വീ​ൽ​ചെ​യ​റി​ൽ ഭ​ക്ഷ​ണവി​ത​ര​ണം ന​ട​ത്തി സൊ​മാ​റ്റോ ഏ​ജ​ന്‍റ്: ന​മി​ക്കു​ന്നെ​ന്നു സോ​ഷ്യ​ൽ മീ​ഡി​യ

രാ​ജ്യ ത​ല​സ്ഥാ​ന​ത്തെ തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ വീ​ൽ​ചെ​യ​റി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു പോ​കു​ന്ന യു​വാ​വി​നു സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ആ​ദ​രം. ഡ​ൽ​ഹി ടെ​ക്നി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സ​മീ​പ​ത്തു കൂ​ടി സൊ​മാ​റ്റോ​യു​ടെ യൂ​ണി​ഫോ​മി​ൽ ഭ​ക്ഷ​ണ​ബാ​ഗു​മാ​യി വീ​ൽ​ചെ​യ​റി​ൽ പോ​കു​ന്ന യു​വാ​വി​ന്‍റെ ചി​ത്രം റെ​ഡ്ഡി​റ്റി​ലാ​ണ് പ​ങ്കു​വ​ച്ച​ത്. “ബ​ഹു​മാ​നം’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ന​ൽ​കി​യ ചി​ത്രം ഇ​തി​ന​കം വൈ​റ​ലാ​യി ക​ഴി​ഞ്ഞു. മോ​ട്ടോ​റൈ​സ്ഡ് വീ​ൽ​ചെ​യ​റി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഞ്ചാ​രം. പി​ന്നി​ൽ​നി​ന്നു​ള്ള ചി​ത്ര​മാ​ണെ​ങ്കി​ലും വീ​ൽ​ചെ​യ​റി​ന്‍റെ ക​ണ്ണാ​ടി​യി​ൽ യു​വാ​വി​ന്‍റെ മു​ഖം കാ​ണാം. ചി​ത്രം ക​ണ്ട് നി​ര​വ​ധി​പ്പേ​ർ ഈ ​യു​വാ​വി​നെ തി​രി​ച്ച​റി​യു​ക​യും ക​മ​ന്‍റി​ടു​ക​യും ചെ​യ്തു. യു​വാ​വ് ഒ​രി​ക്ക​ൽ ത​നി​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ ക​മ​ന്‍റ്. തി​ര​ക്കു​ള്ള റോ​ഡി​ലൂ​ടെ വീ​ൽ​ചെ​യ​ർ യാ​ത്ര ന​ട​ത്തു​ന്ന അ​ദ്ദേ​ഹ​ത്തെ സ​മ്മ​തി​ക്ക​ണ​മെ​ന്നും എ​നി​ക്കൊ​രി​ക്ക​ലും ഇ​ത്ര ബു​ദ്ധി​മു​ട്ടു​ള്ള ജോ​ലി ചെ​യ്യാ​നാ​വി​ല്ലെ​ന്നും മ​റ്റൊ​രാ​ൾ എ​ഴു​തി. “എ​ന്‍റെ ബ​ഹു​മാ​നം അ​ദ്ദേ​ഹ​ത്തി​നു വേ​ണ്ട. കാ​ര​ണം അ​ദ്ദേ​ഹം എ​ന്നേ​ക്കാ​ൾ ക​രു​ത്ത​നാ​ണ്’ എ​ന്നാ​യി​രു​ന്നു വേ​റൊ​രു ക​മ​ന്‍റ്.

Read More

ഭാ​ര്യ​യു​ടെ പ്ര​സ​വം ചി​ത്രീ​ക​രി​ച്ചു; പൊ​ക്കി​ൾ​ക്കൊ​ടി സ്വ​യം മു​റി​ച്ചു; ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച യു​ട്യൂ​ബ​ർ​ക്ക് സംഭവിച്ചത് എന്ത്

