കേരളം കോവിഡ് 19 ഭീതിയില് ആഴ്ന്നിരിക്കുമ്പോള് വിവാഹം താലികെട്ട് മാത്രമായി ചുരുക്കി വധൂവരന്മാര് മാതൃകയായി. കോട്ടയം മാങ്ങാനം ശ്രീവത്സത്തില് എം.വി സോമരാജ്-ഓമന വി.എസ് ദമ്പതികളുടെ മകള് ശീതളും ചേര്ത്തല പുതിയേടത്ത് ഘോഷ്-ധാജി ഘോഷ് ദമ്പതികളുടെ മകന് അജയ് ഘോഷും തമ്മിലുള്ള വിവാഹമാണ് ഇപ്പോള് താലികെട്ടു മാത്രമായി നടന്നത്. വധൂവരന്മാര് ഒരുമിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടത്. നേരത്തെ മാര്ച്ച് 15 ഞായറാഴ്ച പുതുപ്പള്ളി സെന്റ്.ജോര്ജ് ഓര്ത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിയില് വച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല് കേരളത്തില് കോവിഡ് 19 ഭീഷണിയുയര്ന്നതിനെത്തുടര്ന്ന് സര്ക്കാര് അതീവ ജാഗ്രതാ നിര്ദ്ദേശം നല്കുകയും വിവാഹവും ഉത്സവവുമുള്പ്പെടെ ജനം കൂടുന്ന പരിപാടികള് ലളിതമായി നടത്താന് നിര്ദ്ദേശിക്കുകയുമായിരുന്നു. ഇതേത്തുടര്ന്നാണ് വിവാഹം ലളിതമായി നടത്താന് വധൂവരന്മാര് ഒരേ മനസ്സോടെ തീരുമാനമെടുത്തത്. ആര്ഭാടമോ ആഘോഷങ്ങളോ ഇല്ലാതെ കോട്ടയത്തുവച്ച് അജയ് ശീതളിന്റെ കഴുത്തില് താലിചാര്ത്തി. ചടങ്ങില് പങ്കെടുത്തത് അടുത്ത ബന്ധുക്കള്…
Read MoreCategory: Today’S Special
നടനെ നീണ്ട 30 മണിക്കൂറോളം ചോദ്യംചെയ്തു, ഒടുവിൽ വിജയ്ക്ക് ക്ലീൻ ചിറ്റ്! മാസ്റ്ററിന് വാങ്ങിയത് 80 കോടി രൂപ; പ്രതിഫലത്തിന്റെ വിവരങ്ങൾ പുറത്ത് വിട്ട് നടി ഖുശ്ബു
ചെന്നൈ: നടൻ വിജയ് നികുതി വെട്ടിച്ചിട്ടില്ലെന്ന് ആദായ നികുതി വകുപ്പ്. ബിഗിൽ, മാസ്റ്റർ എന്നീ സിനിമകളുടെ പ്രതിഫലത്തുകയുടെ നികുതി വിജയ് കൃത്യമായി തന്നെ അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് ആദായ നികുതി വകുപ്പ് വിജയ്ക്ക് ക്ലീൻ ചിറ്റ് നൽകിയത്. ക്ലീൻ ചിറ്റിന് തൊട്ടുമുന്പ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിജയ്യുടെ വീട്ടിലെത്തി നിരോധന ഉത്തരവുകൾ പിൻവലിച്ചു. വീട്ടിലെത്തിയ ഉദ്യോഗസ്ഥർ മുൻ റെയ്ഡിനിടെ സീൽ വെച്ച ലോക്കറുകളും റൂമുകളും ഡ്രോയറുകളും തുറന്നുകൊടുത്തു. വിജയ് നായകനായ ബിഗിലിന്റെ നിർമാണത്തിന് പണം പലിശയ്ക്ക് നൽകിയ അൻപുചെഴിയാന്റെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തിരുന്നു. തുടർന്നാണ് വിജയ് യെ ചോദ്യം ചെയ്തത്. നടനെ നീണ്ട 30 മണിക്കൂറോളം ചോദ്യംചെയ്തു. ഒടുവിൽ, അനധികൃത പണമൊന്നും കണ്ടെത്താനാവാതെ മടങ്ങുകയും ചെയ്തിരുന്നു. മാസ്റ്ററിന് വാങ്ങിയത് 80 കോടി രൂപ നടൻ വിജയിന് ആദായനികുതി…
