സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ക​ണം; ശ​വ​മാ​യി ന​ടു​റോ​ഡി​ൽ കി​ട​ന്ന് യു​വാ​വ്

സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​നാ​യി ക​സ്ഗ​ഞ്ച് ജി​ല്ല​യി​ലെ മു​കേ​ഷ് കു​മാ​ർ എ​ന്ന യു​വാ​വ് ചെ​യ്ത കാ​ര്യ​മാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. റോ​ഡി​ൽ വെ​ള്ള പു​ത​ച്ച്, ക​ഴു​ത്തി​ൽ പൂ​മാ​ല ചാ​ർ​ത്തി, മൂ​ക്കി​ൽ പ​ഞ്ഞി​യും വ​ച്ചാ​ണ് ഇ​യാ​ൾ റോ​ഡി​ൽ കി​ട​ക്കു​ന്ന​ത്. റോ​ഡി​ൽ കി​ട​ക്കു​ന്ന മു​കേ​ഷി​നെ ക​ണ്ട് കു​റ​ച്ചു​പേ​ർ ഇ​യാ​ൾ​ക്ക​രി​കി​ൽ എ​ത്തി. പി​ന്നാ​ലെ ഇ​യാ​ൾ ചാ​ടി വീ​ണ് എ​ഴു​ന്നേ​റ്റ് മൂ​ക്കി​ലെ പ​ഞ്ഞി മാ​റ്റി ചി​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഈ ‘​റീ​ല്‍​സ് സ്റ്റാ​റി’​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന കു​റി​പ്പി​നൊ​പ്പം എ​ക്സി​ല്‍ സം​ഭ​വ​ത്തി​ന്‍റെ വി​ഡി​യോ ഒ​രാ​ള്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ആ​ളു​ക​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​നാ​യി മു​കേ​ഷ് ചെ​യ്ത​ത് അ​ങ്ങേ​യ​റ്റം ക​ട​ന്ന ക​യ്യാ​യി​പ്പോ​യി എ​ന്ന് എ.​എ​സ്.​പി രാ​ജേ​ഷ് ഭാ​ര​തി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സ്ഥ​ല​ത്ത് ഓ​ടി​യെ​ത്തി​യ ആ​ളു​ക​ൾ ആ​ദ്യം ക​രു​തി​യ​ത് ആ​രോ റോ​ഡി​ൽ മ​രി​ച്ച് കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ്. പി​ന്നാ​ലെ ഇ​യാ​ൾ ചാ​ടി എ​ഴു​നേ​റ്റ​പ്പോ​ഴാ​ണ് ത​ങ്ങ​ൾ പ​റ്റി​ക്ക​പ്പെ​ട്ട​ന്ന് മ​ന​സി​ലാ​യ​ത്. Ab bas yahi karna bacha tha…

Read More

മ​നു​ഷ്യ​നെ വി​റ​പ്പി​ച്ച കൊ​ല​യാ​ളി പ​ശു​ക്ക​ൾ; പ്ര​തി​വ​ര്‍​ഷം 4,000 ആ​ക്ര​മ​ണ​ങ്ങ​ള്‍

