ന്യൂഡൽഹി: ഗുണ്ടാസംഘങ്ങളുടെയും ഭീകരരുടെയും ചിത്രങ്ങളുള്ള ടീ-ഷർട്ടുകൾ പരസ്യം ചെയ്യുകയും വിൽക്കുകയും ചെയ്ത ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്കെതിരേ കേസ്. ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെയും കൊടും ഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെയും ഫോട്ടോകളുള്ള ടീ-ഷർട്ടുകൾ ഫ്ലിപ്കാർട്ട്, അലിഎക്സ്പ്രസ്, ടീഷോപ്പർ, എറ്റ്സി എന്നിവയിൽ വിറ്റതായി കണ്ടെത്തി. ഇതേത്തുടർന്ന് മഹാരാഷ്ട്ര സൈബർ ക്രൈംബ്രാഞ്ച് പോലീസാണ് കേസെടുത്തത്. ഇത്തരം വസ്തുക്കൾ കുറ്റവാളികളുടെ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുകയാണെന്നും അതു യുവാക്കളിൽ മോശം സ്വാധീനം ചെലുത്തുമെന്നും പോലീസ് പറഞ്ഞു.
Read MoreCategory: Today’S Special
അടിതെറ്റിയാൽ ‘അമേരിക്കന്‍ നോസ്റ്റര്ഡാമസും’ വീഴും: പ്രവചനങ്ങളെല്ലാം പാളി; അലന് ലിക്മാന്‍ തെറ്റിയതെവിടെ
അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രവാചകന് അലന് ലിക്മാന്‍ ദയനീയ പരാജയം. നേരത്തെ 11 അമേരിക്കന്‍ പ്രസിഡന്റുമാരെക്കുറിച്ചു നടത്തിയ പ്രവചനത്തില്‍ പത്തിലും ജയിച്ച് ‘അമേരിക്കന്‍ നോസ്റ്റര്‍ഡാമസ്’ എന്നുവിളിപ്പേരുള്ള അലന് ലിക്മാന്റെ തങ്കത്തിളക്കം ഇത്തവണ നഷ്ടപ്പെട്ടു. കമല ഹാരിസ് ജയിക്കുമെന്ന അദ്ദേഹത്തിന്റെ പ്രവചനം പാളി. ഡോണള്‍ഡ് ട്രംപിന്റെ വിജയം ലിക്മാന്റെ പരാജയമായി. അദ്ദേഹത്തിന്റെ സ്കോര്‍ 12-2. അമേരിക്കയിലെ ഒട്ടുമിക്ക മാധ്യമ സ്ഥാപനങ്ങളുടെയും സര്‍വേ ഏജന്‍സികളുടെയും പ്രവചനങ്ങള്‍ പാളിയ കൂട്ടത്തില്‍ ലിക്മാനും സ്ഥാനം കിട്ടി. ട്രംപ് വിജയിച്ച ഉടനേ മകന് സാമിന്റെ യൂട്യൂബ് ചാനലില്‍ ലൈവായി പ്രത്യക്ഷപ്പെട്ട അദ്ദേഹം നിരാശനായിരുന്നു. “എനിക്കു പ്രതീക്ഷ നഷ്ടപ്പെട്ട രാത്രിയാണ്. ജനാധിപത്യം ഇല്ലാതായി” – അദ്ദേഹം തലയില്‍ കൈവച്ച് പ്രതികരിച്ചു. ജനാധിപത്യം വിലപ്പെട്ടതാണ്. എന്നാല്‍ എല്ലാ വിലപ്പെട്ട വസ്തുക്കളെയും പോലെ അതിനെയും നശിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധാരാളം മാധ്യമങ്ങള്‍ അഭിമുഖത്തിന് ക്ഷണിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. വിശദമായി…
