കലാഭവന് മണിയുടെ മരണശേഷം ആരും തിരക്കിവരാറില്ലെന്നും മരണാനന്തരം എല്ലാ സിനിമക്കാരും ഒറ്റപ്പെടുമന്നും കലാഭവന് മണിയുടെ സഹോദരന് ആര്എല്വി രാമകൃഷ്ണന്. ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം വിഷമം പങ്കുവച്ചത്. സിനിമയില് നിന്നും ആരും ഇപ്പോള് തിരക്കിവരാറില്ല. അവരുടെ തിരക്കുകള് കൊണ്ട് സംഭവിക്കുന്നതായിരിക്കും. ചേട്ടന് മാത്രമായിരുന്നുവല്ലോ സെലിബ്രിറ്റി. ഞങ്ങള്ക്ക് ആരോടും പരിഭവമില്ല. ചാലക്കുടി വഴി വരുന്നവര് മണിച്ചേട്ടന്റെ സമൃതി മണ്ഡപത്തില് വരുന്ന ഒരുപാട് ആളുകളുണ്ട്. സിനിമക്കാരേക്കാള് കൂടുതല് ചേട്ടനെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട്, അവരുടെ പിന്ബലം കൊണ്ടാണ് ഞങ്ങള് ജീവിച്ചു പോകുന്നത്. അവിടെയാണ് മറ്റുള്ളവരില് നിന്നും കലാഭവന് മണി വ്യത്യസ്തനാകുന്നത്. രാമകൃഷ്ണന് പറഞ്ഞു.
Read MoreCategory: Today’S Special
താനായിട്ടു ആർക്കും രോഗം പടർത്തില്ല..! എങ്ങനെയാണ് പറഞ്ഞു തുടങ്ങേണ്ടത് എന്നു എനിക്കറിയില്ല; തൊട്ടടുത്തുണ്ടായിട്ടും അച്ഛന്റെ ചേതനയറ്റ മുഖം വീഡിയോ കോളിലൂടെ കാണ്ടേ അവസ്ഥ;ഐസൊലേഷനിലിരുന്നുള്ള മകന്റെ കുറിപ്പ് വേദനയാകുന്നു
കോട്ടയം: പിതാവിന്റെ ചേതനയറ്റ മുഖം വീഡിയോ കോളിലൂടെ അവസാനമായി കാണേണ്ടിവന്ന യുവാവാണു കൊറോണ കാലത്തെ ദുഃഖം. ലിനോ ആബേൽ എന്ന യുവാവാണു താൻ നേരിട്ട അനുഭവങ്ങളും കടന്നുപോയ അവസ്ഥകളും ഫേസ്ബുക്ക് കുറിപ്പിൽ ലോകത്തോടു പങ്കുവച്ചത്. വിദേശത്തുനിന്ന് എത്തി തൊട്ടുപിന്നാലെ കോവിഡ്-19 ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആരോഗ്യവകുപ്പിനെ വിവരമറിയിച്ചശേഷം യുവാവ് ഐസൊലേഷനിലേക്കു മാറുകയായിരുന്നു. തൊട്ടടുത്തുണ്ടായിട്ടും അച്ഛൻ മരിച്ചുകിടക്കുന്പോൾ ഒരുനോക്കു കാണാനായില്ലെന്നും ഒടുവിൽ വീഡിയോ കോളിലൂടെയാണ് അച്ഛന്റെ മുഖം അവസാനമായി കണ്ടതെന്നും യുവാവ് പറയുന്നു. കുടുംബക്കാർക്കും നാട്ടിലുള്ളവർക്കും താനായിട്ടു രോഗം പടർത്തില്ല എന്നുറപ്പിച്ചതുകൊണ്ടു മാത്രമാണു തനിക്കു പിതാവിനെ കാണാൻ കഴിയാതിരുന്നതെന്നും ലിനോ കൂട്ടിച്ചേർത്തു. കോട്ടയം മെഡിക്കൽ കോളജിലാണ് ലിനോ ഐസൊലേഷൻ വാർഡിൽ കഴിയുന്നത്. ലിനോ ആബേലിന്റെ കുറിപ്പ്: Miss you achacha എങ്ങനെയാണ് പറഞ്ഞു തുടങ്ങേണ്ടത് എന്നു എനിക്കറിയില്ല ഒന്നു വായിക്കാൻ ഇത്തിരി സമയം മാത്രമേ ചോദിക്കുന്നോളൂ like ചെയ്യാനല്ല…
