വ​നി​താ എ​സി​പി​യു​ടെ “പാ​തി​രാ പ​രീ​ക്ഷ’; ജ​യി​ച്ച് പോ​ലീ​സും ഓ​ട്ടോ​ഡ്രൈ​വ​റും

ആ​ഗ്ര: യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ളു​ടെ രാ​ത്രി സു​ര​ക്ഷ​യെ​ക്കു​റി​ച്ച് നേ​രി​ട്ട​റി​യാ​നാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (എ​സി​പി) സു​ക​ന്യ ശ​ർ​മ അ​ർ​ധ​രാ​ത്രി സാ​ധാ​ര​ണ​വേ​ഷ​ത്തി​ൽ ആ​ഗ്ര ന​ഗ​ര​ത്തി​ലി​റ​ങ്ങി​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മെ​ത്തി​യ 33കാ​രി​യാ​യ എ​സി​പി സ​ഹാ​യ​ത്തി​നാ​യി പോ​ലീ​സി​ന്‍റെ എ​മ​ർ​ജ​ൻ​സി ന​മ്പ​റി​ൽ വി​ളി​ച്ചു. “താ​നൊ​രു വി​നോ​ദ​സ​ഞ്ചാ​രി​യാ​ണ്, റോ​ഡി​ലൊ​ന്നും ആ​രു​മി​ല്ല, അ​തി​നാ​ൽ ത​ന്നെ സ​ഹാ​യി​ക്ക​ണം’ എ​ന്ന് അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു. പെ​ട്ടെ​ന്നു​ത​ന്നെ പോ​ലീ​സ് പ്ര​തി​ക​രി​ച്ചു. സു​ര​ക്ഷി​ത​മാ​യ സ്ഥ​ലം നോ​ക്കി മാ​റി​നി​ൽ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച പോ​ലീ​സ് കൈ​യി​ൽ എ​ന്തൊ​ക്കെ​യു​ണ്ട് എ​ന്നും അ​ന്വേ​ഷി​ച്ചു. വ​നി​താ പ​ട്രോ​ളിം​ഗ് സം​ഘം ഉ​ട​നെ സ​ഹാ​യ​ത്തി​നെ​ത്തു​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ഞാ​ൻ എ​സി​പി ആ​ണെ​ന്നും പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണു ഞാ​ൻ വി​ളി​ച്ച​തെ​ന്നും നി​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നു ബോ​ധ്യ​മാ​യെ​ന്നും പ​റ​ഞ്ഞ് സു​ക​ന്യ പോ​ലീ​സു​കാ​രെ അ​ഭി​ന​ന്ദി​ച്ചു. എ​സി​പി പി​ന്നീ​ട് യാ​ത്ര​ക്കാ​രി​യാ​യി ഓ​ട്ടോ​റി​ക്ഷ​യി​ലും ക​യ​റി. ഓ​ട്ടോ​ക്കാ​ര​ൻ കൂ​ലി പ​റ​ഞ്ഞ​ശേ​ഷ​മാ​ണ് ഓ​ട്ടോ എ​ടു​ത്ത​ത്. പ​ക്ഷേ ഡ്രൈ​വ​ർ യൂ​ണി​ഫോം ധ​രി​ച്ചി​രു​ന്നി​ല്ല. യാ​ത്ര​യ്ക്കി​ടെ പോ​ലീ​സു​കാ​രി​യെ​ന്നു വെ​ളി​പ്പെ​ടു​ത്താ​തെ…

Read More

വി​വാ​ഹ​ച്ച​ട​ങ്ങി​നി​ടെ വ​ധു​വി​നെ തൂ​ണി​ൽ കെ​ട്ടി​യി​ട്ടു..! ഇ​ത്ത​രം ആ​ചാ​രം വേ​ണ്ടെ​ന്നു സോ​ഷ്യ​ൽ മീ​ഡി​യ

