മൂന്ന് പതിറ്റാണ്ടുകള്ക്ക് മുന്പ് പുറത്തിറങ്ങിയ സിനിമയില് കമല്ഹാസന് ചുംബിച്ചത് അനുവാദമില്ലാതെയാണെന്ന് തുറന്നു പറച്ചിലുമായി നടി രേഖ. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. കെ. ബാലചന്ദര് സംവിധാനം ചെയ്ത പുന്നഗൈ മന്നന് എന്ന സിനിമയിലാണ് അനുവാദമില്ലാതെ കമല്ഹാസന് ചുംബിച്ചതെന്നാണ് നടി പറയുന്നത്. 1986ല് പുറത്തിറങ്ങിയ സിനിമയില് കാമുകി കാമുകന്മാരായാണ് ഇരുവരും അഭിനയിച്ചത്. അന്ന് 16 വയസാണ് രേഖയുടെ പ്രായം. വെള്ളച്ചാട്ടതിന് മുകളില് നിന്നും ചാടുന്ന രംഗത്തിന് മുന്പാണ് കമല് രേഖയെ ചുംബിച്ചത്. ഇതിന് തന്റെ അനുവാദം വാങ്ങിയില്ലെന്ന് രേഖ പറഞ്ഞു. സഹസംവിധായകനായ സുരേഷ് കൃഷ്ണയോട് ഇതിനെക്കുറിച്ച് പറഞ്ഞപ്പോൾ, ഈ രംഗം ഒരിക്കലും മോശമാകില്ലെന്ന് പറഞ്ഞു. എന്റെ അനുവാദമില്ലാതെയാണ് ഈ രംഗം ചിത്രീകരിച്ചതെന്ന് പറഞ്ഞാല് ആരും വിശ്വസിക്കില്ല. ഈ രംഗം കണ്ട് അച്ഛന് ചീത്ത പറയുമോ എന്ന് ഭയപ്പെട്ടിരുന്നു. തന്നെ പറ്റിച്ചാണ് ഈ രംഗം ചിത്രീകരിച്ചതെന്ന് അമ്മയോട് പറഞ്ഞിരുന്നു.
Read MoreCategory: Today’S Special
കൊറോണ ഭയം! വീടിനുള്ളില് ഇന്റെര്നെറ്റ് കണക്ഷന് നന്നായി ലഭിക്കുന്നില്ല; മകള്ക്ക് പഠിക്കാന് പ്ലാസ്റ്റിക്ക് കൂടാരമൊരുക്കി അമ്മ
കൊറോണ വൈറസിനെ പേടിക്കാതെ മകള്ക്ക് സുരക്ഷിതമായി പഠിക്കാനുള്ള അവസരമൊരുക്കി അമ്മ. ചൈനയിലെ ഹുബേയ് പ്രവശ്യയിലാണ് ഏറെ ചര്ച്ച ചെയ്യപ്പെടുന്ന സംഭവം. മുള വടികളും പ്ലാസ്റ്റിക്കും ഉപയോഗിച്ച് ടെന്റ് നിര്മിച്ച് അതിനുള്ളില് ആണ് ഇവര് മകളെ ഇരുത്തിയത്. വൈറസ് ബാധയെ തുടര്ന്ന് ഇവിടെയുള്ള സ്കൂളുകളും കോളജുകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്. അതിനാല് വീട്ടിലിരുന്ന് ഓണ്ലൈനായാണ് കുട്ടികള് പഠിക്കുന്നത്. വീടിനുള്ളില് ഇന്റെര്നെറ്റ് കണക്ഷന് നന്നായി ലഭിക്കാതിരുന്നതിനെ തുടര്ന്നാണ് പഠനം വീടിനു പുറത്തേക്ക് മാറ്റിയത്. ചൈനയിലെ ഭൂരിഭാഗം വിദ്യാര്ഥിളും ഇപ്പോള് ഓണ്ലൈനായാണ് പഠിക്കുന്നത്.
