ദീപാവലി ആഘോഷങ്ങളാൽ മുഖരിതമാണ് നാടെങ്ങും. ഇനി ഏതാനും ദിവസങ്ങൾ കൂടിയേ ദീപീവലിക്ക് ഉള്ളു. ഇപ്പോഴിതാ ദീപാവലിയോടനുബന്ധിച്ച് ഒരു എഐ വീഡിയോ ആണ് വൈറലാകുന്നത്. മെസി ദീപാവലിക്ക് പടക്കം വിറ്റാൽ എങ്ങനെയിരിക്കും. ആലോചിച്ച് നോക്കിയിട്ടുണ്ടോ?അത്തരത്തിലൊരു എഐ വീഡിയോ ആണ് സോഷ്യൽ മീഡിയ ഇപ്പോൾ അടക്കി വാഴുന്നത്. മെസി പതാക്ക എന്ന പേരിലാണ് വീഡിയോ തുടങ്ങുന്നത്. പടക്കം പൊട്ടിച്ച് മെസി ദീപാവലി ആഘോഷിക്കുന്ന എഐ ചിത്രങ്ങളും ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്. പരന്പരാഗത വേഷമായ ദോത്തിയും അർജെന്റീന ജേഴ്സിയും ധരിച്ചാണ് വീഡിയോയിൽ എഐ മെസി പ്രത്യക്ഷപ്പെട്ടത്. ദീപാവലിക്ക് അതിമനോഹരമായ പടക്കശേഖരവുമായി മെസി ഭായ് ഒരുങ്ങിക്കഴിഞ്ഞു. മെസി പതാക്കകളിൽ നിന്ന് നിങ്ങൾക്കിഷ്ടപ്പെട്ടത് എടുത്ത് ദീപാവലിക്ക് പ്രകാശിപ്പിക്കുക എന്ന കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. എന്തായാലും വീഡിയോ ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തത്. ഇത് പൊളിച്ചു ഭായ് എന്നാണ് മിക്കവരും…
Read MoreCategory: Today’S Special
സ്പ്രിംഗ് റോൾ ഓർഡർ ചെയ്ത് യുവാവ്: വ്ലോഗർ ആണെന്നറിഞ്ഞതോടെ ഭക്ഷണം തരില്ലന്ന് കടക്കാരൻ; വൈറലായി വീഡിയോ
ഫുഡ് വ്ലോഗർമാർ അരങ്ങു വാഴുന്ന കാലമാണിന്ന്. നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ ഭക്ഷണത്തെ കുറിച്ച് അവലോകനം നടത്തുന്നത്. വ്ലോഗ് കണ്ട് ഭക്ഷണം കഴിക്കാൻ പോകുന്ന അവസ്ഥ വരെയാണ് ഇന്നത്തെ കാലത്തുള്ളത്. ഇപ്പോഴിതാ ഒരു ഫുഡ് വ്ലോഗർക്ക് റെസ്റ്റോറന്റ് ഉടമ ഭക്ഷണം നൽകാൻ കൂട്ടാക്കാത്ത വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മിക്ക ഫുഡ് വ്ലോഗർമാരും ചിലപ്പോൾ പറയുന്ന കാര്യങ്ങൾ സത്യമാകണമെന്നില്ല. രുചിയേറിയത് എന്ന് അവർ പറയുന്നത് കേട്ട് നമ്മൾ അവിടെപോയി ഭക്ഷണം കഴിച്ചാൽ ചിലപ്പോൾ നമുക്ക് രുചി ഇഷ്ടപ്പെട്ടില്ലന്നും വരാം. ചില സന്ദർഭങ്ങളിൽ നേരെ തിരിച്ചും സംഭവിക്കാം. എന്തായാലും തന്റെ ഹോട്ടലിലെ ഭക്ഷണത്തെ സംബന്ധിച്ച് വ്ലോഗർ മോശമായി എന്തെങ്കിലും പറഞ്ഞാലോ എന്ന ആശങ്കയാലാകണം ഹോട്ടലുടമ അയാൾക്ക് അവിടെ നിന്നും ഭക്ഷണം നൽകാതിരുന്നത്. സ്പ്രിംഗ് റോളാണ് വ്ലോഗർ ഓർഡർ ചെയ്തത്. അതിന്റെ പണവും കടക്കാരന് അയാൾ നൽകി. എന്നാൽ…
Read Moreപെയിന്റിംഗിനിടെ ദേശീയഗാനം കേട്ടപ്പോൾ തൊഴിലാളി ചെയ്തത് കണ്ടോ: കയ്യടിച്ച് സോഷ്യൽ മീഡിയ
