുകളെല്ലാം ആശുപത്രികളാക്കി പോര്‍ച്ചുഗീസ് സൂപ്പര്‍താരം; കൊറോണ ചികിത്സ തികച്ചും സൗജന്യം…

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ കൈകോര്‍ത്ത് പോര്‍ച്ചുഗലിന്റെ സൂപ്പര്‍ ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. പോര്‍ച്ചുഗലിലെ കൊറോണ ബാധിതരെ സഹായിക്കുന്നതിനായി ക്രിസ്റ്റിയാനോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ചവരെ ശുശ്രൂഷിക്കുന്നതിനായി റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ആശുപത്രികളാക്കി രൂപാന്തരപ്പെടുത്തുന്ന കാര്യം യുവെ വെബ്‌സൈറ്റും സ്പാനിഷ് ദിനപ്പത്രമായ മാര്‍സയുമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബ്രാന്‍ഡായ ‘സിആര്‍7’ന്റെ പേരിലുള്ള ഹോട്ടലുകളാണ് ആശുപത്രികളാക്കിയത്. ഈ കേന്ദ്രങ്ങളില്‍ ചികിത്സ സൗജന്യമായിരിക്കും. ഇവിടെ സേവനം ചെയ്യുന്ന ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫുകളുടെയും ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ റൊണാള്‍ഡോ വഹിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. പോര്‍ച്ചുഗലില്‍ ഇതുവരെ 170-ഓളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ കൊറോണ മരണം ഇതുവരെ ഇവിടെ രേഖപ്പെടുത്തിയിട്ടില്ല. ഇറ്റാലിയന്‍ സിരി എയില്‍ യുവെന്റസിന്റെ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിലവില്‍ പോര്‍ച്ചുഗലിലെ വീട്ടിലാണുള്ളത്. യുവന്റസിന്റെ ചില…

Read More

ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരേ അശ്ലീല പദപ്രയോഗം നടത്തിയ യുവാവ് കുടുങ്ങി ! അറസ്റ്റിലായത് മലപ്പുറം സ്വദേശി…

ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ ഫേസ്ബുക്കിലൂടെ അശ്ലീല പദപ്രയോഗം നടത്തിയ യുവാവ് അറസ്റ്റിലായി. വെട്ടത്തൂര്‍ സ്വദേശി അന്‍ഷാദ് ആണ് അറസ്റ്റിലായത്. അന്‍ഷാദ് മലബാറി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു യുവാവ് മന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്. മറ്റൊരു പോസ്റ്റിന് നല്‍കിയ മറുപടിയിലാണ് നടപടി. പ്രതിയുടെ ഫേസ്ബുക്ക് അക്കൗണ്ടും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി ഫോണ്‍ സൈബര്‍ ഫൊറന്‍സിക് വിഭാഗത്തിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. സൃഷ്ടിച്ച് ചേരിതിരിവും ലഹളയും ഉണ്ടാക്കാന്‍ ശ്രമിച്ചു, അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തി ശല്യപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് യുവാവിനെ അറസ്റ്റു ചെയ്തത്.

Read More

പാല്‍ വാങ്ങി വരുന്ന വഴിയില്‍ അഞ്ചാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ബൈക്കിലെത്തിയ ആളുടെ ശ്രമം; പെണ്‍കുട്ടി അടുത്ത വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു;ഞെട്ടിപ്പിക്കുന്ന സംഭവം തൊടുപുഴയില്‍…

പട്ടാപ്പകല്‍ അഞ്ചാംക്ലാസുകാരിയെ ബൈക്കിലെത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തൊടുപുഴയിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കു പോയ അമ്മയോടൊപ്പം കടയില്‍ പോയി പാല്‍ വാങ്ങി തിരികെ തനിയെ വീട്ടിലേക്കു വരുമ്പോഴാണ് അപരിചിതനായ ബൈക്ക് യാത്രികന്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടി ബഹളം വച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിതോടെ ആക്രമി ബൈക്കില്‍ കടന്ന് കളയുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. ഇന്നലെ രാവിലെ ഏഴോടെ കുടയത്തൂര്‍ ജംഗ്ഷനിലായിരുന്നു സംഭവം. തൊടുപുഴ ഭാഗത്തേക്കു വന്ന ബൈക്ക് കുട്ടിയെ കണ്ടതോടെ തിരിച്ചുവന്നു കുട്ടിയുടെ സമീപം നിര്‍ത്തി. ബൈക്കിന്റെ സൈഡ് ബാഗില്‍ നിന്ന് എന്തോ എടുക്കാന്‍ ശ്രമിച്ചു. പഞ്ഞിയെന്നു സംശയിക്കുന്ന വസ്തുവാണ് ഇയാള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചതെന്നു കുട്ടി പറഞ്ഞു. ഇയാളുടെ വരവില്‍ പന്തികേടു തോന്നിയ കുട്ടി പരിഭ്രമിച്ചു ബഹളം വച്ചു സമീപത്തെ ഒരു വീട്ടിലേക്ക് ഓടിക്കയറി. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരെ കാഴ്ചക്കാരാക്കി…

Read More

മാസ്‌ക് ധരിക്കൂ ! വ്യത്യസ്ഥമായ സേവ് ദ ഡേറ്റുമായി കല്യാണച്ചെക്കനും പെണ്ണും; സംഭവം വൈറലാക്കി മലയാളികളും…

കോവിഡ് 19 കേരളത്തിലും വലിയ ആശങ്കകളാണ് വിതച്ചു കൊണ്ടിരിക്കുന്നത്. രോഗബാധ നിയന്ത്രിക്കാന്‍ സര്‍ക്കാരും ആരോഗ്യവകുപ്പും പെടാപ്പാട് പെടുകയാണ്. ഇതിന്റെ ഭാഗമായി പൊതുപരിപാടികളും വിവാഹ ആഘോഷങ്ങളുമെല്ലാം ഒഴിവാക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി ആളുകള്‍ ഈ നിര്‍ദ്ദേശം കൈക്കൊണ്ട് വിവാഹം ലളിതമാക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തിലും വ്യത്യസ്ഥരാകുകയാണ് രാഹുലും ശ്രീലക്ഷ്മിയും. കൊറോണ പ്രതിരോധ സന്ദേശം ജനങ്ങളിലെത്തിക്കാനായി മുഖാവരണം ധരിച്ചുള്ള സേവ് ദി ഡേറ്റ് പുറത്തിറക്കായാണ് ഇവര്‍ മറ്റുള്ളവരെ കടത്തിവെട്ടിയത്. മുഹമ്മ പഞ്ചായത്ത് പത്താം വാര്‍ഡ് മറ്റത്തില്‍ ശശിയുടെയും പ്രിയയുടെയും മകള്‍ ശ്രീലക്ഷ്മിയുടെയും വടക്കനാര്യാട് നേതാജി നിളാപറമ്പില്‍ രാജേന്ദ്രന്റെ മകന്‍ രാഹുലിന്റേയും വിവാഹം ഞായറാഴ്ചയാണ്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന് മുമ്പാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്. വധൂഗൃഹത്തില്‍ വച്ച് ലളിതമായി വിവാഹം നടത്താനാണ് ഇവരുടെ പദ്ധതി. വിവാഹം ലളിതമാക്കുന്നതിനൊപ്പം ഈ സാഹചര്യത്തില്‍ കൊറോണ പ്രതിരോധ സന്ദേശം കൂടി നല്‍കാന്‍ രാഹുലും ശ്രീലക്ഷ്മിയും…

Read More