ആർട്ടിഫിഷ്യൽ ഇന്റലിജൻസിനേക്കാൾ (എഐ) മുന്നേറിയ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (എജിഐ) 2030ഓടെ മനുഷ്യനു സമാനമായ ബുദ്ധിശക്തി കൈവരിക്കുമെന്നും അത് മനുഷ്യരാശിയുടെതന്നെ നാശത്തിനു കാരണമാകുമെന്നും ബ്രിട്ടീഷ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ ലബോറട്ടറിയായ ഗൂഗിൾ ഡീപ് മൈൻഡിന്റെ പുതിയ ഗവേഷണം. മനുഷ്യബുദ്ധിക്കു സമാനമായ ബുദ്ധിശക്തി കൈവരിക്കുന്ന എജിഐ, മനുഷ്യനെപ്പോലെ വൈവിധ്യമാർന്ന മേഖലകളെ മനസിലാക്കാനും പഠിക്കാനും പ്രയോഗിക്കാനും കഴിവുള്ള യന്ത്രസംവിധാനമായി മാറും. അത് പിന്നീട് മനുഷ്യരെക്കാൾ ബുദ്ധിമാനോ, മിടുക്കനോ ആകുകയും മനുഷ്യരാശിയുടെ അന്തകനാകുകയും ചെയ്യാമെന്നു പഠനം വിലയിരുത്തുന്നു. എഐയുടെ അപകടസാധ്യതകളെ ദുരുപയോഗം, തെറ്റായ ക്രമീകരണം, തെറ്റുകൾ, ഘടനാപരമായ അപകടസാധ്യതകൾ എന്നിങ്ങനെ നാലായി പഠനം വേർതിരിക്കുന്നു. എജിഐയുടെ ഗവേഷണവുമായി ബന്ധപ്പെട്ട സുരക്ഷിതമല്ലാത്ത പ്രോജക്ടുകൾ നിരീക്ഷിക്കുന്നതിനും ഇടപെടലുകൾ നടത്താനും ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) പോലുള്ള സ്ഥാപനങ്ങളെ ചുമതലപ്പെടുത്തണമെന്നും എജിഐ എങ്ങനെ ഉപയോഗിക്കണമെന്നും വിന്യസിക്കണമെന്നും നിർദേശിക്കാൻ ലോകരാജ്യങ്ങൾ ഉൾപ്പെടുന്ന യുഎൻ പോലുള്ള ഉന്നതതല…
Read MoreCategory: Today’S Special
മാതാപിതാക്കൾക്കൊപ്പം പനിച്ച് വിറച്ച് ആശുപത്രിയിലെത്തി നാലു വയസുകാരൻ: മരുന്നുവാങ്ങാനെത്തിയ കുട്ടിയെ മദ്യലഹരിയിൽ ഡോക്ടർ സിഗററ്റ് വലിപ്പിച്ചു
പനിയും ജലദോഷവും ചുമയുമായി ചികിത്സ തേടിയെത്തിയ നാലു വയസുകാരനെ മദ്യലഹരിയിൽ സിഗററ്റ് വലിപ്പിച്ച ഡോക്ടർക്കെതിരേ വ്യാപക പ്രതിഷേധം. ഉത്തർപ്രദേശ് ജലൗൻ ജില്ലയിലെ കുഥൗണ്ട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണു ഡോക്ടറുടെ ക്രൂരവിനോദം അരങ്ങേറിയത്. സുരേഷ് ചന്ദ്ര എന്നാണ് ഡോക്ടറുടെ പേര്. രണ്ടാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. മാതാപിതാക്കൾക്കൊപ്പമാണ് കുട്ടി മരുന്നുവങ്ങാൻ ആശുപത്രിയിലെത്തിയത്. പരിശോധനയൊന്നും നടത്താതെ കുട്ടിയെ അടുത്തിരുത്തിയശേഷം പായ്ക്കറ്റിൽനിന്ന് സിഗററ്റ് എടുത്ത് കുട്ടിയുടെ ചുണ്ടിൽ വച്ചുകൊടുത്തശേഷം ലൈറ്റർ കൊണ്ടു കത്തിക്കുകയായിരുന്നു. എങ്ങനെ സിഗററ്റ് വലിക്കണമെന്നു കുട്ടിയെ പഠിപ്പിക്കുകയും ചെയ്തു. പുക