ഞാന്‍ ഒരു സിംഗിള്‍ മദറാണ്! ഒടുവില്‍ ആര്യ ആസത്യം വെളിപ്പെടുത്തി; തന്റെ ഭര്‍ത്താവ് എവിടെയെന്ന നിരന്തരമായ ചോദ്യത്തിന് ആര്യ കുറിച്ച മറുപടിയിങ്ങനെ…

ഒടുവിൽ ആര്യ ആസത്യം വെളിപ്പെടുത്തി; സ്വകാര്യ ജീവിതത്തിലേക്കുള്ള ആളുകളുടെ കടന്നുകയറ്റം മൂലമാണ് ഇതുവരെ പറയാതിരുന്ന ജീവിതത്തിലേ ആ സത്യത്തെക്കുറിച്ച് നടി തുറന്നു പ‍റ‍യുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം മകളെക്കുറിച്ച് പലപ്പോഴും പറയാറുണ്ടെങ്കിലും ഭർത്താവിനെക്കുറിച്ച് ഇതുവരേയും ഒന്നും പറഞ്ഞിട്ടില്ലായിരുന്നു. സീരിയൽ താരം അർച്ചന സുശീലന്‍റെ സഹോദരനാണ് എന്ന് മാത്രമാണ് ആകെ അറിവുണ്ടായിരുന്നത്. ഇതേക്കുറിച്ച് നിരന്തമായുള്ള ചോദ്യങ്ങളുണ്ടായപ്പോഴാണ് താരം ഇപ്പോൾ അക്കാര്യത്തെക്കുറിച്ച് പറയുന്നത്. ഒരോ ചോദ്യം തന്നെ ആവർത്തിച്ച് കേട്ട് ക്ഷമ നശിച്ചതുകൊണ്ടാണ് അവസാനമായി ഒരിക്കൽ കൂടി ഇത് വിശദീകരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് താൻ ഒരു സിംഗിൾ മദർ ആണെന്ന് ആര്യ എഴുതിയത്.  അതായത് താനും ഭർത്താവും പിരിഞ്ഞിട്ട് കുറേക്കാലമായി. ഇപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് മകളുടെ കാര്യങ്ങൾ ഒന്നിച്ചാണ് നോക്കുന്നത്. അവൾക്ക് എന്നും ഏറ്റവും മികച്ച മാതാപിതാക്കളായിരിക്കുമെന്നും ആര്യ പറ‍യുന്നു.

Read More

എല്ലാവരോടും വളരെയധികം നന്ദിയുണ്ട് ! നാല്‍പതിലെ വളകാപ്പിനു പിന്നിലുള്ള കാരണം വെളിപ്പെടുത്തി നടി പ്രവീണ…

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമെല്ലാമായി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി പ്രവീണ. നിരവധി ചലചിത്രങ്ങളിലും മെഗാസീരിയലുകളിലും താരം അഭിനയിച്ചു. താരം കഴിഞ്ഞ ദിവസം എഫ്ബിയില്‍ പങ്ക് വച്ച ഒരു ചിത്രം ഏറെ വൈറല്‍ ആയിരുന്നു. നാല്‍പ്പതില്‍ ഒരു ചെറിയ വളക്കാപ്പ് എന്നായിരുന്നു ചിത്രത്തിന് താരം നല്‍കിയ ക്യാപ്ഷന്‍. ഇത് കണ്ടതോടെ താരം വീണ്ടും അമ്മയാകാന്‍ തുടങ്ങുന്നു എന്ന രീതിയില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച സജീവമായി. വളക്കാപ്പ് എന്താണ് സംഭവം എന്ന് തിരക്കുന്ന ഒരാളോട് പ്രെഗ്‌നന്റ് ആകുമ്പോള്‍ നടത്തുന്ന ചടങ്ങാണ് ഇതെന്ന് പ്രവീണ തന്നെ വ്യക്തമാക്കിയിരുന്നു. താരത്തിന്റെ ഈ മറുപടി കൂടി എത്തിയതോടെ നിരവധി ആളുകള്‍ പ്രവീണയ്ക്ക് ആശംസകളുമായെത്തി. ഇപ്പോഴിതാ ആ ചിത്രത്തിനെ മറുപടിയുമായി എത്തിരിക്കുകയാണ് താരം. നിരവധി ആളുകള്‍ താരത്തിന് ആശംസകളുമായി എത്തിയപ്പോഴാണ് പ്രവീണ മറുപടി നല്‍കിയത്. ഒരു മൂവി ഷൂട്ടിംഗ് ആണേ, എല്ലാവരുടെയും ആത്മാര്‍ത്ഥമായ സ്‌നേഹത്തിന് ഒരുപാടി നന്ദി എന്നും…

