1846 ഒക്ടോബർ 16ന് ആദ്യത്തെ വിജയകരമായ ഈഥർ അനസ്തേഷ്യ പ്രദർശനം നടന്നതിന്റെ 177-ാം വാർഷികമാണിന്ന്. അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയകൾ സങ്കൽപ്പിക്കാൻപോലും കഴിയാത്തവിധം വൈദ്യശാസ്ത്രത്തിന്റെ എല്ലാ ശാഖകളിലും നിർണായകമായ പങ്ക് ഇന്ന് ഈ വൈദ്യശാസ്ത്ര ശാഖയ്ക്കുണ്ട്. അനസ്തേഷ്യയുടെ മേഖലകൾ നിരന്തരമായ ഗവേഷണങ്ങളിലൂടെ വളരെയേറെ പുരോഗതി കൈവരിച്ചുകഴിഞ്ഞു. ആദ്യകാലങ്ങളിലെ ക്രൂരവും അപകടകരവുമായ രീതികളിൽ നിന്ന് ഇന്ന് അതിസങ്കീർണവും സുരക്ഷിതവും ഫലപ്രദവുമായ ഒരു ശാസ്ത്രീയ മേഖലയായി മാറിയിരിക്കുന്നു. രോഗികളെ ഉണർത്തിക്കിടത്തി, വേദനയില്ലാതെ തലച്ചോറിൽ സങ്കീർണമായ ശസ്ത്രക്രിയകൾ നടത്തുന്നതിൽനിന്ന് തുടങ്ങി അൾട്രാസൗണ്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് ഓപ്പറേഷൻ ചെയ്യേണ്ട ഭാഗത്തേക്കുള്ള ഞരമ്പുകൾ മാത്രം മരവിപ്പിക്കുന്ന റിജണൽ അനസ്തേഷ്യ സങ്കേതങ്ങൾ വരെയുള്ള ഇന്നത്തെ അനസ്തേഷ്യയുടെ സാധ്യതകൾ അനന്തമാണ്. അവയവമാറ്റം, റോബോട്ടിക് സർജറി, കാർഡിയാക് സർജറി തുടങ്ങി ഏതുതരം സർജറിക്കും രോഗിയുടെ ആരോഗ്യനില പരിഗണിച്ച് സുരക്ഷിതമായ അനസ്തേഷ്യ ആസൂത്രണം ചെയ്യാൻ ഇന്ന് സാധിക്കും. ടെക്നോളജി വികസിക്കുന്നതനുസരിച്ച് അനസ്തേഷ്യ മേഖലയിൽ…
Read MoreCategory: Today’S Special
ഉറങ്ങുന്പോൾ ഫോൺ മെത്തയ്ക്ക് താഴെ വയ്ക്കാറുണ്ടോ, ഫോണുമായി ബാത്ത് റൂമില്‍ പോകാറുണ്ടോ: സൂക്ഷിക്കുക നിങ്ങളിൽ അണുബാധയ്ക്കുള്ള സാധ്യത ഏറെയെന്ന് പഠനം
യുകെ ആസ്ഥാനമായുള്ള മെത്തകളുടെ വിതരണക്കാരായ മാറ്ററസ് നെക്സ്റ്റ് ഡേ നടത്തിയ സർവേയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്ത് വരുന്നത്. യുകെയിൽ ഏകദേശം 50 ദശലക്ഷത്തോളം ആളുകൾ അവരുടെ ഫോണുകൾ കിടയ്ക്കരികിലായി വെച്ചുകൊണ്ടാണ് ഉറങ്ങുന്നത്. അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയായ സ്യൂഡോമോണസ് എരുഗിനോസയുടെ തോത് സമാർട്ട് ഫോണിൽ വളരെ കൂടുതലാണ്. അതിനാൽ ഫോൺ കിടക്കയിൽ വച്ച് ഉറങ്ങുന്നത് അത്യധികം ദോഷമാണ്. ടോയ്ലറ്റിൽ കാണപ്പെടുന്ന ബോക്ടീരിയയിൽ കൂടുതലാണ് ഒരു സ്മാർട്ഫോണിൽ ഉള്ളതെന്നാണ് പഠനം. സ്മാർട്ട്ഫോൺ ഉപയോഗവും ശുചിത്വ നിലവാരവും പരസ്പര പൂരിതമാകയാൽ ഈ പ്രശ്നം വളരെ ഗൗരവത്തിൽ എടുക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. എൻഐഎച്ച് നടത്തിയ പഠനത്തിൽ പങ്കെടുത്ത 43 % മെഡിക്കൽ വിദ്യാർഥികളും ശുചിമുറികളിൽ തങ്ങളുടെ മൊബൈല്‍ ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. അതിൽ 23 % ഉപയോക്താക്കൾ മാത്രമാണ് ദിവസവും തങ്ങളുടെ ഫോണുകൾ അണുവിമുക്തമാക്കുന്നത്. ഈ ബാക്ടീരിയകൾ മൂത്രാശയ അണുബാധയ്ക്കും ദഹനവ്യവസ്ഥയുടെ സങ്കീർണതകൾക്കും…
Read Moreവിശ്വസിച്ചാലും ഇല്ലെങ്കിലും… ആഡംബര യാത്രയുടെ അവസാനവാക്ക്; ഒരു ട്രെയിൻ യാത്രയുടെ ടിക്കറ്റ് ചാർജ് 50 ലക്ഷം!
പാരീസ്: ഒരു ട്രെയിൻ യാത്രയുടെ ടിക്കറ്റ് ചാർജ് അന്‍പതു ലക്ഷത്തിലേറെ രൂപ എന്നു കേട്ടാൽ വിശ്വസിക്കുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും അങ്ങനെയൊരു ട്രെയിൻ യാത്ര ഉണ്ട്. ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര തീവണ്ടിയാത്രയായ വെനീസ് സിംപ്ലോൺ-ഓറിയന്റ് -എക്സ്പ്രസിലാണ് (വിഎസ്ഒഇ) ഈ യാത്ര. പാരീസിൽനിന്നു വെനീസ്, വിയന്ന, പ്രാഗ് എന്നിവിടങ്ങളിലേക്കാണ് ഓറിയന്റ് എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഇതിൽ ഏറ്റവും ആകർഷകം ആറു ദിവസത്തെ പാരീസ്-ഇസ്താംബുൾ യാത്രയാണ്. ഗ്രാൻഡ് സ്യൂട്ടിൽ, അഞ്ച് രാത്രികൾ ഉൾപ്പെടുന്ന ഇസ്താംബൂൾ-പാരീസ് യാത്രയ്ക്ക് അന്‍പതു ലക്ഷത്തിലേറെ രൂപ നൽകേണ്ടിവരും. മൂന്നു ലക്ഷത്തിലാണ് മറ്റു ടിക്കറ്റ് നിരക്കുകൾ തുടങ്ങുന്നത്. 1883ൽ ആരംഭിച്ച ഓറിയന്റ് എക്സ്പ്രസ് ആഡംബരയാത്രയുടെ പ്രതീകമാണ്. ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത യാത്രയാണ് ഓറിയന്റ് എക്സ്പ്രസ് സമ്മാനിക്കുന്നതെന്ന് ഇതിൽ യാത്ര ചെയ്തവർ പറയുന്നു. വൻകിട വ്യവസായികൾ, ചലച്ചിത്ര താരങ്ങൾ, എഴുത്തുകാർ, കായികതാരങ്ങൾ, സെലിബ്രിറ്റികൾ തുടങ്ങിയവർ ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ട്. വിഖ്യാത…
