ഒരു സൈക്കിളിസ്റ്റിന്റെ ഹെൽമറ്റില്‍ ഘടിപ്പിച്ച കാമറയിൽ പതിഞ്ഞ ഒരു പശു സോഷ്യൽ മീഡിയയിൽ താരമായി. ഏഴടിയോളം നീളം വരുന്ന വന്പൻ കൊന്പാണു പശു വൈറലാകാൻ കാരണം. പുബിറ്റി എന്ന എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയുടെ തുടക്കത്തില്‍ കാട്ടിലൂടെയുള്ള ഒറ്റയടി പാതയിലൂടെ സൈക്കിളിസ്റ്റ് പോകുന്നത് കാണാം. അതിവേഗതയില്‍ കടന്നുപോകുന്നതിനിടെ പെട്ടെന്ന് നീണ്ട കൊമ്പുകളുള്ള ഒരു പശുവിന്റെ മുന്നിലെത്തുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ടു സൈക്കിളിസ്റ്റ് നിലംപതിക്കുന്നു. ഈ വീഡിയോ പോസ്റ്റ് ചെയ്തതോടെ പശുവിനെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. നീളമുള്ള കൊമ്പുകൾക്കു പേരുകേട്ട “ലോംഗ്ഹോൺ’ ഇനത്തിൽപ്പെട്ട പശുവാണിതെന്നു ചിലർ വീഡിയോയക്ക് ചുവടെ കുറിച്ചു. സ്പെയിന് ആണ് ഈ പശുക്കളുടെ സ്വദേശം. ആദ്യകാല കുടിയേറ്റക്കാരാണ് ഇവയെ അമേരിക്കയില്‍ എത്തിച്ചത്. കഠിനമായ കാലാവസ്ഥകള്‍ക്ക് യോജിച്ച ഇവയ്ക്കു വലിയ കൊന്പാണെങ്കിലും മാംസം കുറവാണത്രെ. 20 മണിക്കൂറിനുള്ളില്‍ നാലര ലക്ഷത്തിനുമേൽ ആളുകളാണു വീഡിയോ കണ്ട് ലൈക്കടിച്ചത്.
Read MoreCategory: Today’S Special
നായ്ക്കളുടെ നിർത്താതെയുള്ള കുര; പുറത്തിറങ്ങി നോക്കിയ നാട്ടുകാർ കണ്ടത് കൂറ്റൻ മുതലയെ; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
കാൺപുർ: നായ്ക്കളുടെ നിർത്താതെയുള്ള കുര കേട്ടാണു ഗ്രാമത്തിൽ മുതല ഇറങ്ങിയ വിവരം നാട്ടുകാർ അറിഞ്ഞത്. കൂറ്റൻ മുതലയെ നാട്ടിൽ കണ്ടതോടെ എന്തു ചെയ്യണമെന്നറിയാതെ ആളുകൾ പരിഭ്രാന്തരായി. എന്നാൽ മുതല ആക്രമണത്തിനു തുനിഞ്ഞതോടെ നാട്ടുകാർ പിന്നെ മടിച്ചുനിന്നില്ല. അവർ സംഘടിച്ച് മുതലയെ പിടികൂടി കയർകൊണ്ടു കെട്ടിവരിഞ്ഞു ബന്ധനത്തിലാക്കി. ഉത്തർപ്രദേശിലെ കാൺപുരിൽ സംഭർപുർ ഗ്രാമത്തിലാണു സംഭവം. മുതല ഗ്രാമത്തിലൂടെ നടക്കുന്നതിന്റെയും നാട്ടുകാർ ചേർന്നു പിടികൂടുന്നതിന്റെയും വീഡിയോ എക്സിൽ തരംഗമായി മാറി. ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. സമീപത്തുള്ള ഗംഗാനദിയിൽനിന്നാണു മുതല ഗ്രാമത്തിലേക്ക് കടന്നതെന്നാണ് റിപ്പോർട്ട്. നാട്ടുകാർ പിടികൂടിയ മുതലയെ പിന്നീട് വനംവകുപ്പ് അധികൃതരെത്തി കൊണ്ടുപോയി.
