യൂ​റോ​പ്പി​ന്‍റെ ച​പ്പു​കൂ​ന​യാ​യി മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ൽ! ഭാ​വി​യി​ൽ മ​ധ്യ​ധ​ര​ണ്യാ​ഴി​യി​ൽ ഇ​തു വ​ൻ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​മെ​ന്നു ഗ​വേ​ഷ​ക​ർ

യൂ​റോ​പ്പി​ലെ ഏ​റ്റ​വും ആ​ഴ​മേ​റി​യ മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​യി മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ൽ (മ​ധ്യ​ധ​ര​ണ്യാ​ഴി) മാ​റി​യ​താ​യി റി​പ്പോ​ർ​ട്ട്. മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ലെ ഏ​റ്റ​വും താ​ഴ്ച​യു​ള്ള (5,112 മീ​റ്റ​ർ ആ​ഴം) സ്ഥ​ല​മാ​യ കാ​ലി​പ്‌​സോ ഡീ​പ്പി​ൽ വ​ൻ മാ​ലി​ന്യ​ശേ​ഖ​ര​മാ​ണ് അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 88 ശ​ത​മാ​ന​ത്തോ​ളം പ്ലാ​സ്റ്റി​ക് ആ​ണ്. ക​ട​ലാ​ഴ​ങ്ങ​ളി​ലെ അ​പൂ​ർ​വ ജീ​വ​ജാ​ല​ങ്ങ​ൾ​ക്ക് ഇ​തു​വ​രെ മാ​ലി​ന്യ​ശേ​ഖ​രം ഹാ​നി​ക​ര​മാ​യി മാ​റി​യി​ട്ടി​ല്ലെ​ങ്കി​ലും ഭാ​വി​യി​ൽ മ​ധ്യ​ധ​ര​ണ്യാ​ഴി​യി​ൽ ഇ​തു വ​ൻ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​മെ​ന്നു ഗ​വേ​ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു.മാ​ലി​ന്യ​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക്കു​ക​ൾ, പാ​നീ​യ ടി​ന്നു​ക​ൾ, പേ​പ്പ​ർ കാ​ർ​ട്ട​ണു​ക​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ 167ത​രം വ​സ്തു​ക്ക​ൾ ഗ​വേ​ഷ​ക​ർ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ക​ലി​പ്‌​സോ ഡീ​പ്പി​ലേ​ക്ക് 60 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള തീ​ര​ത്തു​നി​ന്നു​പോ​ലും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ എ​ത്തു​ന്നു. ബോ​ട്ടു​ക​ൾ മാ​ലി​ന്യം നി​റ​ച്ച ബാ​ഗു​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ​തി​ന്‍റെ തെ​ളി​വു​ക​ളും ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. ബാ​ഴ്‌​സ​ലോ​ണ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​രാ​ണു സ​മു​ദ്ര​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ പ​ഠ​നം ന​ട​ത്തി​യ​ത്. “ലി​മി​റ്റിം​ഗ് ഫാ​ക്ട​ർ’ എ​ന്ന ഹൈ​ടെ​ക് അ​ന്ത​ർ​വാ​ഹി​നി​യി​ൽ ഗ​വേ​ഷ​ക​സം​ഘം 650 മീ​റ്റ​ർ അ​ടി​ത്ത​ട്ടി​ലൂ​ടെ ‌സ​ഞ്ച​രി​ച്ചു. 43 മി​നി​റ്റോ​ളം അ​വി​ടെ…

Read More

ക​ട്ടി​ൽ കാ​റാ​ക്കി മാ​റ്റി യു​വാ​വ്; ന​ടു റോ​ഡി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം; കൈ​യോ​ടെ തൂ​ക്കി പോ​ലീ​സ്