Read Moreഅഞ്ജു റാണി! ശരീരം തളര്ത്തിയ രോഗങ്ങള്ക്കു മുന്നില് അടിപതറാതെ റെക്കോര്ഡു പുസ്തകത്തില് ഇടംപിടിച്ചവള്; ഇല്ലാത്തതിനെക്കുറിച്ചോര്ത്ത് പരാതിപ്പെടുന്നവര് കണ്ടുപഠിക്കണം ഈ കൊച്ചുമിടുക്കിയെ…
എത്ര കിട്ടിയാലും മതിവരാത്തവരാണ് നമ്മള്. എന്തൊക്കെ ഉണ്ടെങ്കിലും ഇല്ലാത്തതിനെക്കുറിച്ചോര്ത്ത് ആകുലതപ്പെടുകയും പരാതിപ്പെടുകയും ചെയ്യുന്നവര്ക്ക് പഠിക്കേണ്ട ഒരു വ്യക്തിയെയാണ് ഇന്നു നമ്മള് പരിചയപ്പെടുന്നത്. ശരീരം തളര്ത്തിയ രോഗങ്ങള്ക്കു മുന്നില് അടിപതറാതെ നിന്നുകൊണ്ട് റെക്കോര്ഡു പുസ്തകത്തില് ഇടംപിടിച്ചവള്, അരയ്ക്കു താഴേയ്ക്ക് തളര്ന്ന ശരീരത്തെ മനോബലം കൊണ്ടു നോക്കി പുഞ്ചിരി തൂകുന്നവള്, തന്നെ പോലെ തന്നെ വീല്ചെയറിലായവര്ക്കു വേണ്ടി പ്രയത്നിക്കുന്നവള്… ഇങ്ങനെ വിശേഷണങ്ങള് ഏറെയുള്ള ഒരു വ്യക്തിത്വമാണ് അഞ്ജു റാണി എന്ന യുവതി. അഞ്ജു റാണിയെന്ന യുവതിയെ ശ്രദ്ധേയയാക്കുന്നതും അവളുടെ മനോധൈര്യവും നിശ്ചയ ദാര്ഢ്യവും തന്നെയാണ്. താന് പിന്നിട്ട കനല് വഴിത്താരകളെക്കുറിച്ച് അഞ്ജുറാണി മനസു തുറക്കുന്നു. ജാര് ലിഫ്റ്റിങ്ങിലാണ് അഞ്ജു റാണിയുടെ ലോക റെക്കോര്ഡ്. ഒന്നല്ല രണ്ടെണ്ണം. 1.5 കിലോ ഭാരമുള്ള 2 ഗ്ലാസ് ജാറുകള് വെറും 2 വിരലുകള് ഉപയോഗിച്ച് ഒരേസമയം രണ്ടുകൈകള്കൊണ്ടും ഉയര്ത്തിപ്പിടിച്ചാണ് വേള്ഡ് റെക്കോര്ഡ് നേടിയത്. ഇരുകൈകള്ക്കൊണ്ടും…
Read Moreഅത് വേണോ? ഇത് വേണോ? ആഴത്തിൽ മുറിപ്പെടുത്തിയവർ വേറെയും ഉണ്ടായിരുന്നു; നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് നടി രേഷ്മ രാജൻ
അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് അന്ന രേഷ്മ രാജൻ. ആദ്യ സിനിമയിലെ ലിച്ചി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അന്നയെ തേടി കൈനിറയെ അവസരങ്ങളെത്തി. എന്നാൽ ആദ്യത്തേത് പോലെ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ തിയറ്ററുകളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന അയ്യപ്പനും കോശിയിലും പൃഥ്വിരാജിന്റെ ഭാര്യയായിട്ടാണ് അന്ന അഭിനയിച്ചിരിക്കുന്നത്. ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെത്തുന്നതിന് മുൻപ് നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. സിനിമയിലേക്ക് ക്ഷണം വന്നപ്പോൾ എന്റെ ജീവിതത്തിൽ എന്താണ് നടക്കാൻ പോകുന്നതെന്ന് ഒരു ഞെട്ടലുണ്ടായിരുന്നു. ആ ദിവസങ്ങളിൽ വിദേശത്തേക്ക് പോകാൻ വിസയും ടിക്കറ്റുമെല്ലാം റെഡിയായി ഇരിക്കുകയാണ്. അത് വേണോ? ഇത് വേണോ? ആകെ ആശയക്കുഴപ്പം. അമ്മയാണെങ്കിൽ അഭിനയം എന്നതിനോട് അടുക്കുന്നതേയില്ല. വീട്ടിൽ ആകെയുള്ള വരുമാനം എന്റെ ജോലിയാണ്. അത് കളയുന്നതിനെക്കുറിച്ച് അമ്മയ്ക്ക് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല. പക്ഷേ അവസരം ഒരിക്കൽ…
Read More‘കമ്പള ബോള്ട്ട്’ പറഞ്ഞത് സത്യം തന്നെ ! തല്ക്കാലം ഉസൈന് ബോള്ട്ടിന് വെല്ലുവിളികളില്ല; നിരാശപ്പെടുത്തി ശ്രീനിവാസ ഗൗഡ
ഉസൈന് ബോള്ട്ടിനെ വെല്ലുന്ന വേഗത്തില് കമ്പള മത്സരത്തില് രാജാവായ ശ്രീനിവാസ ഗൗഡയ്ക്ക് ഇന്നലെ നിരാശയുടെ ദിനം. മൊത്തം നാലിനങ്ങളില് മത്സരിച്ച ഗൗഡ രണ്ടിനങ്ങളില് ഒന്നാമതെത്തെയെങ്കിലും മറ്റു രണ്ടിനങ്ങളില് രണ്ടാമതായി. 142 മീറ്റര് ദൂരമുള്ള ട്രാക്കില് 13.42 സെക്കന്ഡില് ഫിനിഷ് ചെയ്ത് റെക്കോര്ഡിട്ടതാണ് നേരത്തെ ശ്രീനിവാസ് ഗൗഡയെ ഉസൈന് ബോള്ട്ടിനോട് ഉപമിക്കാനിടയാക്കിയത്.എന്നാല് പൈവളികെയില് ഇന്നലെയും ഇന്നുമായി നടന്ന മത്സരങ്ങളില് 131 മീറ്റര് നീളമുള്ള ട്രാക്ക് 12:47, 13:11, 12:94, 12.51 എന്നിങ്ങനെ സമയമെടുത്താണ് ഗൗഡ ഫിനിഷ് ചെയ്തത്. മത്സരത്തിനെത്തുന്ന പോത്തുകളുടെ പ്രായം കണക്കാക്കി ഹഗ്ഗ ഇരിയ, ഹഗ്ഗ കിരയ്യ, നഗിലു ഇരിയ്യ, നെഗിലു കിരിയ, അഡ്ഡഹല കെ എന്നിവിഭാഗത്തിലാണ് മത്സരം. 130 മുതല് 145 വരെ മീറ്റര് ദൂരമുള്ള ട്രാക്കിലാണ് കമ്പള മത്സരം. ഇതില് 100 മീറ്റര് മറികടക്കാനെടുക്കുന്ന സമയം കണക്കാക്കിയാണ് പലരും ശ്രീനിവാസ ഗൗഡയെ ഉസൈന് ബോള്ട്ടുമായി…
Read Moreതമിഴിലും തെലുങ്കിലും ലഭിക്കുന്നത് നല്ല വേഷങ്ങള്, പക്ഷേ…! മലയാളത്തില് നല്ല വേഷങ്ങള് ലഭിക്കാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് ഷംന കാസിം