Read Moreകുഞ്ഞ് ഭക്ഷണത്തിൽ മൂത്രമൊഴിച്ചു: അഭിമാനത്തോടെ ഫോട്ടോ പങ്കുവച്ച് അമ്മ; രൂക്ഷമായി വിമർശിച്ച് സൈബറിടം
‘ഉണ്ണി മൂത്രം പുണ്യാഹം ‘ എന്നാണല്ലോ ചൊല്ല്. എന്നാൽ ചൊല്ല് ചെല്ലാൻ മാത്രമേ പാടുള്ളൂ ദേഹത്തു വീണാൽ അപ്പോൾ തന്നെ കഴുകാൻ ഓടുന്നവരാണ് നമ്മൾ. ഇപ്പോഴിതാ ഒരു ഉണ്ണിമൂത്ര കഥ പങ്കുവച്ച് പൊല്ലാപപ് പിടിച്ചിരിക്കുകയാണ് ചൈനയിൽ നിന്നുള്ള ഒരു യുവതി. ഭക്ഷണം കഴിക്കുന്നതിനായി യുവതിയും കുടുംബവും തീൻ മേശയിൽ ഇരിക്കുകയായിരുന്നു. കൂട്ടത്തിൽ മുതിർന്ന സ്ത്രീ ചെറുമക്കളെയും ഒപ്പം കൂട്ടി. ഇളയ കുഞ്ഞിനെ മേശമേലും ഇരുത്തി. ഇതിനിടയിൽ കഴിക്കാനുള്ള വിഭവസമൃദ്ധമായ ഭക്ഷണം ഓരോന്നായി തീൻമേശയിലേക്ക് എത്തിക്കൊണ്ടിരുന്നു. ഏറ്റവും ഇളയ കുട്ടിക്ക് പെട്ടെന്നാണ് മൂത്രം ഒഴിക്കാൻ തോന്നിയത്. പിന്നെ മറ്റൊന്നും അവൻ നോക്കിയില്ല. ഉടൻതന്നെ ടേബിളിൽവച്ച ഭക്ഷണത്തിൽ അവൻ മൂത്രമൊഴിച്ചു. കുടുംബാംഗങ്ങൾ കുട്ടി മൂത്രമൊഴിച്ചതൊന്നും ഗൗനിക്കാതെ ഭക്ഷണം കഴിക്കുന്നതു തുടർന്നു. കുട്ടിയുടെ അമ്മ ഇതിന്റെ വീഡിയോ പങ്കുവച്ചു. അതോടെ യുവതിക്ക് നേരെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്. കുട്ടികളെ ചെറുപ്പത്തിൽ തന്നെ…
Read Moreഅമ്പമ്പാേ ഇതെന്തൊരു വാഴക്കുല..! ആറടി നീളം പിന്നിട്ടിട്ടും ചുണ്ട് വിരിഞ്ഞുതീർന്നില്ല; തൗസൻഡ് ഫിംഗർ ബനാന കുമരകംകാർക്ക് കൗതുകമാകുന്നു
കുമരകം: മങ്കുഴിപാടത്തിന്റെ പുറംബണ്ടിലെ കട്ടയിൽ വളർന്ന ഒരു വാഴയിൽ വിരിയുന്നത് പടുകൂറ്റൻ വാഴക്കുല. തൗസൻഡ് ഫിംഗർ ബനാന (ആയിരം കണ്ണി വാഴ) എന്ന ഇനത്തിൽപ്പെട്ട വാഴ കുലച്ചു ചുണ്ട് വിരിഞ്ഞു കൊണ്ടിരിക്കുന്നത് പുത്തൻപറമ്പിൽ പി.ജെ. ചാക്കോ ( പാപ്പൂട്ടി ) യുടെ പുരയിടത്തിലാണ്. കുലയുടെ നീളം ആറടിപിന്നിട്ടിട്ടും ചുണ്ട് വിരിഞ്ഞുതീർന്നിട്ടില്ല. പാപ്പൂട്ടിയുടെ സഹധർമ്മിണി ഷീല തിരുവാർപ്പ് മലരിക്കലിൽനിന്നും രണ്ടു വർഷങ്ങൾക്കുമുമ്പ് കൊണ്ടുവന്നു നട്ടതാണ് ഈ വാഴയുടെ വിത്ത്. പ്രത്യേകമായ ഒരു വളവും വാഴയ്ക്ക് നൽകിയിട്ടില്ലെന്നാണ് ഇവർ പറഞ്ഞത്. സാധാരണയായി ഈ ഇനം വാഴ നമ്മുടെ നാട്ടിൽ കൃഷി ചെയ്യുന്നില്ലെന്നും ഭക്ഷ്യയോഗ്യമാണെങ്കിലും അലങ്കാര വാഴയായിട്ടാണ് ഇതിനെ പരിഗണിക്കുന്നതെന്നും കൃഷി വകുപ്പ് അധികൃതർ പറഞ്ഞു.