ഒ​രു ക​ട്ടി​ലി​നെ അ​തേ​പ​ടി വാ​ഹ​ന​മാ​ക്കി മാ​റ്റി​യ പ​ശ്ചി​മ​ബം​ഗാ​ളി​ലെ മൂ​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ യു​വാ​വി​നു സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ കൈ​യ​ടി. ന​വാ​ബ് ഷെ​യ്ഖ് എ​ന്ന ഈ ​ഇ​രു​പ​ത്തി​യേ​ഴു​കാ​ര​ന്‍റെ കാ​ർ റോ​ഡി​ലൂ​ടെ പോ​കു​ന്ന​തു ക​ണ്ടാ​ല്‍ ഒ​രു ഡ​ബി​ൾ​കോ​ട്ട് ക​ട്ടി​ല്‍ ച​ലി​ക്കു​ന്ന​താ​യാ​ണു തോ​ന്നു​ക.   ക​ട്ടി​ലി​ന​ടി​യി​ല്‍ നാ​ല് ട​യ​റും എ​ഞ്ചി​നും ഘ​ടി​പ്പി​ച്ചാ​ണ് ‘ബെ​ഡ് കാ​ര്‍’ നി​ർ​മി​ച്ച​ത്. ഒ​ത്ത​ന​ടു​ക്ക് ഒ​രു സീ​റ്റും പി​ന്നെ സ്റ്റി​യ​റിം​ഗും. സീ​റ്റി​ന്‍റെ ഇ​രു​വ​ശ​ത്തു​മാ​യി ര​ണ്ടു ത​ല​യി​ണ​ക​ളും പു​ത​പ്പും ബെ​ഡ്ഡും. യാ​ത്ര​യ്ക്കി​ടെ കി​ട​ക്കാ​നും വി​ശ്ര​മി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​ത്തി​നാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു കാ​ർ രൂ​പ​പ്പെ​ടു​ത്തി​യ​തെ​ന്നു ന​വാ​ബ് പ​റ​യു​ന്നു. ത​ന്‍റെ പു​തി​യ കാ​റു​മാ​യി യു​വാ​വ് റാ​ണി​ന​ഗ​ര്‍-​ഡോ​ങ്ക​ല്‍ സം​സ്ഥാ​ന ഹൈ​വേ​യി​ൽ എ​ത്തി​യ​തോ​ടെ കാ​ഴ്ച​ക്കാ​രെ​ക്കൊ​ണ്ട് റോ​ഡ് ബ്ലോ​ക്കാ​യി. പി​ന്നാ​ലെ പോ​ലീ​സും എ​ത്തി. വാ​ഹ​നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ നി​ർ​മി​ച്ച വാ​ഹ​നം റോ​ഡി​ലൂ​ടെ ഓ​ടി​ക്കാ​ൻ പ​റ്റി​ല്ലെ​ന്നു പ​റ​ഞ്ഞ് കാ​ർ പി​ടി​ച്ചെ​ടു​ത്ത് ട​യ​റു​ക​ൾ പോ​ലീ​സ് അ​ഴി​ച്ചു​മാ​റ്റി. ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി ഒ​രു​വ​ര്‍​ഷം​കൊ​ണ്ടാ​ണ് ന​വാ​ബ് ത​ന്‍റെ സ്വ​പ്ന​വാ​ഹ​നം…

Read More

അ​ര​നൂ​റ്റാ​ണ്ടാ​യി തു​ട​രു​ന്ന സേ​വ​നം; പു​ഷ്പാ​ധ​ര​ന്‍റെ സൈ​ക്കി​ൽ ബെ​ല്ല‌​ടി​യി​ൽ പ​ത്ര​ത്തി​നാ​യി മു​ഹ​മ്മ ക​ണ്ണു തു​റ​ക്കും; എ​ല്ലാ​പി​ൻ​തു​ണ​യു​മാ​യി കു​ടും​ബ​വും

ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടാ​യി പു​ഷ്പാ​ധ​ര​ൻ​എ​ന്ന പ​ത്ര​ഏ​ജ​ന്‍റി​ന്‍റെ സൈ​ക്കി​ൾ ഓ​ടിക്കൊണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​സൈ​ക്കി​ളി​ലാ​ണ് മു​ഹ​മ്മ മേ​ഖ​ല ഒ​ന്നാ​കെ പു​ഷ്പാ​ധ​ര​ൻ പ​ത്രം വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. ഒ​രു കാ​ല​ത്ത് മു​ഹ​മ്മ, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ ക​ണി​ക​ണ്ടു​ണ​രു​ന്ന​ത് അ​ക്ഷ​ര​വെ​ളി​ച്ച​വു​മാ​യി എ​ത്തു​ന്ന പു​ഷ്പാ​ധ​ര​നെ​യാ​യി​രു​ന്നു. പു​ഷ്പാ​ധ​ര​ൻ പ​ത്ര ഏ​ജ​ന്‍റാ​യി​ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത് 1975ലാ​ണ്. അ​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലാ​ണ് മു​ഹ​മ്മ​യി​ൽ പ​ത്ര​ക്കെ​ട്ട് എ​ത്തി​യി​രു​ന്ന​ത്. ഇ​വി​ടെ​നി​ന്നു സൈ​ക്കി​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം സ​ഞ്ച​രി​ച്ചാ​ണ് വ​രി​ക്കാ​ർ​ക്കു പ​ത്രം എ​ത്തി​ച്ചി​രി​ന്ന​ത്. വൈ​ദ്യു​തി വി​ള​ക്കു​ക​ൾ ഇ​ല്ലാ​യി​രു​ന്ന കാ​ല​ത്ത് സൈ​ക്കി​ൾ ബാ​റ്റ​റി​യി​ൽ നി​ന്നു​ള്ള ഇ​ത്തി​രി വെ​ട്ട​ത്തി​ലാ​ണ് ഇ​ട​വ​ഴി​ക​ൾ താ​ണ്ടി​യി​രി​ന്ന​ത്. തു​ട​ക്ക​ത്തി​ൽ നാ​ട്ടി​ലെ ഭേ​ദ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പ​ത്രം എ​ടു​ത്തി​രു​ന്ന​ത്. പ​ത്ര​ത്തി​ന്‍റെ വ​രി​ക്കാ​രാ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ പ​ല​രും പു​ല​ർ​ച്ചെ മു​ഹ​മ്മ ജം​ഗ്ഷ​നി​ലെ​ത്തി പു​ഷ്പാ​ധ​ര​ന്‍റെ പ​ത്രം വാ​യി​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ ര​ണ്ടാ​യി​ര​ത്തോ​ളം പ​ത്ര​ങ്ങ​ളും മ​റ്റു പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും നാ​ടി​ന്‍റെ മു​ക്കി​നും മൂ​ല​യി​ലു​മാ​യി എ​ത്തു​ന്ന​ത് പു​ഷ്പാ​ധ​ര​ന്‍റെ ഏ​ജ​ൻ​സി​യി​ലൂ​ടെ​യാ​ണ്. ഇ​പ്പോ​ൾ പ​ത്ര​വി​ത​ര​ണ​ത്തി​ന് 10 ലേ​റെ വി​ത​ര​ണ​ക്കാ​രു​ണ്ട്. ഭാ​ര്യ നാ​ൻ​സി​യും…