റിയാലിറ്റി ഷോയിൽ താരമായി പിന്നീട് സിനിമയിലേക്ക് ചേക്കേറിയ താരമാണ് ഷംന കാസിം. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം നടത്തിയത്. തെലുങ്കിലും തമിഴിലും നിരവധി ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഷംന ഇരുപത്തേഴോളം മലയാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ മലയാളത്തിൽ അധികം ലഭിച്ചില്ല. പൂർണ എന്ന പേരിലാണ് ഷംന തമിഴിലും തെലുങ്കിലും അഭിനയിക്കുന്നത്. നല്ല വേഷങ്ങൾ മലയാളത്തിൽ ലഭിക്കാത്തതിനെപ്പറ്റി ഷംന ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ്. “”തമിഴിലും തെലുങ്കിലും ലഭിക്കുന്നതു പോലെ നല്ല വേഷങ്ങൾ മലയാളത്തില് ലഭിക്കാത്തതില് ഞാൻ എപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട്. ഇപ്പോഴും എന്നെ സംബന്ധിച്ച് ഇതൊരു ചോദ്യചിഹ്നമാണ്.ജോസഫ് സിനിമയുടെ തമിഴ് റീമേക്കിൽ അഭിനയ കേന്ദ്രീകൃതമായ കഥാപാത്രമാണ് ഞാന് ചെയ്യുന്നത്. എന്നെ കാണാൻ മലയാളിയെപ്പോലെ തോന്നാത്തതു കൊണ്ടും ഞാൻ കൂടുതൽ സ്റ്റേജ് ഷോകളിൽ അഭിനയിക്കുന്നതു കൊണ്ടുമാണ് നല്ല വേഷങ്ങൾ മലയാളത്തിൽ…
Read Moreകാല്പന്തു കളി ‘തലപന്ത്’കളി ആയാല് കളി മാറും ! ഫുട്ബോളില് ഹെഡ് ചെയ്യുന്നത് ഭാവിയില് മറവി രോഗവും പക്ഷാഘാതവും പോലുള്ളവയ്ക്ക് കാരണമായേക്കാം; സ്കൂള് തലത്തില് ഹെഡ്ഡര് നിരോധിച്ച് ഇംഗ്ലീഷ് ഫുട്ബോള് അസോസിയേഷനുകള്…
ഫുട്ബോളിലെ അതിമനോഹര കാഴ്ചകളിലൊന്നാണ് ഹെഡ്ഡര് ഗോളുകള്. ഹെഡ്ഡര് സ്പെഷലിസ്റ്റുകള് വരെ ലോക ഫുട്ബോളിലുണ്ട്. ഗോള്പോസ്റ്റിലേക്ക് തലകൊണ്ട് ഫുട്ബോള് ചെത്തിവിടുന്നത് വൈദഗ്ധ്യമുള്ളവര്ക്കു മാത്രം സാധിക്കുന്ന ഒന്നാണ്. എന്നാല് ഇംഗ്ലീഷ് ഫുട്ബോള് അസോസിയേഷനുകള് ഇപ്പോള് പ്രൈമറി തലത്തില് ഹെഡ്ഡര് നിരോധിച്ചിരിക്കുകയാണ്. ഫുട്ബോള് രംഗത്തു സജീവമായിരുന്ന നിരവധി മുന് കളിക്കാര് ബ്രയിന് സംബന്ധമായ രോഗങ്ങള്ക്കു ചികിത്സക്ക് വിധേയരായിട്ടുണ്ടെന്ന വിവരം പുറത്തുവന്നതിനെത്തുടര്ന്ന ഇത് സംബന്ധിച്ച ഗ്ലാസ്കോ യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണങ്ങളില് വെളിവായത് മറവി രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള് പന്തുകളിക്കാത്തവരെക്കാള് മൂന്നര ഇരട്ടിയില് അധികം കൂടുതലാണ് പന്തുകളിക്കാരില് എന്നാണ്. ഇ ഈ ഒരു പഠനഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇനി ഹെഡ്ഡര് വേണ്ട എന്ന എന്ന തീരുമാനത്തിലേക്ക് ബ്രിട്ടീഷ് ഫുട്ബോള് അസോസിയേഷനുകള് എത്തിയത്. ഈ വാര്ത്ത പുറത്തു വന്നതിനു പിന്നാലെ ഇതു സംബന്ധിച്ച പ്രശസ്ത കോച്ചായ ഡോ മുഹമ്മദ് അഷറഫിന്റെ പോസ്റ്റ് ചര്ച്ചയാവുകയാണ് ഡോ. മുഹമ്മദ്…
Read Moreവേറിട്ട അനുഭവം! ഇളംനീല സാരിയുടുത്ത് വേദിയിൽ സൗമ്യമായ പുഞ്ചിരിയുമായി ഒരു നായിക; ഓർമകളിലെ വെള്ളിനക്ഷത്രക്കാലവുമായി ജലജ
കണ്ണൂർ: ഇളംനീല സാരിയുടുത്ത് വേദിയിൽ സൗമ്യമായ പുഞ്ചിരിയുമായി ഒരു നായിക. 15 വർഷങ്ങൾക്കിപ്പുറവും ജലജയെന്ന ശാലീനസൗന്ദര്യത്തിന് വെള്ളിത്തിരയിൽ മാത്രമല്ല മലയാളികളുടെ പൊതുജീവിതത്തിലും ഒഴിച്ചുകൂടാനാവാത്ത ഇടമുണ്ടെന്ന് തെളിയിക്കുന്നതായി നിറഞ്ഞ സദസ്. കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന കണ്ണൂർ ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിലാണ് മലയാളികളുടെ പ്രിയപ്പെട്ട നായിക ജലജയുടെ സാന്നിധ്യം വേറിട്ട അനുഭവമായത്. ഓർമകളിലെ വെള്ളിനക്ഷത്രക്കാലം… ആ ഒന്നരമണിക്കൂറിനുള്ളിൽ അനു പാപ്പച്ചൻ എന്ന അവതാരികയുടെ തന്മയത്വം നിറഞ്ഞ ചോദ്യങ്ങൾക്ക് ആദ്യ ചിത്രമായ തന്പിന്റെ സ്മരണകൾ തൊട്ട് പുതിയ കാലത്തിന്റെ സിനിമാലോകത്തോടുള്ള സ്വന്തം വീക്ഷണങ്ങൾ വരെ മിന്നിമറഞ്ഞു ആ വാക്കുകളിൽ. അംഗീകാരങ്ങൾ വേണ്ടവിധം ജലജയിലേക്കു വന്നുചേർന്നില്ല എന്നതിലുള്ള പ്രതികരണം ആരാഞ്ഞ ആരാധകരോട് തനിക്കർഹതപ്പെട്ടതായിരുന്നുവെങ്കിൽ അവ തന്നിലേക്ക് എത്തിയേനെയെന്നും ദൈവം വിധിച്ചതെല്ലാം അങ്ങനെ എത്തിച്ചേർന്നിട്ടുണ്ടെന്നും പുഞ്ചിരിച്ചുകൊണ്ട് ജലജ മറുപടി പറഞ്ഞു. 22 ന് ആരംഭിച്ച സാംസ്കാരികോത്സവത്തിന്റെ അവസാനദിനമായ ഇന്നലെ എം.എ. ബേബി മുതൽ…
Read Moreനാലടിയോളം നീളം! മഴവിൽ വർണത്തിൽ അപൂർവയിനം പാമ്പ്; വിഷമില്ലാത്ത, അപകടകാരിയല്ലാത്ത പാമ്പാണെന്ന് അധികൃതർ
