ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ വീട്ടിലെ ലാൻഡ് ഫോണിൽ ഒരു കോൾ വന്നു. ഫോണെടുക്കാൻ വീട്ടിൽ സഹായികളുണ്ടെങ്കിലും മിക്കപ്പോഴും ഉമ്മൻചാണ്ടി തന്നെ ഫോണെടുക്കും. ഫോണെടുത്തപ്പോൾ അങ്ങേത്തലയ്ക്കൽ ഒരു മത്സ്യത്തൊഴിലാളിയാണ്. ശ്രീലങ്കൻ കടൽത്തീരവുമായി ബന്ധപ്പെട്ടുള്ള എന്തോ പ്രശ്നം സംസാരിക്കുവാൻ ഉമ്മൻ ചാണ്ടിയുടെ വീട്ടിലെ സഹായിയായ വിനോദിനെയാണ് വിളിച്ചയാൾ അന്വേഷിക്കുന്നത്. പ്രശ്നത്തിന്റെ സൂചന കേട്ട ഉമ്മൻ ചാണ്ടി “ഞാൻ ഉമ്മൻ ചാണ്ടിയാണ് എന്ത് പ്രശ്നമുണ്ടെങ്കിലും എന്നോട് പറഞ്ഞുകൊള്ളൂ” എന്നായി. ഫോൺ വിളിച്ചയാൾക്ക് ആ പ്രതികരണം അത്രയ്ക്കങ്ങ് രസിച്ചില്ല. അൽപ്പം നീരസത്തോടെ ആൾ പറഞ്ഞു “വിനോദിന് ഫോൺ കൊടുക്കൂ…നിങ്ങൾ വിചാരിച്ചാൽ എന്റെ പ്രശ്നം തീരില്ല. വിനോദിനേ കാര്യങ്ങൾ മനസിലാകൂ.” കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് സഹായഹസ്തം നീട്ടിനിൽക്കുന്നതെന്ന് മനസിലാകാത്ത മത്സ്യത്തൊഴിലാളി വീണ്ടും ഫോൺ വിനോദിന് കൈമാറാൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിനോദിനെ വിളിച്ച് ഫോൺ കൈമാറി. ഒരു സാധാരണ ഗൃഹനാഥനെ പോലും ചൊടിപ്പിക്കുന്ന ഈ സന്ദർഭത്തിൽ…
Read MoreCategory: Today’S Special
എരുമേലിയിലേക്ക് പറന്നും പാഞ്ഞും വരാം; റെയില്‍വേയും എയര്‍പോര്‍ട്ടും പ്രതീക്ഷ
നിരവധി തടസങ്ങള്‍ നിലനില്‍ക്കെയും എരുമേലിയില്‍ എയര്‍പോര്‍ട്ടും റെയില്‍വേയും എത്തുമെന്നു പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.ശബരി റെയിലുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും കാല് നൂറ്റാണ്ടായി ഇഴയുന്ന പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം ഉറപ്പുനല്‍കിയിട്ടുണ്ട്. ശബരിപാത ഒഴിവാക്കാനും പകരം ചെങ്ങന്നൂരില്‍നിന്ന് പമ്പയിലേക്ക് പാത നിര്‍മിക്കാനും ഏറെക്കുറെ തീരുമാനിച്ചിരുന്നു. അങ്കമാലിയില്‍നിന്ന് എരുമേലി വരെ വിഭാവനം ചെയ്യുന്ന പാത ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ നേട്ടമാകും. നിലവില്‍ കാലടി വരെ പാതയും പാലവും പൂര്‍ത്തിയായിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലൂടെ പാത കടന്നുപോകുന്നു. ജില്ലയില്‍ പാലാ – തൊടുപുഴ റോഡില്‍ പിഴക് വരെ മാത്രം റവന്യു റെയില്‍വേ സംയുക്ത സര്‍വേ നടത്തുകയും കല്ലിട്ട് തിരിക്കുകയും സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. രാമപുരം മുതല്‍ എരുമേലി വരെ ആകാശ സര്‍വേ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം,…
