ഇത് ചരിത്രനേട്ടം ! ബഹിരാകാശത്ത് നട്ടുവളര്‍ത്തിയ പച്ചമുളക് ചേര്‍ത്ത് നല്ല ഉഗ്രന്‍ പലഹാരമുണ്ടാക്കി യാത്രികര്‍; സംഭവം വൈറല്‍…

ബഹിരാകാശ മേഖലയില്‍ മറ്റൊരു നേട്ടം കൂടി…ബഹിരാകാശ യാത്രികയായ മേഗന്‍ മകാര്‍തര്‍ പുറതതുവിട്ട ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഈ ചിത്രങ്ങള്‍ മനുഷ്യരാശിയുടെ മോഹങ്ങള്‍ക്ക് പുതിയ മാനം പകരുകയാണ്. ഭൂമിയില്‍ നിന്ന് ശീതീകരിച്ചു കൊണ്ട് പോയ ബീഫും തക്കാളിയും മസാലയ്ക്കും സോസിനുമൊപ്പം നല്ല ഫ്രെഷ് പച്ചമുളകു കൂടി ചേര്‍ത്ത് ടാക്കോസ് എന്ന പലഹാരമുണ്ടാക്കി ബഹിരാകാശ യാത്രികര്‍ ഭക്ഷിച്ചു. ടാക്കോസില്‍ ഉപയോഗിച്ച പച്ചമുളക് നട്ടുപിടിപ്പിച്ചത് ബഹിരാകാശത്ത് തന്നെയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നാലുമാസം മുന്‍പാണ് ബഹിരാകാശനിലയത്തില്‍ യാത്രികര്‍ മുളകു ചെടി വളര്‍ത്താന്‍ തുടങ്ങിയത്. പച്ചമുളകും പഴുത്ത് ചുവന്ന നിറത്തിലുള്ള മുളകുകളും ഈ കൃഷിയിലുണ്ടായി. പ്ലാന്റ് ഹാബിറ്റാറ്റ് 04 എക്സ്പിരിമെന്റ് എന്നായിരുന്നു ഈ പരീക്ഷണത്തിനു നല്‍കിയ പേര്. ഇതിലുണ്ടായ മുളകുകളില്‍ കുറേയെണ്ണം ഭൂമിയിലേക്കു തിരികെയെത്തിക്കും. ബഹിരാകാശ സാഹചര്യങ്ങളിലുണ്ടാകുന്ന വിളകള്‍ എങ്ങനെയൊക്കെ വ്യത്യസ്തമാണെന്ന് സസ്യശാസ്ത്ര വിദഗ്ധര്‍പരീക്ഷണങ്ങളിലൂടെ അന്വേഷിക്കും. കഴിഞ്ഞ വര്‍ഷം നാസ ബഹിരാകാശത്ത്…

Read More

ഭൂമിയിലേക്ക് തുടര്‍ച്ചയായി വരുന്ന നിഗൂഢ സിഗ്നലുകളുടെ പിന്നില്‍ അന്യഗ്രഹ ജീവികളോ ? പുതിയ തെളിവുകള്‍ കണ്ട് ഞെട്ടി ശാസ്ത്രജ്ഞര്‍

