തോട്ടയ്ക്കാട്: ജീവനോപാധിയായ കച്ചവടത്തിനൊപ്പം കലയെ നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന കലാകാരന്. തിരക്കുപിടിച്ച ജീവിതത്തിനിടയിലും ചിത്രരചനയ്ക്കായി സമയം കണ്ടെത്തുന്ന തനി നാട്ടിന്പുറത്തുക്കാരന്. തോട്ടയ്ക്കാട് അമ്പലക്കവലയില്‍ കട നടത്തുന്ന പി.വി. സത്യനെക്കുറിച്ച് ആരോടും ചോദിച്ചാലും ഇതായിരിക്കും പറയുക. അതെ, വരകളും വർണങ്ങളും സത്യനു ജീവിതത്തിന്റെ മേൽവിലാസമാണ്. പരിമിതമായ സാഹചര്യത്തില്‍ സത്യന് വരച്ചു തീര്‍ത്തത് ജീവന് തുടിക്കുന്ന അനേകം ചിത്രങ്ങളാണ്. ചെറുപ്പംതൊട്ടെ നന്നായി വരച്ചിരുന്ന സത്യന്റെ ആഗ്രഹവും ചിത്രകാരനാവുക എന്നതായിരുന്നു. തന്നെ ഏറെ സ്നേഹിക്കുകയും വരയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത പിതാവിന്റെ ആകസ്മിക വേര്‍പാട് ആ മോഹത്തിനു തിരശീലയിട്ടു. പിന്നീട് കുടുംബം പുലര്‍ത്താനുള്ള നെട്ടോട്ടത്തില്‍ കാര്‍പെന്ററായി ജോലിയില്‍. ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ എവിടെയോ ആ ഇഷ്ടവും താത്പര്യവും നഷ്ടമായി. നീണ്ട 38 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സത്യന് ചിത്രങ്ങള്‍ വീണ്ടും വരച്ചു തുടങ്ങിയത്. ഒന്നര വര്‍ഷം മുന്‍പു വീടിനു സമീപം ആരംഭിച്ച കടയാണ് അതിനിടയാക്കിയത്. അതുകൊണ്ടു തന്നെ…
Read MoreCategory: Today’S Special
‘പ്രസവസൗഹൃദ സമൂഹം’ സൃഷ്ടിക്കാൻ പദ്ധതികൾ: ജനനനിരക്ക് കുത്തനെ ഇടിഞ്ഞപ്പോൾ ചൈനക്കാർ ചെയ്തത് കാണൂ…
ബെയ്ജിംഗ്: ജനനനിരക്ക് കുത്തനെ കുറഞ്ഞതോടെ ചൈനയിൽ കിന്റർഗാർട്ടനുകൾ കൂട്ടത്തോടെ പൂട്ടുന്നതായി റിപ്പോർട്ട്. രാജ്യത്ത് 2,74,400 കിന്റർഗാർട്ടണുകൾ ഉണ്ടായിരുന്നത് 2023ൽ 14,808 ആയി കുറഞ്ഞെന്നു ചൈനയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഡാറ്റ ഉദ്ധരിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 2023ൽ ചൈനയുടെ ജനസംഖ്യ തുടർച്ചയായി രണ്ടാം വർഷവും രണ്ട് ദശലക്ഷത്തിലധികം കുറഞ്ഞ് 1.4 ബില്യണായിരുന്നു. ഒമ്പത് ദശലക്ഷം ജനനങ്ങൾ മാത്രമാണ് 2023ൽ രേഖപ്പെടുത്തിയത്. ജനസംഖ്യ കുത്തനെ കുറഞ്ഞതോടെ പ്രസവസൗഹൃദ സമൂഹം സൃഷ്ടിക്കുന്നതിനു ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ പുതിയ നടപടികൾ അവതരിപ്പിച്ചു. വിവാഹത്തിനും കുട്ടികളെ പ്രസവിക്കുന്നതിനും ഒരു പുതിയ സംസ്കാരം വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ശിശുപരിപാലന സേവനങ്ങൾ ശക്തിപ്പെടുത്തുക, വിദ്യാഭ്യാസം, പാർപ്പിടം, തൊഴിൽ എന്നിവയിൽ പിന്തുണ വിപുലീകരിക്കുക എന്നിവ കേന്ദ്രീകരിച്ചാണ് ഈ നടപടികൾ.
