ഗർഭിണിയായി അഭിനയിക്കുകയും ഒടുവിൽ കുട്ടിയെ മോഷ്ടിക്കുകയും ചെയ്ത യുവതി പോലീസ് പിടിയിൽ. പൂജ പട്നി എന്ന സ്ത്രീയാണ് അറസ്റ്റിലായത്. സൗത്ത് ഡൽഹിയിലാണു സംഭവം. വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷമായിട്ടും ഗര്‍ഭം ധരിക്കാത്ത യുവതി, ഗർഭിണിയാണെന്നു ഭര്‍ത്താവിനോടു കള്ളം പറയുകയും ഗര്‍ഭകാലം അഭിനയിക്കുകയുമായിരുന്നു. പത്തു മാസമായപ്പോൾ ആശുപത്രിയിലേക്കെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ ഇവർ, സഫ്ദർജംഗ് ആശുപത്രിയിൽനിന്ന് ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിയെടുത്ത് വീട്ടിൽ തിരിച്ചെത്തി. കുഞ്ഞിനെ കാണാതായതോടെ മാതാപിതാക്കൾ പോലീസിൽ വിവരമറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ തെരച്ചിലിനൊടുവിലാണ് യുവതി അറസ്റ്റിലായത്. കുട്ടിയെ പോലീസ് രക്ഷിതാക്കളെ തിരികെ ഏൽപിച്ചു.
Read MoreCategory: Today’S Special
ഒന്നിച്ചൊന്നായ്… ഭൂചലനസമയത്ത് കുഞ്ഞാനയെ രക്ഷിക്കാൻ ‘ജാഗ്രതാവലയം’ തീർത്ത് ആനകൾ
തെക്കൻ കാലിഫോർണിയ ഗോപുണ്ടിഡോയിലെ സാൻ ഡീഗോ സഫാരി പാർക്കിൽനിന്നുള്ള വീഡിയോ അതിശയിപ്പിക്കുന്നതായി. പ്രകൃതിയിൽ അപ്രതീക്ഷിതമായുണ്ടാകുന്ന ആപത്തുകളിൽ മൃഗങ്ങൾ എങ്ങനെ പെരുമാറുന്നുവെന്നും എങ്ങനെ സ്വയം സംരക്ഷണം ഒരുക്കുന്നുവെന്നും വീഡിയോ വ്യക്തമാക്കുന്നു. സാൻ ഡീഗോ പാർക്കിലെ ആഫ്രിക്കൻ ആനകളാണു വീഡിയോയിലെ താരങ്ങൾ. തിങ്കളാഴ്ച രാവിലെ റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആനകൾ പരിഭ്രാന്തരാകുന്നതും സെക്കൻഡുകൾക്കുള്ളിൽ കൂട്ടത്തിലെ ആനക്കുട്ടിയെ സംരക്ഷിക്കാൻ ‘ജാഗ്രതാവലയം’ തീർക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഭൂചലനത്തിൽ വിറച്ച ആനകൾ, വളരെ പെട്ടെന്നുതന്നെ സുരക്ഷിതസ്ഥാനത്തേക്കു മാറുന്നതും ആനക്കുട്ടിക്കു ചുറ്റും ഒരു വലയം തീർക്കുന്നതും കാണാം. പ്രകന്പനങ്ങൾ അവസാനിക്കുന്നതുവരെ ആനകൾ സംരക്ഷിതകവചമായി കുട്ടിയാനയ്ക്കു ചുറ്റുംനിൽക്കുന്നു. പിന്നീട് ആനക്കൂട്ടം കുട്ടിയാനയുമായി മറ്റൊരിടത്തേക്കു നീങ്ങുന്നു. സാൻ ഡീഗോ സഫാരി പാർക്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് വീഡിയോ പങ്കുവച്ചത്. ലക്ഷങ്ങളാണ് ഇതുവരെ വീഡിയോ കണ്ടത്. മികച്ച പ്രതികരണങ്ങളും വീഡിയോയ്ക്കു ലഭിച്ചു.
