ഇ​ന്ത്യ​യി​ല്‍ അ​പൂ​ര്‍​വം ചി​ല ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മാ​ത്രം വി​ള​യു​ന്ന മ​ര​ത്ത​ക്കാ​ളി ഇ​നി മ​റ​യൂ​രി​ലും; വി​ള​വെ​ടു​പ്പ് തു​ട​ങ്ങി; ആ​വ​ശ്യ​ക്കാ​രേ​റെ

മ​റ​യൂ​ര്‍ മ​ല​നി​ര​ക​ളി​ല്‍ മ​ര​ത്ത​ക്കാ​ളി വി​ള​വെ​ടു​പ്പു തു​ട​ങ്ങി. കാ​ന്ത​ല്ലൂ​രി​ലെ പെ​രു​മ​ല, കീ​ഴാ​ന്തൂ​ര്‍ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ര​ത്ത​ക്കാ​ളി വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ അ​പൂ​ര്‍​വം ചി​ല ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് മ​ര​ത്ത​ക്കാ​ളി വി​ള​യു​ന്ന​ത്. വൈ​കി എ​ത്തി​യ മ​ഴ​യി​ല്‍ ഹ​രി​താ​ഭ​മാ​യി തീ​ര്‍​ന്ന തോ​ട്ട​ങ്ങ​ളി​ല്‍ ചു​വ​ന്നു​തു​ടു​ത്ത പ​ഴ​ങ്ങ​ള്‍ വി​ള​ഞ്ഞു​കി​ട​ക്കു​ന്ന​ത് ക​ര്‍​ഷ​ക​ർ​ക്കും സ​ഞ്ചാ​രി​ക​ൾ​ക്കും മ​നം​മ​യ​ക്കു​ന്ന കാ​ഴ്ച​യാ​ണ്. മ​റ​യൂ​ര്‍, കാ​ന്ത​ല്ലൂ​ര്‍, മൂ​ന്നാ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് പ്ര​ധാ​ന ഉ​പ​യോ​ക്താ​ക്ക​ള്‍. കി​ലോ​യ്ക്ക് 100 മു​ത​ല്‍ 150 രൂ​പ വ​രെ ക​ര്‍​ഷ​ക​ന് ല​ഭി​ക്കു​ന്നു​ണ്ട്. ഓ​വ​ല്‍ ആ​കൃ​തി​യി​ല്‍ കാ​ണ​പ്പെ​ടു​ന്ന പ​ഴ​ത്തി​ന്‍റെ​യു​ള്ളി​ല്‍ ത​ക്കാ​ളി​യു​ടെ ഉ​ള്‍​വ​ശ​ത്തി​നു സ​മാ​ന​മാ​യി വി​ത്തു​ക​ളോ​ടു​കൂ​ടി കാ​ണ​പ്പെ​ടു​ന്ന ഭാ​ഗ​മാ​ണ് ഭ​ക്ഷി​ക്കു​ന്ന​ത്. ഒ​ട്ടും മ​ധു​ര​മി​ല്ലാ​തെ​ത​ന്നെ ആ​സ്വാ​ദ്യ​മാ​യ രു​ചി അ​നു​ഭ​വം ക​ഴി​ക്കു​ന്ന​വ​ര്‍​ക്ക് ന​ല്‍​കു​ന്ന മ​ര​ത്ത​ക്കാ​ളി വാ​ങ്ങാ​ന്‍ ധാ​രാ​ളം പേ​ര്‍ എ​ത്തു​ന്നു​ണ്ട്. ഏ​ഥ​ന്‍​സ്, പെ​റു എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഇ​ത് ആ​ദ്യം ക​ണ്ടെ​ത്തി​യ​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. തോ​ട്ടം നി​ര്‍​മാ​ണ​ത്തി​നാ​യി മൂ​ന്നാ​റി​ലെ​ത്തി​യ യൂ​റോ​പ്യ​ന്‍​മാ​രാ​ണ് ഇ​ത് ഇ​വി​ടെ വ​ച്ചു​പി​ടി​പ്പി​ച്ച​തെ​ന്ന് ക​രു​തു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി…

