വിവാഹാഘോഷം ആഡംബരമാക്കാൻ ആഗ്രഹിക്കുന്നവർക്കായി സർണത്തിൽ തയാറാക്കുന്ന ക്ഷണക്കത്തുകൾ റെഡി. ഉത്തർപ്രദേശിൽ ഫിറോസാബാദിലെ ലാലാ രവീന്ദ്ര നാഥ് കനയ്യ ലാൽ സറാഫ എന്ന കടയുടെ ഉടമ ലക്കി ജിൻഡാലാണു വിലപിടിപ്പുള്ള വിവാഹക്ഷണക്കത്തുകൾ തയാറാക്കി നൽകുന്നത്. ഒരു സ്വർണവ്യാപാരിക്കു ലക്കി നിർമിച്ചു നൽകിയ ക്ഷണക്കത്ത് ഇതിനകം വൈറലായി. ഇതിലെ അക്ഷരങ്ങള്‍ സ്വർണവും വെള്ളിയും ഉപയോഗിച്ചാണു തയാറാക്കിയിരിക്കുന്നത്. ഗുണനിലവാരം ഉറപ്പാക്കാൻ ശുദ്ധമായ സ്വർണവും വെള്ളിയും ഉപയോഗിച്ചാണ് ഓരോ കാര്‍ഡും നിർമിക്കുന്നതെന്നു ലക്കി ജിൻഡാൽ അവകാശപ്പെട്ടു. സാധാരണയായി ആളുകള്‍ വിവാഹ ക്ഷണക്കത്തുകള്‍ വായിച്ചശേഷം കളയുകയാണു പതിവ്. എന്നാല്‍ താന്‍ പുറത്തിറക്കിയ കാർഡ് ആളുകള്‍ കളയില്ലെന്നു ലക്കി പറയുന്നു. 10,000 രൂപ മുതൽ 11 ലക്ഷം രൂപ വരെ വിലയുള്ള വിവാഹ ക്ഷണക്കത്തുകള്‍ ലക്കിയുടെ കടയില്‍ ലഭ്യമാണ്. വിവാഹ സീസൺ അടുക്കുന്നതിനാല്‍ ധാരാളം ഓർഡറുകൾ ലഭ്യമായി തുടങ്ങിയെന്നും അദ്ദേഹം പറയുന്നു.
Read MoreCategory: Today’S Special
റൈഡ് കാൻസൽ ചെയ്തതിനു യുവതിയുടെ ഫോണിലേക്ക് വിളിച്ചത് 17 തവണ: വാട്ട്സാപ്പ് വഴി അശ്ലീലവീഡിയോകളും, ചിത്രങ്ങളും; പിന്നീട് സംഭവിച്ചത് എന്ത്
കാലമെത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും ഇന്നും സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾക്ക് ഒരു മാറ്റവുമില്ല. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കോൽക്കത്തയിലെ ഒരു ജൂണിയർ വനിതാ ഡോക്ടർ ആപ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ബൈക്കർ റൈഡ് ബുക്ക് ചെയ്തിരുന്നു. എന്നാൽ ബൈക്ക് റൈഡർ എത്താൻ വൈകുമെന്നറിയിച്ചതോടെ അവർ കാൻസൽ ചെയ്തു. പിന്നീട് മറ്റൊരു വണ്ടി വിളിച്ച് അതിൽ പോകേണ്ടി വന്നു. പക്ഷേ ആപ്പ്കാർ കാരണം യുവതി ആപ്പിലായെന്ന് പറയാം. റൈഡ് കാൻസൽ ചെയ്തതിനു പിറ്റേ നിമിഷംതന്നെ ഇവർ യുവതിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങി. ശല്യം സഹിക്കാൻ വയ്യാതായതോടെ യുവതി പോലീസിൽ പരാതി നൽകി. പിന്നീട്, ഈ ബൈക്ക് റൈഡറെ പോലീസ് അറസ്റ്റ് ചെയ്തു. മുകുന്ദപൂർ സ്വദേശിയായ രാജു ദാസ് എന്ന 41 -കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് യുവതി റൈഡ് ബുക്ക്…
