ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 40 ആണ്ട്

‘ഇ​​​ന്ദി​​​ര എ​​​ന്നാ​​​ൽ ഇ​​​ന്ത്യ, ഇ​​​ന്ത്യ​​​യെ​​​ന്നാ​​​ൽ ഇ​​​ന്ദി​​​ര’- ഇ​​​താ​​​യി​​​രു​​​ന്നു ഒ​​​രു കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ രാ​​​ഷ്‌​​ട്രീ​​​യ മു​​​ദ്രാ​​​വാ​​​ക്യം. ഇ​​​ന്ത്യ​​​ക്ക് ഇ​​​ന്ദി​​​ര​​​യെ ന​​​ഷ്ട​​​മാ​​​യി​​​ട്ട് ഇ​​​ന്ന് നാ​​​ല്പ​​​തു വ​​​ർ​​​ഷം തി​​​ക​​​യു​​​ന്നു. ഇ​​​ന്ത്യ​​​യു​​​ടെ ഒ​​​രേ​​​യൊ​​​രു വ​​​നി​​​താ​​​ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ന്ദി​​​രാ ഗാ​​​ന്ധി രാ​​​ജ്യ​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ൽ മാ​​​യാ​​​ത്ത മു​​​ദ്ര പ​​​തി​​​പ്പി​​​ച്ചു. 1917 ന​​​വം​​​ബ​​​ർ 19ന് ​​​ജ​​​നി​​​ച്ച അ​​​വ​​​ർ പ്ര​​​ക്ഷു​​​ബ്ധ​​​മാ​​​യ കാ​​​ല​​​ത്ത് ഇ​​​ന്ത്യ​​​യെ ച​​​ങ്കൂ​​​റ്റ​​​ത്തോ​​​ടെ ന​​​യി​​​ച്ചു. രാ​​ഷ്‌​​ട്രീ​​യ പ്ര​​തി​​സ​​ന്ധി​​യെ നേ​​രി​​ടാ​​ൻ രാ​​ജ‍്യ​​ത്ത് അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ‍്യാ​​പി​​ച്ച​​ത് ക​​റു​​ത്ത ഏ​​ടാ​​യി നി​​ല​​നി​​ൽ​​ക്കു​​മ്പോ​​ഴും സോ​​​ഷ്യ​​​ലി​​​സം, മ​​​തേ​​​ത​​​ര​​​ത്വം, ജ​​​നാ​​​ധി​​​പ​​​ത്യം എ​​​ന്നി​​​വ​​​യോ​​​ടു​​​ള്ള അ​​​വ​​​രു​​​ടെ അ​​​ച​​​ഞ്ച​​​ല​​​മാ​​​യ പ്ര​​​തി​​​ജ്ഞാബദ്ധ​​​ത രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​ധേ​​​യം രൂ​​​പ​​​പ്പെ​​​ടു​​​ത്തി. ദ​​​രി​​​ദ്ര​​​രു​​​ടെ​​​യും പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​യും ഭ​​​ര​​​ണാ​​​ധി​​​കാ​​​രി എ​​​ന്ന നി​​​ല​​​യി​​​ൽ ഇ​​​ന്ദി​​​രാഗാ​​​ന്ധി ബാ​​​ങ്ക് ദേ​​​ശ​​​സാ​​ത്ക​​​ര​​​ണം, ഭൂ​​​പ​​​രി​​​ഷ്ക​​​ര​​​ണം, ഹ​​​രി​​​ത​​​വി​​​പ്ല​​​വം തു​​​ട​​​ങ്ങി​​​യ സു​​​പ്ര​​​ധാ​​​ന ന​​​യ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കി. ഇ​​​ന്ദി​​​രാ ​ഗാ​​​ന്ധി​​​യു​​​ടെ നേ​​​തൃ​​​ത്വം ഇ​​​ന്ത്യ​​​യു​​​ടെ അ​​​തി​​​ർ​​​ത്തി​​​ക​​​ൾ​​​ക്ക​​​പ്പു​​​റ​​​ത്തേ​​​ക്ക് വ്യാ​​​പി​​​ച്ചു. ആ​​​ഗോ​​​ള രാ​​​ഷ്‌​​ട്രീ​​​യം രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ൽ, പ്ര​​​ത്യേ​​​കി​​​ച്ച് ശീ​​​ത​​​യു​​​ദ്ധ​​​കാ​​​ല​​​ത്ത് അ​​​വ​​​ർ ഗണനീയമായ പ​​​ങ്ക് വ​​​ഹി​​​ച്ചു. 1971ൽ ​​​ബം​​​ഗ്ലാ​​​ദേ​​​ശി​​ന്‍റെ സ്വാ​​​ത​​​ന്ത്ര്യം അം​​​ഗീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള…