Read More

ഫു​ട്ബോ​ള​റാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മാ​യി വ​ണ്ടി ക​യ​റി​യ​ത് പ​ഞ്ചാ​ബി​ലേ​ക്ക്: ക​ളി പ​ഠി​ക്കാ​ൻ പോ​യ നി​ര​ഞ്ജ​ൻ തി​രി​ച്ചെ​ത്തി​യ​ത് കോ​ച്ചി​ന്‍റെ കു​പ്പാ​യ​മി​ട്ട്

വൈ​പ്പി​ൻ: മി​ക​ച്ച ഒ​രു ഫു​ട്ബോ​ള​റാ​കാ​ൻ പ​ഞ്ചാ​ബി​ലേ​ക്ക് വ​ണ്ടി​ക​യ​റി​യ 18 കാ​ര​ൻ ഞാ​റ​യ്ക്ക​ൽ വ​ലി​യ​വീ​ട്ടി​ൽ നി​ര​ഞ്ജ​ൻ തി​രി​ച്ചെ​ത്തി​യ​ത് ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​നാ​യി. നാ​ട്ടി​ൽ ഫു​ട്ബോ​ൾ ക​ളി​യി​ൽ മി​ടു​ക്ക​നാ​യി​രു​ന്നെ​ങ്കി​ലും ക​ളി​യു​ടെ വി​ജ​യ ത​ന്ത്ര​ങ്ങ​ൾ പ​ഠി​ക്കു​ക​യാ​യി​രു​ന്നു നി​ര​ഞ്ജ​ന്‍റെ പ​ഞ്ചാ​ബ് യാ​ത്ര​യു​ടെ ല​ക്ഷ്യം. ചെ​ന്നെ​ത്തി​യ​ത് മി​ന​ർ​വ ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യി​ൽ. മൂ​ന്ന് മാ​സ​ത്തെ ക്യാ​മ്പി​നാ​യി അ​വി​ടെ ചേ​ർ​ന്നു. ഇ​തി​നി​ടെ എ​ലൈ​റ്റ് ബാ​ച്ചി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​താ​ണ് വ​ഴി​ത്തി​രി​വാ​യ​ത്. പി​ന്നീ​ട് ചീ​ഫ് കോ​ച്ച് യാ​ൻ ലോ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഡി ​ലൈ​സ​ൻ​സ് കോ​ഴ്സി​ന് ചേ​ർ​ന്നു. ഒ​രു മാ​സ​ത്തെ ഇ​ന്‍റേ​ൺ​ഷി​പ്പും പൂ​ർ​ത്തി​യാ​ക്കി. രാ​ജ്യ​ത്തെ ത​ന്നെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അം​ഗീ​കൃ​ത ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​നാ​യി​ട്ടാ​ണ് ഇ​പ്പോ​ൾ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​ൻ​പ​താം വ​യ​സി​ൽ വൈ​പ്പി​ൻ സെ​വ​ൻ ആ​രോ​സ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യി​ലാ​ണ് ഹ​രി​ശ്രീ കു​റി​ച്ച​ത്. ഗോ​ൾ കീ​പ്പ​റാ​യി​രു​ന്നു. ഇ​തി​നി​ടെ കോ​ഴി​ക്കോ​ട് ന​ട​ന്ന സെ​പ്റ്റ് ഫെ​സ്റ്റി​ൽ ടീം ​ചാ​മ്പ്യ​ന്മാ​രാ​യ​പ്പോ​ൾ മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​തോ​ടെ സ്പോ​ർ​ട്സ് കൗ​ൺ​സി​ലു​ൾ​പ്പെ​ടെ…

