ഡ്യൂട്ടിസമയം കഴിഞ്ഞെന്നു പറഞ്ഞ് പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനം അഞ്ചു മണിക്കൂർ വൈകി. പൂനെയിൽനിന്നു ബംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനമാണ് പൈലറ്റ് ഡ്യൂട്ടിക്കു കയറാൻ വിസമ്മതിച്ചതിനെ തുടർന്ന് വൈകിയത്. ഇതോടെ യാത്രക്കാർ രോഷാകുലരാവുകയും ജീവനക്കാരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഏതാനും ദിവസം മുൻപ് നടന്ന സംഭവത്തിൽ വിമാനത്തിനുള്ളിൽനിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ വിമർശനമാണ് ഇൻഡിഗോ എയർലൈൻസിനെതിരേ ഉയർന്നത്. ഡ്യൂട്ടി പരിമിതികൾ സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ ആണെങ്കിലും, വിമാനക്കമ്പനിയുടെ ഉത്തരവാദിത്വമില്ലായ്മയിൽ യാത്രക്കാർ അതൃപ്തി പ്രകടിപ്പിച്ചു.
Read MoreCategory: Today’S Special
ഹമ്മേ… കുഴി: റോഡിൽ അപ്രതീക്ഷിതമായി ഗർത്തം രൂപപ്പെട്ടു; ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾ കുഴിയിൽ വീണു; വൈറലായി വീഡിയോ
പാക്കിസ്ഥാനിലെ ലാഹോറിൽ റോഡിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട ഭീമൻ ഗർത്തത്തിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾ വീണു യാത്രക്കാർക്ക് പരിക്ക്. ലാഹോറിലെ ജോഹർ ടൗണിലെ ഒരു പ്രധാന റോഡിലാണ് അപകടമുണ്ടായത്. വാഹനത്തിരക്കിനിടെ റോഡിൽ പെട്ടെന്നു രൂപപ്പെട്ട ഗർത്തത്തിലേക്ക് ഒരു കാറും രണ്ടു ബൈക്കുകളും വീഴുകയായിരുന്നു. ഭൂഗർഭ മലിനജലലൈനിലെ ചോർച്ച പരിഹരിക്കുന്നതിനായി കുഴിച്ച ചെറിയ കുഴിയാണ് അപ്രതീക്ഷിതമായി ഭീമൻ ഗർത്തമായി പരിണമിച്ചതെന്നു പറയുന്നു. ഗർത്തത്തിനുള്ളിൽ അകപ്പെട്ടുപോയ യാത്രക്കാരെ രക്ഷപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. കാർ ഗർത്തത്തിനുള്ളിൽ കുത്തനെ നിൽക്കുന്നതും രണ്ടു ബൈക്കുകൾ കുഴിയിൽ വീണു കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അപ്രതീക്ഷിതമായുണ്ടായ അപകടം ലാഹോർ നഗരത്തിൽ വലിയ ഗതാഗതക്കുരുക്കിനും ഇടയാക്കി.
Read Moreചെല്ലം ചാടി നടക്കണ പുൽച്ചാടി… വൈറലായി ‘പിങ്ക് പുൽച്ചാടി’: പച്ചപ്പുൽച്ചാടിക്കു വെല്ലുവിളിയാകുമോയെന്ന് സൈബറിടം
ജാമി എന്ന ഒന്‍പതുവയസുകാരിയുടെ കാമറയിൽ പതിഞ്ഞ ഒരു ചിത്രം ലോകശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. അപൂർവമായ “പിങ്ക് പുൽച്ചാടി’ യെയാണു ജാമി തന്റെ കാമറയിൽ പകർത്തിയത്. പച്ചപ്പുൽച്ചാടിയെ മാത്രം കണ്ടു ശീലമുള്ളവർക്കു പിങ്ക് നിറത്തിലുള്ള പുൽച്ചാടി കൗതുകമുണർത്തുന്നതായി. യഥാർഥത്തിൽ “പിങ്ക് പുൽച്ചാടി’ എന്നൊരു വിഭാഗമില്ല. ജനിതക പരിവർത്തനം കാരണം പുൽച്ചാടിയുടെ സ്വാഭാവിക നിറമായ പച്ച നഷ്ടപ്പെടുകയും പിങ്ക് നിറം ലഭിക്കുകയും ചെയ്യുന്നതാണ്. യൂറോപ്പിലും ഏഷ്യയിലും ഇവ കാണപ്പെടുന്നു. “ഞാൻ ഒരു പിങ്ക് പുൽച്ചാടിയെ കണ്ടെത്തി. വളരെ അപൂർവമായ പുൽച്ചാടിയെ കാണാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്…’ ചിത്രം പങ്കുവച്ചുകൊണ്ട് ജാമി പറഞ്ഞു. ആറര വയസുള്ളപ്പോൾ അച്ഛന്റെ നിക്കോൺ ഡി500 കാമറയിൽ തുടങ്ങിയതാണു ജാമിയുടെ ഛായാഗ്രഹണയാത്ര. ജനശ്രദ്ധയാകർഷിച്ച നിരവധി ചിത്രങ്ങൾ ജാമി ഇതിനകം പകർത്തിയിട്ടുണ്ട്. നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും ഈ ചെറുപ്രായത്തിൽതന്നെ തേടിയെത്തുകയുംചെയ്തു. പ്രകൃതി-പരിസ്ഥിതി ദൃശ്യങ്ങളാണു ജാമി അധികവും പകർത്തിയിട്ടുള്ളത്.