ബെ​ജിം​ഗ്: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട ചൈ​ന​യി​ലെ ഒ​രു വി​വാ​ഹ​ച്ച​ട​ങ്ങി​ന്‍റെ വീ​ഡി​യോ ലോ​ക​മെ​മ്പാ​ടും വ​ലി​യ ജ​ന​രോ​ഷ​മാ​ണ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ധു​വി​നെ തൂ​ണി​ൽ കെ​ട്ടി​യി​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണു വീ​ഡി​യോ​യി​ലു​ള്ള​ത്. ഒ​രു കൂ​ട്ടം പു​രു​ഷ​ന്മാ​ർ ചേ​ർ​ന്ന് വ​ധു​വി​ന്‍റെ മു​ഖ​ത്ത് തു​ണി ഇ​ട്ട​ശേ​ഷം ടേ​പ്പ് ഉ​പ​യോ​ഗി​ച്ച് കാ​ലു​ക​ള്‍ നി​ല​ത്തു മു​ട്ടാ​ത്ത​രീ​തി​യി​ലാ​ണു തൂ​ണി​ൽ കെ​ട്ടു​ന്ന​ത്. സ​ഹാ​യ​ത്തി​നാ​യി വ​ധു നി​ല​വി​ളി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​രും അ​വ​ളെ ര​ക്ഷി​ക്കാ​ൻ ത​യാ​റാ​കാ​തെ നി​സം​ഗ​രാ​യി നി​ൽ​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.  വ​ധു​വി​നെ കെ​ട്ടി​യി​ടു​ന്ന പു​രു​ഷ​ന്മാ​ർ വ​ര​ന്‍റെ ബാ​ല്യ​കാ​ല സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നു സൗ​ത്ത് ചൈ​ന മോ​ർ​ണിം​ഗ് പോ​സ്റ്റി​ലെ റി​പ്പോ​ര്‍​ട്ടി​ൽ പ​റ​യു​ന്നു. ശു​ഭ​ദി​ന​ത്തി​ൽ ചി​രി​ക്കു​ന്ന​തു തി​ന്മ​യെ അ​ക​റ്റു​മെ​ന്ന വി​ശ്വാ​സ​ത്തി​ൽ, വി​വാ​ഹ​ദി​ന​ത്തി​ൽ ന​വ​ദ​മ്പ​തി​ക​ളെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ ചി​ല ച​ട​ങ്ങു​ക​ൾ പ​ര​ന്പ​രാ​ഗ​ത​മാ​യി ന​ട​ത്താ​റു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ടി​തു വ​ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​നു​ചി​ത​മാ​യ ത​മാ​ശ​ക​ളി​ലൂ​ടെ വ​ധു​വി​നെ റാ​ഗ് ചെ​യ്യാ​നു​ള്ള അ​വ​സ​ര​മാ​ക്കി മാ​റ്റി. അ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു തൂ​ണി​ൽ കെ​ട്ടി​യി​ട്ട​ത്.  സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ വ​ര​ന്‍റെ സ​മ്മ​ത​ത്തോ​ടെ ന​ട​ത്തി​യ ത​മാ​ശ പ​രി​പാ​ടി​യാ​യി​രു​ന്നു ഇ​തെ​ന്നു പ​റ​ഞ്ഞ്…

Read More

റ​സ്റ്റ​റ​ന്‍റി​ൽ  ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഒ​ന്നി​ച്ചെ​ത്തി; സം​സാ​ര​ത്തി​നി​ടെ യു​വാ​വി​നു​നേ​രെ യു​വ​തി ആ​സി​ഡ് ഒ​ഴി​ച്ചു; കാരണം ഇങ്ങനെ…