Read Moreഹോട്ടലിൽ കയറി മൂക്കുമുട്ടെ ഭക്ഷണം കഴിച്ചു; പണത്തിന് പകരം നൽകിയത് ബ്ലാങ്ക് ചെക്ക്; ഞെട്ടി ഹോട്ടലുടമ; ഒടുവിൽ യുവാവിന്റെ കൈയിൽ വിലങ്ങുവീണപ്പോൾ പുറത്തവന്ന സത്യം ഞെട്ടിക്കുന്നത്
തൃശൂര്: മെഡിക്കല് കോളജ് ആശുപത്രിയ്ക്കു മുന്നില് നിര്ത്തിയിട്ട കാറുമായി മുങ്ങിയ വിരുതന് പോലീസ് പിടിയില്. ഇയാളെ കുടുക്കിയതു മുന്തിയ ഹോട്ടലിലെ മുട്ടന് തീറ്റയും ബ്ലാങ്ക് ചെക്കും പോലീസുകാരന്റെ സമയോചിത ഇടപെടലും. കഴിഞ്ഞ ദിവമാണ് ഇയാള് കാറുമായി മുങ്ങിയത്. നഗരത്തിലടക്കം 22 കിലോമീറ്ററുകള് സഞ്ചരിച്ചു. തുടര്ന്ന് വൈകുന്നേരത്തോടെ പുഴയ്ക്കലിലെ ഒരു ഹോട്ടലില് കയറി മൂക്കുമുട്ടെ തിന്നു. ബില്ലെത്തിയപ്പോള് കൊടുക്കാന് കൈയില് കാശില്ല. അതിനു വഴിയും കണ്ടെത്തി. കാറില് ഉടമയുടെ ചെക്കുബുക്കെടുത്തു വന്നു ഒപ്പിട്ടു നല്കി. എത്ര വേണമെങ്കിലും പണം എഴുതിയെടുത്തോളൂ എന്നും പറഞ്ഞു. ഹോട്ടലുകാര് അമ്പരപ്പിലായി. അവിടെ ചായകുടിക്കുകയായിരുന്ന പോലീസുകാരനു സംഭവത്തില് പന്തികേടുതോന്നി. കാര് കണ്ടപ്പോള് പോലീസുകാരനു കാര്യമെല്ലാം മനസിലായി. ഇതു മോഷണം പോയ കാറാണെന്നും മനസിലായി. പോലീസുകാരുടെ ഗ്രൂപ്പിലൂടെ ഇതുസംബന്ധിച്ച മെസേജ് നേരത്തെ ലഭിച്ചിരുന്നതാണ്. ഒടുവില് മോഷ്ടാവിനെ കാര് സഹിതം പേരാമംഗലം സ്റ്റേഷനിലെത്തിച്ചു. തുടര്ന്ന് കേസ് മെഡിക്കല്…
Read Moreഎങ്ങനെ കൈ കഴുകണം? വളരെ ചെറിയ കാര്യങ്ങള് ശ്രദ്ധിച്ചാല് കോവിഡ് 19 എന്ന ലോക മഹാമാരിയെ ഒരുപരിധിവരെ തടയാം; ഫലപ്രദമായി കൈ കഴുകാനുള്ള എട്ടു മാര്ഗങ്ങള്
തിരുവനന്തപുരം: വളരെ ചെറിയ കാര്യങ്ങള് ശ്രദ്ധിച്ചാല് തന്നെ കോവിഡ് 19 എന്ന ലോക മഹാമാരിയെ ഒരുപരിധിവരെ തടയാനാകുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കോവിഡ് 19 രോഗബാധിത പ്രദേശങ്ങളില് നിന്നും വന്നവരോട് സമ്പര്ക്കം പുലര്ത്താതിരിക്കുക, ആലിംഗനം അല്ലെങ്കില് ഹസ്തദാനം പോലെ സ്പര്ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള് ഒഴിവാക്കുക, മുഖം, മൂക്ക്, കണ്ണുകള് എന്നിവ സ്പര്ശിക്കുന്നത് ഒഴിവാക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുക, ഇടയ്ക്കിടെ കൈകള് സോപ്പും, വെളളവും ഉപയോഗിച്ച് കഴുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് മന്ത്രി