അകത്തേക്കു വലിക്കണമെന്നും പിന്നെ പുറത്തേക്ക് ഊതിക്കളയണമെന്നുമൊക്കെ ഡോക്ടർ പറയുന്നതു വീഡിയോയിൽ കേൾക്കാം. ആ സമയം ആശുപത്രിയിലുണ്ടായിരുന്ന യുവാവാണ് ഡോക്ടറുടെ മനുഷ്യത്വരഹിതമായ പ്രവൃത്തി മൊബൈൽ ഫോണിൽ പകർത്തിയത്. ദിവസങ്ങൾക്കുശേഷം വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. സംഭവത്തിൽ ഡോക്ടറെ ആരോഗ്യവകുപ്പ് സ്ഥലംമാറ്റുകയും ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും…
Read Moreകൈയടിക്കെടാ മക്കളേ… വടകരയില്‍ ലിഫ്റ്റില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
വടകരയില്‍ ലിഫ്റ്റില്‍ കുടുങ്ങിയ അഞ്ചുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ടൗണ്‍ഹാളിന് സമീപത്തെ ഓറഞ്ച് സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. സുഹൃത്തുക്കളായ ജയേഷ് വി.എം. നാരായണ നഗര്‍, വിനോദ് അറക്കിലാട്, സിബി പഴങ്കാവ്, മുരളീധരന് പതിയാരക്കര, ജഗന്നാഥന് ഇരിങ്ങല്‍ എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് 12.45ന് ലിഫ്റ്റില്‍ കുടുങ്ങിയത്. ലിഫ്റ്റില്‍ അകപ്പെട്ട ഇവര്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടത് സ്ഥിതി സങ്കീര്‍ണമാക്കി. സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരന് ലിഫ്റ്റ് കീ ഉപയോഗിച്ച് ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. ലിഫ്റ്റില്‍ കുടുങ്ങിയവരില്‍ മുരളീധരന് വടകര ഫയര്‍ സ്റ്റേഷനിലേക്ക് വിളിച്ചതിനു പിന്നാലെ അഗ്നിരക്ഷാസേന കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഹൈഡ്രോളിക് സ്പ്രഡര്‍ ഉപയോഗിച്ച് ഡോര്‍ വിടര്‍ത്തിയാണ് ആളുകളെ സുരക്ഷിതമായി പുറത്തെത്തിച്ചത്. അഞ്ചുപേര്‍ ഒന്നിച്ച് ലിഫ്റ്റില്‍ അകപ്പെട്ടതിനാല്‍ അല്പസമയം കൊണ്ടുതന്നെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തനം നടന്നതിനാല്‍ അപകടനിലയിലേക്ക് കാര്യങ്ങള്‍ എത്തിയില്ല. ജീവന് തിരിച്ചുകിട്ടിയതിലെ സന്തോഷത്തിലാണ് സുഹൃത്തുക്കളായ അഞ്ചുപേരും.…
Read More‘പോസ്റ്റ്പാർട്ടം ഡിപ്രഷൻ’: ആരാന്റമ്മയ്ക്ക് ഭ്രാന്തുപിടിച്ചാൽ കാണാനെന്നോണം ദുഷിച്ചും വിധിച്ചും കമന്റ് ചെയ്യുന്നതും വളരെ മോശമാണ്; മനോജ് വെള്ളനാട്