ഭൂമിയിലേക്ക് തുടര്‍ച്ചയായി വരുന്ന നിഗൂഢ സിഗ്നലുകള്‍ക്കു പിന്നില്‍ അന്യഗ്രഹ ജീവികളാണെന്ന സംശയം ബലപ്പെടുന്നു. ഒന്നുകില്‍ പ്രപഞ്ചത്തിലെ ഏതെങ്കിലും അജ്ഞാത വസ്തുവില്‍ നിന്നു സ്വാഭാവികമായി വരുന്നത്, അല്ലെങ്കില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ അന്യഗ്രഹജീവികള്‍ അയയ്ക്കുന്നത് എന്നിങ്ങനെ രണ്ടു നിഗമനങ്ങളിലൂടെയാണ് ഇപ്പോള്‍ ഗവേഷകര്‍ കടന്നു പോകുന്നത്. 2018 സെപ്റ്റംബര്‍ 16നും 2019 ഒക്ടോബര്‍ 30 നും ഇടയില്‍ സംഭവിച്ചതിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. കനേഡിയന്‍ ഹൈഡ്രജന്‍ ഇന്റന്‍സിറ്റി മാപ്പിംഗ് എക്സ്പെരിമന്റ് / ഫാസ്റ്റ് റേഡിയോ ബര്‍സ്റ്റ് പ്രോജക്റ്റ് കൊളാബ്രേഷനിലെ ഗവേഷകരാണ് ഓരോ 16.35 ദിവസത്തിലും നിഗൂഢ സിഗ്നലുകള്‍ ഭൂമിയിലേക്ക് വരുന്നതായി കണ്ടെത്തിയത്. നാല് ദിവസത്തിനുള്ളില്‍ സിഗ്നല്‍ ഓരോ മണിക്കൂറിലും വന്നുക്കൊണ്ടിരിക്കും. പിന്നീട്, ഇത് മറ്റൊരു 12 ദിവസത്തേക്ക് നിശബ്ദമായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഈ നിഗൂഢ സിഗ്നലുകളുടെ ഉത്ഭവം കണ്ടെത്തുന്നതിലൂടെ അവയ്ക്ക് കാരണമായത് എന്താണെന്ന് നിര്‍ണ്ണയിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. ഇത്തരം നിഗൂഢ…

Read More

ഒരു വര്‍ഷം മുമ്പ് ഭൂമിയെ കടന്നു പോയത് ഛിന്നഗ്രഹമായിരുന്നില്ല ! അന്യഗ്രഹ ജീവികളുടെ കൂറ്റന്‍ പേടകമായിരുന്നു അതെന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍…

ഒരു വര്‍ഷം മുമ്പ് ഭൂമിയുടെ സമീപത്തു കൂടെ പോയത് ഛിന്നഗ്രഹമായിരുന്നില്ലെന്ന് സൂചന. അന്ന് നാസയും ബഹിരാകാശ ഗവേഷകരും ഈ അദ്ഭുത ഛിന്നഗ്രഹത്തിന്റെ വരവും സഞ്ചാര വഴികളും ചര്‍ച്ച ചെയ്തിരുന്നു. ബഹിരാകാശ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രൂപമായിരുന്നു ആ ഛിന്നഗ്രഹത്തിന്. എന്നാല്‍ അതൊരു ഛിന്നഗ്രഹം അല്ലായിരുന്നെന്നാണ് ഇപ്പോള്‍ ചില ഗവേഷകര്‍ പറയുന്നത്. ബഹിരാകശത്തു കൂടെ കടന്നുപോയ ഔമുവാമുവ എന്ന വസ്തു മറ്റുഗ്രഹങ്ങളില്‍ നിന്ന് ഗവേഷണത്തിന്റെ ഭാഗമായി തിരിച്ച കൃത്രിമ പേടകമായിരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഹവാര്‍ഡ് സ്മിത്ത് സോണിയന്‍ സെന്റര്‍ ഫോര്‍ അസ്‌ട്രോഫിസിക്‌സിലെ ഗവേഷകരാണ് വിചിത്രമായ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. സൗരയൂഥത്തിലൂടെ സഞ്ചരിച്ച, സിഗരറ്റിന്റെ രൂപമുള്ള വസ്തുവിനെ കുറിച്ച് നിരവധി ചര്‍ച്ചകളും നിരീക്ഷണങ്ങളും ഇതിനകം തന്നെ നടന്നിട്ടുണ്ട്. എവിടെ നിന്നാണ് ഈ വിചിത്രം വസ്തു വന്നതെന്നും ലക്ഷ്യമെന്തായിരുന്നു എന്നുമാണ് ഗവേഷകര്‍ അന്വേഷിക്കുന്നത്. പ്രപഞ്ചത്തിലൂടെ പതിവു പോലെ സഞ്ചരിക്കുന്ന ഛിന്നഗ്രഹമായിരിക്കും ഇതെന്നാണ് ആദ്യം…