വ്യക്തമാക്കി. ഇതിലേറ്റവും പ്രധാനമാണ് കൈ കഴുകല്. നമ്മളെല്ലാവരും കൈകഴുകാറുണ്ടെങ്കിലും ഫലപ്രദമായി കൈകഴുകാത്തത് കൊണ്ടാണ് വളരെ ഗുരുരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്. സോപ്പും വെള്ളവും കൊണ്ട് 20 സെക്കൻഡ് കൊണ്ട് ഫലപ്രദമായി കൈകഴുകലിലൂടെ കൊറോണ ഉള്പ്പെടെയുള്ള വിവിധ പകര്ച്ച വ്യാധികളില് നിന്നും മുക്തി നേടാവുന്നതാണ്. ഇങ്ങനെ സോപ്പുപയോഗിച്ച്…
Read Moreരോഗത്തിനു മാത്രമല്ല വിശപ്പിനും ഇവര് ആശ്വാസമേകും! സേവന സന്നദ്ധത കൊണ്ട് കേരളത്തിനു മാത്രമല്ല ഭാരതത്തിനു തന്നെ അഭിമാനമായി മാറിയ ആശുപത്രിയുടെ കഥ…
തോമസ് വര്ഗീസ് ഡോക്ടര് രോഗികളെ പരിശോധിക്കണം. അവര്ക്ക് ചികിത്സാ ക്രമങ്ങള് നിര്ദേശിക്കണം. തുടര്ന്ന് നേരെ ഓടിയെത്തുന്നത് ആശുപത്രിയുടെ സമീപത്തായി ഒരുക്കിയിരിക്കുന്ന താത്കാലിക ഭക്ഷണ ശാലയിലേക്ക്. ഭക്ഷണം കഴിക്കാനല്ല. തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്ത്തകരുമൊത്ത് രോഗികള്ക്കായി ഉച്ചഭക്ഷണം തയാറാക്കാന്. സേവന സന്നദ്ധത കൊണ്ട് കേരളത്തിനു മാത്രമല്ല ഭാരതത്തിനു തന്നെ അഭിമാനമായി മാറിയ ആശുപത്രിയുടെ കഥയാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നി സര്ക്കാര് ആശുപത്രി. കഴിഞ്ഞ ദിവസം കോവിഡ് -19ന്റെ ഭീതിയില് റാന്നിയിലെ ഒട്ടു മിക്ക വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്ത്തിക്കാതിരുന്നപ്പോള് റാന്നി സര്ക്കാര് ആശുപത്രിയിലെത്തിയ രോഗികള്ക്കും അവരുടെ കൂട്ടിരിപ്പുകാര്ക്കും ആശുപത്രി ജീവനക്കാര്ക്കും ഉച്ചഭക്ഷണവും വൈകുന്നേരത്തെ ഭക്ഷണവും തയാറാക്കിയത് ഈ സര്ക്കാര് ആശുപത്രിയിലെ ജീവനക്കാരും. ഇതിനു ചുക്കാന് പിടിച്ചത് ആശുപത്രി സൂപ്രണ്ട് ഡോ. ശംഭുവും. ഇറ്റലിയില് നിന്നു വന്ന റാന്നി സ്വദേശികളായ മലയാളികള്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് റാന്നിക്കാര് ഭീതിയിലായത്. ഇവര് റാന്നിയിലെ പല…
Read Moreഇങ്ങനെ പരിഭ്രാന്തി പരത്തരുത്! നിപ വൈറസും മഹാപ്രളവും ഒന്നായി നേരിട്ടവരാണ് നമ്മൾ; വ്യാജവാർത്തകൾക്കെതിരേ ശബ്ദമുയർത്തി ബിപിൻ വല്ലശ്ശേരി
