കൊങ്കൺ മേഖലയിലെ രാഷ്ട്രീയ നേതാക്കൾക്ക് പൊതുവേ കേരളവുമായി നല്ല അടുപ്പമാണ്. വീരപ്പ മൊയ്ലിയെയും സദാനന്ദ ഗൗഡയെയും പോലെ മലയാളം സംസാരിക്കാനറിയാവുന്ന കർണാടക മുഖ്യമന്ത്രിമാർ പോലും ഇവിടെ നിന്നുണ്ടായിട്ടുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകൾ പിന്നിട്ട് ഉത്തര കന്നഡ ജില്ലയിലെത്തുമ്പോഴേക്കും മഹാരാഷ്ട്രയുടെയും ഗോവയുടെയും ബന്ധങ്ങൾ കൂടി പ്രകടമാകും. ഈ മേഖലയിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് അർജുൻ ദൗത്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുമാസത്തിലേറെക്കാലം മലയാളത്തിലെ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തം സംഭവിച്ചതു മുതൽ ദൗത്യത്തിന്റെ ഓരോ ഘട്ടങ്ങളിലും സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങളെ മുന്നിൽനിന്ന് നയിക്കുകയായിരുന്നു കാർവാറിന്റെ ഈ ജനകീയ എംഎൽഎ. ആദ്യനാളുകളിൽ പെരുമഴയെ പോലും കൂട്ടാക്കാതെ രാവും പകലും ദൗത്യത്തിനൊപ്പം ഓടിനടന്ന എംഎൽഎയെ അർജുന്റെ കുടുംബാംഗങ്ങൾക്കും മലയാളികൾക്കും ഒരിക്കലും മറക്കാനാകില്ല. സെയിലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് അന്വേഷിച്ച് കണ്ടെത്തി മലയാളികൾ…
Read MoreCategory: Today’S Special
നെഞ്ചോട് ചേർത്ത്… ഹൃദയദിന സന്ദേശമുയര്‍ത്തി മാരത്തണ്‍ സംഘടിപ്പിച്ച് കാരിത്താസ് ആശുപത്രി
കോട്ടയം: ലോക ഹൃദയദിന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കാരിത്താസ് ആശുപത്രിയും ഡെക്കാത്തലോണും സംയുക്തമായി കാരിത്തോണ്‍ എന്ന പേരില്‍ മാരത്തണ്‍ സംഘടിപ്പിച്ചു. കാരിത്താസ് കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്റിന്റെയും കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ നടന്ന മാരത്തണ്‍ കാരിത്താസ് ഹോസ്പിറ്റല്‍ സര്‍വീസ് ജോയിന്റ് ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തേവരപ്പറമ്പിലും കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് എച്ച്ഒഡി ഡോ. ജോണി ജോസഫും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ഇരുനൂറോളം ആളുകള്‍ പങ്കെടുത്ത മാരത്തണ്‍ രാവിലെ കാരിത്താസ് മാതാ ഹോസ്പിറ്റലില്‍നിന്ന് ആരംഭിച്ച് കാരിത്താസ് റൗണ്ട് വഴി കാരിത്താസ് മാതാ ഹോസ്പിറ്റലില്‍ അവസാനിച്ചു. കാരിത്താസ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളില്‍നിന്നുള്ള ജീവനക്കാരോടൊപ്പം പൊതുജന പങ്കാളിത്തംകൊണ്ടും മാരത്തണ്‍ ശ്രദ്ധേയമായി. ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാരിത്താസ് ഹോസ്പിറ്റല്‍ ജനങ്ങള്‍ക്കിടയില്‍ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ തുടര്‍ച്ചയായി മാരത്തണ്‍ മാറിയെന്നും ഹൃദയദിന സന്ദേശമായ യൂസ് ഹാര്‍ട്ട് ഫോര്‍ ആക്ഷന്‍ എന്നത് ജനങ്ങളിലേക്ക് എത്തിക്കാന്‍…
Read Moreനാട്ടുകാർ ഡാ… നെഹ്റു ട്രോഫി വള്ളംകളി; ഫൈനൽ മത്സരത്തിൽ മാറ്റുരച്ച ചുണ്ടൻ വള്ളങ്ങളെല്ലാം നിയന്ത്രിച്ചത് കുമരകം നിവാസികൾ