Read More

നി​രോ​ധ​നം ഇ​റാ​ൻ നീ​ക്കി; ഇ​നി ഇ​ഷ്ടം ​പോ​ലെ ആ​പ്പി​ൾ

ടെ​​​​ഹ്റാ​​​​ൻ: ഇ​​​​റാ​​​​നി​​​​ലെ ഐ​​​​ഫോ​​​​ൺ പ്രേ​​​​മി​​​​ക​​​​ൾ​​​​ക്ക് ആ​​​​ഹ്ലാ​​​​ദി​​​​ക്കാം. ആ​​​​പ്പി​​​​ൾ ഐ​​​​ഫോ​​​​ൺ നി​​​​രോ​​​​ധ​​​​നം ഇ​​​​റാ​​​​ൻ നീ​​​​ക്കി. ഇ​​​​തോ​​​​ടെ ഐ​​​​ഫോ​​​​ൺ 14, 15, 16 മോ​​​​ഡ​​​​ലു​​​​ക​​​​ൾ ഇ​​​​റാ​​​​നി​​​​ൽ ല​​​​ഭ്യ​​​​മാ​​​​യി​​​​ത്തു​​​​ട​​​​ങ്ങും. 2023ൽ ​​​​ആ​​​​ണ് ഐ​​​​ഫോ​​​​ൺ പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ൾ​​​​ക്ക് ഇ​​​​റാ​​​​ൻ നി​​​​രോ​​​​ധ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. പു​​​​തി​​​​യ ഐ​​​​ഫോ​​​​ൺ മോ​​​​ഡ​​​​ലു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​ന്ന​​​​തി​​​​ലെ പ്ര​​​​ശ്‌​​​​നം പ​​​​രി​​​​ഹ​​​​രി​​​​ച്ച​​​​താ​​​​യി ടെ​​​​ലി​​​​ക​​​​മ്യൂണി​​​​ക്കേ​​​​ഷ​​​​ൻ മ​​​​ന്ത്രി സ​​​​താ​​​​ർ ഹാ​​​​ഷെ​​​​മി എ​​​​ക്‌​​​​സി​​​​ൽ പ​​​​റ​​​​ഞ്ഞു. നി​​​​രോ​​​​ധ​​​​ന​​​​ത്തി​​​​നു ശേ​​​​ഷ​​​​വും ഐ​​​​ഫോ​​​​ൺ 13ഉം ​​​​പ​​​​ഴ​​​​യ പ​​​​തി​​​​പ്പു​​​​ക​​​​ളും ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യാ​​​​ൻ ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഐ​​​​ഫോ​​​​ൺ 14 മു​​​​ത​​​​ലു​​​​ള്ള പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ൾ രാ​​​​ജ്യ​​​​ത്ത് എ​​​​ത്തി​​​​ച്ചാ​​​​ൽ ഒ​​​​രു മാ​​​​സ​​​​ത്തി​​​​നു ശേ​​​​ഷം പ്ര​​​​വ​​​​ർ​​​​ത്ത​​​​നം നി​​​​ല​​​​യ്ക്കു​​​​മാ​​​​യി​​​​രു​​​​ന്നു. വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ​​​​ക്കാ​​​​യാ​​​​ണ് ഈ ​​​​ഇ​​​​ള​​​​വ് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​ത്.

