ഇളയ മകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ദിവ്യാ ഉണ്ണി. മകൾക്ക് രണ്ടു മാസം പ്രായമായതേയുള്ളൂ. അവൾക്ക് ഇപ്പോഴേ കാമറയ്ക്ക് പോസ് ചെയ്യാനറിയാമെന്ന് ദിവ്യ ഉണ്ണി പറയുന്നു. ദിവ്യ ഉണ്ണിയുടെ ഭർത്താവ് അരുൺ കുമാർ ആണ് ചിത്രം പകർത്തിയിരിക്കുന്നത്. മകളെ നെഞ്ചോട് ചേര്ത്ത് നില്ക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ജനുവരി 14 നാണ് ദിവ്യയ്ക്ക് മകള് ജനിച്ചത്. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ചിത്രം ഇതിനോടകം സോഷ്യല് മീഡിയയില് വൈറലായി കഴിഞ്ഞു. ഇളയമകളുടെ ചിത്രം ഇതു രണ്ടാം തവണയാണ് ദിവ്യ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്നത്. 2017-ലാണ് ദിവ്യ അമേരിക്കന് മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം വേര്പ്പെടുത്തിയത്. 2018 ഫെബ്രുവരിയിലാണ് എന്ജിനീയറായ അരുണിനെ വിവാഹം കഴിച്ചത്. ഇപ്പോൾ അമേരിക്കയിലെ ഹൂസ്റ്റണിലാണ് ദിവ്യ താമസിക്കുന്നത്. ആദ്യ വിവാഹത്തില് നടിക്ക് രണ്ട് മക്കളുണ്ട്. അര്ജുന്, മീനാക്ഷി എന്നാണ് ഇവരുടെ പേര്. രണ്ടുമക്കളും…
Read MoreCategory: Today’S Special
കഴിച്ചത് ചിക്കന് സൂപ്പും നാരങ്ങാ വെള്ളവും പാരസെറ്റമോളും മാത്രം; കൊറോണ പമ്പകടന്നു ! രോഗം പൂര്ണമായും മാറിയെന്ന് അവകാശപ്പെടുന്ന ഡോക്ടര് പറയുന്നതിങ്ങനെ…
ചിക്കന് സൂപ്പും നാരങ്ങാവെള്ളവും പാരസെറ്റാമോളും മാത്രം കഴിച്ചതിനെത്തുടര്ന്ന് തന്റെ ശരീരത്തില് നിന്ന് കൊറോണ വൈറസ് പമ്പ കടന്നെന്ന് അവകാശപ്പെട്ട് ഡോക്ടര്. കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടനിലുളള സീനിയര് ഡോക്ടറാണ് തന്റെ അസുഖം ഭേദമായതായി വെളിപ്പെടുത്തിയത്. ന്യൂയോര്ക്കില് ഒരു സമ്മേളനത്തില് പങ്കെടുത്ത് മടങ്ങിയെത്തിയപ്പോഴാണ് ഡോക്ടറില് കൊറോണ സ്ഥിരീകരിച്ചത്. തുടക്കത്തില് ചുമയും ക്ഷീണവുമാണ് അനുഭവപ്പെട്ടതെന്ന് ക്ലെയര് ജെറാഡ് പറയുന്നു. ദീര്ഘദൂരം വിമാനത്തില് യാത്ര ചെയ്തത് കൊണ്ടുളള ക്ഷീണമാണെന്നാണ് താന് ആദ്യം കരുതിയതെന്ന് റോയല് കോളജിലെ ജിപി വിഭാഗം മുന് മേധാവി കൂടിയായ ക്ലെയര് ജെറാഡ് വിവരിക്കുന്നു. പിന്നീട് തൊണ്ടവേദനയും ശരീരോഷ്മാവിന്റെ പെട്ടെന്നുള്ള വര്ധനയും ഉണ്ടായതോടെ ഇവര് വീട്ടില് വിശ്രമിക്കാന് തീരുമാനിക്കുകയായിരുന്നു. ഇന്റര്നെറ്റിന്റെ സഹായത്തോടെ അസുഖത്തെ കുറിച്ച് കൂടുതല് അറിയാന് ശ്രമിച്ചു. തുടര്ന്ന് ലോക്കല് ആശുപത്രിയില് നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധിച്ചതായി തിരിച്ചറിഞ്ഞതെന്ന് തന്റെ അനുഭവകഥ തുറന്ന് പറയുന്നതിനിടെ ക്ലെയര് ജെറാഡ്…
Read Moreചില വിട്ടുവീഴ്ചകളൊക്കെ ചെയ്താല് നായികയാക്കാം ! സംവിധായകര്ക്കെതിരേ ആരോപണവുമായി ടിക്ടോക്ക് താരം