Read Moreഇനി ആവർത്തിക്കരുത്…. അടിച്ചുപൂസായ യാത്രക്കാരനെ വിമാനത്തിൽ കെട്ടിയിട്ട് ജീവനക്കാർ
വിമാനയാത്രയ്ക്കിടെ മദ്യലഹരിയിൽ എഴുന്നേറ്റുനിന്നു ബഹളം വച്ച യാത്രക്കാരനെ വിമാനജീവനക്കാര്‍ സീറ്റിൽ കെട്ടിയിട്ടു. യുകെയിലെ മാഞ്ചസ്റ്ററില്‍നിന്നു ഗ്രീസിലെ റോഡ്സിലേക്കു പോകുകയായിരുന്ന റെയിന്എയറിലാണു സംഭവം. വിമാനത്തില്‍ ബഹളം വച്ച യാത്രക്കാരന്റെ കൈവശം രണ്ടു മദ്യക്കുപ്പി ഉണ്ടായിരുന്നു. കാബിന് ക്രൂ അംഗങ്ങൾ ഇവ പിടിച്ചെടുത്തതോടെ ഇയാൾ കൂടുതൽ പ്രകോപിതനായി. ഈസമയം, വിമാനം ലാന്‍ഡ് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. യാത്രക്കാരൻ സീറ്റിലിരിക്കാൻ വിസമ്മതിച്ചതോടെ വിമാനം യഥാസമയം നിലത്തിറക്കാനായില്ല. മറ്റു യാത്രക്കാരുടെ സഹായത്തോടെ ജീവനക്കാർ രണ്ടു സ്പെയർ സീറ്റ് ബെൽറ്റുകള്‍ ഉപയോഗിച്ച് ഇയാളെ സീറ്റില്‍ ബന്ധിച്ചശേഷമാണു വിമാനം ലാൻഡ് ചെയ്തത്. ഇതിനിടെ പലതവണ വിമാനം ആകാശത്ത് വട്ടംചുറ്റി. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ പോലീസ് എത്തി യാത്രക്കാരനെ അറസ്റ്റും ചെയ്തു.
Read Moreഒറ്റനോട്ടത്തില്‍ ഇത് ഒരു സാധാരണ ചിത്രമെന്നേ തോന്നും, വാട്സാപിൽ വരുന്ന ആ ഫോട്ടോ തുറക്കല്ലേ; പണി കിട്ടും
കൊച്ചി: സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പുകള്‍ ഇന്ന് പലവിധത്തിലുണ്ട്. വാട്സ്ആപ്പിലേക്ക് വരുന്നതെന്തും തുറന്നു നോക്കി പണി വാങ്ങരുതെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്. വാട്സ്ആപ്പിലേക്ക് എത്തുന്ന ഫോട്ടോ തുറന്നാല്‍ ഫോണ്‍ തന്നെ ഹാക്ക് ചെയ്യപ്പെടാം. ഇത്തരത്തിലെത്തുന്ന ഫോട്ടോകള്‍ തുറന്ന് പണം നഷ്ടമായ കേസുകള്‍ കൂടിയതോടെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒടിപി മുന്നറിയിപ്പ് പോലുമില്ലാതെ…. നിങ്ങളുടെ വാട്സ്ആപ്പിലേക്ക് തട്ടിപ്പു സംഘം ഒരു ചിത്രം അയച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്. ഒറ്റനോട്ടത്തില്‍ ഇത് ഒരു സാധാരണ ചിത്രമെന്നേ തോന്നൂ. എന്നാല്‍ അതിനുള്ളില്‍ നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങള്‍, പാസ്വേഡുകള്, ഒടിപി, യുപിഐ വിവരങ്ങള്‍ എന്നിവ മനസിലാക്കാനും ഉപഭോക്താവ് അറിയാതെ തന്നെ നിങ്ങളുടെ ഫോണ്‍ നിയന്ത്രിക്കാനും വേണ്ടിയുള്ള മാല്‍വെയറുകളാണ് ഒളിഞ്ഞിരിക്കുന്നത്. സ്റ്റെഗനോഗ്രാഫി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ തട്ടിപ്പ്. ഇതിലൂടെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ ആവശ്യമായ ഡാറ്റ രഹസ്യമായി ചിത്രങ്ങളില്‍ ഒളിപ്പിച്ചുവയ്ക്കുന്നു. ഉപഭോക്താവ് ആ ചിത്രം…