Read More

അമ്മയും പറക്കമുറ്റാത്ത മൂന്നു പെണ്‍മക്കളും ! അതായിരുന്നു അന്ന് ഞങ്ങളുടെ കുടുംബം; അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം സത്യമായിരുന്നുവെന്ന് ഭാമ

മലയാളികളുടെ ഇഷ്ടനടിയാണ് ഭാമ. നിവേദ്യം എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന ആ പെണ്‍കുട്ടി ഇപ്പോഴിതാ താരം വിവാഹിതയാകുകയാണ്. ബിസിനസു്കാരന്‍ അരുണ്‍ ആണ് വരന്‍. ജനുവരിയിലാണ് വിവാഹം. വിവാഹവും മെഹന്തി ചടങ്ങും കോട്ടയത്താണ് നടത്തുന്നത്. വിവാഹത്തെക്കുറിച്ച് രണ്ടു വര്ഷം മുമ്പ് ഒരു മാഗസിനില്‍ നല്‍കിയ അഭിമുഖത്തില്‍ വരനെ കണ്ടെത്തുന്നത് വീട്ടുകാരെ ഏല്‍പ്പിച്ചിരിക്കുകയാണെന്നു ഭാമ പറഞ്ഞിരുന്നു. ഇത് ചോദ്യത്തില്‍ നിന്നു രക്ഷപ്പെടാനുള്ള പതിവ് ഉത്തരമായാണ് ഇത് കരുതിയതെന്ന് അഭിമുഖത്തിനിടയില്‍ പറഞ്ഞപ്പോള്‍ ”പറഞ്ഞത് കള്ളമായിരുന്നില്ല, ചോദ്യത്തില്‍ നിന്ന് ഒളിച്ചോടിയതുമല്ല.” ഭാമ പറഞ്ഞു. ”പതിനെട്ടാം വയസ്സില്‍ സിനിമയില്‍ വന്നതാണ് ഞാന്‍. സിനിമകള്‍ ചെയ്യണം, സമ്പാദിക്കണം. സ്വന്തം കാലില്‍ നില്‍ക്കാനാകണം. എന്നിട്ടേ വിവാഹം കഴിക്കൂ. അതും ഇരുപത്തെട്ടു വയസ്സിനു ശേഷം… ഇതെല്ലാം അന്നേ തീരുമാനിച്ചിരുന്നു. അമ്മയും എങ്ങുമെത്താത്ത മൂന്നു പെണ്‍മക്കളും. അതായിരുന്നു അന്ന് ഞങ്ങളുടെ കുടുംബം. അതുകൊണ്ടു തന്നെ ജീവിതത്തെ അത്രയും ഗൗരവമായാണ്…

Read More

സിനിമകള്‍ പീഡനങ്ങളെ നിസാരവല്‍ക്കരിക്കുന്നു ! നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളായി മാത്രം പീഡനം മാറുന്നുവെന്ന് രജീഷ വിജയന്‍…

സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികപീഡനങ്ങളെയും അതിക്രമങ്ങളെയും സിനിമയില്‍ നിസാരവല്‍ക്കരിക്കുന്നുവെന്ന് നടി രജീഷ വിജയന്‍. പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളാണ് പീഡനം എന്നാണ് രജിഷ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ‘സിനിമയില്‍ പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ഒരു ടൂളാണ് പീഡനം. നായകന്റെ അമ്മയോ, ഭാര്യയോ, സഹോദരിയോ പീഡിപ്പിക്കപ്പെടുന്നു. അതിനു ശേഷം പകരം വീട്ടാനായി ഇറങ്ങി തിരിക്കുന്ന നായകന്‍. ഇങ്ങനെയെല്ലാം എത്ര ചിത്രങ്ങളാണ് വന്നിട്ടുള്ളത്. ‘അവളൊന്ന് ഒച്ച വെച്ചിരുന്നെങ്കില്‍, കരഞ്ഞിരുന്നെങ്കില്‍’ എന്നൊക്കെയുള്ള ഡയലോഗുകളും അങ്ങനെയാണ് സിനിമയില്‍ വന്നത്. വളരെ നിസാരവത്കരിച്ചാണ് സിനിമയില്‍ പീഡനങ്ങളെ അവതരിപ്പിക്കാറുള്ളത്. എന്നാലിപ്പോള്‍ സിനിമകളില്‍ കുറേ മാറ്റങ്ങളൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. അതെല്ലാം സ്വാഗതാര്‍ഹമാണ്’ രജീഷ പറയുന്നു. വിധു വിന്‍സെന്റ് സംവിധാനം ചെയ്ത ‘സ്റ്റാന്‍ഡ് അപ്പ്’ ആണ് രജിഷയുടെ തീയ്യേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിലെ…

Read More

മൂക്കിനുള്ളില്‍ ബട്ടണുമായി യുവതി ജീവിച്ചത് 20 വര്‍ഷം ! ഒടുവില്‍ പുറത്തെടുത്തത് വിവാഹത്തിനു തൊട്ടുമുമ്പ്;തിരുവനന്തപുരത്ത് നടന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവം ഇങ്ങനെ…

യുവതിയുടെ മൂക്കിനുള്ളില്‍ പ്ലാസ്റ്റിക് ബട്ടണില്‍ നിന്ന് 20 വര്‍ഷങ്ങള്‍ക്കു ശേഷം യുവതിയ്ക്കു മോചനം.തിരുവനന്തപുരം പട്ടത്തെ എസ്യുടി ബിആര്‍ ലൈഫ് ആശുപത്രിയില്‍ നടത്തിയ റെനോലിത്ത് ശസ്ത്രക്രിയയിലൂടെ ബട്ടണ്‍ പുറത്തെടുക്കുകയായിരുന്നു. ഒന്നോ രണ്ടോ വയസ്സുള്ളപ്പോള്‍ മൂക്കില്‍ ബട്ടണ്‍ പെട്ടതായിരിക്കണമെന്ന് കരുതുന്നു. ഇതുകാരണം കുട്ടിക്കാലം മുതല്‍ കുട്ടി മൂക്കടപ്പും മൂക്കില്‍ നിന്നുള്ള അസഹ്യമായ ദുര്‍ഗന്ധവും കാരണം വളരെ ബുദ്ധിമുട്ടി. വളരുന്തോറും ഈ ബുദ്ധിമുട്ട് കൂടിവന്നു. ഇതിനിടെ ചികിത്സകള്‍ പലതും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം എസ്യുടി ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിയെ ഇഎന്‍ടി അസോയിയേറ്റ് കണ്‍സല്‍റ്റന്റ് ഡോ. അമ്മു ശ്രീ പാര്‍വതി വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. മൂക്കിനുള്ളില്‍ അസാധാരണ മാംസവളര്‍ച്ചയും പഴുപ്പുകെട്ടലും കണ്ട് വിദഗ്ധമായ സ്‌കാനിംഗിന് വിധേയമാക്കിയപ്പോഴാണ് മാംസ വളര്‍ച്ചയ്ക്കുളളില്‍ മറ്റെന്തോ വസ്തു ഉണ്ടെന്ന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് റെനോലിത്ത് ശസ്ത്രക്രിയ നടത്തി. കല്ലുപോലുള്ള വസ്തുവിനുള്ളില്‍ പഴയ കാലത്തെ പ്ലാസ്റ്റിക് ബട്ടണായിരുന്നു. അതു പുറത്തെടുത്തതോടെ…

Read More

പ്ര​തി​രോ​ധം അ​പ​രാ​ധ​മ​ല്ല, അ​വ​കാ​ശ​മാ​ണ്‌; പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ വ​സ്‌​ത്രം ക​ണ്ടാ​ൽ തി​രി​ച്ച​റി​യാ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​നെ​തി​രേ​ വി​വാ​ഹ​ദി​ന​ത്തി​ൽ വേ​റി​ട്ട  പ്ര​തി​ഷേ​ധ​വു​മാ​യി വ​ധൂവ​ര​ന്മാ​ർ

