വത്തിക്കാൻ: ദിവംഗതനായ ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികദേഹം ഇന്നു മുതൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനത്തിനു വയ്ക്കും. മൃതദേഹം നിലവിൽ സൂക്ഷിച്ചിരിക്കുന്ന ചാപ്പലിൽനിന്നു പ്രദക്ഷിണമായി ബസിലിക്കയുടെ മുഖ്യകവാടത്തിലൂടെ അകത്തു കയറ്റിയാണു പൊതുദർശനത്തിനു വയ്ക്കുക. ശനിയാഴ്ച കബറടക്ക ചടങ്ങുകൾ ആരംഭിക്കുന്നതുവരെ പൊതുജനത്തിനു ബസിലിക്കയിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരമുണ്ടാകും. ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സംസ്കാര ശുശ്രൂഷകൾ തുടങ്ങുക.രാഷ്ട്രത്തലവൻമാരും ലോകമെമ്പാടുമുള്ള വിശ്വാസികളും വലിയ ഇടയനെ അവസാനമായി നേരിൽ കാണാൻ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ 7.35നാണു പരിശുദ്ധ പിതാവ് ദിവംഗതനായത്. അന്നു വൈകുന്നേരംതന്നെ ഭൗതികദേഹം തുറന്ന പെട്ടിയിലാക്കി, അദ്ദേഹം ഔദ്യോഗിക വസതിയായി ഉപയോഗിച്ചിരുന്ന സാന്താ മാർത്ത ഗസ്റ്റ് ഹൗസിന്റെ താഴത്തെ നിലയിലുള്ള ചാപ്പലിലേക്കു മാറ്റിയിരുന്നു. പരിശുദ്ധ പിതാവിന്റെ വിയോഗത്തോടെ സഭയുടെ ഇടക്കാല ചുമതലകൾ നിർവഹിക്കാൻ ചുമതലപ്പെട്ട ‘കമർലെങ്കോ’ കർദിനാൾ…
Read MoreCategory: Today’S Special
“സെക്സ് റൂമുകൾ’ ഒരുങ്ങിക്കഴിഞ്ഞു; തടവുകാർക്കു പങ്കാളിയെ കാണാൻ ജയിലിൽ പ്രത്യേക മുറിയൊരുക്കി ഇറ്റലി
ടെർണിയ(ഇറ്റലി): ജയിലുകളിൽ കഴിയുന്ന തടവുകാർക്കു ഭാര്യയെയോ കാമുകിയെയോ കാണാനും അടുത്തിടപഴകാനുമുള്ള പ്രത്യേക സൗകര്യം ഒരുക്കുന്നു. ഇറ്റലിയിലാണു തടവുകാർക്കുവേണ്ടി “സെക്സ് റൂമുകൾ’ ഒരുക്കുന്നത്. മധ്യ ഉംബ്രിയ മേഖലയിലെ ടെർണിയ ജയിലിൽ ഈ പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. രണ്ടു മണിക്കൂറാണു തടവുകാർക്കും പങ്കാളികൾക്കും വേണ്ടി അനുവദിക്കുക. ഒരു ബെഡ്ഡും ടോയ്ലെറ്റ് സൗകര്യവും മുറിയിലുണ്ടാകും. ജയിലിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഈ മുറിക്കടുത്ത് ഉണ്ടാകില്ല. ജയിലിന് പുറത്തുള്ള പങ്കാളികളുമായി അടുത്തിടപഴകാനുള്ള തടവുകാരുടെ അവകാശം ഇറ്റലിയിലെ കോൺസ്റ്റിറ്റ്യൂഷണൽ കോർട്ട് അടുത്തിടെ അംഗീകരിച്ചിരുന്നു. ഫ്രാൻസ്, ജർമനി, നെതർലാൻഡ്സ്, സ്വീഡൻ തുടങ്ങി യൂറോപ്യൻ രാജ്യങ്ങളിൽ പലയിടങ്ങളിലും നേരത്തെതന്നെ തടവുകാർക്കു പങ്കാളികളുമായി ശാരീരികമായി അടുപ്പം കാണിക്കാനുള്ള അവസരം ജയിലുകളിൽ നടപ്പിലാക്കിയിരുന്നു.