Read Moreസിനിമയിലല്ല… കാമുകിയെ ട്രോളിബാഗിലാക്കി ഹോസ്റ്റലിൽ കയറ്റാൻ ശ്രമം; ഒടുവിൽ വിദ്യാർഥിക്ക് സംഭവിച്ചത്
സോനിപഥ്: സിനിമയിൽ മാത്രം കണ്ടിട്ടുള്ള രംഗങ്ങളാണു ഹരിയാനയിൽ സോനിപഥ് ഒപി ജിൻഡാൾ സർവകലാശാലയിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ കഴിഞ്ഞദിവസം അരങ്ങേറിയത്. തന്റെ ഹോസ്റ്റൽ മുറിയിലേക്കു കാമുകിയെ ട്രോളി ബാഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി പിടിക്കപ്പെടുകയായിരുന്നു. വലിയ ട്രോളി ബാഗുമായി ഹോസ്റ്റലിൽ എത്തിയ വിദ്യാർഥിയെ കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാർ പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ പെൺകുട്ടിയെ കണ്ടത്. സംഭവത്തിന്റെ വീഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറി. ലക്ഷക്കണക്കിന് ആളുകളാണു വീഡിയോ കണ്ടത്. പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടിലില്ല. ആൺകുട്ടികളുടെ ഹോസ്റ്റലിൽ പെൺകുട്ടികളെ ഒളിപ്പിച്ചുകടത്തുന്നതു പതിവാകാമെന്നായിരുന്നു പരിസരവാസികളുടെ പ്രതികരണം.
Read Moreമകൻ രക്ഷപ്പെട്ടതിനു നന്ദി; പവൻ കല്യാണിന്റെ ഭാര്യ തല മുണ്ഡനംചെയ്തു
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഭാര്യ അന്ന തിരുമല ക്ഷേത്രത്തിൽ വച്ച് തലമുണ്ഡനം ചെയ്തു. സിംഗപ്പുരിൽ അടുത്തിടെ ഉണ്ടായ തീപിടിത്തത്തിൽ ഇവരുടെ മകന് പൊള്ളലേറ്റിരുന്നു. മകന് രക്ഷപ്പെടാന്‍ നടത്തിയ പ്രാര്‍ഥനപ്രകാരമാണ് തല മുണ്ഡനം ചെയ്തത്. പവന് കല്യാൺ അന്ന ദമ്പതികളുടെ എട്ടു വയസുകാരനായ മകൻ മാർക്ക് ശങ്കറിന് അടുത്തിടെ സിംഗപ്പുരിൽ ഒരു വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിലാണു പെള്ളലേറ്റത്. കുട്ടിയുടെ കൈകളിലും കാലുകളിലും പൊള്ളലേറ്റിരുന്നു. തലനാരിഴയ്ക്കു കുട്ടിയുടെ ജീവൻ രക്ഷപ്പെട്ടത്. ഏപ്രിൽ എട്ടിനായിരുന്നു തീപിടിത്തം. മകന്റെ ജീവൻ രക്ഷപ്പെട്ടതിനെത്തുടർന്ന് അമ്മ അന്ന കൊനിഡേല തന്റെ മുടി ഭഗവാൻ വെങ്കിടേശ്വരന് സമർപ്പിക്കുമെന്നു പ്രതിജ്ഞയെടുത്തിരുന്നു.റഷ്യൻ ഓർത്തഡോക്സ് ക്രിസ്ത്യാനിയായ അന്ന ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് മുമ്പ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നിയമങ്ങൾ അനുസരിച്ച് ക്ഷേത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വെങ്കിടേശ്വരനിൽ തന്റെ വിശ്വാസം പ്രഖ്യാപിക്കുന്ന പ്രഖ്യാപന ഫോമുകളിൽ ഒപ്പുവച്ചതായും പറയുന്നു. റഷ്യൻ…