നൊന്തു പ്രസവിച്ച കുഞ്ഞിനെ മൂന്നുമാസം പ്രായമുള്ളപ്പോൾ വെള്ളത്തിൽ മുക്കി കൊന്ന ദയയില്ലാത്ത അമ്മ എന്നാകും ദിവ്യ ജോണി എന്ന പേര് കേൾക്കുന്പോൾ ആദ്യം എല്ലാവരുടേയും മനസിൽ എത്തുക. പിന്നീട് ദിവ്യ തന്നെ സ്വന്തം കഥ പറഞ്ഞപ്പോൾ അവളോടുള്ള വെറുപ്പ് സഹതാപമായി മാറി. എങ്കിലും കുറ്റപ്പെടുത്തലുകളും ശകാരങ്ങളും മാത്രം പറയുന്നവർ അവൾക്കെതിരായി മറുവശത്തു നിൽക്കുന്നുണ്ടായിരുന്നു. പരാതികളും പരിഭവങ്ങളുമില്ലാ ലോകത്ത് തന്റെ മകളുടെ അടുത്തേക്ക് കഴിഞ്ഞദിവസം ആ അമ്മയും യാത്രയായി. പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ ഇരയായിരുന്നു ദിവ്യയും. പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന അവസ്ഥ സമൂഹത്തിൽ അറിയപ്പെടാൻ തുടങ്ങിയിട്ട് വളരെക്കുറച്ച് കാലങ്ങൾ മാത്രമേ ആയിട്ടുള്ളു എങ്കിലും പണ്ടു മുതൽക്കേ ഈ അവസ്ഥ പലരിലും കാണപ്പെട്ടിരുന്നു. ഇപ്പോഴിതാ സമൂഹത്തിലെ എല്ലാ മേഖലകളിലും ഉള്ള എല്ലാ മനുഷ്യരും അറിഞ്ഞിരിക്കേണ്ടതായ ഒന്നാണിതെന്ന് പ്രശസ്ത ന്യൂറോ സർജൻ ഡോ. മനോജ് വെള്ളനാട്. പ്രസവാനന്തര വിഷാദത്തെ കുറിച്ച് ഡോ. മനോജ്…
Read Moreനാല് വർഷത്തെ പ്രണയം,കളളം പറഞ്ഞ് ചെറുപ്പക്കാരനെ പറ്റിച്ചു; 27 കാരിയല്ല 48 കാരിയാണ് തന്റെ കാമുകിയെന്നറിഞ്ഞ് ഞെട്ടിത്തരിച്ച് കാമുകൻ; ഇനി എന്തു ചെയ്യുമെന്ന് പോസ്റ്റ്
പ്രണയത്തിനു കണ്ണും മൂക്കുമൊന്നും ഇല്ലന്ന് പലപ്പോഴും പറയാറില്ലേ. വയസ് എത്ര ആയാലും പ്രണയം അതെപ്പോഴുമൊരു വികാരം തന്നെയാണ്. റെഡിറ്റിൽ ഇപ്പോഴിതാ ഒരു യുവാവ് തന്റെ കാമുകിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്ന സത്യങ്ങളാണ് വൈറലാകുന്നത്. കാമുകിയും താനും നാല് വർഷമായി പ്രണയത്തിലാണ്. കാഴ്ചയിൽ അവൾക്ക് പലപ്പോഴും തന്നേക്കാൾ പ്രായം തോന്നിക്കുമായിരുന്നു. അസ്ഥിക്ക് പിടിച്ച പ്രണയം ആയതിനാൽ യുവാവ് അതൊന്നും കാര്യമായി എടുത്തില്ല. എന്നാൽ സ്വന്തം സൗന്ദര്യത്തെ കുറിച്ച് കാമുകിക്ക് നല്ല ആശങ്ക ഉണ്ടായിരുന്നു. ഇക്കാര്യം യുവാവുമൊത്ത് പങ്കുവയ്ക്കാറുമുണ്ടായിരുന്നു. ആസമയങ്ങളിലെല്ലാം യുവാവ് അവളെ ആശ്വസിപ്പിക്കുമായിരുന്നു. ബാഹ്യ സൗന്ദര്യമല്ല പ്രണയം, മറിച്ച് ആന്തരികമായ സൗന്ദര്യമാണ് പ്രണയത്തിന് വേണ്ടത് എന്നൊക്കെ സമാധാനിപ്പിക്കുമായിരുന്നു. എന്നാൽ ഒരു ദിവസം തന്റെ പ്രണയിനിയുടെ ലാപ്ടോപ്പ് എടുത്തപ്പോൾ യാദൃശ്ചികമായി അവളുടെ പാസ്പോർട്ട് കാണാനിടയായി. അത് കണ്ട് യുവാവ് ഞെട്ടിപ്പോയി. തന്റെ കാമുകിക്ക് തന്നേക്കാൾ 20 വയസ് കൂടുതലാണെന്ന സത്യം അയാൾ…