Read More

കുഞ്ഞുങ്ങളേ ഇതിലേ ഇതിലേ…കുട്ടികളില്ല: ചൈ​ന​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു കി​ൻ​ഡ​ർ​ഗാ​ർ​ട്ട​നു​ക​ൾ അ​ട​ച്ചു​പൂ​ട്ടി

ജ​​​​​ന​​​​​ന​​​​​നി​​​​​ര​​​​​ക്ക് വ​​​​​ൻ​​​​​തോ​​​​​തി​​​​​ൽ കു​​​​​റ​​​​​ഞ്ഞ​​​​​തോ​​​​​ടെ ചൈ​​​​​ന​​​​​യി​​​​​ലെ ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു കി​​​​​ൻ​​​​​ഡ​​​​​ർ​​​​​ഗാ​​​​​ർ​​​​​ട്ട​​​​​നു​​​​​ക​​​​​ൾ അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ടി. 2023ൽ 1,808 ​​​​​കി​​​​​ൻ​​​​​ഡ​​​​​ർ​​​​​ഗാ​​​​​ർ​​​​​ട്ട​​​​​നു​​​​​ക​​​​​ളാ​​​​​ണു രാ​​​​​ജ്യ​​​​​മൊ​​​​​ട്ടാ​​​​​കെ അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ടി​​​​​യ​​​​​ത്. 274,400 കി​​​​​ൻ​​​​​ഡ​​​​​ർ​​​​​ഗാ​​​​​ർ​​​​​ട്ട​​​​​നു​​​​​ക​​​​​ളാ​​​​​ണു രാ​​​​​ജ്യ​​​​​ത്തു​​​​​ള്ള​​​​​തെ​​​​​ന്നു ചൈ​​​​​നീ​​​​​സ് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മ​​​​​ന്ത്രാ​​​​​ല​​​​​യം അ​​​​​റി​​​​​യി​​​​​ച്ചു. കി​​​​​ൻ​​​​​ഡ​​​​​ർ​​​​​ഗാ​​​​​ർ​​​​​ട്ട​​​​​നു​​​​​ക​​​​​ളി​​​​​ൽ ചേ​​​​​രു​​​​​ന്ന കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ മൂ​​​​​ന്നാം വ​​​​​ർ​​​​​ഷ​​​​​വും കു​​​​​റ​​​​​ഞ്ഞു. ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം 4.09 കോ​​​​​ടി കു​​​​​ട്ടി​​​​​ക​​​​​ളാ​​​​​ണു ചേ​​​​​ർ​​​​​ന്ന​​​​​ത്. ത​​​​​ലേ​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ അ​​​​​പേ​​​​​ക്ഷി​​​​​ച്ച് 53.5 ല​​​​​ക്ഷം കു​​​​​ട്ടി​​​​​ക​​​​​ൾ കു​​​​​റ​​​​​ഞ്ഞു-11.55 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ കു​​​​​റ​​​​​വ്. ഹോ​​​​​ങ്കോം​​​​​ഗ് ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ സൗ​​​​​ത്ത് ചൈ​​​​​ന മോ​​​​​ർ​​​​​ണിം​​​​​ഗ് പോ​​​​​സ്റ്റ് ആ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യം റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്ത​​​​​ത്. 2023ൽ 5645 ​​​​​പ്രൈ​​​​​മ​​​​​റി സ്കൂ​​​​​ളു​​​​​ക​​​​​ളും അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ടി. 143,500 പ്രൈ​​​​​മ​​​​​റി സ്കൂ​​​​​ളു​​​​​ക​​​​​ളാ​​​​​ണു ചൈ​​​​​ന​​​​​യി​​​​​ലു​​​​​ള്ള​​​​​ത്. ചൈ​​​​​ന​​​​​യു​​​​​ടെ ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടാം വ​​​​​ർ​​​​​ഷ​​​​​വും ഇ​​​​​ടി​​​​​വു രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. 20 ല​​​​​ക്ഷ​​​​​മാ​​​​​ണ് ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ കു​​​​​റ​​​​​വ്. 2023ൽ 90 ​​​​​ല​​​​​ക്ഷം ജ​​​​​ന​​​​​ന​​​​​മാ​​​​​ണു ചൈ​​​​​ന​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ​​​​​ത്. ജ​​​​​ന​​​​​സം​​​​​ഖ്യാ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തിത്തുട​​​​​ങ്ങി​​​​​യ 1949നു ​​​​​ശേ​​​​​ഷ​​​​​മു​​​​​ള്ള ഏ​​​​​റ്റ​​​​​വും കു​​​​​റ​​​​​ഞ്ഞ നി​​​​​ര​​​​​ക്കാ​​​​​ണി​​​​​ത്. ലോ​​​​​ക​​​​​ത്തെ ഏ​​​​​റ്റ​​​​​വും ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യു​​​​​ള്ള രാ​​​​​ജ്യം എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ്…