ദേശീയഗാനം ഒരു ദേശത്തിന്റെ വികാരമാണ്. ദേശത്തെ സ്നേഹിക്കുന്നവർ ദേശീയഗാനം എപ്പോൾ കേട്ടാലും എഴുന്നേറ്റ് നിൽകുമെന്നതിൽ സംശയമില്ല. അതിനൊരു ഉദാഹരണമാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു തൊഴിലാളി കെട്ടിടത്തിനു മുകളിൽ നിന്ന് പെയിന്റ് ചെയ്യുകയാണ്. പെട്ടന്നാണ് തൊട്ടടുത്ത സ്കൂളിൽ നിന്ന് ദേശീയഗാനം കേട്ടത്. പെട്ടന്നയാൾ തന്റെ ജോലി നിർത്തി, വീതി കുറഞ്ഞ സണ്‍ഷെയ്ഡില്‍ അനങ്ങാതെ നിന്നു. ഇതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് തൊഴിലാളിയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഈ മനുഷ്യനോട് ബഹുമാനം തോന്നുന്നു. ദേശീയ ഗാനം കേട്ടിട്ടും മറ്റുള്ളവർ അത് വകവയ്ക്കാതെ തങ്ങളുടെ കാര്യങ്ങളിൽ മുഴുകുമ്പോഴും അത്യന്തം അപകടകരമായ സാഹചര്യത്തിലും ഇദ്ദേഹം ദേശീയഗാനത്തോടുള്ള ബഹുമാനം കാണിക്കുന്നു. എന്നാണ് ഭൂരിഭാഗം ആളുകളുടെയും കമന്റ്. View this post on Instagram …
Read Moreഒരു മയത്തിനൊക്കെ… ഒറ്റയിരിപ്പിൽ നാല് പെഗ് കഴിക്കും… ഭാര്യയുടെ കുടിയിൽ സഹികെട്ട് യുവാവ്
ഝാൻസി(യുപി): ഭാര്യ അമിതമദ്യപാനി ആണെന്നും തന്നെയും നിരന്തരം മദ്യപിക്കാൻ നിർബന്ധിക്കുകയാണെന്നുമുള്ള പരാതിയുമായി യുവാവ്. ഉത്തർപ്രദേശിലെ ഝാൻസിയിലാണു സംഭവം. രണ്ടു മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പെണ്ണു കാണലിനിടയിൽതന്നെ യുവതി മദ്യപിക്കുന്നതിനെക്കുറിച്ചു പറഞ്ഞിരുന്നു. പെണ്ണിനെ ഇഷ്ടപ്പെട്ട യുവാവ് അത് കുഴപ്പമില്ലെന്നു പറഞ്ഞ് വിവാഹത്തിനു സമ്മതിച്ചു. എന്നാൽ, ഹണിമൂൺ നാളുകളിൽതന്നെ ഭാര്യയുടെ കുടിയുടെ ഗൗരവം യുവാവ് മനസിലാക്കി. എല്ലാ ദിവസവും മദ്യപിക്കുന്ന ഭാര്യ ഒറ്റയിരിപ്പിൽ മൂന്നും നാലും പെഗ് കഴിക്കുമെന്നു മാത്രമല്ല, ഭർത്താവും തനിക്കൊപ്പം മദ്യപിക്കണമെന്നു ശാഠ്യവും പിടിച്ചു. മദ്യപിക്കാൻ ഇഷ്ടമല്ലാത്ത യുവാവിന് ഇത് താങ്ങാനായില്ല. വൈകാതെതന്നെ ഭാര്യയെ അവളുടെ വീട്ടിൽ കൊണ്ടുവിട്ടു. അതോടെ ഭർത്താവ് തന്നെ ഉപേക്ഷിച്ചെന്നു കാണിച്ച് യുവതി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് ഇരുവരെയും ഫാമിലി കൗൺസിലിംഗ് സെന്ററിലേക്ക് അയച്ചു. കൗൺസിലിംഗിൽ തന്റെ മദ്യപാനാസക്തി മറച്ചുവയ്ക്കാനൊന്നും യുവതി തയാറായില്ല. ഭർത്താവിന്റെ ആരോപണം സത്യമാണെന്ന്…
Read Moreപെൺകുഞ്ഞുങ്ങളെ മാത്രം പ്രസവിച്ചതിന് ക്രൂരപീഡനം: യുവതി ജീവനൊടുക്കി; ഭർത്താവ് അറസ്റ്റിൽ