Read Moreമിഠായി തന്നാൽ പകരം വാടക കാശ് തരാം: ട്രെന്റിംഗ് ആയി യുവാവിന്റെ ഹാലോവീൻ വീഡിയോ
പല തരത്തിലുള്ള വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോഴിതാ ഒരു യൂട്യൂബറുടെ ഹാലോവീൻ വീഡിയോ ചലഞ്ച് ആണ് യൂട്യൂബിൽ ട്രെന്റിംഗ് ആകുന്നത്. ജുവാൻ ഗോൺസാലസിന്റെ ThatWasEpic എന്ന ചാനലിലെ വീഡിയോ ആണ് വൈറലാകുന്നത്. ‘ട്രിക്ക് ഓർ ട്രീറ്റ്’ എന്ന പേരിൽ ഹാലോവീൻ ദിവസങ്ഹളിൽ ഓരോ വീടിന് മുൻപിലും മിഠായികൾ വച്ചിട്ടുണ്ടാകും. വിവിധ വേഷങ്ങളിലെത്തുന്നവർ ഓരോ വീട്ടിലും പോയി മിഠായികൾ ചോദിക്കുന്ന പതിവും ഉണ്ട്. അതുപോലെ ഇയാളും ഹാലോവീൻ വേഷത്തിലെത്തി ഓരോ വീടിനു മുന്നിലും പോയി മിഠായികൾ ചോദിക്കുകയാണ്. എന്നാൽ യുവാവ് എന്താണ് ഇത്ര നേരത്തെ മിഠായി ചോദിച്ച് എത്തുന്നതെന്ന് പലരും സംശയിച്ചു. ചിലരൊക്കെ ഇയാൾക്ക് മിഠായി കൊടുക്കുന്നുണ്ട്. മിഠായി വാങ്ങി പകരം വീട്ടുകാർക്ക് യുവാവ് തിരിച്ച് പണം നൽകുകുന്നു. ആദ്യം പണം വാങ്ങാൻ വീട്ടുകാർ മഠിക്കുമെങ്കിലും യുവാവിന്റെ നിർബന്ധപ്രകാരം പണം വാങ്ങുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. മൂന്ന്…
Read More‘വർക്ക് ഫ്രം ഹോം’ നിർത്തി ഓഫീസിലെത്താൻ പറഞ്ഞു: ഭിന്നശേഷിക്കാരനാണെന്ന് പോലും പരിഗണിക്കാതെ കന്പനി; വൈറലായി പോസ്റ്റ്
ലോകത്തെ മുഴുവൻ പിടിച്ച് കുലുക്കിയ മഹാമാരിയാണ് കോവിഡ്. അതിനു പിന്നാലെയാണ് ഓൺലൈൻ ക്ലാസുകളും വർക്ക് ഫ്രം ഹോമുമെല്ലാം വളരെ പ്രചാരത്തിലായത്. കോവിഡ് കാലം കഴിഞ്ഞിട്ടും ചില കന്പനികൾ ആ രീതി ഇന്നും തുടരുന്നു. ഓഫീസിലെത്തി ജോലി ചെയ്യാൻ സാധിക്കാത്ത ആളുകൾക്ക് വർക്ക് ഫ്രം ഹോം എന്നത് നല്ലൊരു ഓപ്ഷനായി മാറി. എന്നാൽ ഇപ്പോൾ കന്പനികളിൽ പലരും തൊഴിലാളികളോട് നേരിട്ട് ജോലിക്ക് ഹാജരാകാൻ നിർബന്ധിക്കുകയാണ്. ഇതവരുടെ ഒരു തന്ത്രമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. വർക്ക് ഫ്രം ഹോം മാത്രം ചെയ്യാനാവുന്ന തൊഴിലാളികൾ ഇതുവഴി കൊഴിഞ്ഞു പോയ്ക്കോളും എന്നാണ് ഇത്തരം കമ്പനികളുടെ മനോഭാവം. ഇപ്പോഴിതാ ഭിന്നശേഷിക്കാരനായ യുവാവ് അത്തരത്തിലുള്ള അനുഭവം പങ്കുവയ്ക്കുകയാണ് റെഡ്ഡിറ്റിൽ. ഭിന്നശേഷിക്കാരനായ താൻ കമ്പനിയിൽ ആദ്യം തന്നെ തന്റെ അവസ്ഥ അറിയിച്ചിരുന്നു. വർക്ക് ഫ്രം ഹോം മാത്രമേ ചെയ്യാനാവൂ എന്നും പറഞ്ഞതാണ്. എന്നാൽ, ഇപ്പോൾ കമ്പനിയിൽ നിന്നും…