Read Moreപ്രൊമോഷൻ കിട്ടിയ ശേഷം രാജിവച്ചു: എല്ലാവരും ചേർന്ന് അവനെ കുറ്റപ്പെടുത്തി; അതിൽ എന്താണ് തെറ്റ്; വൈറലായി പോസ്റ്റ്
ദീർഘനാളായി ജോലി ചെയ്ത കന്പനിയിൽ നിന്ന് നിങ്ങൾക്ക് പ്രമോഷൻ കിട്ടിയാൽ എന്താകും ചെയ്യുക. കൂടുതൽ ആത്മാർഥതയോടെ വീണ്ടും ജോലി തുടരും എന്നല്ലേ മറുപടി. എന്നാൽ പ്രമോഷൻ ലഭിച്ചശേഷം ഉടൻതന്നെ ജോലി രാജിവച്ച യുവാവിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത് പങ്കുവച്ചതാകട്ടെ അതേ കന്പനിയിലുള്ള മറ്റൊരു യുവാവും. പ്രമോഷൻ ലഭിച്ചപ്പോൾ തന്റെ സഹപ്രവർത്തകനു മറ്റൊരു കന്പനിയിൽ ജോലി ലഭിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. നിലവിലുള്ള കന്പനിയേക്കാൾ മെച്ചപ്പെട്ടതും ഉയർന്നതുമായ ശന്പളവും സ്ഥാനവും മറ്റൊരു കന്പനിയിൽ ലഭ്യമായപ്പോൾ അയാൾ നിലവിലെ ജോലി രാജി വയ്ക്കുകയായിരുന്നു. എന്നാൽ എന്റെ സഹപ്രവർത്തകൻ അങ്ങനെ ചെയ്തപ്പോൾ ഞങ്ങളുടെ ഓഫീസർമാർ അദ്ദേഹത്തെ ശകാരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു. അവൻ വിശ്വസ്തതയില്ലാത്തവനും പ്രൊഫഷണലല്ലാത്തവനുമാണെന്നും സിസ്റ്റത്തെ മുതലെടുത്തെന്നും അവർ പറഞ്ഞു. എല്ലാവരും എന്റെ സുഹൃത്ത് ചെയ്തത് “തെറ്റാണെന്ന്” സംസാരിക്കാൻ തുടങ്ങി. എന്നാൽ സത്യം പറഞ്ഞാൽ, അദ്ദേഹം എന്താണ്…
Read Moreകല്യാണ വീരൻ വലയിൽ… ഭാര്യയെ കൊന്ന കേസിലെ ശിക്ഷയ്ക്കിടെ മുൻസൈനികൻ പരോളിൽ ഇറങ്ങി മുങ്ങി; നാട്ടിലെത്തി വീണ്ടും മറ്റൊരു വിവാഹം കഴിച്ചു; പിന്നീട് സംഭവിച്ചത്…
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷയ്ക്കിടെ പരോളിൽ ഇറങ്ങി മുങ്ങിയ പ്രതി 20 വർഷത്തിനു ശേഷം പിടിയിൽ. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ അനിൽ കുമാർ തിവാരിയാണു പിടിയിലായത്. ഡൽഹിയിലാണു സംഭവം. ഭാര്യയെ കൊന്ന കേസിൽ 1989 മേയ് 31നാണ് അനിൽ കുമാർ തിവാരി അറസ്റ്റിലായത്. കോടതി ഇയാൾക്കു ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 2005ൽ ജയിലിൽനിന്ന് പരോൾ ലഭിച്ച് പുറത്തിറങ്ങിയ തിവാരി ഒളിവിൽ പോകുകയായിരുന്നു. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ചുർഹട്ട് ഗ്രാമത്തിൽ നടത്തിയ തെരച്ചിലിലാണ് ഇയാളെ ക്രൈംബ്രാഞ്ച് പിടികൂടിയത്. ഒളിവിൽ കഴിയുന്നതിനിടയിൽ തിവാരി വീണ്ടും വിവാഹം കഴിച്ചിരുന്നു.