Read Moreവൈറലാകാൻ ‘ഭിക്ഷ’ നൽകിയ ഡോക്ടറെ കണ്ടംവഴി ഓടിച്ചു! കാരണം കേട്ടാൽ ഞെട്ടും
സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ എന്തും ചെയ്യാൻ മടിയില്ലാത്ത ആളുകളുണ്ട്. ഇത്തരക്കാർക്ക് എട്ടിന്റെ പണിയും ചിലപ്പോൾ കിട്ടാറുണ്ട്. ഇത്തരത്തിലൊരു സംഭവമാണു സമൂഹമാധ്യമങ്ങളിൽ തരംഗമായത്. ഉത്തരേന്ത്യക്കാരനായ ഡോക്ടറാണു വൈറലായ വീഡിയോയുടെ സൃഷ്ടികർത്താവ്. തെരുവിൽ പിഞ്ചുകുഞ്ഞിനൊപ്പം ഇരിക്കുന്ന യാചകസ്ത്രീയുടെ അടുത്തേക്ക് അയാള്‍ പോകുന്നു. ഭിക്ഷ പ്രതീക്ഷിച്ച് സ്ത്രീ കൈ നീട്ടി. ഡോക്ടർ അവർക്കു കൊടുത്തതു പണമായിരുന്നില്ല, പകരം ഗർഭനിരോധന ഉറ! ‘കുട്ടികളുള്ള വഴിയോര ഭിക്ഷാടകരെ സഹായിക്കാനും അവരുടെ ഉന്നമനത്തിനുമുള്ള ഏറ്റവും നല്ല മാര്‍ഗം’ എന്ന കുറിപ്പോടെയാണ് ദീപാവലി ദിനത്തിൽ ഡോക്ടർ വീഡിയോ പങ്കുവച്ചത്. വൈറലായെങ്കിലും ഡോക്ടർ തെറിയഭിഷേകത്തിൽ കുളിച്ചു. നിന്ദ്യവും അരോചകവും അനാവശ്യവുമായ വീഡിയോ ആണിതെന്നു സോഷ്യൽ മീഡിയ അഭിപ്രായപ്പെട്ടു. ഒടുവിൽ ഡോക്ടർ പോസ്റ്റ് പിൻവലിച്ച് കണ്ടം വഴി ഓടി.
Read Moreവിജയം ആരുടെ കോർട്ടിൽ: ‘കുള്ളൻ ഹിപ്പൊ’ പറയുന്നു ട്രംപ് ജയിക്കുമെന്ന്; വൈറലായി വീഡിയോ
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫല സൂചനകൾ പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ അടുത്ത പ്രസിഡന്റ് ആരാണെന്നുള്ള കുള്ളൻ ഹിപ്പൊപ്പൊട്ടാമസ് മൂ ഡെംഗിന്റെ പ്രവചനം പുറത്ത്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപിനെയാണ് വൈറൽ ഹിപ്പോ തെരഞ്ഞെടുത്തത്. തായ് ലൻഡിലെ പട്ടായയിലെ ഖാവോ ഖീ ഓപൺ മൃഗശാലയിൽ ഹിപ്പോ തെരഞ്ഞെടുപ്പ് പ്രവചനം നടത്തുന്നത് കാണാൻ ആയിരക്കണക്കിന് സന്ദർശകർ എത്തിയിരുന്നു. പഴങ്ങൾ കൊണ്ടുള്ള വിഭവങ്ങളിൽ ഇരു സ്ഥാനാർഥികളുടെയും പേരുകൾ എഴുതിയാണ് മൃഗശാല അധികൃതർ മൂ ഡെംഗിന് മുൻപിൽ വച്ചത്. ഇതിൽ ട്രംപിന്റെ പേരെഴുതിയ ഫ്രൂട്ട് കേക്കാണ് മൂ ഡെംഗ് തെരഞ്ഞെടുത്തത്. പശ്ചിമ ആഫ്രിക്ക സ്വദേശികളാണ് പിഗ്മി ഹിപ്പോ അഥവാ ഡ്വാർഫ് ഹിപ്പോകൾ. വംശനാശ ഭീഷണി നേരിടുന്ന ജീവി വിഭാഗമാണ് ഇവ. ലോകത്തിൽ തന്നെ 3000 താഴെ പിഗ്മി ഹിപ്പോകളാണ് അവശേഷിക്കുന്നത്.