Read Moreപരാതിയോ അറസ്റ്റോ ഇല്ലാതെ ലോക്കപ്പിൽ കയറി; പോലീസുകാർ എത്തിയപ്പോഴേക്കും അപ്രത്യക്ഷമായി; ഏറ്റുമാനൂർ സ്റ്റേഷനിലെ അതിഥിയെ തേടി പോലീസ്
അറസ്റ്റോ കസ്റ്റഡിയോ ഇല്ലാതെ സ്വമേധയാ ലോക്കപ്പിൽ എത്തിയ അതിഥിയെ കണ്ട് പോലീസുകാർ പകച്ചു. നിമിഷനേരത്തിനുള്ളിൽ അപ്രത്യക്ഷനായ അതിഥിക്കുവേണ്ടി തെരച്ചിൽ നടത്തിയെങ്കിലും ആളെ പിടികിട്ടിയില്ല. പോലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ അപ്രതീക്ഷിതമായി എത്തിയത് പാമ്പാണ്. ലോക്കപ്പിനുള്ളിൽ ആളുള്ളപ്പോഴാണ് പാമ്പിന്റെ സന്ദർശനം. ഞായറാഴ്ച വൈകിട്ടാണ് സംഭവം. കൈപ്പുഴ സ്വദേശിയെ ലോക്കപ്പിൽ അടച്ചിട്ടുണ്ടായിരുന്നു. ഈ സമയത്താണ് എവിടെനിന്നോ പാമ്പ് ലോക്കപ്പിനുള്ളിൽ കടന്നത്. ആർക്കും ശല്യമുണ്ടാക്കാതെ ഏതാനും മിനിറ്റുകൾക്കുള്ളിൽ പാമ്പ് അപ്രത്യക്ഷമാകുകയും ചെയ്തു. തെരച്ചിൽ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. കേസുകളിൽ പെട്ട വാഹനങ്ങളും പഴയ സാധനങ്ങളുമൊക്കെ കൂട്ടിയിട്ടിരിക്കുന്ന സ്റ്റേഷൻ പരിസരത്തുനിന്നാണ് പാമ്പ് എത്തിയതെന്നു കരുതുന്നു.
Read More50 പൈസ ബാക്കി കൊടുത്തില്ല; തപാൽ വകുപ്പിന് പിഴ 10,000 രൂപ; കോടതിച്ചെലവായി 5,000 രൂപ നല്‍കാനും ഉത്തരവിട്ട് കമ്മീഷൻ
ചെന്നൈ: ഉപഭോക്താവിന് 50 പൈസ ബാക്കി നല്‍കാതിരുന്ന തപാല്‍ വകുപ്പിനു പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. 50 പൈസ തിരികെ നല്‍കുന്നതിനൊപ്പം 10,000 രൂപ ഉപഭോക്താവിനു നഷ്ടപരിഹാരം നല്‍കാനാണു കോടതി വിധി. മാത്രമല്ല, കോടതിച്ചെലവായി 5,000 രൂപ നല്‍കാനും കമ്മീഷൻ ഉത്തരവിട്ടു. കാഞ്ചീപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റേതാണ് ഉത്തരവ്. 2023 ഡിസംബര്‍ 13ന് ചെന്നൈ നഗരപരിധിയിൽപ്പെടുന്ന പൊഴിച്ചാലൂര്‍ പോസ്റ്റ് ഓഫീസിലാണു കേസിനാസ്പദമായ സംഭവം. മാനഷ എന്ന സ്ത്രീയാണു പരാതിക്കാരി. പോസ്റ്റ് ഓഫീസിൽ ഇവർ രജിസ്റ്റര്‍ ചെയ്ത കത്തിന് 30 രൂപ പണമായി നല്‍കിയെങ്കിലും രസീതില്‍ 29.50 രൂപ എന്നായിരുന്നു ഉണ്ടായിരുന്നത്. 50 പൈസ തിരികെ ചോദിച്ചപ്പോൾ നൽകിയില്ല. യുപിഐ വഴി കൃത്യമായി തുക അടയ്ക്കാമെന്നു പറഞ്ഞെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തപാല്‍ ഉദ്യോഗസ്ഥര്‍ നിരസിച്ചെന്നും പരാതിയില്‍ പറയുന്നു.