Read Moreഎന്ത് കരുതലാണ് ഈ കുട്ടികൾക്ക്… കാൻസർ രോഗികൾക്കായി കേശദാനം ചെയ്ത് വിദ്യാർഥിനികൾ; മുടി മുറിച്ച് നിങ്ങൾക്കും ഈ ക്യാമ്പിൽപങ്കെടുക്കാം
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് എൻഎസ്എസ് യൂണിറ്റ് അമല കാൻസർ റിസർച്ച് സെന്ററുമായി സഹകരിച്ച് കോളജിൽ കേശദാന ക്യാമ്പ് നടത്തി. കള്ളിവയലിൽ പാപ്പൻ മെമ്മോറിയൽ സ്കൂളിലെ വിദ്യാർഥിനികളായ അശ്വിനി നന്ദ, ദിയ ഫാത്തിമ, സെന്റ് ഡൊമിനിക്സ് കോളജ് വിദ്യാർഥിനികൾ, വീട്ടമ്മമാർ ഉൾപ്പെടെ ധാരാളംപേർ ക്യാമ്പിൽ പങ്കെടുത്ത് മുടി ദാനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് ഹെയർ ഡൊണേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജോജി തോമസ്, ഡോ. ജിനു എലിസബത്ത് സെബാസ്റ്റ്യൻ, വോളണ്ടിയർ ലീഡർമാരായ യദു കൃഷ്ണ, ആൽബിൻ തോമസ്, ദേവിക രാജു, പി.എ. അസ്ന എന്നിവർ നേതൃത്വം നൽകി. പൊടിമറ്റം സ്വദേശിയായ ജൂലിയാണ് ദാതാക്കളുടെ മുടി സൗജന്യമായി മുറിച്ച് നൽകിയത്.ക്യാമ്പിൽ ശേഖരിക്കുന്ന മുടി തൃശൂർ അമല കാൻസർ സെന്ററിന്റെ ഹെയർ ബാങ്കിലേക്ക് എത്തിച്ച് വിഗ് നിർമിച്ച് കാൻസർ രോഗവും കീമോതെറാപ്പി…
Read Moreകോഴാ ജില്ലാ കൃഷിത്തോട്ടത്തിൽ ‘വിശേഷം’ നവാതിഥിയായി ‘കാത്തു’… പരിചാരകർക്കും ഉദ്യോഗസ്ഥർക്കും ഇരട്ടി സന്തോഷം
കോഴായിലെ പതിറ്റാണ്ടുകൾ പിന്നിട്ട ജില്ലാ കൃഷിത്തോട്ടത്തിൽ നിന്ന് ഒരു കൊച്ചു വിശേഷംകൂടി…! ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു വിശേഷം ഉണ്ടാവുന്നത്. പരിചാരകർക്കും ഉദ്യോഗസ്ഥർക്കും സന്തോഷം ഇരട്ടിപ്പിച്ച് കൃഷിത്തോട്ടത്തിലെ ഗോശാലയിൽ ഒരു കൊച്ച് അതിഥികൂടിയെത്തിയിരിക്കുന്നു. ഇവിടെയുള്ള നാല് കാസർഗോഡ് കുള്ളൻ പശുക്കളിൽ ഒന്ന് കഴിഞ്ഞ ആഴ്ചയാണ് പ്രസവിച്ചത്. പുതിയ അതിഥിയെ ‘’കാത്തു’’ എന്ന ഓമനപ്പേരിട്ടാണ് തൊഴിലാളികൾ വിളിക്കുന്നത്. മറ്റു രണ്ടു പശുക്കിടാരികളും ഗർഭിണികളാണെന്നതിനാൽ തൊഴുത്തിലെ ഇളം തലമുറയുടെ എണ്ണം ഇനിയും ഉയരും.ജില്ലാകൃഷിത്തോട്ടത്തിൽ ആവശ്യത്തിന് ചാണകം ലഭ്യമാക്കാൻ പുതിയ പദ്ധതിയിലൂടെ കഴിയുമെന്നത് വലിയ നേട്ടമാണ്.
