പ്രിയപ്പെട്ട ഹെൻട്രി, എത്ര സുന്ദരമാണീ പ്രദേശം,
Read MoreCategory: Today’S Special
മാമാങ്കത്തിലെ ചാവേർ, മമ്മൂട്ടിയുടെ സൂപ്പർഹീറോ! മമ്മൂട്ടിക്കൊപ്പം വാളുയർത്തി വായുവിൽ കുതിക്കുന്ന ഈ മിടുക്കനു പ്രായം പന്ത്രണ്ട് മാത്രം; അച്യുതൻ ബി. നായർ രാഷ്ട്രദീപികയോട്
വേണു കുന്നപ്പിള്ളി നിർമിച്ച് എം. പദ്മകുമാർ സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ബിഗ്ബജറ്റ് സിനിമ മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾമുതലെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്നത് ഈ അദ്ഭുതബാലനെയാണ്. മമ്മൂട്ടിക്കൊപ്പം വാളുയർത്തി വായുവിൽ കുതിക്കുന്ന ഈ മിടുക്കനു പ്രായം പന്ത്രണ്ട് മാത്രം. ഇത് അച്യുതൻ ബി. നായർ. കോട്ടയം പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി. ഒന്നാം ക്ലാസ് മുതൽ കളരി പഠിക്കുന്ന അച്യുതൻ ഇപ്പോൾ ആകെ ത്രില്ലിലാണ്. ശരീരത്തിൽ പോലും ഗംഭീരമായ മേക്കോവറാണ് ചിത്രത്തിനുവേണ്ടി നടത്തിയത്. അത്രമാത്രം ആരാധകരെ ഒറ്റ സിനിമ കൊണ്ടു കൈയിലെടുത്തു കഴിഞ്ഞു. ചന്ദ്രോത്ത് ചന്തുണ്ണി എന്ന കഥാപാത്രത്തിനു ജീവൻ നൽകിയ അച്യുതനെ അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല. പ്രേഷകരുടെയും മമ്മൂട്ടിയും ഉണ്ണിമുകുന്ദനടക്കമുള്ള താരങ്ങളുടെയും അഭിനന്ദനപ്രവാഹത്തിനിടയിൽ രാഷ്ട്രദീപികയോട് അച്യുതൻ മനസ് തുറക്കുന്നു. കഥാപാത്രം സിനിമാരംഗത്ത് എന്റെ കന്നിയങ്കമാണ് മാമാങ്കം. കഥാപാത്രത്തിന്റെ പേര്…
Read Moreകൈ കഴുകാതെ ഭക്ഷണം കഴിച്ചാല് പണി പാളുവേ…! ഡെയ്ന റോബര്ട്ട്സണ് എന്ന അധ്യാപിക നടത്തിയ പരീക്ഷണം വൈറലാകുന്നു; സംഭവം ഇങ്ങനെ…
വൈകുന്നേരം സ്കൂളിൽ നിന്നു മടങ്ങിയെത്തിയാൽ ബാഗും വലിച്ചെറിഞ്ഞ് അടുക്കളയിലേക്ക് ഓടുന്നതാണ് മിക്ക കുട്ടികളുടേയും പതിവ്. സ്കൂൾ വിട്ട് വിശന്നു വലഞ്ഞു വരുന്ന കുട്ടികളോട് ആഹാരത്തിനു മുൻപ് കൈകഴുകണം എന്നു പറഞ്ഞാൽ, ഭക്ഷണം കഴിച്ചിട്ട് കഴുകാം എന്നതാവും മിക്കവരുടേയും മറുപടി. ആഹാരത്തിനു മുൻപ് കൈ കഴുകിയില്ലെങ്കിൽ എന്തു സംഭവിക്കാനാ എന്നു ചോദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈ കഴുകുന്നതിനുള്ള പ്രാധാന്യം മനസിലാക്കിത്തരുന്നതാണ് ഡെയ്ന