Read More

ആരെങ്കിലും ആ നിലവിളി ശബ്ദമൊന്നിടോ… അ​മാ​നു​ഷി​ക ശ​ക്തി​യു​ണ്ടെ​ന്നു പ​റ​ഞ്ഞ് നാ​ലാം​നി​ല​യി​ൽ​നി​ന്നു ചാ​ടി; എ​ൻ​ജി. വി​ദ്യാ​ർ​ഥി​യു​ടെ കാ​ലും കൈ​യും ഒ​ടി​ഞ്ഞു

കോ​യ​മ്പ​ത്തൂ​ർ: അ​മാ​നു​ഷി​ക ശ​ക്തി​യു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് കോ​ള​ജ് ഹോ​സ്റ്റ​ലി​ന്‍റെ നാ​ലാം നി​ല​യി​ൽ​നി​ന്നു ചാ​ടി​യ വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. കാ​ലും കൈ​യും ഒ​ടി​ഞ്ഞ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്നാം വ​ർ​ഷ ബി​ടെ​ക് (ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് ഡേ​റ്റ സ​യ​ൻ​സ്) വി​ദ്യാ​ർ​ഥി​യാ​യ പ്ര​ഭു (19) ആ​ണ് ഈ ​അ​വി​വേ​കം കാ​ട്ടി​യ​ത്. കോ​യ​മ്പ​ത്തൂ​രി​ലെ മൈ​ലേ​രി​പാ​ള​യ​ത്ത് സ്വ​കാ​ര്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലാ​ണ് സം​ഭ​വം. ഈ​റോ​ഡ് മേ​ക്കൂ​ർ സ്വ​ദേ​ശി​യാ​യ പ്ര​ഭു കോ​ള​ജ് ഹോ​സ്റ്റ​ലി​ലാ​ണു താ​മ​സി​ച്ചി​രു​ന്ന​ത്. താ​ൻ മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്തി​ലാ​ണെ​ന്നും അ​മാ​നു​ഷി​ക ശ​ക്തി​യു​ണ്ടെ​ന്നും ഏ​ത് കെ​ട്ടി​ട​ത്തി​ൽ​നി​ന്നും ചാ​ടാ​ൻ ക​ഴി​യു​മെ​ന്നും ഇ​യാ​ൾ സ​ഹ​പാ​ഠി​ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നാ​ണു വി​വ​രം. പ്ര​ഭു കെ​ട്ടി​ട​ത്തി​ൽ​നി​ന്നു ചാ​ടു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Read More

ശ്രദ്ധിക്കണ്ടേ അമ്പാനേ… സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ പാ​റ​ക്കെ​ട്ടി​ൽ കു​ടു​ങ്ങി; വി​ദ്യാ​ർ​ഥി​നി​യെ ര​ക്ഷി​ച്ച​ത് 12 മ​ണി​ക്കൂ​റി​നു​ശേ​ഷം