Read Moreആരു കാണുന്നില്ലല്ലോ അല്ലേ… ഒളിച്ചു വന്ന് പച്ചക്കറികളുമായി മുങ്ങുന്ന കള്ളൻമാർക്ക് സംഭവിച്ചത്….
കള്ളൻമാർ അരങ്ങ് വാഴുന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്. പച്ചക്കറികൾ മുതൽ വിലപിടിപ്പുള്ള സ്വർണവും പണവും വരെ മോഷ്ടാക്കൾ കൈക്കലാക്കാറാണ് പതിവ്. പച്ചക്കറികളുമായി മുങ്ങുന്ന ഒരു കൂട്ടം മോഷ്ടാക്കളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കടുത്തുരുത്തിയിലെ നാട്ടുകാരും കര്‍ഷകരും. വാഴക്കുല, ജാതിക്കാ, ജാതിപത്രി, തേങ്ങ, കുരുമുളക് തുടങ്ങി കാര്‍ഷിക വിളകളാണ് രാത്രിയില്‍ വീടുകളിലും പറമ്പുകളിലും പാടത്തുമെത്തി മോഷ്ടിച്ചു കടത്തുന്നത്. തുരുത്തിപ്പള്ളി, തിരുവമ്പാടി, കൂവേലി, കാട്ടാമ്പാക്ക് മേഖലകളിലാണ് മോഷ്ടാക്കളുടെ ശല്ല്യമേറിയിരിക്കുന്നത്. ഒരുദിവസം തന്നെ പല ഭാഗങ്ങളില്‍ നിന്നും വിവിധ കര്‍ഷകരുടെ മൂന്നും നാലും ഏത്തവാഴകുലകളാണ് വെട്ടി കടത്തുന്നത്. കഴിഞ്ഞദിവസം രാത്രിയില്‍ പ്രദേശവാസിയായ ജോണിച്ചന് പൂമരം വീട്ടിലേക്കു വരുമ്പോള്‍ 12.30ഓടെ തുരുത്തിപ്പള്ളി പാടത്ത് ഒരാള്‍ നില്‍ക്കുന്നത് കണ്ടിരുന്നു. തുടര്‍ന്ന് ജോണിച്ചന് പാടം കൃഷി ചെയ്യുന്നയാളെ വിളിച്ചു വിവരമറിയിച്ചു. പിറ്റേന്ന് ഈ പാടത്ത് ഉടമയെത്തിയപ്പോള്‍ ഇദേഹത്തിന്റെയും സമീപത്തെ മറ്റു കൃഷിയിടങ്ങളിലെയും നിരവധി വാഴക്കുലകള്‍ വെട്ടിയെടുത്തതായി കണ്ടെത്തി.…
Read Moreഎന്തൊക്കെയാ ഈ കൊച്ച് ലോകത്ത് നടക്കുന്നത്: മാജിക് മഷ്റൂം കഴിച്ച യുവാവ് സ്വന്തം ജനനേന്ദ്രിയം കഷ്ണങ്ങളായി മുറിച്ച് മാറ്റി
കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവാണ്. കറിവച്ചും സൂപ്പിലിട്ടുമൊക്കെ നമ്മൾ കൂൺ കഴിക്കാറുണ്ട്. സമീപ കാലത്തായി സോഷ്യൽ മീഡിയയിൽ മാജിക് മഷ്റൂമിനെ കുറിച്ചുള്ള വാർത്തകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പേരുകേൾക്കാൻ അടിപൊളി ആണെങ്കിലും ഇത് കറിവച്ചു കഴിക്കുന്ന കൂണുകളല്ല. വളരെയേറെ അപകടകാരികളായ ഒരുതരം ലഹരിമരുന്നാണ് മാജിക് മഷ്റൂമുകൾ. സൈലോസിബിന്‍ എന്നാണ് ഇതിന്റെ യഥാർഥ പേര്. വിഷാദരോഗത്തിന് അടിമയായ ഒരു യുവാവ് മാജിക് മഷ്റൂം കളിച്ചതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് ഇന്ന് ചർച്ചയാകുന്നത്. നാല് മുതൽ അഞ്ച് എണ്ണം വരെ ഉണങ്ങിയ സൈലോസിബിനാണ് ഇയാൾ കഴിച്ചത്. ഇതിനു