Read More

ഏ​ഴി​മ​ല​യി​ൽ ന​ട​ന്ന ലോ​ക​സ​മാ​ധാ​ന സ​മ്മേ​ള​ന​ങ്ങ​ൾ…

ലോ​ക​സ​മാ​ധാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ഓ​ര്‍​മ​പ്പെ​ടു​ത്താ​നാ​യി 1981 മു​ത​ലാ​ണ് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ സെ​പ്റ്റം​ബ​ര്‍ 21ന് ​ലോ​ക സ​മാ​ധാ​ന ദി​നാ​ച​ര​ണം തു​ട​ങ്ങി​യ​ത്. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ നാ​വി​ക അ​ക്കാ​ദ​മി​യു​ടെ സാ​ന്നി​ധ്യ​മു​ള്ള ഏ​ഴി​മ​ല​യ്ക്ക് ഈ ​ലോ​ക സ​മാ​ധാ​ന ദി​നാ​ച​ര​ണ​ത്തി​ലേ​ക്കു​ള്ള ചൂ​ണ്ടു​പ​ല​ക​യാ​യ ച​രി​ത്രം കൂ​ടി​യു​ണ്ട്. അ​ര​നൂ​റ്റാ​ണ്ടി​ന് മു​മ്പ് ന​മ്മു​ടെ കൊ​ച്ചു കേ​ര​ള​ത്തി​ലെ കു​ഗ്രാ​മ​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​മാ​യി​രു​ന്ന ഏ​ഴി​മ​ല ലോ​ക സ​മാ​ധാ​ന സ​മ്മേ​ള​ന​ത്തി​ന് വേ​ദി​യാ​യി മാ​റി​യെ​ന്ന​ത് ഇ​പ്പോ​ഴും പ​ല​ര്‍​ക്കും വി​ശ്വ​സി​ക്കാ​നാ​വി​ല്ല. ബാ​ഹ്യ​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ഒ​രു പാ​ലം പോ​ലു​മി​ല്ലാ​തെ ദ്വീ​പ് പോ​ലെ ഒ​റ്റ​പ്പെ​ട്ടു​കി​ട​ന്നി​രു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും ക​ര​സേ​നാ മേ​ധാ​വി​യും സാ​മൂ​ഹി​ക-​സാ​സ്‌​കാ​രി​ക നാ​യ​ക​ന്മാ​രും ദി​വ​സ​ങ്ങ​ളോ​ളം ക​ഴി​ഞ്ഞു​വെ​ന്ന​തും വി​ശ്വ​സി​ക്കാ​ന്‍ പ്ര​യാ​സ​മാ​യി​രി​ക്കും. എ​ന്നാ​ല്‍, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​മു​ഖ​ര്‍ അ​ന്ന​ത്തെ ഏ​ഴി​മ​ല​യെ​ന്ന കു​ഗ്രാ​മ​ത്തി​ലെ​ത്തി​യെ​ന്ന​താ​ണ് വ​സ്തു​ത. ഇ​തി​നി​ട​യാ​ക്കി​യ​ത് ന​വോ​ഥാ​ന നാ​യ​ക​നാ​യ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ ശി​ഷ്യ​നാ​യ ന​ട​രാ​ജ​ഗു​രു ഇ​വി​ടെ ഗു​രു​കു​ലം സ്ഥാ​പി​ച്ച​തോ​ടെ​യാ​ണ്. ന​ട​രാ​ജ ഗു​രു​വും ഏ​ഴി​മ​ല​യി​ലെ ആ​ശ്ര​മ​വും ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ശ്രീ​നാ​രാ​യ​ണ…

Read More

പ​രാ​തി​ക്കാ​രി​യു​ടെ മൊ​ബൈ​ലി​ലേ​ക്ക് ‘മെ​സേ​ജ്’ പ്ര​വാ​ഹം; ഒ​ടു​വി​ൽ എ​സ്ഐ​ക്ക് പ​ണി​കി​ട്ടി