Read Moreജോലിയുമില്ല, വിവാഹവും കഴിക്കാനായില്ല; ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യന് ചിലത് പറയാനുണ്ട്…
എന്റെ പൊക്കം നിങ്ങൾക്ക് അത്ഭുതവും കൗതുകകരവുമായിരിക്കും. എന്നാൽ എനിക്ക് അങ്ങനെയല്ല. ധര്‍മ്മേന്ദ്ര പ്രതാപ് സിംഗിന് എട്ടടി രണ്ടിഞ്ച് ഉയരമുണ്ട്. പ്രതാപ്ഗഢ് ജില്ലയിലെ നര്ഹര്പുര് കാസിയാഹി ഗ്രാമത്തില്‍ താമസിക്കുന്ന ഈ 48 കാരന് 2007-ല്‍ ഗിന്നസിലും ലിംക ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡില്‍ കയറിപ്പറ്റിയിരുന്നു. തന്റെ പൊക്കം മൂലം തനിക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും രസകരങ്ങളായ അനുഭവങ്ങളെക്കുറിച്ചും ഉത്തരപ്രദേശിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ പറയുന്നതിങ്ങനെ. പൊക്കത്തിന്റെ പേരിൽ ഇത്രയധികം പ്രശസ്തി ലഭിച്ചെങ്കിലും ഉയരം തനിക്കെന്നും ഭാരമാണെന്ന് അദ്ദേഹം പറയുന്നു. ഈ ഉയരം നിമിത്തം വിവാഹമൊ ജോലിയോ അദ്ദേഹത്തിന് ഉണ്ടായിട്ടില്ലത്രെ. ഇപ്പോള്‍ വിവാഹത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഉപേക്ഷിച്ചു. ആളുകള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്താണത്രെ ഇദ്ദേഹം വരുമാനം കണ്ടെത്തുന്നത്. ഇതിനായി മുംബൈയിലേക്കോ ഡല്‍ഹിയിലേക്കോ ഒക്കെ യാത്ര ചെയ്യാറുണ്ടായിരുന്നു. അതിനിടെ, 2013-ല്‍ ഒരു വാഹനാപകടത്തെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു. നിലവില്‍ സമാജ്വാദി പാര്‍ട്ടിയില്‍ തന്റെ രാഷ്ട്രീയ…
Read Moreവഴിയരികിലെ കുട്ടിക്ക് പീസ; കാമറയ്ക്ക് മുന്നിലെ നന്മമരങ്ങളുടെ വീഡിയോകൾ ട്രെന്റാകുന്നു; എതിർത്തും അനുകൂലിച്ചും സോഷ്യൽ മീഡിയ…
കാമറക്കണ്ണുകളാല്‍ മറ്റുള്ളവന്റെ ദാരിദ്ര്യം ഒപ്പിയെടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട് വൈറലാവുന്നതാണ് ഇപ്പോഴത്തെ ട്രെന്റ് . ദരിദ്രനായ ഒരു കുട്ടിക്ക് ഒരാള്‍ പീസ വാങ്ങി നല്കുന്ന കാഴ്ചയാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇന്സറ്റഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ അമിത് കുമാര്‍ ഗുപ്ത എന്നയാളാണുള്ളത്. ഇയാള്‍ കാറില്‍ പോകുമ്പോള്‍ ഒരു കുട്ടിയെ കാണുകയും അവനുമായി സംഭാഷിക്കുകയും ചെയ്യുന്നു. കുട്ടിയോട് എന്ത് ഭക്ഷണമാണ് ഇഷ്ടമെന്ന് അമിത് ചോദിക്കുന്നു. പീസ തനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ അത് വളരെ വിലയേറിയതാണെന്നും കുട്ടി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുവട്ടം അത് കഴിച്ചിരുന്നു. അതിന്റെ രുചി തന്റെ നാവിലുണ്ടെന്നും കുട്ടി പറയുന്നു. പിന്നാലെ ഇയാള്‍ കുട്ടിക്ക് ഒരു പീസയും ഒരു കുപ്പി ജ്യൂസും നല്കുന്നു. ഭവനരഹിതനായ ആ ആണ്‍കുട്ടി ബസ് സ്റ്റോപ്പില്‍ ഇരുന്നത് കഴിക്കുന്നു. ഇക്കാര്യത്തില്‍ നന്മയുണ്ടെങ്കിലും അത് കാമറയ്ക്ക് മുന്നില്‍ എത്തുന്നത് ആ നന്മയുടെ ശോഭ…