പിന്നാലെ യുവാവിന് മാനസിക അസ്വാസ്ഥ്യം ഉണ്ടാവുകയും മുറിയിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് തന്റെ ജനനേന്ദ്രിയം കഷ്ണങ്ങളായി മുറിച്ച് നീക്കുകയും ചെയ്തു. നീക്കം ചെയ്ത ജനനേന്ദ്രിയത്തിന്റെ ഭാഗങ്ങള്‍ ഐസ് നിറച്ച പാത്രത്തിലാക്കി. അതുമായി ഇയാൾ പുറത്തേക്കിറങ്ങി നടന്നു. ഇത് കണ്ടുവന്ന വഴിപോക്കൻ യുവാവിനെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും അപകടം…
Read Moreവളർത്തുനായയെ വിഷം കൊടുത്തു കൊന്നു; പ്രതിയെ ജയിലിലാക്കാൻ നിയമം പഠിച്ച് ചൈനീസ് യുവതി
ബെയ്ജിംഗ്: തന്റെ വളർത്തുനായയെ വിഷം നൽകി കൊന്നയാളെ ജയിലിലാക്കാൻ 700 ദിവസംകൊണ്ടു നിയമപഠനം പൂർത്തിയാക്കി ചൈനീസ് യുവതി. ബെയ്ജിംഗിൽനിന്നുള്ള ലീ യിഹാ എന്ന സ്ത്രീയാണു പാപ്പി എന്ന തന്റെ വളർത്തുനായയെ കൊന്നയാൾക്കു ശിക്ഷ വാങ്ങിക്കൊടുക്കാൻ സ്വയം വാദിക്കാനായി നിയമം പഠിച്ചത്. വൈറ്റ് വെസ്റ്റ് ഹൈലാൻഡ് ടെറിയർ ഇനത്തിൽപ്പെട്ട നായ, ലീക്ക് സ്വന്തം കുടുംബാംഗത്തെപ്പോലെയായിരുന്നു. 2022 സെപറ്റംബർ 14ന് വീടിനു സമീപത്തെ കളിസ്ഥലത്ത് സവാരിക്കിറക്കിയ നായ വിഷബാധയേറ്റു ജീവൻ വെടിഞ്ഞു. ഏഴുമണിക്കൂറിലധികം മരണവേദനയാൽ പുളഞ്ഞശേഷമായിരുന്നു നായക്കുട്ടിയുടെ ദാരുണമരണം. പാപ്പിക്കൊപ്പം വേറെ നായ്ക്കളും പൂച്ചകളും വിഷബാധയേറ്റു ചത്തിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രദേശവാസിയായ ഴാങ് എന്ന 65 കാരനാണ് മൃഗങ്ങൾക്ക് വിഷബാധയേറ്റതിനു പിന്നിലെന്നു കണ്ടെത്തി. തന്റെ വാഹനത്തിൽ മൂത്രമൊഴിച്ച നായ്ക്കളോടുള്ള പ്രതികാരമായി വിഷം വച്ച കോഴിയിറച്ചി മൃഗങ്ങൾക്കു കൊടുക്കുകയായിരുന്നുവെന്നു ഴാങ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രിയ നായയുടെ മരണത്തിൽ മനംനൊന്ത…
Read Moreഈ കഫേയിൽ ഇങ്ങനെയാണു ഭായി…! ഭക്ഷണം കഴിക്കാൻ വരുന്നവരെ ചീത്തവിളിക്കും, ചെരിപ്പിനു തല്ലും
ഉപഭോക്താക്കളോടു മാന്യമായി പെരുമാറിയില്ലെങ്കിൽ ഏതു കച്ചവടമാണെങ്കിലും അധികം താമസിയാതെ പൂട്ടേണ്ടി വരും. എന്നാൽ, ഇതിൽനിന്നു നേർവിപരീദമായ കാര്യങ്ങളാണു ജപ്പാനിലെ ഒരു കഫേയിൽ അരങ്ങേറിയത്. ഭക്ഷണം കഴിക്കാൻ വരുന്നവരെ ചീത്തവിളിക്കുകയും അപവാദം പറയുകയും ചെരിപ്പുകൊണ്ടു തല്ലുകയും മറ്റും ചെയ്യുന്നതാണ് ഇവിടുത്തെ രീതി. ജാപ്പനീസ് നിർമാതാവും സോഷ്യൽ മീഡിയ താരവുമായി