ക​ർ​ണാ​ട​ക​യി​ൽ സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ ത​ടാ​ക​ത്തി​ലെ പാ​റ​ക്കെ​ട്ടി​ല്‍ കു​ടു​ങ്ങി​യ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ 12 മ​ണി​ക്കൂ​റി​നു​ശേ​ഷം സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ബം​ഗ​ളു​രൂ​വി​ലെ തു​മ​കു​രു​വി​ലാ​ണു സം​ഭ​വം. ശി​വ​പു​ര സ്വ​ദേ​ശി​നി​യാ​യ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി ഹം​സ ഗൗ​ഡ (19) ആ​ണ് തു​മ​കു​രു മൈ​ഡ​ല ത​ടാ​ക​ത്തി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. കാ​ര്യ​മാ​യ പ​രി​ക്കി​ല്ലെ​ങ്കി​ലും അ​വ​ശ​യാ​യ പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സു​ഹൃ​ത്താ​യ കീ​ർ​ത്ത​ന​യ്ക്കൊ​പ്പ​മാ​ണ് ഹം​സ ത​ടാ​ക​ക്ക​ര​യി​ലെ​ത്തി​യ​ത്. ഇ​രു​വ​രും ത​ടാ​ക​ത്തി​ലെ പാ​റ​ക്കെ​ട്ടി​നു മു​ക​ളി​ല്‍​ക​യ​റി സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ ഹം​സ കാ​ൽ​തെ​റ്റി താ​ഴേ​ക്കു​വീ​ഴു​ക​യും പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ല്‍ കു​ടു​ങ്ങു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻ അ​ഗ്നി​ര​ക്ഷാ​സേ​ന​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണു പു​റ​ത്തെ​ത്തി​ക്കാ​നാ​യ​ത്.

Read More

മാസ വാടക മൂന്ന് ലക്ഷം: എലികളെ കൊണ്ട് പൊറുതിമുട്ടി താമസക്കാർ

അ​പ്പാ​ർ​ട്മെ​ന്‍റി​ൽ എ​ലി​ക​ളാ​ൽ ബു​ദ്ധി​മു​ട്ടു​ന്ന അ​വ​സ്ഥ വ​ന്നാ​ൽ എ​ന്നാ​കും സ്ഥി​തി. അ​ത്ത​രം ഒ​രു ദു​രി​ത​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​ക​യാ​ണ് ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലെ ഒ​രു അ​പാ​ർ‌​ട്മെ​ന്‍റി​ലെ താ​മ​സ​ക്കാ​ർ. സ്റ്റാ​ർ സ്ട്രീ​റ്റി​ൽ സ്ഥി​തി ചെ​യ്യു​ന്ന ബു​ഷ്വി​ക്ക് സൈ​റ്റി​ലെ അ​പാ​ർ​ട്മെ​ന്‍റി​ലെ താ​മ​സ​ക്കാ​രാ​ണ് ഈ ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ലെ വൃ​ത്തി​യി​ല്ലാ​യ്മ കാ​ര​ണ​മാ​ണ് എ​ലി​ക​ൾ കു​മി​ഞ്ഞ് കൂ​ടു​ന്ന​ത്. ത​ൻ​മൂ​ലം താ​മ​സ​ക്കാ​രെ അ​ത് ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ഴ്ത്തു​ന്നു. എ​ലി​ക​ൾ പെ​രു​കു​ന്ന​തോ​ടെ പ​ല അ​സു​ഖ​ങ്ങ​ളും അ​വ​ർ​ക്ക് പി​ടി​പെ​ടാ​ൻ തു​ട​ങ്ങി. വീ​ടു​ക​ളി​ൽ മു​ഴു​വ​ൻ പൂ​പ്പ​ലും ചി​ല​ന്തി​വ​ല​ക​ളു​മാ​ണ്. എ​ലി​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി കൂ​ടു​ന്ന​തോ​ടെ മു​റി​യി​ൽ കാ​ലെ​ടു​ത്ത് കു​ത്താ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​യി. കെ​ട്ടി​ട ഉ​ട​മ​യോ​ട് ഇ​തി​നെ കു​റി​ച്ച് പ​രാ​തി പ​റ​ഞ്ഞി​ട്ടും വേ​ണ്ട യാ​തൊ​രു ന​ട​പ​ടി​യും അ​വ​ർ സ്വീ​ക​രി​ച്ചി​ല്ല. മൂ​ന്ന് ല​ക്ഷ​മാ​ണ് വാ​ട​ക കൊ​ടു​ക്കു​ന്ന​ത്. എ​ന്നി​ട്ടു പോ​ലും താ​മ​സ​ക്കാ​രോ​ട് യാ​തൊ​രു ക​രു​ണ​യും ഇ​വ​ർ കാ​ണി​ക്കു​ന്നി​ല്ല.