Read Moreതക്കാളി കൃഷി നഷ്ടമായി; കടം വീട്ടാൻ മോഷ്ടിച്ചത് 57 ലാപ്ടോപ്പുകൾ; മുൻ ഐടി ജീവനക്കാരൻ പിടിയിൽ
ബംഗളൂരു: ബാങ്ക് വായ്പയെടുത്തു തക്കാളി കൃഷി നടത്തി നഷ്ടത്തിലായതോടെ കടം വീട്ടാൻ ലാപ്ടോപ്പുകൾ മോഷ്ടിച്ച് വിറ്റ മുൻ ഐടി ജീവനക്കാരൻ പിടിയിൽ. ഹൊസൂർ സ്വദേശി മുരുകേഷ് ആണ് അറസ്റ്റിലായത്. ഹൊസൂരിലെ ആറേക്കർ സ്ഥലത്ത് മുരുകേഷ് തക്കാളി കൃഷി നടത്തിയിരുന്നു. വിളനാശത്തെ തുടർന്ന് വൻ സാമ്പത്തികനഷ്ടം സംഭവിച്ചു. വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് ബാങ്ക് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചതോടെ ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ ലാപ്ടോപ്പുകൾ മോഷ്ടിക്കാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. സിസ്റ്റം അഡ്മിനിസ്ട്രേറ്ററായിരുന്ന ഇയാൾ 57 ലാപ്ടോപ്പുകളാണ് ഓഫീസിൽനിന്നു മോഷ്ടിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതൽ മോഷണം തുടങ്ങി. ഓഗസ്റ്റ് അവസാനത്തോടെ മുരുകേഷ് കമ്പനിയിൽനിന്നു രാജിവയ്ക്കുകയും ചെയ്തു. ഈ മാസമാണ് ലാപ്ടോപ്പുകൾ നഷ്ടമായതിനെക്കുറിച്ച് ഓഫീസ് അധികൃതർ മനസിലാക്കിയത്. തുടർന്ന് സിസിടിവികൾ പരിശോധിച്ചപ്പോൾ മോഷ്ടാവ് മുൻ ജീവനക്കാരനാണെന്നു മനസിലായി. ഹൊസൂരിലെ കടയിൽ വിറ്റതടക്കം 50 ലാപ്ടോപ്പുകൾ പോലീസ് കണ്ടെടുത്തു.
Read Moreഎങ്ങനെ പോകും..! കരയിലും കുരുക്ക്; വെള്ളത്തിലും…
കുമരകം: വിനോദസഞ്ചാരകേന്ദ്രമായ കുമരകം വഴിയുള്ള യാത്ര ദുഷ്കരമായി മാറി. കോണത്താറ്റ് പാലത്തിന്റെ സമീപത്തെ താല്കാലിക റോഡിലൂടെയുള്ള ഗതാഗതനിയന്ത്രണം മൂലം റോഡുമാർഗമുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്. മണിക്കൂറുകൾ കാത്തു കിടന്നാലെ പാലത്തിന്റെ സമീപത്തെ റോഡിൽക്കൂടി മറുകര എത്താനാകൂ. പ്രവേശനപാതയ്ക്കായി പൈലിംഗ് ജോലികൾ നടക്കുന്നതിനാലാണ് ഇന്നലെ മുതൽ വൺവേയായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പൈലിംഗ് നടത്തുന്നതിനു സമീപത്തുള്ള ട്രാൻസ്ഫോർമർ ഇതുവരെ മാറ്റി സ്ഥാപിക്കാത്തതാണു ഗതാഗതക്കുരുക്കു വർധിക്കാൻ പ്രധാന കാരണം. റോഡു മാർഗമുള്ള യാത്ര ദുഷ്കരമായതിനാൽ ജലമാർഗം തെരഞ്ഞെടുക്കാനും സഞ്ചാരികൾക്ക് കഴിയാതായിരിക്കുകയാണ്. ജലാശയങ്ങൾ പൂർണമായും ജർമൻ പോള കൈയടക്കിയിരിക്കുകയാണ്.