കൊപ്പാൾ (കർണാടക): പെൺകുട്ടികളെ പ്രസവിച്ചതിനെത്തുടർന്ന്, ഭർത്താവിന്റെ നിരന്തരപീഡനം സഹിക്കാൻ കഴിയാതെ യുവതി ജീവനൊടുക്കി. കർണാടക കൊപ്പാള്‍ ജില്ലയിലെ ചല്ലേരി ഗ്രാമത്തിലാണു സംഭവം. 26കാരിയായ ഹനുമവ്വയാണു ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനത്തെത്തുടർന്നു ജീവനൊടുക്കിയത്. യുവതിയുടെ അച്ഛന്റെ പരാതിയില്‍ ഭർത്താവ് ഗണേഷ് ഗുമ്മഗേരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹനുമവ്വയ്ക്കു മൂന്നു പെൺകുട്ടികളാണുള്ളത്. രണ്ടാമത്തെ പ്രസവത്തിലും പെൺകുട്ടി ജനിച്ചതോടെയാണു പ്രശ്നങ്ങള്‍ തുടങ്ങുന്നത്. രണ്ടു വർഷം മുമ്പാണു രണ്ടാമത്തെ പെണ്‍കുഞ്ഞിനു ഹനുമവ്വ ജന്മം നല്‍കിയത്. മൂന്നാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചതോടെ ഗണേഷ് കൊടിയ ശാരീരിക-മാനസിക പീഡനം ആരംഭിക്കുകയായിരുന്നു. ആൺകുട്ടിയെ പ്രസവിക്കാൻ കഴിയാത്തവൾ ശപിക്കപ്പെട്ടവളാണെന്നും ഗണേഷ് ആക്ഷേപിച്ചിരുന്നു. ഹനുമവ്വയുടെ അച്ഛനും കുടുംബാംഗങ്ങളും അയൽവാസികളും ഗണേഷിനെതിരേ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
Read Moreഅത്രയും നേരം യുവാവ് അവളുടെ സൗന്ദര്യത്തെയും മനസിനെയും പുകഴ്ത്തിപ്പാടി: അക്കാര്യം പറഞ്ഞതോടെ പയ്യന്റെ മുഖം മാറി; വൈറലായി യുവതിയുടെ അനുഭവം
സ്ത്രീകൾ ഇപ്പോഴും അടുക്കളയിൽതന്നെ ആയിരിക്കണമെന്ന മനോഭാവമുള്ള പുരുഷൻമാർ ധാരാളമുണ്ട് ഇന്നത്തെ കാലത്തും. കാലമെത്ര പുരോഗമിച്ച് മുന്നോട്ട് പോയാലും ഇത്തരം ചിന്തകൾക്ക് യാതൊരു മാറ്റവുമുണ്ടാകില്ല. ഇത് അക്ഷരാർഥത്തിൽ അത് ശരിവയ്ക്കുന്ന അനുഭവവുമായി സ്വാതി എന്ന ചെറുപ്പക്കാരി രംഗത്ത്. മാട്രിമോണി ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ നേരിട്ട് കാണാനെത്തിയതായിരുന്നു സ്വാതി. യുവതിയെ കണ്ടതോടെ യുവാവ് ഫ്ലാറ്റ് ആയി എന്നുതന്നെ പറയാം. നീണ്ട നേരത്തെ സംഭാഷണത്തിനൊടുവിൽ തന്റെ പാചകത്തെ കുറിച്ചും യുവാവിനോട് മനസ് തുറക്കാമെന്ന് യുവതി കരുതി. തനിക്ക് പാചകംചെയ്യാൻ എല്ലാദിവസവും സാധിക്കില്ലന്ന് സ്വാതി പറഞ്ഞു. എന്നാൽ അതോടെ അത്രയും നേരം പുഞ്ചിരിയോടെ മാത്രം നിന്ന യുവാവിന്റെ മുഖം മാറി. വിവാഹം കഴിക്കണോ എന്നു പോലും സംശയമായി അയാൾക്ക്. ഇരുവരുടേയും മീറ്റ് അപ്പിനുശേഷം തിരികെ വീട്ടിലെത്തിയ യുവതി സമൂഹ മാധ്യമങ്ങളിൽ തനിക്കുണ്ടായ അനുഭവം കുറിച്ചു. സ്വാതി എഴുതുന്നത് ഇങ്ങനെ: ”അടുത്തിടെ മാട്രിമോണി…
Read Moreപ്രായപൂർത്തിയാകാത്ത മകള്‍ ഓടിക്കുന്ന സ്കൂട്ടറിന് പിന്നിലിരിക്കുന്ന് പോകുന്ന അച്ഛൻ; പിടിച്ച് അകത്തിടണമെന്ന് സോഷ്യൽ മീഡിയ