ഓ​രോ വ​ര്‍​ഷ​വും മൂ​വാ​യി​രം മു​ത​ല്‍ നാ​ലാ​യി​രം വ​രെ മ​നു​ഷ്യ​രെ ആ​ക്ര​മി​ക്കു​ന്ന മാ​ര​ക​മാ​യ മൃ​ഗ​മാ​യാ​ണ് പ​ശു​ക്ക​ളെ ബ്രി​ട്ട​ന്‍ ക​ണ​ക്കാ​ക്കു​ന്ന​ത്. 2018 നും 2022 ​നും ഇ​ട​യി​ൽ 30 ല​ധി​കം പേ​ർ പ​ശു​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി യു​കെ സ​ർ​ക്കാ​രി​ന്‍റെ ഹെ​ൽ​ത്ത് ആ​ൻ​ഡ് സേ​ഫ്റ്റി എ​ക്സി​ക്യൂ​ട്ടീ​വ് (എ​ച്ച്എ​സ്ഇ) ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഈ ​സെ​പ്തം​ബ​ര്‍ ഒ​ന്നാം തി​യ​തി വെ​യി​ല്‍​സി​ല്‍ പ​ശു​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് ഒ​രു സ്ത്രീ ​കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​ക​ണ​ക്കു​ക​ള്‍ പു​റ​ത്ത് വ​ന്ന​ത്. പ്ര​തി​വ​ര്‍​ഷം അ​ഞ്ച് മ​ര​ണ​ങ്ങ​ളാ​ണ് പ​ശു​ക്ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് രാ​ജ്യ​ത്തു​ണ്ടാ​കു​ന്ന​ത്. അ​തേ​സ​മ​യം പ​ശു​ക്ക​ള്‍ പ്ര​തി​വ​ർ​ഷം മൂ​വാ​യി​രം മു​ത​ൽ നാ​ലാ​യി​രം വ​രെ ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് മ​നു​ഷ്യ​ന് നേ​രെ ന​ട​ത്തു​ന്ന​തെ​ന്നും ഈ ​രം​ഗ​ത്തെ ഉ​ദ്യോ​ഗ​സ്ഥ​രും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. എ​ന്നാ​ൽ എ​ച്ച്എ​സ്ഇ​യു​ടെ ഒ​രു പ​ഠ​നം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് ഓ​രോ വ​ർ​ഷ​വും 25 % ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ ക​ന്നു​കാ​ലി​ക​ളാ​ൽ പ​രി​ക്കേ​ൽ​ക്കു​ന്നു​വെ​ന്നാ​ണ്.   

Read More

‘ബൈ​ക്ക് കൊ​ണ്ട് ട്രെ​യി​ന്‍ വ​ലി​ച്ചു​കൊ​ണ്ട് പോ​കാ​നാ​കു​മൊ’! വൈറലായി വീഡിയോ

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ പ​ല വി​ചി​ത്ര​മാ​യ കാ​ര്യ​ങ്ങ​ളും ന​മു​ക്ക് മു​ന്നി​ല്‍ എ​ത്താ​റു​ണ്ട്. റീ​ല്‍​സി​നും പ്രാ​ങ്കി​നു​മാ​യി പ​ല​രും പ​ല വെ​റെെ​റ്റി കാ​ര്യ​ങ്ങ​ളും ചെ​യ്യു​ന്നു. അ​വ​യി​ല്‍ ചി​ല​ത് ചി​രി​പ്പി​ക്കു​ന്നു. മ​റ്റ് ചി​ല​ത് അ​വ​രെ അ​വ​സാ​നി​പ്പി​ക്കു​ന്നു. ഇ​പ്പോ​ഴി​താ ട്രെ​യി​നി​ന്‍റെ എ​ന്‍​ജി​ന്‍ ബൈ​ക്കി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മി​ക്കു​ന്ന യു​വാ​വ് വൈ​റ​ലാ​കു​ന്നു. യു​പി​യി​ലെ മു​സാ​ഫ​ര്‍​ന​ഗ​റി​ല്‍ നി​ന്നു​ള്ള കാ​ഴ്ച​യാ​ണി​തെ​ന്നാ​ണ് വി​വ​രം. ദി​യോ​ബ​ന്ദ്-​റൂ​ര്‍​ക്കി റെ​യി​ല്‍​വേ ലൈ​നി​ലാ​ണ് സം​ഭ​വം. എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ലാ​യി എ​ന്‍​ജി​ന്‍ കി​ട​ക്കു​ന്നു. അ​തി​ല്‍ ക​യ​റു​കെ​ട്ട് ത​ന്‍റെ ബൈ​ക്കു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യാ​ണ് ഒ​രു യു​വാ​വ്. ശേ​ഷം ബൈ​ക്ക് മു​ന്നോ​ട്ട് പാ​യി​ക്കു​ന്നു. ര​ണ്ട് പേ​രി​രി​ക്കു​ന്ന ബൈ​ക്ക് അ​ത്ര​യ​ധി​കം ഭാ​ര​മു​ള്ള എ​ന്‍​ജി​നെ നീ​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ എ​ന്ത് സം​ഭ​വി​ക്കാ​ന്‍. ബൈ​ക്ക് മു​ന്‍ വീ​ല് പൊ​ന്തി നി​ന്ന​ത​ല്ലാ​തെ മ​റ്റൊ​ന്നും സം​ഭ​വി​ച്ചി​ല്ല. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ച്ച ബൈ​ക്കി​ന് ന​മ്പ​ര്‍ പ്ലേ​റ്റ് ഇ​ല്ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ റെ​യി​ല്‍​വേ പോ​ലീ​സ് കേ​സെ​ടു​ത്തു. ദി​യോ​ബ​ന്ദി​ലെ മ​ജോ​ല ഗ്രാ​മ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന വി​പി​ന്‍…

