വീട്ടുജോലിക്കായി പലരും പല വീടുകളിലും പോകാറുണ്ട്. അവിടെ താമസിച്ച് ജോലി ചെയ്യുന്നവരുണ്ട്. ചിലർ ദിവസവും സ്വന്തം വീട്ടിൽ നിന്ന് വന്നുപോകാറുമുണ്ട്. വീട്ടിൽ താമസിച്ച് ജോലിചെയ്യുന്നവരാകട്ടെ തങ്ങൾ ജോലിക്ക് പോകുന്ന വീട്ടിൽ സുരക്ഷിതരാണെന്ന് പൂർണമായി വിശ്വസിച്ച് നിൽക്കുന്നവരാണ്. എന്നാൽ തന്റെ വിശ്വാസം തെറ്റാണെങ്കിലോ? എന്താകു അവസ്ഥ. അത്തരത്തിൽ ഒരു സംഭവം ഉണ്ടായിരിക്കുകയാണ് കോടീശ്വരനായ മൈക്കൽ എസ്പോസിറ്റോയുടെ വീട്ടിൽ. ജോലിക്കാരിയായ കെല്ലി ആൻഡ്രേഡ് ആണ് മൈക്കലിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ നാല് കുട്ടികളെയും നോക്കിയിരുന്നത്. കുഞ്ഞുങ്ങളെ നോക്കുന്നതിനായി കെല്ലി അദ്ദേഹത്തിന്റെ വീട്ടിൽ സ്ഥിരതാമസവുമാക്കിയിരുന്നു. എന്നാൽ കെല്ലിയോട് വീട്ടുടമ മൈക്കൽ ചെയ്ത ക്രൂരത ഓർത്ത നെറ്റി ചുളിക്കുകയാണ് സോഷ്യൽ മീഡിയ. അയാൾ ജോലിക്കാരി കിടക്കുന്ന കിടപ്പുമുറിയിലെ സ്മോക്ക് ഡിറ്റക്ടറിൽ ഒളിക്യാമറവച്ച് അവൾ വസ്ത്രം മാറുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പകർത്തി. പക്ഷേ ഇക്കാര്യം കെല്ലി കണ്ടുപിടിക്കുകയും പോലീസിൽ അറിയിക്കുകയും ചെയ്തു. മൈക്കലിനെ പോലീസ് അറസ്റ്റ് ചെയ്തു.…
Read MoreCategory: Today’S Special
പ്രായം രണ്ടുവയസിലേക്ക്, ഓർമ്മയുടെ കാര്യത്തിൽ ഇവളൊരു കുഞ്ഞു ജീനിയസ്; ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സ്, സ്വന്തമാക്കി അഥർവ
ചേർത്തല: രണ്ടു വയസ് തികയും മുന്പേ ഓർമശക്തിയിലെ ജീനിയസ്. ചെറുപ്രായത്തിലെ കുസൃതികൾക്കിടയിലും അമ്മയിൽ നിന്നു സ്വന്തമാക്കിയ അറിവുകളാണ് ഈ കൊച്ചു മിടുക്കിയെ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ നേട്ടത്തിന് അർഹയാക്കിയത്. ചേർത്തല പാണാവള്ളി സ്വദേശികളായ സച്ചു-അഞ്ജലി ദമ്പതികളുടെ ഒന്നര വയസുകാരി അഥർവ കെ.എസ്.