കുമരകം: ആലപ്പുഴ പുന്നമടക്കായലിൽ ഇന്നലെ നടന്ന നെഹ്റു ട്രോഫി വള്ളംകളി ഫൈനൽ മത്സരത്തിൽ മാറ്റുരച്ച ചുണ്ടൻ വള്ളങ്ങളെല്ലാം നിയന്ത്രിച്ചത് കുമരകം നിവാസികൾ. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ, വിബിസി കൈനകരിയുടെ വീയപുരം, നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം എന്നീ കരക്കാർ പരസ്പരം മത്സരിച്ചപ്പോൾ നാലു ചുണ്ടൻ വള്ളങ്ങളുടെയും അമരത്തുനിന്നത് കുമരകംകാരാണ്. തുടർച്ചയായ അഞ്ചാം തവണ നെഹ്റു ട്രോഫി നേടിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാലിന്റെ അമരക്കാരൻ കുമരകം സ്വദേശി പ്രസന്നൻ കല്ലുപുരയ്ക്കലാണ്. രണ്ടാം സ്ഥാനക്കാരായ വിബിസി കൈനകരിയുടെ വീയപുരം ചുണ്ടന്റെ അമരത്ത് കുമരകം സ്വദേശിതന്നെയായ രാജീവ് കായപ്പുറമായിരുന്നു. നാലാം സ്ഥാനത്തെത്തിയ നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്റെ അമരത്ത് നില ഉറപ്പിച്ചതും കുമരകംകാരൻ സതീഷ് കുഴികണ്ടമാണ്. കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ നടുഭാഗത്തിന്റെ ഒന്നാം അമരക്കാരനായ സുരേഷ് നാഷ്ണാന്ത്രയും കുമരകം…
Read More‘ഹാരിയോട്ട ഏവിയ’: പസഫിക് സമുദ്രത്തിൽ ‘പ്രേതസ്രാവ്’; ഞെട്ടിത്തരിച്ച് ആളുകൾ
തീഷ്ണമായ കറുത്ത കണ്ണുകളും ഇടുങ്ങിയ മൂക്കുമുള്ള ‘പ്രേതസ്രാവ്’ ശാസ്ത്രലോകത്തിനു കൗതുകമായി. നീണ്ട ചുണ്ട് കൊണ്ട് ഇരയെ വേട്ടയാടിപ്പിടിക്കുന്ന പുതിയ ഇനം സ്രാവിനെ പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലാണു കണ്ടെത്തിയത്. ഇളം തവിട്ടുനിറത്തിലുള്ള മിനുസമാർന്ന ചർമമാണ് ഇതിനുള്ളത്. 2,600 മീറ്റർ ആഴത്തിൽവരെ ചെന്ന് ഇവയ്ക്ക് ഇരപിടിക്കാൻ കഴിയുമെന്നു പുതിയ ഇനത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ബ്രിട്ട് ഫിനുച്ചി പറഞ്ഞു. തന്റെ മുത്തശിയുടെ സ്മരണയ്ക്കായി ‘ഹാരിയോട്ട ഏവിയ’ എന്നാണ് ഫിനുച്ചി ഇതിനു ശാസ്ത്രീയനാമം നൽകിയത്.
Read Moreകുട്ടികളേ നിങ്ങൾ ഇനി കാമറ നിരീക്ഷണത്തിലാണ്: സിബിഎസ്ഇ പരീക്ഷകൾക്ക് സിസിടിവി കാമറ നിർബന്ധമാക്കി
ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) വരാനിരിക്കുന്ന 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾക്കു പരീക്ഷാകേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള സ്കൂളുകളിൽ സിസിടിവി കാമറ നിർബന്ധമാക്കി. 2025ൽ ഇന്ത്യയിലും 26 രാജ്യങ്ങളിലുമായി ഏകദേശം 44 ലക്ഷം വിദ്യാർഥികൾ പങ്കെടുക്കുന്ന പരീക്ഷയിൽ 8,000 പരീക്ഷാകേന്ദ്രങ്ങളുണ്ട്. പരീക്ഷാ കാലയളവിലുടനീളം ഉയർന്ന റെസല്യൂഷനുള്ള ഫൂട്ടേജ് തുടർച്ചയായി റെക്കോർഡ് ചെയ്യും. സിസിടിവി സ്ഥാപിച്ചതിനെക്കുറിച്ച് വിദ്യാർഥികളെയും സ്റ്റാഫിനെയും അറിയിക്കണം. റെക്കോർഡിംഗുകളുടെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ഫൂട്ടേജ് അംഗീകൃത ഉദ്യോഗസ്ഥർക്ക് മാത്രമേ ആക്സസ് ചെയ്യാനാകൂവെന്നും ഫലപ്രഖ്യാപനത്തിനു ശേഷം രണ്ടു മാസത്തേക്കു ദൃശ്യങ്ങൾ സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.