Read More

ബേ​ക്ക​ർ ടു ​ബേ​ബി​സി​റ്റ​ർ: 21 വ​യ​സ്സു​ള്ള യു​കെ വ​നി​ത ആ​ഴ്ച​യി​ൽ ഏ​ഴ് ജോ​ലി​ക​ൾ ചെ​യ്യു​ന്നു

ജോ​ലി ചെ​യ്യു​ന്ന ആ​ളു​ക​ൾ പ​ല​പ്പോ​ഴും അ​വ​ധി ദി​ന​ങ്ങ​ൾക്കായി കൊ​തി​ക്കാറുണ്ട്. എ​ന്നാ​ൽ യു​കെ​യി​ൽ നി​ന്നു​ള്ള ഈ ​യു​വ​തി അ​ങ്ങ​നെ​യ​ല്ല. ഏ​ഴ് വ്യ​ത്യ​സ്ത ജോ​ലി​ക​ളാ​ണ് ഒ​രേ സ​മ​യം ഈ ​യു​വ​തി ചെ​യ്യു​ന്ന​ത്. ബി​രു​ദ​ധാ​രി​യാ​യ ക്ലോ ​വു​ഡ്‌​റോ​ഫ് ഒ​രു പ്രൊ​ഫ​ഷ​ണ​ൽ ഡാ​ൻ​സ് ഇ​ൻ​സ്ട്ര​ക്ട​ർ, ബേ​ക്ക​ർ, ഇ​ൻ​ഫ്ലു​വ​ൻ​സ​ർ, ബാ​രി​സ്റ്റ, ബേ​ബി സി​റ്റ​ർ, ബോ​ട്ട് ടൂ​ർ ഗൈ​ഡ്, സ​ബ്‌​വേ ജീ​വ​ന​ക്കാ​രി എ​ന്നി​ങ്ങ​നെ ഒ​ന്നി​ല​ധി​കം വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്നു. വി​വി​ധ ജോ​ലി​ക​ൾ ചെ​യ്ത് പ്ര​തി​മാ​സം ഏ​ക​ദേ​ശം $2,362 (ഏ​ക​ദേ​ശം 2 ല​ക്ഷം രൂ​പ) അ​വ​ൾ സ​മ്പാ​ദി​ക്കു​ന്നു. പ​ല​പ്പോ​ഴും ആ​ഴ്ച​യി​ൽ ഏ​ഴു ദി​വ​സ​വും ജോ​ലി ചെ​യ്യു​ന്നു. ‘നൃ​ത്തം എ​ല്ലാ​യ്‌​പ്പോ​ഴും എ​ൻ്റെ ആ​ദ്യ പ്ര​ണ​യ​മാ​ണ്, എ​ന്നാ​ൽ തി​ര​ക്കേ​റി​യ ഷെ​ഡ്യൂ​ൾ ആ​സ്വ​ദി​ക്കു​ന്ന​തും ഞാ​ൻ ആ​സ്വ​ദി​ക്കു​ന്നു; തി​ര​ക്കി​ലാ​യി​രി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് ഞാ​ൻ ക​രു​തു​ന്നു!’ അ​വ​ൾ പ​റ​ഞ്ഞു. ഈ ​ജൂ​ലൈ​യി​ൽ മാ​ഞ്ച​സ്റ്റ​റി​ലെ നോ​ർ​ത്തേ​ൺ ബാ​ലെ സ്കൂ​ളി​ൽ നി​ന്ന് ബി​രു​ദം നേ​ടി​യ ക്ലോ ​ത​ന്‍റെ ആ​ഴ്ച​ക​ളു​ടെ അ​വ​സാ​ന​ദി​ന​ങ്ങ​ള്‍…