സിനിമയില് നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ശാരീരിക ബന്ധത്തിനായി ചില സംവിധായകര് തന്നെ സമീപിച്ചുവെന്ന് തമിഴ്നാട്ടിലെ ടിക് ടോക്ക് സൂപ്പര്താരം. തമിഴ്നാട്ടില് ഏറെ ആരാധകരുള്ള ഇലാക്കിയ എന്ന പെണ്കുട്ടിയാണ് ഒരു അഭിമുഖത്തില് വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. സിനിമയില് അവസരം നല്കാമെന്ന് പറഞ്ഞ് ചില സംവിധായകര് തന്നെ കബളിപ്പിച്ചുവെന്നാണ് ഇലാക്കിയ പറയുന്നത്. സിനിമയില് കാസ്റ്റിംഗ് കൗച്ച് ഒരു യാഥാര്ഥ്യമാണെന്നും വഴങ്ങിക്കൊടുക്കുന്നവര്ക്ക് എളുപ്പത്തില് നായികമാരാകാമെന്നും ഇലാക്കിയ പറയുന്നു. യോഗി ബാബു നായകനായ സോംബി എന്ന ചിത്രത്തില് ഇലാക്കിയ അഭിനയിച്ചിരുന്നു.
Read Moreകൊറോണക്കാലത്തെ കോഴി വില്പ്പന ! മൂന്നു കോഴികള്ക്ക് വെറും 100 രൂപ; ആദായ വില്പ്പനയുടെ വീഡിയോ വൈറലാകുന്നു…
കോവിഡ്19ന്റെ ഭീതിയ്ക്കിടെ പക്ഷിപ്പനിയും കൂടി വന്നതോടെ ഏറ്റവും വിലയിടിഞ്ഞത് കോഴിയ്ക്കാണ്. കിലോയ്ക്ക് വെറും 19 രൂപ നിരക്കിലാണ് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും കോഴി വില്പ്പന നടന്നത്. ഭൂരിഭാഗം പ്രദേശങ്ങളിലും 50ല് താഴെയാണ് ഇപ്പോള് കോഴിവില. എന്നാല് ചിലയിടങ്ങളില് ഇപ്പോഴും വലിയ വിലക്കുറവ് ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിലാണ് മൂന്നു കോഴിയ്ക്ക് വെറും 100 രൂപ വിലയിട്ടുള്ള കച്ചവടം. ഒരിക്കലും ചിന്തിക്കാന് പോലും കഴിയാത്ത വിലക്കുറവിലുള്ള ഈ വില്പ്പനയുടെ വീഡിയോയാണ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.
Read Moreപരോളിലിറങ്ങിയ ജീവപര്യന്തം തടവുകാരനായ സിപിഎം പ്രവര്ത്തകന് പരോള്കാലം കഴിഞ്ഞിട്ടും തിരികെയെത്തിയില്ല ! ഭര്ത്താവിനെ കാണാനാവില്ലെന്ന് പരാതിയുമായി ഭാര്യയും…
പരോളിലിറങ്ങിയ ജീവപര്യന്തം തടവുകാരനായ സിപിഎം പ്രവര്ത്തകന് പരോള് കാലം കഴിഞ്ഞിട്ടും ജയിലില് തിരികെയെത്തിയില്ല. ഇതേത്തുടര്ന്ന് പോലീസ് അന്വേഷണം തുടങ്ങി. 2007-ല് മൂര്യാട്ടുവെച്ച് ബി.ജെ.പി. പ്രവര്ത്തകന് പ്രമോദിനെ കൊലപ്പെടുത്തിയ കേസില് കണ്ണൂര് സെന്ട്രല് ജയിലില് തടവുശിക്ഷയനുഭവിക്കുന്ന മൂര്യാട് സ്വദേശിയായ സി.പി.എം. പ്രവര്ത്തകന് വിപിന് അണ്ണേരി(34)യാണ് പരോള് കാലം കഴിഞ്ഞിട്ടും തിരികെയെത്താഞ്ഞത്. ഇയാളെ കാണാനില്ലെന്ന് ഭാര്യ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില് പരാതി നല്കി. ജനുവരി 30ന് പരോളിലിറങ്ങിയ വിപിന് കാലാവധി കഴിഞ്ഞ് മാര്ച്ച് 16ന് വൈകുന്നേരം 5.30-ന് സെന്ട്രല് ജയിലില് തിരിച്ചെത്തേണ്ടതായിരുന്നു. 16ന് ഉച്ചയ്ക്ക് ജയിലിലേക്കാണെന്നുപറഞ്ഞ് വിപിന് വീട്ടില്നിന്നിറങ്ങിയതായി ഭാര്യ ശ്രുതിലയ പോലീസില് നല്കിയ പരാതിയില് പറയുന്നു. എന്നാല്, ഇയാള് ജയിലിലെത്തിയില്ല. പരാതിയില് കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റര്ചെയ്ത് അന്വേഷണം തുടങ്ങി. വീട്ടില്നിന്നിറങ്ങിയശേഷം വിപിന്റെ ഫോണ് സ്വിച്ചോഫായതായി പോലീസ് കണ്ടെത്തി. പരോള് കാലാവധി കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനാല് വിപിനെ അറസ്റ്റുചെയ്ത് ഹാജരാക്കണമെന്നാവശ്യപ്പെട്ട്…
Read Moreഎസി ഉപയോഗത്തിൽ കരുതൽ അനിവാര്യം; തണുത്ത പാനീയങ്ങളും ഭക്ഷണവും ഒഴിവാക്കണം; പകര്ച്ചവ്യാധിയുടെ പശ്ചാത്തലത്തില് ചില മുന്കരുതലുകള് എടുക്കാം….
