ഹാ​പ്പി ആ​യോ മ​ക്ക​ളേ… ന​വ​ദ​മ്പ​തി​ക​ൾ​ക്കു​ള്ള സ​ഹാ​യം യു​പി​യി​ൽ ഒ​രു ല​ക്ഷ​മാ​ക്കി

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ർ​ഹ​രാ​യ ന​വ​ദ​മ്പ​തി​ക​ൾ​ക്കു ന​ൽ​കു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യം 51,000 രൂ​പ​യി​ൽ​നി​ന്ന് ഒ​രു ല​ക്ഷ​മാ​യി വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നം. ഈ ​തു​ക​യി​ൽ 60,000 രൂ​പ വ​ധു​വി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ട് നി​ക്ഷേ​പി​ക്കും. 25,000 രൂ​പ ന​വ​ദ​മ്പ​തി​ക​ൾ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കും. ബാ​ക്കി​യു​ള്ള 15,000 രൂ​പ വി​വാ​ഹ ച​ട​ങ്ങു​ക​ളു​ടെ ചെ​ല​വു​ക​ൾ​ക്കാ​യി അ​നു​വ​ദി​ക്കും. സാ​മൂ​ഹി​ക വി​വാ​ഹ​യോ​ജ​ന പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വാ​ര്‍​ഷി​ക വ​രു​മാ​ന പ​രി​ധി ര​ണ്ടു ല​ക്ഷ​ത്തി​ൽ​നി​ന്നു മൂ​ന്നു ല​ക്ഷ​മാ​യി ഉ​യ​ർ​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞു. മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യു​ടെ നി​ല വി​ല​യി​രു​ത്തി​യ മു​ഖ്യ​മ​ന്ത്രി, അ​ർ​ഹ​രാ​യ ഒ​രു മു​തി​ർ​ന്ന പൗ​ര​നും പെ​ൻ​ഷ​ൻ നി​ഷേ​ധി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചു. ഫാ​മി​ലി ഐ​ഡി​യു​മാ​യി പ​ദ്ധ​തി ബ​ന്ധി​പ്പി​ച്ചാ​ൽ, 60 വ​യ​സ് തി​ക​യു​ന്ന അ​ർ​ഹ​രാ​യ ഏ​തൊ​രു മു​തി​ർ​ന്ന പൗ​ര​നും ഉ​ട​ൻ​ത​ന്നെ പെ​ൻ​ഷ​ൻ ല​ഭി​ച്ചു തു​ട​ങ്ങും.

Read More

ഇ​നി നീ ​അ​ങ്ങോ​ട്ട് മാ​റി നി​ന്നോ…​പ​ച്ച​മു​ട്ട ചേ​ർ​ത്ത മ​യോ​ണൈ​സ് ത​മി​ഴ്നാ​ട്ടി​ൽ നി​രോ​ധി​ച്ചു

പ​ച്ച​മു​ട്ട ചേ​ർ​ത്ത മ​യോ​ണൈ​സ് നി​രോ​ധി​ച്ച് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ക്കി. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​രോ​ധ​നം. ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. മു​ട്ട​യു​ടെ മ​ഞ്ഞ​ക്ക​രു, സ​സ്യ എ​ണ്ണ, വി​നാ​ഗി​രി തു​ട​ങ്ങി​യ​വ ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന മ​യോ​ണൈ​സി​ൽ​നി​ന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ ആ​ർ ലാ​ൽ​വേ​ന പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു. കൃ​ത്യ​മാ​യ ശീ​തീ​ക​രി​ച്ച സം​ഭ​ര​ണ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് അ​പ​ക​ട​മു​ണ്ടാ​ക്കു​ന്നു​വെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു. ഷ​വ​ര്‍​മ ക​ഴി​ച്ച​തി​നു പി​ന്നാ​ലെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് മ​ര​ണ​മു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളി​ലെ പ്ര​ധാ​ന വി​ല്ല​ൻ മ​യോ​ണൈ​സ് ആ​യി​രു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ്‌​ക്ക് പു​റ​മെ ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദം, കൊ​ള​സ്ട്രോ​ൾ, ദ​ഹ​ന​പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​വ​യ്‌​ക്കും മ​യോ​ണൈ​സ് കാ​ര​ണ​മാ​കു​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്‌​ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Read More

കു​ഞ്ഞു​ങ്ങ​ൾ പ​ഠി​ക്ക​ട്ടെ, സ​മ​യ​മാ​കു​ന്പോ​ൾ കെ​ട്ടി​ക്കാം: ത​മി​ഴ്നാ​ട്ടി​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ത​ട​ഞ്ഞ​ത് 11,753 ശൈ​ശ​വ​വി​വാ​ഹം!