സ​ന്മ​ന​സു​ള്ള​വ​ർ​ക്ക് സ​മാ​ധാ​നം സി​നി​മ​യി​ലെ ‘പ​വി​ഴ​മ​ല്ലി പൂ​ത്തു​ല​ഞ്ഞ നീ​ല​വാ​നം…’ എ​ന്ന പാ​ട്ട് പു​തു​ത​ല​മു​റ​ക്കാ​ർ​ക്കും ഏ​റെ പ​രി​ച​യ​മു​ള്ള​താ​ണ്. മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് പ​രാ​തി പ​റ​യാ​ൻ ചെ​ന്ന കാ​ർ​ത്തി​ക​യോ​ട് ശ്രീ​നി​വാ​സ​ൻ അ​വ​ത​രി​പ്പി​ച്ച എ​സ്ഐ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി ആ​ടി​പ്പാ​ടു​ന്ന രം​ഗ​ങ്ങ​ൾ ജ​ന​റേ​ഷ​ൻ ഗാ​പ്പി​ല്ലാ​തെ എ​ല്ലാ​വ​രെ​യും ചി​രി​പ്പി​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ, ഈ 2024​ൽ ചെ​റി​യൊ​രു കാ​ര്യ​ത്തി​ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​കേ​ണ്ടി​വ​ന്ന​പ്പോ​ൾ ഇ​തു​പോ​ലൊ​രു ക​ഥ​യി​ൽ നേ​രി​ട്ട​ഭി​ന​യി​ക്കേ​ണ്ടി​വ​രു​മെ​ന്ന് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ മ​ല​യോ​ര പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു​ള്ള യു​വ​തി​യാ​യ കൃ​ഷി ഓ​ഫീ​സ​ർ ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല. അ​ടു​ത്തു​ള്ള ന​ഗ​ര​ത്തി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് പോ​യ​ത്. കാ​ഴ്ച​യി​ൽ കൊ​ച്ചു പെ​ൺ​കു​ട്ടി​യാ​ണെ​ങ്കി​ലും കൃ​ഷി ഓ​ഫീ​സ​റാ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ എ​സ്ഐ ന​ല്ല പ​രി​ഗ​ണ​ന ന​ല്കി കാ​ര്യ​ങ്ങ​ളെ​ല്ലാം ചോ​ദി​ച്ച​റി​ഞ്ഞ​താ​ണ്. പ്ര​ശ്ന​ങ്ങ​ൾ​ക്കെ​ല്ലാം എ​ളു​പ്പ​ത്തി​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്നും ഉ​റ​പ്പു​ന​ല്കി. തു​ട​ർ​ന്നു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മൊ​ബൈ​ൽ ന​മ്പ​ർ സേ​വ് ചെ​യ്ത​പ്പോ​ഴും അ​തി​നെ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട സ​ർ​ക്കാ​ർ‌ ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ലു​ള്ള പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ത്ര​മേ കൃ​ഷി ഓ​ഫീ​സ​ർ ക​ണ്ടി​രു​ന്നു​ള്ളൂ. പ​ക്ഷേ, അ​ടു​ത്ത​ദി​വ​സം മു​ത​ൽ ഗു​ഡ്മോ​ർ​ണിം​ഗും…

Read More

സ്കൈ ​ഡൈ​വിം​ഗി​നു മു​ന്പ് ലി​പ്സ്റ്റി​ക് ഇ​ട്ട് യു​വ​തി..! സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി പൂ​രം

അ​തി​സാ​ഹ​സി​ക​മാ​യ വി​നോ​ദ​മാ​ണു സ്കൈ ​ഡൈ​വിം​ഗ്. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യം പോ​ലും ഭ​യം ജ​നി​പ്പി​ക്കും. എ​ന്നാ​ൽ, അ​ടു​ത്തി​ടെ ഒ​രു യു​വ​തി ന​ട​ത്തി​യ സ്കൈ ​ഡൈ​വിം​ഗ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി പ​ട​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. സ്കൈ ​ഡൈ​വിം​ഗി​നു മു​ന്പു യു​വ​തി ന​ട​ത്തി​യ മേ​ക്ക​പ്പാ​ണ് ത​മാ​ശ​യാ​യി മാ​റി​യ​ത്. വി​മാ​ന​ത്തി​ൽ​നി​ന്നു ചാ​ടു​ന്ന​തി​നു മു​ന്പ് വാ​തി​ക്ക​ൽ​നി​ന്നു യു​വ​തി കൈ​യി​ൽ ക​രു​തി​യി​രു​ന്ന ലി​പ്സ്റ്റി​ക് ചു​ണ്ടി​ൽ പു​ര​ട്ടു​ക​യാ​യി​രു​ന്നു. കാ​മ​റ​യി​ലേ​ക്കു നോ​ക്കി മ​നോ​ഹ​ര​മാ​യി പു​ഞ്ചി​രി​ച്ചു​കൊ​ണ്ടാ​ണ് യു​വ​തി അ​ധ​ര​ങ്ങ​ളി​ൽ ലി​പ്സ്റ്റി​ക് ഇ​ട്ട​ത്. തു​ട​ർ​ന്ന്, ഒ​രു പ​രി​ഭ്ര​മ​വും കാ​ട്ടാ​തെ വി​മാ​ന​ത്തി​ൽ​നി​ന്നു താ​ഴേ​ക്കു ചാ​ടി. സു​ര​ക്ഷി​ത​മാ​യി സ്കൈ ​ഡൈ​വിം​ഗ് പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. സം​ഭ​വം എ​വി​ടെ ന​ട​ന്ന​താ​ണെ​ന്നു വീ​ഡി​യോ​യി​ൽ വ്യ​ക്ത​മ​ല്ല. എ​ന്താ​യാ​ലും വീ​ഡി​യോ വ​ലി​യ ത​രം​ഗ​മാ​യി.      