എന്ന മിടുക്കിയാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സ്, കലാസ് വേൾഡ് റിക്കാർഡുകൾ സ്വന്തമാക്കിയത്. സംസാരിക്കാൻ പ്രായമായിട്ടില്ലെങ്കിലും പക്ഷികൾ, നിറങ്ങൾ, പച്ചക്കറികൾ, പൂക്കൾ, വാഹനങ്ങൾ അങ്ങനെ എന്തിനെയും ഈ മിടുക്കി കാണിച്ചുതരും. ഒറ്റത്തവണ കാണിച്ചുകൊടുത്താൽ മനഃപാഠമാക്കാനുള്ള അഥർവയുടെ കഴിവ് അമ്മയാണ് ആദ്യം മനസിലാക്കിയത്. അച്ഛനും അമ്മയും പറഞ്ഞു കൊടുത്തതെല്ലാം അവൾ മനപ്പാഠമാക്കി പറഞ്ഞുതുടങ്ങി.ഒട്ടുംവൈകാതെ തന്നെ റിക്കാർ ഡുകൾ ഈ കൊച്ചു മിടുക്കിയെ തേടിയെത്തി. കൂടുതലായി സംസാരിച്ചു തുടങ്ങുമ്പോൾ ഒത്തിരി കാര്യങ്ങൾ പഠിപ്പിക്കാൻ തയാറെടുക്കുകയാണ് മാതാപിതാക്കൾ. ദേവരാജൻ പൂച്ചാക്കൽ
Read Moreഇറക്കുമതി റോസാപ്പൂ അത്ര പോരാ; സൗദിയിൽ റോസപ്പൂത്തോട്ടം വരുന്നു; കൃഷിയിലൂടെ സൗദി നേടിയെടുക്കുന്നത് രണ്ട് ലക്ഷ്യങ്ങൾ
റിയാദ്: സൗദിയിൽ റോസാപ്പൂ കൃഷി വിപുലപ്പെടുത്താൻ തീരുമാനം. രാജ്യത്ത് വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ഇത്തരത്തിലുള്ള നീക്കം. ഇറക്കുമതി ചെയ്യുന്ന റോസാപ്പൂക്കളുടെ ഉയർന്നവിലയും ഗുണനിലവാരമില്ലായ്മയും മറികടക്കുക എന്നതും ലക്ഷ്യമാണെന്ന് അധികൃതർ അറിയിച്ചു. കൃഷി വ്യാപകമാകുന്നതോടെ സൗദിയിൽനിന്നു റോസാപ്പൂക്കൾ ഗൾഫ് രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. റോസാപ്പൂ കൃഷിക്ക് പരമാവധി പ്രോത്സാഹനങ്ങൾ നൽകുമെന്നു സൗദി കൃഷി മന്ത്രാലയം വെളിപ്പെടുത്തി. കൃഷി ചെയ്യുന്നവർക്കു ടിഷ്യു തൈകൾ ലഭ്യമാക്കും. ഇതുവഴി വലിയ വിളവ് ഉണ്ടാകുന്നതിനൊപ്പം ഉത്പാദനച്ചെലവ് കുറയ്ക്കാനും കഴിയും. റോസ് കൃഷിയിൽ താൽപര്യം പ്രകടിപ്പിക്കുന്നവർക്ക് അനുയോജ്യമായ കൃഷിഭൂമി നൽകാനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതിച്ചെലവിന്റെ 70 ശതമാനം കാർഷിക വികസന ഫണ്ടിൽനിന്നു വായ്പയായി അനുവദിക്കും.
