കൈവെള്ളയിൽ മുട്ട വച്ച് പാന്പിനെ തീറ്റിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. എക്സിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോയുടെ തുടക്കത്തിൽ മുട്ടയിരിക്കുന്ന കൈയിലേക്ക് ഒരു പാന്പ് ഇഴഞ്ഞെത്തുന്നു. തുടർന്നു പാന്പിന്റെ തലയേക്കാൾ വലിപ്പമുള്ള മുട്ട ശ്രമകരമായി വിഴുങ്ങി വയറ്റിലാക്കുന്നു. പാന്പിന്റെ വയറ്റിലേക്കു മുട്ടയിറങ്ങിപ്പോകുന്നത് കൗതുകവും ഭയവും ജനിപ്പിക്കുന്ന കാഴ്ചയാണ്. മുട്ട വിഴുങ്ങിയശേഷം പാന്പ് കൈയിൽനിന്നു തിരിച്ചിറങ്ങുന്നതും കാണാം. സംഭവം എവിടെ നടന്നതാണെന്നു വ്യക്തമല്ല. പാശ്ചാത്യരാജ്യങ്ങളിൽ പാന്പുകളെ വളർത്താറുണ്ട്. അവിടെനിന്നുള്ള വീഡിയോയാകാമിതെന്നു കരുതുന്നു.
Read MoreCategory: Today’S Special
മാംഗല്യം തന്തുനാനേനാ… കടൽ കടന്ന വിവാഹം; ഹംഗറി സ്വദേശികൾക്ക് അല്ലിയാർ ക്ഷേത്രത്തിൽ പ്രണയസാഫല്യം
നെടുംകണ്ടം: കതിർ മണ്ഡപത്തിൽ സാലൈ മരിയയുടെ കൈപിടിച്ച് ബോഡ്നർ ജാനോസ്. ഹംഗറി സ്വദേശികൾക്ക് നെടുംകണ്ടം അല്ലിയാർ ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ പ്രണയ സാഫല്യം. ഹൈന്ദവ ആചാരങ്ങളോടും കേരള സാംസ്കാരത്തോടും ഉള്ള പ്രിയമാണ് ഇരുവരെയും വിവാഹത്തിനായി കേരളത്തിലേക്കെത്തിച്ചത്. രണ്ട് വർഷം മുൻപ് ബോഡ്നർ ജാനോസും സാലൈ മരിയയും ഇന്ത്യ സന്ദർശിച്ചിരുന്നു. അന്ന് നാട് കാണുന്നതിനൊപ്പം സാംസ്കാരിക വൈവിധ്യവും ഹൈന്ദവ ആചാരങ്ങളും അടുത്തറിയാനും ശ്രമിച്ചു. വിവിധ ക്ഷേത്രങ്ങളിലും സന്ദർശനം നടത്തി. ഇതോടെയാണ് വിവാഹം ഹിന്ദു വിശ്വാസ പ്രകാരം വേണമെന്ന് തീരുമാനിച്ചത്. വിവാഹിതരാകാൻ തീരുമാനിച്ചതോടെ കേരളത്തിലെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. നെടുങ്കണ്ടം കൂട്ടാറിനടുത്തുള്ള അല്ലിയാർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വിവാഹവേദി ഒരുക്കി. വിവാഹച്ചടങ്ങുകൾക്ക് മരിയയുടെ അമ്മയും കേരളത്തിലെ സുഹൃത്തുക്കളും ക്ഷേത്രം ഭാരവാഹികളും സാക്ഷിയായി. കഴിഞ്ഞ തവണ കേരളം സന്ദർശിച്ചപ്പോഴും ഇരുവരും അല്ലിയാർ ക്ഷേത്രത്തിൽ എത്തിയിരുന്നു.