Read Moreഒല ഒല ഓലേ… ഒറ്റപ്പനയോലേ… പനംകുട്ടിയില്‍ കുടപ്പന വസന്തം
കണ്ണിനും മനസിനും കുളിര്‍മ സമ്മാനിച്ച് പനംകുട്ടിയില്‍ കൂട്ടത്തോടെ കുടപ്പനകള്‍ പൂവിട്ടു. അടിമാലി-കുമളി ദേശീയപാത വഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് നയനമനോഹര കാഴ്ചയാണ് പൂവിട്ട കുടപ്പനകള്‍. അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ കല്ലാര്‍കുട്ടി-പാംബ്ല റോഡിന് എതിര്‍വശത്ത് മുതിരപ്പുഴ ആറിന് തീരത്താണ് പനംകുട്ടി ഗ്രാമം. കൊന്നത്തടി പഞ്ചായത്തിന്റെ ഭാഗമായ ഇവിടം കുടപ്പനകള്‍ കൊണ്ട് ശ്രദ്ധ നേടിയതോടെയാണ് പനംകുട്ടി എന്ന പേര് ലഭിച്ചതെന്നാണ് വാമൊഴി. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് കുടപ്പനകള്‍ പൂക്കുന്നത്. പൂവിടുന്നതോടെ പനയുടെ ആയുസ് അവസാനിക്കും. കുടിയേറ്റ കാലത്ത് പുര മേയുന്നതിന് കൂടുതലായി ഉപയോഗിച്ചിരുന്നത് കുടപ്പനയുടെ ഓലകളാണ്. താളിയോല ഗ്രന്ഥങ്ങള്‍ക്കും ആശാന് കളരിയില്‍ കുരുന്നുകള്‍ക്ക് അക്ഷരം എഴുതി നല്‍കുന്നതിനും കുടപ്പനകളുടെ ഓലയാണ് ഉപയോഗിച്ചിരുന്നത്. ഒറ്റത്തടി വൃക്ഷമായ കുടപ്പനയുടെ ശാസ്ത്രീയനാമം കോറിഫ എന്നാണ്.
Read Moreശാസ്ത്രം തോറ്റു വിശ്വാസം ജയിച്ചു: തീർഥമെന്ന് കരുതി കുടിച്ചത് എസിയിലെ വെള്ളം; വൈറലായി വീഡിയോ
‘വിശ്വാസം പലപ്പോഴും ഭക്തരെ അന്ധരാക്കാറുണ്ട്’ എന്നല്ലേ പറയപ്പെടുന്നത്. ക്ഷേത്രങ്ങളിൽ നിന്നു കിട്ടുന്ന തീർഥവും പള്ളികളിലെ എണ്ണയുമെല്ലാം വിശ്വാസത്തോടെയാണ് ആളുകൾ ഉപയോഗിക്കുന്നത്. ഇപ്പോഴിതാ ഒരു കൂട്ടം ഭക്തരുടെ വിശ്വാസ കഥയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അതിൽ വിശ്വാസങ്ങളുടെ മറവിൽ കാട്ടുന്ന കള്ളത്തരങ്ങളെും കാണാൻ സാധിക്കും. ഉത്തർപ്രദേശിലെ വൃന്ദാവനിലെ ഒരു ക്ഷേത്രത്തിൽ പ്രാർഥിക്കാനെത്തിയ ഭക്തർ ചുമരില്‍ ഉണ്ടായിരുന്ന ഒരു ആനയുടെ ശില്പത്തില് നിന്നും ഇറ്റുവീഴുന്ന ജലം കുടിക്കുന്നതാണ് വീഡിയോ. ശ്രീകൃഷ്ണന്റെ പാദങ്ങളിൽ നിന്നുള്ള പുണ്യജലമായ ‘ചരണ്‍ അമൃത്’ ആണെന്ന് കരുതിയാണ് ആളുകൾ കുടിക്കുന്നത്. ചിലരാകട്ടെ ഗ്ലാസിൽ അവ ശേഖരിക്കുകയും ചെയ്യുന്നത് കാണാൻ സാധിക്കും. ഇത് എസിയിൽ നിന്നുള്ള വെള്ളമാണെന്നാണ് പറയുന്നത്. തീർഥ ജലം അല്ലന്നും എസിൽ നിന്നും താഴെ വീഴുന്ന വെള്ളം ആണെന്നും ബോധ്യപ്പെട്ടതോടെ വീഡിയോ എടുക്കുന്ന വ്യക്തി മറ്റുള്ളവരോട് ഇത് കുടിക്കരുതെന്ന് പറയുന്നു. ആളുകളോട് ഇതിനെ കുറിച്ച് പറഞ്ഞിട്ടും…