Read More

റേഡിയോ തരംഗങ്ങള്‍ക്കു പകരം ലേസര്‍ രശ്മികള്‍! നിര്‍ണായക നേട്ടം കൈവരിക്കാനൊരുങ്ങി നാസ; എല്‍സിആര്‍ഡിയെക്കുറിച്ചറിയാം

10 വര്‍ഷത്തിനകം ചൊവ്വയിലേക്കു വരെ മനുഷ്യരെ അയക്കാനൊരുങ്ങുകയാണ് ലോകം. പക്ഷേ ആസമയത്ത് ബഹിരാകാശത്ത് ഒരു പ്രശ്‌നമുണ്ടായി ഭൂമിയിലേക്ക് വിവരമറിയിച്ചാല്‍ ഇവിടെ കിട്ടാന്‍ വൈകിയോലോ? നിലവില്‍ വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വന്‍സി(ആര്‍എഫ്) കമ്യൂണിക്കേഷന്റെ പരിമിതികളെ മറികടക്കാനായി പുതുവഴി കണ്ടെത്തിയിരിക്കുകയാണു നാസ. ലേസര്‍ രശ്മികള്‍ വഴിയുള്ള ഡേറ്റ കൈമാറ്റമാണു ലക്ഷ്യം. റേഡിയോ തരംഗങ്ങളെക്കാള്‍ 10 മുതല്‍ 100 മടങ്ങു വേഗതയുണ്ടാകും ഇതുവഴിയുള്ള കൈമാറ്റത്തിന്. ഭൂമിയും രാജ്യാന്തര ബഹിരാകാശ കേന്ദ്രവും തമ്മിലുള്ള ഡേറ്റാകൈമാറ്റത്തിന് ഉപയോഗപ്പെടുത്താവുന്ന നൂതന കമ്യൂണിക്കേഷന്‍ വിദ്യയാണിത്. വിവിധ പേടകങ്ങള്‍ ശേഖരിക്കുന്ന ഡേറ്റയും ഹൈക്വാളിറ്റി വിഡിയോ ദൃശ്യങ്ങളും വരെ ലേസര്‍ രശ്മികളുപയോഗിച്ച് ഭൂമിയിലേക്ക് വളരെ പെട്ടെന്നയക്കാമെന്നതാണ് ഇതിന്റെ ഗുണം. ബഹിരാകാശത്തു നിന്ന് തയാറാക്കുന്ന ലേസര്‍ രശ്മികള്‍ ഭൂമിയില്‍ ഇതിനായി തയാറാക്കിയിരിക്കുന്ന പ്രത്യേക റിസീവറുകളിലേക്കയക്കും. ഭൂമിയില്‍ നിന്നുള്ള ഡേറ്റയും ലേസര്‍ രശ്മിയില്‍ എന്‍കോഡ് ചെയ്താണ് തിരികെ അയക്കുക. മുകളില്‍ അവ…

Read More

രണ്ടുമാസം കിടന്നകിടപ്പ് കിടക്കാമോ? പതിനൊന്ന് ലക്ഷം ശമ്പളം വാങ്ങിക്കാം! ഫ്രഞ്ച് ബഹിരാകാശ ഗവേഷകര്‍ ജോലിക്കാരെ തേടുന്നു; ട്വിറ്റര്‍ പോസ്റ്റ് കാണാം