ത​മി​ഴ്നാ​ട്ടി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ 11,753 ശൈ​ശ​വ​വി​വാ​ഹ​ങ്ങ​ൾ ത​ട​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ട്. സം​സ്ഥാ​ന സാ​മൂ​ഹ്യ​ക്ഷേ​മ​വ​കു​പ്പ് പു​റ​ത്തു​വി​ട്ട ക​ണ​ക്കാ​ണി​ത്. അ​തേ​സ​മ​യം, ശൈ​ശ​വ​വി​വാ​ഹ​ങ്ങ​ൾ ഇ​പ്പോ​ഴും ത​മി​ഴ്നാ​ട്ടി​ൽ ന​ട​ക്കു​ന്ന​താ​യും പ​റ​യു​ന്നു. ഈ​റോ​ഡ്, തി​രു​നെ​ൽ​വേ​ലി, പെ​ര​മ്പ​ല്ലൂ​ർ, കോ​യ​മ്പ​ത്തൂ​ർ, ദി​ണ്ടി​ഗ​ൽ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലാ​ണ് ശൈ​ശ​വ വി​വാ​ഹ​ങ്ങ​ൾ അ​ധി​ക​വും ന​ട​ക്കു​ന്ന​ത്. വി​വാ​ഹം ക​ഴി​ക്കാ​ൻ സ്ത്രീ​ക്ക് പ​തി​നെ​ട്ടും പു​രു​ഷ​ന് ഇ​രു​പ​ത്തൊ​ന്നും വ​യ​സ് തി​ക​യ​ണ​മെ​ന്ന അ​വ​ബോ​ധം ഇ​പ്പോ​ഴും ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ലി​ല്ല. 2023-24 കാ​ല​യ​ള​വി​ൽ ശൈ​ശ​വ വി​വാ​ഹ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. 2023ൽ 1,054 ​ശൈ​ശ​വ വി​വാ​ഹം ന​ട​ന്നെ​ന്നു സാ​മൂ​ഹ്യ​ക്ഷേ​മ​വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ത് മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 55.6 ശ​ത​മാ​നം അ​ധി​ക​മാ​യി​രു​ന്നു. 2024ൽ 1,640 ​ശൈ​ശ​വ വി​വാ​ഹ​ങ്ങ​ൾ ന​ട​ന്നു. 2022 ൽ 3,609 ​പ​രാ​തി ല​ഭി​ച്ച​താ​യും സാ​മൂ​ഹ്യ​ക്ഷേ​മ​വ​കു​പ്പ് വെ​ളി​പ്പെ​ടു​ത്തി. ശൈ​ശ​വ വി​വാ​ഹ​ത്തി​നെ​തി​രേ ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ലെ സ്ത്രീ​ക​ളു​ടെ​യും സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യു​മി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നു അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Read More

ഇ​വ​ൾ​ക്കെ​ത്ര ക​മ്മ​ലാ​ണ്, എ​ന്ത് ലി​പ്സ്റ്റി​ക് ആ​ണ്: ക​ൺ​മു​ന്നി​ൽ​വ​ച്ച് അ​ച്ഛ​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചി​ട്ടും അ​ണി​ഞ്ഞൊ​രു​ങ്ങി മാ​ധ്യ​മ​ങ്ങ​ൾ മു​ന്നി​ൽ മ​ക​ളെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ; ആ​ര​തി​ക്കെ​തി​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണം

കൊ​ച്ചി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി കൊ​ച്ചി ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​ന്‍റെ മ​ക​ള്‍ ആ​ര​തി​ക്കെ​തി​രേ ക​ടു​ത്ത സൈ​ബ​ർ ആ​ക്ര​മ​ണം.​തി​രി​കെ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം പ​ഹ​ൽ​ഗാ​മി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ര​തി മാ​ധ്യ​മ​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് നേ​രെ​യാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണം. ആ​ര​തി ധ​രി​ച്ച വ​സ്ത്ര​ത്തേ​യും അ​വ​രു​ടെ മേ​ക്ക​പ്പി​നേ​യു​മൊ​ക്കെ വി​മ​ർ​ശി​ച്ചാ​ണ് ക​മ​ന്‍റ്. ക​ൺ​മു​ന്നി​ൽ വ​ച്ച് അ​ച്ഛ​ന്‍ മ​രി​ച്ചി​ട്ടും ഇ​ത്ര​യും ഒ​രു​ങ്ങി ആ​ഭ​ര​ണ​ങ്ങ​ള്‍ ഇ​ട്ട് നി​ല്‍​ക്കാ​ന്‍ എ​ങ്ങ​നെ ക​ഴി​യു​ന്നു എ​ന്നാ​ണ് ചി​ല​രു​ടെ ക​ണ്ടെ​ത്ത​ൽ. അ​വ​രു​ടെ കാ​തി​ലെ ക​മ്മ​ലി​നെ​പ്പോ​ലും വെ​റു​തേ വി​ടാ​ത്ത ആ​ളു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. എ​ത്ര എ​ണ്ണ​മാ​ണ് കാ​തി​ൽ എ​ന്നാ​ണ് ആ​ളു​ക​ളു​ടെ ചോ​ദ്യം. ഇ​തി​നു മ​റു​പ​ടി​യാ​യി ധാ​രാ​ളം ആ​ളു​ക​ൾ എ​ത്തി​യി​ട്ടു​ണ്ട്. ക​രു​ത്ത​നാ​യ അ​ച്ഛ​ൻ വ​ള​ർ​ത്തി​യ മി​ടു​ക്കി​യാ​യ മ​ക​ളാ​ണ് ഇ​വ​ൾ. അ​താ​ണി​ത്ര ധൈ​ര്യ​മെ​ന്ന് പ​റ​ഞ്ഞ് ആ​ര​തി​ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​വ​ർ ഒ​രു​പാ​ടാ​ണ്.

Read More

ക​രി​ന്പ​ന​ക്കൂ​ട്ട​ങ്ങ​ളു​ടെ ശീ​ൽ​ക്കാ​ര​ത്തേ​ക്കാ​ൾ മൂ​ർ​ച്ച​യു​ണ്ടാ​യി​രു​ന്നു ഈ ​അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദ​ശ​ര​ങ്ങ​ൾ​ക്ക്: ആ​രാ​യി​രു​ന്നു ചേ​റ്റൂ​ർ ശ​ങ്ക​ര​ൻ​നാ​യ​ർ…?

ചേ​റ്റൂ​ർ ശ​ങ്ക​ര​ൻ​നാ​യ​ർ എ​ന്ന പേ​ര് ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ ച​ർ​ച്ച​യാ​ണ്. 1934ൽ ​ഈ ലോ​ക​ത്തോ​ടു വി​ട പ​റ​ഞ്ഞ ചേ​റ്റൂ​ർ ശ​ങ്ക​ര​ൻ​നാ​യ​ർ 91 വ​ർ​ഷ​ത്തി​നു ശേ​ഷം ഈ ​വ​ർ​ത്ത​മാ​ന​കാ​ല​ത്ത് സ​ജീ​വ​ച​ർ​ച്ച​യി​ൽ നി​റ​യു​ന്പോ​ൾ ഉ​റ​പ്പി​ക്കാം – അ​ദ്ദേ​ഹം ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നാ​യി​രു​ന്നി​ല്ല. അ​തെ, സാ​ധാ​ര​ണ മ​നു​ഷ്യ​ന്‍റെ ലേ​ബ​ലി​ൽ ഒ​തു​ക്കാ​നാ​വാ​ത്ത വ്യ​ക്തി​ ത​ന്നെ​യാ​യി​രു​ന്നു ചേ​റ്റൂ​ർ ശ​ങ്ക​ര​ൻ​നാ​യ​ർ. അ​ടു​ത്തി​ടെ ഹ​രി​യാ​ന​യി​ൽ ന​ട​ന്ന ഒ​രു പൊ​തു പ​രി​പാ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ചേ​റ്റൂ​ർ ശ​ങ്ക​ര​ൻ​നാ​യ​രു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ച​പ്പോ​ൾ അ​ത് മ​ല​യാ​ള​ക്ക​ര​യ്ക്ക്, പ്ര​ത്യേ​കി​ച്ച് പാ​ല​ക്കാ​ടി​ന് അ​ഭി​മാ​ന നി​മി​ഷ​മാ​യി​രു​ന്നു. കാ​ല​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള കു​തി​ച്ചോ​ട്ട​ത്തി​ൽ പു​തു​ത​ല​മു​റ അ​റി​യാ​തെ പോ​കു​ന്ന ച​രി​ത്ര​നി​മി​ഷ​ങ്ങ​ളെ മോ​ദി ഓ​ർ​മ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ചേ​റ്റൂ​രി​നെ അ​നു​സ്മ​രി​ച്ച​തി​ലൂ​ടെ. ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ങ്ങ​ളി​ൽ എ​ടു​ത്തു​പ​റ​യേ​ണ്ട പേ​രു​ക​ളി​ലൊ​ന്നാ​ണ് ചേ​റ്റൂ​ർ ശ​ങ്ക​ര​ൻ​നാ​യ​രു​ടേ​ത്. എ​ന്തു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ചേ​റ്റൂ​രി​നെ പ​രാ​മ​ർ​ശി​ച്ചു എ​ന്ന് ചി​ന്തി​ക്കു​ന്ന​വ​ർ അ​റി​യ​ണം, സൂ​ര്യ​ന​സ്ത​മി​ക്കാ​ത്ത ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്തെ അ​ടി​മു​ടി വി​റ​പ്പി​ച്ച ചേ​റ്റൂ​രി​നെ​ക്കു​റി​ച്ച്…. യെ​സ് യു​വ​ർ…