Read Moreഇതു 2k കുട്ടികളുടെ കാലം… ഫോൺ പിടിച്ചുവാങ്ങിയ അധ്യാപികയെ വിദ്യാർഥിനി ചെരുപ്പൂരി അടിച്ചു
മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയ അധ്യാപികയെ കോളജ് വിദ്യാർഥിനി ചെരിപ്പൂരി അടിച്ചു. ആന്ധ്രാ പ്രദേശിലെ വിജയനഗരത്തിലെ രഘു എൻജിനീയറിംഗ് കോളജിലാണ് സംഭവം നടന്നത്. ഫോൺ പിടിച്ചുവാങ്ങിയതോടെ പ്രകോപിതയായ വിദ്യാർഥിനി അധ്യാപികയെ ചൊരിപ്പുകൊണ്ട് അടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.വിദ്യാർഥിനി ചെരിപ്പൂരി “എന്റെ ഫോൺ തിരികെ തരുമോ അതോ അടിക്കണോ?’ എന്ന് അധ്യാപികയോട് ആക്രോശിക്കുന്നതും ഫോണ്‍ തിരികെ ലഭിക്കാതിരുന്നതോടെ അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോക്ക് അനേകം കമന്റുകളും ലഭിച്ചു. “ഇന്നത്തെ കുട്ടികൾ അധ്യാപകർക്ക് നൽകുന്ന ബഹുമാനമാണിത്. പിഴവ് കുട്ടികളുടേത് മാത്രമല്ല, മറിച്ച് മാതാപിതാക്കളുടേതും അധ്യാപകരുടേതും കൂടിയാണ്. ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന അധ്യാപകർ ബഹുമാനം പ്രതീക്ഷിക്കുന്നത് ശരിയാണോ?” എന്നൊക്കെയായിരുന്നു കമന്റുകൾ.
Read Moreവീർത്ത വയറുമായി പതിനൊന്നുകാരൻ ആശുപത്രിയിലെത്തി: പരിശോധിച്ചു നോക്കിയപ്പോഴതാ സ്വർണക്കട്ടി! പിന്നീട് സംഭവിച്ചത്…
അസാധാരണമായി വയറ് വീർത്തിരിക്കുന്നതു കണ്ടാണ് പതിനൊന്നു വയസുകാരനെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. എക്സ്-റേ എടുത്ത ഡോക്ടർമാർ അന്പരന്നുപോയി. കുട്ടിയുടെ വയറ്റിൽ വലിയൊരു ലോഹവസ്തു. വിശദമായി പരിശോധിച്ചപ്പോൾ വീണ്ടും ഞെട്ടി. അത് 100 ഗ്രാം തൂക്കം വരുന്ന സ്വർണക്കട്ടിയായിരുന്നു. വയറ്റിൽനിന്നു സ്വാഭാവികമായി സ്വർണക്കട്ടി പുറത്തുപോകാനായി ഡോക്ടർമാർ മരുന്നും നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഗോൾഡ് ബാർ പുറത്തെടുത്തു. ക്വിയാൻ എന്നാണു കുട്ടിയുടെ പേര്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണു ഗോൾഡ് ബാർ കുട്ടി വിഴുങ്ങിയത്. വയർ വീർത്തുവന്നതിനൊപ്പം കടുത്ത വയറുവേദനയും കുട്ടിക്ക് അനുഭവപ്പെട്ടിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം കുട്ടി ആരോഗ്യം വീണ്ടെടുത്തതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
Read Moreഎന്ത് ആർത്തിയാണ് മനുഷ്യന്… വെള്ളി പാദസരം കവരാൻ സ്ത്രീയുടെ കണങ്കാലുകൾ മുറിച്ചു: മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു
വെള്ളി പാദസരങ്ങൾ കവർന്നെടുക്കാൻ അന്പതുവയസുകാരിയുടെ രണ്ട് കണങ്കാലുകളും മുറിച്ചുമാറ്റി കെടുംക്രൂരത. രാജസ്ഥാനിലെ സവായ് മധോപുർ ജില്ലയിലാണ് സംഭവം. ഊർമിള മീണയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഊർമിള രണ്ടു കിലോഗ്രാം ഭാരമുള്ള വെള്ളി പാദസരങ്ങൾ ധരിച്ചിരുന്നു. ഈ പാദസരങ്ങൾ കവരാണ് കൊലപാതകമെന്നു പോലീസ് പറയുന്നു. ഞായറാഴ്ച രാവിലെ വിറകുവെട്ടാൻ വയലിലേക്ക് പോയതായിരുന്നു ഊർമിള. രാവിലെ 11 മണിയായിട്ടും തിരിച്ചെത്തിയില്ല. കുടുംബം അന്വേഷിച്ചിറങ്ങിയപ്പോൾ കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞു തടിച്ചുകൂടിയ നാട്ടുകാർ സ്ത്രീയുടെ മൃതദേഹം വഹിച്ചുകൊണ്ട് റോഡ് ഉപരോധിച്ചു. അന്വേഷണത്തിന് കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണമെന്ന് പോലീസ് പറഞ്ഞു. അതേസമയം 24 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreമടക്കം ഇന്ത്യാ മോഹം ബാക്കിയായി…
“ഇന്ത്യയെ ഞാൻ സ്നേഹിക്കുന്നു. 2018ൽ ഇന്ത്യ സന്ദർശിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു. (പൊട്ടിച്ചിരിച്ചുകൊണ്ട്) ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ!’’- ആഗോള കത്തോലിക്കാ സഭയുടെ തലവനും കരുണയുടെയും സേവനത്തിന്റെയും സമാധാനത്തിന്റെയും ലോക നായകനുമായ ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളാണിത്. ഒരാഴ്ച നീണ്ട മ്യാൻമർ, ബംഗ്ലാദേശ് സന്ദർശനം പൂർത്തിയാക്കിയ ശേഷം ധാക്കയിൽനിന്നു വത്തിക്കാനിലേക്കുള്ള മടക്കയാത്രയ്ക്കിടെ പ്രത്യേക പേപ്പൽ വിമാനത്തിൽ 2017 ഡിസംബർ രണ്ടിനു നടത്തിയ പത്രസമ്മേളനത്തിൽ ദീപിക ലേഖകന്റെ ചോദ്യത്തിനു മറുപടിയായാണു പാപ്പാ ഇക്കാര്യം പറഞ്ഞത്. മാർപാപ്പ ഇന്ത്യ സന്ദർശിക്കണമെന്നു വിശ്വാസികളടക്കം ലക്ഷക്കണക്കിനാളുകൾ ആഗ്രഹിക്കുന്നു. 2018ൽ ഇന്ത്യയിൽ വരുമെന്നു പ്രതീക്ഷിക്കാമോ എന്നായിരുന്നു ചോദ്യം. “ദൈവിക പദ്ധതിയുടെ ഭാഗമാണെല്ലാം. വളരെ വിശാലമായ രാജ്യവും വൈവിധ്യവുമുള്ള സംസ്കാരവുമാണ് ഇന്ത്യയുടേത്. ഒരു പക്ഷേ, ഏറെ സ്നേഹിക്കുന്ന ഇന്ത്യയിലേക്കുള്ള പര്യടനത്തിനായിത്തന്നെ ഒരു പ്രത്യേക യാത്ര ആവശ്യമായതു കൊണ്ടാകാം ഇത്തവണത്തെ ദക്ഷിണേഷ്യൻ യാത്രയിൽ കഴിയാതെ പോയത്. ഇന്ത്യാ സന്ദർശനമെന്നത് ഒരു മുഴുവൻ പരിപാടിയാണ്. വലിയ…
Read Moreമാർപാപ്പയ്ക്ക് പിൻഗാമിയെ തേടുന്പോൾ…
ഇത്രയും ആകാംക്ഷയോടെ എല്ലാ വൻകരകളും ഉറ്റുനോക്കുന്ന മറ്റൊരു തെരഞ്ഞെടുപ്പുമില്ല. ഒട്ടേറെ കൗതുകങ്ങളും നടപടിക്രമങ്ങളും നിറഞ്ഞതാണ് മാർപാപ്പയുടെ തെരഞ്ഞെടുപ്പ്. മൂന്നു പദവികളിലേക്കാണ് മാർപാപ്പയാകുന്ന വ്യക്തി ഉയർത്തപ്പെടുക. അപ്പസ്തോലപ്രമുഖനായ വിശുദ്ധ പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ എന്ന പദവിയാണ് ആദ്യത്തേത്. രണ്ടാമത്തേത് റോമിന്റെ മെത്രാപ്പോലീത്ത. മൂന്നാമത്തേത് വത്തിക്കാൻ എന്ന രാജ്യത്തിന്റെ തലവൻ. സഭാധ്യക്ഷനായ വലിയമുക്കുവന്റെ തെരഞ്ഞെടുപ്പുനടപടികൾ വിവിധ മാർപാപ്പമാർ തങ്ങളുടെ ഭരണകാലത്തു പരിഷ്കരിച്ചിരുന്നു. സമീപകാലത്ത്, പത്താം പീയൂസ് മാർപാപ്പ മുതൽ എല്ലാവരും, ജോണ്‍ പോൾ ഒന്നാമൻ പാപ്പയൊഴികെ, ഇത്തരം പരിഷ്കരണം നടത്തിയിട്ടുണ്ട്. ഒടുവിൽ പോൾ ആറാമൻ മാർപാപ്പ റൊമാനോ പൊന്തിഫിച്ചി എലിഗെൻദോ എന്ന അപ്പസ്തോലിക രേഖയിലൂടെയും (1975), ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ യൂണിവേഴ്സി ഡൊമിനിചി ഗ്രെജിസ് എന്ന അപ്പസ്തോലിക രേഖയിലൂടെയും (1996) തെരഞ്ഞെടുപ്പുനടപടികൾ പരിഷ്കരിച്ചു. ഇതനുസരിച്ചായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ തെരഞ്ഞെടുപ്പ്. ചിരകാലസ്ഥാപിതമായ പാരന്പര്യത്തിൽനിന്നു കാര്യമായി…
Read Moreമറവിരോഗബാധിതര്‍ക്കായി നൂതന ചികിത്സാരീതി ആരംഭിക്കുന്നു: പദ്ധതി നടപ്പാക്കുന്നത് ക്യൂബയുമായി സഹകരിച്ച്
സംസ്ഥാനത്ത് മറവി രോഗബാധിതര്‍ക്കായി (ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ്) നൂതന ചികിത്സാ രീതി ആരംഭിക്കുന്നു. ക്യൂബയുമായി സഹകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള നടപടികള്‍ സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ചു. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ മറവിരോഗം ബാധിച്ചത് 574 പേര്‍ക്കാണ്. 2024 ല്‍ 3,112 പേരും 2023 ല്‍ 2,763 പേരും 2022 ല്‍ 2,304 പേരും മറവി രോഗബാധിതരായി എന്നാണ് കണക്കുകളിലുള്ളത്. 2021 ല്‍ 2,002 പേര്, 2020 ല്‍ 1,769 പേര്, 2019 ല്‍ 1,847 പേര്, 2018 ല്‍ 1,548 പേര്, 2017 ല്‍ 1,047 പേര്, 2016 ല്‍ 475 പേര് എന്നിങ്ങനെയാണ് മറവി രോഗത്തിന്റെ പിടിയില്‍ അമര്‍ന്നവരുടെ കണക്കുകള്‍. മറവി രോഗബാധിതര്‍ക്കുള്ള ചികിത്സ ഡിമെന്‍ഷ്യ ക്ലിനിക്കുകള്‍ മുഖേന നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ രോഗ നിര്‍ണയവും…
Read Moreവാക്കിലും പ്രവൃത്തിയിലും നിറഞ്ഞു നിന്ന ലാളിത്യം: ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ
2013 മാർച്ച് 13-ന് മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് മിനുറ്റികൾക്കുള്ളിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണയിൽ നിന്ന് “സഹോദരീ സഹോദരന്മാരേ, ഗുഡ് ഈവനിംഗ് എന്ന് മുഴങ്ങിക്കേട്ടപ്പോൾ തന്നെ ഫ്രാൻസിസ് മാർപാപ്പയുടെ വാക്കിലെ ലാളിത്യവും കരുണയും നമുക്ക് ബോധ്യമായിത്തുടങ്ങി. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയും ആദ്യത്തെ ഈശോ സഭാഅംഗവുമായിരുന്നു ഫ്രാൻസിസ് മാർപാപ്പ. സമാധാനം, ദരിദ്രരോടുള്ള കരുതൽ, പരിസ്ഥിതിയോടുള്ള ആദരവ് എന്നിവയിലൂന്നിയ ജീവിതം നയിച്ച വിശുദ്ധ ഫ്രാൻസിസ് അസീസിയോടുള്ള ബഹുമാനാർഥമാണ് ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചത്. പിന്നീടുള്ള പാപ്പായുടെ ഓരോ ഇടപെടലുകളിലും ലാളിത്യവും കരുണയും ദരിദ്രരോടുള്ള സ്നേഹവും നിറഞ്ഞു നിന്നു. മാർപാപ്പയായതിനുശേഷമുള്ള ആദ്യ ദർശനത്തിൽ മാർപാപ്പമാർ ധരിക്കുന്ന മൃദുവായ രോമങ്ങൾ കൊണ്ട് നെയ്ത മൊസെറ്റ അഥവാ കേപ് ഒഴിവാക്കി. സ്വർണ കുരിശ് ധരിച്ചില്ല, മറിച്ച് ബ്യുവേനോസ് ആരിസ് ആർച്ച് ബിഷപ്പായി അദ്ദേഹം ഉപയോഗിച്ചിരുന്ന അതേ മങ്ങിയ വെള്ളി പൂശിയ കുരിശ് കഴുത്തിൽ…
Read Moreകാല്‍പ്പന്തു കളിയെ നെഞ്ചിലേറ്റിയ പാപ്പാ…
ഫ്രാന്‍സിസ് മാർപാപ്പ കടുത്ത ഫുട്ബോള്‍ കന്പക്കാരനായിരുന്നു. കാല്‍പ്പന്തു കളിയെ നെഞ്ചിലേറ്റിയ, തന്റെ ഇഷ്ട ടീമിനുവേണ്ടി എന്തുയാതനയും സഹിക്കാന്‍ മടിയില്ലാത്ത വ്യക്തിയായിരുന്നു മാർപാപ്പ. അര്‍ജന്റീന ഫുട്ബോള്‍ ലീഗിലെ പ്രമുഖ ടീമായ സാന്‍ ലോറെന്‍സോ (അത്യലറ്റികോ സാന്‍ ലോറെന്‍സോ ഡി അല്മാര്ഗൊ) ക്ലബിന്റെ ഔദ്യോഗിക അംഗമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ബൂവേനോസ് ആരീസിനു സമീപമുള്ള ബോയിഡോ നഗരമാണ് ലോറെന്‍സോ ക്ലബിന്റെ കേന്ദ്രം. ക്ലബിനുവേണ്ടി നിരവധി സഹായങ്ങള്‍ ചെയ്തിരുന്നു മാർപാപ്പയ്ക്ക് 2008 ല്‍ സാന്‍ ലോറെന്‍സോയുടെ ഔദ്യോഗിക അംഗത്വ കാര്‍ഡ് ലഭിച്ചിരുന്നു. ടീമിന്റെ ഹോം ഗ്രൗണ്ടിനു സമീപമുള്ള സ്പോര്‍ട്സ് കോംപ്ളസില്‍ നടന്ന ചടങ്ങില്‍ ഓസ്കര് ലുചിനിയാണ് മാർപാപ്പയ്ക്ക് ക്ലബ് അംഗത്വ കാര്‍ഡ് സമ്മാനിച്ചത്. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സാന്‍ ലോറെന്‍സോ ക്ലബ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ക്ലബിന്റെ ജഴ്സിയുമായി കുട്ടികള്‍ക്കൊപ്പം നില്ക്കുന്ന ഫ്രാന്‍സിസ് ഒന്നാമന് മാര്‍പാപ്പയുടെ ചിത്രങ്ങളാണ് വെബ്സൈറ്റില്‍…
Read More