Read More‘വീട്ടിൽ ആരെങ്കിലും മരിച്ചാൽ പോലും ജോലി തീർത്തിട്ടല്ലാതെ തിരിഞ്ഞ് നോക്കരുത്, മരിച്ചവർ അഴുകി പോകട്ടെയെന്ന് കരുതി ജോലി തുടരണം’: വിവാദമായി പ്രോജക്ട് ഹെഡിന്റെ ഉപദേശം
തൊഴിലിടങ്ങളിൽ പലരും മാനസിക പീഡനത്തിനിരയാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വാർത്തയാണ് ചൈനയിൽ നിന്നും പുറത്ത് വരുന്നത്. തന്റെ ജീവനക്കാർക്ക് ചൈനയിലെ പ്രോജക്ട് മാനേജരായ പൂ നൽകിയ ഉപദേശമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നിങ്ങൾ സ്വന്തം കുടുംബത്തേക്കാൾ നിങ്ങളുടെ ജോലിക്കാണ് മുൻഗണന നൽകേണ്ടത്. ‘വീട്ടിൽ ആരെങ്കിലും മരിച്ചാൽ പോലും ജോലി തീർത്തിട്ടല്ലാതെ തിരിഞ്ഞ് പോലും നോക്കരുത്’ എന്നാണ് മാനേജർ ജീവനക്കാരോട് പറഞ്ഞത്. മരിച്ചവർ ചീഞ്ഞഴുകിയാലും ജോലിയിലായിരിക്കണം ശ്രദ്ധ. തൽക്കാലം മരിച്ചവർ അഴുകി പോകട്ടെയെന്ന് കരുതി ജോലി തുടരണമെന്നും ഇതോടൊപ്പം അയാള്‍ കൂട്ടിച്ചേര്‍ത്തു. സോഷ്യൽ മീഡിയയിൽ ഇയാൾക്കെതിരേ ധാരാളം വിമർശനമാണ് ഉയർന്നത്. സംഭവം വിവാദമായതോടെ എല്ലാ ജീവനക്കാരോടും പൂ മാപ്പ് പറഞ്ഞു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Read Moreഇതെന്തോ പോപ്പിൻസോ… അമ്പരപ്പിക്കുന്ന കളറുകളും ഇനങ്ങളും, 35 തരം മുളകുകളുടെ വീഡിയോ പങ്കുവച്ച് യുവാവ്
മുളകെന്ന് കേൾക്കുന്പോൾ തന്നെ മനസിലേക്ക് എത്തുന്നത് രണ്ടേ രണ്ട് നിറങ്ങളാണ്. ഒന്ന് ചുമപ്പും മറ്റൊന്ന് പച്ചയും. എന്നാൽ ഇവയ്ക്ക പുറമേ പല നിറത്തിലുള്ള മുളകുകളുമായി സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങിയിരിക്കുകയാണ്. plantedinthegarden എന്ന യൂസറാണ് മുളകുകളുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 35 തരത്തിലുള്ള മുളകുകളാണ് വീഡിയോയിലുള്ളത്. പച്ച, മഞ്ഞ,നീല,വയലറ്റ്,വെള്ള, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള പല വലിപ്പത്തിലുള്ള മുളകുകളുടെ ഒരു ശേഖരംതന്നെ വീഡിയോയിൽ കാണാൻ സാധിക്കും. എന്തായാലും വീഡിയോ പെട്ടന്ന് വൈറലായതോടെ നിരവധി ആളുകളാണ് അതിൽ കമന്റുമായി എത്തിയത്. ഇതെല്ലാം നിങ്ങളുടെ വീട്ടിൽ തന്നെ വിളഞ്ഞതാണോ അതോ കടയിൽ നിന്ന് വാങ്ങിയതാണോ അങ്ങനെ നൂറ് നൂറ് സംശയങ്ങളാണ് എല്ലാവരും ചോദിക്കുന്നത്.