Read More

സൗ​ദി അ​റേ​ബ്യ​യു​ടെ ‘ഉ​റ​ങ്ങു​ന്ന രാ​ജ​കു​മാ​ര​ന് ’ 36 വ​യ​സ്: ആ​ക്സി​ഡ​ന്‍റി​നെ തു​ട​ർ​ന്ന് 20 വ​ർ​ഷ​മാ​യി കോ​മ​യി​ൽ; മ​ര​ണ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​കാ​തെ കു​ടും​ബം

സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ലെ ‘ഉ​​​​റ​​​​ങ്ങു​​​​ന്ന രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ന്‍’ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന അ​​​​ല്‍ വ​​​​ലീ​​​​ദ് ബി​​​​ല്‍ ഖാ​​​​ലി​​​​ദ് ബി​​​​ന്‍ ത​​​​ലാ​​​​ലി​​​​ന് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം 36 വ​​​​യ​​​​സ് തി​​​​ക​​​​ഞ്ഞു. ല​​​ണ്ട​​​നി​​​ലു​​​ണ്ടാ​​​യ കാ​​​റ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് 20 വ​​​ർ​​​ഷ​​​മാ​​​യി ഇ​​​​ദ്ദേ​​​​ഹം കോ​​​​മ​​​​യി​​​​ലാ​​​​ണ്. വെ​​​ന്‍റി​​​ലേ​​​റ്റ​​​ർ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണു ജീ​​​​വ​​​​ൻ നി​​​​ല​​​​നി​​​​ര്‍​ത്തു​​​​ന്ന​​​​ത്. 2019ല്‍ ​​​​വി​​​​ര​​​​ലു​​​​ക​​​​ള്‍ പ​​​​തി​​​​യെ ച​​​​ലി​​​​ക്കു​​​​ക​​​​യും ത​​​​ല ചെ​​​​റു​​​​താ​​​​യി അ​​​​ന​​​​ങ്ങു​​​​ക​​​​യും ചെ​​​​യ്തെ​​​​ങ്കി​​​​ലും അ​​​​തി​​​​നു​​​​ശേ​​​​ഷം ഒ​​​​രു പു​​​​രോ​​​​ഗ​​​​തി​​​​യും ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. ലോ​​​​ക​​​​ത്തു ല​​​​ഭി​​​​ക്കാ​​​​വു​​​​ന്ന​​​​തി​​​​ല്‍​വ​​​​ച്ച് ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച ചി​​​​കി​​​​ത്സ​​​​യും പ​​​​രി​​​​ര​​​​ക്ഷ​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കു​​​​ന്ന കു​​​​ടും​​​​ബ​​​​ത്തി​​​​ലെ അം​​​​ഗ​​​​മാ​​​​ണ് അ​​​​ല്‍ വ​​​​ലീ​​​​ദ് രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ന്‍. എ​​​​ന്നാ​​​​ല്‍ പ​​​​ണം​​​​കൊ​​​​ണ്ടു നേ​​​​ടാ​​​​വു​​​​ന്ന​​​​തി​​​​ലു​​​​മ​​​​പ്പു​​​​റം എ​​​​ന്തോ ഒ​​​​ന്ന് വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​യി ഇ​​​പ്പോ​​​ഴും നി​​​​ല്‍​ക്കു​​​​ന്നു. ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ കോ​​​​ടീ​​​​ശ്വ​​​​ര​​​​ന്‍​മാ​​​​രി​​​​ല്‍ ഒ​​​​രാ​​​​ളാ​​​​യ അ​​​​ല്‍ വ​​​​ലീ​​​​ദ് ബി​​​​ന്‍ ത​​​​ലാ​​​​ല്‍ രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ന്‍റെ മ​​​​ക​​​​നാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം. 2005ലാ​​​​ണ് അ​​​​ല്‍ വ​​​​ലീ​​​​ദ് രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ന്‍റെ ജീ​​​​വി​​​​തം മാ​​​​റ്റി​​​​മ​​​​റി​​​​ച്ച അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ന്ന​​​​ത്. ല​​​ണ്ട​​​നി​​​ലെ സൈ​​​​നി​​​​ക കോ​​​​ള​​​​ജി​​​​ല്‍ പ​​​​ഠി​​​​ക്കു​​​​ന്ന കാ​​​​ല​​​​ത്താ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് കാ​​​​റ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. തു​​​​ട​​​​ര്‍​ന്ന് കോ​​​​മ​​​​യി​​​​ലാ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. റി​​​​യാ​​​​ദി​​​​ലെ കിം​​​​ഗ് അ​​​​ബ്‌​​​​ദു​​​​ൾ…