Read More

കേ​​​ര​​​ള​​​ത്തി​​​ൽ ജി​​​ഐ ടാ​​​ഗ് ല​​​ഭി​​​ക്കു​​​ന്ന ആ​​​ദ്യ​​​ത്തെ ആ​​​ദി​​​വാ​​​സി ഉത്പ​​​ന്നം: ക​ണ്ണാ​ടി​പ്പാ​യ​യ്ക്ക് ഭൗ​മ​സൂ​ചി​കാ പ​ദ​വി

ആ​​​ദി​​​വാ​​​സി​​​ജ​​​ന​​​ത​​​യു​​​ടെ ക​​​ര​​​വി​​​രു​​​തി​​​ൽ നെ​​​യ്തെ​​​ടു​​​ക്കു​​​ന്ന ക​​​ണ്ണാ​​​ടി​​​പ്പാ​​​യ​​​യ്ക്കു ഭൗ​​​മ​​​സൂ​​​ചി​​​കാ പ​​​ദ​​​വി. കേ​​​ര​​​ള വ​​​ന​​​ഗ​​​വേ​​​ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ക​​​ണ്ണാ​​​ടി​​​പ്പാ​​​യ​​​യ്ക്ക് പ​​​ദ​​​വി ല​​​ഭി​​​ച്ച​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ ജി​​​ഐ ടാ​​​ഗ് ല​​​ഭി​​​ക്കു​​​ന്ന ആ​​​ദ്യ​​​ത്തെ ആ​​​ദി​​​വാ​​​സി ഉത്പ​​​ന്ന​​​മാ​​​ണി​​​ത്. ഗോ​​​ത്ര​​​ജ​​​ന​​​ത​​​യു​​​ടെ ക​​​ര​​​വി​​​രു​​​തി​​​ൽ ഞൂ​​​ഞ്ഞ​​​ലീ​​​റ്റ അ​​​ഥ​​​വാ മെ​​​യ്യീ​​​റ്റ എ​​​ന്ന പ്ര​​​ത്യേ​​​ക ത​​​രം ഈ​​​റ്റ​​​യു​​​ടെ ക​​​നം കു​​​റ​​​ഞ്ഞ, മി​​​നു​​​സ​​​പ്പെ​​​ടു​​​ത്തി​​​യ പാ​​​ളി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു ക​​​ണ്ണാ​​​ടി​​​പ്പാ​​​യ നെ​​​യ്തെ​​​ടു​​​ക്കു​​​ന്ന​​​ത്. പാ​​​യ​​​യി​​​ൽ ക​​​ലാ​​​പ​​​ര​​​മാ​​​യി നെ​​​യ്തു​​​ചേ​​​ർ​​​ക്കു​​​ന്ന ച​​​തു​​​ര​​​ങ്ങ​​​ളെ​​​യാ​​​ണ് ക​​​ണ്ണാ​​​ടി​​​ക​​​ളെ​​​ന്നു വി​​​ളി​​​ക്കു​​​ന്ന​​​ത്. ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട് തു​​​ട​​​ങ്ങി​​​യ ജി​​​ല്ല​​​ക​​​ളി​​​ലെ മ​​​ണ്ണാ​​​ൻ, മു​​​തു​​​വാ​​​ൻ, മ​​​ല​​​യ​​​ർ, കാ​​​ട​​​ർ എ​​​ന്നീ വി​​​ഭാ​​​ഗ​​​ക്കാ​​​രാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും ക​​​ണ്ണാ​​​ടി​​​പ്പാ​​​യ​​​ക​​​ൾ നെ​​​യ്യു​​​ന്ന​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് കേ​​​ര​​​ള വ​​​ന​​​ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്രത്തിന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ണ്ണാ​​​ടി​​​പ്പാ​​​യ ഭൗ​​​മ​​​സൂ​​​ചി​​​കാ പ​​​ദ​​​വി​​​യി​​​ലേ​​​ക്കെ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച​​​ത്. ഈ ​​​ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കാ​​​ൻ ആ​​​ധു​​​നി​​​ക യ​​​ന്ത്ര​​​ങ്ങ​​​ൾ ഇ​​​റ​​​ക്കി കെഎ​​​ഫ്ആ​​​ർ​​​ഐ പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്നു​​​ണ്ട്. രാ​​​ജ്യാ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ൽ ശ്ര​​​ദ്ധ​​​വ​​​രു​​​ത്തു​​​ക​​​യാ​​ണു ല​​​ക്ഷ്യം. കെഎ​​​ഫ്ആ​​​ർ​​​ഐ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ക​​​ണ്ണ​​​ൻ സി.​​​എ​​​സ്. വാ​​​ര്യ​​​ർ, മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ശ്യാം…