നോബുയുകി സകുമയുടെ, മോശം ഭാഷ പറയുന്ന ഓൺലൈൻ ഷോകളുടെ ആരാധകർക്കുള്ള പ്രത്യേക ട്രീറ്റായാണ് ടോക്കിയോയിൽ ഈ ഭക്ഷണശാല തുറന്നത്. എത്രമാത്രം പ്രകോപിപ്പിച്ചാലും ചിരിച്ചുകൊണ്ടു നേരിടുന്നവരെ വിജയികളായി പ്രഖ്യാപിക്കുന്ന തരത്തിൽ 10 ദിവസത്തേക്കായിരുന്നു ഈ കഫെയുടെ സജ്ജീകരണം. ആദ്യ കാഴ്ചയിൽ ഒരു സാധാരണ ജാപ്പനീസ് റസ്റ്ററന്റാണെന്നേ തോന്നൂ. എന്നാൽ, ഇവിടെ കയറി അൽപം കഴിയുന്പോൾ കഫേ ജീവനക്കാർ ഉപഭോക്താക്കളെ ശകാരിക്കാൻ തുടങ്ങും. മോശമായ വാക്കുകൾ ഉപയോഗിച്ച് പരിഹസിക്കും. ഭക്ഷണം ഓർഡർ ചെയ്താലും പെട്ടെന്നൊന്നും കൊണ്ടുവന്നു തരില്ല. ഇനി ഭക്ഷണം കൊടുത്താലും…
Read Moreഫിറ്റ്നസ് ടെസ്റ്റ്: കാലാവധി നീട്ടി കേന്ദ്രം
കണ്ണൂർ: രാജ്യത്ത് ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ്, ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളിലൂടെയാക്കുന്ന കാലാവധി നീട്ടി നല്കി കേന്ദ്രസർക്കാർ. 2025 ഏപ്രിൽ ഒന്നുമുതൽ ഫിറ്റ്നസ് ടെസ്റ്റ് , ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകൾ വഴി മതിയെന്നാണ് കേന്ദ്രസർക്കാരിന്റെ പുതിയ വിജ്ഞാപനം. ഇന്നലെ മുതലായിരുന്നു ഫിറ്റ്നസ് ടെസ്റ്റ് , ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളിലൂടെ നടപ്പിലാക്കേണ്ടിയിരുന്നത്. കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ ടെസ്റ്റിംഗ് സ്റ്റേഷനുകൾ ആരംഭിച്ചിരുന്നില്ല. തുടർന്ന് ടെസ്റ്റിംഗ് സ്റ്റേഷനുകൾ ആരംഭിക്കാത്ത സംസ്ഥാനങ്ങൾ കാലാവധി നീട്ടി നല്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ്, കാലാവധി നീട്ടിയത്. എട്ടുവർഷം പഴക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് രണ്ടുവർഷം കൂടുന്പോഴും എട്ടുവർഷം കഴിഞ്ഞവയ്ക്ക് ഓരോ വർഷവും ഫിറ്റ്നസ് നടത്തണമെന്നാണ് നിർദേശം. വ്യക്തികൾ ഉപയോഗിക്കുന്ന വാഹനങ്ങൾ 15 വർഷത്തിലൊരിക്കൽ രജിസ്ട്രേഷൻ പുതുക്കുന്നതിന്റെ ഭാഗമായും ഫിറ്റ്നസ് ടെസ്റ്റ് നടത്തണമെന്നും നിർദേശമുണ്ട്. നിലവിൽ, ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റാണ് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളിലൂടെ നടത്തേണ്ടത്.…
Read More‘പ്രണയപ്രേതം’:പെൺകുട്ടിയുടെ ബാധയൊഴിപ്പിക്കാൻ മന്ത്രവാദി ഓടിയെത്തി; പിന്നാലെ നടന്നത്…