Read Moreപ്രണയത്തിനു കണ്ണും മൂക്കുമില്ലന്ന് പറയുന്നത് ഇതാണോ? ഇന്ത്യക്കാരനായ കാമുകന് സ്വന്തം മകനേക്കാൾ പ്രായം കുറവ്: തേടിയെത്തി ബ്രസീലിയൻ കാമുകി
സ്വന്തം മകനേക്കാൾ പ്രായം കുറവായ കാമുകനെ തേടിവന്ന കാമുകി. പണ്ടെങ്ങോ കേട്ട് മറന്ന ചിത്രകഥയെന്നോ നോവലെന്നോ ധരിക്കണ്ട. ഇത് യഥാർഥ ജീവിതത്തിൽ നടന്നൊരു സംഭവമാണ്. ഛത്തീസ്ഗഢിലെ ബിന്ദ് സ്വദേശിയായ 30 -കാരനായ പവന് ഗോയലിനൊപ്പം ജീവിക്കുന്നതിനായി സ്വന്തം വീട്ടുകാരെയും ഭർത്താവിനെയും മകനെയും വരെ ഉപേക്ഷിച്ച് ബ്രസീലില്‍ നിന്നുള്ള റോസി നൈദ് ശിക്കേര എന്ന 51കാരിയായ സ്ത്രീ ഇന്ത്യയിലെത്തി. ഇരുപത്തിയൊന്ന് വര്‍ഷത്തെ പ്രായവ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. എന്നാൽ അതൊന്നും ഇവർക്കിടയിൽ ഒരു പ്രശ്നമേ അല്ല. കഴിഞ്ഞ വർഷം ഇന്ത്യയിലെ കച്ച് സന്ദർശനത്തിനിടെയാണ് റോസിയും പവനും ആദ്യമായി പരിചയപ്പെട്ടത്. ആ പരിചയം പിന്നീട് അത് സൗഹൃദത്തിലേക്കും അത് പിന്നെ പ്രണയത്തിലേക്കും വളർന്നു. കഴിഞ്ഞ ഒരു വർഷമായി ഇരുവരും പ്രണയത്തിലാണ്. സമൂഹ മാധ്യമ അക്കൗണ്ട് വഴി ഇരുവരും കുറേ കൂടി അടുത്തു. അങ്ങനെ പവനോടുള്ള പ്രണയത്തില്‍ റോസി തന്റെ കുടുംബം പൊലും…
Read Moreമുൻകാമുകനോട് പകവീട്ടാൻ കാമുകി പെപ്പർ സൂപ്പിൽ വിഷം ചേർത്ത് നൽകി: സംഭവമറിഞ്ഞെത്തിയ വീട്ടുകാർ കണ്ടത്…
ചില ആളുകൾക്ക് മറ്റാരോടെങ്കിലും പക തോന്നിയാൽ അത് മരിക്കുന്ന കാലത്തോളം ഉണ്ടാകുമെന്നാണ് പറയുന്നത്. അക്ഷരാർഥത്തിൽ അത് ശരിവയ്ക്കുന്ന തരത്തിലുള്ളൊരു വാർത്ത ആണിപ്പോൾ വൈറലാകുന്നത്. മുൻകാമുകനോട് പകരം വീട്ടുന്നതിനായി കാമുകി സൂപ്പിൽ വിഷം കലർത്തി നൽകി. നൈജീരിയയിലെ എഡോ സ്റ്റേറ്റിലാണ് സംഭവം. തന്നെ ചതിച്ചിട്ടു പോയ കാമുകനെ എങ്ങനെയും വക വരുത്തണമെന്ന തീരുമാനത്തിൽ സൂപ്പിൽ വിഷം കലർത്തുകയായിരുന്നു. എന്നാൽ വിഷം കലർത്തിയ സൂപ്പ് മുൻ കാമുകൻ മാത്രമല്ല കുടിച്ചത്. അയാളുടെ രണ്ട് സുഹൃത്തുക്കളും രണ്ട് സഹോദരിമാരും ഇത് കുടിച്ചു. വിഷ സൂപ്പ് കുടിച്ചതോടെ യുവാവും മറ്റ് നാലുപേരും മരണപ്പെട്ടു. കുടുംബാംഗങ്ങൾ ഈ അഞ്ച് പേരെയും കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഒരു വീട്ടിലെ മുറിയിൽ അഞ്ച് മൃതദേഹങ്ങളും കണ്ടെത്തിയത്. തന്റെ മുൻ പങ്കാളിയോട് പക തോന്നിയ പെൺകുട്ടി പെപ്പർ സൂപ്പിൽ വിഷം കലർത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പെൺകുട്ടിയെ പോലീസ് അറസ്റ്റ്…