Read More

പു​ഴ​യോ​ര​ത്തെ ഈ ​മു​ള​ങ്കാ​ട്  ഓ​ക്‌​സി​ജ​ന്‍ പാ​ര്‍​ക്കാ​ണ്; ഒ​പ്പം മു​ള​ക​ളു​ടെ സം​ഗീ​ത​വും; പാ​റ​പ്പ​ള്ളി ജോ​യി ജോ​സ​ഫ് ഒ​രു​ക്കി​യ പ്ര​കൃ​തി​വ​നം കാ​ണാ​ൻ കാ​ഴ്ച​ക്കാ​രു​ടെ തി​ര​ക്ക്

കോ​​ട്ട​​യം: കൊ​​ടും​​ചൂ​​ടി​​ല്‍ വി​​യ​​ര്‍​ക്കു​​മ്പോ​​ള്‍ മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ തീ​​രം ചേ​​ര്‍​ന്നു​​ള്ള മു​​ള​​ങ്കാ​​ട്ടി​​ലേ​​ക്കു ക​​ട​​ന്നാ​​ല്‍ വ​​ലി​​യൊ​​രു ആ​​ശ്വാ​​സ​​മാ​​ണ്. ഇ​​വി​​ടെ ഇ​​രു​​ന്നാ​​ല്‍ മു​​ള​​ക​​ളു​​ടെ സം​​ഗീ​​തം ആ​​സ്വ​​ദി​​ക്കാം, ശു​​ദ്ധ​​വാ​​യു ശ്വ​​സി​​ക്കാം, വ​​ശ്യ​​മാ​​യ കാ​​ഴ്ച​​ക​​ള്‍ കാ​​ണാം, മ​​ന​​സ് ശാ​​ന്ത​​മാ​​ക്കാം. പാ​​ലാ പാ​​റ​​പ്പ​​ള്ളി മൂ​​ക്ക​​ന്‍​തോ​​ട്ട​​ത്തി​​ല്‍ ജോ​​യി ജോ​​സ​​ഫാ​​ണ് പ​​ല ത​​രം മു​​ള​​ക​​ള്‍ തി​​ങ്ങി​​വ​​ള​​രു​​ന്ന പ്ര​​കൃ​​തി​​വ​​നം വ​​ള​​ര്‍​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. മീ​​ന​​ച്ചി​​ല്‍ ബാം​​ബു ഓ​​ക്‌​​സി​​ജ​​ന്‍ പാ​​ര്‍​ക്ക് എ​​ന്ന മു​​ള​​ങ്കാ​​ട്ടി​​ലേ​​ക്ക് സ​​ഞ്ചാ​​രി​​ക​​ളു​​ടെ പ്ര​​വാ​​ഹ​​മാ​​ണ്. ഇ​​വി​​ട​​ത്തെ വ​​ശ്യ​​മാ​​യ കാ​​ഴ്ച കാ​​ണാ​​നെ​​ത്തു​​ന്ന​​വ​​രോ​​ടൊ​​ക്കെ ജോ​​യി മു​​ള​​ക​​ളു​​ടെ പ്രാ​​ധാ​​ന്യ​​വും വി​​ശേ​​ഷ​​വും പ​​റ​​ഞ്ഞു​​ത​​രും. ക​​ഴി​​ഞ്ഞ കോ​​വി​​ഡ് കാ​​ല​​ത്താ​​ണ് ജോ​​യി​​ക്ക് മു​​ള​​യി​​ല്‍ ക​​മ്പം ക​​യ​​റി​​യ​​ത്. കി​​സാ​​ന്‍ സ​​ര്‍​വീ​​സ് സൊ​​സൈ​​റ്റി എ​​ന്ന എ​​ന്‍​ജി​​ഒ​​യി​​ല്‍ അം​​ഗ​​മാ​​യ ജോ​​യി അ​​വി​​ടെ ല​​ഭി​​ച്ച​​തും വാ​​യി​​ച്ച​​റി​​ഞ്ഞ​​തു​​മൊ​​ക്കെ കേ​​ട്ട് വ​​യ​​നാ​​ട് ഉ​​റ​​വി​​ല്‍​നി​​ന്നും 100 രൂ​​പ നി​​ര​​ക്കി​​ല്‍ ഏ​​ഴു​​നൂ​​റ് മു​​ളം​​തൈ​​ക​​ള്‍ വാ​​ങ്ങി. മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ തീ​​ര​​ത്തെ ര​​ണ്ട​​ര​​യേ​​ക്ക​​ര്‍ റ​​ബ​​ര്‍ മ​​ര​​ങ്ങ​​ള്‍ വെ​​ട്ടി അ​​വി​​ടെ നി​​ര​​നി​​ര​​യാ​​യി മു​​ള ന​​ട്ടു. ന​​ട്ട് ഒ​​രു​​മാ​​സം തി​​ക​​ഞ്ഞി​​ല്ല, പ്ര​​ള​​യ​​ത്തി​​ൽ…