Read Moreമകന്റെ ട്രോൾ, അപ്പന്റെ പുസ്തകം; എഴുത്തിന് എല്ലാവിധ പിന്തുണയുമായി അമ്മയും മൂത്തമകനും ഒപ്പമുണ്ട്…
പാലായ്ക്കു സമീപം പ്രവിത്താനം തോട്ടുപുറത്തു വീട്ടിലെ ഒരു സായാഹ്നം. വിനായക് നിര്‍മലും മക്കളായ ഫ്രാന്‍സിസ് ലിയോയും യൊഹാനും പുസ്തക വായനയിലും സംസാരത്തിലുമാണ്. ഇതിനിടയില്‍ ഇളയ മകന് യൊഹാന്‍ അപ്പനെ പുസ്തകങ്ങളുടെ കാര്യം പറഞ്ഞ് ഒന്നു ട്രോളി. ഉടനെ വിനായകിന്റെ മറുപടി “എടാ, ഞാന്‍ ഒന്നുമല്ലെങ്കിലും പത്തറുപത് പുസ്തകങ്ങള്‍ എഴുതിയ ഒരാളല്ലേ. അങ്ങനെയങ്ങ് ട്രോളേണ്ട”. മകനെ ചൊടിപ്പിക്കാൻ പറഞ്ഞതാണെങ്കിലും എഴുതിയ പുസ്തകങ്ങൾ എത്രയെന്ന കൃത്യമായ ഒാർമ വിനായകിനും ഇല്ലായിരുന്നു. അടുത്ത പുസ്തകത്തിന്റെ കാര്യത്തിനായി ഭരണങ്ങാനും ജീവൻ ബുക്സിൽ പോകുന്പോൾ എത്ര പുസ്തകങ്ങളായി എന്നത് ഒന്നു ചോദിക്കണമെന്ന് അന്നേ മനസിൽ തീരുമാനിച്ചു. വൈകാതെ ജീവൻ ബുക്സിൽ എത്തിയപ്പോഴാണ് പ്രസാധകനായ അച്ചൻ പറഞ്ഞത്, ഇനി ഇറങ്ങാൻ പോകുന്നത് തന്റെ നൂറാമത്തെ പുസ്തകം ആണെന്ന്. “നീ ഒന്നും അറിയുന്നില്ലെങ്കിലും…’ എന്ന കൃതിയായിരുന്നു നൂറാമത്തെ പുസ്തകം. ആ പേര് അർഥവത്തായി തോന്നി. കാരണം, പുസ്തകങ്ങൾ…
Read Moreമോമോ വില്പനക്കാരൻ ഒരു ദിവസമുണ്ടാക്കുന്ന വരുമാനം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ: പഠിക്കാൻ പോയ സമയത്ത് മോമോസ് വല്ലോം ഉണ്ടാക്കിയാൽ മതിയായിരുന്നു എന്ന് കമന്റ് ; വൈറലായി വീഡിയോ
ഇന്ത്യൻ നഗരങ്ങളിൽ പല സ്ഥലത്തും സ്ട്രീറ്റ് ഫുഡ് ധാരാളമായി വിൽക്കപ്പെടുന്നുണ്ട്. സമീപ കാലത്തായി ഏറ്റവും പ്രചാരത്തിലുള്ള ഒന്നാണ് മോമോസുകൾ. ആവിയിൽ വച്ച് പുഴുങ്ങിയെടുക്കുന്ന ചൂടൻ മോമോസുകൾ പല രുചികളിലും പല ഫ്ലേവറുകളിലും ലഭ്യമാണ്. ദിവസേന നിരവധി ആളുകളാണ് ഇത്തരം ചെറുകിട സംരംഭകരിലേക്ക് എത്തുന്നത്. ഇവർക്ക് ഇതിൽ നിന്ന് വലിയ ലാഭം കിട്ടുന്നുവോ എന്ന ചോദ്യം സമൂഹ മാധ്യമങ്ങളിൽ വളരെ വലുതായി ഉയരുന്നതാണ്. ഇപ്പോഴിതാ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം നൽകുന്ന വീഡിയോ ആണ് വൈറലാകുന്നത്. സാർഥക് സച്ച്ദേവ് എന്ന ഇൻഫ്ലുവൻസറാണ് ഇതിന്റെ വീഡിയോ പങ്കുവച്ചത്. തിരക്കേറിയ ഒരു മോമോ സ്റ്റാളിൽ ഒരുദിവസം ചിലവഴിച്ചുകൊണ്ടാണ് യുവാവ് വീഡിയോ ചെയ്തിരിക്കുന്നത്. ഇതിനായി സച്ച്ദേവ് ഒരു കച്ചവടക്കാരന്റെ വേഷത്തിൽ വരികയും മോമോസ് വിൽക്കുന്ന കടയിൽ ജോലിക്ക് നിൽക്കുകയും ചെയ്യുന്നു. ശേഷം അവിടെ എങ്ങനെയാണ് കാര്യങ്ങൾ നടക്കുന്നത് എന്ന് നോക്കി പഠിക്കുന്നത് വീഡിയോയിൽ കാണാൻ.…
Read Moreഗർഭിണിയായ പത്തൊന്‍പതുകാരിയോട് കാമുകനും സുഹൃത്തുക്കളും ചെയ്തത് കേട്ടാൽ ഞെട്ടും