കൊച്ചി: വേനല്ച്ചൂട് കൂടുമ്പോള് എയര്കണ്ടീഷണറുകള് ഉപയോഗിക്കുന്നത് ഏറെ ആശ്വാസം പകരുമെങ്കിലും പകര്ച്ചവ്യാധിയുടെ പശ്ചാത്തലത്തില് ചില മുന്കരുതലുകള് അനിവാര്യമാണെന്ന് എറണാകുളം മെഡിക്കല് സെന്റര് (ഇഎംസി) കണ്സള്ട്ടന്റ് പള്മനോളജിസ്റ്റ് ഡോ. ശാലിനി വിനോദ്. എയര്കണ്ടീഷണറുകളുടെ ഫില്റ്റര് ക്ലീന് ആണെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രാത്രിയില് അടച്ചിടുന്ന മുറികളില് പകല് വായുസഞ്ചാരം ഉറപ്പാക്കണം. പകല് ജനലുകള് തുറന്നിടുന്നത് സൂര്യപ്രകാശത്തില് മുറിയിലെ രോഗാണുക്കള് നശിക്കുന്നതിനു സഹായകരമാകും. തൊഴിലിടങ്ങളിലും ക്രോസ് വെന്റിലേഷന് അഥവാ വായുസഞ്ചാരം ഉറപ്പാക്കണം. ടാക്സി ഉള്പ്പെടെയുള്ള പൊതുഗതാഗത സൗകര്യങ്ങള് ഉപയോഗപ്പെടുത്തുന്നവര് അടഞ്ഞ കാബുകള് ഒഴിവാക്കണം. പലപ്പോഴും വാഹനത്തിനുള്ളിലെ വായുതന്നെയാണ് എയര് കണ്ടീഷണറുകളിലൂടെ തണുപ്പിച്ചു വീണ്ടുമെത്തുന്നത്. ഇത് പലര് സഞ്ചരിക്കുന്ന വാഹനങ്ങളില് വൈറസ് വ്യാപനത്തിന് സാധ്യത വര്ധിപ്പിക്കുമെന്നും ബോധവത്കരണത്തിന്റെ ഭാഗമായി ഡോ. ശാലിനി വിനോദ് പറഞ്ഞു. രോഗപ്രതിരോധശേഷി കൂട്ടാന് വീട്ടില് തയാറാക്കുന്ന ഭക്ഷണമാണ് ഉത്തമം. തണുപ്പ് വൈറസിന്റെ വ്യാപനം കൂട്ടുമെന്നതിനാല് തണുത്ത പാനീയങ്ങളും…
Read Moreഒരു കുപ്പി ലിപ്സ്റ്റിക് കാലിയാക്കാന് എടുത്തത് വെറും പത്തുമിനിറ്റ് ! അന്നത്തെ ആ കുസൃതിക്കുടുക്ക ഇന്നത്തെ സിനിമാനടി…
നടന് കൃഷ്ണകുമാറിന്റെ കുടുംബം മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളില് ഒന്നാണ്. അച്ഛനു പിറകെ മകള് അഹാനയും ഇഷാനിയും ഹന്സികയുമെല്ലാം വെള്ളിത്തിരയില് അരങ്ങേറിക്കഴിഞ്ഞു. നാലു പെണ്മക്കളുടെ അച്ഛനായ കൃഷ്ണകുമാറിന്റെ കുടുംബവിശേഷങ്ങളും മലയാളികള്ക്ക് പ്രിയപ്പെട്ടതാണ്. കൃഷ്ണകുമാര് പങ്കുവച്ച ഒരു ചിത്രവും അതിന്റെ അടിക്കുറിപ്പുമാണ് ഇപ്പോള് കൗതുകമുണര്ത്തുന്നത്. ഇളയമകള് ഹന്സികയുടെ കുട്ടിക്കാലത്തെ ഒരു ചിത്രമാണിത്. ഒരു ലിപ്സ്റ്റിക് കുപ്പി അപ്പാടെ കാലിയാക്കിയതിനു ശേഷം ചിരിയോടെ നില്ക്കുന്ന കുഞ്ഞ് ഹന്സികയാണ് ചിത്രത്തില് നിറയുന്നത്. ”അഭിമാനത്തോടെ ചിരിക്കുന്ന ഹന്സിക… കാരണമറിയാമോ? അവളുടെ അമ്മ ഒരു