Read Moreവാഹനങ്ങൾ തിരക്കിട്ട് പായുന്ന റോഡിൽ കറങ്ങുന്ന കസേരയിട്ടിരുന്നു: റീൽസ് എടുത്ത് ഇൻസ്റ്റഗ്രാമിലിട്ട് യുവാവ്; പണികൊടുത്ത് പോലീസ്
വൈറലാകാൻ എന്തും കാണിക്കാൻ തയാറായി മാറിയിരിക്കുകയാണ് ഇന്നത്തെ മനുഷ്യൻ. ജീവൻ പോയാലും വേണ്ടില്ല എങ്ങനെയെങ്കിലും നാലാൾക്കാർ അറിഞ്ഞാൽ മതിയെന്ന ചിന്താഗതിയാണ് ഇക്കൂട്ടർക്ക്. റീൽസ് എടുക്കുന്നതിനായി കഴിഞ്ഞദിവസം നടുറോഡിൽ കറങ്ങുന്ന കസേരയിട്ട് മാസായി വീഡിയോ എടുത്ത് യുവാവിന് ഇപ്പോൾ എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്. ബംഗളൂരിലാണ് സംഭവം. ഇതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു. നടുറോഡിൽ വാഹനങ്ങൾ ചീറിപ്പാഞ്ഞ് പോകുന്നതിനു ഒത്ത നടുക്കായി കറങ്ങുന്ന കസേരയിൽ കൂളായി കാലിന്റെ മുകളിൽ കാലും വച്ച് യുവാവ് ഇരിക്കുന്നതാണ് വീഡിയോ. വെറുതെ ഇരിക്കുവല്ല ആശാൻ, മറിച്ച് ഒരു കപ്പിൽ ചൂട് കാപ്പിയൊക്കെ കുടിച്ച് തന്റെ സൈഡിൽ കൂടി പോകുന്ന എല്ലാ വണ്ടിയിലും നോക്കി ആസ്വദിച്ച് കാപ്പി കുടിക്കുകയാണ്. വീഡിയോ വൈറലായതോടെ പലരും കമന്റുമായി എത്തി. സംഭവം ബംഗളൂർ പോലീസിന്റെ ശ്രദ്ധയിലും എത്തി. യുവാവിനായുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഒടുവിൽ പൊതുജന സുരക്ഷയെ ബാധിക്കുന്ന…
Read Moreവിദൂരഗ്രഹത്തിൽ ജീവനോ? ഭൂമിയിൽനിന്ന് 124 പ്രകാശവർഷം അകലെയുള്ള ‘കെ2-18ബി’ ഗ്രഹത്തിൽ ജീവനുണ്ടെന്ന് ഗവേക്ഷകർ
ഭൂമിയിൽനിന്ന് 124 പ്രകാശവർഷം അകലെയുള്ള ‘കെ2-18ബി’ ഗ്രഹത്തിൽ ജീവനുണ്ടാകാമെന്ന വാദത്തിന് ശക്തിപകരുന്ന തെളിവുകൾ ലഭിച്ചതായി ഗവേഷകർ. ചിങ്ങരാശിയിൽ സ്ഥിതി ചെയ്യുന്ന ഗ്രഹത്തിൽ ഡൈമെത്തൈൽ സൾഫൈഡ്, ഡൈമെത്തൈൽ ഡൈസൾഫൈഡ് എന്നീ രാസപദാർത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതാണ് ഇതിനു കാരണം. സമുദ്രങ്ങളിലെ ഏകകോശ ജീവികൾ മാത്രമാണ് ഈ രാസപദാർഥങ്ങൾ ഉത്പാദിപ്പിക്കാറ്. കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ പ്രഫ. നിക്കു മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം, ജയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ് ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സൗരയൂഥത്തിനു പുറത്ത് ജീവനുണ്ടെന്നതിന്റെ ഏറ്റവും ശക്തമായ തെളിവാണു ലഭിച്ചിരിക്കുന്നതെന്ന് പ്രഫ. മധുസൂദനൻ പറഞ്ഞു. ഭൂമിയേക്കാൾ ഒന്‍പതിരട്ടി വലിപ്പമുള്ള ഈ ഗ്രഹം സൂര്യന്റെ പാതിയിൽ താഴെ വലിപ്പമുള്ള ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തെയാണു ഭ്രമണം ചെയ്യുന്നത്. 