കോവിഡ് 19 വൈറസിനെക്കുറിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ തുടരുന്ന തെറ്റായ സന്ദേശങ്ങൾക്കും ദൃശ്യങ്ങൾക്കുമെതിരേ ശബ്ദമുയർത്തി ചലച്ചിത്ര പ്രവർത്തകൻ ബിപിൻ വല്ലശേരി. കേരളത്തിൽ കോറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തുന്പോൾ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്ന വാർത്തകളും ദൃശ്യങ്ങളും സോഷ്യൽ മീഡിയ മുഖേന പരക്കുന്ന വേളയിലാണ് പ്രൊഡക്ഷൻ കണ്ട്രോളറായ ബിപിൻ വല്ലശേരി ഫേസ്ബുക്കിലൂടെ വിമർശനവുമായെത്തിയത്. നിപ വൈറസും മഹാപ്രളവും ഒന്നായി നേരിട്ടവരാണ് നമ്മൾ. ആ അവസ്ഥയിൽ ചൈനയിൽ കോവിഡ് 19 പടർന്നതു പോലെ കേരളത്തിൽ പരക്കുമെന്നുള്ള വാർത്തകൾ കാണുന്പോൾ വളരെ വേദനയുണ്ടെന്നും ബിപിൻ തന്റെ വീഡിയോയിൽ പറയുന്നുണ്ട്. കോവിഡ് 19നു എതിരെ അഹോരാത്രം പ്രയത്നിക്കുകയും വളരെ സുരക്ഷയും മുൻകരുതലുമെടുക്കുന്നവരാണ് നമ്മുടെ ആരോഗ്യമേഖലയും സർക്കാരും. അവർ പ്രയത്നിക്കുന്നത് നമ്മുടെ ഒരു ജീവനും പൊലിയാതിരിക്കാനാണ്. അതിനാൽ ഇപ്പോഴുണ്ടായ പ്രതിസന്ധിക്കെതിരേയും നമുക്ക് ഒന്നിച്ചു കൈകോർത്തു നിൽക്കാമെന്നും ഒന്നിച്ചു പ്രതിരോധിക്കാമെന്നും ബിപിൻ പറയുന്നു. ജനങ്ങളിൽ…
Read Moreഇക്കളി അത്ര രസമല്ല..! കാണികളെ വീട്ടിലിരുത്തിച്ച് കൊറോണ; ഗാലറിയിലേക്ക് അടിച്ചുവിട്ട പന്ത് എടുക്കാൻ കാണികളില്ല; കസേരകള്ക്കിടയില് പന്ത് തെരഞ്ഞ് മടുത്ത് താരങ്ങൾ
സിഡ്നി: ബാറ്റ്സ്മാന്മാർ ഗാലറിയിലേക്ക് ഉയർത്തിയടിക്കുന്ന പന്തുകൾ കൈയിലൊതുക്കാന് ആരാധകർ മത്സരിക്കുന്ന കാഴ്ച സാധാരണമാണ്. എന്നാൽ സിഡ്നിയില് നടന്ന ഓസ്ട്രേലിയ-ന്യൂസിലൻഡ് ആദ്യ ഏകദിനം അല്പം വ്യത്യസ്തമായിരുന്നു. ആളില്ലാ കസേരകള്ക്കിടയില് വീണ പന്തുകള് തെരയാൻ താരങ്ങൾ തന്നെ ഇറങ്ങേണ്ടിവന്നു. കോവിഡ് ഭീതിയെത്തുടർന്നു അടച്ചിട്ട സ്റ്റേഡിയത്തില് മത്സരം നടത്തിയതോടെയാണ് സംഭവം. ശൂന്യമായ ഗാലറിയിലേക്ക് ആരോൺ ഫിഞ്ച്, ജിമ്മി നിഷാം എന്നിവരെല്ലാം പന്ത് പായിച്ചതോടെ മറ്റു കളിക്കാർ പാടുപെട്ടു. ന്യൂസീലന്ഡ് താരം ലോക്കി ഫെര്ഗൂസൺ, ഓസ്ട്രേലിയയുടെ ആഷ്ടണ് ആഗര് തുടങ്ങിയവരെല്ലാം പന്ത് തെരയാന് ഗാലറിയിലെത്തി. ഇതിന്റെയെല്ലാം രസകരമായ വീഡിയോ ഓസ്ട്രേലിയന് ക്രിക്കറ്റ് ബോര്ഡ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. മത്സരത്തിൽ ഓസ്ട്രേലിയ 71 റണ്സിന് ജയിച്ചു. ഓസീസ് പേസർമാരാണു കിവീസിനെ ചുരുട്ടിക്കെട്ടിയത്. 259 റണ്സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് 187നു പുറത്തായി. 27 റൺസും മൂന്നു വിക്കറ്റും വീഴ്ത്തിയ മിച്ചൽ മാർഷാണ് കളിയിലെ കേമൻ.