Read More

ഇതൊക്കെയാണ് ഭാഗ്യം: 50 കൊ​ല്ലം മു​മ്പ് ന​ഷ്ട​പ്പെ​ട്ട അ​മൂ​ല്ല്യ​മാ​യ മോ​തി​രം തി​രി​കെ ഉ​ട​മ​യി​ലേ​ക്ക്

ന​മു​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ടു​ന്ന വ​സ്തു​ക്ക​ൾ മോ​ഷ​ണം പോ​യാ​ലു​ള്ള മ​നോ വേ​ദ​ന അ​ത് ക​ഠി​ന​മാ​ണ്. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം അ​ത് തി​രി​കെ ല​ഭി​ച്ചാ​ലു​ള്ള സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ്. അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. 82 -കാ​ര​നാ​യ ഡേ​വി​ഡ് ലോ​റെ​ൻ​സോ​യ്ക്കാ​ണ് 50 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കാ​ണാ​താ​യ മോ​തി​രം തി​രി​കെ ല​ഭി​ച്ച​ത്. അ​ദ്ദേ​ഹം യു​എ​സ് നേ​വ​ൽ അ​ക്കാ​ദ​മി​യി​ൽ ത​ന്‍റെ ബി​രു​ദ കോ​ഴ്സ് ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് മോ​തി​രം ക​ള​ഞ്ഞ് പോ​യ​ത്. 1964 -ൽ ​പി​റ്റ്സ്ബ​ർ​ഗി​ന് സ​മീ​പ​മു​ള്ള യൂ​ണി​യ​ൻ​ടൗ​ൺ ക​ൺ​ട്രി ക്ല​ബ്ബി​ൽ ത​ന്‍റെ പി​താ​വി​നൊ​പ്പം ഗോ​ൾ​ഫ് ക​ളി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് താ​ൻ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന മോ​തി​രം ന​ഷ്ട​മാ​യ​ത്. കു​റേ നേ​രം അ​ത് തി​ര​ഞ്ഞെ​ങ്കി​ലും അ​ത് തി​രി​കെ ല​ഭി​ച്ചി​ല്ല. നി​രാ​ശ​നാ​യി ഡേ​വി​ഡി​ന് മ​ട​ങ്ങ​ണ്ടി വ​ന്നു. ഇ​തേ കോ​ഴ്‌​സി​ൽ സ​മീ​പ കാ​ല​ത്ത് ഗോ​ൾ​ഫ് ക​ളി​ക്കു​ക​യാ​യി​രു​ന്ന മൈ​ക്ക​ൽ സെ​ന​ർ​ട്ട് എ​ന്ന 70 -കാ​ര​ൻ. കളിക്കിടെയാണ് എ​ന്തോ ഒ​ന്ന് മ​ണ്ണി​ൽ പു​ത​ഞ്ഞു​കി​ട​ക്കു​ന്ന​ത്…

Read More

വീ​ട്ടി​ലെ ഫാ​നും ക​ട്ടി​ലും വ​രെ ദീ​പാ​വ​ലി​ക്ക് മു​ന്നോ​ടി​യാ​യി ക​ഴു​കി വൃ​ത്തി​യാ​ക്കി; മേ​ലാ​ൽ ഇ​ത് ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