Read Moreഒരു നിമിഷം നാട്ടിലാണെന്ന് ഓർത്തുപോയി… ലഹരി മൂത്തപ്പോൾ പബ്ലിക്കായി കാര്യം സാധിച്ചു..! ഇന്ത്യൻ തൊഴിലാളിക്ക് സിംഗപ്പുരിൽ 25,000 രൂപ പിഴ
സിംഗപ്പുർ: ലഹരി തലയ്ക്കു പിടിച്ചാൽ ചിലർക്കു പിടിവിട്ടു പോകും. പിന്നെ എന്താണു ചെയ്യുന്നതെന്ന് അവർക്കുപോലും ഒരു നിശ്ചയമുണ്ടാകില്ല. മദ്യപിച്ചു ലക്കുകെട്ട ചിന്നരസ (37) എന്ന ഇന്ത്യൻ നിർമാണ തൊഴിലാളി സിംഗപ്പുരിൽ ചെയ്തതെന്തെന്ന് അറിയണ്ടേ? അവിടത്തെ പ്രശസ്തമായ മറീന ബേ സാൻഡ്സിനു മുന്നിൽ പബ്ലിക്കായി മലമൂത്രവിസർജനം നടത്തി. തുടർന്ന് അവിടത്തെ ഇരിപ്പിടങ്ങളിൽ ഒന്നിൽ കിടന്നു വിശാലമായി ഉറങ്ങി. ഇവിടത്തെ ഒരു കാസിനോയിൽ ചൂതാട്ടത്തിനെത്തിയ ചിന്നരസ പുലർച്ചെ പുറത്തിറങ്ങിയശേഷമാണ് ഈ വൃത്തികേട് കാട്ടിയത് കഴിഞ്ഞ വർഷം ഒക്ടോബർ 30ന് നടന്ന ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടർന്നു ചിന്നരസയ്ക്കായി പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ, ഈവർഷം ജൂൺ നാലിന് അതേ കാസിനോയിൽ എത്തിയ ചിന്നരസയെ പോലീസ് പിടികൂടി.വിചാരണ നടത്തി കോടതി ഇയാൾക്ക് 25,000 രൂപ പിഴയും ചുമത്തി. പൊതുജനാരോഗ്യ (പൊതുശുദ്ധീകരണം) ചട്ടങ്ങൾ പ്രകാരമായിരുന്നു ശിക്ഷ.…
Read Moreകുപ്പിവെള്ളത്തിലും മുലപ്പാലിലുംവരെ മൈക്രോ പ്ലാസ്റ്റിക്! വൻ വിപത്തെന്ന് പഠനറിപ്പോർട്ട്
മുംബൈ: നഗ്നനേത്രങ്ങൾക്കുപോലും കാണാൻ കഴിയാത്ത ചെറിയ പ്ലാസ്റ്റിക് കണികകൾ (മൈക്രോ പ്ലാസ്റ്റിക്) വിവിധമാർഗത്തിൽ നമ്മുടെ ശരീരത്തിൽ എത്തുന്നുവെന്ന് പഠനറിപ്പോർട്ട്. ഇവയാകട്ടെ വലിയ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നു. മൈക്രോ പ്ലാസ്റ്റിക് മനുഷ്യശരീരത്തിലേക്ക് എത്തുന്നതിന്റെ പ്രധാന ഉറവിടങ്ങളിലൊന്ന് വിപണിയിൽനിന്നു വാങ്ങുന്ന പ്ലാസ്റ്റിക് കുപ്പി വെള്ളം ആണ്. ഫിൽട്ടർ ചെയ്ത ടാപ്പ് വെള്ളമോ, സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ ഗ്ലാസ് ഉപയോഗിച്ച് നിർമിച്ച കുപ്പികളിലെ വെള്ളമോ കുടിക്കാൻ ശ്രദ്ധിക്കുക. ഉപ്പ് ആണ് മറ്റൊന്ന്. വ്യാപകമായ മലിനീകരണം മൂലം ഉപ്പിൽ മൈക്രോപ്ലാസ്റ്റിക് കണങ്ങൾ ധാരാളം ഉൾപ്പെടുന്നു. ഹിമാലയൻ റോക്ക് സാൾട്ട് അല്ലെങ്കിൽ ഭൂഗർഭ സ്രോതസുകളിൽനിന്ന് ഉരുത്തിരിഞ്ഞ മറ്റു തരത്തിലുള്ള ഉപ്പ് വേണം ഉപയോഗിക്കാൻ. പ്ലാസ്റ്റിക് അധിഷ്ഠിത ടീ ബാഗുകൾ (പ്രത്യേകിച്ച് നൈലോൺ അല്ലെങ്കിൽ പോളിസ്റ്റർ എന്നിവകൊണ്ടു നിർമിച്ചവ) ചൂടുവെള്ളത്തിൽ കുതിർന്നാൽ കോടിക്കണക്കിന് മൈക്രോപ്ലാസ്റ്റിക് കണികകൾ പുറത്തുവിടുന്നു. ടീ ബാഗ് ഉപയോഗിച്ചു തയാറാക്കുന്ന ഒരു ഗ്ലാസ് ചായ…