ന്യൂഡൽഹി: ഗർഭിണിയായ പത്തൊൻപതുകാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്നു കുഴിച്ചുമൂടി. ഡൽഹി നംഗ്ലോയ് സ്വദേശിനി സോണി (19) ആണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കിൽനിന്നു യുവതിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. സംഭവത്തിൽ സോണിയുടെ കാമുകൻ സലീം (സഞ്ജു), ഒരു സുഹൃത്ത് എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റൊരാൾക്കായി തെരച്ചിൽ തുടരുന്നു. സോണി ഏഴു മാസം ഗർഭിണിയായിരുന്നു. സലീമുമായി സോണി ഏറെനാളായി അടുപ്പത്തിലായിരുന്നെന്നും ഗർഭിണിയായതിനു പിന്നാലെ തന്നെ വിവാഹം കഴിക്കാൻ സലീമിനെ സോണി നിർബന്ധിച്ചെന്നും പോലീസ് പറഞ്ഞു. എന്നാൽ വിവാഹത്തിന് താൽപര്യമില്ലാതിരുന്ന സലീം, സോണിയോട് ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരുവരും തർക്കമായി. കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽനിന്നു സാധനങ്ങളെടുത്ത് സലീമിനെ കാണാൻ സോണി പോയി. സലീമും രണ്ടു സുഹൃത്തുക്കളും ചേർന്ന് സോണിയെ ഹരിയാനയിലെ റോഹ്തക്കിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് യുവതിയെ മൂവരും ചേർന്നു കൊന്നു കുഴിച്ചുമൂടുകയായിരുന്നു. സോണിയെ കാണാനില്ലെന്നുള്ള വീട്ടുകാരുടെ പരാതിയുടെ…
Read Moreറീൽസ് എടുക്കുന്പോൾ ശ്രദ്ധിക്കണ്ടേ അന്‍പാനെ..! പുലിവാല് പിടിച്ച് ചിലിയൻ യുവതി
ടോക്കിയോ: റീൽസ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് തെറ്റൊന്നുമല്ല. എന്നാൽ, റീൽസ് എടുക്കുന്ന സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ആകെ പൊല്ലാപ്പാകും. ചിലിയൻ ജിംനാസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മരിയ ഡെൽ മാർ പെരസിന് ഉണ്ടായ അനുഭവം, റീൽസ് എടുക്കുന്നവർക്കെല്ലാം പാഠമായിരിക്കുകയാണ്. വർക്കൗട്ട് ചെയ്യുന്ന ഒരു വീഡിയോയാണു മരിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വർക്കൗട്ടിനായി ഇവർ ഉപയോഗിച്ചതാകട്ടെ ജപ്പാനിലുള്ളവർ വിശുദ്ധമെന്നു വിശ്വസിക്കുന്ന ഷിന്റോ ഗേറ്റ്. ഗേറ്റിൽ പിടിച്ച് പുൾ അപ്പുകൾ എടുക്കുന്ന റീൽസ് പ്രചരിച്ചതോടെ ജപ്പാനിലാകെ യുവതിക്കെതിരേ വിമർശനങ്ങൾ ഉയർന്നു. റീൽസ് എടുക്കാൻ വേറെ സ്ഥലങ്ങളില്ലേ, എന്തിനാണു വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതെന്ന ചോദ്യങ്ങളുമുണ്ടായി. ടോറി എന്നറിയപ്പെടുന്ന ഷിന്റോ ഗേറ്റുകൾ പുണ്യഭൂമിയുടെ അതിർത്തികളായിട്ടാണു വിശ്വാസികൾ കണക്കാക്കപ്പെടുന്നത്. ഷിന്റോ ആരാധനാലയങ്ങൾ തിരിച്ചറിയാനുള്ള മാർഗം കൂടിയാണു പ്രവേശനകവാടത്തിൽ സ്ഥാപിക്കുന്ന ഇത്തരം ഗേറ്റുകൾ. വിമർശനമുയർന്നതോടെ റീൽസ് പിൻവലിക്കുകയും സംഭവിച്ചതിൽ ഖേദം അറിയിച്ച് മരിയ…
Read More