ലൈസെൻസ് ഇല്ലാതെ ആര് വണ്ടി ഓടിച്ചാലും കുറ്റകരമാണ്. 18 വയസിൽ താഴെ ആർക്കും ലൈസെൻസ് അനുവദിക്കുകയുമില്ല. ഇപ്പോഴിതാ പ്രായപൂർത്തിയാകാത്ത കുട്ടി അച്ഛനെയും പിന്നിലിരുത്തി സ്കൂട്ടർ ഓടിച്ചു പോകുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൂടിപ്പോയാൽ പന്ത്രണ്ട് വയസ് അതിലപ്പുറം കുട്ടിക്ക് തോന്നുകയുമില്ല. പോരാത്തതിന് ഇരുവരുംഹെൽമെറ്റും വച്ചിട്ടില്ല. ഇതൊന്നും പോരാഞ്ഞിട്ട് തങ്ങളുടെ വീഡിയോ എടുക്കുന്നുണ്ടെന്നറിഞ്ഞ പിതാവ്, അഭിമാനപൂര്‍വ്വം തന്റെ മുഷ്ടി ചുരുട്ടി ലൈക്ക് എന്ന് ചിഹ്നം കാണിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ വൈറലായതിനു പിന്നാലെ നിരവധി ആളുകളാണ് കുട്ടിയുടെ പിനതാവിനെതിരേ സൈബർ അറ്റാക്ക് നടത്തുന്നത്. രൂക്ഷ വിമർശനവുമായി ധാരാളം ആളുകൾ രംഗത്തെത്തി. ഇങ്ങനെയാണോ മക്കളെ വളർത്തന്നത്? താനൊരു അച്ഛനാണോ എന്നു തുടങ്ങുന്നു വിമർശനങ്ങൾ. View this post on Instagram …
Read Moreമാർപാപ്പയുടെ ചാക്രികലേഖനം ‘ദിലേക്സിത്ത് നോസ്’പ്രസിദ്ധീകരിച്ചു
വത്തിക്കാൻ: യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയുടെ പ്രാധാന്യം ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ എഴുതിയ ചാക്രിക ലേഖനം ‘ദിലേക്സിത്ത് നോസ്’ (അവൻ നമ്മെ സ്നേഹിച്ചു) പ്രസിദ്ധീകരിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ നാലാമത് ചാക്രികലേഖനമാണിത്. ഹൃദയത്തിന്റെ പ്രാധാന്യം, ക്രിസ്തു സ്നേഹത്തിന്റെ പ്രവൃത്തികളും വാക്കുകളും, ഏറെ സ്നേഹിച്ച ക്രിസ്തുവിന്റെ ഹൃദയം, ദാഹമകറ്റുന്ന ക്രിസ്തുവിന്റെ ഹൃദയം, സ്നേഹത്തിലൂടെ സ്നേഹത്തിലേക്ക് നയിക്കപ്പെടുക എന്നീ ചിന്തകളാണു ചാക്രികലേഖനത്തിന്റെ അഞ്ച് അധ്യായങ്ങളിലായി മാർപാപ്പ വിശകലനം ചെയ്യുന്നത്. അവന്റെ നമ്മോടുള്ള സ്നേഹം, മറ്റുള്ളവരെ സ്നേഹിക്കാനും, അവർക്ക് ശുശ്രൂഷ ചെയ്യാനും നമ്മെ വിളിക്കുകയും, അയയ്ക്കുകയും ചെയ്യുന്നു. അവന്റെ ഹൃദയം വ്യവസ്ഥകളൊന്നുമില്ലാതെ നമ്മെ സ്നേഹിക്കാനും തന്റെ സൗഹൃദം നൽകാനായി കാത്തിരിക്കുന്നു-ചാക്രികലേഖനത്തിൽ മാർപാപ്പ ഓർമിപ്പിക്കുന്നു. ദൈവവുമായി വ്യക്തിബന്ധമില്ലാത്ത ശൈലിയിലുള്ള മതാത്മകതയുടെ ചിന്തകൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ, യേശുവിന്റെ തിരുഹൃദയത്തോടുള്ള വണക്കത്തിലും സ്നേഹത്തിലും വളരാനും വിശ്വാസത്തിന്റെ ആർദ്രതയും ശുശ്രൂഷയുടെ ആനന്ദവും മിഷനറി തീക്ഷ്ണതയും തിരിച്ചറിയാനും ചാക്രികലേഖനത്തിലൂടെ മാർപാപ്പ…