ചെ​ന്നൈ: ഭാ​ര്യ​യു​ടെ പ്ര​സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ചി​ത്രീ​ക​രി​ക്കു​ക​യും കു​ട്ടി​യു​ടെ പൊ​ക്കി​ൾ​ക്കൊ​ടി സ്വ​യം വേ​ർ​പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലെ യു​ട്യൂ​ബ​ർ മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നെ​തി​രേ കേ​സ്. പെ​ൺ​കു​ഞ്ഞി​നാ​ണ് ഇ​ർ​ഫാ​ന്‍റെ ഭാ​ര്യ ജ​ന്മം ന​ൽ​കി​യ​ത്. കു​ഞ്ഞി​ന്‍റെ പൊ​ക്കി​ൾ​ക്കൊ​ടി വേ​ർ​പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ വി​ഡി​യോ ത​ന്‍റെ യു​ട്യൂ​ബ് ചാ​ന​ലി​ൽ ഇ​ർ​ഫാ​ൻ പു​റ​ത്തു​വി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പൊ​ക്കി​ൾ​ക്കൊ​ടി വേ​ർ​പെ​ടു​ത്താ​ൻ ഡോ​ക്ട​ർ​മാ​ർ​ക്ക് മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ​വെ​ന്നി​രി​ക്കെ, ഇ​ർ​ഫാ​നെ ഇ​തി​ന് അ​നു​വ​ദി​ച്ച ഡോ​ക്ട​ർ​ക്കെ​തി​രെ​യും ഷോ​ളിം​ഗ​ന​ല്ലൂ​രി​ലെ ആ​ശു​പ​ത്രി​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജൂ​ലൈ​യി​ൽ പ്ര​സ​വ​ത്തി​നാ​യി ഭാ​ര്യ വീ​ട്ടി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന​ത് മു​ത​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ കു​ഞ്ഞു ജ​നി​ക്കു​ന്ന​ത് വ​രെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ 16 മി​നി​ട്ടു​ള്ള വീ​ഡി​യോ​യി​ൽ ഉ​ണ്ട്. ല​ക്ഷ​ക്ക​ണ​ക്കി​നു പേ​രാ​ണ് വീ​ഡി​യോ ക​ണ്ട​ത്. വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ വീ​ഡി​യോ ചാ​ന​ലി​ൽ​നി​ന്ന് നീ​ക്കി. ഭാ​ര്യ ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ കു​ട്ടി​യു​ടെ ലിം​ഗ നി​ർ​ണ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വി​വ​ര​ങ്ങ​ൾ…

Read More

ഒ​രു നാ​വി​ക​നെ മൂ​ന്ന് പേ​ര്‍ ചേ​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ക​ഴു​മ​ര​ത്തി​ല്‍ കെ​ട്ടി തൂ​ക്കി: ഡ്രാ​ക്കു​ള​ക്ക് മു​ൻ​പ് ബ്രാം ​സ്റ്റോ​ക്ക​ര്‍ എ​ഴു​തി​യ പ്രേ​ത​ക​ഥ 134 വ​ര്‍​ഷ​ത്തി​ന് ശേ​ഷം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു

ര​ക്ത​ദാ​ഹി​യാ​യ ഡ്രാ​ക്കു​ള എ​ന്ന് കേ​ട്ടാ​ൽ പേ​ടി​ക്കാ​ത്ത ആ​ളു​ക​ൾ ഇ​ല്ല​ന്ന് ത​ന്നെ പ​റ​യാം. ഡ്രാ​ക്കു​ള​യെ അ​ന​ശ്വ​ര​മാ​ത്തി​യ ക​ഥാ​കൃ​ത്ത് ബ്രാം ​സ്റ്റോ​ക്ക​റു​ടെ മ​റ്റൊ​രു പ്രേ​ത​ക​ഥ ‘ഗി​ബെ​റ്റ് ഹി​ല്‍’ 134 വ​ര്‍​ഷ​ത്തി​ന് ശേ​ഷം വാ​യ​ന​ക്കാ​രി​ലേ​ക്ക് എ​ത്തു​ന്നു. ഡ്രാ​ക്കു​ള​യ്ക്കും മു​ൻ​പാ​ണ് അ​ദ്ദേ​ഹം ഇ​ത് എ​ഴു​തി​യ​ത്. അ​യ​ര്‍​ല​ന്‍​ഡി​ലെ നാ​ഷ​ണ​ല്‍ ലൈ​ബ്ര​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഈ ​ഗ്ര​ന്ഥം ച​രി​ത്ര​കാ​ര​നും ബ്രാം ​സ്റ്റോ​ക്ക​റി​ന്‍റെ ആ​രാ​ധ​ക​നും ആ​യ ബ്ര​യാ​ന്‍ ക്ലി​യ​റി​യാ​റാ​ണ് ക​ണ്ടെ​ടു​ത്ത​ത്. അ​യ​ര്‍​ല​ൻ​ഡി​ലെ നാ​ഷ​ണ​ല്‍ ലൈ​ബ്ര​റി​യി​ല്‍ റി​സ​ര്‍​ച്ച് ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ക്ലി​യ​ർ ബ്രാം ​സ്റ്റോ​ക്ക​റു​ടെ ചെ​റു​ക​ഥ പൊ​ടി​ത​ട്ടി​യെ​ടു​ത്ത​ത്. ഡ്രാ​ക്കു​ള പോ​ലെ ഒ​രു ഹൊ​റ​ര്‍ ക​ഥ​യാ​ണി​തും. ഒ​രു നാ​വി​ക​നെ മൂ​ന്ന് പേ​ര്‍ ചേ​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ക​ഴു​മ​ര​ത്തി​ല്‍ കെ​ട്ടി തൂ​ക്കി​യ ക​ഥ പ​റ​യു​ന്ന​താ​ണ് ഗി​ബെ​റ്റ് ഹി​ൽ. ഒ​ക്ടോ​ബ​ര്‍ 28ന് ​ഡ​ബ്ലി​നി​ല്‍ ന​ട​ക്കു​ന്ന ബ്രാം​സ്റ്റോ​ക്ക​ര്‍ ഫെ​സ്റ്റി​വ​ലി​ല്‍ പ്ര​കാ​ശ​നം ന​ട​ത്തു​ന്ന പു​സ്ത​ക​ത്തി​ല്‍ ഗി​ബെ​റ്റ് ഹി​ല്‍ പു​ന​ര്‍​പ്ര​സി​ദ്ധീ​ക​രി​ക്കും.

Read More

സു​രേ​ഷ് ഗോ​പി​ക്കൊ​പ്പം ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന മ​ക​ൾ ല​ക്ഷ്മി: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി ചി​ത്രം; ജീ​വ​നോ​ടെ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​തു​പോ​ലെ ത​ന്നെ​യെ​ന്ന് ക​മ​ന്‍റ്

ഇ​ന്ന് എ​ന്തും വൈ​റ​ലാ​കു​ന്ന കാ​ല​മാ​ണ്. അ​ത്ത​ര​ത്തി​ലൊ​രു വൈ​റ​ൽ ചി​ത്ര​മാ​ണ് ഇ​ന്ന് സൈ​ബ​റി​ടം ഓ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ത് ക​ണ്ടാ​ൽ ഒ​രു​പോ​ലെ ദുഃ​ഖ​വും എ​ന്നാ​ൽ സ​ന്തോ​ഷ​വും പ്ര​ധാ​നം ചെ​യ്യും. ന​ട​ൻ സു​രേ​ഷ്‌​ഗോ​പി​ക്ക് ത​ന്‍റെ ഏ​റ്റ​വും മൂ​ത്ത മ​ക​ൾ ല​ക്ഷ്മി​യെ ന​ഷ്ട​മാ​യ ക​ഥ അ​ദ്ദേ​ഹം ത​ന്നെ പ​റ​ഞ്ഞ് ന​മ്മ​ൾ കേ​ട്ടി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ ല​ക്ഷ്മി ഇ​ന്ന് ജീ​വ​നോ​ടെ ഉ​ണ്ടാ​യി​രു​ന്നു എ​ങ്കി​ൽ ഇ​തു​പോ​ലെ ക​ണ്ടേ​നെ എ​ന്ന് കു​റി​പ്പോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ഡി​ജി​റ്റ​ൽ ആ​ർ​ട്ടി​ലൂ​ടെ​യാ​ണ് ല​ക്ഷ്മി​യു​ടെ ചി​ത്രം വ​ര​ച്ച​ത്. ല​ക്ഷ്മി​യു​ടെ ഒ​ന്ന​ര വ​യ​സി​ലു​ള്ള ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ചാ​ണ് മു​പ്പ​ത്തി​നാ​ലാം വ​യ​സി​ൽ ല​ക്ഷ്മി എ​ങ്ങ​നെ ഉ​ണ്ടാ​കു​മെ​ന്ന് വ​ര​ച്ച് ചേ​ർ​ത്തി​ട്ടു​ള്ള​ത്. ആ​ർ​ട്ടോ​മാ​നി​ക് എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലാ​ണ് ചി​ത്രം പ​ങ്കു​വ​ച്ച​ത്. അ​ച്ഛ​ൻ സു​രേ​ഷ് ഗോ​പി​ക്കൊ​പ്പം ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന ല​ക്ഷ്മി​യു​ടെ ഫോ​ട്ടോ ഇ​തി​നോ​ട​കം വൈ​റ​ലാ​ണ്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക. ഒ​ന്ന​ര വ​യ​സി​ൽ‌ ഒ​രു കാ​റ​പ​ക​ട​ത്തി​ലാ​ണ് ല​ക്ഷ്മി മ​ര​ണ​പ്പെ​ട്ട​ത്.…