റ​സ്റ്റ​റ​ന്‍റി​ലി​രു​ന്ന് സം​സാ​രി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നു​നേ​രേ യു​വ​തി​യു​ടെ ആ​സി​ഡ് ആ​ക്ര​മ​ണം. യു​വ​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തെ​ങ്കി​ലും യു​വാ​വ് പ​രാ​തി ന​ൽ​കാ​തെ സ്ഥ​ലം​വി​ട്ടു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ത​നി​ക്ക് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി​യ യു​വാ​വ് പി​ന്നീ​ട് ത​ന്നെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യു​ക​യു​മാ​യി​രു​ന്നു​വെ​ന്നു യു​വ​തി മൊ​ഴി ന​ൽ​കി. യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ ആ​സി​ഡ് വീ​ണു പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. യു​വാ​വി​നു പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ എ​ന്നും എ​ന്താ​ണ് അ​വ​സ്ഥ​യെ​ന്നും വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ മൊ​ഴി പ്ര​കാ​രം യു​വ​തി​യാ​ണ് ആ​ദ്യം റ​സ്റ്റ​റ​ന്‍റി​ലെ​ത്തി​യ​ത്. അ​ൽ​പ്പം ക​ഴി‌​ഞ്ഞ് യു​വാ​വു​മെ​ത്തി. ഇ​രു​വ​രും ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത് അ​ഞ്ച് മി​നി​റ്റോ​ളം സം​സാ​രി​ച്ചു. അ​തി​നി​ടെ യു​വ​തി ത​ന്‍റെ ബാ​ഗി​ൽ​നി​ന്ന് ആ​സി​ഡ് എ​ടു​ത്ത് യു​വാ​വി​നു​നേ​രേ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ്ഥ​ല​ത്തു​നി​ന്ന് അ​പ്ര​ത്യ​ക്ഷ​നാ​യ യു​വാ​വി​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യു​വ​തി ആ​ദ്യ വി​വാ​ഹ​ത്തി​ൽ വി​വാ​ഹ​മോ​ച​നം നേ​ടി​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

Read More

‘എ​യ​ര്‍ ഇ​ന്ത്യ​യു​ടെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന സ​ര്‍​പ്രൈ​സി​ന് ന​ന്ദി’: പൊ​ട്ടി​യ ബാ​ഗി​ന്‍റെ ചി​ത്ര​വു​മാ​യി വ​നി​താ ഹോ​ക്കി​താ​രം

എ​യ​ര്‍ ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് നി​ര​വ​ധി വാ​ർ​ത്ത​ക​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ഇ​പ്പോ​ഴി​താ വീ​ണ്ടു​മൊ​രു എ​യ​ർ ഇ​ന്ത്യ വാ​ർ​ത്ത​യാ​മ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ഇ​ന്ത്യ​ന്‍ വ​നി​താ ഹോ​ക്കി താ​ര​വും പ​ദ്മ​ശ്രീ പു​ര​സ്‌​കാ​ര ജേ​താ​വു​മാ​യ റാ​ണി രാം​പാ​ല്‍ എ​യ​ര്‍ ഇ​ന്ത്യ​യി​ൽ ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​വ​സ്ഥ​യെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​താ​ണ് ഇ​ന്ന് വൈ​റ​ലാ​കു​ന്ന​ത്. എ​യ​ര്‍ ഇ​ന്ത്യ​യി​ല്‍​നി​ന്ന് കേ​ടാ​യ അ​വ​സ്ഥ​യി​ല്‍ ല​ഗേ​ജ് ല​ഭി​ച്ച​തി​ല്‍ നി​രാ​ശ അ​റി​യി​ച്ചാ​ണ് താ​ര​ത്തി​ന്‍റെ പോ​സ്റ്റ്. ഈ ​അ​ദ്ഭു​ത​പ്പൈ​ടു​ത്തു​ന്ന സ​ര്‍​പ്രൈ​സ് ത​ന്ന​തി​ന് എ​യ​ര്‍ ഇ​ന്ത്യ​യ്ക്ക് ന​ന്ദി എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ട് ത​ന്‍റെ പൊ​ട്ടി​യ ബാ​ഗി​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ‘ഈ ​അത്ഭു​ത​പ്പൈ​ടു​ത്തു​ന്ന സ​ര്‍​പ്രൈ​സ് ത​ന്ന​തി​ന് എ​യ​ര്‍ ഇ​ന്ത്യ​യ്ക്ക് ന​ന്ദി. നി​ങ്ങ​ളു​ടെ സ്റ്റാ​ഫ് ഞ​ങ്ങ​ളു​ടെ ബാ​ഗു​ക​ളോ​ട് ഇ​ങ്ങ​നെ​യാ​ണ് പെ​രു​മ​റു​ന്ന​ത്. ഡ​ല്‍​ഹി​യി​ലി​റ​ങ്ങി​യ​പ്പോ​ള്‍, എ​ന്‍റെ ബാ​ഗ് ത​ക​ര്‍​ന്ന നി​ല​യി​ല്‍ ക​ണ്ടു’ -ബാ​ഗി​ന്‍റെ ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് റാ​ണി രാം​പാ​ല്‍ പ​റ​ഞ്ഞു.  