Read Moreകൂറ്റന് പെരുമ്പാമ്പുകളെ തോളിലിട്ട് അച്ഛനും മകളും..! അവിശ്വസനീയമെന്ന് സോഷ്യൽ മീഡിയ
യുഎസ്: പാന്പുകളുടെ ചിത്രങ്ങൾ കാണുന്നതുപോലും മിക്കവർക്കും ഭയമാണ്. അവയുമായി ആരെങ്കിലും അടുത്തിടപഴകുന്നതു കാണാനും പലരും ഇഷ്ടപ്പെടില്ല. എന്നാൽ പടുകൂറ്റന് പെരുമ്പാമ്പുകളെ തോളിലിട്ടു വലിച്ചുകൊണ്ടു പോകുന്ന ഒരച്ഛന്റെയും മകളുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ അന്പരപ്പിനൊപ്പം കൗതുകവും ഉണർത്തി. കലിഫോർണിയയിലെ ഫൗണ്ടൻ വാലിയിലുള്ള ഇൻഡോർ ഉരഗമൃഗശാലയിൽനിന്നുള്ള ദൃശ്യങ്ങളാണു വീഡിയോയിലുള്ളത്. മൃഗശാലയുടെ സ്ഥാപകനായ ജെയ് ബ്രൂവറും അദ്ദേഹത്തിന്റെ മകള് ജൂലിയറ്റുമാണ് പെരുമ്പാമ്പുകളെ തോളിൽ വഹിച്ചുകൊണ്ടുപോകുന്നത്. തെല്ലും ഭയമില്ലാതെ പതിവ് ജോലി ചെയ്യുന്നപോലെയാണ് ഇരുവരുടെയും ശരീരഭാഷ. “ഞങ്ങൾ എല്ലാം ഒരു കുടുംബം’എന്നാണു വീഡിയോ പങ്കുവച്ച് ജൂലിയറ്റ് കുറിച്ചത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. “അവിശ്വസനീയം എന്നല്ലാതെ മറ്റൊന്നും പറയാനില്ല’ എന്നായിരുന്നു ചിലരുടെ പ്രതികരണം. 2009 ജൂലൈയിൽ ഉരഗമൃഗശാല സ്ഥാപിതമായശേഷം ഇതുവരെ രണ്ടു ലക്ഷത്തിലധികമാളുകൾ ഇവിടെ സന്ദർശനം നടത്തിയതായി പറയുന്നു. ബ്രൂവറും അദ്ദേഹത്തിന്റെ മൂന്നു പെൺമക്കളും ഉൾപ്പെടെ 20 ഓളം ജീവനക്കാർ…
Read Moreഎന്തൊക്കെ കണ്ടാൽ പറ്റും: ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ ചെളിമണ്ണ് നല്ലതെന്ന് യുവതി; വിമർശിച്ച് സൈബറിടം
ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കുന്നതിന് പല രീതിയിലുള്ള മാർഗങ്ങൾ തേടിപ്പോകുന്നവരാണ് പലരും. ചെളി കഴിച്ചാൽ ആരോഗ്യം കൂടുമെന്ന് പറഞ്ഞാൽ നിങ്ങൾ അത് പരീക്ഷിച്ച് നോക്കാറുണ്ടോ? ഏയ് എവിടുന്ന് എന്ന് മറുപടി പറയാൻ വരട്ടെ… ചെളി കഴിച്ചാൽനിങ്ങളുടെ കുടൽ സംബന്ധമായ പ്രശ്നങ്ങളും ചർമ്മപ്രശ്നങ്ങളും അമിത വണ്ണവുമെല്ലാം നിയന്ത്രിക്കുന്നതിനു