Read Moreഅന്റാർട്ടിക്കയുടെ വെളുപ്പ് മാറുന്നു; 40 വർഷത്തിനിടയിൽ പച്ചപ്പ് പത്തുമടങ്ങ് വർധിച്ചു; കാലാവസ്ഥ വ്യതിയാനമാണു കാരണമെന്ന് ഗവേഷകർ
ലണ്ടൻ: ഭൂമിയുടെ തെക്കെ അറ്റത്തുള്ള ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. 98 ശതമാനവും മഞ്ഞു മൂടിക്കിടക്കുന്ന ഭൂമിയുടെ ദക്ഷിണധ്രുവം ഈ ഭൂഖണ്ഡത്തിലാണു സ്ഥിതിചെയ്യുന്നത്. ഈ വൻകരയെ ആവരണം ചെയ്യുന്ന മഞ്ഞിന്റെ ശരാശരി കനം 1.6 കിലോമീറ്റർ ആണ്. എവിടെ നോക്കിയാലും മഞ്ഞിന്റെ തൂവെള്ള നിറം. എന്നാൽ, പുതിയ പഠനങ്ങൾ പറയുന്നത് അന്റാർട്ടിക്കയുടെ പല ഭാഗങ്ങളും ഹരിതാഭമായി മാറിക്കഴിഞ്ഞുവെന്നാണ്. കാലാവസ്ഥ വ്യതിയാനമാണു കാരണം. സസ്യജാലങ്ങളുടെ അളവ് വിശകലനം ചെയ്തു നടത്തിയ പഠനത്തിൽ മുൻ കാലങ്ങളിലേക്കാൾ വലിയതോതിൽ സസ്യജാലങ്ങളുടെ എണ്ണം അന്റാർട്ടിക്കയിൽ വർധിച്ചതായി ഗവേഷകർ പറയുന്നു. കഴിഞ്ഞ 40 വർഷത്തിനിടയിൽ പച്ചപ്പ് പത്തു മടങ്ങായിട്ടാണു വർധിച്ചത്. പായൽ വിഭാഗത്തിൽപ്പെട്ട സസ്യങ്ങളാണ് ഇവിടെ കൂടുതലായും കണ്ടെത്തിയിരിക്കുന്നത്. 1986ൽ 0.4 ചതുരശ്ര മൈൽ മാത്രമുണ്ടായിരുന്ന സസ്യജാലങ്ങൾ 2021ൽ ഏതാണ്ട് 5 ചതുരശ്ര മൈലിലെത്തിയതായി പഠനം കണ്ടെത്തി. 2016 മുതൽ 2021 വരെയുള്ള അഞ്ച് വർഷത്തിൽ സസ്യജാലങ്ങളുടെ…
Read Moreവിഴിഞ്ഞം തുറമുഖത്ത് എത്തിയ മദര്‍ഷിപ്പിന്റെ ക്യാപ്റ്റന്‍ പൊൻകുന്നം സ്വദേശി; ഒരു മദര്‍ഷിപ്പിന്റെ ക്യാപ്റ്റന്‍ പദവിയില്‍ എത്തുന്ന ആദ്യ മലയാളി
കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖത്ത് എത്തിയ മദര്‍ഷിപ്പിന്റെ ക്യാപ്റ്റന്‍ കോട്ടയം ജില്ലക്കാരൻ. ആദ്യമായിട്ടാണ് ഒരു മദര്‍ഷിപ്പിന്റെ ക്യാപ്റ്റന്‍ പദവിയില്‍ മലയാളി എത്തുന്നത്. പൊന്‍കുന്നം ചിറക്കടവ് ഐക്കര വീട്ടില്‍ ജാക്സണ് ഐക്കര ഏബ്രഹാമാണ് ഷിപ് ക്യാപ്റ്റന്‍. ഇന്നലെ രാത്രി രാത്രി 8.30 നാണ് എംഎസ്സി ഷിമോന മദര്‍ഷിപ്പ് വിഴിഞ്ഞം തുറമുഖത്ത് എത്തിയത്. വിഴിഞ്ഞം തുറമുഖത്തെത്തുന്ന മൂന്നാമത്തെ വലിയ കപ്പലാണ്. 40 ദിവസം മുമ്പാണ് കപ്പല്‍ നീറ്റിലിറക്കിയത്. 16,464 ടണ്‍ കപ്പാസിറ്റിയുള്ള 366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയുമുള്ള മദര്‍ ഷിപ്പാണിത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നാണ് കപ്പലെത്തിയത്. 25 വര്‍ഷമായി എംഎസ്സി കമ്പനിയുമായി ജാക്സനു ബന്ധമുണ്ട്. ഐക്കര വീട്ടില്‍ എ.ഇ. എപ്രേമിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ: ശിഖ. ഡിയ, ഡാരിയല്‍ എന്നിവര്‍ മക്കളാണ്.