Read More

ഞൊ​ടി​യി​ട​യി​ൽ ഉ​ണ്ടാ​ക്കാം രു​ചി​ക​ര​മാ​യ ന്യൂ​ഡി​ൽ​സു​ക​ൾ: ഇ​ന്ന് ദേ​ശീ​യ ന്യൂ​ഡി​ൽ​സ് ദി​നം

ഇ​ന്ന് ദേശീയ ന്യൂ​ഡി​ൽ​സ് ദി​നം.​ഞൊ​ടി​യി​ട​യി​ൽ ത​യാ​റാ​ക്കാ​ൻ സാ​ധി​ക്കു​ന്ന ന്യൂ​ഡി​ൽ​സി​ന് 4,000 വ​ർ​ഷ​ത്തി​ലേ​റെ​യു​ള്ള ക​ഥ​ക​ൾ പ​റ​യാ​നു​ണ്ടെ​ന്ന് കേ​ട്ടാ​ൽ വി​ശ്വ​സി​ക്കു​മോ? ബി​സി 2000 യി​ൽ ചൈ​ന​യി​ലാ​ണ് ആ​ദ്യ​മാ​യി നൂ​ഡി​ൽ​സ് ക​ണ്ടു​പി​ടി​ച്ച​ത്. പി​ന്നീ​ട് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. തോ​മ​സ് ജെ​ഫേ​ഴ്സ​ൺ ആ​ണ് അ​മേ​രി​ക്ക​യി​ൽ ഈ ​വി​ഭ​വ​ത്തെ കു​റി​ച്ച് പ​രി​ജ​യ​പ്പെ​ടു​ത്തി​യ​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ഇ​ന്ന് 1,200-ല​ധി​കം ത​രം നൂ​ഡി​ൽ​സ് ചൈ​ന​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്നാ​ണ് പ​റ​യു​ന്ന​ത്. 20-ാം നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ൽ യോ​ക്കോ​ഹാ​മ ചൈ​നാ​ടൗ​ണി​ൽ നി​ന്നും വി​പ​ണി​യി​ലെ​ത്തി​യ റാ​മെ​ൻ നൂ​ഡി​ൽ​സ് ആ​യി​രു​ന്നു അ​ന്ന് പ്ര​ചാ​ര​ത്തി​ലേ​റെ. ഉ​ഡോ​ൺ നൂ​ഡി​ൽ​സ്, റൈ​സ് നൂ​ഡി​ൽ​സ്, ഗ്ലാ​സ് നൂ​ഡി​ൽ​സ്, വെ​ർ​മി​സെ​ല്ലി നൂ​ഡി​ൽ​സ്, സോ​മെ​ൻ നൂ​ഡി​ൽ​സ് എ​ന്നി​ങ്ങ​നെ പോ​കു​ന്നു ന്യൂ​ഡി​ൽ​സി​ന്‍റെ വ​ക​ഭേ​ദ​ങ്ങ​ൾ.  

Read More

കാ​ന​ഡ​യി​ല്‍ വെ​യ്റ്റ​ര്‍ ജോ​ലി അ​ഭി​മു​ഖ​ത്തി​ന് ക്യൂ ​നി​ല്‍​ക്കു​ന്ന ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ൾ: വൈ​റ​ലാ​യി വീ​ഡി​യോ

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ​ഠ​ന​ത്തി​നാ​യി ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം വ​ള​രെ ശ​ക്ത​മാ​ണ്. പ്ര​ധാ​ന​മാ​യും കാ​ന​ഡ ല​ക്ഷ്യ​മി​ട്ടാ​കും മി​ക്ക​വ​രു​ടേ​യും യാ​ത്ര​യും. വെ​യ്റ്റ​ര്‍ ജോ​ലി അ​ഭി​മു​ഖ​ത്തി​നാ​യി കാ​ന​ഡ​യി​ലെ ബ്രാം​പ്റ്റ​ണ്‍ ത​ന്തൂ​രി ഫ്ലേം ​റ​സ്റ്റോ​റ​ന്‍റി​നു മു​ന്നി​ലാ​യി നി​ൽ​ക്കു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. മൂ​വാ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് അ​വി​ടെ ഇ​ന്‍റ​ർ​വ്യൂ​വി​നാ​യി എ​ത്തി​യ​ത്. വെ​യ്റ്റ​ര്‍, സെ​ര്‍​വ​ര്‍ ജോ​ലി​ക​ളു​ടെ അ​ഭി​മു​ഖ​ത്തി​നാ​യാ​ണ് ഇ​ത്ര​യും വി​ദ്യാ​ർ​ഥി​ക​ൾ റെ​സ്റ്റോ​റ​ന്‍റി​നു മു​ൻ​പി​ലാ​യി എ​ത്തി​യ​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. നാ​ട്ടി​ൽ വൈ​റ്റ് കോ​ള​ർ ജോ​ബ് ചെ​യ്യു​ന്ന​തി​നു മാ​ത്രം ത​യാ​റാ​കു​ന്ന​വ​ർ രാ​ജ്യം വി​ട്ടാ​ൽ എ​ന്തും ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​വ​രാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള തെ​ളി​വാ​ണി​ത് എ​ന്നാ​ണ് പ​ല​രു​ടേ​യും ക​മ​ന്‍റ്.