Read More

ചെ​രു​പ്പ് തു​ന്നി ന​ൽ​കു​ന്ന കു‌​ഞ്ഞി​ക്ക​ട, തെ​രു​വി​ലെ മൃ​ഗ​ങ്ങ​ൾ​ക്ക് അ​ഭ​യ​മാ​ണ് അ​വി​ടം; വൈ​റ​ലാ​യി വീ​ഡി​യോ

ചെ​രു​പ്പ് തു​ന്നി ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന ആ​ളാ​ണ് ബം​ഗു​ളൂ​രു​വി​ൽ നി​ന്നു​ള്ള രാ​മ​യ്യ. ത​ന്‍റെ സ്നേ​ഹ​വും ന​ന്മ​യും നി​റ​ഞ്ഞ ന​ല്ല മ​ന​സി​ന്‍റെ പേ​രി​ൽ ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​യാ​ണ് അ​ദ്ദേ​ഹം. ‌ത​ന്‍റെ കു​ഞ്ഞ് ക​ട​യി​ൽ തെ​രു​വു​നാ​യ​ക​ൾ​ക്കും ഒ​രു പൂ​ച്ച​ക്കു​ഞ്ഞി​നും അ​ദ്ദേ​ഹം അ​ഭ​യം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് രാ​മ​യ്യ​യു​ടെ ഈ ​ന​ല്ല പ്ര​വൃ​ത്തി​യെ കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​ത്. Leia the Golden Indie എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലാ​ണ് സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. “ബാം​ഗ്ലൂ​രി​ലെ വൈ​റ്റ്ഫീ​ൽ​ഡി​ലെ ഡെ​ക്കാ​ത്‌​ലോ​ണി​ന് പു​റ​ത്ത് ചെ​രു​പ്പ് തു​ന്നു​ന്ന ഈ ​മ​നു​ഷ്യ​ന് ഒ​രു ചെ​റി​യ ക​ട​യു​ണ്ട്” എ​ന്നാ​ണ് വീ​ഡി​യോ​യു​ടെ അ​ടി​ക്കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്. “നി​ങ്ങ​ൾ എ​പ്പോ​ഴെ​ങ്കി​ലും അ​തു​വ​ഴി ക​ട​ന്നു​പോ​വു​ക​യാ​ണെ​ങ്കി​ൽ യ​ഥാ​ർ​ഥ സ്നേ​ഹ​വും ദ​യ​യും ദാ​ന​ശീ​ല​വും എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന് കാ​ണാ​ൻ നി​ങ്ങ​ൾ ഒ​രു നി​മി​ഷം എ​ടു​ക്കു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു. ഷൂ ​ന​ന്നാ​ക്കു​ന്ന ജോ​ലി ചെ​യ്യു​ന്ന ആ ​ചെ​റി​യ സ്ഥ​ല​ത്ത്, കു​റ​ഞ്ഞ​ത് 3…

Read More

ഒ​രു ശ​രീ​ര​ത്തി​ൽ ര​ണ്ട് ത​ല: ഇ​ര​ട്ട​ത്ത​ല​യോ​ട് കൂ​ടി ജ​നി​ച്ച പ​ശു​വി​നെ കാ​ണാ​ൻ വ​ൻ​തി​ര​ക്ക്