Read Moreആരംഭിക്കലാമാ… ബോസിനെയും മുൻകാമുകനെയും കാമുകിയെം ഒക്കെ ‘ഇടിച്ചു ശരിയാക്കാം’, വെറൈറ്റി ഐഡിയയുമായി ആർട്ടിസ്റ്റുകൾ
നമുക്ക് ഇഷ്ടമല്ലാത്തവരെ പലപ്പോഴും ഇടിച്ച് ചമ്മന്തി ആക്കാനുള്ള ദേഷ്യം ഉള്ളിന്റെയുള്ളിൽ കാണും. എന്നാൽ പ്രത്യക്ഷത്തിൽ അത് പ്രവർത്തികമാക്കാൻ സാധിക്കില്ലങ്കിലും മനസിൽ അവർക്ക് പത്ത് ഇടിയെങ്കിലും നമ്മൾ പണ്ടേ കൊടുത്തിട്ടുണ്ടായിരിക്കും. ഇപ്പോഴിതാ തായ്ലാൻഡിൽ നിന്നൊരു വാർത്തയാണ് വൈറലാകുന്നത്. അവിടുത്തെ ഒരു പ്രതിമ നിർമാണ കടയിൽ ദിനംതോറും നിരവധി ആളുകളാണ് എത്തുന്നത്. ഇങ്ങനെ ആളുകൾ വരുന്നതിന്റെ കാരണം തിരക്കി ചെന്നപ്പോഴാണ് ട്വിസ്റ്റ് മനസിലായത്. അവിടെ എത്തുന്നവർ അവർക്ക് ദേഷ്യം തോന്നുന്ന ആളുടെ പ്രതിമ ഉണ്ടാക്കിക്കും. എന്നിട്ട് അതിനുമുകളിൽ അവരുടെ ദേഷ്യം തീർക്കും. കേൾക്കുന്പോൾ ചിരി വരുന്നുണ്ടെങ്കിലും ഇവിടെ എത്തുന്നവരുടെ മാനസികാവസ്ഥയെ കുറിച്ച് ചിന്തിച്ചാൽ ചിരിയെല്ലാം പന്പ കടക്കും. ഇത് ഒരു തെറാപ്പിയുടെ അനുഭവം നല്‍കുമെന്നും നിങ്ങളെ കൂളാക്കുമെന്നുമാണ് പ്രതിമ തയാറാക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ പറയുന്നത്. നേരിട്ട് പ്രതികാരം ചെയ്യാൻ മനസില്ലാത്ത ആളുകളാണ് പ്രതിമയിൽ ഇടിച്ചെങ്കിലും അവരുടെ ഉള്ളിലെ ദേഷ്യത്തെ മാറ്റുന്നത്. ‘തായ്ലൻഡിലെ…
Read Moreപുത്തൻ രുചിക്കൂട്ടുകളുമായി പഴയിടം: കായിക മാമാങ്കത്തിന് ഊട്ടുപുരയൊരുക്കാൻ ഇത്തവണയും മോഹനന് നമ്പൂതിരി
കായിക പൂരത്തിനെത്തുന്നവര്‍ക്ക് ഭക്ഷണമൊരുക്കാന്‍ അടുക്കളകള്‍ സജ്ജം. വയറും മനസും ഒരുപോലെ നിറയാന്‍ ഇക്കുറിയും രുചിയുടെ രസക്കൂട്ട് ഒരുക്കുന്നത് പഴയിടം മോഹനന് നമ്പൂതിരി തന്നെ. 17 വേദികളുള്ള കായികമേളയ്ക്ക് ഏഴ് അടുക്കളകളാണ് ഒരുക്കിയിട്ടുള്ളത്. പ്രധാന അടുക്കള മുഖ്യവേദിയായ മഹാരാജാസ് ഗ്രൗണ്ടിനോടു ചേര്‍ന്നാണ്. കളമശേരി സെന്റ് ജോസഫ് സ്കൂള്‍, കൊച്ചി വെളി ഇഎംജിഎച്ച്എസ്എസ്, ജിഎച്ച്എസ്എസ് പനമ്പിള്ളി നഗര്‍, ജിഎച്ച്എസ്എസ്എസ് കടയിരുപ്പ്, കോതമംഗലം എംഎ കോളജ് എന്നിവിടങ്ങളിലാണ് മറ്റ് അടുക്കളകള്‍. ദിവസവും 26,000 ഓളം പേര്‍ക്കുള്ള ഭക്ഷണമാണ് ഏഴ് അടുക്കളകളിലായി പാചകം ചെയ്യുന്നത്. പുലര്‍ച്ചെ മൂന്നിന് ഉണരുന്ന അടുക്കളയില്‍നിന്നും രാവിലത്തെ ചായ മുതല്‍ വൈകുന്നേരത്തെ അത്താഴം വരെ ലഭ്യമാണ്. പാചകക്കാര്‍ക്ക് പുറമെ നൂറിലധികം സഹായികളും അടുക്കളയുടെ ഭാഗമാണ്. പാചകവും മേല്‍നോട്ടവും നിര്‍ദേശങ്ങളുമായി പാചകപ്പുരയുടെ മുക്കിലും മൂലയിലും ഓടിയെത്തുന്ന പഴയിടം മോഹനന് നമ്പൂതിരി തന്നെയാണ് അടുക്കളയിലെ വേഗമേറിയ താരം. ദിവസവും പ്രഭാതഭക്ഷണം വിവിധ…