Read Moreഅച്ഛനു തുല്യം അച്ഛൻ മാത്രം… ഓടി നേടിയത് സ്വർണം; ട്രാക്കിൽ സാന്ത്വനം
കാർത്തിക അഭിലാഷ് ഓടി നേടിയത് സ്വർണ മെഡലെങ്കിൽ ട്രാക്കിൽ കിട്ടിയത് അച്ഛന്റെ സ്നേഹ വാത്സല്യമാണ്. സീനിയർ പെൺകുട്ടികളുടെ വിഭാഗം 1500 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് കാർത്തിക അഭിലാഷ് അച്ഛന്റെ അടുത്തേക്ക് ഓടിയെത്തിയത്. എസ്എൻവി എച്ച്എസ്എസ് എൻആർ സിറ്റിയിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് കാർത്തിക അഭിലാഷ്. അഞ്ചു മിനിറ്റും 30 സെക്കൻഡുമാണ് സ്വർണ്ണ മെഡൽ നേടാൻ എടുത്ത സമയപരിധി. സീനിയർ പെൺകുട്ടികളുടെ വിഭാഗം 3000 മീറ്റർ മത്സരത്തിനും കാർത്തിക അഭിലാഷ് സ്വർണം നേടി. മൂന്നുവർഷമായി കായിക അധ്യാപകൻ സുനിൽകുമാറിന്റെ പരിശീലനത്തിലായിരുന്നു കാർത്തിക. ബൈസൺവാലി സ്വദേശികളായ അഭിലാഷ്-ദീപ ദമ്പതികളുടെ മകളാണ് കാർത്തിക അഭിലാഷ്. ശ്രാവൺ ആണ് സഹോദരൻ.
Read Moreപല നാൾ കട്ടാൽ ഒരുനാൾ പിടിക്കപ്പെടും: കാറില്‍ ഇരുന്ന് ഓണ്‍ലൈനില്‍ ഹാജര്‍ രേഖപ്പെടുത്തി; അധ്യാപികയ്ക്ക് സസ്പെന്ഷന്
എല്ലാ ഓഫീസുകളിലും ഇപ്പോൾ പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. ജീവനക്കാർ ജോലിക്ക് എത്തുന്നതും ഇറങ്ങുന്നതും പഞ്ചിംഗ് നോക്കിയാൽ അറിയാൻ സാധിക്കും. ചിലർ ഓഫീസിൽ എത്താൻ വൈകിയാൽ വീട്ടിലിരുന്ന് അറ്റന്റൻസ് ഇടാറുമുണ്ട്. കാറില്‍ ഇരുന്ന് ഓണ്‍ലൈനില്‍ ഹാജര്‍ രേഖപ്പെടുത്തിയ അധ്യാപികയുടെ സസ്പെൻഷൻ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ ബൈകുന്ത്പൂർ ബ്ലോക്കിലെ രേണു കുമാരി എന്ന അധ്യാപികയാണ് കാറിലിരുന്ന് പഞ്ച് ചെയ്തത്. ഇ-ശിക്ഷാകോഷ് ആപ്ലിക്കേഷന്‍ വഴി എല്ലാ അധ്യാപകരും അവരുടെ ദൈനംദിന ഹാജർ രേഖപ്പെടുത്തണമെന്നാണ് ബീഹാറിലെ വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ മര്‍ഗനിര്‍ദേശം. അധ്യാപകര്‍ സ്കൂള്‍ പരിസരത്ത് നില്ക്കുന്ന സെല്‍ഫി എടുത്ത് ആപ്പില്‍ അപ്ലോഡ് ചെയ്യുകയും വേണം. രേണു കുമാരി, കാറില്‍ ഇരുന്നാണ് കഴിഞ്ഞമാസം തന്റെ ഹാജര്‍ രേഖപ്പെടുത്തിയത്. ഇത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയും അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുകയും ചെയ്തു. സെപ്റ്റംബർ 9, 10,…
Read Moreവന്ദേ ഭാരത് ഇനി പഴയ വന്ദേഭാത് അല്ല: സ്ലീപ്പർ വൈകാതെ ട്രാക്കിൽ ഇറങ്ങും
വന്ദേഭാരതിൽ കിടന്ന് പോകാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിലിതാ വന്ദോഭാരത് യാത്രക്കാർക്കൊരു സന്തോഷ വാർത്ത. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലിറങ്ങാൻ പോകുന്നു. പരീക്ഷണയോട്ടത്തിന്റെ ഭാഗമായി ചെന്നൈയിലെ ഐസിഎഫ് കോച്ച് ഫാക്ടറിയിലാണ് ട്രെയിൻ നിലവിലുളളത്. പതിനാറ് കോച്ചുകളാണ് മൊത്തത്തിലുള്ളത്. 11 എണ്ണം എസി ത്രീടയർ, നാലെണ്ണം എസി ടൂ ടയറും ഒരു ഫസ്റ്റ്ക്ലാസ് എസി കോച്ചുമാണുള്ളത്. കുലുക്കമൊഴിവാക്കാനും സുരക്ഷയ്ക്കുമായി ബഫറുകളും കപ്ലറുകളും ഘടിപ്പിച്ചിട്ടുണ്ട്. പ്രത്യേക ലൈറ്റിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക്ക് വാതിലുകൾ, പബ്ലിക്ക് അനൗൺസ്മെന്റ് സിസ്റ്റം എന്നിവയുമുണ്ട്. 68 കോടി രൂപ മുതൽമുടക്കിൽ ഒൻപത് മാസമെടുത്താണ് ബംഗലൂരുവിലെ ബെമലിന്റെ പ്ലാറ്റിൽ പ്ലാന്റിൽ പുതിയ വന്ദേഭാരത് നിർമിച്ചത്.