അ​ത്യ​പൂ​ർ​വ​മാ​യ പ​ശു​ക്കു​ട്ടി‌​യെ കാ​ണാ​ൻ വ​ൻ​തി​ര​ക്ക്. ക​ർ​ണാ​ട​ക‌​യി​ലെ മം​ഗ​ലാ​പു​ര​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ജ​നി​ച്ച പ​ശു​ക്കു​ട്ടി​ക്ക് ര​ണ്ട് ത​ല​യാ​ണ് ഉ​ള്ള​ത്. ദ​മാ​സ് ക​ട്ടെ ദു​ജ്ല​രു​രി നി​വാ​സി​യാ​യ ജ​യ​ര​മ ജോ​ഗി എ​ന്ന​യാ​ളു‌​ടെ പ​ശു​വാ​ണ് പ്ര​സ​വി​ച്ച​ത്. പ​ശു​ക്കു​ട്ടി​യു​ടെ ത​ല​ക​ൾ ഒ​രു വ​ശം ചേ​ർ​ന്ന് ഒ‌​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ മൂ​ക്കും, വാ​യും, ചെ​വി​യും ര​ണ്ടാ​ണ്. പ​ക്ഷേ ക​ണ്ണു​ക​ൾ നാ​ലെ​ണ്ണ​മു​ണ്ട്. പ​ശു​ക്കു​ട്ടി​ക്ക് ഒ​രേ സ​മ​യം ഇ​രു​വ​ശ​ത്തേ​യും കാ​ഴ്ച​ക​ൾ കാ​ണാ​ൻ സാ​ധി​ക്കും. എ​ന്നാ​ല്‍ മ​ധ്യ​ത്തി​ലു​ള്ള ക​ണ്ണു​ക​ള്‍​ക്ക് കാ​ര്യ​മാ​യ കാ​ഴ്ച​യി​ല്ലെ​ന്നും അ​തേ​സ​മ​യം ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ക​ണ്ണു​ക​ള്‍ സാ​ധാ​ര​ണ പോ​ലെ പ്ര​വ​ര്‍​ത്തി​ക്കു​ന്നെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു. ത​ല​യു​ടെ അ​മി​ത​ഭാ​രം കാ​ര​ണം പ​ശു​ക്കു​ട്ടി​ക്ക് നാ​ല് കാ​ലി​ൽ എ​ഴു​ന്നേ​റ്റ് നി​ൽ​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്.  പ​ശു​ക്കി​ടാ​വി​നെ പ​രി​ശോ​ധി​ച്ച മൃ​ഗ​ഡോ​ക്ട​ർ​മാ​ര്‍ അ​വ​ന്‍ ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് അ​റി​യി​ച്ചു. എ​ന്നാ​ൽ ഈ ​പ​ശു​വി​ന്‍റെ ഭാ​വി ജീ​വി​തം ആ​രോ​ഗ്യ​മു​ള്ള​താ​യി​രി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ മൃ​ഗ​ഡോ​ക്ട​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. എ​ത്ര ന​ന്നാ​യി പ​രി​പാ​ലി​ക്ക​പ്പെ​ടു​ന്നു എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും പ​ശു​ക്കി​ടാ​വി​ന്‍റെ മു​ന്നോ​ട്ടു​ള്ള…

Read More

പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ഒ​റ്റ​യ്ക്ക് റെ​സ്റ്റോ​റ​ന്‍റി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച് യു​വാ​വ്, തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ ചെ​യ്ത​തി​ങ്ങ​നെ…

ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ നി​ര​വ​ധി വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. എ​ന്തെ​ങ്കി​ലും സ​ങ്ക​ട​മോ വി​ഷ​മ​വോ ഉ​ണ്ടാ​കു​മ്പോ​ൾ  ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ആ​ളു​ക​ൾ ഇ​രി​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ആ​ളു​ക​ൾ പു​തി​യ ന​ഗ​ര​ത്തി​ൽ ത​നി​ച്ചാ​വു​ന്ന​തും അ​വ​രു​ടെ പ്ര​ത്യേ​ക ദി​വ​സം ആ​ഘോ​ഷി​ക്കാ​ൻ ആ​രു​മി​ല്ലാ​ത്ത​തു​മാ​യ സം‌​ഭ​വ​ങ്ങ​ൾ പ​ല​പ്പോ​ഴും സം​ഭ​വി​ക്കാ​റു​മു​ണ്ട്. ഈ ​വീ​ഡി​യോ​യി​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​രു യു​വാ​വ് റ​സ്റ്റോ​റ​ന്‍റി​ൽ ഇ​രി​ക്കു​ന്ന​ത് കാ​ണാം. ഓ​ർ​ഡ​ർ ചെ​യ്ത് ല​ഭി​ച്ച പെ​സ്‌​ട്രി ടേ​ബി​ളി​ൽ എ​ത്തി​യ​തി​ന് ശേ​ഷം അ​യാ​ൾ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ വീ​ഡി​യോ കോ​ൾ ചെ​യ്യു​ക​യാ​ണ്. ഇ​തി​നി​ടെ പെ​സ്ട്രി​യി​ൽ മെ​ഴു​കു​തി​രി ക​ത്തി​ക്കു​ന്നു. പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ​തെ​ന്ന് തോ​ന്നു​ന്ന വി​ധ​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് അ​വി‌​ടെ ന​ട​ന്ന​ത്. റെ​സ്റ്റോ​റ​ന്‍റി​ലെ കൗ​ണ്ട​റി​ലി​രി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ ഇ​തൊ​ക്കെ ശ്ര​ദ്ധി​ക്കു​ന്നു​മു​ണ്ട്. തൊ​ട്ടു​പി​ന്നാ​ലെ വ​ലി​യൊ​രു കേ​ക്ക് അ​വ​ർ കൊ​ണ്ടു​വ​രി​ക​യും അ​തി​ൽ മെ​ഴു​കു​തി​രി ക​ത്തി​ച്ച് അ​യാ​ൾ​ക്ക് ന​ൽ​കു​ക​യും ചെ​യ്യു​ന്നു.  അ​വ​ർ കൈ​കൊ‌​ട്ടി ആ​ഘോ​ഷി​ച്ച് ആ​ശം​സ​ക​ൾ നേ​രു​ന്നു​ണ്ട്. തു​ട​ർ​ന്ന് അ​യാ​ൾ അ​വ​രെ ആ​ലിം​ഗ​നം…

Read More

മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ചൂടി ധ്രു​വി പ​ട്ടേ​ൽ

വാ​ഷിം​ഗ്ട​ണ്‍: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി. അ​മേ​രി​ക്ക​യി​ൽ കം​പ്യൂ​ട്ട​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം വി​ദ്യാ​ർ​ഥി​നി​യാ​ണ് ധ്രു​വി. ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്ത്യ ഫെ​സ്റ്റി​വ​ൽ ക​മ്മി​റ്റി​യാ​ണ് സൗ​ന്ദ​ര്യ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ന്യൂ​ജേ​ഴ്‌​സി​യി​ലെ എ​ഡി​സ​ണി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ധ്രു​വി​യെ 2024ലെ ​മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം അ​ണി​യി​ച്ചു. ബോ​ളി​വു​ഡ് ന​ടി​യും യു​ണി​സെ​ഫ് അം​ബാ​സ​ഡ​റു​മാ​കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ധ്രു​വി പ​ട്ടേ​ൽ പ​റ​ഞ്ഞു. സു​രി​നാ​മി​ൽ​നി​ന്നു​ള്ള ലി​സ അ​ബ്ദു​ൽ​ഹ​ക്ക് ഫ​സ്റ്റ് റ​ണ്ണ​റ​പ്പാ​യ​പ്പോ​ൾ നെ​ത​ർ​ല​ൻ​ഡി​ൽ​നി​ന്നു​ള്ള മാ​ള​വി​ക ശ​ർ​മ ര​ണ്ടാം റ​ണ്ണ​റ​പ്പാ​യി. മി​സി​സ് വി​ഭാ​ഗ​ത്തി​ൽ ട്രി​നി​ഡാ​ഡ് ആ​ൻ​ഡ് ടൊ​ബാ​ഗോ​യി​ൽ​നി​ന്നു​ള്ള സു​ആ​ൻ മൗ​ട്ടെ​റ്റ് വി​ജ​യി​യാ​യി. ബ്രി​ട്ട​നി​ൽ​നി​ന്നു​ള്ള സ്‌​നേ​ഹ ന​മ്പ്യാ​ർ ആ​ണ് ഫ​സ്റ്റ് റ​ണ്ണ​റ​പ്പ്. പ​വ​ൻ​ദീ​പ് കൗ​ർ സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പാ​യി.