Read More

നിസാരം… ആ​റു മ​ണി​ക്കൂ​ർ​കൊ​ണ്ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ നി​ർ​മി​ച്ചു

ഒ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കാ​ൻ എ​ത്ര​നാ​ൾ വേ​ണ്ടി​വ​രും? ചു​രു​ങ്ങി​യ​ത് ഒ​രു വ​ർ​ഷ​മെ​ങ്കി​ലും വേ​ണ്ടി​വ​ന്നേ​ക്കും. എ​ന്നാ​ൽ ജ​പ്പാ​നി​ൽ ഒ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പൂ​ർ​ണ​മാ​യി നി​ർ​മി​ക്കാ​ൻ വേ​ണ്ടി​വ​ന്ന സ​മ​യം വെ​റും ആ​റു മ​ണി​ക്കൂ​ർ. ജ​പ്പാ​നി​ലു​ള്ള അ​രി​ഡ സി​റ്റി​യി​ലെ ഹ​ത്സു​ഷി​മ സ്റ്റേ​ഷ​നാ​ണ് ഈ​വി​ധം അ​ന്പ​ര​പ്പി​ക്കും വേ​ഗ​ത്തി​ൽ പു​ന​ർ​നി​ർ​മി​ച്ച​ത്. വെ​സ്റ്റ് ജ​പ്പാ​ൻ റെ​യി​ൽ​വേ ക​മ്പ​നി​ക്കാ​യി​രു​ന്നു നി​ർ​മാ​ണ​ച്ചു​മ​ത​ല. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ക​ല​സാ​ധ്യ​ത​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു നി​ർ​മാ​ണം. ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലെ​ത്തി​യി​രു​ന്ന ഇ​വി​ട​ത്തെ ത​ടി​കൊ​ണ്ടു​ണ്ടാ​ക്കി​യ പ​ഴ​യ​കെ​ട്ടി​ട​ത്തി​നു പ​ക​ര​മാ​യി അ​ത്യാ​ധു​നി​ക കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ട​മാ​ണു പ​ണി​തു​യ​ർ​ത്തി​യ​ത്. ത്രീ​ഡി സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ൾ ഫാ​ക്ട​റി​യി​ൽ നി​ർ​മി​ക്കു​ക​യും അ​ത് പി​ന്നീ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു കൂ​ട്ടി​യോ​ജി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ദി​നം 530 യാ​ത്ര​ക്കാ​ർ​ക്കു സേ​വ​നം ന​ൽ​കു​ന്ന ഈ ​സ്റ്റേ​ഷ​നി​ലൂ​ടെ മ​ണി​ക്കൂ​റി​ൽ മൂ​ന്നു വ​രെ ട്രെ​യി​നു​ക​ൾ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ഒ​രു ദി​വ​സ​ത്തെ അ​വ​സാ​ന​ത്തെ ട്രെ​യി​ന്‍ പോ​യ​ശേ​ഷ​മാ​ണു സ്റ്റേ​ഷ​ന്‍ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. അ​ടു​ത്ത​ദി​വ​സം രാ​വി​ലെ ആ​ദ്യ ട്രെ​യി​ന്‍ സ്റ്റേ​ഷ​നി​ലെ​ത്തു​മ്പോ​ഴേ​ക്കും സ്റ്റേ​ഷ​ന്‍റെ പ​ണി…