Read Moreഎന്തൊക്കെയാ ഇവിടെ നടക്കുന്നത്: 40-ാം നമ്പർ പിസയ്ക്ക് ആവശ്യക്കാരേറെ; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കൊക്കെയ്ൻ
കൂടുതലും ചെറുപ്പക്കാരെ ആകർഷിക്കുന്നതിനു വേണ്ടിയാകും ഫാസ്റ്റ് ഫുഡുകൾ നിരത്തിലിറക്കുന്നത്. പല വെറൈറ്റിയിലുള്ള ഭക്ഷണങ്ങൾ ഇന്ന് വിൽപനക്ക് വയ്ക്കാറുണ്ട്. അത്തരത്തിലൊന്നാണ് പിസ. ഇത് കഴിക്കാൻ കൊതിയില്ലാത്തവർ കുറവാണ്. കഴിഞ്ഞ ദിവസം ജർമനിയിലെ ഒരു റെസ്റ്റോറന്റിലെ പിസയുടെ കാര്യമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അവിടെ ഒരു പിസയ്ക്ക് മാത്രം ധാരാളം ആവശ്യക്കാരെത്തി. പിസക്ക് ഇത്രമേൽ ഡിമാന്റോ എന്ന് കേട്ടവർ അത്ഭുതപ്പെട്ടു. നന്പർ 40 എന്ന പിസയ്ക്കാണ് ധാരാഴം ആവശ്യക്കാരെത്തിയത്. എന്തോ പന്തികേട് ഉണ്ടല്ലോ എന്ന് മനസിലാക്കിയ ഫുഡ് ഇൻസ്പെക്ടർമാർ റെസ്റ്റോറെന്റിൽ പരിശോധനക്കെത്തി. പിന്നാലെ നടന്ന അന്വേഷണത്തില്‍ ഞെട്ടിക്കുന്ന സത്യം പുറത്ത് വന്നു. പിസയില്‍ അസംസ്കൃതവസ്തുവായി ഉപയോഗിച്ചിരുന്നത് മയക്കുമരുന്നായ കൊക്കെയ്നാണ്. പിന്നാലെ പിസാ മാനേജറെ അറസ്റ്റ് ചെയ്തെങ്കിലും ഇയാളെ ജാമ്യത്തിൽ വിട്ടു. എന്നാല്‍, ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും ഇയാള്‍ മയക്കുമരുന്ന് വ്യാപാരം ആരംഭിച്ചു. ഇയാളെ പിന്തുടർന്ന പോലീസ് ഞെട്ടിപ്പോയി. ഇയാൾക്ക്…
Read Moreഅമ്മയ്ക്കൊരുമ്മ: ബസിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി യുവതി; തുണയായി ബസ് ജീവനക്കാരും സഹയാത്രികരും
ബസിൽ ഇരട്ടക്കുട്ടികൾക്കു ജന്മം നൽകി യുവതി. കനകപുരയില്നിന്നു ഹുനസനഹള്ളിയിലേക്കു സഞ്ചരിക്കുകയായിരുന്ന കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിലാണു സംഭവം. ഹുനാസനഹള്ളി സ്വദേശിയായ റസിയ ബാനുവാണ് ആൺകുഞ്ഞിനെയും പെൺകുഞ്ഞിനെയും പ്രസവിച്ചത്. ഭർത്താവും അമ്മയും ബസിൽ റസിയയ്ക്കൊപ്പമുണ്ടായിരുന്നു. ബസ് ജീവനക്കാരും സഹയാത്രികരും ഇവർക്കു തുണയായി. കനകപുര താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ സന്ദർശിക്കാൻ പോകുന്പാഴായിരുന്നു അപ്രതീക്ഷിതമായി റസിയയ്ക്കു പ്രസവവേദന അനുഭവപ്പെട്ടത്. ഗർഭകാലം എഴുമാസമേ ആയിരുന്നുള്ളൂ. പ്രസവശേഷം റസിയയെയും കുഞ്ഞുങ്ങളെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ വാണി വിലാസ് ആശുപത്രിയിലേക്കു മാറ്റി. അമ്മയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read More