Read Moreഅമ്മാവനെ വിവാഹം ചെയ്തു: യുവതിക്കെതിരേ വ്യഭിചാര കുറ്റത്തിന് കല്ലെറിയൽ ശിക്ഷ വിധിച്ച് പാക് ശരീയത്ത് കോടതി
നമ്മൾ പോലും അറിയാതെ പല കാര്യങ്ങളാകും ജീവിതത്തിലേക്ക് കടന്നു വരുന്നത്. നിനച്ചിരിക്കാതെ സംഭവിച്ച ദുരിതവും അതിന്റെ പ്രത്യാഘാതവുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 2021 ൽ ഒരു പാക്ക് സന്ദർശനത്തിനിടെ യുകെ സ്വദേശിനിയായ ഒരു യുവതി തന്റെ അമ്മയുടെ സഹോദരനെ വിവാഹം ചെയ്യാൻ നിർബന്ധിതയാവുകയായിരുന്നു. പാകിസ്ഥാനില്‍ നിന്നും യുകെയിലേക്ക് താമസം മാറ്റുന്നതിനു വേണ്ടിയുള്ള നിയമപരമായ തടസം മാറ്റുന്നതിനായി അമ്മാവന് യുവതിയെ വിവാഹത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. ഒരു മാസത്തോളം ഇവർക്ക് ഭർത്താവിന്റെ വീട്ടിൽ താമസിക്കേണ്ടതായും വന്നു. ഇതിനിടയിൽ ഇവർ ഗർഭിണിയാവുകയും ചെയ്തു. ഗർഭ കാലത്തോടെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. എന്നാൽ ആ സമയം അയൽവാസികൾ യുവതിക്കും ഭർത്താവിനുമെതിരേ മത കോടതിയില്‍ പരാതി നല്കി. പിന്നാലെ ഇരുവര്‍ക്കെതിരെ വ്യഭിചാര കുറ്റം ചുമത്തുകയും ചെയ്തു. സംഭവം പുറത്തായതോടെ യുവതി സമൂഹ മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തു. തനിക്ക് ചതി സംഭവിച്ചെന്നും…
Read Moreട്രോളി ബാഗുകൾക്ക് ഇത്രയും ഗുണങ്ങളോ… യാത്രയ്ക്ക് ബെസ്റ്റ് ട്രോളിതന്നെ
ബാഗുകൾ തിരഞ്ഞെടുക്കുന്നതിലും അതീവ ശ്രദ്ധചെലുത്തേണ്ടത് അത്യാവശ്യമാണ്. ഓരോരുത്തരുടേയും യാത്രയ്ക്ക് അനുസരിച്ചാകണം ബാഗുകൾ എടുക്കേണ്ടത്. ഇപ്പോൾ ഏറ്റവും കൂടുതൽ ഡിമാന്റ് ഉള്ളത് ട്രോളി ബാഗുകൾക്കാണ്. ഒന്നിൽ കൂടുകതൽ ദിവസങ്ങളിലേക്കാണ് നിങ്ങളുടെ യാത്രയെങ്കിൽ ഷോൾഡർ ബാഗിനേക്കാൾ ട്രോളി ബാഗുകളാകും നല്ലത്. ട്രോളി ബാഗുകളാകുന്പോൾ ഭാരം തോളിൽ ചുമന്ന് യാത്രചെയ്യുമെന്ന പേടിയും വേണ്ട ഉരുട്ടിക്കൊണ്ട് പോകുന്നതിനും സഹായകരമാകുകയും ചെയ്യും. ട്രോളി ബാഗുകൾ ഇരുചക്രത്തിലുള്ളതും നാല് ചക്രത്തിലുള്ളതും വിപണിയിൽ ലഭ്യമാണ്. അതിനാൽ മിക്കവരും ഇന്ന് ട്രോളി ബാഗിനെയാണ് ആശ്രയിക്കുന്നത്.