Read More

ഭ​ർ​ത്താ​വ് കാ​ർ ഓ​ടി​ക്കു​ന്പോ​ൾ ബോ​ണ​റ്റി​ൽ ഭാ​ര്യ​യു​ടെ നൃ​ത്തം! 22,500 രൂ​പ പി​ഴ​യി​ട്ട് ആ​ർ‌​ടി‌​ഒ

ഭ​ർ​ത്താ​വ് കാ​ർ ഓ​ടി​ക്കു​ന്പോ​ൾ ഭാ​ര്യ ബോ​ണ​റ്റി​ൽ ക​യ​റി​നി​ന്നു നൃ​ത്തം ചെ​യ്യു​ക​യും മ​ടി​യി​ൽ കി​ട​ക്കു​ക​യും ചെ​യ്യു​ന്ന വീ​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ച്ച ദ​ന്പ​തി​ക​ൾ​ക്ക് എ​ട്ടി​ന്‍റെ പ​ണി. പൊ​തു​ജ​ന​സു​ര​ക്ഷ​യ്ക്കു ദോ​ഷ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ച​തി​നു റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ (ആ​ർ‌​ടി‌​ഒ) ഇ​വ​ർ​ക്കു 22,500 രൂ​പ പി​ഴ വി​ധി​ച്ചു. കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത് ഉ​പേ​ന്ദ്ര സിം​ഗ് ചൗ​ഹാ​ൻ എ​ന്ന​യാ​ളു​ടെ പേ​രി​ലാ​യി​രു​ന്നു. ഇ​യാ​ൾ​ക്കും കി​ട്ടി 5,000 രൂ​പ​യു​ടെ പി​ഴ​ശി​ക്ഷ. കാ​ൺ​പു​രി​ലെ ബു​ന്ദേ​ൽ​ഖ​ണ്ഡ് എ​ക്സ്പ്ര​സ് വേ​യി​ലാ​ണു ദ​ന്പ​തി​ക​ൾ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്. അ​പ​ക​ട​ക​ര​മാ​യ ഇ​ത്ത​രം വീ​ഡി​യോ ചി​ത്രീ​ക​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​റു​ണ്ടെ​ങ്കി​ലും ഒ​രു കു​റ​വും ഉ​ണ്ടാ​കു​ന്നി​ല്ല. അ​ടു​ത്ത​നാ​ളി​ൽ പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ൽ ര​ണ്ടു യു​വ​തി​ക​ൾ തി​ര​ക്കേ​റി​യ ഒ​രു റോ​ഡി​ൽ ഡാ​ൻ​സ് ക​ളി​ച്ചു വീ​ഡി​യോ എ​ടു​ത്തി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ​വി​മ​ർ​ശ​ന​മാ​ണ് ഇ​വ​ർ​ക്കെ​തി​രേ ഉ​യ​ർ​ന്ന​ത്.