ഫ്ലോറിഡ: ഫ്ലോറിഡ ഒക്കല നാഷണൽ ഫോറസ്റ്റിൽ മഴവിൽ വർണമുള്ള അപൂർവയിനം പാമ്പിനെ കണ്ടെത്തിയതായി ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. വനത്തിലൂടെ സഞ്ചരിച്ച ഒരു യാത്രികനാണു പാമ്പിനെ കണ്ടെത്തിയത്. ഇത്തരത്തിലുള്ള പാമ്പിനെ ആദ്യമായി 1969ൽ ഫ്ലോറിഡ മാറിയോൺ കൗണ്ടിയിലാണ് കണ്ടെത്തിയതെന്ന് ഫ്ലോറിഡ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററി അധികൃതർ പറഞ്ഞു. റെയ്ൻബോ പാമ്പുകൾ ജീവിതത്തിന്റെ ഭൂരിഭാഗ സമയവും വെള്ളത്തിനടിയിലുള്ള ചെടികൾക്കിടയിൽ കഴിഞ്ഞു കൂടുകയാണ് പതിവെന്നും അധികൃതർ കൂട്ടിച്ചേർത്തു. നാലടിയോളം നീളമാണ് പുതിയതായി കണ്ടെത്തിയ റെയ്ൻബോ പാമ്പിനുള്ളത്. ഇതു വിഷമില്ലാത്ത, അപകടകാരിയല്ലാത്ത പാമ്പാണ്. ഇത്തരം പാമ്പുകളെ വമ്പൻ പാമ്പുകൾ വേട്ടയാടി ഭക്ഷണത്തിനു ഉപയോഗിക്കാറുണ്ടെന്നും അധികൃതർ പറഞ്ഞു. റിപ്പോർട്ട്: പി.പി. ചെറിയാൻ
Read Moreഷൂട്ടിംഗിനു പോയപ്പോള് എന്നെക്കാണാന് നിരവധി ആളുകള് വന്നു ! ജയസൂര്യ അവരോടൊക്കെ പറഞ്ഞത് മാധവന്റെ ഭാര്യയെന്ന്; പഴയ അനുഭവം പങ്കുവച്ച് കാവ്യ മാധവന്;വീഡിയോ തരംഗമാവുന്നു…
കാവ്യ മാധവന്റെ ഒരു പഴയ വീഡിയോയാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്. 2013ലെ സൈമ അവാര്ഡ് വേദിയില് കാവ്യ നടത്തിയ പ്രസംഗത്തിന്റെ വിഡിയോയാണ് സോഷ്യല് മീഡിയയില് ശ്രദ്ധ നേടുന്നത്. സൈമ തന്നെയാണ് കഴിഞ്ഞ ദിവസം വിഡിയോ വീണ്ടും പങ്കുവച്ചത്. സൈമയുടെ പ്രത്യക അവാര്ഡ് വാങ്ങാനെത്തിയ കാവ്യയ്ക്ക് പുരസ്കാരം നല്കിയത് നടന് മാധവനായിരുന്നു. ഇതോടെയാണ് രണ്ടു പേരുടേയും പേരുമായി ബന്ധപ്പെട്ട പഴയൊരു സംഭവം കാവ്യ തുറന്നു പറഞ്ഞത്. ഈ പുള്ളിക്ക് മനസിലാകുന്ന ഭാഷയില് ആരെങ്കിലും പറഞ്ഞു കൊടുത്തോളൂ എന്നു പറഞ്ഞായിരുന്നു കാവ്യ തുടങ്ങിയത്. ”അഭിനയിച്ചു തുടങ്ങിയ കാലം. അന്ന് താങ്കള് വലിയ സ്റ്റാറാണ്. ഇന്നും. ഞാന് തമിഴ്നാട്ടില് ഷൂട്ടിംഗിന് പോയപ്പോള് എന്നെക്കാണാന് കുറെ ആളുകള് വന്നു. ഞാന് അത്ഭുതപ്പെട്ടു. എന്നെ കാണാന് ഇവര് വരേണ്ട കാര്യമെന്താ എന്നോര്ത്തു. പിന്നീടാണ് മനസിലായത് എനിക്കൊപ്പം ഷൂട്ടിംഗിനുണ്ടായിരുന്ന ജയസൂര്യ അവിടെയുള്ളവരോടൊക്കെ ഞാന്, നടന്…
Read More