Read More

മു​ന്നി​ൽ​കാ​ണു​ന്ന പാ​ഴ്‌​വ​സ്തു​ക്ക​ളെ​ല്ലാം ത​നി​ക്ക് വി​ല​പ്പെ​ട്ട​ത്; ന​സീ​മി​ന്‍റെ ക​ര​വി​രു​തി​ൽ വി​രി​യു​ന്ന​ത്  ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന മി​നി​യേ​ച്ച​റു​ക​ൾ

 വീ​ട്ടു​മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്ത ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും കണ്ട് അ​ത് ഒ​റി​ജി​ന​ലാ​ണെ​ന്ന് ക​രു​തി​യ​വ​ർ ഒ​ട്ടേ​റെ. അ​ടു​ത്തു​ചെ​ന്ന് സൂ​ക്ഷി​ച്ചു നോ​ക്കു​മ്പോ​ഴാ​ണ് അ​തി വി​ദ​ഗ്ധ കൈ​യ​ട​ക്ക​ത്തോ​ടെ നി​ർ​മി​ച്ച ക​ളി​പ്പാ​ട്ട​മാ​ണെ​ന്ന് അ​റി​യു​ക. ഇ​ത് നി​ർ​മി​ച്ച​ത് പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ന​സീം എ​ന്ന വി​ദ്യാ​ർ​ഥിയാ​ണെ​ന്ന് അ​റി​യു​മ്പോ​ൾ അ​ദ്‌​ഭു​ത​മേ​റും. ന​സീ​മി​ന്‍റെ വീ​ട്ടി​ൽ ഇ​ങ്ങ​നെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ ഒറി​ജി​ന​ൽ പോ​ലെ തോ​ന്നി​ക്കു​ന്ന മി​നി​യേ​ച്ച​റു​ക​ളു​ണ്ട്.  എ​രു​മേ​ലി വാ​വ​ർ സ്മാ​ര​ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ന​സീം പ​ഠ​നം ക​ഴി​ഞ്ഞു കി​ട്ടു​ന്ന സ​മ​യ​ങ്ങ​ളി​ലാ​ണ് ത​ന്‍റെ ക​ര​വി​രു​ത് പ്ര​ക​ട​മാ​ക്കു​ന്ന​ത്. ഹെ​ലി​കോ​പ്റ്റ​ർ, എ​ർ​ത്ത് മൂ​വ​ർ, ലോ​റി, ടൂ​റി​സ്റ്റ് ബ​സ്, സ്വ​കാ​ര്യ ബ​സ് എ​ന്നി​ങ്ങ​നെ ഒ​ട്ടേ​റെ മി​നി​യേ​ച്ച​റു​ക​ൾ ന​സീം നി​ർ​മി​ച്ചി​ട്ടു​ണ്ട്. മു​ന്നി​ൽ കാ​ണു​ന്ന പ​ല പാ​ഴ്‌​വ​സ്തു​ക്ക​ളും ത​നി​ക്ക് വി​ല​പ്പെ​ട്ട​താ​ണെ​ന്ന് ന​സീം പ​റ​യു​ന്നു. പ​ട്ടി​മ​റ്റം പുത്ത​ന​ങ്ങാ​ടി നി​സാം-​റ​ജീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ന​സീം.