Read More‘ മാന്യമായി ‘ കൈ നാവിലേക്ക് നീട്ടി, തുപ്പല് തൊടീച്ച് കൂട്ടത്തില് നിന്നും ഒരു നോട്ടിനെ എടുത്ത് എനിക്ക് നേരെ നീട്ടി ! അവധിക്കെത്തിയ ഇറ്റലിക്കാര് കേരളത്തെ മൊത്തം അവധിയിലാഴ്ത്തി എന്ന ട്രോള് ഒക്കെ പറഞ്ഞു ചിരിക്കുന്നുമുണ്ട് ; വനിതാ കണ്ടക്ടറിന്റെ കുറിപ്പ് ചര്ച്ചയാകുന്നു…
കോവിഡ് 19 ഭീതി കേരളത്തില് വ്യാപകമായിരിക്കുന്ന സാഹചര്യത്തില് അതീവ ജാഗ്രതയിലാണ് സര്ക്കാരും ജനങ്ങളും മുമ്പോട്ടു നീങ്ങുന്നനത്. പൊതുയിടങ്ങളില് മാസ്കും സാനിറ്റൈസറുമൊക്കെ ഉപയോഗിക്കാന് ജനം സൂക്ഷ്മത കാണിക്കുമ്പോള് ചിലരുടെ പ്രവൃത്തികള് കൊറോണ പ്രതിരോധത്തിന് കല്ലുകടിയാവുകയും ചെയ്യുന്നുണ്ട്. അത്തരമൊരു അനുഭവം വെളിപ്പെടുത്തുകയാണ് വനിതാ കണ്ടക്ടര് വിനിതാ വിജയന്. ഫേസ്ബുക്കിലൂടെയാണ് വിനിത തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞത്. വിനിതാ വിജയന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… പേഴ്സ് എടുത്തു, മടക്കി വച്ചിരിക്കുന്ന മൂന്നാല് നോട്ട് എടുത്തു. ‘ മാന്യമായി ‘ കൈ നാവിലേക്ക് നീട്ടി, തുപ്പല് തൊടീച്ച് കൂട്ടത്തില് നിന്നും ഒരു നോട്ടിനെ എടുത്ത് എനിക്ക് നേരെ നീട്ടി. സത്യം പറയാമല്ലോ, വളരെ അധികം സങ്കടം തോന്നി. കെഎസ്ആര്ടിസി കണ്ടക്ടര് വിനീത വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്.തത്കാലം നമുക്കവരെ എക്സ് എന്നും വൈ എന്നും വിളിക്കാം. മാന്യമായി വസ്ത്രം ഒക്കെ ധരിച്ച്, അധികം പ്രായമൊന്നുമില്ലാത്ത…
Read Moreഅവധിയാണെന്നും പറഞ്ഞ് കറങ്ങി നടക്കരുത് ! അവധി തന്നിരിക്കുന്നത് കറങ്ങി നടക്കാനല്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്; അധ്യാപകര്ക്ക് അവധി അടിച്ചുപൊളിക്കാമെന്ന വിചാരം വേണ്ട…
കോവിഡ് 19 പടരുന്ന സാഹചര്യത്തില് വിദ്യാര്ഥികള്ക്ക് അവധി നല്കിയെങ്കിലും അധ്യാപകര് നിര്ബന്ധമായും സ്കൂളുകളില് എത്തണമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. അടുത്ത വര്ഷത്തെ അധ്യയന വര്ഷത്തേയ്ക്കുള്ള ഒരുക്കങ്ങള് നടത്താനാണിതെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കൊറോണ വൈറസ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് ഉയരുന്ന സാഹചര്യത്തിലായിരുന്നു പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് സംസ്ഥാന സര്ക്കാര് അവധി പ്രഖ്യാപിച്ചത്. ഏഴാം ക്ലാസ് വരെയുള്ള വാര്ഷിക പരീക്ഷകള് ഉപേക്ഷിക്കാനും സംസ്ഥാന സര്ക്കാര് തീരുമാനിച്ചിരുന്നു. 