Read More

ഒ​രു സാ​ധാ​ര​ണ മേ​ക്ക് ആ​ർ​ടി​സ്റ്റ് പോ​പ് ഐ​ക്ക​ൺ റി​ഷാ​ന​യെ​പ്പോ​ലെ മേ​ക്ക​പ്പ് ചെ​യ്തു; വൈ​റ​ലാ​യി വീ​ഡി​യോ; ഇതൊക്കെയാണ് കഴിവെന്ന് സോഷ്യൽ മീഡിയ

മേ​ക്ക​പ്പി​ലൂ​ടെ മേ​ക്ക് ഓ​വ​ർ ന​ട​ത്തു​ന്ന പ​ല​രേ​യും ന​മ്മ​ൾ ക​ണ്ടി​ട്ടു​ണ്ട്. മി​ക്ക മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റു​ക​ളും ഇ​ത്ത​ര​ത്തി​ൽ മേ​ക്ക് ഓ​വ​റി​ലൂ​ടെ വി​സ്മ​യം തീ​ർ​ക്കു​ന്ന​വ​രാ​ണ്. ഇ​പ്പോ​ഴി​താ അ​ത്ത​ര​ത്തി​ൽ ഒ​രു മേ​ക്ക് ഓ​വ​ർ വീ​ഡി​യോ​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് കോ​ലാ​പ്പൂ​രി​ലു​ള്ള സോ​ണാ​ലി എ​ന്ന യു​വ​തി. മെ​ഹ​ന്ദി മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് ആ​ണി​വ​ർ. അം​ബാ​നി ക​ല്യാ​ണ​ത്തി​ന് എ​ത്തി​യ പോ​പ് ഐ​ക്ക​ൺ റി​ഹാ​ന​യുടെ മേക്ക് അപ്പ് ആണ് സൊ​ണാ​ലി പരിചയപ്പെടുത്തു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​ന്‍റെ വീ​ഡി​​യോ​യും യു​വ​തി പ​ങ്കു​വ​ച്ചു. മേ​ക്ക​പ്പി​ന് വേ​ണ്ടു​ന്ന പ്രൊ​ഡ​ക്ടു​ക​ൾ ഉ​ള്ള ക​വ​ർ തു​റ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ൽ കാ​ണു​ന്ന​ത്. അ​തി​ൽ നി​ന്നും ഓ​രോ പ്രൊ​ഡ​ക്ടു​ക​ളാ​യി എ​ടു​ത്ത് പ്രേ​ക്ഷ​ക​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു. അ​ധി​കം വൈ​കാ​തെ ത​ന്നെ ആ​ളു​ക​ളെ അ​മ്പ​ര​പ്പി​ച്ച് കൊ​ണ്ട് ശ​രി​ക്കും റി​ഹാ​ന​യു​ടേ​ത് പോ​ലെ ത​ന്നെ മേ​ക്ക​പ്പ് സൊ​ണാ​ലി ചെ​യ്യു​ന്ന​ത് കാ​ണാ​ൻ സാ​ധി​ക്കും. ക​ണ്ണും ചു​ണ്ടും എ​ല്ലാം എ​ങ്ങ​നെ​യാ​ണോ റി​ഹാ​ന ചെ​യ്തി​രി​ക്കു​ന്ന​ത് അ​തേ​പോ​ലെ​ത​ന്നെ​യാ​ണ് യു​വ​തി​യും മേ​ക്ക​പ്പ് ഇ​ട്ടി​രി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും ഇ​വ​രു​ടെ…

Read More

ക​ള​ക്ട​ർ പ​റ​ഞ്ഞാ സു​മ്മാ​വാ… ക​ണ്ടം ക്രി​ക്ക​റ്റ് ചെ​റി​യ ക​ളി​യ​ല്ല; പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്പു​റ​ത്തെ ക​ളി​ക്ക​ള​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ ക​ളി​ക്കാ​നെ​ത്തി​യ​പ്പോ​ള്‍