Read More

കൗ​തു​കം ലേ​ശം കൂ​ടു​ത​ലാ… മാ​പ്പാ​ക്ക​ണം: ശ​സ്ത്ര​ക്രി​യ​യ്ക്കു​ള്ള സൂ​ചി​യും നൂ​ലും ഉ​പ​യോ​ഗി​ച്ച് ചെ​രു​പ്പു​തു​ന്നി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി

ശ​സ്ത്ര​ക്രി​യ​യ്ക്ക ഉ​പ​യോ​ഗി​ക്കു​ന്ന സൂ​ചി​യും നൂ​ലും ഉ​പ​യോ​ഗി​ച്ച് ചെ​രു​പ്പു തു​ന്നു​ന്ന മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ൽ ഫേ​സ്മാ​സ്കും ആ​ശു​പ​ത്രി യൂ​ണി​ഫോ​മും ധ​രി​ച്ച വി​ദ്യാ​ർ​ഥി ചെ​രു​പ്പു തു​ന്നു​ന്ന​തു കാ​ണാം. രോ​ഗി​ക​ൾ നി​റ​ഞ്ഞ ആ​ശു​പ​ത്രി വാ​ർ​ഡി​ലാ​ണു സം​ഭ​വം. രോ​ഗി​യു​ടെ കി​ട​ക്ക​യോ​ടു ചേ​ർ​ന്നു​ള്ള ചെ​റി​യ സ്റ്റൂ​ളി​ൽ വ​ച്ചാ​ണു യു​വാ​വ് ചെ​രു​പ്പു തു​ന്നി​യ​ത്. വീ​ഡി​യോ​യ്ക്ക് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ശ​സ്ത്ര​ക്രി​യ​യ്ക്കു മു​ന്പ് “പ്രാ​ക്‌​ടീ​സ്’ ചെ​യ്യു​ക​യാ​ണോ എ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ ചോ​ദ്യം.

Read More

പേ​ടി വേ​ണ്ട, ജാ​ഗ്ര​ത മ​തി… ലോ​ണ്‍ ആ​പ്പി​ല്‍ വീ​ഴ​ല്ലേ

ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ള്‍ ധാ​രാ​ള​മാ​യി ന​ട​ക്കു​ന്ന കാ​ല​മാ​ണി​ത്. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​ക്കു​ന്ന ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്ത് ഫോ​ണി​ല്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യു​ന്ന ലോ​ണ്‍ ആ​പ്പു​ക​ള്‍ വ​ഴി​യു​ള്ള ത​ട്ടി​പ്പാ​ണ് അ​തി​ലൊ​ന്ന്. എ​ളു​പ്പ​ത്തി​ല്‍ ലോ​ണ്‍ ല​ഭി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ല്‍ ധാ​രാ​ളം പേ​ര്‍ ഇ​ത്ത​രം ആ​പ്പു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക​യും ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലോ​ണ്‍ ആ​പ്പു​ക​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത്. ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ല്ലേഇ​ത്ത​രം ആ​പ്പു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​മ്പോ​ള്‍ ത​ന്നെ ഫോ​ണി​ലു​ള്ള വി​വ​ര​ങ്ങ​ള്‍ അ​പ്പാ​ടെ ഉ​പ​യോ​ഗി​ക്കാ​ന്‍ ത​ട്ടി​പ്പു​കാ​ര്‍ അ​നു​വാ​ദം ചോ​ദി​ക്കും. ഗ്യാ​ല​റി പ​ങ്കു​വ​യ്ക്കാ​നും കോ​ണ്‍​ടാ​ക്ട് വി​വ​ര​ങ്ങ​ള്‍ എ​ടു​ക്കാ​നു​മൊ​ക്കെ​യു​ള്ള അ​നു​വാ​ദ​മാ​കാം ത​ട്ടി​പ്പു​സം​ഘം ചോ​ദി​ക്കു​ന്ന​ത്. ഇ​തൊ​ന്നും ഒ​രി​ക്ക​ലും അ​നു​വ​ദി​ക്ക​രു​ത്. മാ​ത്ര​മ​ല്ല, ആ​പ്പ് ഉ​പ​യോ​ഗി​ച്ച് ഫോ​ണി​ല്‍ നി​ന്ന് ത​ട്ടി​പ്പു സം​ഘം നി​ങ്ങ​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചേ​ക്കാം. ഫോ​ട്ടോ​യും മ​റ്റും കൈ​ക്ക​ലാ​ക്കും. വാ​യ്പ ന​ല്‍​കി​യ പ​ണം തി​രി​ച്ചു വാ​ങ്ങു​ന്ന​തി​നു​ള്ള സ​മ്മ​ര്‍​ദ്ദ​ത​ന്ത്ര​ത്തിന്‍റെ ഭാ​ഗ​മാ​യി ഈ ​സ്വ​കാ​ര്യ വി​വ​ര​ങ്ങ​ളും…

Read More