ത​ല​ശേ​രി: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി വി​വാ​ഹ​ച്ച​ട​ങ്ങി​ൽ വ​ധൂ​വ​ര​ന്മാ​ർ രം​ഗ​ത്തെ​ത്തി​യ​ത് പു​തു​മ​യാ​യി. ചി​റ​ക്ക​ര ഞ​ള്ളി​ൽ ഹൗ​സി​ൽ കെ.​പി. രാ​ജ​ൻ-​സി.​എം. ക​മ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ കെ.​പി. പ്ര​ശാ​ന്തും കു​ട്ടി​മാ​ക്കൂ​ൽ അ​വി​ട്ടം ഹൗ​സി​ൽ സു​രേ​ഷ്‌ ചി​റ​മ്മ​ൽ-​പി.​പി. അ​ജി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ വി​സ്‌​മ​യ​യും ത​മ്മി​ലു​ള്ള ഇ​ന്ന​ലെ ന​ട​ന്ന വി​വാ​ഹ​മാ​ണ് പൗ​ര​ത്വ​ബി​ല്ലി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ന് വേ​ദി​യാ​യ​ത്‌. ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വി​വാ​ഹ​ത്തി​നു​ശേ​ഷം വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് ന​വ​ദ​ന്പ​തി​ക​ൾ വേ​റി​ട്ട പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്. സ​മ​രം​ചെ​യ്യു​ന്ന​വ​രെ മ​ത​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ച പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​നെ​തി​രേ നി​സ്‌​കാ​ര​തൊ​പ്പി​യും പ്ല​ക്കാ​ർ​ഡു​മാ​യാ​ണ് പ്ര​ശാ​ന്ത്‌ വി​വാ​ഹ​പാ​ർ​ട്ടി​യു​ടെ മു​ന്നി​ൽ ന​ട​ന്ന​ത്‌. പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ വ​സ്‌​ത്രം ക​ണ്ടാ​ൽ തി​രി​ച്ച​റി​യാ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​നെ​തി​രേ​യാ​യി​രു​ന്നു തൊ​പ്പി ധ​രി​ച്ചു​ള്ള വി​യോ​ജി​പ്പ്‌. പ്ര​തി​രോ​ധം അ​പ​രാ​ധ​മ​ല്ല, അ​വ​കാ​ശ​മാ​ണ്‌, റി​ജ​ക്‌​ട്‌ സി​എ​ബി എ​ന്നെ​ഴു​തി​യ​താ​യി​രു​ന്നു വ​ധു​വി​ന്‍റെ പ്ല​ക്കാ​ർ​ഡ്‌. വി​വാ​ഹ​പാ​ർ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​രു​ടെ മാ​ത്ര​മ​ല്ല വ​ഴി​യോ​ര​ത്തു​ള്ള ജ​ന​ങ്ങ​ളു​ടെ​യും ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​താ​യി വി​വാ​ഹ​നാ​ളി​ലെ വേ​റി​ട്ട പ്ര​തി​ഷേ​ധം.

Read More

ഒന്നും തോന്നരുത് ആ പേര് ചെറുതായൊന്ന് മാറ്റി ! നടി റോമയുടെ പുതിയ പേര് കേട്ട് തലയില്‍ കൈവച്ച് ആരാധകര്‍…