Read More

ഇ​ത് സു​ര​ക്ഷി​ത്വം ഉ​റ​പ്പാ​ക്കാ​നു​ള്ള പു​തി​യ വ​ഴി; മ​ക​ളു​ടെ ത​ല​യി​ല്‍ സി​സി​ടി​വി ക്യാ​മ​റ ഘ​ടി​പ്പി​ച്ച് പി​താ​വ്

പ​ല മാ​താ​പി​താ​ക്ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ളെ പു​റ​ത്തേ​ക്ക് വി​ടാ​ൻ പേ​ടി​യാ​ണ്. എ​ന്നാ​ൽ മ​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​നാ​യി ഒ​രു പി​താ​വ് ചെ​യ്ത കാ​ര്യ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​വാ​നാ​യി മ​ക​ളു​ടെ ത​ല​യി​ൽ സി​സി​ടി​വി ക്യാ​മ​റ​യാ​ണ് പിതാവ് സ്ഥാ​പി​ച്ച​ത്. പാ​കി​സ്ഥാ​നി​ലാ​ണ് ഈ ​വി​ചി​ത്ര സം​ഭ​വം ന​ട​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​ണ്. ഇ​തി​ലൂ​ടെ താ​ന്‍ എ​വി​ടെ​യ​ല്ലാം പോ​കു​ന്നു​വെ​ന്ന് പി​താ​വി​ന് അ​റി​യാ​ന്‍ ക​ഴി​യു​മെ​ന്നും അ​തി​ലൂ​ടെ ത​ന്‍റെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്താ​ന്‍ ക​ഴി​യു​മെ​ന്നും യു​വ​തി പ​റ​ഞ്ഞു. പി​താ​വി​ന്‍റെ ഈ ​തീ​രു​മാ​ന​ത്തെ താ​ന്‍ അ​നു​സ​രി​ച്ചെ​ന്നും യു​വ​തി വ്യ​ക്ത​മാ​ക്കി. പി​താ​വാ​ണ് ത​ന്‍റെ സെ​ക്യൂ​രി​റ്റി ഗാ​ര്‍​ഡെ​ന്നും ഈ ​ക്യാ​മ​റ​യി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ സ​ദാ നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും യു​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.         

Read More

‘സ്നേക്ക് പാർട്ടി’: ഭീമൻ പെരുമ്പാമ്പുകൾക്കിടയിൽ കിടന്ന് ജന്മദിനാഘോഷം; വീഡിയോ വൈറൽ

ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണു​ന്ന​വ​ർ​ക്ക് പ​രി​ചി​ത​മാ​യി​രി​ക്കും ജ​യ് ബ്രൂ​വ​റിന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജ്. ദി ​റെ​പ്‌​റ്റൈ​ൽ മൃ​ഗ​ശാ​ല​യു​ടെ സ്ഥാ​പ​ക​നാ​യ ജ​യ് ബ്രൂ​വ​റി​ന്‍റെ അ​ക്കൗ​ണ്ടി​ൽ ഉ​ര​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി വീ​ഡി​യോ​ക​ളു​ണ്ട്. അ​ടു​ത്തി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കി​ട്ട ഒ​രു ക്ലി​പ്പി​ൽ ബ്രൂ​വ​ർ കൂ​റ്റ​ൻ പെ​രു​മ്പാ​മ്പു​ക​ളു​ടെ അ​രി​കി​ൽ കി​ട​ക്കു​ന്ന​താ​യി കാ​ണാം. എ​ത്ര പാ​മ്പു​ക​ളു​ണ്ടെ​ന്ന​ത് എ​ണ്ണു​ന്ന​ത് ത​ന്നെ ബു​ദ്ധി​മു​ട്ടാ​ണ്. വീ​ഡി​യോ​യ്ക്ക് ഒ​പ്പം പ​ങ്കു​വ​ച്ച അ​ടി​ക്കു​റി​പ്പി​ൽ ഇ​ത് ത​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ ന​ട​ത്തി​യ പാ​മ്പ് പാ​ർ​ട്ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വീ​ഡി​യോ അ​തി​വേ​ഗം സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മി​ൽ വൈ​റ​ലാ​യി. ആ​റ് ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സ് ഇ​തി​നോ​ട​കം വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ബ്രൂ​വ​റിന്‍റെ ധീ​ര​ത​യെ പ്ര​ശം​സി​ച്ച് നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.            

Read More

സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ നി​ന്നും കേ​ക്ക് വാ​ങ്ങി: ക​ഴി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ യു​വ​തി​ക്ക് ല​ഭി​ച്ച​ത് മ​നു​ഷ്യന്‍റെ പ​ല്ല്

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്ന് മൂ​ൺ​കേ​ക്ക് വാ​ങ്ങി​യ യു​വ​തി​ക്ക് കൂ​ടെ കി​ട്ടി​യ​ത് മ​നു​ഷ്യന്‍റെ പ​ല്ല്. കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ ജി​യാ​ങ്‌​സു പ്ര​വി​ശ്യ​യായ ചാ​ങ്‌​ഷൗ​വിലെ സാംസ് ക്ലബ്ബിൽ നി​ന്ന് വാ​ങ്ങി​യ മൂ​ൺ കേ​ക്കി​ലാ​ണ് മ​നു​ഷ്യന്‍റെ പ​ല്ല് ക​ണ്ട​ത്. കേ​ക്കി​ൽ നി​ന്ന് പ​ല്ല് ല​ഭി​ച്ച വീഡി​യോ യു​വ​തി ചൈ​നീ​സ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ഡൗ​യി​നി​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്നു​വ​ന്നു. കേ​ക്ക് ക​ഴി​ച്ചു തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് പ​ല്ല് കി​ട്ടി​യ​ത്. ത​ന്‍റെ കു​ടും​ബ​ത്തി​ലെ ആ​രു​ടെ​യും പ​ല്ല​ല്ല അ​തെ​ന്നും പ​ല്ല് ക​ണ്ട​തും താ​ൻ ഭ​യ​ന്നു​പോ​യി എ​ന്നു​മാ​ണ് യു​വ​തി പ​റ​യു​ന്ന​ത്. തു​ട​ർ​ന്നാ​ണ് താ​ൻ പോലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തെ​ന്നും യു​വ​തി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ ഗൗ​ര​വ​ത​ര​മാ​യി എ​ടു​ക്കു​ന്നു​വെ​ന്നും എ​ന്താ​ണ് സം​ഭ​വി​ച്ച​ത് എ​ന്ന് അ​റി​യാ​ൻ ക​മ്പ​നി​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​മു​ള്ള ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ചാ​ങ്‌​സൗ​വി​ലെ സാം​സ് ക്ല​ബ്ബ് വ​ക്താ​ക്ക​ൾ അ​റി​യി​ച്ചു. തീ​ർ​ത്തും അ​സാ​ധ്യ​ക​ര​മാ​യ കാ​ര്യ​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്…