Read More

എ​ന്തൊ​ക്കെ കാ​ണ​ണം…? ‘മ​ത്തി’ കൊ​ണ്ടു​ള്ള വ​സ്ത്രം ധ​രി​ച്ച് ഫാ​ഷ​ൻ​ഷോ

പു​തി​യ വ​സ്ത്ര​ങ്ങ​ളും മ​റ്റും പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ഫാ​ഷ​ൻ​ഷോ​ക​ൾ ന​ട​ത്തു​ന്ന​ത് പ​തി​വാ​ണ്. ഇ​വ​യ്ക്കാ​യി മു​ഴു​വ​ൻ​സ​മ​യ ചാ​ന​ലു​ക​ൾ​ത​ന്നെ​യു​ണ്ട്. ഫാ​ഷ​ൻ വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞ് പ്ര​ത്യേ​ക പാ​ദ​ച​ല​ന​ങ്ങ​ളോ​ടെ ക്യാ​റ്റ് വാ​ക്ക് ന​ട​ത്തി​യാ​ണു മോ​ഡ​ലു​ക​ൾ വേ​ദി​യി​ലെ​ത്തു​ന്ന​ത്. വ്യ​ത്യ​സ്ത​ത​യ്ക്കു വേ​ണ്ടി ഇ​ല​ക​ളും പേ​പ്പ​റും ചാ​ക്കു​മൊ​ക്കെ ഉ​പ​യോ​ഗി​ച്ചു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​വ​രും ഇ​വ​രി​ലു​ണ്ട്. ഗോ ​ഫി​ഷിം​ഗ് ഇ​ന്തോ​നേ​ഷ്യ എ​ന്ന സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട ഒ​രു ഫാ​ഷ​ൻ വീ​ഡി​യോ ഇ​പ്പോ​ൾ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. നേ​ര്‍​ത്ത ക​മ്പി​യി​ല്‍ അ​ന​വ​ധി മ​ത്തി​ക​ൾ കോ​ര്‍​ത്തെ​ടു​ത്തു​ള്ള വ​സ്ത്രം ധ​രി​ച്ച് തെ​രു​വി​ലൂ​ടെ ന​ട​ക്കു​ന്ന യു​വാ​വാ​ണു വീ​ഡി​യോ​യി​ലു​ള്ള​ത്. നെ​ഞ്ച് മു​ത​ല്‍ മു​ട്ടോ​ളം എ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് ക​മ്പി​യി​ല്‍ മ​ത്തി കോ​ര്‍​ത്തി​ട്ടി​രി​ക്കു​ന്ന​ത്. ക​ഴു​ത്തി​ല്‍ മ​ത്സ്യ​ങ്ങ​ള്‍ കോ​ർ​ത്ത് നി​ര്‍​മി​ച്ച ഒ​രു മാ​ല​യും കൈ​യി​ല്‍ വ​ലി​യൊ​രു മ​ത്സ്യ​ത്തെ ക​മ്പി​യി​ല്‍ കോ​ര്‍​ത്തു​ണ്ടാ​ക്കി​യ ഹാ​ൻ​ഡ് ബാ​ഗു​മു​ണ്ട്. 51 ല​ക്ഷം പേ​രാ​ണ് ഈ ​വീ​ഡി​യോ ഇ​തി​ന​കം ക​ണ്ട​ത്. നി​ര​വ​ധി പേ​ര്‍ വീ​ഡി​യോ​യ്ക്ക് താ​ഴെ കു​റി​പ്പു​ക​ളെ​ഴു​തി. “അ​സം​ബ​ന്ധം’ എ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ കു​റി​പ്പ്.…

Read More