റോബർട്ട്സണ് എന്ന അധ്യാപിക നടത്തിയ പരീക്ഷണം. അമേരിക്കയിലെ ഐഡഹോ ഫാൾസിലെ ഡിസ്കവറി എലമെന്ററി സ്കൂളിലെ അധ്യാപികയാണ് ഡെയ്ന റോബർട്ട്സണ്. സഹപ്രവർത്തകനും ബിഹേവിയറൽ സ്പെഷലിസ്റ്റുമായ ജരാലി മെറ്റ്കാൾഫിനും അവരുടെ വിദ്യാർഥികൾക്കുമൊപ്പമാണ് ഡെയ്ന തന്റെ പരീക്ഷണം നടത്തിയത്. വിവിധ കഷ്ണങ്ങളായി മുറിച്ചു വച്ച ബ്രഡിൽ ഒരേ സമയം തൊടാൻ ഡെയ്ന തന്റെ വിദ്യാർഥികളോട് ആവശ്യപ്പെട്ടു. കൈ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കിയവർ, ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച്…
Read Moreഞാന് അതിന്റെ തിരക്കിലായിരുന്നു…! അവസാനം കുളിച്ചത് എന്നാണെന്ന് മറന്നുപോയെന്ന് പോപ് താരം ലേഡി ഗാഗ ; കാരണമായി പറയുന്നത് ഇങ്ങനെ…
താൻ അവസാനം കുളിച്ചത് എന്നാണെന്ന് മറന്നുപോയെന്ന് പോപ് താരം ലേഡി ഗാഗ. ട്വിറ്ററിലാണ് ആരാധകരെ ഞെട്ടിച്ച് പോപ് താരം ഇങ്ങനെ പറഞ്ഞത്. തന്റെ ഏറ്റവും പുതിയതും ആറാമത്തേതുമായ ആൽബം എൽജി 6 പുറത്തിറക്കാനുള്ള തിരക്ക് കാരണം കുളിക്കാൻ മറന്നുപോയെന്നാണ് ലേഡി ഗാഗ പറയുന്നത്. അടുത്ത വർഷമാണ് പുതിയ ആൽബം പുറത്തിറങ്ങുക. തന്റെ അസിസ്റ്റന്റിന്റെ ചോദ്യത്തിനുത്തരമായാണ് താൻ അവസാനം കുളിച്ചത് എന്നാണെന്ന് മറന്നുപോയി എന്ന് ഗാഗ പറഞ്ഞത്. എന്തായാലും ഗാഗയുടെ ട്വീറ്റ് ആരാധകർ വൈറലാക്കിയിരിക്കുകയാണ്. മുന്പ് യോഗ പരിശീലിക്കുന്ന കാലത്ത് ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് ഗാഗ ട്വീറ്റ് ചെയ്തതും വൈറലായിരുന്നു.
Read Moreകണ്ടു ഞാൻ കണ്ണനെ, കായാമ്പു വർണനെ…; വീണ്ടും മലയാളം പാടി ധോണിയുടെ മകൾ കുഞ്ഞുസിവ; സിവയെ ഗുരുവായൂർക്ക് ക്ഷണിച്ച് മലയാളികൾ…
കൊച്ചുവായിൽ മലയാളംപാട്ടുകൾ പാടി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ കൊച്ചുസുന്ദരിയാണ് മഹേന്ദ്രസിംഗ് ധോണിയുടെ മകൾ സിവ. ശ്രീകൃഷ്ണ ഭക്തിഗാനങ്ങളാണ് സിവയ്ക്ക് ഏറെ പ്രിയം. അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ, കണികാണും നേരം കമലനേത്രന്റെ എന്നീ ഗാനങ്ങൾ സിവ പാടിയത് വൈറലായി മാറിയിരുന്നു. ഇതിനു പിന്നാലെ വീണ്ടും പാടി മലയാളികളുടെ ഹൃദയംകവരുകയാണ് കുഞ്ഞുസിവ. കണ്ടു ഞാൻ കണ്ണനെ, കായാമ്പു വർണനെ എന്നു