സഹായകരമാകുമെന്ന് പറഞ്ഞിരിക്കുകയാണ് ഫെർട്ടിലിറ്റി, ഹോർമോൺ കോച്ച് എന്ന പേരിൽ അറിയപ്പെടുന്ന സ്റ്റെഫാനി അഡ്ലർ. ഇത് സംബന്ധിച്ച് ഒരു വീഡിയോ തന്നെ ഇവർ പങ്കുവച്ചിട്ടുണ്ട്. ഭൂമിയിലെ മനുഷ്യരേക്കാൾ കൂടുതൽ സൂക്ഷ്മാണുക്കളാണ് ഒരു ടീസ്പൂൺ ഓർഗാനിക് ബയോഡൈനാമിക് മണ്ണിൽ കാണപ്പെടുന്നത്. എല്ലാവരും ഇത് പരീക്ഷിക്കണമെന്നാണ് യുവതിയുടെ നിർദേശം. വീഡിയോ പങ്കുവച്ചതോടെ നിരവധി ആളുകളാണ് ഇവർക്കെതിരേ വിമർശനവുമായി എത്തിയത്. അപ്പന്റിസൈറ്റിസ് പോലുള്ള രോഗങ്ങൾ വേഗം പിടിപെടുമെന്നാണ് പലരുടേയും കമന്റ്. അതേസമയം ഭക്ഷ്യയോഗ്യമായ മണ്ണ് എന്ന പേരിൽ പല ഓൺലൈൻ സ്റ്റോറുകളും ഇത് വിൽപന നടത്തുന്നുണ്ട്. ഇതി…
Read Moreഭാഗ്യം എന്നൊക്കെ പറഞ്ഞാൽ ഇതാണ് മോനേ… പാന്പിന്റെ കടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട് യുവാവ്: വൈറലായി വീഡിയോ
പാമ്പ് എന്നു കേൾക്കുന്പോഴേ ഭയന്ന് പിന്നോട്ട് ഓടുന്നവരാണ് അധികം ആളുകളും. പാന്പിന്റെ പല വീഡിയോയും ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പാന്പിന്റെ കടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു എന്നൊക്കെ നമ്മൾ കേട്ടിട്ടില്ലേ. എന്നാൽ കാണുകയും ചെയ്യാം അത്. പാന്പ് കടി ഏൽക്കാതെ രക്ഷപെട്ട ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. വിഷ്വല് ഫീസ്റ്റ് എന്ന എക്സ് ഹാന്റിലില് നിന്നും ‘ പാമ്പ് മുഖത്ത് കടിക്കുന്നതിന് മുമ്പ് ഒരാള് പാമ്പിനെ പിടികൂടുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ഒരു കൂറ്റൻ പാന്പിനെ യുവാവ് പിടികൂടുന്നതാണ് വീഡിയോ. പാന്പിനെ പിടിക്കുന്പോൾ അത് വായ തുറന്ന് യുവാവിനെ കടിക്കാൻ ശ്രമിക്കുന്നതും നമുക്ക് കാണാൻ സാധിക്കും. തലനാരിഴയ്ക്കാണ് പാന്പിന്റെ കടിയിൽ നിന്ന് യുവാവ് രക്ഷപെട്ടത്. എന്തായാലും ഇതിന്റെ വീഡിയോ വളരെ വേഗംതന്നെ വൈറലായി. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. പലരും…
Read Moreഎന്തൊക്കെയാ ഈ സ്ത്രീ കാട്ടിക്കൂട്ടുന്നത്: ഇവരൊരു അമ്മതന്നെയാണോ? കിണറ്റിൻ കരയിൽ കുഞ്ഞിനെവച്ച് റീൽ; വൈറലായി വീഡിയോ