മന്ത്രവാദത്തിനിടെ തന്റെ മകളെ പീഡിപ്പിച്ചയാളെ ജനക്കൂട്ടവിചാരണയ്ക്കിടയിൽ ചെരിപ്പുകൊണ്ടടിച്ച് അമ്മ. ഉത്തർപ്രദേശിലെ മൊറാദാബാദിലാണു സംഭവം. യുവതിയെ പ്രണയബന്ധത്തിൽനിന്നു പിന്തിരിപ്പിക്കാനും മനസുമാറ്റാനുമാണ് അമ്മ മുസ്ലിം പുരോഹിതന്റെ അടുത്തെത്തിച്ചത്. അമ്മയോടു പ്രാർഥിക്കാൻ പറഞ്ഞശേഷം പ്രണയപ്രശ്നങ്ങൾ ‘ഭൂതോച്ചാടന’ത്തിലൂടെ പരിഹരിക്കാമെന്നു പറഞ്ഞ് യുവതിയെ മൗലാന മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. ഏറെനേരം കഴിഞ്ഞിട്ടും മുറിയിൽനിന്നു പുറത്തുവരാത്തതു കണ്ട് യുവതിയുടെ അമ്മ ബലം പ്രയോഗിച്ച് മുറിക്കകത്തേക്കു കടന്നപ്പോൾ മകളെ പീഡിപ്പിക്കുന്നതാണു കണ്ടത്. തുടർന്ന്, നാട്ടുകാരെ വിളിച്ചുകൂട്ടി. നാട്ടുകാരും അമ്മയും ചേർന്ന് പുരോഹിതനെ ശരിക്കും കൈകാര്യം ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ചെരിപ്പിന് അടികിട്ടുന്പോൾ മൗലാന കൂപ്പുകൈകളോടെ അപേക്ഷിക്കുന്നതു ദൃശ്യങ്ങളിൽ കാണാം. മതപ്രഭാഷണങ്ങൾ നടത്തിയിരുന്ന മൗലാന, പ്രേതങ്ങളെ പുറത്താക്കാനും ആളുകളെ സുഖപ്പെടുത്താനുമുള്ള അധികാരം തനിക്കുണ്ടെന്ന് അവകാശപ്പെട്ടിരുന്നു.
Read Moreഅത്ര സുഖകരമല്ല വർക്ക് ഫ്രം ഹോം..! യുവാവിന്റെ പോസ്റ്റ് വൈറൽ
കോവിഡിനെത്തുടർന്നു തൊഴിൽരംഗത്തുണ്ടായ പ്രധാന മാറ്റങ്ങളിലൊന്നാണു വർക്ക് ഫ്രം ഹോം. ഓഫീസിൽ പോകാതെ വീട്ടിലിരുന്നു പണിയെടുക്കുക എന്നത് ജോലിക്കാർ വലിയ ആവേശത്തോടെയാണു സ്വീകരിച്ചത്. എന്നാൽ, കേൾക്കുന്നതുപോലെ അത്ര സുഖകരമല്ല ഇതെന്നാണു പലരുടെയും അനുഭവസാക്ഷ്യം. ഇതുസംബന്ധിച്ച ഒരു യുവാവിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കുറിപ്പിൽനിന്ന്: “ബംഗളൂരു, മുംബൈ, ഡൽഹി പോലുള്ള നഗരങ്ങളിൽ, പ്രത്യേകിച്ച് പങ്കാളിയോടൊപ്പം നിങ്ങളുടെ സ്വന്തം അപ്പാർട്ട്മെന്റിൽ വർക്ക് ഫ്രം ഹോം ഒരു സ്വപ്നമാണ്. എന്നാൽ നിങ്ങളുടെ മാതാപിതാക്കളോടൊപ്പം ജീവിക്കുമ്പോൾ ഇത് സ്ക്വിഡ് ഗെയിമിന്റെ (ജീവൻ പണയപ്പെടുത്തിയുള്ള ഒരു രഹസ്യമത്സരം) പുതിയ തലമാണ്’. ഈ പോസ്റ്റിന് താഴെ കമന്റുകളുടെ പ്രളയമാണ്. ജോലിയും വീട്ടുജോലിയും ഒന്നിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ഒട്ടേറെപ്പേർ പോസ്റ്റിനോട് യോജിച്ചു. ഓഫീസ് സ്ട്രെസ് + ഹോം സ്ട്രെസ് = മാരകമായ കോംബോ എന്ന് അഭിപ്രായപ്പെട്ടവരും നിരവധി. എന്നാൽ, മറ്റു ചിലർ…
Read More