Read More

സ്ത്രീ​ക​ള്‍ ​ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ സൃ​ഷ്ടി​ച്ച വി​ജ​യം… ത​രി​ശു​ഭൂ​മി​യി​ൽ വി​ള​ഞ്ഞ​ത് നൂ​റു​മേ​നി സ്വ​പ്നം; വെ​ണ്മ​ണി​യി​ൽ കാ​ര​റ്റ് വി​ള​വെ​ടു​പ്പ്!

വെ​ണ്മ​ണി​യി​ലെ ത​രി​ശു​ഭൂ​മി​യി​ല്‍​നി​ന്ന് ഒ​രു കാ​ര​റ്റ് വി​പ്ല​വം! ആ​വ​ണി ജെ​എ​ല്‍​ജി ഗ്രൂ​പ്പി​ന്‍റെ സെ​ക്ര​ട്ട​റി സു​ഭ​ദ്രാ​മ്മ​യു​ടെ ആ​ശ​യം മു​ന്നോ​ട്ടു​വ​ച്ച കാ​ര​റ്റ് കൃ​ഷി വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​യി. കോ​ട്ട​യ​ത്തു​നി​ന്ന് കൊ​ണ്ടു​വ​ന്ന തൈ​ക​ള്‍ മാ​വ​നാ​ല്‍ ഭാ​ഗത്ത് പ​ത്തു വ​ര്‍​ഷ​ത്തോ​ളം ത​രി​ശുകി​ട​ന്ന സ്ഥ​ല​ത്ത് ന​ട്ടു​പി​ടി​പ്പി​ച്ചു. ജൂ​ണി​ല്‍​ ന​ട്ട തൈ​ക​ള്‍ ഒ​ക്‌ടോ​ബ​റി​ല്‍ വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യി. പ​ഞ്ചാ​യ​ത്തി​ന്‍റെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് കൃ​ഷി ന​ട​ത്തി​യ​ത്. കാ​ര​റ്റ് കൃ​ഷി​യോ​ടൊ​പ്പം നി​ല​ക്ക​ട​ല​യും കൃ​ഷി ചെ​യ്തു. വെ​ണ്മ​ണി​യി​ലെ ത​രി​ശു​ഭൂ​മി​യി​ല്‍​നി​ന്ന് വി​ള​ഞ്ഞ​ത് കാ​ര​റ്റ​ല്ല, പ്ര​തീ​ക്ഷ​യാ​ണ​ന്ന് ആ​വ​ണി ഗ്രൂ​പ്പി​ന്‍റെ സെ​ക്ര​ട്ട​റി സു​ഭ​ദ്രാ​മ്മ പ​റ​ഞ്ഞു. സ്ത്രീ​ക​ള്‍ ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ സൃ​ഷ്ടി​ച്ച ഈ ​വി​ജ​യം, മ​റ്റു​ള്ള​വ​ര്‍​ക്ക് പ്ര​ചോ​ദ​ന​മാ​കും. ത​രി​ശു​ഭൂ​മി​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കൃ​ഷി ചെ​യ്യു​ന്ന​ത് പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം സ്ത്രീ​ക​ളു​ടെ സാ​മ്പ​ത്തി​ക സ്വാ​ശ്ര​യ​ത്വം വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ഈ ​വി​ജ​യ​ത്തി​ലൂ​ടെ ശാ​സ്ത്രീ​യ​മായും ക​ഠി​നാധ്വാ​ന​ത്തി​ലൂ​ടെയും ഏ​ത് വി​ള​യും ന​മ്മു​ടെ ഭൂ​മി​യി​ല്‍ കൃ​ഷി ചെ​യ്ത് വി​ളി​യി​ക്കാ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ര്‍ കെ. ​എ​സ്. സ​ന്ദീ​പ് പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത്…

Read More

ഇ​ളം​കാ‌​റ്റി​ൽ ആ​ടി​യു​ല​ഞ്ഞ് സൂ​ര്യ​കാ​ന്തി പൂ​ക്ക​ൾ; വി​നോ​ദ​സ​സ​ഞ്ചാ​രി​ക​ൾ​ക്ക് പു​ത്ത​ൻ കാ​ഴ്ച​യൊ​രു​ക്കി വ​ട്ട​വ​ട

ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ളു​ടെ വി​ള​നി​ല​മാ​ണ് വ​ട്ട​വ​ട.​ എ​ന്നാ​ല്‍ വ​ട്ട​വ​ട​യി​ല്‍ പ​ച്ച​ക്ക​റി​ക​ള്‍ മാ​ത്ര​മ​ല്ല സൂ​ര്യ​കാ​ന്തി പൂ​ക്ക​ളും സ​മൃ​ദ്ധ​മാ​യി വ​ള​രു​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ക​ര്‍​ഷ​ക​നാ​യ ശി​വ​കു​മാ​ര്‍.​ ശി​വ​കു​മാ​ര്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ കൃ​ഷി​യി​റ​ക്കി​യ സൂ​ര്യ​കാ​ന്തി​ച്ചെ​ടി​ക​ള​ത്ര​യും പൂ​വി​ട്ടു. ​കാ​ര​റ്റും ക്യാ​ബേ​ജു​മെ​ല്ലാം സ​മൃ​ദ്ധ​മാ​യി വി​ള​യു​ന്ന മ​ണ്ണാ​ണ് വ​ട്ട​വ​ട​യി​ലേ​ത്.​ ത​ട്ടു​ത​ട്ടാ​യി കൃ​ഷി​യി​ട​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ള്ള വ​ട്ട​വ​ട​യു​ടെ ഭൂ ​പ്ര​കൃ​തി ഏ​റെ മ​നോ​ഹ​ര​മാ​ണ്.​ ഈ കാ​ഴ്ച്ച​ക​ള്‍ ക​ണ്ട് വ​ട്ട​വ​ട​യു​ടെ കു​ളി​രാ​സ്വ​ദി​ച്ച് മ​ട​ങ്ങാ​നാ​ണ് സ​ഞ്ചാ​രി​ക​ള്‍ വ​ട്ട​വ​ട​യി​ലേ​ക്കെ​ത്തു​ന്ന​ത്. ​ എ​ന്നാ​ല്‍, വ​ട്ട​വ​ട​യി​ലെ ക​ര്‍​ഷ​ക​നാ​യ ശി​വ​കു​മാ​റി​​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍ ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ളും സ്ട്രോ​ബ​റി​യും മാ​ത്ര​മ​ല്ല സൂ​ര്യ​കാ​ന്തി പൂ​ക്ക​ളും അ​ഴ​ക് വി​രി​യി​ച്ച് നി​ല്‍​ക്കു​ന്ന കാ​ഴ്ച ആ​രെ​യും ആ​ക​ര്‍​ഷി​ക്കു​ന്ന​താ​ണ്. സൂ​ര്യ​കാ​ന്തി പൂ​ക്ക​ളു​ടെ ഭം​ഗി​യാ​സ്വ​ദി​ക്കാ​ന്‍ സ​ഞ്ചാ​രി​ക​ളും ശി​വ​കു​മാ​റി​​ന്‍റെ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്.​ കൂ​ടു​ത​ല്‍ ക​ര്‍​ഷ​ക​ര്‍ സൂ​ര്യ​കാ​ന്തി കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞാ​ല്‍ സ​ഞ്ചാ​രി​ക​ളെ അ​ധി​ക​മാ​യി കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കാ​ക​ര്‍​ഷി​ക്കാ​മെ​ന്ന് ശി​വ​കു​മാ​ര്‍ പ​റ​യു​ന്നു.​പ​ച്ച​ക്ക​റി​ക​ള്‍​ക്കും പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍​ക്കും ഒ​പ്പം സൂ​ര്യ​കാ​ന്തി പൂ​ക്ക​ളും വ​ട്ട​വ​ട​ക്കി​പ്പോ​ള്‍ കൂ​ടു​ത​ല്‍ ഭം​ഗി ന​ല്‍​കു​ന്നു​ണ്ട്.