Read Moreസഹാറ മരുഭൂമിയിൽ പച്ചപ്പിന്റെ നാന്പുകൾ..! ഗവേഷകലോകം ആഹ്ളാദത്തിൽ
ഭൂമിയിലെ ഏറ്റവും വരണ്ട സ്ഥലങ്ങളിലൊന്നാണ് സഹാറ മരുഭൂമി. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഉത്തരഭാഗത്ത് യൂറോപ്പിനോളം വലിപ്പത്തിൽ 90,00,000 ചതുരശ്ര കിലോമീറ്ററുകളിലായി സഹാറ എന്ന ഉഷ്ണമരുഭൂമി വ്യാപിച്ചുകിടക്കുന്നു. ഈ മരുഭൂമിയിൽ പച്ചപ്പിന്റെ നാന്പുകൾ മുളയ്ക്കുന്നതായി കണ്ടെത്തിയിരിക്കുകയാണു ഗവേഷകർ. നാസയുടെ ഉപഗ്രഹം ഇതിന്റെ ചിത്രങ്ങൾ പുറത്തുവിടുകയുംചെയ്തു. കഴിഞ്ഞ സെപ്റ്റംബർ ഏഴിനും എട്ടിനും വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിൽ കനത്തഅളവിൽ മഴ ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് പച്ചപ്പിന്റെ അടയാളങ്ങൾ കാണാൻ തുടങ്ങിയത്. മൊറോക്കോ, അൾജീരിയ, ടുണീഷ്യ, ലിബിയ എന്നിവിടങ്ങളിലെ അപൂർവമായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഇപ്പോൾ പച്ചപ്പിന്റെ അടയാളങ്ങൾ കാണിക്കുന്നതായി ഗവേഷകർ പറയുന്നു. ഗണ്യമായി മഴ കിട്ടിയാൽ ചെടികൾ വളർന്ന് ഇവിടം സമൃദ്ധമായ ഭൂപ്രകൃതിയായി മാറുമെന്നും ഗവേഷകർ ആഹ്ളാദത്തോടെ ചൂണ്ടിക്കാട്ടുന്നു. ചരിത്രപരമായി, ബിസി 11,000നും 5,000ത്തിനും ഇടയിൽ സഹാറ സസ്യജാലങ്ങളും തടാകങ്ങളും നിറഞ്ഞ ഭൂപ്രദേശമായിരുന്നുവെന്നാണു ഗവേഷകലോകത്തിന്റെ വിലയിരുത്തൽ.
Read Moreമേക്കപ്പ് കൂടിപ്പോയോ മാഡം? ലിപ്സ്റ്റിക് ഉപയോഗിച്ചത് മേയർക്ക് പിടിച്ചില്ല: ജീവനക്കാരിയെ സ്ഥലംമാറ്റി
ചെന്നൈ: ലിപ്സ്റ്റിക് ഉപയോഗിച്ചതിന്റെ പേരിൽ ജീവനക്കാരിയെ സ്ഥലംമാറ്റി. ഗ്രേറ്റർ ചെന്നൈ മുനിസിപ്പൽ കോർപറേഷനിലാണു സംഭവം. മേയറുടെ അകമ്പടി സംഘത്തിൽ ദഫേദാർ ആയി സേവനമനുഷ്ഠിക്കുന്ന മാധവിയാണു മേയർക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന മേയർ പ്രിയാ രാജന്റെ നിർദേശം പാലിക്കാതിരുന്നതിനാലാണു തന്നെ സ്ഥലം മാറ്റിയതെന്ന് 50കാരിയായ മാധവി ആരോപിച്ചു. ജോലി സമയത്ത് ലിപ്സ്റ്റിക് ഉപയോഗിച്ചതു ചൂണ്ടിക്കാട്ടി മാധവിക്ക് നോട്ടീസ് നൽകുകയായിരുന്നു. എന്നാൽ, ജോലി സമയത്ത് ലിപ്സ്റ്റിക് ഇടുന്നത് കുറ്റകരമാണെങ്കിൽ അതിനുള്ള സർക്കാർ ഉത്തരവ് കാണിക്കണമെന്ന് മാധവി മറുപടി നൽകി. ഇതോടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി മേയർ മാധവിയെ സ്ഥലം മാറ്റുകയായിരുന്നു.