 സ്മാ​ര്‍​ട്ട് ഫോ​ണി​ന്‍റെയും കം​പ്യൂ​ട്ട​റിന്‍റെ​യും ലോ​ക​ത്തുനി​ന്ന് ക​ളി​ക്ക​ള​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങാ​ന്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ ന​ട​ത്തി​യ ആ​ഹ്വാ​ന​ത്തി​നു വ​ലി​യ പ്ര​തി​ക​ര​ണം. ക​ള​ക്ട​റു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ ക​ളി​ക്ക​ള​ങ്ങ​ളി​ല്‍ ക​ള​ക്ട​ര്‍ നേ​രി​ട്ടി​റ​ങ്ങി​യ​പ്പോ​ള്‍ കു​ട്ടി​ക​ളി​ലും ആ​വേ​ശ​മാ​യി. ക​ണ്ടം ക്രി​ക്ക​റ്റ് ചെ​റി​യ ക​ളി​യ​ല്ല എ​ന്ന പേ​രി​ല്‍ ഇ​ട്ട പോ​സ്റ്റി​ല്‍ കു​ട്ടി​ക​ള്‍ അ​വ​ര​വ​രു​ടെ നാ​ട്ടി​ലെ ക​ളി​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങാ​നു​ള്ള ആ​ഹ്വാ​ന​മാ​ണ് ന​ട​ത്തി​യ​ത്. പോ​സ്റ്റി​നു പി​ന്നാ​ലെ ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ ഒ​രു ക​ളി​ക്ക​ള​ത്തി​ല്‍ ക​ള​ക്ട​ര്‍ നേ​രി​ട്ടെ​ത്തി കു​ട്ടി​ക​ള്‍​ക്കൊ​പ്പം ക്രി​ക്ക​റ്റ് ക​ളി​ക്കു​ക​യും ചെ​യ്തു. ക​ളി​സ്ഥ​ല​ങ്ങ​ളു​ടെ പേ​രും ഫോ​ട്ടോ​യും ക​ള​ക്ട​റു​ടെ പോ​സ്റ്റി​ന്‍റെ ക​മ​ന്‍റ് ബോ​ക്‌​സി​ല്‍ രേ​ഖ​പ്പെ​ടു​ത്താ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഇ​ട​ങ്ങ​ളി​ല്‍ സ​മ​യം അ​നു​സ​രി​ച്ച് താ​നും എ​ത്തു​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​യു​ന്നു. ന​ല്ല ഫോ​ട്ടോ​ക​ള്‍​ക്ക് സ​മ്മാ​ന​വും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.പ​ഴ​യ​കാ​ല ഓ​ര്‍​മ​ക​ളി​ലേ​ക്കു​ള്ള തി​രി​ച്ചു​പോ​ക്കി​നാ​ണ് ക​ള​ക്ട​ര്‍ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. മു​ന്‌​പൊ​ക്കെ അ​വ​ധി ല​ഭി​ച്ചാ​ല്‍ കു​ട്ടി​ക​ളെ വീ​ട്ടി​ല്‍ കാ​ണാ​റി​ല്ലാ​യി​രു​ന്നു. രാ​വി​ലെ ക്രി​ക്ക​റ്റ് ബാ​റ്റും ബോ​ളു​മൊ​ക്കെ​യാ​യി…

Read More

സ്വ​ന്തം ശ​വ​മ​ട​ക്ക് എ​ങ്ങ​നെ വേ​ണം? അ​ന്ത്യാ​ഭി​ലാ​ഷ​ങ്ങ​ൾ കേ​ട്ടാ​ൽ അ​ന്പ​ര​ക്കും!

സ്വ​ന്തം ശ​വ​സം​സ്കാ​രം ഏ​തു​വി​ധ​ത്തി​ൽ ന​ട​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം? ഈ ​ചോ​ദ്യ​വു​മാ​യി ബ്രി​ട്ടീ​ഷു​കാ​ർ​ക്കി​ട​യി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ വെ​ളി​പ്പെ​ട്ട​ത് അ​സാ​ധാ​ര​ണ​മാ​യ അ​ന്ത്യാ​ഭി​ലാ​ഷ​ങ്ങ​ൾ! 1,500 വ്യ​ക്തി​ക​ളെ​യും 100 ഫ്യൂ​ണ​റ​ൽ ഹോം ​ഡ​യ​റ​ക്ട​ർ​മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു സ​ർ​വേ. ത​ന്‍റെ ചി​താ​ഭ​സ്മം കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​രു പാ​ത്ര​ത്തി​ൽ വീ​ട്ടി​ൽ സൂ​ക്ഷി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്നു​വെ​ന്ന് ഒ​രാ​ൾ പ​റ​ഞ്ഞ​പ്പോ​ൾ മ​റ്റൊ​രാ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത് മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി ത​ന്‍റെ മൃ​ത​ശ​രീ​രം പാ​ര​ച്ചൂ​ട്ടി​ൽ കൊ​ണ്ടു​പോ​ക​ണ​മെ​ന്നാ​യി​രു​ന്നു. മ​ര​ണ​ശേ​ഷം ത​ങ്ങ​ളു​ടെ മൃ​ത​ശ​രീ​രം കു​ഴി​ച്ചി​ട്ടാ​ൽ മ​തി​യെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത് ചു​രു​ക്കം ചി​ല​ർ​മാ​ത്രം. സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത മു​ക്കാ​ൽ ഭാ​ഗം പേ​രും ശ​വ​ശ​രീ​രം ദ​ഹി​പ്പി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് പ്ര​ക​ടി​പ്പി​ച്ച​ത്. ഈ​വി​ധം ആ​ഗ്ര​ഹി​ച്ച​വ​രി​ൽ 51 ശ​ത​മാ​നം ആ​ളു​ക​ളും ത​ങ്ങ​ളു​ടെ ചി​താ​ഭ​സ്മം ഏ​തെ​ങ്കി​ലും പ്ര​ശ​സ്ത​മാ​യ സ്ഥ​ല​ത്ത് വി​ത​റ​ണ​മെ​ന്നും പ​റ​ഞ്ഞു. എ​ന്നാ​ൽ, 27 ശ​ത​മാ​നം പേ​ർ ത​ങ്ങ​ളു​ടെ ചി​താ​ഭ​സ്മം വീ​ട്ടു​കാ​ർ ഒ​രു പാ​ത്ര​ത്തി​ൽ സൂ​ക്ഷി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​യി​രു​ന്നു. 20 ശ​ത​മാ​നം പേ​ർ ത​ങ്ങ​ളു​ടെ ചി​താ​ഭ​സ്മം അ​ട​ക്കം ചെ​യ്യ​ണ​മെ​ന്നും ആ​ഗ്ര​ഹി​ച്ചു. ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ ശ​വ​സം​സ്കാ​ര…