Read More

ര​ഹ​സ്യ​മാ​യി കാ​മു​കി​യെ കാ​ണാ​നെ​ത്തി; പി​ടി​കൂ​ടു​മെ​ന്നാ​യ​പ്പോ​ൾ യു​വാ​വി​നെ ഇ​രു​ന്പ് പെ​ട്ടി​ക്കു​ള്ളി​ലൊ​ളി​പ്പി​ച്ചു; പി​ന്നീ​ട് ന​ട​ന്ന​തി​ങ്ങ​നെ

പ്രേ​മി​ക്കു​ന്ന സ​മ​യ​ത്ത് ക​മി​താ​ക്ക​ൾ വീ​ട്ടു​കാ​രു​ടെ ക​ണ്ണ്‌ വെ​ട്ടി​ച്ച് പു​റ​ത്ത് ക​റ​ങ്ങാ​നും സി​നി​മ​യ്ക്കു​മൊ​ക്കെ പോ​കാ​റു​ണ്ട്. ത​ന്‍റെ കാ​മു​കി​യെ കാ​ണാ​ൻ അ​വ​ളു​ടെ വീ​ട്ടു​കാ​ർ അ​റി​യാ​തെ എ​ത്തി​യ യു​വാ​വി​ന്‍റെ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഭു​വ​നേ​ശ്വ​റി​ലാ​ണ് സം​ഭ​വം. കാ​മു​കി​യു​ടെ വീ​ട്ടു​കാ​ര​റി​യാ​തെ അ​വ​ളു​ടെ വീ​ട്ടി​ലെ​ത്തി​യ കാ​മു​ക​നെ കാ​മു​കി ഇ​രു​ന്പ് പെ​ട്ടി​ക്കു​ള്ളി​ലൊ​ളി​പ്പി​ച്ചു വ​ച്ചു. യു​വ​തി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ എ​ന്തോ പ​ന്തി​കേ​ടു തോ​ന്നി​യ മാ​താ​പി​താ​ക്ക​ൾ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ യു​വ​തി സ​ത്യം വെ​ളി​പ്പെ​ടു​ത്തി. ത​ന്നെ കാ​ണാ​നാ​ണ് യു​വാ​വ് എ​ത്തി​യ​തെ​ന്നും പ്ര​ശ്നം ഉ​ണ്ടാ​ക്ക​രു​ത് വീ​ട്ടു​കാ​ര​റി​യാ​തെ ത​ങ്ങ​ൾ വി​വാ​ഹം ചെ​യ്തെ​ന്നും യു​വ​തി പ​റ​ഞ്ഞു. ഒ​ഡി​യ ഭാ​ഷ​യി​ലാ​ണ് യു​വ​തി സം​സാ​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ എ​ന്താ​യാ​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. എ​ന്താ​യാ​ലും വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ര​സ്പ​രം ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ് ഒ​ന്നി​ക്കേ​ണ്ട​ത്. അ​തി​നാ​ൽ ഇ​വ​രു​ടെ ബ​ന്ധ​ത്തി​ൽ ആ​രും ത​ട​സം നി​ക്ക​രു​തെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. A video that…

Read More

ഭ​ർ​ത്താ​വു​മാ​യി വ​ഴ​ക്കി​ട്ടു: ദേ​ഷ്യ​ത്തി​ൽ മ​ക്ക​ളെ 23 -ാം നി​ല​യി​ലെ എ​സി യൂ​ണി​റ്റി​ന് മു​ക​ളി​ലി​രു​ത്തി അ​മ്മ; വി​മ​ർ​ശി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

മാ​താ​പി​താ​ക്ക​ൾ വ​ഴ​ക്ക​ടി​ച്ചാ​ൽ അ​ത് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത് കു​ട്ടി​ക​ളെ ആ​യി​രി​ക്കും. പ​ല സ്ഥ​ല​ത്തും ദ​ന്പ​തി​ക​ൾ ത​മ്മി​ൽ വ​ഴ​ക്കി​ടു​ന്പോ​ൾ ആ ​ദേ​ഷ്യം കു​ട്ടി​ക​ൾ​ക്ക് മേ​ൽ തീ​ർ​ക്കാ​റു​മു​ണ്ട്. അ​ത്ത​ര​ത്ത​ലൊ​രു വാ​ർ​ത്ത​യാ​ണ് ചൈ​ന​യി​ൽ നി​ന്നും വ​രു​ന്ന​ത്. മ​ധ്യ ചൈ​ന​യി​ലെ ഒ​രു സ്ത്രീ ​അ​വ​രു​ടെ ഭ​ർ​ത്താ​വു​മാ​യി വ​ഴ​ക്കി​ട്ട​ശേ​ഷം കു​ഞ്ഞു​ങ്ങ​ളെ ത​ങ്ങ​ൾ താ​മ​സി​ക്കു​ന്ന 23 ാം നി​ല​യി​ലെ ഫ്ലാ​റ്റി​ന്‍റെ പു​റ​ത്തു​ള്ള എ​സി യൂ​ണി​റ്റു മു​ക​ളി​ൽ കൊ​ണ്ടി​രു​ത്തി. യാ​തൊ​രു സു​ര​ക്ഷ​യു​മി​ല്ലാ​തെ​യാ​ണ് അ​വ​ർ കു​ട്ടി​ക​ളെ അ​ങ്ങ​നെ ഇ​രു​ത്തി​യ​ത്. കു​ട്ടി​ക​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​യാ​ണ് നാ​ട്ടു​കാ​രോ​ട് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കൂ​ട്ട​ത്തി​ലൊ​രാ​ൾ സം​ഭവ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് സ്ത്രീ​യെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. കു​ഞ്ഞു​ങ്ങ​ൾ​ക്ക് മേ​ലു​ള്ള ഉ​പ​ദ്ര​വും കു​റ്റ​ക​ര​മാ​ണ് ഈ ​സ്ത്രീ​ക്ക് ശി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് പ​ല​രും ക​മ​ന്‍റ് ചെ​യ്ത​ത്.