Read More

നെ​ഹ്റു-​ഗാ​ന്ധി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​ദ്യ​ത്തെ സ​മ​ഗ്ര ആ​ത്മ​ക​ഥ: സോ​ണി​യ ഗാ​ന്ധി​യു​ടെ ആ​ത്മ​ക​ഥ പു​റ​ത്തി​റ​ങ്ങു​ന്നു

കോ​ണ്‍ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ ആ​ത്മ​ക​ഥ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​നു ത​യാ​റാ​കു​ന്നു. നെ​ഹ്റു-ഗാ​ന്ധി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​ദ്യ​ത്തെ സ​മ​ഗ്ര ആ​ത്മ​ക​ഥ​യാ​കു​മി​ത്. വി​ഖ്യാ​ത പ്ര​സി​ദ്ധീ​ക​ര​ണ സ്ഥാ​പ​ന​മാ​യ ഇം​ഗ്ല​ണ്ടി​ലെ ഹാ​ർ​പ​ർ കോ​ളി​ൻ​സു​മാ​യി ആ​ത്മ​ക​ഥ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന് സോ​ണി​യ ക​രാ​ർ ഒ​പ്പു​വ​ച്ചി​ട്ടു​ണ്ട്. ഇ​റ്റ​ലി​യി​ലെ ചെ​റു​പ​ട്ട​ണ​മാ​യ ഒ​ർ​ബ​സാ​നോ​യി​ൽ​നി​ന്നു ന്യൂ​ഡ​ൽ​ഹി​യി​ലെ 10 ജ​ൻ​പ​ഥി​ലേ​ക്കു​ള്ള യാ​ത്രയും ഭ​ർ​ത്താ​വും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി​രു​ന്ന രാ​ജീ​വ് ഗാ​ന്ധി​യു​ടെ മ​ര​ണ​വും തു​ട​ർ​ന്ന് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​യും പ​ത്തു വ​ർ​ഷം കേ​ന്ദ്രം ഭ​രി​ച്ച യു​പി​എ​യു​ടെ അ​ധ്യ​ക്ഷ​യും ആയിരുന്നതും മു​ത​ൽ രാ​ഹു​ലും പ്രി​യ​ങ്ക​യും വ​രെ​യു​ള്ള സം​ഭ​വ​ബ​ഹു​ല​മാ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ ആ​ത്മ​ക​ഥ​യി​ൽ 77കാ​രി​യാ​യ സോ​ണി​യ വി​വ​രി​ക്കും. രാ​ഷ്‌​ട്രീ​യ​ത്തോ​ടു താ​ത്പ​ര്യ​മി​ല്ലാ​തി​രു​ന്നി​ട്ടും ഭ​ർ​ത്താ​വി​ന്‍റെ വി​യോ​ഗ​ശേ​ഷം സ​ജീ​വ​രാ​ഷ്‌​ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കേ​ണ്ടി​വ​ന്ന​തും കോ​ണ്‍ഗ്ര​സി​ന്‍റെ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന നേ​താ​വാ​യ​തും പാ​ർ​ട്ടി​യെ കേ​ന്ദ്ര​ഭ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച​തും പ്ര​ധാ​ന​മ​ന്ത്രി​പ​ദം ത്യ​ജി​ച്ച​തും ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും ക​രു​ത്തുറ്റ സ്ത്രീ​ക​ളി​ലൊ​രാ​ളാ​യി വ​ള​ർ​ന്ന​തു​മ​ട​ക്കം അ​ത്ഭു​ത​ക​ര​മാ​ണു സോ​ണി​യ​യു​ടെ ജീ​വി​തം. സ​മ​കാ​ലി​ക ഇ​ന്ത്യ​യു​ടെ ച​രി​ത്രം​കൂ​ടി​യാ​കും സോ​ണി​യ​യു​ടെ ആ​ത്മ​ക​ഥ. ഔ​ദ്യോ​ഗി​ക​മാ​യി പു​സ്ത​കം ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും…