Read Moreവിധവയായ യുവതിക്ക് ഇതര മതസ്ഥനുമായി പ്രണയം; ആഗ്രഹം വിട്ടിലറിയിച്ച യുവതിയെ പിന്നീട് കണ്ടില്ല; കാമുകന്റെ പരാതിയിൽ പോലീസ് അന്വേഷിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച…
മുസഫർനഗർ: പ്രണയബന്ധത്തിന്റെ പേരിൽ വിധവയെ സഹോദരൻമാർ ചേർന്നു കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കുഴിച്ചിട്ടു. ഉത്തർപ്രദേശ് മുസഫർനഗറിലെ കൂക്ഡയിലാണു സംഭവം. യുവതിയുടെ കാമുകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതിയെ കൊലപ്പെടുത്തിയതാണെന്നും പോലീസിനെ വിവരമറിയിക്കാതെ മൃതദേഹം മറവ് ചെയ്യുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. കുറച്ചുകാലമായി യുവതിക്കു സുൽഫിക്കർ എന്ന യുവാവുമായി ബന്ധമുണ്ടായിരുന്നു. ഇയാളെ വിവാഹം ചെയ്യണമെന്നു യുവതി ആഗ്രഹം പ്രകടിപ്പിച്ചു. ഇതാണു ബന്ധുക്കളെ പ്രകോപിപ്പിച്ചത്. ഏഴു വർഷം മുന്പു യുവതി ഡൽഹി സ്വദേശിയായ ഒരാളെ വിവാഹം ചെയ്തിരുന്നു. കുറച്ചുനാളുകൾക്കുശേഷം ഇവർ ഭർത്താവുമായി പിണങ്ങി വീട്ടിലേക്കു മടങ്ങി. രണ്ടു വർഷം മുന്പു ഭർത്താവ് ഒരു അപകടത്തിൽ കൊല്ലപ്പെടുകയും ചെയ്തു. സുൽഫിക്കറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ന്യൂ മാണ്ഡി പോലീസ് സുമിത് കുമാർ, സോനു എന്നീ സഹോദരൻമാരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി.
Read Moreകോവിഡ്-19 കടന്നുവരുമ്പോൾ; മലബാർ മേഖലയിൽ വീണ്ടും ആശങ്കകൾ; ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വൈകല്യങ്ങളെ ഓർമപ്പെടുത്തുന്നു….