Read More

കൂ​റ്റ​ൻ പാ​മ്പി​നെ ക​ഴു​ത്തി​ൽ ചു​റ്റി പെ​ൺ​കു​ട്ടി: വൈ​റ​ലാ​യി വീ​ഡി​യോ;​വി​മ​ർ​ശി​ച്ച് സൈ​ബ​റി​ടം

പാ​ന്പ് എ​ന്ന് കേ​ട്ടാ​ൽ ത​ന്നെ പ​ല​രും ഞെ​ട്ടി ഓ​ടാ​റു​ണ്ട്. അ​പ്പോ​ഴാ​ണ് പാ​ന്പി​നെ തോ​ളി​ലി​ട്ട് വീ​ഡി​യോ എ​ടു​ക്കു​ന്ന കൊ​ച്ചു​കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്ന​ത്. snakemasterexotics എ​ന്ന യൂ​സ​റാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു കൊ​ച്ചു​പെ​ൺ​കു​ട്ടി ത​ന്‍റെ ക​ഴു​ത്തി​ൽ ഒ​രു പ​ടു​കൂ​റ്റ​ൻ പാ​ന്പി​നെ ചു​റ്റു​വ​ച്ചി​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ. പാ​മ്പ് ശാ​ന്ത​മാ​യി അ​വ​ളു​ടെ ക​ഴു​ത്തി​ലൂ​ടെ ചു​റ്റി ഷോ​ൾ​ഡ​റു​ക​ളി​ലേ​ക്ക് ഇ​ഴ​ഞ്ഞ് പോ​കു​ന്ന​ത് ന​മു​ക്ക് കാ​ണാ​ൻ സാ​ധി​ക്കും. മൃ​ഗ​ങ്ങ​ളു​മാ​യി മ​നു​ഷ്യ​ന് നേ​രി​ട്ട് ഇ​ട​പെ​ഴ​കാ​ൻ സാ​ധി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ളൊ​ക്കെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലൊ​ക്കെ കാ​ണാ​റു​ണ്ട്. പ​ല​രും വി​ഷ​മി​ല്ലാ​ത്ത പാ​മ്പു​ക​ളെ പെ​റ്റു​ക​ളാ​യി വ​ള​ർ​ത്താ​റു​മു​ണ്ട്. കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ ചു​റ്റി വ​രി​ഞ്ഞി​രി​ക്കു​ന്ന പാ​ന്പി​ന് വി​ഷ​മി​ല്ല​ന്ന് മ​ന​സി​ലാ​ക്കാം. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. വി​ഷ​മി​ല്ലാ​ത്ത പാ​ന്പാ​ണെ​ങ്കി​ലെ​ന്താ ക​ഴു​ത്തി​ൽ വ​ലി​ഞ്ഞ് മു​റു​കി കു​ട്ടി​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ലെ​ന്ത് ചെ​യ്യു​മെ​ന്നാ​ണ് പ​ല​രും ക​മ​ൻ​ര് ചെ​യ്തി​രി​ക്കു​ന്ന​ത്.           View this post on Instagram…

Read More