Read Moreഎന്ത് വിചിത്രമായ ആചാരങ്ങൾ… മരണാനന്തര ജീവിതത്തിൽ ഏകാന്തത അനുഭവപ്പെടാതിരിക്കാനും മരണശേഷവും ബ്രഹ്മചാരികളായി തുടരാതിരിക്കാനും മൃതദേഹത്തെ വിവാഹം കഴിക്കും! ചൈനയിൽ ഇപ്പോഴും ‘പ്രേത വിവാഹങ്ങൾ’
മരിച്ചവരെ വിവാഹം കഴിക്കുന്ന പ്രാകൃതാചാരം ചൈനയിൽ ഇപ്പോഴും നടക്കുന്നതായി റിപ്പോർട്ട്. ‘പ്രേത വിവാഹങ്ങൾ’ അഥവാ ‘ഗോസ്റ്റ് വെഡിംഗ്’ എന്ന ആചാരം ചൈനയിലെ ചില ഗ്രാമങ്ങളിൽ നടന്നുവരുണ്ടെന്നു സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ഉൾപ്പെടെയുള്ള ചൈനീസ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവാഹിതരാകും മുൻപ് മരണം സംഭവിക്കുന്ന വ്യക്തികൾക്കു മരണാനന്തര ജീവിതത്തിൽ ഏകാന്തത അനുഭവപ്പെടാതിരിക്കുന്നതിനും അവർ മരണശേഷവും ബ്രഹ്മചാരികളായി തുടരാതിരിക്കുന്നതിനും വേണ്ടിയാണത്രെ അവരുടെ പ്രിയപ്പെട്ടവർ ഇത്തരത്തിലുള്ള വിവാഹച്ചടങ്ങ് നടത്തുന്നത്. ഇത്തരം ചടങ്ങിൽ വധുവിന്റെയോ വരന്റെയോ സ്ഥാനത്ത് മരിച്ചുപോയവരുടെ മൃതദേഹം ആയിരിക്കും ഉണ്ടാകുക. സാധാരണ വിവാഹംപോലെ ആഘോഷമായിട്ടാണു പ്രേതവിവാഹങ്ങളും നടത്തുന്നത്. അവിവാഹിതർ മരിച്ചാലുടൻ അനുയോജ്യരായ പങ്കാളിയെ കണ്ടെത്താൻ ബന്ധുക്കൾ ശ്രമം നടത്തും. പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞാലുടൻ വിവാഹനിശ്ചയവും വിവാഹവും. വിവാഹവസ്ത്രങ്ങൾ ധരിപ്പിച്ച് മൃതദേഹം വിവാഹവേദിയിൽ എത്തിച്ചാണു വിവാഹം നടത്തുക. ഇത്തരത്തിലുള്ള പ്രേതവിവാഹങ്ങൾ നടത്തിയാൽ അടുത്ത ജന്മത്തിൽ അവിവാഹിതരായി തുടരില്ലെന്ന വിശ്വാസവുമുണ്ട്. അസാധാരണമായ…
Read Moreആഡംബരത്തിനു വിട…! ഇരുപത്തിയാറാം വയസിൽ സന്യാസം സ്വീകരിച്ച് കോടീശ്വരപുത്രി
കോടീശ്വരപുത്രി ആഡംബരജീവിതം അവസാനിപ്പിച്ച് 26ാം വയസിൽ സന്യാസം സ്വീകരിച്ചു. കർണാടകയിലെ യാദ്ഗിറിലാണ് സംഭവം. ജെയിൻ ബ്ലോക്കിലെ ജൈനമതവിശ്വാസികളായ നരേന്ദ്ര ഗാന്ധി-സംഗീത ദമ്പതിമാരുടെ മകൾ നികിതയാണ് അത്യാഡംബരത്തിന്റെ കൊടുമുടിയിൽനിന്ന് എല്ലാം ത്യജിച്ച് സന്യാസമാർഗത്തിലേക്കു പ്രവേശിച്ചത്. ഗാന്ധി ദന്പതിമാർക്ക് രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണുള്ളത്. ഉന്നത വിദ്യാഭ്യാസയോഗ്യതയുള്ള നികിത ഏഴു വർഷമായി സന്യാസിയാകാനുള്ള ഒരുക്കത്തിലായിരുന്നു. നികിതയുടെ ആഗ്രഹം അംഗീകരിച്ച മാതാപിതാക്കളും കുടുംബാംഗങ്ങളും അവളെ ആനയിച്ച് യാദ്ഗിറിൽ വലിയ ഘോഷയാത്ര നടത്തി. മേഖലയിലെ ജൈന സമൂഹം ഘോഷയാത്രയിൽ പങ്കെടുത്ത് ആശംസകർ നേർന്നു. ആളുകൾക്ക് പുതുവസ്ത്രങ്ങൾ ഉൾപ്പെടെ വിവിധ വസ്തുക്കൾ നികിത വിതരണംചെയ്തു. ദുഷ്കരമായ പാതയിലൂടെയാണ് ഇനി സഞ്ചാരിക്കാൻ പോകുന്നതെന്നും തന്റെ ജീവിതം ലോകനന്മയ്ക്കായി സമർപ്പിക്കുകയാണെന്നും നികിത പറഞ്ഞു.
Read More