Read More

അറിയാം പറയാം… നാ​ല് സം​സ്ഥാ​ന​ങ്ങ​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല ഇ​ന്ത്യ​യി​ലു​ണ്ട്

വൈ​വി​ധ്യ​ങ്ങ​ളാ​യ സം​സ്കാ​ര​ങ്ങ​ളാ​ലും ഭൂ​പ്ര​കൃ​തി​യാ​ലും സ​ന്പ​ന്ന​മാ​ണ് ന​മ്മു​ടെ രാ​ജ്യം. അ​തി​ലെ ഓ​രോ സം​സ്ഥാ​ന​ത്തി​നും ഓ​രോ ജി​ല്ല​യ്ക്കും വ​രെ പ്ര​ത്യേ​ക​ത​ക​ൾ ഉ​ണ്ട്. നാ​ല് സം​സ്ഥാ​ന​ങ്ങ​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഒ​രു ജി​ല്ല ന​മ്മു​ടെ രാ​ജ്യ​ത്ത് ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കു​മോ? വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മാ​യി​രി​ക്കു​മ​ല്ലേ? സോ​ൻ​ഭ​ദ്ര എ​ന്നാ​ണ് ഈ ​ജി​ല്ല​യു​ടെ പേ​ര്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ജി​ല്ല​യാ​ണ് സോ​ൻ​ഭ​ദ്ര. മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, ജാ​ർ​ഖ​ണ്ഡ്, ബി​ഹാ​ർ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​മാ​യാ​ണ് ഇ​ത് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ഊ​ർ​ജ ത​ല​സ്ഥാ​നം എ​ന്നും ഈ ​ജി​ല്ല അ​റി​യ​പ്പെ​ടു​ന്നു. ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സോ​ൻ​ഭ​ദ്ര​യെ “ഇ​ന്ത്യ​യു​ടെ സ്വി​റ്റ്സ​ർ​ല​ൻ​ഡ്” എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്. 2018 -ൽ ​ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് സോ​ൻ​ഭ​ദ്ര​യെ പു​ർ​വാ​ഞ്ച​ൽ മേ​ഖ​ല​യി​ലെ ഒ​രു ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.  

Read More

ഇ​ങ്ങ​നെ ചെ​യ്താ​ൽ ഏ​ത് ഭ​ർ​ത്താ​വാ​യാ​ലും ഉ​പേ​ക്ഷി​ച്ച് പോ​കി​ല്ല: ഭാ​ര്യ​മാ​ർ​ക്ക് ‘സെ​ക്‌​സ് അ​പ്പീ​ൽ’ പ​രി​ശീ​ല​ന ക്യാം​പ്

പ​ങ്കാ​ളി​ക്ക് നി​ങ്ങ​ളോ​ട് താ​ൽ​പ​ര്യ​ക്കു​റ​വ് ഉ​ണ്ടെ​ന്ന് എ​പ്പോ​ഴെ​ങ്കി​ലും തോ​ന്നി​യി​ട്ടു​ണ്ടോ? ക​ല്യാ​ണ​ത്തി​നു മു​ൻ​പ് എ​ന്തൊ​ക്കെ വാ​ഗ്ദാ​ന​ങ്ങ​ളാ​യി​രു​ന്നു. ഇ​പ്പോ ക​ണ്ടി​ല്ലേ ക​ല്യാ​ണം ക​ഴി​ഞ്ഞ് ഒ​ന്നു മൈ​ൻ​ഡ് കൂ​ടി ചെ​യ്യു​ന്നി​ല്ല. എ​ന്നൊ​ക്കെ പ​രി​ഭ​വം പ​റ​യാ​റു​ള്ള ആ​ളാ​ണോ നി​ങ്ങ​ൾ? പ​ല​രും പ​റ​യാ​റു​ള്ള സ്ഥി​രം പ​ല്ല​വി​യാ​ണ് ഇ​വ​യൊ​ക്കെ. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല. അ​ങ്ങ് ചൈ​ന​യി​ലും ധാ​രാ​ളം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു. ഇ​തി​നൊ​രു പ​രി​ഹാ​രം ക​ണ്ടി​രി​ക്കു​ക​യാ​ണ് ചൈ​ന​ക്കാ​ർ. സെ​ക്‌​സ് അ​പ്പീ​ലൂ​ടെ പ​രി​ശീ​ല​ന ക്യാം​പ് ന​ൽ​കി​യാ​ണ് ഇ​തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ങ്കാ​ളി​ക​ൾ മ​റ്റു സ്ത്രീ​ക​ളെ തേ​ടി​പ്പോ​കു​ന്ന​ത് ത​ട​യു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ഭാ​ര്യ​മാ​രെ പ​ഠി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഈ ​ക്യാം​പി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക്യാം​പി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും 35 -നും 55 -​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളാ​യി​രു​ന്നു. സെ​ക്‌​സ് അ​പ്പീ​ൽ അ​ക്കാ​ദ​മി എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​മ്പ​നി​യാ​ണ് ക്യാം​പ് സം​ഘ​ടി​പ്പി​ച്ച​ത്.