Read More

പ​ത്തു​വ​ർ​ഷം മു​ന്പ് 239 പേ​രു​മാ​യി കാ​ണാ​താ​യ മ​ലേ​ഷ്യ​ൻ എ​യ​ർ​ലൈ​ൻ​സ്: യാ​ത്രാ​വി​മാ​ന​ത്തി​നാ​യു​ള്ള തെ​ര​ച്ചി​ൽ നി​ർ​ത്തി​വ​ച്ചു

പ​​​ത്തു​​​വ​​​ർ​​​ഷം മു​​​ന്പ് 239 പേ​​​രു​​​മാ​​​യി കാ​​​ണാ​​​താ​​​യ മ​​​ലേ​​​ഷ്യ​​​ൻ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് യാ​​​ത്രാ​​വി​​​മാ​​​ന​​​ത്തി​​​നാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ നി​​​ർ​​​ത്തി​​​വ​​​ച്ച​​​താ​​​യി മ​​​ലേ​​​ഷ്യ അ​​​റി​​​യി​​​ച്ചു. സ​​​മ​​​യം അ​​​നു​​​കൂ​​​ല​​​മ​​​ല്ലാ​​​ത്ത​​​താ​​​ണു കാ​​​ര​​​ണ​​​മെ​​​ന്നു ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി ലോ​​​കി പ​​​റ​​​ഞ്ഞു. ഡി​​​സം​​​ബ​​​റി​​​ൽ തെ​​​ര​​​ച്ചി​​​ൽ പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. 2014 മാ​​​ർ​​​ച്ച് എ​​​ട്ടി​​​ന് ക്വാ​​​ലാ​​​ലം​​​പു​​​രി​​​ൽ​​​നി​​​ന്നു ചൈ​​​ന​​​യി​​​ലെ ബെ​​​യ്ജിം​​​ഗി​​​ലേ​​​ക്കു പ​​​റ​​​ന്ന വി​​​മാ​​​നം ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​നു മു​​​ക​​​ളി​​​ലാ​​​യി​​​രി​​​ക്ക​​​വേ റ​​​ഡാ​​​റി​​​ൽ​​​നി​​​ന്ന് അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. യാ​​​ത്ര​​​ക്കാ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ചൈ​​​ന, മ​​​ലേ​​​ഷ്യ, ഇ​​​ന്തോ​​​നേ​​​ഷ്യ, ഓ​​​സ്ട്രേ​​​ലി​​​യ എ​​​ന്നീ രാ​​​ജ്യ​​​ക്കാ​​​രാ​​​യി​​​രു​​​ന്നു. വ്യോ​​​മ​​​യാ​​​ന ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ദു​​​രൂ​​​ഹ​​​ തി​​​രോ​​​ധാ​​​ന​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ വി​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​നാ​​​യി വ​​​ന്പ​​​ൻ തെ​​​ര​​​ച്ചി​​​ലാ​​​ണു ന​​​ട​​​ത്തി​​​യ​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 1.2 ല​​​ക്ഷം ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ പ്ര​​​ദേ​​​ശം പ​​​രി​​​ശോ​​​ധി​​​ച്ചെ​​​ങ്കി​​​ലും വി​​​മാ​​​ന​​​ത്തി​​​ന്‍റേ​​​തെ​​​ന്നു ക​​​രു​​​തു​​​ന്ന ചി​​​ല ചെ​​​റി​​​യ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ള​​​ല്ലാ​​​തെ ഒ​​​ന്നും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. പി​ന്നീ​ട് ഓ​ഷ​ൻ ഇ​ൻ​ഫി​നിറ്റി എ​ന്ന സം​ഘ​ട​ന ന​ട​ത്തി​യ തെ​ര​ച്ചി​ലും ഫ​ലം ക​ണ്ടി​ല്ല. ഓ​ഷ​ൻ ഇ​ൻ​ഫി​നിറ്റി ത​ന്നെ​യാ​ണ് ഡി​സം​ബ​റി​ൽ തെ​ര​ച്ചി​ൽ…