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ കടന്നു വന്ന് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് റോമ. പിന്നീട് നിരവധി സിനിമകളില്‍ റോമ അഭിനയിച്ചു. ഒട്ടുമിക്ക ചിത്രങ്ങളും വിജയമായിരുന്നു. ഇപ്പോള്‍ ഒരു ഇടവേളക്ക് ശേഷം പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന സിനിമയിലൂടെ തിരിച്ചെത്തുകയാണ് താരം. പക്ഷെ ഈ തിരിച്ചുവരവ് പഴയ റോമയായിട്ടല്ലെന്നു മാത്രം. Roma എന്ന് എഴുതുമ്പോള്‍ അക്ഷരങ്ങള്‍ക്കൊപ്പം ഒരു h കൂടി ചേര്‍ത്തിരിക്കുകയാണ് താരം. അതുകൊണ്ട് Roma ഇനി മുതല്‍ Romah ആയി മാറും. ഇതാണാ മാറ്റം. സിനിമയില്‍ നിന്നു വിട്ടു നിന്ന മൂന്ന് വര്‍ഷം സംഖ്യാജ്യോതിഷപഠനത്തില്‍ ശ്രദ്ധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം. സംഖ്യാജോതിഷവും വാസ്തുവും ജോതിഷവുമൊക്കെയായിരുന്നു ഈ കാലയളവിലെ പഠനവിഷയങ്ങള്‍. ഓരോ അക്ഷരത്തിനും നമ്പറിനും വിലയുണ്ടെന്ന് അങ്ങനെയാണ് മനസ്സിലാക്കിയതെന്നും ഇതോടെയാണ് സ്വന്തം പേരിലും തിരുത്തു വരുത്തിയതെന്നും റോമ പറയുന്നു.…

Read More

പ്രിയപ്പെട്ട സാന്ത എനിക്ക് നല്ലൊരു അച്ഛനെ തരുമോ ? ഏഴു വയസുകാരന്‍ സാന്റയ്‌ക്കെഴുതിയ കത്ത് ആരുടെയും കണ്ണു നനയിക്കും…

ഒരു ഏഴു വയസ്സുകാരന്‍ സാന്താക്ലോസിനെഴുതിയ കത്താണ് ഇപ്പോള്‍ വൈറലാകുന്നത്. ടാരന്റ് കൗണ്ടിയിലെ ഒരു അഭയകേന്ദ്രത്തില്‍ നിന്നാണ് കുട്ടി കത്തെഴുതിയിരിക്കുന്നത്. അവര്‍ തന്നെയാണ് അത് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നതും. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ദുരിതം സഹിക്കേണ്ടിവരുന്ന അമ്മയേയും കുഞ്ഞുങ്ങളേയും പാര്‍പ്പിക്കുന്ന SafeHaven of Tarrant County അഭയകേന്ദ്രത്തിലെ അന്തേവാസിയാണ് ഈ ഏഴുവയസ്സുകാരന്‍. ”ബ്ലേക്ക് നമ്മുടെയൊരു അഭയകേന്ദ്രത്തിലെ ഏഴുവയസ്സുകാരനാണ്. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് അവന്റെ അമ്മയാണ് അവന്റെ ബാക്ക്പാക്കില്‍നിന്നും സാന്തയ്ക്ക് അവനെഴുതിയ ഈ കത്ത് കണ്ടെത്തിയതെന്ന് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രത്തിന്റെ അടിക്കുറിപ്പായി നല്‍കിയിട്ടുണ്ട്. സാന്തയെ അഭിസംബോധന ചെയ്ത് ബാലന്‍ എഴുതിയ കത്തില്‍ അച്ഛന്‍ ഒരു ഭ്രാന്തനെപ്പോലെ ആയിരുന്നുവെന്ന് അവന്‍ എഴുതിയിട്ടുണ്ട്.അവര്‍ക്കെപ്പോഴും അയാളെ പേടിയായിരുന്നു. അങ്ങനെ പേടിച്ചാണ് അവര്‍ കഴിഞ്ഞിരുന്നത്. ഒരുദിവസം അവന്റെ അമ്മയാണ് അവനെ അച്ഛനെ ഭയക്കേണ്ടതില്ലാത്ത ഈ സ്ഥലത്തേക്ക് കൊണ്ടുവന്നത്. ആ സുരക്ഷിതസ്ഥാനത്ത് അച്ഛനെ ഭയക്കാതെ കഴിയാമായിരുന്നു എന്നും അവനെഴുതിയിരിക്കുന്നു.…

Read More

ഇറങ്ങി വാടാ മക്കളേ… മംഗളുരുവില്‍ നിന്നെത്തിയ വിദ്യാര്‍ഥികളെ മധുരം നല്‍കി സ്വീകരിച്ച് മന്ത്രി; വീഡിയോ വൈറലാകുന്നു…