Read More“നോ റൊമാൻസ്”… പ്രേമത്തിന് കണ്ണില്ലായിരിക്കാം, പക്ഷേ ഞങ്ങൾക്ക് ഉണ്ട്; കമിതാക്കൾക്ക് ടാക്സിയിൽ മുന്നറിയിപ്പ് ബോർഡ്!
ഹൈദരാബാദ്: “പ്രേമത്തിന് കണ്ണില്ല’ എന്നാണല്ലോ ചൊല്ല്. അതിൽ യാഥാർഥ്യമുണ്ടുതാനും. പൊതുസ്ഥലത്താണെങ്കിൽ പോലും ആരെങ്കിലും കാണുമോ എന്ന ചിന്തയൊന്നുമില്ലാതെയാണു പലപ്പോഴും കമിതാക്കളുടെ പെരുമാറ്റം. പാർക്കുകളിലും തിയറ്ററിലും മാളിലുമൊക്കെ കാമുകീകാമുകന്മാർ സ്വകാര്യ നിമിഷങ്ങൾക്കായി ഒത്തുചേരുന്നു. ടാക്സികളാണു മറ്റൊരു സംഗമവേദി. ഇവരുടെ “ലീലകൾ’ സഹിക്കാൻ പറ്റാതെ ഒരു ഡ്രൈവർ തന്റെ ടാക്സിയിൽ എഴുതിവച്ച ബോർഡ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഹൈദരാബാദിലാണ് സംഭവം. “നോ റൊമാൻസ്’ എന്ന മുന്നറിയിപ്പോടെയാണു ബോർഡിലെ വാക്കുകൾ തുടങ്ങുന്നത്. “ഇതൊരു കാബാണെന്നും സ്വകാര്യ ഇടമല്ല എന്നും അതുകൊണ്ടുതന്നെ പരസ്പരം അകലം പാലിച്ചുവേണം ഇരിക്കാൻ’ എന്നും പച്ചയ്ക്ക് ബോർഡിൽ എഴുതിവച്ചിട്ടുണ്ട്. ഇതിനെ വിമർശിച്ചും അനുകൂലിച്ചും ട്രോളിയുമൊക്കെ അനേകംപേരാണ് കമന്റുകൾ ഇട്ടത്. “ബ്രോ സിംഗിളാണ് എന്ന് തോന്നുന്നു’ എന്നായിരുന്നു ഒരാളുടെ കമന്റ്. “ഡൽഹിയിലും ബംഗളൂരുവിലും ഇത് കണ്ടിട്ടുണ്ട്, ഹൈദരാബാദിൽ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല’ എന്നായിരുന്നു മറ്റൊരു കമന്റ്.