Read More

വി​ചി​ത്ര ആ​ചാ​ര​വു​മാ​യി ടൊ​റാ​ജാ​ൻ വം​ശ​ജ​ർ: പ്രി​യ​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​തെ വ​ർ​ഷ​ങ്ങ​ളോ​ളം സൂ​ക്ഷി​ച്ച് വ​യ്‌​ക്കു​ന്ന ജനത

മ​ര​ണ​പ്പെ​ട്ട ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​തെ സൂ​ക്ഷി​ച്ച് വ​യ്ക്കു​ന്ന ജ​ന​ത​യെ കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ടോ? ഇ​ന്തോ​നേ​ഷ്യ​യി​ലെ തെ​ക്ക​ൻ സു​ല​വേ​സി​യി​ലെ ടൊ​റാ​ജാ​ൻ വം​ശീ​യ ഗ്രൂ​പ്പി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ ആ​ചാ​രം നി​ല​നി​ൽ​ക്കു​ന്ന​ത്. നി​ർ​ജീ​വ വ​സ്തു​ക്ക​ൾ ജീ​വ​നോ​ടെ​യു​ണ്ടെ​ന്നാ​ണ് ടൊ​റാ​ജാ​ൻ വം​ശ​ജ​ർ ക​രു​തു​ന്ന​ത്. മ​നു​ഷ്യ​നും മൃ​ഗ​ങ്ങ​ൾ​ക്കു​മെ​ല്ലാം ആ​ത്മാ​വു​ണ്ട്, അ​തി​നാ​ൽ മ​ര​ണ​ശേ​ഷ​വും അ​വ​ർ ബ​ഹു​മാ​നി​ക്ക​പ്പെ​ട​ണം.  ടൊ​റാ​ജാ​ൻ വം​ശ​ജ​ർ മ​ര​ണ​ശേ​ഷം അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട​വ​രെ ഉ​ട​ന​ടി സം​സ്ക​രി​ക്കു​ന്നി​ല്ല. മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം നി​ര​വ​ധി പാ​ളി തു​ണി​ക​ളി​ൽ പൊ​തി​ഞ്ഞ് ഫോ​ർ​മാ​ൽ​ഡി​ഹൈ​ഡും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് അ​ഴു​കാ​തെ അ​വ​രു​ടെ പ​ര​മ്പ​രാ​ഗ​ത വീ​ടു​ക​ളാ​യ ടോ​ങ്കോ​ണ​ന് അ​ടി​യി​ൽ സൂ​ക്ഷി​ക്കു​ന്നു. ഇ​ങ്ങ​നെ വ​ർ​ഷ​ങ്ങ​ളോ​ളം അ​വ​ർ മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്നു​.

Read More