8, 9, 10 ക്ലാസുകളിലെ പരീക്ഷകള് അതീവ ജാഗ്രതയോടെ നടത്തണമെന്നാണ് സംസ്ഥാന സര്ക്കാര് നിര്ദ്ദേശിച്ചിട്ടുള്ളത്. അംഗനവാടികള്, മദ്രസകള്, ട്യൂഷന് സെന്ററുകള് തുടങ്ങിയ സ്ഥാപനങ്ങള്ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്ക്കും മാര്ച്ച് 31 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല് ചില സ്വകാര്യ കോച്ചിംഗ് സെന്ററുകള് സര്ക്കാര് നിര്ദ്ദേശം പാടെ അവഗണിച്ചിരിക്കുകയാണെന്നും ഇതു സംബന്ധന്ധിച്ച് കളക്ടറേറ്റുകളില് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇവര്ക്കെതിരേ കര്ശന…
Read Moreസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ശ്രദ്ധയ്ക്ക്..! മരണവീട്ടിലും കൊറോണ ജാഗ്രതയുമായി കുടുംബാംഗങ്ങൾ; നിര്ദേശങ്ങള് ഇങ്ങനെ…
പാലാ: കൊറോണ ജാഗ്രതാ മുന്നറിയിപ്പ് നൽകി മരണവീടും. ചക്കാന്പുഴ വഞ്ചിന്താനത്ത് പരേതനായ വി.എൽ. തോമസിന്റെ ഭാര്യ അച്ചു തോമസ് (84) മരിച്ചപ്പോൾ കൊറോണ ജാഗ്രതാ നിർദേശമടങ്ങിയ ബോർഡ് വീട്ടിൽ സ്ഥാപിച്ച് കുടുംബാംഗങ്ങൾ ജാഗ്രതാ സന്ദേശം സമൂഹത്തിനു പകർന്നു നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ അമ്മ മരണപ്പെട്ടപ്പോൾ കുടുംബാംഗങ്ങൾ കൊറോണ വൈറസിന്റെ കാര്യവും ഓർമയിൽ വച്ചു. സംസ്കാര നടപടികൾ ഒരുക്കുന്നതിനൊപ്പം മകൻ ജെയ്മോൻ കൊറോണ ജാഗ്രതാ നിർദേശമടങ്ങിയ ബോർഡും വീട്ടുവളപ്പിൽ സ്ഥാപിച്ചു. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യ സുരക്ഷയെ മാനിച്ച് മൃതശരീരത്തിൽ ചുംബിക്കാതെ പ്രാർഥനയോടെ പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു. പരസ്പരം ഹസ്തദാനം, ആശ്ലേഷം എന്നിവ ഒഴിവാക്കുക. ഇവിടെ ഹാൻഡ് വാഷ്, ഹാൻഡ് സാനിറ്റൈസർ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്… എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് ബോർഡിൽ എഴുതിയിട്ടുള്ളത്. ആദരാഞ്ജലി അർപ്പിക്കാനെത്തിയവർ നിർദേശങ്ങൾ പാലിക്കാൻ ശ്രദ്ധിച്ചുവെന്നതും എടുത്തുപറയത്തക്കതായി. അധികസമയം മരണവീട്ടിൽ ചെലവഴിച്ച് തിക്കും തിരക്കും…
Read Moreഇതുവരെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെ ഒരു ഭ്രാന്തനെപ്പോലെ സഞ്ചരിക്കാന് ക്രൈം ബ്രാഞ്ച് ! കത്തിക്കരിഞ്ഞ മുഖം പുനഃസൃഷ്ടിക്കാനൊരുങ്ങുന്നത് കേരളത്തില് ആദ്യം