Read Moreജൈവകൃഷിക്ക് നൂറുമേനി വിളവ്… കൊണ്ടാട് ചൂരവേലില്‍ പാടശേഖരത്തെ കൊയ്ത്തുത്സവം ആഘോഷമാക്കി കുട്ടിക്കർഷകർ
സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ ജൈവരീതിയില്‍ കൃഷി ചെയ്ത നെല്ലിന്റെ കൊയ്ത്തുത്സവം ആവേശമായി. കൊണ്ടാട് ചൂരവേലില്‍ പാടശേഖരത്താണ് ഇന്നലെ കൊയ്ത്തുത്സവം നടന്നത്. താളമേളങ്ങളോടെ കുട്ടികള്‍ ഇത് ആഘോഷമാക്കി. പുഴുങ്ങിയ ചെണ്ടന്‍കപ്പയും മുളക് പൊട്ടിച്ചതും കട്ടന്കാപ്പിയുമൊക്കെയായി തനി നാടന്‍ രീതിയിലായിരുന്നു കൊയ്ത്തുത്സവം. അധ്യാപകരുടെ നേതൃത്വത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെട്ട അമ്പതോളം എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ കൊയ്ത്തുത്സവത്തില്‍ പങ്കെടുത്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മെല്വിന് കെ. അലക്സ്, മധു ചൂരവേലില്‍ എന്നിവര്‍ കുട്ടികള്‍ക്കു കാര്‍ഷിക നിര്‍ദേശങ്ങള്‍ നല്കി. നാലുമാസം മുമ്പ് തവളക്കണ്ണന്‍ വിത്താണ് കുട്ടികള്‍ പാടത്ത് വിതച്ചത്. ജൈവവളവും ജൈവകീടനാശിനിയുമാണ് കൃഷിയില്‍ ഉപയോഗിച്ചത്. സുഭാഷ് പാലേക്കറിന്റെ സീറോ ബജറ്റ് കൃഷി രീതിയാണ് അവലംബിച്ചത്. മികച്ച രീതിയില്‍ നെല്‍കൃഷി ചെയ്ത വോളണ്ടിയര്‍മാരെയും പ്രോഗ്രാം ഓഫീസര്‍ മെല്വിന് കെ. അലക്സിനെയും പ്രിന്‍സിപ്പല്‍ സാബു മാത്യു, സ്കൂള്‍ മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ്…
Read Moreവർധിച്ചുവരുന്ന റോഡപകടം: മൂന്നുതരത്തില്‍ രക്ഷാകവചം ഒരുക്കി ശാസ്ത്രമേളയിൽ ശ്രദ്ധനേടി അഖിലും ലക്ഷ്മിയും
ചേര്‍ത്തല: കേരളത്തിന്റെ ശാപമായി മാറുകയാണ് ദൈനംദിനം വര്‍ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍. ഇതിനു പരിഹാരമായി ചെട്ടികുളങ്ങര ഹൈസ്കൂളിലെ അഖില്‍ജിത്ത് പ്രസാദും എസ്. ലക്ഷ്മിയും അവതരിപ്പിച്ച സൊല്യൂഷന് ഫോര്‍ റോഡ് ആക്സിഡന്റ് ശാസ്ത്രമേളയിലെത്തിയവരുടെ ശ്രദ്ധയാകര്‍ഷിച്ചു. മൂന്നുതരത്തിലുള്ള അപകടങ്ങളെ തിരിച്ചറിയുന്ന എംക്യൂ-മൂന്ന് സെന്‍സറിംഗ് ഉപകരണങ്ങളാണ് മേളയില്‍ അവതരിപ്പിച്ചത്.എതിരേ വരുന്ന വാഹനങ്ങളുടെ ശക്തിയേറിയ പ്രകാശം കാരണം ഉണ്ടാകുന്ന അപകടങ്ങളെ തടയുന്നതിന് ഓട്ടോമാറ്റിക്കായി ഡിം ആകുന്ന ഉപകരണമാണ് ഒന്ന്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്നവരെ തടയിടാനായി ആല്‍ക്കഹോള്‍ ഡിറ്റെക്ടറാണ് രണ്ടാമത്തെ സെന്‍സര്‍. മദ്യപിച്ച് വാഹനം ഓടിക്കാന്‍ ശ്രമിച്ചാല്‍ വാഹനം അലാറം ശബ്ദം മുഴക്കുകയും ഓട്ടോമാറ്റിക്കായി ഓഫായി പോകുന്നതാണ് സിസ്റ്റം. കൂടാതെ ഈയിടെയായി വാഹനങ്ങള്‍ തനിയെ തീപിടിക്കുന്ന സംഭവം നിരവധി ഉണ്ടാകുന്നുണ്ട്. ഇതിനു തടയിടാനായി വാഹനത്തിനുള്ളില്‍ തീപിടിക്കുമ്പോള്‍ ഉടന്‍ തന്നെ അലാറം ശബ്ദം മുഴക്കി യാത്രക്കാരെ മൂന്നാമത്തെ സെന്‍സര്‍ അറിയിക്കും. അപായശബ്ദം കേട്ട് യാത്രക്കാര്‍ക്ക്…