Read Moreസത്യസന്ധതയുടെ പേരാണ് രോഹുൽ… വേണ്ട സേട്ടാ… സേട്ടന് കഷ്ടപ്പെട്ട കാഷ് എനിക്ക് എന്തിനാണ്… കളഞ്ഞുകിട്ടിയ പണം തിരികെ നൽകി ഭായ് മാതൃകയായ്…
സ്വാര്‍ഥമായ ഇന്നിന്റെ ലോകത്ത് സത്യസന്ധത കൈമുതലായ കുറച്ചു മനുഷ്യരുണ്ട്. അവരിലൊരാളാണ് അസം സ്വദേശിയായ രോഹുല്‍ അലി. കടയ്ക്കു മുമ്പില്‍ നിലത്തുകിടന്നു ലഭിച്ച 500 രൂപ ദിവസങ്ങള്‍ സൂക്ഷിച്ചു ഉടമയ്ക്ക് കൈമാറി മാതൃകയാവുകയാണ് 21കാരനായ ഈ അതിഥിത്തൊഴിലാളി. പുതുപ്പള്ളി ബസ് സ്റ്റാന്‍ഡിന് എതിർവശത്തായി പ്രവര്‍ത്തിക്കുന്ന ചിക്കന്‍ സെന്ററിലെ ജീവനക്കാരനാണ് രോഹുല്‍. ഏതാനും ദിവസം മുന്‍പ് കടയുടെ മുന്‍വശത്തു നിന്നാണ് രോഹുലിനു പണം ലഭിച്ചത്. ഉടന്‍ തന്നെ അതെടുത്തു കടയിലെ അലമാരയ്ക്കു മുകളില്‍ സൂക്ഷിച്ചു. സമീപ കടകളിലൊക്കെ രോഹുല്‍ ഇക്കാര്യം അറിയിച്ചിരുന്നു. പണം നഷ്ടപ്പെട്ടതന്വേഷിച്ച് ആരെങ്കിലുമെത്തിയാല്‍ കടയിലേക്ക് പറഞ്ഞയയ്ക്കാനും പറഞ്ഞു. മൂന്നുദിവസങ്ങള്‍ക്കു ശേഷമാണ് പണത്തിന്റെ ഉടമയെത്തുന്നത്. കടയിലെത്തി കാര്യം പറഞ്ഞപ്പോള്‍ അലമാരയില്‍നിന്നു പണം മടക്കി നല്കി. പണം നഷ്ടപ്പെട്ടയാള്‍ 100 രൂപ ഭായിക്കു തരട്ടെ എന്ന ചോദിച്ചപ്പോൾ, വേണ്ട സേട്ടാ… സേട്ടന് കഷ്ടപ്പെട്ട കാഷ് എനിക്ക് എന്തിനാണ്…. എന്നായി രോഹിലിന്റെ…
Read Moreട്രെയിനിലെത്തിയ അപ്രതീക്ഷിത അതിഥി; വൈറലായി വീഡിയോ
ട്രെയിൻ യാത്രകൾ പലപ്പോഴും അത്ര രസകരമായിരിക്കില്ല. എന്നാൽ ഇപ്പോഴിതാ രസകരമായൊരു ട്രെയിൻ യാത്രയുടെ കഥയാണ് വൈറലാകുന്നത്. ശ്രിജനി ദാസ് എന്ന യൂസറാണ് ഇൻസ്റ്റാഗ്രാമിൽ ഇതിന്റെ വീഡിയോ പങ്കുവച്ചത്. ട്രെയിനിൽ തന്റെ ഉടമയുടെ ബാക്ക്പാക്കിലിരുന്ന് സഞ്ചരിക്കുന്ന മിന്നി എന്ന ഒരു ഗോൾഡൻ റിട്രീവറാണ് വാർത്തയിലെ താരം. നായക്കുട്ടിയെ കണ്ട് ആരും പരിഭ്രമിച്ചില്ലന്നു മാത്രമല്ല, എല്ലാവരും അതിനോട് നന്നായി അടുക്കുകയും ചെയ്തു എന്നതാണ് കൗതുകം. യാത്രക്കാരെല്ലാവരും മിന്നിയോട് അടുക്കുകയും ചങ്ങാത്തം കൂടുകയുമൊക്കെ ചെയ്തു. മിന്നിയെ കൊഞ്ചിക്കുന്ന തിരക്കിലായ കൊച്ചു മിടുക്കിയെയും വീഡിയോയിൽ കാണാൻ സാധിക്കും. നായക്കുട്ടി മാത്രമല്ല കൊച്ചു മിടുക്കിയും വീഡിയോയിലെ താരമായി.
Read Moreഎവറസ്റ്റ് കൊടുമുടിയിൽ നിന്ന് കാണാതായ പർവതാരോഹകന് ഇർവിന്റെ കാൽപാദം 100 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി
പർവതാരോഹണ സമയത്ത് എന്തെങ്കിലും സംഭവിച്ചാൽ ജീവൻ രക്ഷിക്കുക എന്നത് ചില സമയങ്ങിൽ അതീവ വെല്ലുവിളിയാണ്. 1924 ജൂണിൽ ജോർജ് മല്ലോറിക്കൊപ്പം എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിനിടെ കാണാതായ യുവ ബ്രിട്ടീഷ് പര്വതാരോഹകന് ആന്‍ഡ്രു കോമിന് ഇര്‍വിനെ കുറിച്ച് ധാരാളം വാർത്തകൾ ഇതിനകം വന്നിട്ടുണ്ട്. ഇർവിൻ എവിടെ എന്ന ചോദ്യത്തിനിതാ വിരാമമിട്ടിരിക്കുകയാണിപ്പോൾ. 100 വർഷം മുമ്പ് എവറസ്റ്റിൽ കാണാതായ ഇർവിന്റെ കാൽപാദം കണ്ടെത്തിയിരിക്കുകയാണിപ്പോൾ. ഒരു നാഷണൽ ജിയോഗ്രാഫിക് ഡോക്യുമെന്ററി ചിത്രീകരിക്കുന്ന പർവതാരോഹകരുടെ സംഘമാണ് ഈ നിർണായക കണ്ടത്തൽ നടത്തിയത്. ടെന്‍സിംഗും എഡ്മണ്ട് ഹിലാരിയും എവറസ്റ്റ് കീഴടക്കുന്നതിനും 29 വര്‍ഷം മുമ്പ് ഇവര്‍ എവറസ്റ്റ് കീഴടക്കിയെന്ന അഭ്യൂഹം ഇന്നും നിലനിൽക്കുന്നുണ്ട്. അഭ്യൂഹങ്ങൾക്കിതാ ഇപ്പോൾ വിരാമമിടുകയാണ്. പ്രശസ്ത സാഹസികൻ ജിമ്മി ചിൻ നയിച്ച നാഷണൽ ജിയോഗ്രാഫിക് ടീമാണ് മഞ്ഞുപാളികൾക്കുള്ളിൽ നിന്ന് ഒരു ബൂട്ടും അതിനുള്ളിൽ കാൽപാദവും കണ്ടെത്തിയത്. ബൂട്ടിനുള്ളില്‍ കണ്ടെത്തിയ സോക്സില്‍ എസി…
Read More