പൗരത്വ ഭേദഗതി നിയമത്തിനെതിരേ മംഗളുരുവില്‍ നടന്ന പ്രതിഷേധത്തിനിടെ രണ്ടു പേര്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടതോടെ സ്ഥിതിഗതികള്‍ ആകെ രൂക്ഷമായി തീര്‍ന്നിരുന്നു. മലയാളി മാധ്യമപ്രവര്‍ത്തകെ അറസ്റ്റു ചെയ്തതും കേരളത്തില്‍ നിന്നുള്ളവരാണ് അക്രമം അഴിച്ചു വിട്ടതെന്ന കര്‍ണാടക മന്ത്രിയുടെ പ്രസ്താവനയും ഏറെ വിവാദം സൃഷ്ടിച്ചു. അതിനുപിന്നാലെയാണ്, മംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചത്. മംഗളൂരുവില്‍ കുടുങ്ങി കിടന്ന വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലെത്താന്‍ സാധിക്കാത്ത അവസ്ഥയായി. ഇതേ തുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു. വിദ്യാര്‍ഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയിരുന്നു. പിന്നീട്, അഞ്ച് കെഎസ്ആര്‍ടിസി ബസുകളിലായാണ് മംഗളൂരുവില്‍ നിന്ന് മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ചത്. കാസര്‍കോട് ജില്ലാ ഭരണകൂടവും ആവശ്യമായ ഇടപെടലുകള്‍ നടത്തി. ഇന്നലെ രാത്രിയോടെ അഞ്ച് ബസ്സുകളിലായി മംഗളൂരുവില്‍ നിന്ന് വിദ്യാര്‍ഥികള്‍ കേരളത്തിലെത്തി. കെഎസ്ആര്‍ടിസി ബസുകളില്‍ വരുന്ന വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ എത്തി.…

Read More

മീനില്‍ ഫോര്‍മാലിന്‍ ഇല്ലെന്ന കണ്ടെത്തല്‍ ! പരിശീലനമില്ലാതെ സ്ട്രിപ്പ് ഉപയോഗിച്ചതിനെതിരേ മേയര്‍ രംഗത്ത്; വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ഹോട്ടല്‍ പൂട്ടിച്ചെന്ന് ഹോട്ടല്‍ ഉടമ…

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത രണ്ടു ടണ്ണോളം മീനില്‍ ഫോര്‍മാലിന്‍ ഇല്ലെന്ന് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ കണ്ടെത്തലിനെതിരേ മേയര്‍ കെ.ശ്രീകുമാര്‍ രംഗത്ത്. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും വിഷ മല്‍സ്യം കടത്തുന്ന ലോബിയും തമ്മിലുള്ള അവിശുദ്ധബന്ധമാണ് റിപ്പോര്‍ട്ടിന് പിന്നിലെന്ന് മേയര്‍ ആരോപിച്ചു. ശരിയായ പരിശീലനം ലഭിക്കാതെ, സ്ട്രിപ്പ് ഉപയോഗിച്ചതാണ് കോര്‍പ്പറേഷന് തെറ്റായ ഫലം ലഭിക്കാനുള്ള കാരണമെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. വ്യാഴാഴ്ചയാണ് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന മീന്‍ പരിശോധിച്ചത്. മാരക വിഷമായ ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടെന്നും സ്ഥിരീകരിച്ചതോടെ വാഹനവും പിടിച്ചെടുത്തു. തുടര്‍ന്ന് കോര്‍പ്പറേഷന്‍ തന്നെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്‌ക്വാഡിനേയും വിവരം അറിയിച്ചത്. ഇവരെത്തി സാമ്പിള്‍ എടുത്തു നടത്തിയ പരിശോധനയില്‍ കഥമാറി. ഫോര്‍മാലിന്റെ സാന്നിധ്യം ഇല്ലെന്നായിരുന്നു കണ്ടെത്തല്‍. ഇതിനിടെ അഞ്ചു ലക്ഷത്തോളം വില വരുന്ന രണ്ടര ടണ്‍ മത്സ്യം കോര്‍പറേഷന്‍ നശിപ്പിക്കുകയും ചെയ്തു.…

Read More