Read More

രാ​ത്രി ടോ​യ്‍​ല​റ്റി​ൽ പോ​യ കു​ട്ടി​യെ​കൊ​ണ്ട് ക്ഷ​മാ​പ​ണ​ക്ക​ത്ത് എ​ഴു​തി​ച്ചു! സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് രൂ​ക്ഷ വി​മ​ർ​ശ​നം

ഷാ​ങ്‌​സി(​ചൈ​ന): പ്ര​കൃ​തി​യു​ടെ വി​ളി കേ​ട്ട് ടോ​യ്‍​ല​റ്റി​ൽ പോ​ക​ണ​മെ​ന്നു തോ​ന്നി​യാ​ൽ പി​ന്നെ അ​ധി​ക​സ​മ​യ​മൊ​ന്നും ആ​ർ​ക്കും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വി​ല്ല. ഏ​തു​സ​മ​യ​ത്താ​ണെ​ങ്കി​ലും എ​വി​ടെ​യാ​ണെ​ങ്കി​ലും കാ​ര്യം സാ​ധി​ക്കേ​ണ്ടി വ​രും. പൊ​തു​സ്ഥ​ല​ത്തു​പോ​ലും ഇ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ അ​ധി​കൃ​ത​ർ ഒ​രു​ക്കാ​റു​മു​ണ്ട്. എ​ന്നാ​ൽ, രാ​ത്രി വൈ​കി ബോ​ർ​ഡിം​ഗ് സ്കൂ​ളി​ലെ ടോ​യ്‍​ലെ​റ്റ് ഉ​പ​യോ​ഗി​ച്ച​തി​ന് ഒ​രു വി​ദ്യാ​ർ​ഥി​യെ​കൊ​ണ്ട് ക്ഷ​മാ​പ​ണ​ക്ക​ത്ത് എ​ഴു​തി​ച്ച സം​ഭ​വ​മാ​ണു വ​ട​ക്ക​ൻ ചൈ​ന​യി​ൽ​നി​ന്നു റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഷാ​ങ്‌​സി പ്ര​വി​ശ്യ​യി​ലെ യു​ൻ​ഡോം​ഗ് സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ഫോം ​ത്രീ വി​ദ്യാ​ർ​ഥി​ക്കാ​ണു വി​ചി​ത്ര​ശി​ക്ഷ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന​ത്. രാ​ത്രി 11നു ​ബാ​ത്റൂ​മി​ൽ പോ​യ​തി​നു കു​ട്ടി​യെ​കൊ​ണ്ടു ക്ഷ​മാ​പ​ണ​ക്ക​ത്ത് എ​ഴു​തി​പ്പി​ക്കു​ക​യും അ​തി​ന്‍റെ ആ​യി​രം ഫോ​ട്ടോ കോ​പ്പി​ക​ൾ മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. കൂ​ടാ​തെ വി​ദ്യാ​ർ​ഥി​യു​ടെ ക്ലാ​സി​ലെ പ്ര​തി​മാ​സ അ​ച്ച​ട​ക്ക സ്‌​കോ​റി​ൽ​നി​ന്ന് അ​ഞ്ച് പോ​യി​ന്‍റു​ക​ൾ കു​റ​യ്ക്കു​ക​യും ചെ​യ്തു. ക്ഷ​മാ​പ​ണ​ക്ക​ത്തി​ലെ വ​രി​ക​ൾ ഇ​ങ്ങ​നെ: “ഞാ​ൻ സ്കൂ​ൾ നി​യ​മ​ങ്ങ​ൾ ഗു​രു​ത​ര​മാ​യി ലം​ഘി​ച്ചു, രാ​ത്രി ടോ​യ്‌​ല​റ്റി​ൽ പോ​യ​ത് മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി, എ​ന്‍റെ…