Read Moreസർപ്പങ്ങൾ ആത്മീയതയുടെ പര്യായം: വിഷനാഗങ്ങൾ ഇവർക്കു കുടുംബാംഗങ്ങൾ..! വ്യത്യസ്തമായ ആരാധനയുമായി ഗ്രാമവാസികൾ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇന്ത്യയിലെ ചില ഗ്രാമങ്ങൾ വിചിത്രമായ ആചാരങ്ങളും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്നു. മാരകവിഷമുള്ള പാമ്പുകളിലൊന്നായ മൂർഖനെ വീട്ടിൽ വളർത്തുകയും അവയോടൊപ്പം ജീവിക്കുകയും ചെയ്യുന്നവർ ഇപ്പോഴും രാജ്യത്തുണ്ട്! അത്തരത്തിലൊരു വാർത്തയാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ സോലാപുർ ജില്ലയിൽ ഷെത്ഫൽ ഗ്രാമവാസികളാണു നാഗങ്ങളെ വീട്ടിൽ വളർത്തുകയും ആരാധിക്കുകയും ചെയ്യുന്നത്. സർപ്പങ്ങൾ ഇവർക്ക് ആത്മീയതയുടെ പര്യായമാണ്. ഇവിടത്തെ കുട്ടികൾക്കുപോലും നാഗങ്ങളെ ഭയമില്ലെന്നു മാത്രമല്ല, പാന്പുകൾക്കായി വീടുകളിൽ പ്രത്യേക മുറി വരെ ഒരുക്കുകയും ചെയ്യുന്നു. വീടുകളിൽ പാന്പുകൾക്കു സ്വതന്ത്രമായി വിഹരിക്കാം. പാന്പുകൾക്കായി സജ്ജീകരിക്കുന്ന മുറിയെ ‘ദേവസ്ഥാനം’ എന്നു വിളിക്കുന്നു. നാഗാരാധന ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.
Read Moreഒരിക്കലും തിരികെ കിട്ടുമെന്ന് കരുതിയില്ല, അപരിചിതന് നന്ദി: അമ്മയുടെ ഫോൺ തിരികെ കിട്ടിയ അനുഭവം പങ്കുവച്ച് യുവാവ്
നമ്മുടെ കയ്യിൽ നിന്നും കളഞ്ഞ് പോകുന്ന വസ്തുക്കൾ തിരികെ ലഭിക്കുന്നത് വളരെ അപൂർവമമായി മാത്രമാകും. മിക്കപ്പോഴും പല വിലപിടിപ്പുള്ള വസ്തുക്കളും മറ്റും നമ്മുടെ ശ്രദ്ധക്കുറവിനാൽ കളഞ്ഞ് പോകാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ അമ്മയുടെ നഷ്ടപ്പെട്ട ഫോൺ തിരികെ ലഭിച്ചത് സംബന്ധിച്ച് യുവാവ് പങ്കുവച്ച കുറിപ്പാണിത്. സിനിമ കാണുന്നതിനായി കുടുംബാംഗങ്ങളോടൊപ്പം തീയറ്ററിലെത്തിയതായിരുന്നു യുവാവ്. അവിടെ പാർക്കിംഗ് സ്ഥലത്ത് വച്ച് അമ്മയുടെ ഫോൺ സഹോദരിയുടെ കയ്യിൽ നിന്നും അബദ്ധത്തിൽ താഴെവീണു. എന്നാൽ ഇക്കാര്യം ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല. തിയേറ്ററിലെത്തി സീറ്റിലിരുന്നതിന് ശേഷമാണ് ഫോൺ പോയി എന്ന് മനസിലാവുന്നത്. അപ്പോൾ തന്നെ അതിലേക്ക് വിളിച്ച് നോക്കി. ഒരു അപരിചിതനാണ് ഫോൺ എടുത്തത്. എന്നാൽ ആ സമയം അയാൾ മറ്റൊരു മാളിലാണ് ഉണ്ടായിരുന്നത്. തിരികെ ലഭിക്കില്ലന്നാണ് എല്ലാവരും കരുതിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിരുദ്ധമായാണ് സംഭവിച്ചത്. താനും കസിനും ഉടൻതന്നെ…
Read More