തുടങ്ങുന്ന ഗാനമാണ് സിവ ഇത്തവണ പാടിയിരിക്കുന്നത്. അമ്മ സാക്ഷി ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വീഡിയോ നിമിഷങ്ങൾക്കുള്ളിൽ തരംഗമായി മാറി. സിവയെ അഭിനന്ദിച്ച് കമന്റുകളുടെ പ്രവാഹമാണ്. സിവയെ ഗുരുവായൂർക്ക് ക്ഷണിച്ചുകൊണ്ടുള്ള മലയാളികളുടെ കമന്റുകളും ഇതിലുണ്ട്. സിവയുടെ പാട്ട് കാണാം; View this post on Instagram Singing mode ! 😍🤩 A post shared by Sakshi Singh Dhoni (@sakshisingh_r) on Dec 23,…
Read Moreആ ഉമ്മയും പെൺകുട്ടിയും ആരാണ് ? പർദ്ദയിട്ട ഉമ്മയുടെ മടിയിൽ തലവച്ചുറങ്ങി കുഞ്ഞുമാളികപ്പുറം; സ്നേഹപ്രതീകമായ ആ വൈറൽ ചിത്രത്തിനു പിന്നിൽ
ട്രെയിനിൽ പർദ്ദയിട്ട വനിതയുടെ മടിയിൽ തലവച്ചുറങ്ങുന്ന കുഞ്ഞു ശബരിമല തീർഥാടകയുടെ ചിത്രങ്ങൾ ഏതാനും ദിവസങ്ങളായി മലയാളികളുടെ മനംകവരുകയാണ്. മതങ്ങൾക്കതീതമായി മനുഷ്യസ്നേഹത്തിന്റെ സുന്ദരകാഴ്ചയായി എല്ലാവരും ആ ചിത്രത്തെ വിശേഷിപ്പിച്ചു. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ആ ഉമ്മയും പെൺകുട്ടിയും ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ഏവരും. ഇപ്പോൾ ഈ ഫോട്ടോയ്ക്ക് പുറകിലെ കഥ പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരനായ നജീബ് മൂടാടി. കാസർഗോഡ് സ്വദേശിനിയായ പ്രവാസി മലയാളി തബ്ഷീർ ആണ് ചിത്രത്തിലെ ഉമ്മ. കോട്ടയത്തു പഠിക്കുന്ന മക്കളെ കാണാൻ പോവുകയായിരുന്നു ദുബായിൽ നിന്നെത്തിയ തബ്ഷീർ. ഇതിനിടെയാണ് വേദ എന്ന കൊച്ചുമാളികപ്പുറം സഹയാത്രികയായി എത്തുന്നതും. തബ്ഷീറിന്റെ മടിയിൽ തലവെച്ചു സുഖമായി ഉറങ്ങുന്ന ചിത്രം വേദയുടെ അച്ഛൻ സന്ദീപ് തന്നെയാണ് പകർത്തിയത്. നജീബ് മൂടാടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
Read More“ആസാദി’ മുഴക്കി സാദിഖിന്റെ പുതിയാപ്ല ഇറക്കം..! വിവാഹദിനത്തിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ വേറിട്ടുള്ള പ്രതിഷേധ മാർച്ച്