Read Moreആരാണ് മാറ്റം ആഗ്രഹിക്കാത്തത്: കെഎസ്ആർടിസി ബസില്‍ സ്ഥലപ്പേരുകള്‍ക്ക് കോഡുകളായി
കോട്ടയം: ഇനി കെഎസ്ആര്‍ടിസി ബസുകളുടെ റൂട്ട് ബോര്‍ഡ് വായിച്ചു ബുദ്ധിമുട്ടേണ്ടി വരില്ല. കെഎസ്ആര്‍ടിസി ബസില്‍ സ്ഥലപ്പേരുകള്‍ക്ക് കോഡുകള്‍ നല്‍കിത്തുടങ്ങി. അക്കങ്ങള്‍ ഉള്‍പ്പെടുത്തിയ സ്ഥലനാമ ബോര്‍ഡുകള്‍ ജില്ലയിലെ എല്ലാ ഡിപ്പോകളിലെയും ബസുകളില്‍ സ്ഥാനം പിടിച്ചു തുടങ്ങി. ഡിപ്പോകളിലെ മെക്കാനിക്കല്‍ വിഭാഗത്തിലെ പെയിന്ററാണ് ബോര്‍ഡുകള്‍ തയാറാക്കുന്നത്. കോഡ് നമ്പര്‍ വന്നതോടെ അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും എളുപ്പത്തില്‍ സ്ഥലങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. കേരളത്തിനു പുറത്ത് സ്റ്റേറ്റ് കോഡുകളും 100 മുതല്‍ 199 വരെ ജില്ലയിലെ പ്രധാന സ്ഥലങ്ങള്‍ക്കും ഒന്നു മുതല്‍ 14 വരെയുള്ള നമ്പറുകള്‍ ജില്ലകള്‍ക്കുമാണ് നല്‍കുക. കോട്ടയം ജില്ലയെ സൂചിപ്പിക്കുന്നതിന് kt-5 ജില്ല കോഡാണ് നല്‍കുക. ഒന്നിലധികം ജില്ലകളില്‍ ഓപ്പറേറ്റ് ചെയ്യുന്ന ബസുകളില്‍ നമ്പറിനോടൊപ്പം ജില്ലാ കോഡ് കൂടി ചേര്‍ക്കുന്നത്. കോട്ടയം-5, തൊടുപുഴ-64, ഈരാറ്റുപേട്ട-54, മൂവാറ്റുപുഴ-67, കുമളി-60, ചേര്‍ത്തല-49, വൈക്കം-56, വൈറ്റില- 7എ , പൊന്‍കുന്നം-49, എരുമേലി-59, തിരുവല്ല-51,…
Read Moreഓൺലൈൻ ക്ലാസിനിടയിൽ അധ്യാപികയോട് വിദ്യാർഥിയുടെ പ്രണയാഭ്യർഥന; നാണക്കേട് എന്ന് സോഷ്യൽ മീഡിയ
ഓൺലൈൻ ക്ലാസിൽ അധ്യാപകനോട് വിവാഹാഭ്യർഥന നടത്തിയ വിദ്യാർഥിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. വൈറൽ വീഡിയോയിൽ തന്നെ വിവാഹം കഴിക്കാൻ അധ്യാപികയോട് വിദ്യാർഥി ആവശ്യപ്പെടുകയാണ്. അധ്യാപിക വിവാഹിതയാണോ എന്ന് വിദ്യാർഥി ചോദിക്കുന്നു. അല്ല എന്ന് അധ്യാപിക പറഞ്ഞതോടെ‘എങ്കിൽ ഞാൻ നിന്നെ സ്നേഹിക്കുന്നു, മാഡം’ എന്ന് വിദ്യാർഥി പറയുന്നു. ടീച്ചർ സംയമനം പാലിച്ചുകൊണ്ട് മാന്യമായി പറഞ്ഞു ‘ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു’. അധ്യാപികയെ പാതിവഴിയിൽ തടസപ്പെടുത്തി അയാൾ തുടർന്നു ചോദിച്ചു ‘നിങ്ങൾ എന്നെ വിവാഹം കഴിക്കുമോ?’ tv1India-യുടെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കിട്ട വീഡിയോയ്ക്ക് ഓൺലൈനിൽ വളരെ വേഗം ശ്രദ്ധ പിടിച്ചുപറ്റി. “ലജ്ജാകരം, അനുചിതം, ഇത് നിങ്ങൾക്ക് നാണക്കേടല്ല?’ എന്നിങ്ങനെയുള്ള കമന്റുകളാണ് വന്നത്. ‘അവർ ടീച്ചറുടെ മുഖമാണ് കാണിക്കുന്നത്, അത് ചെയ്യുന്ന ആൺകുട്ടികളല്ല!’ എന്നുള്ള കമന്റും വീഡിയോയ്ക്ക് ലഭിച്ചു. ‘ഈ കുട്ടികൾ ഇത് രസകരമാണെന്ന് കരുതുന്നു, ഈ വിദ്യാർത്ഥികളും…
Read Moreവൈറലാവാൻ എന്തൊക്കെ ചെയ്യണം! ട്രെയിനിനൊപ്പം യുവാവിന്റെ അപകടകരമായ സെൽഫി
സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതിനായി കണ്ണഞ്ചിപ്പിക്കുന്ന ലൊക്കേഷനുകളിൽ നിന്ന് സെൽഫികൾ എടുക്കുന്നവരും വീഡിയോകൾ ചിത്രീകരിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പ്രവൃത്തികൾ അപകടത്തിൽ കലാശിച്ചതുമായ സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ തന്നെ വാർത്തയായിട്ടുമുണ്ട്. ഇതിന്റെ സമീപകാല ഉദാഹരണമാണ് ഡാർജിലിംഗിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്, ഒരു ടോയ് ട്രെയിനിന്റെ പാതയിൽ ഒരാൾ സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടയിൽ തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നതാണ് സംഭവം. വൈറൽ വീഡിയോയ്ക്ക് ഇതിനോടകം 5.5 ദശലക്ഷത്തിലധികം വ്യൂസ് നേടി. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാൻ ഇയാൾ മനഃപൂർവം ഇങ്ങനെ ചെയ്തതാണെന്നാണ് പലരും സംശയം പ്രകടിപ്പിച്ചു. മറ്റുള്ളവർ അദ്ദേഹത്തിന്റെ അശ്രദ്ധമായ പെരുമാറ്റത്തിൽ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ടോയ് ട്രെയിൻ അടുക്കുമ്പോൾ റെയിൽവേ ട്രാക്കിൽ സോനു എന്ന വ്യക്തി നിശ്ചലമായി നിൽക്കുകയാണ്. ട്രെയിനിന്റെ ഹോൺ മുഴക്കിയിട്ടും, സോനു ഒരു സെൽഫി എടുക്കുന്നതിൽ ഉറച്ചുനിന്നു. അപകടത്തെക്കുറിച്ച് ശ്രദ്ധിച്ചില്ല. പിന്നിൽ ഭാര്യ ഭയന്ന് നിലവിളിക്കുന്നത് കേൾക്കാം.…
Read Moreഇൻസ്റ്റഗ്രാമിൽ ‘ടീൻ അക്കൗണ്ട്’ വരുന്നു; പുതിയ അപ്ഡേഷനിൽ കൗമാരക്കാരുടെ അക്കൗണ്ടുകൾക്ക് കർശന നിയന്ത്രണം
ന്യൂഡൽഹി: കൗമാരപ്രായത്തിലുള്ള ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ടീൻ അക്കൗണ്ട് ഫീച്ചർ പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാം. പുതിയ അപ്ഡേറ്റ് എത്തുന്നതോടെ 18 വയസിൽ താഴെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകളെല്ലാം പുതിയ “ടീൻ അക്കൗണ്ട്’ സെറ്റിംഗ്സിലേക്ക് മാറ്റപ്പെടും. നേരത്തേ ബന്ധപ്പെട്ടിട്ടുള്ളവരുമായി മാത്രമേ ഇവർക്ക് പിന്നീട് ഇൻസ്റ്റഗ്രാമിൽ ചാറ്റ് ചെയ്യാനാകൂ. അപരിചിതരായ ആളുകൾക്ക് ടീൻ അക്കൗണ്ടുകളിലേക്ക് അനുവാദമില്ലാതെ മെസേജ് അയയ്ക്കാനോ ടാഗ് ചെയ്യാനോ മെൻഷൻ ചെയ്യാനോ സാധിക്കില്ല. ഓരോ ദിവസവും 60 മിനിറ്റ് മാത്രമേ ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ കഴിയൂ. അതുകഴിഞ്ഞാൽ ആപ്പ് ഡിസേബിൾ ആകും. കൂടാതെ രാത്രി 10 മുതൽ രാവിലെ ഏഴു വരെ ആപ്പ് സ്ലീപ്പ് മോഡിലേക്ക് മാറും. ഈ സമയങ്ങളിൽ നോട്ടിഫിക്കേഷൻ ഉണ്ടാകില്ല. ടീൻ അക്കൗണ്ടിലേക്ക് മാറിയാൽ 13 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് രക്ഷിതാക്കളുടെ സഹായത്തോടെ മാത്രമേ പ്രൈവസി സെറ്റിംഗ്സ് മാറ്റാൻ സാധിക്കൂ. എന്നാൽ 16-17 വയസുള്ള ഉപഭോക്താക്കൾക്ക് സ്വയം…