വി. മനോജ് ചൈനയിൽ നിന്നു ഉത്ഭവിച്ചു ലോകത്താകമാനം ഭീതിയായി കോവിഡ്-19 പടരുന്പോൾ മലബാർ മേഖലയിലും ആശങ്കകൾക്കൊപ്പം ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വൈകല്യങ്ങളെ ഓർമപ്പെടുത്തുന്നു. മുന്പ് നിപ്പ വൈറസിന്റെ താണ്ഡവത്തിൽ നാട് വിറച്ചപ്പോഴും ഉയർന്നു വന്ന ചോദ്യങ്ങൾ ഇപ്പോഴും ആവർത്തിക്കപ്പെടുകയാണ്. ഏത് പേരിട്ടു വിളിക്കുന്ന വൈറസായാലും പ്രതിരോധിക്കാൻ സംവിധാനങ്ങൾ ഇല്ലെങ്കിൽ മരണത്തെ കുറിച്ചുള്ള ഭയാശങ്കകളാണ് ജനങ്ങൾക്കിടയിൽ പടർത്തുക. കൊറോണയെത്തുന്പോഴും രോഗനിർണയത്തിന്റെയും പ്രതിരോധത്തിന്റെയും കാര്യത്തിൽ നാം ഇരുട്ടിൽ തപ്പുകയാണ്. നിപ്പ വൈറസ് കൂടുതൽ വിറപ്പിച്ചത് മലബാർ മേഖലയെയാണ്. രോഗബാധയേറ്റവരിൽ ഏറെയും ഈ മേഖലയിൽ നിന്നുള്ളവരായതിനാൽ ചികിൽസാ സംവിധാനങ്ങൾ സജീവമായത് കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രീകരിച്ചായിരുന്നു. വൈറസ് ബാധയേറ്റ് നിരവധി പേര് മരിച്ചു വീണതോടെ മലബാർ മേഖലയെ പൊതുവെയും കോഴിക്കോട് ജില്ല പ്രത്യേകിച്ചും ആശങ്കയുടെ നാളുകളിലാണ് ജീവിച്ചത്. കോഴിക്കോട് നഗരം കടകൾ തുറക്കാതെയും ബസുകൾ ഓടാതെയും വിജനമായ ദിവസങ്ങളായിരുന്നു അത്. സംസ്ഥാന…
Read Moreരോഗം പടർത്തിയത് വവ്വാലാണെങ്കിലും അല്ലെങ്കിലും… കൊറോണയെ തുരത്താൻ ബാറ്റ്മാൻ ബോഡിസ്യൂട്ടുമായി ചൈനീസ് കമ്പനി
ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി പടർന്നുപിടിക്കുന്ന കൊറോണ വൈറസിനെ തുരത്താൻ ശേഷിയുള്ള ബാറ്റ്മാൻ ബോഡിസ്യൂട്ടുമായി ചൈനീസ് കന്പനി. ബെയ്ജിങ് ആസ്ഥാനമായുള്ള പെന്റ ചൈന എന്ന കന്പനിയാണ് സോഷ്യൽമീഡിയയിലൂടെ കൊറോണ വൈറസിനെ പ്രതിരോധിക്കാനും നശിപ്പിക്കാനും ശേഷിയുള്ള സ്യൂട്ട് പുറത്തിറക്കിയിരിക്കുന്നത്. അരഭാഗം വരെ മറയ്ക്കുന്ന ആവരണം പോലെ പ്രവർത്തിക്കുന്ന ബിഎ ബാറ്റ്മാൻ സ്യൂട്ട്, അത് ധരിക്കുന്നവരെ വൈറസുമായുള്ള നേരിട്ടുള്ള സന്പർക്കത്തിൽ നിന്നും രക്ഷിക്കുന്നു. അണുവിമുക്തമാക്കാൻ പ്രത്യേകം താപനിയന്ത്രണ സംവിധാനവും സ്യൂട്ടിന്റെ പ്രത്യേകതയാണ്. വവ്വാലിന്റെ രൂപത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സ്യൂട്ട് നിർമ്മിച്ചിരിക്കുന്നതെന്ന് പെന്റ ചൈന മേധാവി ഡയോങ് സണ് പറഞ്ഞു.പൊതുസ്ഥലങ്ങളിൽ നടക്കുന്പോൾ കൊറോണ പകരുമെന്ന സാധ്യത ഇല്ലാതാക്കുന്നതാണ് ഈ ബാറ്റ്മാൻ സ്യൂട്ടെന്നാണ് പെന്റ ചൈന അവകാശപ്പെടുന്നത്. പുറംഭാഗത്തെ പ്രത്യേകം അൾട്രാ വയലറ്റ് നെറ്റ്വർക്ക് വഴി സ്യൂട്ടിന്റെ പുറത്ത് ചൂട് വർധിക്കും. ഇതുവഴി സ്യൂട്ടിന്റെ പുറംഭാഗം മുഴുവൻ ചൂടാവുന്നതോടെ കൊറോണ വൈറസുമായി നേരിട്ട് സന്പർക്കത്തിലായാൽ…
Read More