Read Moreഅണ്ണാ പണി പാളി… 24കാരന് പറയും, കുട്ടികള്‍ മോഷ്ടിക്കും; ഒടുവില്‍ ആശാനും പിള്ളേരും വലയില്‍
കോഴിക്കോട്: വാഹനമോഷണത്തിന് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിക്കുന്ന അന്തർ ജില്ലാ മോഷണസംഘം പിടിയിൽ. ചാത്തമംഗലം അരക്കംപറ്റ വാലിക്കൽ വീട്ടിൽ രവിരാജ് (സെങ്കുട്ടി-24), പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ എന്നിവരെയാണ് ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡും ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നു പിടികൂടിയത്. ഫറോക്ക് റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നു കഴിഞ്ഞ ദിവസങ്ങളിൽ ബൈക്കുകൾ മോഷണംപോയ സംഭവത്തിന്റെ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. ഫറോക്കിൽനിന്നു മോഷ്ടിച്ച ബൈക്കുമായാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. കുന്നമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയായ രവിരാജ് കുട്ടികളെ മോഷണത്തിനുപയോഗിക്കുന്ന വിവരം ലഭിച്ച ഫറോക്ക് ക്രൈം സ്ക്വാഡ്, പ്രതികളുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ രഹസ്യമായി നിരീക്ഷിച്ചാണ് വലയിലാക്കിയത്. ആഡംബര ജീവിതം വാഗ്ദാനം ചെയ്താണ് രവിരാജ് കുട്ടികളെ മോഷണത്തിലേക്ക് ആകർഷിച്ചിരുന്നത്. നാലായിരം രൂപമുതൽ പതിനായിരം രൂപവരെ മോഷ്ടിച്ച വാഹനങ്ങൾക്ക്…
Read Moreഎന്താ ഇതിനർഥം… സ്കൂട്ടറപകടത്തിൽ ഉടമ മരിച്ചു; സീറ്റിൽനിന്നു മാറാതെ പൂവൻകോഴി!
സ്കൂട്ടർ അപകടത്തിൽ ഉടമ മരിച്ചതിനെത്തുടർന്ന് അപകടസ്ഥലത്തുനിന്നു മാറാതെ തകർന്ന സ്കൂട്ടറിന്റെ മുകളിൽ കയറിനിൽക്കുന്ന പൂവൻകോഴി നാട്ടുകാർക്ക് അദ്ഭുതമായി. ദക്ഷിണ കന്നഡ ജില്ലയിലെ കടബ് താലൂക്കിലെ പുളികുക്കിലാണ് അസാധാരണ സംഭവം. സ്കൂട്ടറിൽ കോഴിയുമായി പോകുകയായിരുന്ന ഇടമംഗല വില്ലേജിലെ സീതാരാമ ഗൗഡയാണ് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്തുതന്നെ ഗൗഡയ്ക്കു ദാരുണാന്ത്യം സംഭവിക്കുകയും ചെയ്തു. തന്റെ വീട്ടിൽ നടക്കാനിരുന്ന മംഗളകർമത്തിനു കോഴിയെ കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. അപകടം നടക്കുന്പോൾ കോഴിയുടെ കാലുകൾ കയറുകൊണ്ട് ബന്ധിച്ചതിനാൽ ഗൗഡയ്ക്കൊപ്പം കോഴിയും റോഡിൽവീണു. പിന്നീട് സ്ഥലത്തുണ്ടായിരുന്നവർ കോഴിയുടെ കാലിൽ കെട്ടിയ കയർ അഴിച്ചുമാറ്റി. സമീപത്തെ കാട്ടിലേക്കു പോയ കോഴി, ആളുകൾ പിരിഞ്ഞുപോയശേഷം തിരിച്ചെത്തി. സ്കൂട്ടറിന്റെ സീറ്റിൽ കയറി നിൽപ്പുറപ്പിച്ചു. ആളുകൾ വരുന്പോൾ കോഴി അടുത്തുള്ള മരത്തിൽ കയറി ഇരിക്കും. അവർ പോയശേഷം വീണ്ടും തിരിച്ചെത്തി സ്കൂട്ടറിനു മുകളിൽ കയറി നിൽക്കും. രണ്ടു ദിവസം കഴിഞ്ഞിട്ടും കോഴി അവിടെ നിന്നു പോകാതായതോടെ…