Read Moreചന്ദ്രയാൻ 4, ബഹിരാകാശ നിലയം ; ആകാശക്കുതിപ്പിന് പദ്ധതികൾ
ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തിയ ചന്ദ്രയാൻ ദൗത്യത്തിന്റെ അടുത്ത ഘട്ടത്തിന് കേന്ദ്രസർക്കാരിന്റെ പച്ചക്കൊടി. ചന്ദ്രനിലെ കല്ലും മണ്ണും ശേഖരിച്ചു ഭൂമിയിൽ എത്തിക്കുന്ന ചന്ദ്രയാൻ 4ന് കേന്ദ്രമന്ത്രിസഭ 2104 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വികസനക്കുതിപ്പിന് നിർണായക ഊർജം നൽകുന്ന ദൗത്യത്തോടൊപ്പം ശുക്രനെ വലംവയ്ക്കുന്ന ദൗത്യം, ഗഗൻയാൻ ദൗത്യത്തിന്റെ അടുത്ത ഘട്ടം എന്നിവയ്ക്കും മന്ത്രിസഭായോഗം അംഗീകാരം നൽകി. ചന്ദ്രനിൽ ലാൻഡ് ചെയ്തു വിജയകരമായി തിരികെയെത്തിക്കുന്ന ചന്ദ്രയാൻ 4 ഇന്ത്യയുടെ ബഹിരാകാശ വികസനനേട്ടങ്ങളിലെ നാഴികക്കല്ലായിരിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു. ദൗത്യം പൂർത്തീകരിക്കുന്നതിന് 36 മാസത്തെ കാലാവധിയാണ് നിശ്ചയിച്ചിരിക്കുന്നത്. ശുക്രനെ വലംവച്ച് അവിടത്തെ അന്തരീക്ഷത്തെയും ഭൂമിശാസ്ത്രത്തെയുംപറ്റി പഠിക്കാനുള്ള ദൗത്യപേടകം 2028ഓടെ വിക്ഷേപിക്കാനാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) തയാറെടുത്തിരിക്കുന്നത്. ശാസ്ത്ര ഗവേഷണങ്ങൾക്കായി ഇന്ത്യ സ്വന്തമായി നിർമിക്കുന്ന ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷനും (ബിഎഎസ്) സർക്കാരിന്റെ അനുമതി ലഭിച്ചു. നിലവിൽ…
Read Moreഭർത്താവ് കുളിക്കില്ല, നാറ്റം സഹിക്കാൻ വയ്യ! വിവാഹമോചനം തേടി യുവതി
ഭർത്താവ് മാസത്തിൽ രണ്ടുതവണ മാത്രമാണു കുളിക്കുന്നതെന്നും നാറ്റം സഹിക്കാൻ വയ്യാത്തതിനാൽ വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് യുവതി കോടതിയിൽ. ഉത്തർപ്രദേശിലാണു സംഭവം. രാജേഷ് എന്നാണു ഭർത്താവിന്റെ പേര്. ഗംഗാജലം ഉപയോഗിച്ച് ദേഹം ശുദ്ധീകരിക്കുന്നുണ്ടെന്നും അതിനാൽ കുളിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നുമാണ് ഇയാളുടെ വാദം. ഭർത്താവിന്റെ വൃത്തിയില്ലായ്മ കാരണം വിവാഹം കഴിഞ്ഞ് നാൽപതാം ദിവസം യുവതി തന്റെ വീട്ടിലേക്കു മടങ്ങിയിരുന്നു. തുടർന്നാണു വിവാഹമോചനത്തിനു നോട്ടീസ് നൽകിയത്. ഭർത്താവിന് അസഹനീയമായ ദുർഗന്ധമാണെന്നതിനു പുറമേ സ്ത്രീധനം ചോദിച്ച് ബുദ്ധിമുട്ടിച്ചതായും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. ഇരുവരെയും കൗൺസിലിംഗിന് വിളിപ്പിച്ചപ്പോൾ ഇനി ദിവസവും കുളിച്ചോളാം എന്ന് യുവാവ് ഭാര്യക്ക് വാക്ക് കൊടുത്തെങ്കിലും കൂടെ പോകാൻ യുവതി തയാറായില്ല. പിരിയാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണു യുവതി. ഇരുവരെയും 22ന് വീണ്ടും കൗൺസിലിംഗിന് വിളിപ്പിച്ചതായി ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ പറയുന്നു.
Read More