കൊണ്ടോട്ടി: പൗരത്വ ഭേദഗതി ബില്ലിനെതിരെ വേറിട്ടുള്ള പ്രതിഷേധ മാർച്ച് ആയി മാറി സാദിഖിന്റെ പുതിയാപ്ല പോക്ക്. ചിറയിൽ ചുങ്കം കെ.വി.മൂസ- സുഹറാബി ദന്പതികളുടെ മകൻ സാദിഖ് ആണ് തന്റെ വിവാഹദിനത്തിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചു പുതിയാപ്ല പോയത്. കുറുപ്പത്ത് കുന്നത്തുപറന്പ് ഒ.പി.ഉണ്ണി മുഹമ്മദ്-ഖദീജ ദന്പതികളുടെ മകൾ ഖൈറു ജുമാനയാണ് സാദിഖിന്റെ വധു. ഇവരുടെ വീട്ടിലേക്ക് പോകുന്ന ചടങ്ങിലാണ് ആസാദി മുദ്രാവാക്യങ്ങൾ മുഴങ്ങിയത്. ചിറയിൽ ചുങ്കത്തു നിന്നു കുന്നത്തുപറന്പിലേക്കുള്ള രണ്ട് കിലോമീറ്ററിനടുത്തുള്ള ദൂരമാണ് പ്ലക്കാർഡുകളേന്തി മാർച്ച് നടത്തിയത്. വി.ടി. ഷഫീഖ്, കെ.വി.അസ്ക്കർ, പി.ടി.മുജീബ് റഹ്മാൻ മുസ്ലിയാർ, അബൂഹാമിദ്.എൻ.ഇ, കരിസത്തർ, ടി.പി. ജഹ്ഫർ, കെ.ഖമറുൽ ഇസ്ലാം, സി.സുഹൈറുദീൻ, ശിഹാബ് കളോത്ത്, കെ.കെ.റഷീദ്, കെ.പി ജുനൈദ്, നൗഷാദ് ഒന്നാംമൈൽ, കെ. അബൂബക്കർ സിദിഖ്, പി. ഫായിസ്, കെ.വി ഹബീബ്, സി.ആശിഖ്, പി.സി ജംഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
Read Moreഎട്ട് വർഷമായെന്ന് ആരെങ്കിലും വിശ്വസിക്കുമോ? ഇത്രെയും നാൾ എനിക്കൊപ്പം നിന്നതിന് നന്ദി; വിവാഹ വാര്ഷികത്തില് അമാലിന് നന്ദി പറഞ്ഞ് ദുൽഖർ
വിവാഹവാർഷിക ദിനത്തിൽ ഭാര്യ അമാലിന് നന്ദി പറഞ്ഞ് നടൻ ദുൽഖർ സൽമാൻ. എട്ടാം വിവാഹവാഷികമാണ് ഇരുവരും ആഘോഷിക്കുന്നത്. “എട്ട് വർഷമായെന്ന് ആരെങ്കിലും വിശ്വസിക്കുമോ?. ഇത്രെയും നാൾ എനിക്കൊപ്പം നിന്നതിന് നന്ദി. അമ്മയായതിന്, അമ്മായിയായതിന്, അമ്മുവായതിന്..അത്രമേൽ ഞാൻ സ്നേഹിക്കുന്നു. മികച്ച മനുഷ്യനാകാൻ നീയെനിക്ക് പ്രോത്സാഹനം നൽകി’. ദുൽഖർ സോഷ്യൽമീഡിയയിൽ കുറിച്ചു. 2011 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. മറിയം അമീറ സൽമാൻ എന്നാണ് ഇരുവരുടെയും മകളുടെ പേര്.
Read Moreകുടുംബത്തോടൊപ്പം കഴിയുന്നതിനിടയില് ഗ്ലാമറസ് റോള് ചെയ്യാന് പലരും തയാറാവില്ല! നായികമാരെ വിവാഹശേഷം സിനിമയില് നിന്നും അകറ്റുന്നു: പ്രിയ രാമന് പറയുന്നു…
മലയാളം ഉൾപ്പെടെ തെന്നിന്ത്യൻ സിനിമകളിൽ ഒരുകാലത്തു നിറസാന്നിധ്യമായിരുന്നു പ്രിയ രാമൻ. സിനിമയിൽ സജീവമല്ലെങ്കിലും പ്രിയ ഇപ്പോഴും തിരക്കിലാണ്. സീരിയൽ അഭിനയത്തിനൊപ്പം ബിസിനസിലും സജീവമാണ് നടി.എന്നാൽ സിനിമയിൽ അഭിനയിക്കാത്തത് എന്തെന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ടെന്നും ഇതിന് കാരണമുണ്ടെന്നുമാണ് നടി പറയുന്നത്.ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. സിനിമ പുരുഷ കേന്ദ്രീകൃതമല്ലേ, അതുപോലെ ടെലിവിഷൻ പരന്പരകൾ സ്ത്രീകളുടേതാണ്. ടാർഗറ്റ് ഓഡിയൻസും അവരാണ്. അവരിൽ നിന്നൊരാൾ കഥാപാത്രമായി വരുന്പോൾ പെട്ടെന്ന് കണക്റ്റ് ചെയ്യാൻ പറ്റുന്നു. മാത്രമല്ല, സിനിമയുടെ സമയം പലപ്പോഴും എനിക്ക് അനുകൂലമായി വരണമെന്നില്ല. അങ്ങനെ നോക്കിയപ്പോൾ ടെലിവിഷനിലേക്ക് ചുവടുമാറ്റുന്നതാണ് നല്ലതെന്ന് തോന്നി. സീരിയലിലേക്ക് കളം മാറ്റി ചവിട്ടിയപ്പോൾ ഇനി സിനിമ ചെയ്യില്ലേ എന്ന് എന്നോട് പലരും ചോദിച്ചിരുന്നു. സിനിമയെ സംബന്ധിച്ച് വിവാഹ ശേഷം നായികമാരെ അകറ്റി നിർത്തുന്ന പതിവാണുള്ളത്. കുടുംബത്തോടൊപ്പം കഴിയുന്നതിനിടയിൽ ഗ്ലാമറസ് റോൾ ചെയ്യാൻ പലരും തയാറാവില്ല. അങ്ങനെ…
Read Moreപ്രിയപ്പെട്ട സാന്താ, എനിക്ക് നല്ലൊരു അച്ഛനെ തരുമോ?; ഏഴുവയസുകാരൻ സാന്തായ്ക്കെഴുതിയ കത്ത് കണ്ണുനനയിക്കും; സോഷ്യല് മീഡിയയില് വൈറലായ കത്ത് ഇങ്ങനെ…
ഒരു ഏഴു വയസ്സുകാരൻ സാന്താക്ലോസിനെഴുതിയ കത്താണ് ഇപ്പോൾ വൈറലാകുന്നത്. ടാരന്റ് കൗണ്ടിയിലെ ഒരു അഭയകേന്ദ്രത്തിൽ നിന്നാണ് കുട്ടി കത്തെഴുതിയിരിക്കുന്നത്. അവർ തന്നെയാണ് അത് സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നതും. ഗാർഹിക പീഡനത്തെ തുടർന്ന് ദുരിതം സഹിക്കേണ്ടിവരുന്ന അമ്മയേയും കുഞ്ഞുങ്ങളേയും പാർപ്പിക്കുന്ന സേഫ് ഹെവൻ എന്ന അഭയകേന്ദ്രത്തിലെ അന്തേവാസിയാണ് ബ്ലേക്ക് എന്ന ഈ ഏഴുവയസുകാരൻ. കുറച്ച് ആഴ്ചകൾക്ക് മുന്പ് അവന്റെ അമ്മയാണ് അവന്റെ ബാക്ക്പാക്കിൽനിന്ന് സാന്തയ്ക്ക് അവനെഴുതിയ ഈ കത്ത് കണ്ടെത്തിയതെന്ന് സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച ചിത്രത്തിന്റെ അടിക്കുറിപ്പായി നൽകിയിട്ടുണ്ട്. സാന്തയെ അഭിസംബോധന ചെയ്ത് ബാലൻ എഴുതിയ കത്തിൽ അച്ഛൻ ഒരു ഭ്രാന്തനെപ്പോലെ ആയിരുന്നുവെന്ന് അവൻ എഴുതിയിട്ടുണ്ട്.അവർക്കെപ്പോഴും അയാളെ പേടിയായിരുന്നു. അങ്ങനെ പേടിച്ചാണ് അവർ കഴിഞ്ഞിരുന്നത്. ഒരുദിവസം അവന്റെ അമ്മയാണ് അവനെ അച്ഛനെ ഭയക്കേണ്ടതില്ലാത്ത ഈ സ്ഥലത്തേക്ക് കൊണ്ടുവന്നത്. ആ സുരക്ഷിതസ്ഥാനത്ത് അച്ഛനെ ഭയക്കാതെ കഴിയാമായിരുന്നു എന്നും അവനെഴുതിയിരിക്കുന്നു. അവനെ എപ്പോഴും ഭയപ്പെടുത്തിയിരുന്ന…
Read More