Read Moreഎന്തൊക്കെ സഹിച്ചാലാ ഒന്ന് പ്രേമിക്കാൻ പറ്റുന്നത്: കാമുകിയെ കാണാൻ ഹോസ്റ്റലിൽ ബുർഖ ധരിച്ചെത്തി; മലയാളി യുവാവ് പിടിയിൽ
കാമുകിയെ കാണാൻ കോളജ് ഹോസ്റ്റലില്‍ ബുർഖ ധരിച്ചെത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുപ്പം പിഇഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർഥിനിയെ കാണാനാണു യുവാവ് ബുർഖ ധരിച്ച് ഹോസ്റ്റലിലെത്തിയത്. കമിതാക്കൾ മലയാളികളാണ്. ബംഗളൂരുവിൽ പാചകക്കാരനായി ജോലി ചെയ്യുകയാണ് യുവാവ്. കേരളത്തില്‍വച്ചു രണ്ടുവർഷം മുമ്പാണ് ഇരുവരും കണ്ടുമുട്ടി പരിചയത്തിലായത്. ബംഗളൂരുവിൽനിന്നു ട്രെയിനില്‍ കുപ്പത്തെത്തിയ യുവാവ് വേഷം മാറി പെണ്‍കുട്ടിയുടെ ഹോസ്റ്റലിലെത്തുകയായിരുന്നു. സംശയം തോന്നിയ ഹോസ്റ്റല്‍ ജീവനക്കാർ പരിശോധിച്ചതോടെയാണ് യുവാവ് വേഷം മാറി വന്നതാണെന്നു കണ്ടെത്തിയത്. ഹോസ്റ്റല്‍ ഉടമയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
Read Moreഎന്നാലും എന്റെ സ്പൈഡർമാനേ, നിങ്ങൾക്കീ ഗതി വന്നല്ലോ? സ്റ്റേഷനു മുൻപിൽ ഭിക്ഷ എടുക്കുന്ന സ്പൈഡർമാൻ; വൈറലായി വീഡിയോ
മുംബൈ: സാങ്കൽപിക കഥാപാത്രങ്ങളുടെ വേഷത്തിൽ വീഡിയോ ചെയ്ത് സോഷ്യൽ മീഡിയയിൽ ഷൈൻ ചെയ്തവർ കുറച്ചൊന്നുമല്ല. എന്നാൽ, ഒരേ വേഷത്തിൽ വീണ്ടും വീണ്ടും വന്നാൽ ലൈക്ക് അടിക്കുന്നവർ കുറയും. വേഷത്തിനൊപ്പം അൽപം അഭിനയം കൂടി ചേർത്ത് വെറൈറ്റി വരുത്തിയാലോ? അത് ചിലപ്പോൾ ക്ലിക്ക് ആയെന്നു വരും. അത്തരമൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സ്പൈഡർമാന്റെ വേഷത്തിൽ ഭിക്ഷ യാചിക്കുന്ന യുവാവിന്റെ വീഡിയോ ആണു ശ്രദ്ധ നേടിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ തിരക്കേറിയ കല്യാൺ റെയിൽവേ സ്റ്റേഷന് മുന്നിലിരുന്നായിരുന്നു ഭിക്ഷാടനം. “ആരെങ്കിലും ഈ സ്പൈഡർമാന് ഭിക്ഷ നൽകൂ’ എന്ന കാപ്ഷനോട് കൂടിയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. യാചിക്കുന്ന സ്പൈഡർമാൻ വേഷധാരിയെ ചിരിയോടെയും അമ്പരപ്പോടെയും ആളുകൾ നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം. നേരത്തെയും ഈ യുവാവ് സ്പൈഡർമാന്റെ വേഷം കെട്ടി വീഡിയോകൾ ചെയ്തിട്ടുണ്ടത്രെ. ഡാൻസ് ചെയ്യുന്ന സ്പൈഡർമാനും ക്ലാസ് മുറിയിലിരുന്ന് ഉറങ്ങുന്ന സ്പൈഡർമാനുമൊക്കെ അതിൽ…
Read Moreഅതിരു കടന്ന പ്രണയം: കാമുകിയെ കാണാൻ ശ്രമിച്ച യുവാവിനെ പോലീസ് പൊക്കി; കാരണം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാൻ അതിർത്തി കടന്ന് പാക്കിസ്ഥാനിലേക്കു കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ജമ്മുകാഷ്മീരിലെ ബന്ദിപ്പോര സ്വദേശിയായ ഇംതിയാസ് ഷേഖ് (36) ആണ് പിടിയിലായത്. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഖവ്ദ ഗ്രാമത്തിൽ കൂടിയാണ് ഇയാൾ അതിർത്തി കടക്കാൻ ശ്രമിച്ചത്. പാക്കിസ്ഥാനിലെ മുൾടാനിൽനിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയെ കാണാനായിരുന്നു ഇയാളുടെ സാഹസം. കച്ച് അതിർത്തി വഴി നിയമപരമായി പാക്കിസ്ഥാനിൽ പ്രവേശിക്കാൻ കഴിയുമെന്ന് വിശ്വസിച്ച ഷേഖ്, അധികാരികളിൽനിന്ന് അനുമതി നേടുന്നതിനു പ്രദേശവാസികളുടെ സഹായം തേടി. വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിനുശേഷം ഇയാളെ വിട്ടയച്ചു. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്ന് പോലീസ് പറഞ്ഞു.
Read More