ചില ആളുകൾ വൈറലാകാൻ എന്ത് കോപ്രായം വേണമെങ്കിലും കാട്ടാൻ മടിക്കാത്തവരാണ്. ജീവൻ പോയാലും വേണ്ടില്ല എങ്ങനെയെങ്കിലും അവർക്കൊന്ന് വൈറലായാൽ മതി. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഒരു കുഞ്ഞിനെയും കയ്യിൽ പിടിച്ച് കിണറ്റിൻ കരയിലിരുന്നാണ് യുവതിയുടെ അഭ്യാസ പ്രകടനം. പാട്ടുകൾക്കൊത്തവർ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. ചെറിയ കുഞ്ഞിനെ ഒറ്റക്കൈ കൊണ്ടാണ് അവർ പിടിച്ചിരിക്കുന്നത്. കുട്ടിയെ കിണറിന് മുകളിലായി നിർത്തി റീൽസ് എടുക്കുകയാണ് യുവതി. കുഞ്ഞിനെ കൈകളിൽ മാറ്റി മാറ്റി പിടിച്ചു കൊണ്ടാണ് യുവതിയുടെ അഭിനയം. എന്നാൽ കുട്ടിയാകട്ടെ. പേടിച്ച് കാലിട്ടടിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് ഇവർക്കെതിരേ വിമർശനവുമായി രംഗത്തെത്തിയത്. ഈ സ്ത്രീ ഒരു അമ്മതന്നെയാണോ എങ്ങനെ തോന്നുന്നു കുഞ്ഞിനോട് ഇങ്ങനെയൊക്കെ ചെയ്യാൻ എന്ന് പലരും ഇവരെ വിമർശിച്ച് കമന്റുകൾ ചെയ്തു.
Read Moreചില മാറ്റങ്ങൾ നല്ലതാണ്: പള്ളിവാസൽ പഞ്ചായത്തിന് സ്വന്തം വെബ്സൈറ്റ്
കാലം മാറുന്പോൾ കോലവും മാറും എന്നല്ലേ പറയുന്നത്. കാലത്തിന്റെ മാറ്റത്തിനൊത്ത് പഞ്ചായത്ത് പരിധിയിലെ മുഴുവൻ വിവരങ്ങളും വിരൽത്തുന്പിലാക്കിയിരിക്കുകയാണ് പള്ളിവാസൽ പഞ്ചായത്ത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ പള്ളിവാസൽ പഞ്ചായത്തിന്റെ സമഗ്ര വിവരങ്ങൾ ഇനി മുതൽ വെബ്സൈറ്റിൽ ലഭിക്കും. explorepallivasalgp.org എന്ന വെബ്സൈറ്റിലൂടെയാണ് ഒറ്റക്ലിക്കിൽ വിവരങ്ങൾ ലഭ്യമാകുന്നത്. പഞ്ചായത്തിലെ പ്രാദേശിക വിനോദസഞ്ചാരകേന്ദ്രങ്ങൾ, പ്രാദേശിക വിപണി, പ്രാദേശിക സേവനങ്ങൾ, സർക്കാർതല സേവനങ്ങൾ, താമസസ്ഥലങ്ങൾ, ട്രാൻസ്പോർട്ടേഷൻ തുടങ്ങി സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് വെബ്സൈറ്റ് തയാറാക്കിയിട്ടുള്ളത്. വിനോദസഞ്ചാരികൾക്കും തദേശീയരായ ആളുകൾക്കും ഒരു പോലെ പ്രയോജനപ്രദമായ നിലയിലാണ് വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ് കുമാർ പറഞ്ഞു. പള്ളിവാസൽ പഞ്ചായത്തിനായി മൂന്നാർ എൻജിനിയറിംഗ് കോളജ് വിദ്യാർഥികളാണ് വെബ്സൈറ്റ് തയാറാക്കി നൽകിയിട്ടുള്ളത്. വെബ്സൈറ്റ് ലോഞ്ചിംഗിന്റെ ഉദ്ഘാടനം എ. രാജ എംഎൽഎയ നിർവഹിച്ചു. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പങ്കെടുത്തു. വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി പഞ്ചായത്ത്…
Read More