ദീ​പ​ങ്ങ​ളു​ടെ ഉ​ത്സ​വ​മാ​ണ് ദീ​പാ​വ​ലി. ഏ​താ​നും ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​നി ദീ​പാ​വ​ലി​ക്ക് ഉ​ള്ള​ത്. സ​മ്പ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും ദേ​വ​ത​യാ​യ ല​ക്ഷ്മി ദേ​വി​യു​ടെ അ​നു​ഗ്ര​ഹ​ത്തി​നാ​യി വീ​ടു​ക​ളും പ​രി​സ​ര​വും ദീ​പ​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ക്ക​പ്പെ​ടും. ഇ​തി​നാ​യി വീ​ടും പ​രി​സ​ര​വും എ​ല്ലാ ആ​ളു​ക​ളും വൃ​ത്തി​യാ​ക്കു​ന്നു. ഇ​പ്പോ​ഴി​താ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​ണ് വൈ​റ​ലാ​കു​ന്ന​ത്. ദീ​പാ​വ​ലി​ക്ക് മു​ന്നോ​ടി​യാ​യു​ള്ള ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ട്ടി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ വ​രെ ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന വീ​ഡി​യോ ആ​ണി​ത്. ആ​ദ്യ​ത്തെ വീ​ഡി​യോ​യി​ൽ സ്ത്രീ ​വീ​ട്ടി​ലെ ക​ട്ടി​ൽ വ​രെ ക​ഴു​കു​ന്നു. ര​ണ്ടാ​മ​ത്തെ വീ​ഡി​യോ​യി​ൽ വീ​ട്ടി​ലെ ഫാ​ൻ വ​രെ ഊ​രി ക​ഴു​കു​ന്ന​താ​ണ് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. ഈ ​ര​ണ്ട് വീ​ഡി​യോ ക​ണ്ട് സ​മൂ​ഹ മാ​ധ്യ​മ ഉ​പ​യോ​ക്താ​ക്ക​ൾ അ​മ്പ​ര​ന്നു. ഇ​ല​ക്ട്രി​ക്ക് ഉ​പ​ക​ര​ണ​മാ​യ ഫാ​നി​ല്‍ ജ​ലാം​ശ​മു​ണ്ടെ​ങ്കി​ല്‍ അ​ത് ഷോ​ട്ടാ​വാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ ഏ​റെ​യാ​ണ്. അ​ത് പോ​ലെ ത​ന്നെ പ്ലൈ​വു​ഡി​ല്‍ നി​ര്‍​മ്മി​ച്ച ക​ട്ടി​ലി​ല്‍ വെ​ള്ളം വീ​ണാ​ല്‍ അ​ത് വേ​ഗ​ത്തി​ൽ ന​ശി​ച്ച് പോ​കു​മെ​ന്നും ആ​ളു​ക​ൾ ക​മ​ന്‍റ് ചെ​യ്തു.…

Read More

ന​റു​ക്കെ​ടു​പ്പി​നു മു​ൻ​പ് ‘ജാ​ക്പോ​ട്ട്’ കി​ട്ടു​മെ​ന്നു പ്ര​വ​ച​നം! പി​ന്നാ​ലെ എ​ട്ടു കോ​ടി​യു​ടെ ഒ​ന്നാം സ​മ്മാ​നം

വി​ർ​ജീ​നി​യ(​യു​എ​സ്): ജാ​ക്പോ​ട്ട് ന​റു​ക്കെ​ടു​പ്പ് ന​ട​ക്കാ​ൻ മി​നി​റ്റു​ക​ൾ ശേ​ഷി​ക്കേ വി​ർ​ജീ​നി​യ​ക്കാ​ര​നാ​യ ജോ​ർ​ജ് ഹ​ർ​ട്ട് സു​ഹൃ​ത്തു​ക്ക​ളു​ടെ മു​ന്നി​ൽ ഒ​രു പ്ര​വ​ച​നം ന​ട​ത്തി. ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​നം ത​നി​ക്കാ​യി​രി​ക്കു​മെ​ന്നാ​യി​രു​ന്നു ആ ​പ്ര​വ​ച​നം. കൂ​ട്ടു​കാ​ർ അ​തൊ​രു ത​മാ​ശ​യാ​യി ക​രു​തി ത​ള്ളി. എ​ന്നാ​ൽ, ന​റു​ക്കെ​ടു​പ്പ് ഫ​ലം വ​ന്ന​പ്പോ​ൾ ജോ​ര്‍​ജ് ഹ​ർ​ട്ട് എ​ടു​ത്ത ടി​ക്ക​റ്റി​ന് എ​ട്ടു കോ​ടി​യു​ടെ ഒ​ന്നാം സ​മ്മാ​നം. നി​കു​തി​യെ​ല്ലാം കു​റ​ച്ചാ​ലും 4.80 കോ​ടി രൂ​പ കൈ​യി​ൽ കി​ട്ടും. പ്ര​വ​ച​നം ഫ​ലി​ച്ച​പ്പോ​ൾ കൂ​ട്ടു​കാ​ർ മാ​ത്ര​മ​ല്ല, ജോ​ര്‍​ജ് ഹ​ർ​ട്ടും അ​ന്പ​ര​ന്നു പോ​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ര​ണ്ടു സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം മാ​ർ​ക്ക​റ്റ് സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണു വി​ർ​ജീ​നി​യ മി​ല്യ​ൺ​സ് ഗെ​യി​മി​ൽ​നി​ന്നു നാ​ല് സ്ക്രാ​ച്ച് ഓ​ഫ് ടി​ക്ക​റ്റു​ക​ൾ ജോ​ർ​ജ് വാ​ങ്ങി​യ​ത്. അ​തി​ലൊ​ന്നി​നാ​യി​രു​ന്നു ജാ​ക്പോ​ട്ട്. ന്യൂ​ജേ​ഴ്സി​യി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച അ​ഞ്ച് ജാ​ക്പോ​ട്ടു​ക​ളി​ലൊ​ന്നാ​ണി​ത്. ഒ​ന്നാം സ​മ്മാ​നം ത​നി​ക്കാ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ള്‍ ജോ​ർ​ജ് പ​റ​ഞ്ഞ​ത് “പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ഉ​ത്ത​രം ല​ഭി​ക്കു​ന്നു എ​ന്ന​തി​ന് ഞാ​ൻ തെ​ളി​വാ​ണ്’​എ​ന്നാ​യി​രു​ന്നു. പ​ണം ഏ​ങ്ങ​നെ ചെ​ല​വ​ഴി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തി​ല്ലെ​ന്നും…