Read More

മ​രി​ച്ച​ശേ​ഷ​വും കു​ട്ടി​ക​ൾ ഉ​ണ്ടാ​വാം: കോ​ട​തി മ​രി​ച്ച മ​ക​ന്‍റെ ബീ​ജം മാ​താ​പി​താ​ക്ക​ൾ​ക്കു ന​ൽ​കാ​ൻ ഉ​ത്ത​ര​വ്

ന്യൂ​ഡ​ൽ​ഹി: മ​ര​ണ​ത്തി​നു​ശേ​ഷ​വും കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ നി​യ​മ​ത്തി​ൽ വി​ല​ക്കൊ​ന്നു​മി​ല്ലെ​ന്നു കോ​ട​തി. മ​രി​ച്ച​യാ​ളു​ടെ ബീ​ജം മാ​താ​പി​താ​ക്ക​ൾ​ക്ക് കൈ​മാ​റാ​ൻ ഉ​ത്ത​ര​വ് ന​ൽ​കി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യാ​ണ് ഈ ​നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. കാ​ൻ​സ​ർ ബാ​ധി​ച്ച് മ​രി​ച്ച ത​ന്‍റെ മ​ക​ന്‍റെ ബീ​ജം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ത് വി​ട്ടു​കി​ട്ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ച്ഛ​നാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മ​ക​ന്‍റെ കു​ട്ടി​യെ വ​ള​ർ​ത്താ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി, ബീ​ജം കൈ​മാ​റാ​ൻ ഡ​ൽ​ഹി​യി​ലെ ഗം​ഗാ​റാം ആ​ശു​പ​ത്രി​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളെ അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടെ അ​ച്ഛ​നും അ​മ്മ​യും വ​ള​ർ​ത്തു​ന്ന​ത് സാ​ധാ​ര​ണ കാ​ര്യ​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് പ്ര​തി​ഭ എം ​സിം​ഗാ​ണ് കേ​സി​ൽ വി​ധി പ​റ​ഞ്ഞ​ത്. ബീ​ജം വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് കോ​ട​തി നി​ബ​ന്ധ​ന വ​ച്ചി​ട്ടു​ണ്ട്.

Read More

കിക്കു ശാർദ: കായം ചൂർണത്തിന്‍റെ ബ്രാൻഡ് അംബാസിഡർ

ആ​യു​ർ​വേ​ദ ഉ​ത്പ​ന്ന​രം​ഗ​ത്തെ മു​ൻ​നി​ര ക​ന്പ​നി​യാ​യ ഷേ​ത്ത് ബ്ര​ദേ​ഴ്സ് ന​ട​നും കൊ​മേ​ഡി​യ​നു​മാ​യ കി​ക്കു ശാ​ർ​ദ​യെ കാ​യം ചൂ​ർ​ണ​ത്തി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​റാ​യി പ്ര​ഖ്യാ​പി​ച്ചു. ഉ​ദ​ര​സം​ബ​ന്ധ​മാ​യ അ​സ്വ​സ്ഥ​ത​ക​ൾ​ക്ക് ഉ​ത്ത​മ​പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്തും വി​ദേ​ശ​ത്തു​മു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് ഉ​പ​ഭോ​ക്താ​ക്ക​ൾ വി​ശ്വാ​സ​മ​ർ​പ്പി​ക്കു​ന്ന ബ്രാ​ൻ​ഡ് ആ​ണി​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച്, കി​ക്കു ശാ​ർ​ദ അ​ഭി​ന​യി​ക്കു​ന്ന പു​തി​യ പ​ര​സ്യ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം മും​ബൈ​യി​ൽ പൂ​ർ​ത്തി​യാ​യ​താ​യി ക​ന്പ​നി അ​റി​യി​ച്ചു. കാ​യം ചൂ​ർ​ണം എ​ണ്ണ​മ​റ്റ കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മേ​കി​യ ഉ​ത്പ​ന്ന​മാ​ണെ​ന്നും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ന​ട​ൻ പ​റ​ഞ്ഞു.

Read More