Read Moreരണ്ടാമതും അച്ഛനായതോടെ യുവാവ് വീട് വിട്ടു, താമസം മുറ്റത്തെ ടെന്റിൽ! പിന്തുണച്ച് ഭാര്യ
ലണ്ടൻ: കുഞ്ഞുങ്ങളുടെ പരിപാലനം ഒട്ടും ഈസിയായ പണിയല്ല. എന്നിരുന്നാലും സ്വന്തം ചോരയിൽ പിറന്ന കുട്ടികളെ ബഹുഭൂരിഭാഗം മാതാപിതാക്കളും ശല്യമായി കാണുകയോ അവരെ നോക്കാതിരിക്കുകയോ ചെയ്യാറില്ല. എന്നാൽ, യുകെയിലെ കേംബ്രിഡ്ജ് സ്വദേശിയായ ഒരു അച്ഛനെക്കുറിച്ചുള്ള വാർത്ത അൽപം വ്യത്യസ്തമാണ്. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോടെ വീടുവിട്ടിറങ്ങി പൂന്തോട്ടത്തിൽ ടെന്റ് കെട്ടി താമസമാക്കിയിരിക്കുകയാണു സ്റ്റുവർട്ട് എന്ന യുകെക്കാരൻ. മുപ്പത്തിയെട്ടുകാരനായ ഇയാൾ ഒരു സ്കൂൾ അധ്യാപകനാണ്. ഇദ്ദേഹത്തിനും ഭാര്യ ക്ലോ ഹാമിൽട്ടണും രണ്ടു മക്കൾ. ഇവരുടെ മൂത്ത മകൻ ഫാബിയന്‍ രണ്ടു വയസുള്ളപ്പോഴാണു രണ്ടാമത്തെ കുഞ്ഞു പിറന്നത്. സന്തോഷത്തോടെതന്നെ രണ്ടാമനെ ഇരുവരും വരവേറ്റു. എന്നാൽ, ഏതാനും ദിവസം കഴിഞ്ഞപ്പോൾതന്നെ, അച്ഛന്റെയും അധ്യാപകന്റെയും ഉത്തരവാദിത്വങ്ങൾ ഒരുമിച്ചു കൊണ്ടുപോകാൻ കഴിയാതെ കടുത്ത സമ്മർദത്തിലായ യുവാവ് വീടു വിടുകയായിരുന്നു. ഭാര്യയെയും മക്കളെയും വിട്ട് മുറ്റത്തെ ടെന്റിൽ താമസമാക്കിയതറിഞ്ഞ് ബന്ധുക്കളും നാട്ടുകാരുമൊക്കെ സ്റ്റുവർട്ടിനെ കുറ്റപ്പെടുത്തി. എന്നാൽ തന്റെ ഭർത്താവിന്റെ…
Read Moreഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനേ… പോലീസിനെ ചീത്ത വിളിച്ച് ദമ്പതികൾ, പിന്നാലെ അറസ്റ്റ്
നൈറ്റ് പട്രോളിംഗിനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്ന വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ദമ്പതികൾ ചെന്നൈയിൽ അറസ്റ്റിൽ. മറീന ബീച്ചിലെ ലൂപ്പ് റോഡിലാണ് സംഭവം. സംഭവദിവസം രാത്രി പതിവ് റൗണ്ടിനിടെ ചന്ദ്രമോഹൻ, ധനലക്ഷ്മി എന്നീ ദമ്പതികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായി ദമ്പതികൾ പോലീസുകാരോടു തട്ടിക്കയറി. ഇതിന്റെ ദൃശ്യങ്ങൾ പോലീസ് പകർത്തിയപ്പോൾ ഇവർ കാമറയ്ക്ക് പോസ് ചെയ്ത് പോലീസിനെ തരംതാഴ്ത്തുന്ന തരം പേരുകൾ വിളിക്കുകയും അസഭ്യമായ ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്തു. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി. അശ്ലീല പദപ്രയോഗം ഉൾപ്പെടെ നടത്തിയ ദമ്പതികളുടെ പെരുമാറ്റം വ്യക്തമാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ദന്പതികളെ അറസ്റ്റ് ചെയ്ത മൈലാപ്പുർ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More