ലിപ്സ്റ്റിക് ഫിനിഷ് ചെയ്യാന് ഒരു വര്ഷം എടുക്കും. അവളത് ഫിനിഷ് ചെയ്യാന് പത്തുമിനിറ്റ് മാത്രമേ എടുത്തുള്ളൂ.” താനും ഭാര്യയും വീട്ടില് ഇല്ലാത്ത സമയത്ത് മക്കളെടുത്ത ഒരു വീഡിയോയും അടുത്തിടെ താരം പങ്കുവച്ചിരുന്നു. ‘കിളിമഞ്ചാരോ’ ഗാനത്തിന് അനുസരിച്ച് നൃത്തം വെയ്ക്കുന്ന ഹന്സികയെ ചിത്രത്തില് കാണാം. ടൊവിനോ തോമസും അഹാനയും നായികാനായകന്മാരായി അഭിനയിച്ച…
Read Moreസ്വകാര്യ ദൃശ്യങ്ങള് പുറത്തു വിടുമെന്ന് നിരന്തരം ഭീഷണി ! യുവാവിനിട്ട് എട്ടിന്റെ പണി കൊടുത്ത് നടി നമിത…
തന്റെ നഗ്നദൃശ്യങ്ങള് പുറത്തു വിടുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയ യുവാവിന് പണി കൊടുത്ത് നടി നമിത. ഇന്സ്റ്റാഗ്രാമില് അയാളുടെ ചിത്രവും അക്കൗണ്ട് വിവരങ്ങളും പുറത്ത് വിട്ടാണ് നമിതയുടെ മറുപടി… ഇതേക്കുറിച്ച് നമിത ഇന്സ്റ്റഗ്രാമില് കുറിച്ചത് ഇങ്ങനെ…’വൃത്തികെട്ട മനസിന്റെ ഉടമയാണ് ഇയാള്. ഹായ് ഐറ്റം, എന്ന് വിളിച്ചായിരുന്നു എല്ലാത്തിന്റെയും തുടക്കം. ഇതേക്കുറിച്ച് ഞാന് ചോദിച്ചപ്പോള് ആരോ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നായിരുന്നു മറുപടി. പിന്നീട് സ്വരം ഭീഷണിയുടേതായി. എന്റെ അശ്ലീലദൃശ്യങ്ങള് കണ്ടിട്ടുണ്ടെന്നും അത് അയാള് ഓണ്ലൈനില് പോസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാന് പറഞ്ഞു, ദയവായി നീ അത് ചെയ്യ്, ജനങ്ങളെ അഭിമുഖീകരിക്കാന് എനിക്ക് പേടിയില്ല. ‘ഇതാണ് അയാളുടെ മുഖം, വൃത്തിക്കെട്ട മനസ്സിന് ഉടമ, സ്ത്രീകളെ എന്തു വേണമെങ്കിലും പറയാന് തനിക്ക് അവകാശമുണ്ടെന്ന് ധരിച്ച് വച്ചിരിക്കുന്ന വ്യക്തി. എന്റെ മൗനത്തെ എന്റെ ബലഹീനതയായി കാണരുത്. ഒരു യഥാര്ഥ പുരുഷന് മാത്രമേ…
Read Moreഇപ്പം ശരിയാക്കിത്തരാം ! കോവിഡ് 19 രോഗം ഈസിയായി ചികിത്സിച്ച് ഭേദമാക്കാമെന്ന അവകാശവാദവുമായി മോഹനന് വൈദ്യര് രംഗത്ത്…
കോവിഡ് 19 രോഗം അനായാസം ചികിത്സിച്ച് ഭേദമാക്കാമെന്ന വാദവുമായി മോഹനന് വൈദ്യര് രംഗത്ത്. മോഹനന് വൈദ്യരുടെ അവകാശവാദത്തെത്തുടര്ന്ന് തൃശ്ശൂരിലെ പരിശോധനാ കേന്ദ്രത്തില് വീണ്ടും റെയ്ഡ് നടത്തി. പൊലീസിന്റെയും ഡിഎംഒയുടെയും നേതൃത്വത്തില് തൃശ്ശൂര് രായിരത്ത് ഹെറിറ്റേജിലായിരുന്നു റെയ്ഡ് നടത്തിയത്.