Read More

മൂ​ത്രം കു​ടി​ച്ചു ജീ​വി​ച്ച​ത് അ​ഞ്ചു​ദി​വ​സം; ഭൂ​ക​ന്പ​ത്തി​ന്‍റെ അ​ഞ്ചാം​ദി​നം ര​ക്ഷ​പ്പെ​ട​ൽ

യാ​​​ങ്കോ​​​ൺ: മ്യാ​​​ൻ​​​മ​​​ർ ഭൂ​​​ക​​​ന്പ​​​മു​​​ണ്ടാ​​​യി അ​​​ഞ്ചാം ദി​​​നം അ​​​ധ്യാ​​​പ​​​ക​​​നെ കെ​​​ട്ടി​​​ടാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്ക​​​ടി​​​യി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. സ്കൂ​​​ൾ പാ​​​ഠ​​​ങ്ങ​​​ളും സ്വ​​​ന്തം മൂ​​​ത്ര​​​വു​​​മാ​​​ണു ത​​​ന്‍റെ ജീ​​​വ​​​ൻ നി​​​ല​​​നി​​​ർ​​​ത്തി​​​യതെന്നു നാ​​​ല്പ​​​ത്തേ​​​ഴു​​​കാ​​​ര​​​നാ​​​യ ടി​​​ൻ മാ​​​വും​​​ഗ് പ​​​റ​​​ഞ്ഞു. പ്രൈ​​​മ​​​റി സ്കൂ​​​ൾ ഹെ​​​ഡ്മാ​​​സ്റ്റ​​​റാ​​​യ ഇ​​​ദ്ദേ​​​ഹം പ​​​രി​​​ശീ​​​ല​​​ന കോ​​​ഴ്സി​​​നാ​​​യി ഭൂ​​​ക​​​ന്പ​​​ത്തി​​​ന്‍റെ പ്ര​​​ഭ​​​വ​​​കേ​​​ന്ദ്ര​​​മാ​​​യ സാ​​​ഗെ​​​യിം​​​ഗ് ന​​​ഗ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു. ഭൂ​​​ക​​​ന്പ​​​മു​​​ണ്ടാ​​​കു​​​ന്പോ​​​ൾ ഇ​​​ദ്ദേ​​​ഹം ഹോ​​​ട്ട​​​ലി​​​ലെ താ​​​ഴ​​​ത്തെ നി​​​ല​​​യി​​​ലു​​​ള്ള മു​​​റി​​​യി​​​ലാ​​​യി​​​രു​​​ന്നു. കെ​​​ട്ടി​​ടം കു​​​ലു​​​ങ്ങി​​​ത്തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ സ്കൂ​​​ളി​​​ൽ പ​​​ഠി​​​പ്പി​​​ച്ചി​​​രു​​​ന്ന പാ​​​ഠ​​​ങ്ങ​​​ൾ ഓ​​​ർ​​​മ​​​ വ​​​ന്നു. അ​​​തു പ്ര​​​കാ​​​രം കി​​​ട​​​യ്ക്ക​​യ്ക്ക​​​ടി​​​യി​​​ൽ അ​​​ഭ​​​യം തേ​​​ടി. തൊ​​​ട്ടു പി​​​ന്നാ​​​ലെ ഹോ​​​ട്ട​​​ൽ മു​​​ഴു​​​വ​​​ൻ ഇ​​​ടി​​​ഞ്ഞു മു​​​ക​​​ളി​​​ലേക്കുവീ​​​ണു. ശ​​​രീ​​​ര​​​ത്തി​​​ലെ ജ​​​ലാം​​​ശം ന​​​ഷ്ട​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നു തോ​​​ന്നി​​​ത്തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ സ്വ​​​ന്തം മൂ​​​ത്രം കു​​​ടി​​​ച്ചു. കൂ​​​ടെ​​​ക്കൂ​​​ടെ ‘ര​​​ക്ഷി​​​ക്ക​​​ണേ’ എ​​​ന്നു വി​​​ളി​​​ച്ചു​​​പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ടി​​​രു​​​ന്നു. മേ​​​ഖ​​​ല​​​യി​​​ൽ തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ന്ന മ്യാ​​​ൻ​​​മ​​​ർ റെ​​​ഡ് ക്രോ​​​സ് ടീ​​​മാ​​​ണു ബു​​​ധ​​​നാ​​​ഴ്ച ടി​​​ൻ മാ​​​വും​​​ഗി​​​നെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ വീ​​​ണ്ടെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ആ​​​രെ​​​യെ​​​ങ്കി​​​ലും ജീ​​​വ​​​നോ​​​ടെ ക​​​ണ്ടെ​​​ത്തു​​​ന്ന പ്ര​​​തീ​​​ക്ഷ തെ​​​ര​​​ച്ചി​​​ൽ സം​​​ഘ​​​ത്തി​​​നി​​​ല്ലാ​​​യി​​​രു​​​ന്നു. ടി​​​ൻ മാ​​​വും​​​ഗി​​​നു ജീ​​​വ​​​നു​​​ണ്ടെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​പ്പോ​​​ൾ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും വ​​​ലി​​​യ സ​​​ന്തോ​​​ഷ​​​മാ​​​യി.…

Read More