Read Moreമമ്മിയും പപ്പയും നോ പറഞ്ഞു, അയ്യോ ഏട്ടായിക്ക് ഇത് വേണ്ട: കാരണമെന്തായാലും വിറ്റ സാധനം തിരിച്ചെടുക്കില്ല; വൈറലായി വീഡിയോ
പലപ്പോഴും തുണിക്കടയിൽ നിന്ന് സാധനം വാങ്ങിയാൽ രണ്ട് ദിവസത്തിനുള്ളിൽ ബില്ല് ഉൾപ്പെടെ കൊണ്ടുവന്നാൽ തിരിച്ചെടുക്കുമെന്ന് കടക്കാർ വാഗ്ദാനം നൽകാറുണ്ട്. അതിനു വിഭിന്നമായി ഒരു ബോർഡ് വച്ചിരിക്കുകയാണ് ഒരു കടക്കാരൻ. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “മമ്മിക്ക് ഇത് ഇഷ്ടപ്പെട്ടില്ല, പപ്പ എന്നെ ഇത് ധരിക്കാൻ അനുവദിക്കുന്നില്ല, ഭർത്താവ് എന്നെ ശകാരിക്കുന്നു, ഒരു കാരണവശാലും സാധനം തിരികെ എടുക്കില്ല”.എന്നാണ് കുറിപ്പിൽ എഴുതി ഒട്ടിച്ചിരിക്കുന്നത്. മിക്കപ്പോഴും ഇതൊക്കെ എല്ലാ വീട്ടിലും സംഭവിക്കുന്നതാണ്. അതിനാലാകണം കടക്കാരൻ ഇങ്ങനെയൊരു കുറിപ്പ് എഴുതിവച്ചത്. തന്റെ കടയിൽ നിന്നും വാങ്ങുന്ന സാധനങ്ങൾ ഇത്തരത്തിലുള്ള ഒരു ന്യായങ്ങളും പറഞ്ഞു തിരികെ കൊണ്ടുവരേണ്ട എന്നാണ് കടക്കാരൻ കുറിപ്പിലൂടെ പറയാതെ പറഞ്ഞിരിക്കുന്നത്. എന്തായാലും വൈകാതെതന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് വൈറലായി. നിരവധി ആളുകളാണ് ഇതിൽ കമന്റുമായി എത്തിയിരിക്കുന്നത്. സ്ത്രീകളുടെ വസ്ത്രങ്ങൾ വിൽക്കുന്ന ഉദയ്പൂരിലെ ഒരു ട്രെൻഡിംഗ് സ്റ്റോറിന്…
Read Moreഷാംപൂവാണെന്ന് തെറ്റിദ്ധരിച്ച് യമുനയിലെ വിഷപ്പതയിൽ തലമുടി കഴുകുന്ന സ്ത്രീ: വൈറലായി വീഡിയോ
വിശ്വാസങ്ങൾ പലപ്പോഴും മനുഷ്യനെ അന്ധനാക്കാറുണ്ട്. തങ്ങൾ കാണിക്കുന്നത് മഠയത്തരമാണെന്ന് അറിഞ്ഞിട്ടും വീണ്ടും അത് തന്നെ ആവർത്തിക്കുന്ന കാര്യമോർത്താലോ. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളബോസഹലോൽ വൈറലാകുന്നത്. ഛാത്ത് ഉത്സവത്തിന് മുന്നോടിയായി യമുനാ നദീതീരത്ത് പ്രാർഥനയ്ക്കായി നിരവധി ആളുകളാണ് ദിവസേന എത്തിച്ചേരുന്നത്. എന്നാൽ രാജ്യതലസ്ഥാനത്ത് മലിനീകരണം ഏറി വരുന്നതിനാൽ കർശനമായ നിയന്ത്രണമാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. യമുനാ നദി വിഷപ്പതയാൽ നിറഞ്ഞൊഴുകുകയാണ്. എന്നിട്ടു പോലും അത് വകവയ്ക്കാതെ യമുനാ നദിയിലിറങ്ങുന്ന ഒരു കൂട്ടം ആളുകളുടെ വീഡിയോ ആണിപ്പോൾ പ്രചരിക്കുന്നത്. നിരവധി സ്ത്രീകൾ കൂട്ടമായി നിന്ന് നദിയിലെ ജലം പ്രാർഥനയോടെ കുടത്തിൽ ശേഖരിക്കുന്നതും മന്ത്രോച്ചാരണത്തോടെ സൂര്യനെ വണങ്ങി നദിയിലേക്ക് തന്നെ ഒഴുക്കി വിടുന്നതും കാണാൻ സാധിക്കും. അവർക്കു പിന്നിലായി വേറെ ഒരു സ്ത്രീ ഒഴുകി വരുന്ന പതയെടുത്ത് ഷാംപൂ ആണെന്ന് തെറ്റിദ്ധരിച്ച് തല കഴുകുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ പ്രചരിച്ചതോടെ…
Read More