Read More

ദീ​പാ​വ​ലി​ക്ക് അ​യോ​ധ്യ​യി​ൽ 28 ല​ക്ഷം ദീ​പം: ല​ക്ഷ്യം ലോ​ക​റി​ക്കാ​ർ​ഡ്

അ​യോ​ധ്യ(​യു​പി): ദീ​പാ​വ​ലി​യു​ടെ ഭാ​ഗ​മാ​യി അ​യോ​ധ്യ​യി​ൽ 28 ല​ക്ഷം ദീ​പം തെ​ളി​യും! രാ​മ​ക്ഷേ​ത്ര ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ ദീ​പാ​വ​ലി ആ​ഘോ​ഷ​മാ​ക്കു​ന്ന​തി​ലൂ​ടെ ലോ​ക റി​ക്കാ​ർ​ഡും ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്നു. നാ​ളെ വൈ​കു​ന്നേ​ര​മാ​ണ് വി​ള​ക്കു തെ​ളി​ക്കു​ക. സ​ര​യൂ ന​ദി​ക്ക​ര​യി​ൽ 28 ല​ക്ഷം മ​ൺ​ചി​രാ​തു​ക​ൾ ക​ത്തി​ക്കു​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഓ​രോ ചി​രാ​തി​ലും മു​പ്പ​തു മി​ല്ലി ക​ടു​കെ​ണ്ണ​യാ​ണ് നി​റ​യ്ക്കു​ക. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം സ​ര​യൂ ന​ദി​ക്ക​ര​യി​ൽ 25 ല​ക്ഷം വി​ള​ക്കു​ക​ൾ കൊ​ളു​ത്തി ലോ​ക റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​തു തി​രു​ത്താ​നാ​ണു ശ്ര​മം. മ​ൺ​ചി​രാ​തു​ക​ളി​ൽ വെ​ളി​ച്ചം പ​ക​രു​ന്ന​തി​നാ​യി 30,000 വോ​ള​ണ്ടി​യ​ർ​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഗി​ന്ന​സ് ബു​ക്ക് ഓ​ഫ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ്സ് അ​ധി​കൃ​ത​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ഇ​ന്നു മു​ത​ൽ ന​വം​ബ​ർ ഒ​ന്നു​വ​രെ രാ​ത്രി​യി​ലും രാ​മ​ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നു സൗ​ക​ര്യ​മു​ണ്ടാ​കും. പ്ര​ത്യേ​ക പു​ഷ്പാ​ല​ങ്കാ​രം ക്ഷേ​ത്ര​ത്തി​ൽ ന​ട​ത്തും.

Read More