Read Moreഗംഗ ശുചീകരണവും സ്ത്രീ ശാക്തീകരണ സന്ദേശവുമായി 2,325 കിലോമീറ്റർ റാഫ്റ്റിംഗ്; ഇത്തരമൊരു സാഹസിക യാത്ര രാജ്യത്ത് ആദ്യം
ഗംഗാനദിയുടെ ശുചീകരണത്തെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുമുള്ള സന്ദേശം പ്രചരിപ്പിക്കാൻ നദിയിലൂടെ നടത്തുന്ന സാഹസിക റാഫ്റ്റിംഗ് ഇന്നു തുടങ്ങും. ബിഎസ്എഫ് സേനയുടെ നേതൃത്വത്തിലാണു യാത്ര. ഉത്തരാഖണ്ഡിലെ ഗംഗോത്രിയിൽനിന്ന് പശ്ചിമ ബംഗാളിലെ ഗംഗാസാഗറിലേക്കാണു സാഹസികവും മനോഹരവുമായ റാഫ്റ്റിംഗ്!60 അംഗ ടീമിൽ 20 വനിതാ റാഫ്റ്റർമാർ ഉണ്ടാവും. ഗംഗോത്രിയിൽനിന്ന് ആരംഭിക്കുന്ന യാത്ര 53 ദിവസംകൊണ്ട് അഞ്ച് സംസ്ഥാനങ്ങളിലൂടെ 2,325 കിലോമീറ്റർ ദൂരം സഞ്ചരിക്കും. രാജ്യചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു ഉദ്യമം. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് യാത്ര. ഡിസംബർ 24ന് ഗംഗാസാഗറിൽ യാത്ര അവസാനിക്കും. യാത്രയ്ക്കിടെ ഗംഗാനദീ തീരത്തുള്ള വിവിധ പ്രദേശങ്ങൾ സന്ദർശിക്കുന്ന സംഘം അവിടത്തെ ജനങ്ങളുമായി സംവദിക്കും. നവംബർ നാലിന് ഹരിദ്വാറിലെത്തുന്ന യാത്രയ്ക്ക് കേന്ദ്രമന്ത്രി സി.ആർ. പാട്ടീലും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും സ്വീകരണം നൽകും.
Read Moreസോറി, റീൽസ് എടുക്കുകയാണെന്നാ കരുതിയത്..! യുവതിയെ മർദിക്കുന്നതു ജനക്കൂട്ടം നോക്കിനിന്നു
ഗാസിയാബാദ് (ഉത്തർപ്രദേശ്): പെട്രോൾ പമ്പിൽ യുവതിക്കു കാമുകന്റെ ക്രൂരമർദനം. സംഭവം കണ്ടു ധാരാളം പേർ ചുറ്റുംകൂടിയെങ്കിലും ആരും ഇടപെടാൻ തയാറായില്ല. ആളുകൾ കരുതിയത് റീൽസ് ചിത്രീകരിക്കുന്നതാകും എന്നാണ്. പിന്നീട്, അങ്ങനെയല്ല സംഭവം എന്നറിഞ്ഞിട്ടും ആരും ഇടപെട്ടില്ലത്രെ! ചിലർ സംഭവം തങ്ങളുടെ മൊബൈൽ കാമറയിൽ പകർത്തുകയും ചെയ്തു. സാഹിബാബാദ് പോലീസ് സ്റ്റേഷൻ പരിധിയിൽ ആർത്തലയിലെ പെട്രോൾ പമ്പിലാണു സംഭവം. ബൈക്കിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ യുവാവും കാമുകിയും തമ്മിൽ തർക്കമുണ്ടായി. വാക്കുതർക്കം രൂക്ഷമാവുകയും തുടർന്നു കാമുകിയെ യുവാവ് അടിക്കുകയുമായിരുന്നു. അടിയേറ്റു നിലത്തുവീണ കാമുകിയെ ചവിട്ടുകയും തൊഴിക്കുകയും ചെയ്തു യുവാവ്. നിലത്തുവീണു കിടക്കുന്ന യുവതി കേണപേക്ഷിച്ചിട്ടും യുവാവ് മർദനം തുടരുകയായിരുന്നു. മർദനദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. യുവാവിനെതിരേ വൻ പ്രതിഷേധമാണ് ഉയർന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More