2019ൽ ഗ്രഹാന്തരീക്ഷത്തിൽ നീരാവി കണ്ടെത്തിയെന്ന അവകാശവാദം ഉയർന്നിരുന്നു. സൗരയൂഥത്തിനു പുറത്ത് ജീവൻ ഉണ്ടാകാൻ സാധ്യത ഏറ്റവും കൂടിയ ഗ്രഹം ഇതാണെന്ന നിഗമനവും…
Read Moreഎവറസ്റ്റ് ബേസ് ക്യാന്പ് കീഴടക്കി മോൻസി ജോൺ
ഹിമാലയം കീഴടക്കിയതിനു പിന്നാലെ എവറസ്റ്റ് ബേസ് ക്യാമ്പും കീഴടക്കി അഭിമാന നേട്ടം കൈവരിച്ചിരിക്കുകയാണ് അമ്പത്തൊന്നുകാരനായ മോന്‍സി ജോണ്‍. പ്രകൃതി സ്നേഹിയായ വെട്ടിയാര്‍ ജെയ്മി ഭവനത്തില്‍ മോന്‍സി ജോണ്‍ എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കണമെന്ന ജീവിതത്തിലെ തന്റെ വലിയ ആഗ്രഹമാണ് ഇപ്പോള്‍ സഫലീകരിച്ചിരിക്കുന്നത്. മോന്സിഉള്പ്പെടുന്ന ഒമ്പതംഗ സംഘം ഏപ്രില്‍ ഒന്നിനാണ് എവറസ്റ്റ് ബേസ് ക്യാമ്പ് ലക്ഷ്യമിട്ട് നേപ്പാള്‍ കാഠ്മണ്ഡുവിലേക്കു യാത്ര പുറപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോന്‍സിയും സംഘവും ബേസ് ക്യാമ്പ് കീഴടക്കിയത്. മാങ്കാംകുഴി ജംഗ്ഷനില്‍ ഫര്‍ണ്ണീച്ചര്‍ വ്യാപാരം നടത്തുന്ന മോന്‍സി ജോണ്‍ ഒഴിവ് ദിനങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി മാറ്റിവയ്ക്കുന്ന പ്രകൃതി സ്നേഹിയാണ്. കേരളത്തിലെ വിവിധ ജില്ലകളില്‍ സംഘടിപ്പിക്കുന്ന മാരത്തണിലും മോന്‍സി പങ്കെടുക്കാറുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷമായി നെല്ലിയാമ്പതി കേന്ദ്രീകരിച്ച് നാരായണ സ്വാമിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നേച്ചര്‍ ഗാര്‍ഡ്സ് ഇനിഷിയേറ്റിവ് എന്‍ജിഐ എന്ന പരിസ്ഥിതി കൂട്ടായ്മയില്‍ അംഗമായി പ്രവര്‍ത്തിച്ചു വരികയാണ്.…
Read Moreഅവിഹിത ബന്ധം അറിഞ്ഞ് ചോദ്യം ചെയ്ത് ഭർത്താവ്; കാമുകനുമായി ചേർന്ന് ചുറ്റികവച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭാര്യ; പാന്പ് കടിച്ചെന്ന് വരുത്തി തീർക്കാൻ പാന്പാട്ടിയിൽ നിന്ന് അണലിയെ വാങ്ങി കിടക്കയിൽ ഇട്ടു
മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരവ് രജ്പുത്തിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതിന്റെ നടുക്കം വിട്ടു മാറുന്നതിനു മുൻപ് തന്നെ മറ്റൊരു കൊലപാതക വാർത്തകൂടി അതേ സ്ഥലത്ത് നിന്നും വീണ്ടും. മീററ്റിലാണ് സംഭവം. കാമുകന്റെ സഹായത്തോടെ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി എന്ന വാർത്തകേട്ടുകൊണ്ടാണ് മീററ്റ് നഗരം ഇന്ന് ഉണർന്നത്. പാന്പിന്റെ കടിയേറ്റു എന്ന് പറഞ്ഞ് ഭാര്യ രവിത 25 കാരനായ അമിത് കശ്യപിനെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ യുവാവ് മരണപ്പെട്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ ആ ഞെട്ടിക്കുന്ന വിവരം പുറത്താവുകയായിരുന്നു. യുവാവിന്റെ മരണ കാരണം പാന്പ്കടിയേറ്റല്ല മറിച്ച്, ശ്വാസം മുട്ടി മരിച്ചതാണെന്ന് ഡോക്ടർ പറഞ്ഞു. അതോടെ വിവരം പോലീസിൽ അറിയിച്ചു. പോലീസ് എത്തി അമിതിന്റെ ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ് സത്യങ്ങൾ ഒന്നൊന്നായി പുറത്ത് വന്നത്. ഭാര്യ രവിതയ്ക്ക് അമീർ എന്ന യുവാവുമായി…
Read Moreസ്വന്തം നാടും വീടും ഉപേക്ഷിച്ച് ഇന്ത്യയിലെത്തി; ഇപ്പോൾ ഇവിടെനിന്നും പോകാൻ തോന്നുന്നില്ല; ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്ന്; വൈറലായി ഡാനിഷ് യുവതിയുടെ പോസ്റ്റ്
പലപ്പോഴും നമ്മുടെ നാട്ടിലെ ഭൂപ്രകൃതിയിലും രുചിയിലും കലാരൂപങ്ങളിലുമൊക്കെ ആകൃഷ്ടരായി ധാരാളം വിദേശികൾ ദിനം തോറും ഇന്ത്യയിലെത്താറുണ്ട്. ചിലർ പെട്ടെന്ന് തിരികെ പോകുമെന്ന് പറഞ്ഞ് എത്തുമെങ്കിലും ഇതെല്ലാം കണ്ട് ഇഷ്ടപ്പെട്ട് ഇവിടെത്തന്നെ കൂടാറുമുണ്ട്. എല്ലാം വിട്ട് ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് എത്തിയ ആസ്ട്രിഡ് എസ്മെറാൾഡ എന്ന ഡാനിഷ് യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പത്ത് മാസം മുൻപ് ആണ് ആസ്ട്രിഡ് ഇന്ത്യയിലെത്തിയത്. ഇന്ത്യ എങ്ങനെയാണ് തന്നെ ഇത്രയേറെ ആകർഷിക്കാൻ കാരണമായത് എന്ന് പറഞ്ഞ് ആസ്ട്രിഡ് വീഡിയോ പങ്കുവച്ചിട്ടുണ്ട്. കോപ്പർഹേഗിൽ നിന്ന് വലിയൊരു മാറ്റം തനിക്ക് അനിവാര്യമായിരുന്നു. ചരിത്രം കൊണ്ടും ആധുനികങ്ങളായ കണ്ടുപിടുത്തങ്ങൾ കൊണ്ടും എല്ലാവരേയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന നഗരമാണ് കോപ്പൻഹേഗൻ. എന്നാൽ എന്നെ അത് മടുപ്പിക്കുന്നുണ്ടായിരുന്നു. വേനൽക്കാലം മാത്രമാണ് അവിടെ രസകരമായുള്ളത്. അവിടം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയപ്പോൾ ഒരിക്കലും ഓർത്തില്ല ഇന്ത്യ ഇത്രയേറെ മനോഹരമായ ഒന്നാണെന്ന്. .…
Read More