കേസ് തെളിയിക്കാന് ഇതുവരെ ആരും പയറ്റിയിട്ടില്ലാത്ത പരീക്ഷണവുമായി ക്രൈംബ്രാഞ്ച്. കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ മുഖം പുനഃസൃഷ്ടിക്കാനുള്ള നീക്കങ്ങളാണ് നടപ്പിലാക്കുന്നത്. കേരളത്തില് ഇതാദ്യമായാണ് ഇത്തരമൊരു പരീക്ഷണം നടപ്പിലാക്കുന്നത്. രണ്ടര വര്ഷം മുമ്പ് പോലൂരിനടത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് ഇത്തരമൊരു പരീക്ഷണം നടപ്പാക്കാന് ഒരുങ്ങുന്നത്. വെസ്റ്റ്ഹില് ശ്മശാനത്തില് നിന്ന് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള് ക്രൈംബ്രാഞ്ച് ആരംഭിച്ചിരിക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തലയോട്ടിയില് നിന്ന് മുഖം പുനഃസൃഷ്ടിച്ച് മരിച്ചയാളെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. 2017 സെപ്തംബര് പതിനാലിനാണ് പോലൂരിലെ ആളൊഴിഞ്ഞ പറമ്പില് നാല്പ്പത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മുഖം പൂര്ണമായും കത്തിക്കരിഞ്ഞതിനാല് ആളെ തിരിച്ചറിയാനായില്ല. കഴുത്തില് പ്ലാസ്റ്റിക് കയര് മുറുകിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് പുറത്തു വന്നതിനെത്തുടര്ന്ന് വിശദമായി അന്വേഷിച്ചിട്ടും ഒരു തുമ്പും കണ്ടെത്താനായില്ല. ഇതേത്തുടര്ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. തുടര്ന്ന് ഇക്കഴിഞ്ഞ ജനുവരിയില്…
Read Moreഒരു തടവ് സൊന്നാല് നൂറു തടവ് സൊന്നമാതിരി..! മുഖ്യമന്ത്രിയാകാനും നിയമസഭയിൽ ഇരിക്കാനും താത്പര്യമില്ല; മനസുതുറന്ന് രജനി
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയാകാൻ ആഗ്രഹമില്ലെന്ന് തമിഴ് സൂപ്പർ താരം രജനികാന്ത്. വ്യാഴാഴ്ച രാവിലെ ചെന്നൈ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിൽ മക്കൾ മൻട്രം ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിനു ശേഷമായിരുന്നു രജനിയുടെ പ്രസ്താവന. തമിഴ് രാഷ്ട്രീയത്തിലെ മാറ്റമാണു തന്റെ ലക്ഷ്യം. പാർട്ടിക്കു കീഴിൽ പ്രവർത്തിക്കാൻ യുവാക്കൾക്കും മറ്റുള്ളവർക്കും അവസരമൊരുക്കും. പാർട്ടിയിൽ നേതാക്കൾ കുറവായിരിക്കും. മറ്റു പാർട്ടികളിൽ പുതുമുഖങ്ങൾക്കു നേതൃത്വത്തിൽ അവസരങ്ങൾ ലഭിക്കുന്നില്ല. തന്റെ പാർട്ടിയിൽ നേതാക്കൾക്ക് വിദ്യാഭ്യാസ യോഗ്യതയും പ്രയപരിധിയും ഏർപ്പെടുത്തുമെന്നും രജനികാന്ത് പറഞ്ഞു. തമിഴ്നാട് രാഷ്ട്രീയത്തിൽ രണ്ട് അതികായരാണുണ്ടായിരുന്നത്. ഇരുവരും മണ്മറഞ്ഞു. ഇപ്പോൾ അവിടെ വിടവ് ദൃശ്യമാണ്. മാറ്റത്തിനായി ഒരു പുതിയ മുന്നേറ്റം അനിവാര്യമാണെന്നും സ്റ്റൈൽ മന്നൻ പറഞ്ഞു. തനിക്ക് സർക്കാരിന്റെ തലപ്പത്തേക്കു വരാനോ നിയമസഭയിൽ ഇരിക്കാനോ താത്പര്യമില്ല. മുഖ്യമന്ത്രിയാകുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടു പോലുമില്ല. പാർട്ടി തലപ്പത്തിരിക്കാനാണു തനിക്ക് ആഗ്രഹം. ഒരു ശക്തനായ രാഷ്ട്രീയ നേതാവ് സംസ്ഥാനത്തിന്റെയും തലവനായിരിക്കും.…
Read Moreവിമാനത്താവളത്തിലെ വിശദമായ പരിശോധന ഇഷ്ടപ്പെട്ടില്ല; വിമാനത്തില് ഇരുന്ന് ചുമച്ച് യാത്രികരെ ഭയപ്പെടുത്തിയ ചൈനക്കാരിക്കിട്ട് രണ്ടെണ്ണം കൊടുത്ത് സഹയാത്രികന്
കോവിഡ് 19 ഭീതി വ്യാപിക്കുമ്പോള് വിമാനത്താവളങ്ങളിലെല്ലാം കര്ശന പരിശോധനകളാണ് നടക്കുന്നത്. അതിനാല് തന്നെ യാത്രക്കാര്ക്ക് വളരെയധികം സമയം വിമാനത്താവളത്തില് ചെലവിടേണ്ടി വരുന്നു. എന്നാല് തങ്ങള്ക്ക് രോഗലക്ഷണങ്ങളില്ലാത്തതിനാല് ഇത്തരം പരിശോധനകളോട് നിസ്സഹകരണം കാട്ടുന്ന യാത്രക്കാരുമുണ്ട്. ഇത്തരത്തില് ഒരു സ്ത്രീയുടെ പ്രതികരണം അവര്ക്ക് തന്നെ പണിയായിരിക്കുകയാണ്. ദീര്ഘ സമയം വരിയില് കാത്ത് നില്ക്കേണ്ടി വന്നതിന്റെ ദേഷ്യം തീര്ക്കാനായി വിമാനത്തിലെ സീറ്റില് എത്തിയ ശേഷം അവര് യാത്രക്കാരുടെയും ജീവനക്കാരുടെയും ഇടയില് നിന്നും ചുമയ്ക്കുകയായിരുന്നു. വിവേകമില്ലാത്ത അവരുടെ പ്രവൃത്തി പെട്ടെന്നു തന്നെ സ്ഥിതിഗതികള് മാറ്റിമറിച്ചു. അവര് ഒരു ചൈനക്കാരി കൂടിയാണെന്ന് മനസിലായതോടെ വിമാനജീവനക്കാര് യാത്രക്കാരുടെ സഹായത്തോടെ ചുമച്ച സ്ത്രീയുടെ കഴുത്തില് പൂട്ടിട്ട് ശാരീരികമായി കീഴ്പ്പെടുത്തി. ഞാനെന്ത് തെറ്റാണ് ചെയ്തതെന്ന് അവര് ചോദിക്കുന്നുണ്ടായിരുന്നു. ഷാങ്ഹായ് വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. വിമാനത്താവളത്തില് മെഡിക്കല് സംഘമെത്തി വീണ്ടും പരിശോധനകള് നടത്തി. തുടര്ന്നാണ് വിമാനം യാത്ര പുറപ്പെട്ടത്. പരിശോധനകള്…
Read Moreദോശ കഴിക്കാമെന്ന ആശയുമായെത്തിയ ആശാന് ദോശ കിട്ടിയില്ല ! മന്ത്രി എം.എം മണിയെ മോഹിപ്പിച്ച ആ ദോശയെക്കുറിച്ചറിയാം…