ദിവസത്തിലെ മുഴുവന്‍ സമയവും അല്ലെങ്കില്‍ തോന്നുന്നയത്രയും ഉറങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന ചിന്തിക്കുന്ന ധാരാളമാളുകളുണ്ട്. കിടക്കയില്‍ നിന്ന്  എഴുന്നേല്‍ക്കുക എന്നതാണ് ഇത്തരക്കാരെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ഇങ്ങനെ കിടക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് താങ്കളെങ്കില്‍ ഇതാ ഒരു സന്തോഷവാര്‍ത്ത. കിടന്നുകൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ ഒരു വഴിയുണ്ട്. രണ്ട് മാസം കിടന്ന കിടപ്പില്‍ കിടന്നാല്‍ പതിനൊന്ന് ലക്ഷം പോക്കറ്റിലാക്കാം. ഫ്രഞ്ച് സ്പേസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റൂഷനിലെ ഗവേഷകര്‍ ഈ ജോലിയ്ക്ക് സന്നദ്ധരായ 24 പേരെ തേടുകയാണ്. കിടക്കയില്‍ കിടക്കുന്നവരെ നിരീക്ഷിച്ച് മൈക്രോഗ്രാവിറ്റിയുടെ അനന്തരഫലങ്ങള്‍ പഠിക്കുകയാണ് ഗവേഷകരുടെ പ്രധാന ലക്ഷ്യം. 20 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള പുരുഷന്‍മാര്‍ക്കാണ് തൊഴിലവസരം. 22-27 ഇടയിലായിരിക്കണം തൊഴില്‍ അപേക്ഷകരുടെ ബോഡി മാസ് ഇന്‍ഡക്സ്. അലര്‍ജി ഇല്ലാത്തവരും പുകവലിക്കാത്തവരുമായിരിക്കണം അപേക്ഷകര്‍. രണ്ട് മാസത്തില്‍ ഒരു നിമിഷം പോലും കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയില്ല. എന്നാല്‍ കിടക്കയില്‍…

Read More

ആഗ്രഹങ്ങള്‍ക്ക് പ്രായം തടസമേയല്ല! ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംങ് ബഹിരാകാശത്ത് പോകാനൊരുങ്ങുന്നു; പരിശീലന വീഡിയോ കാണാം

സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പ്രായമോ ശാരീരിക അവശതകളോ ഒന്നും ഒരു തടസമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രലോകത്തെ അത്ഭുത പ്രതിഭ സ്റ്റീഫന്‍ ഹോക്കിങ്. ലോകാവസാനത്തേക്കുറിച്ചും ദൈവീക സാന്നിധ്യത്തെക്കുറിച്ചുമൊക്കെ നിരവധി വിവാദ കണ്ടുപിടുത്തങ്ങളും പ്രസ്താവനകളുമൊക്കെ നടത്തിയിട്ടുള്ളയാളാണ് അദ്ദേഹം. മോട്ടോര്‍ ന്യൂറോണ്‍ എന്ന രോഗത്തിനടിമയാണ് ഹോക്കിംങ് ഇപ്പോള്‍. എങ്കില്‍ പോലും തളരാതെ പിടിച്ചുനിന്ന് ഭൗതിക ശാസ്ത്രലോകത്ത് മികച്ച കണ്ടുപിടുത്തങ്ങള്‍ നടത്തിയ സ്റ്റീഫന്‍ ഹോക്കിംങ്‌സ് ഇതാ ബഹിരാകാശത്തേക്ക് പോകാനൊരുങ്ങുന്നു. വെര്‍ജിന്‍ ഗ്യാലക്റ്റിക് സ്‌പേസ്‌ക്രാഫ്റ്റിലാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഹോക്കിംങ്‌സ് പോകുന്നത്. ബഹിരാകാശ യാത്രക്ക് അവസരം ലഭിച്ചതിനെ ആവേശത്തോടെയാണ് ഈ വൃദ്ധനായ ശാസ്ത്രജ്ഞന്‍ കാണുന്നത്. ആഗ്രഹമുണ്ടായിരുന്നെങ്കിലും എന്നെ സ്‌പേസില്‍ കൊണ്ടുപോകാനുള്ള ധൈര്യം ആരും ഏറ്റെടുക്കുമെന്ന് കരുതിയതല്ല. എന്നാല്‍ വെര്‍ജിന്‍ അതിന് തയാറായി. അവര്‍ സമ്മതമറിയിച്ചപ്പോള്‍ അത്ഭുതമാണ് തോന്നിയത്. ഇതിലും വലിയ സന്തോഷം ഇനി ലഭിക്കാനുമില്ല. അദ്ദേഹം പറഞ്ഞു. സ്റ്റീഫന്‍ ഹോക്കിംങ് സീറോ ഗ്രാവിറ്റിയില്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.…

Read More