കൊവിഡ് 19-ന് വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യവകുപ്പ് ഈ നടപടി സ്വീകരിച്ചതും . എന്ത് ചികിത്സയാണ് മോഹനന് വൈദ്യര് ഇവിടെ നല്കുന്നതെന്ന വിവരങ്ങള് ഡിഎംഒയും പൊലീസും നേരിട്ടെത്തി പരിശോധിക്കുകയായിരുന്നു. തൃശ്ശൂര് പട്ടിക്കാട് പാണഞ്ചേരിയിലുള്ള റിസോര്ട്ടിലായിരുന്നു മോഹനന് വൈദ്യര് പരിശോധന നടത്തിക്കൊണ്ടിരുന്നത് . രായിരത്ത് ഹെറിറ്റേജ് ആയുര് റിസോര്ട്ട് എന്നയിടത്തുള്ള സഞ്ജീവനി ആയുര് സെന്ററില് ഇന്ന് ചികിത്സയുണ്ടാകുമെന്നും, അതിനായി ബന്ധപ്പെടേണ്ട നമ്പറും മോഹനന് വൈദ്യര് സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു റെയ്ഡ്.
Read Moreപ്ലസ് ടു പരീക്ഷ കഴിഞ്ഞയുടന് കറങ്ങാനിറങ്ങിയ കമിതാക്കളെ പോലീസ് പൊക്കി; വീട്ടുകാരെ വിളിപ്പിച്ചപ്പോള് അവര് പറഞ്ഞ മറുപടി പോലീസിനെ ഞെട്ടിച്ചു കളഞ്ഞു…
പ്ലസ്ടു പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷത്തില് കറങ്ങാനിറങ്ങിയ കമിതാക്കള്ക്ക് ചെക്ക് പറഞ്ഞ് പോലീസ്. അഞ്ചാലുംമൂടിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് അഞ്ചാലംമൂട് ജംഗ്ഷനില് കമിതാക്കള് പ്രത്യക്ഷപ്പെട്ടത്. പരീക്ഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് സ്കൂളിന് മുന്നില് കാത്തു നിന്ന കാമുകന് വിദ്യാര്ത്ഥിനിയുടെ ഒപ്പം കൂടി. കൈകള് കോര്ത്ത് ഇരുവരും റോഡിലൂടെ നടക്കുന്നതിനിടെയാണ് പൊലീസിന്റെ ശ്രദ്ധയില്പ്പെട്ടത്. ഉടന് തന്നെ ഇവരോട് കാര്യം തിരക്കി. ‘ഒന്ന് കറങ്ങാന് ഇറങ്ങിയതാണ് സാറേ’ എന്നായിരുന്നു മറുപടി. പ്രായപൂര്ത്തിയാകാത്ത ഇരുവരെയും പൊലീസ് കയ്യോടെ പിടികൂടി സ്റ്റേഷനില് എത്തിച്ചു. പിന്നീട് വീട്ടുകാരെ വിളിപ്പിക്കുകയായിരുന്നു. എന്നാല് വീട്ടുകാര് പറഞ്ഞ മറുപടി അക്ഷരാര്ഥത്തില് പോലീസിനെ ഞെട്ടിച്ചു കളഞ്ഞു. ഇവര് പ്രണയത്തിലാണെന്ന് ആയിരുന്നുവെന്ന് അറിയാമെന്നായിരുന്നു വീട്ടുകാര് നല്കിയ മറുപടി. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ പൊലീസ് ഉദ്യോഗസ്ഥര് അന്യോന്യം നോക്കി. ഒടുവില് പൊലീസിന് പണി ഉണ്ടാക്കരുതെന്ന് താക്കീത് നല്കി പിള്ളേരെ വീട്ടുകാര്ക്കൊപ്പം വിട്ടയക്കുകയായിരുന്നു.
Read More