കായംകുളം: നല്ല ചൂട് ദോശ കഴിക്കാമെന്ന് വിചാരിച്ചാണ് ആലപ്പുഴയില് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ വൈദ്യുത മന്ത്രി മണിയാശാന് വഴിയോരത്ത് വണ്ടി നിര്ത്തിയത്. കായംകുളം വിഠോബാ ക്ഷേത്രത്തിനു സമീപത്തെ രാമാനന്ദ പൈയുടെ കടയായിരുന്നു മന്ത്രിയുടെ ലക്ഷ്യം. എന്നാല് ആശാന്റെ ആശ നടന്നില്ല. ആശാന് കടയുടെ മുമ്പില് വണ്ടി ചവിട്ടുമ്പോള് സമയം ഒമ്പതര കഴിഞ്ഞിരുന്നു. രാമാനന്ദ പൈ കച്ചവടം കഴിഞ്ഞ് കടയടച്ച് പോയതാണ് ആശാന് തിരിച്ചടിയായത്. ഒടുവില് നിരാശനായ മന്ത്രി കായംകുളം പച്ചക്കറി മാര്ക്കറ്റിലെത്തി ഒരാഴ്ചത്തേക്കുള്ള പച്ചക്കറിയും വാങ്ങി തലസ്ഥാനത്തേക്കു മടങ്ങുകയായിരുന്നു. കുറേ വര്ഷങ്ങള്ക്കു മുമ്പ് രാമാനന്ദ പൈയുടെ കടയിലെത്തി ദോശ കഴിച്ചതിന്റെ രുചി നാവിന്തുമ്പില് സൂക്ഷിച്ച് എത്തിയ ആശാന് ദോശ തിന്നാനാവാത്ത സങ്കടത്തോടെ മടക്കവും.
Read Moreഅമല പോളിന്റെ ‘നായകന്’ ഈ ഗായകന് ? അമലപോളും പ്രമുഖ ഗായകനും തമ്മില് പ്രണയത്തിലെന്ന് റിപ്പോര്ട്ട്; ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളും പുറത്ത്…
അമല പോളും മുംബൈ സ്വദേശിയും ഗായകനുമായ ഭവ്നീന്ദര് സിംഗും തമ്മില് പ്രണയത്തിലെന്ന് റിപ്പോര്ട്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള് സോഷ്യല് മീഡിയയില് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗായകന്റെ ഇന്സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള് പ്രചരിച്ചത്. തന്റെ ജീവിതത്തില് ഏറ്റവും പ്രിയപ്പെട്ട ആളെക്കുറിച്ച് ഒരു അഭിമുഖത്തില് അമല പറഞ്ഞിരുന്നു. ആടൈ എന്ന ചിത്രം തിരഞ്ഞെടുത്തത് അയാളുമായി ചര്ച്ച ചെയ്തിട്ടാണെന്നും അമല പറഞ്ഞിരുന്നു. എന്നാല് സിനിമയുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും തങ്ങള് പ്രണയത്തിലാണെന്നും അന്ന് അമല വ്യക്തമാക്കുകയും ചെയ്തിരുന്നു. അടുത്തിടെയാണ് അമലയുടെ ആദ്യ ഭര്ത്താവും സംവിധായകനുമായ എ. എല് വിജയ് വിവാഹിതനായത്. മുമ്പ് നാലു വര്ഷത്തെ പ്രണയത്തിനൊടുവിലാണ് അമല വിജയ്യെ വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. ഒരു അഭിമുഖത്തില് താന് വീണ്ടും വിവാഹിതയാവുമെന്നും സന്യാസിനിയായി ഹിമാലയത്തില് പോകാന് ഉദ്ദേശ്യമൊന്നുമില്ലെന്നും അമല വ്യക്തമാക്കിയിരുന്നു. മാത്രമല്ല വിവാഹം പ്രണയവിവാഹമായിരിക്കുമെന്നും അമല അന്നു പറഞ്ഞിരുന്നു. ഈ വാക്കുകള് ശരിവയ്ക്കുന്നതാണ്…
Read More